Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ശാരീഗോപം
പ്രണയം സ്ത്രീ സൗഹൃദം

ശാരീഗോപം

By Silvy MichaelOctober 11, 202327 Comments3 Mins Read180 Views
Bookmark Now
Please login to bookmark Close

No account yet? Register

ജനൽ വിരി ഒരു വശത്തേക്ക് ഒതുക്കി വെച്ച് ജനലഴിയുടെ കരുത്ത് പകരുന്ന സാന്ത്വനത്തിൽ മെല്ലെ തലചായ്ച്ച് അയാൾ ശൂന്യതയിലേക്ക് കണ്ണുപായിച്ചു. ഈ വീടും ഈ ജനൽ കാഴ്ചകളുംമൊക്കെ ഗൃഹാതുരതയുടെ ഒരു ചെപ്പു തുറന്നു എങ്ങുനിന്നോ ഇപ്പോൾ വന്നിറങ്ങിയത് പോലെ.. പരിചിതമായ ഒരു ഗന്ധം… പരിചിതമായ ഏതോ ഒച്ചയനക്കങ്ങൾ ഒക്കെ അതാ ഈ ശൂന്യതയിലേക്ക് ഇരച്ചുകയറുന്നു.
“ഗോപേട്ടാ …”
അയാൾ ഞെട്ടിത്തിരിഞ്ഞു. ഇല്ല…ഇവിടാരുമില്ല. തന്റെ കാതുകൾ തന്നെ പരിഹസിക്കുന്നത്പോലെ ഒരു നിമിഷം അയാൾക്ക് തോന്നി. അടുത്തമാത്രയിൽ വീണ്ടും ഏതോ ഒരു നിറവ് അയാളെ കീഴ്പ്പെടുത്തി.
എന്റെ ശാരി… ഉണ്ട് അവളിവിടുണ്ട്. തന്നെ ചുറ്റിവരിയുന്ന അവളുടെ മൃദു കരങ്ങളെ മെല്ലെ അടർത്തി അയാൾ അവളെ തന്റെ മുന്നിലേക്ക് വലിച്ചുനിർത്തി. ഒരു കുസൃതിച്ചിരിയുമായി അവൾ അവനിലേക്ക് ചാഞ്ഞൂ.
“ഗോപേട്ടാ…”
അവൾ കൊഞ്ചിത്തുടങ്ങി.

ഇതെന്താ ഇങ്ങനെ . എത്ര ദിവസമായി ഏട്ടൻ ഒന്ന് കുളിച്ചിട്ട്. നേരാംവണ്ണം ഭക്ഷണം കഴിച്ചിട്ട് . കൂട്ടുകാരോട് ഒന്നു മിണ്ടിയിട്ട്. എനിക്കു തന്നിരുന്ന വാക്കിനെക്കുറിച്ച് ഏട്ടൻ മറന്നുപോയോ? അവൾ അവൻറെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
” പറയൂ .ഏട്ടൻ മറന്നുപോയോ?” ഗോപൻ മെല്ലെ അവളെ തന്നിൽനിന്ന് അടർത്തി മാറ്റി. കണ്ണുകൾ ദൂരെ എവിടെയോ ചെന്ന് തറച്ചുനിന്നു. പിന്നെ വെമ്പിവന്ന സങ്കടമഴയെ നിശബ്ദം സ്വതന്ത്രം പെയ്യാൻ വിട്ടു. ശാരി ഒന്നുകൂടി അവനിലേക്ക് ചേർന്നുനിന്നു . എന്നിട്ട് പറഞ്ഞു തുടങ്ങി.
“ഓർമ്മയില്ലേ ഗോപേട്ടാ, നമ്മൾ ആദ്യം കണ്ട ദിവസം.. ഇടവപ്പാതി തിമിർത്തു പെയ്യുന്ന ആ ഉച്ചനേരത്ത് ഒരു മഴമറയുടെ അപ്പുറവും ഇപ്പുറവും നിന്നിരുന്ന നമ്മൾ അറിയാതെ കോർത്ത മിഴിമുനകളുടെ മിന്നൽപ്രഭാവത്തിൽ അസ്തപ്രജ്ഞരായി നിന്നത്? ഏതോ പരിചയം ഉള്ളിൽ എവിടെയോ ചെറിയ ഹുങ്കാരങ്ങൾ തീർത്തത്? എവിടെ, എവിടെ എന്ന് പരസ്പരം ഉള്ളുകീറി പരതിയത്? അന്ന് ഞാൻ കൗമാരം ഇനിയും വിട പറയാത്ത ഒരു കുഞ്ഞു ശലഭം ആയിരുന്നു. ഏട്ടനും ഇനിയും ഉറയ്ക്കാത്ത ഒരു യൗവനത്തിന്റെ, അനാഗതശ്മശ്രുവും! മഴ മാറിയിട്ടും, കയറേണ്ട ബസ്സുകൾ മാറിമാറി കടന്നുപോയിട്ടും എന്തോ റോഡിൽ ഇരുപുറവുമായി നമ്മൾ അങ്ങനെ തറഞ്ഞുനിന്നു. പിന്നീട് എപ്പോഴോ റോഡ് കടന്ന് ഏട്ടൻ എൻറെ അടുത്ത് എത്തി. ഒരു ജന്മാന്തരബന്ധത്തിന്റെ തുടർച്ചപോലെ അന്ന് തമ്മിൽ അനുരക്തരായതാണ് നാം. പിന്നീടങ്ങോട്ട് കാലബന്ധിതമല്ലാത്ത, പരിസരബന്ധിതമല്ലാത്ത, ശരീരബന്ധിതമല്ലാത്ത രണ്ടാത്മാക്കളുടെ പ്രയാണം ആയിരുന്നു. ചുറ്റുമുള്ളതോ ചുറ്റുമുള്ളവരോ ഒന്നും നമുക്കിടയിൽ വിലങ്ങായില്ല. മേൽ ജാതിയും കീഴ്ജാതിയും സാമ്പത്തിക ഉച്ചനീചത്വങ്ങളും ഒക്കെ വീടിനെയും നാടിനെയും എല്ലാം തീച്ചൂളയിൽ നീറ്റിയപ്പോഴും നമ്മൾ രണ്ടാത്മാക്കൾ പ്രതിബന്ധമറിയാതെ പ്രണയിച്ചു. നീയല്ലാതെ മറ്റാര് എന്നൊരു ചോദ്യംപോലും നമ്മൾ തീർത്ത സ്നേഹാങ്കണത്തിലേക്ക് കയറിവന്നില്ല. കാരണം അത്തരമൊരു സാധ്യതയ്ക്കും അവിടെ നിലനിൽപ്പില്ലായിരുന്നു. രാത്രി,അതിൻറെ ആലസ്യത്തിൽ പകലിനെയും പകൽ, അതിൻറെ തീക്ഷ്ണതയിൽ രാത്രിയെയും പ്രവേശിപ്പിക്കാത്തത് പോലെ…

ഒടുവിൽ, പത്രമോഫീസിലെ റിപ്പോർട്ടറുടെ കസേരയിൽ ഏട്ടനും ബാങ്കിലെ അസിസ്റ്റൻറ് മാനേജരുടെ ക്യാബിനിൽ ഞാനും നിവർന്നിരുന്നപ്പോൾ നമുക്കുള്ളിലെ പ്രണയശലഭങ്ങൾ സമൂഹം തീർത്ത എല്ലാ അരുതുകൾക്കും മീതേ പറന്നുയർന്നു. കുരുത്തോലച്ചീന്തുകൾ ക്കൊണ്ട് സുഹൃത്തുക്കൾ തീർത്ത കല്യാണമണ്ഡപത്തിൽ പ്രകൃതിയെയും സർവ്വചരാചരങ്ങളെയും സാക്ഷിയാക്കി നമ്മൾ പരസ്പരം തുളസീമാല്യമണിയിച്ചു. ഗോപന്റെ ശാരിയായി… ശാരിയുടെ ഗോപനായി… ശാരീഗോപം എന്ന ഏകമായി!!
സുഹൃത്തുക്കളൊക്കെപ്പിരിഞ്ഞതിനുശേഷം അന്നാ വാടകവീടിന്റെ ഉമ്മറപ്പടിയിൽ ഇരുന്ന് നമ്മൾ നമ്മൾക്ക് വാക്കു കൊടുത്തു. എൻറെ മൂർദ്ധാവിൽ അങ്ങർപ്പിച്ച ചുംബനത്തിന്റെ സത്യം.. അതിനു പ്രേരകമായ നമ്മുടെ പ്രണയം.. ഏതോ മുജ്ജന്മ ബന്ധത്തിന്റെ തുടർച്ചയായി നാമറിയുന്ന ഈ ഹൃദയൈക്യം… അത് ഇനിയും വരാനിരിക്കുന്ന എത്രയോ ജന്മങ്ങളിലും കൈമോശം വരാതെ നാം സൂക്ഷിക്കുമെന്ന്! ശാരീഗോപം എന്നത് കാലത്തിൻറെ ചുവരെഴുത്തിലെന്നോ കുറിക്കപ്പെട്ട ഒരു ചിരന്തന സത്യമായിരിക്കുമെന്ന്! അർദ്ധനാരീശ്വരം പോലെ അലൗകികമായ ഒരു തേജസ് ആയിരിക്കുമെന്ന്!

എന്നിട്ട് ഗോപേട്ടാ… ഇപ്പോൾ എന്താ ഗോപേട്ടൻ ഇങ്ങനെ. ശാരി എന്നും ഗോപേട്ടനിൽ നിറയുന്ന ഉത്സാഹം അല്ലേ. പ്രസരിപ്പല്ലേ. അനുസരണ കെട്ട രക്ത ധമനി ഏതോ ഒന്ന്, വികൃതിയുടെ ഏതോ നിമിഷത്തിൽ പൊട്ടിപ്പരന്ന് എന്റെ ഹൃദയത്തെ ആകെ രക്തപ്പുഴയിൽ മുക്കി അതിന്റെ പ്രവാഹത്തോടൊപ്പം എന്നെയും അലകളിലേറ്റിക്കൊണ്ടുപോയി എന്നത് സത്യം തന്നെ. എന്നുവച്ച് ഗോപന് ശാരി ഇല്ലാതാവുന്നില്ലല്ലോ. ശാരീഗോപം ശരീരബന്ധം അല്ലല്ലോ. അപ്പോൾ നല്ല കുട്ടിയായി കുളിച്ചൊരുങ്ങി വരൂന്നേ.. ഓഫീസിൽ റിപ്പോർട്ടറുടെ കസേര ജന്മാന്തരബന്ധമോ ആത്മാക്കൾ വിഹരിക്കുന്നയിടമോ ഒന്നുമല്ല കേട്ടോ. മാത്രമല്ല, ഭൂമിയെന്ന വശ്യതയെ കണ്ടു കൊതിതീരാത്ത രണ്ടു കണ്ണുകളുണ്ട് എനിക്ക്. ഗോപേട്ടന്റെ കണ്ണുകളിലൂടെയേ ഇനിയതിന് സാധ്യതകളുള്ളൂ. അതുകൊണ്ട് ഗോപേട്ടാ, ഈ ശാരി ആജ്ഞാപിക്കുന്നു… വരൂ.. ഫ്രഷ് ആകൂ. നമുക്ക് പുറത്തുപോകാം ”
ഒരു പൊട്ടിച്ചിരിയോടെ അവൾ അവന്റെ കൈകളിൽ ആഞ്ഞുവലിച്ചു.

ഗോപൻ ഞെട്ടിയുണർന്നു. ഇല്ല ഇവിടെയെങ്ങും ശാരിയില്ല. ദിവാസ്വപ്നമോ?? അവളല്ലേ ഇത്രയും നേരം എന്നെ കെട്ടിപ്പുണർന്നു നിന്നത്? അവളുടെ ഗന്ധം അല്ലേ ഇപ്പോഴും എന്നെ ചൂഴ്ന്നു നിൽക്കുന്നത്!എന്നിട്ട് അവൾ എവിടെ?  അവൾ എവിടെ?
അയാൾ വീടുമുഴുവൻ പരതി. ഇല്ല! ഒരിടത്തും ഇല്ല! പിന്നെ ഈ ഗന്ധം? എന്റെ ശാരി വന്നിരുന്നു. എന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചിരുന്നു. എന്റെ അലസതയെ ശാസിച്ചിരുന്നു. പ്രസരിപ്പായി വീണ്ടും അവളെ എടുത്ത് അണിയണമെന്ന് എന്നെ ശട്ടംകെട്ടിയിട്ട് അവളെങ്ങോട്ടോ പോയി. അല്ല , അവൾ പോയിട്ടില്ല. എന്നിലേക്ക് തന്നെ തിരികെ വന്ന് എന്നിൽത്തന്നെ ചേക്കേറിയിരിക്കുന്നു. ശാരീഗോപം ഉടലുകളുടെ ദ്വന്ദ്വത്തെ വെടിഞ്ഞ് ഏകമായിരിക്കുന്നു.ഇനി അവളാണ് ഞാൻ… ഞാൻ ആണ് അവൾ!!

മുൻപൊന്നുമറിയാത്ത ഉത്സാഹത്തോടെ അയാൾ കുളിമുറിയെ ലക്ഷ്യമാക്കി നടന്നു.

Post Views: 28
5
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

27 Comments

  1. Neethu V. R on August 14, 2024 8:07 PM

    ❤️❤️🥰🥰

    Reply
    • Sreeja Ajith on August 15, 2024 8:37 AM

      മനോഹരമായ എഴുത്ത് 👌👌👌

      Reply
    • Silvy on August 15, 2024 9:52 AM

      ❤️❤️❤️

      Reply
  2. Jasna on August 14, 2024 6:43 PM

    നല്ല സ്ട്രോങ്ങ്‌ പ്രണയവും വാക്കുകളും. നാവു കുഴഞ്ഞു.. ഈ വാക്കുകളുടെ അർഥം കൂടി ചേർത്താൽ നന്നായിരുന്നു ❤️❤️🥰

    Reply
    • Silvy on August 14, 2024 7:38 PM

      അതു കലക്കി 🤣🤣

      Reply
  3. Joyce Varghese on August 14, 2024 6:00 PM

    മനോഹരം, ജന്മാന്തരങ്ങളിലൂടെ കൈമാറുന്ന ദിവ്യപ്രണയം!
    👌

    Reply
    • Silvy on August 14, 2024 6:16 PM

      ഒറ്റ കുഴപ്പമേ ഉള്ളൂ നാക്കു വടിച്ചില്ലെങ്കിൽ പ്രണയം കൈവിട്ടു പോകും 🤣🤣🤣

      Reply
  4. sabira latheefi on August 14, 2024 5:12 PM

    എന്റെ സിൽവിചേച്ചിയെ മലയാളം പഠിപ്പിച്ച ടീച്ചറെ ഒന്ന് കിട്ടുമോ എനിക്ക് കൂടി പഠിക്കാനാ.
    അനാഗത ശ്മശ്രു… 🤣ഈ വേർഡ് വിട്ടു ഒരു കളിയില്ല ലെ

    Reply
    • Joyce Varghese on August 14, 2024 6:01 PM

      സാബി, ഇത് ഞാനും വിചാരിച്ചു. നമുക്ക് ഒരുമിച്ച് ആ ടീച്ചറുടെ അടുത്തു ട്യൂഷനു പോകാം ട്ടോ . 🤭

      Reply
      • Silvy on August 14, 2024 6:15 PM

        🤣🤣🤣

        Reply
    • Silvy on August 14, 2024 6:15 PM

      അവര് പോലും തോറ്റു പിന്മാറിയിരിക്കുവാ എന്റെ അനാഗത ശ്മശ്രുവിന്റെ അടുത്ത്🤣🤣🤣

      Reply
      • sabira latheefi on August 14, 2024 7:06 PM

        🤣🤣

        Reply
  5. Sreeja vijayan on August 14, 2024 3:23 PM

    ❤️❤️

    Reply
    • Silvy on August 14, 2024 3:39 PM

      ❤️❤️❤️

      Reply
  6. Vimitha on August 14, 2024 2:12 PM

    പ്രണയം.
    പിരിയാൻ ആകാത്ത പ്രണയം.
    മരണത്തെപോലും ജയിക്കുന്ന പ്രണയം 🥰

    Reply
    • Silvy on August 14, 2024 3:40 PM

      അനശ്വരപ്രണയം

      Reply
  7. Sunandha Mahesh on August 14, 2024 11:21 AM

    നന്നായി എഴുതി സിൽവി ❤️

    Reply
    • Silvy on August 14, 2024 1:38 PM

      Thank you dear❤️

      Reply
  8. ramseena on August 14, 2024 11:14 AM

    nice chechi🥰🥰🥰

    Reply
    • Silvy on August 14, 2024 1:39 PM

      ❤️❤️❤️❤️

      Reply
  9. Manasi on November 17, 2023 3:00 PM

    ❤️❤️❤️

    Reply
    • Nishiba M on August 14, 2024 5:06 PM

      മനോഹരം. ഏകഭാവമാവുന്ന പ്രണയം.

      Reply
  10. Sabira latheefi on October 11, 2023 3:46 PM

    ❤️❤️💚❤️❤️

    Reply
    • Sreeja Ajith on October 12, 2023 2:06 PM

      നല്ല വരികൾ

      Reply
      • Silvy Michael on October 12, 2023 2:18 PM

        Thank you Sreeja

        Reply
    • Silvy Michael on October 12, 2023 2:19 PM

      🥰🥰🥰🥰dear

      Reply
      • Jasna on August 14, 2024 6:43 PM

        നല്ല സ്ട്രോങ്ങ്‌ പ്രണയവും വാക്കുകളും. നാവു കുഴഞ്ഞു.. ഈ വാക്കുകളുടെ അർഥം കൂടി ചേർത്താൽ നന്നായിരുന്നു ❤️❤️🥰

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.