Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു വ്യത്യസ്ത പാഷൻ
കഥ

ഒരു വ്യത്യസ്ത പാഷൻ

By Mary Josey MalayilOctober 16, 20234 Comments4 Mins Read96 Views
Bookmark Now
Please login to bookmark Close

No account yet? Register

അടുത്തടുത്ത മൂന്ന് കൊച്ചു വീടുകളിൽ താമസിക്കുന്നവർ ആയിരുന്നു ഇടത്തരം കുടുംബാംഗങ്ങളായ റോസി,  ശാന്ത, ആൻസി  എന്നിവർ. മൂന്നു  പേരും ഒരേ പള്ളിയിലെ ഇടവക അംഗങ്ങളും ഉറ്റ സുഹൃത്തുക്കളായിരുന്നു.  ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് ഇവരുടെയൊക്കെ വീടുകൾക്ക് മുന്നിലുള്ള ഒരു ഒറ്റപ്പെട്ട കൂറ്റൻ ബംഗ്ലാവിലേക്ക് ആരോ താമസത്തിന് എത്തുന്നു   എന്ന് അറിഞ്ഞത്.

കുറേ നാളായി പൂട്ടിക്കിടന്ന ആ ബംഗ്ലാവ് ജോലിക്കാർ വൃത്തിയാക്കുന്നത് കണ്ടപ്പോൾ മുതൽ അവിടെ താമസത്തിന് എത്തുന്നവരെ കാത്തിരിക്കുകയായിരുന്നു മൂവരും. എല്ലാവർക്കും ഇത് ജർമനിയിൽ ഉള്ള ഒരു നഴ്സിന്റെ  വീട് ആണെന്നും നഴ്സും ഭർത്താവും പ്രായം തെറ്റി കല്യാണം കഴിച്ചവർ ആണെന്നും ഇപ്പോൾ അവർ ജർമനിയിൽ ആണെന്നും മാത്രമേ അറിയൂ. എല്ലാവരും കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി. അവിടെ താമസത്തിനായി വന്നത് നഴ്സിന്റെ  അമ്മായിഅമ്മ ഒരാൾ മാത്രമായിരുന്നു. കൂടെ ഒരു ജോലിക്കാരിയും. ഡ്രൈവർ കാർ ഷെഡ്ഡിൽ  കയറ്റിയിട്ട് താക്കോലും ഏലിക്കുട്ടി ചേടത്തിയെ ഏൽപ്പിച്ച് ഇനി ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതിയെന്നും  പറഞ്ഞു പോയി. എല്ലാവരും അമ്മൂമ്മയുടെ ഒരു ചിരി പ്രതീക്ഷിച്ച് നിന്നെങ്കിലും അവർ ആരെയും മൈൻഡ് ചെയ്യാതെ അകത്തേക്ക് കയറിപ്പോയി. വലിയ ബംഗ്ലാവിലെ താമസക്കാരിയല്ലേ,  അതുകൊണ്ട് അങ്ങോട്ട് കയറി ചെന്ന് പരിചയപ്പെടാനും ആർക്കും ധൈര്യമുണ്ടായിരുന്നില്ല.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ അമ്മൂമ്മ മുമ്പിലെ വരാന്തയിലെ ചൂരൽ കസേരയിൽ ഇരിക്കുന്നത് എല്ലാവരും കണ്ടു. അമ്മൂമ്മ ചുറ്റുവട്ടം ഒക്കെ നിരീക്ഷിച്ചു. പ്രത്യേകിച്ച് തൊട്ടടുത്തുള്ള ഈ മൂന്ന് വീടുകൾ. അതുകഴിഞ്ഞ് ഇവരുടെ വീടുകളിൽ ജോലിക്ക് വരുന്നവരെ മാറിമാറി ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ കൈകാട്ടി വിളിക്കാൻ തുടങ്ങി. അവരൊക്കെ   അമ്മുമ്മയുടെ  ഒരു വിളി വരുന്നതിനു  മുൻപേ ഓടിച്ചെന്നു. ഓരോ ദിവസം ഓരോരുത്തരെ വിളിക്കും. അവരവർ നിൽക്കുന്ന വീടുകളിലെ കുടുംബനാഥന്റെ ജോലിയും വരുമാനവും മക്കൾ പഠിക്കുന്ന സ്ഥലവും ഒക്കെ അന്വേഷിച്ചു മനസ്സിലാക്കും. അങ്ങനെ മൂന്നു വീട്ടിലെ ജോലിക്കാരെയും പരിചയപ്പെടുകയായിരുന്നു ആദ്യം ചെയ്തത്. പിന്നീട് പല ദിവസങ്ങളിലായി  ഓരോരുത്തർക്കും വേണ്ട നിർദ്ദേശങ്ങൾ കൊടുക്കാൻ തുടങ്ങി. ‘തുണി അലക്കി നടുവൊടിഞ്ഞു.’ എന്ന് പരാതി  പറഞ്ഞ ജോലിക്കാരിയോട്  വീട്ടുകാരോട് ഒരു വാഷിംഗ് മെഷീൻ  വാങ്ങിച്ചു തരാൻ പറ എന്ന് പറയും. മുറികൾ തുടക്കാൻ ബുദ്ധിമുട്ട് പറയുന്ന ആളോട് ആരെങ്കിലും ഇക്കാലത്ത് തറയിലിരുന്ന് തുടക്കുമോ,  നല്ല ഒരു മോപ്പ് വാങ്ങിത്തരാൻ പറ.   പാത്രം കഴുകി കൈയുടെ തൊലി പോയി എന്ന് പറഞ്ഞ ജോലിക്കാരിയോട് ഇക്കാലത്ത് ആരെങ്കിലും പാത്രം കഴുകുമോ?  അവരോട്  ഡിഷ് വാഷർ വാങ്ങിവയ്ക്കാൻ  പറ എന്ന് പറയും. എനിക്ക് ഇതെല്ലാം ഉണ്ട്. എല്ലാം ജർമ്മൻ മോഡൽ ആണത്രേ. മൂന്നുപേരും ആ വീട്ടിൽ ജോലി ചെയ്യാൻ ആഗ്രഹിച്ചു. പക്ഷേ അമ്മൂമ്മയുടെ കാര്യം നോക്കി സ്ഥിരമായി ഒരു ജോലിക്കാരി അവിടെ  ഉണ്ടല്ലോ.  അതുകൊണ്ട് അങ്ങോട്ട് കയറാനും  പറ്റുന്നില്ല. ഇവരുടെ അത്രതന്നെ ഏകദേശം പ്രായമുള്ള ആ സ്ത്രീയെ ആരും അധികം പുറത്തു കണ്ടിട്ടില്ല.  

  ഒരു മാസം കഴിഞ്ഞപ്പോഴേക്കും മൂന്ന് ജോലിക്കാരികളും അവരവർ നിൽക്കുന്ന വീടുകളിൽ  പരാതി പറച്ചിലും മുറുമുറുപ്പും തുടങ്ങി. ഒരാൾ വാഷിംഗ് മെഷീൻ വേണമെന്ന ഡിമാൻഡ് വച്ചു.  ഒരാൾക്ക് മോപ്പ്. മറ്റൊരാൾക്ക് ഡിഷ് വാഷർ,  ശമ്പളകൂടുതലും വേണം. അങ്ങനെ പലപല ഡിമാൻഡുകൾ. കുറച്ചുനാളു കഴിഞ്ഞപ്പോഴാണ് ഈ അമ്മൂമ്മയാണ് ഇതിൻറെ പുറകിലെ ആൾ ആണെന്ന് മൂന്നുപേർക്കും മനസ്സിലായത്. 

 എല്ലാവർക്കും വേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും ഒക്കെ കൊടുത്ത് ഒരുവിധം ആ മൂന്ന് കുടുംബങ്ങളിലും അസ്വസ്ഥത വിതച്ചു. അമ്മൂമ്മ പക്ഷേ വിചാരിച്ചത് പോലെ സ്പീഡിൽ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. ഓരോ നിശ്വാസത്തിലും ‘തമ്മിലടി’  എന്ന കലാരൂപത്തെ സ്നേഹിക്കുന്ന ഒരു നാച്ചുറൽ ടാലെന്റ്റ് ആണ് ഈ അമ്മൂമ്മ. മൂന്നു സുഹൃത്തുക്കളും ഒന്നിച്ച് നിന്ന്  “നിങ്ങളുടെ ഡിമാൻഡുകൾ ഒന്നും അംഗീകരിക്കാൻ പറ്റില്ല. വേണ്ടെങ്കിൽ ജോലി കളഞ്ഞിട്ട് പൊക്കോ. ഞങ്ങൾ വേറെ ആളെ അന്വേഷിച്ചോളാം”  എന്ന തീരുമാനത്തിൽ ഉറച്ചു നിന്നു. ഈ വിവരം അറിഞ്ഞ അമ്മൂമ്മ ഞെട്ടി. അമ്മൂമ്മയുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവം ആയിരുന്നു ഇത്. കാരണം പ്രത്യേകിച്ച് മൂന്നു സ്ത്രീകളെ തെറ്റിക്കാൻ എളുപ്പമാണെന്നായിരുന്നു അതുവരെയുള്ള അവരുടെ ധാരണ. അമ്മൂമ്മ പലവഴിക്കും പലരീതിയിലും ശ്രമം തുടർന്നു. പക്ഷേ ഇവരുടെ  മുമ്പിൽ പരാജയപ്പെട്ടു കൊണ്ടേയിരുന്നു. മൂവരിൽ ഒരാൾ ഒരു ഡിമാൻഡ് അംഗീകരിച്ചിരുന്നെങ്കിൽ മറ്റ് രണ്ടുപേർക്കും അതും പറഞ്ഞു വഴക്കുണ്ടാക്കാമായിരുന്നു. അതും നടക്കുന്നില്ല. ജോലിക്കാരികൾ പതുക്കെ കടുംപിടുത്തം ഉപേക്ഷിച്ച് പഴയ ജോലിയിൽ തന്നെ തുടർന്നു. 

 അങ്ങനെയിരിക്കുമ്പോഴാണ് പള്ളിയിൽനിന്ന് കുടുംബ സമ്മേളനത്തിനുള്ള അറിയിപ്പ് കിട്ടിയത്.   അടുത്ത കുടുംബ സമ്മേളനം ഈ അമ്മൂമ്മയുടെ വീട്ടിൽ വച്ചായിരുന്നു. വീടിൻറെ പേരും അഡ്രസ്സും അറിയിച്ചാൽ ആ വീട്ടുകാരുമായി നമുക്ക് പരിചയമുണ്ടോ എന്നൊന്നും നോക്കേണ്ട കാര്യമില്ല. ആ ഇടവക യൂണിറ്റിലെ എല്ലാ അംഗങ്ങളും ആ കുടുംബത്തിൽ ഉച്ചകഴിഞ്ഞ് ഒത്തുചേരും. പ്രാർത്ഥന സമയത്ത് പള്ളിയിൽ നിന്ന് അച്ചനും കപ്യാരും വരും. അത് കഴിഞ്ഞ് വിഭവസമൃദ്ധമായ കാപ്പികുടിയും ഉണ്ടാകും.അയൽക്കാർ ആണെങ്കിലും  അമ്മൂമ്മ മൂവർ സംഘത്തിന്റെ  മുഖത്തേക്ക് പോലും നോക്കില്ല. എന്നാലും മൂന്ന് കൂട്ടുകാരും പോകാൻ തന്നെ തീരുമാനിച്ചു. ആ വീട് കാണാനുള്ള ഒരു ചാൻസ് കൂടി ആണല്ലോ,  മാത്രവുമല്ല ജർമനിയിൽ നിന്നും കൊണ്ടുവന്നിട്ടുള്ള വാഷിംഗ്‌ മെഷീനും ഡിഷ്‌ വാഷറും  ഈ ജോലിക്കാരികൾ പറഞ്ഞുകേട്ട സാധനങ്ങളുമൊക്കെ ഒന്ന് കാണാമല്ലോ. 

 ഏകദേശം പത്തറുപത് പേരുണ്ടായിരുന്നു കുടുംബ സമ്മേളനത്തിന്.  എല്ലാവരെയും സ്വീകരിക്കുന്ന തിരക്കിലായിരുന്നു അമ്മൂമ്മ. അമ്മൂമ്മയുടെ കണ്ണുവെട്ടിച്ച് മൂന്നു പേരും അവരുടെ ജോലിക്കാരിയുടെ അടുത്തേക്ക് പാഞ്ഞു. “ ങ്ഹാ,  ഇവിടെ ജോലി ചെയ്യുന്ന ആളാണല്ല?  നിങ്ങൾക്ക് നല്ല സുഖമാണല്ലേ,  എല്ലാ ആധുനിക സാമഗ്രികളും ഉള്ളതുകൊണ്ട് പെട്ടെന്ന് ജോലി തീർത്തു എപ്പോഴും ടിവി സീരിയൽ കാണുക യായിരിക്കും അല്ലേ,  പുറത്തൊന്നും കണ്ടിട്ടേയി ല്ലല്ലോ” എന്നൊക്ക പറഞ്ഞു പെട്ടെന്ന് പരിചയപ്പെട്ടു. 

 പക്ഷേ ആ അടുക്കളയിൽ ഇവർ പ്രതീക്ഷിച്ച സാധനങ്ങളൊന്നും അവിടെ കണ്ടില്ലെന്ന് മാത്രമല്ല അതിന് പകരം പഴയ ആട്ടുകല്ലും അമ്മിക്കല്ലും അടുപ്പും കലവും  ചട്ടികളും ഒക്കെയാണ് അവിടെ കണ്ടത്. മൂന്ന് പേരുടെയും ഒന്നിച്ചുള്ള ചോദ്യംചെയ്യലിൽ അവർ വിരണ്ടു. അവർ  പറഞ്ഞ വിവരങ്ങൾ കേട്ടു എല്ലാവരും അമ്പരന്നു. എഴുപതു വയസ്സോളം പ്രായമുള്ള അവരെക്കൊണ്ട് വിറകടുപ്പിൽ  ചോറു വയ്പ്പിക്കും.  അമ്മൂമ്മയുടെ വെള്ളത്തുണികൾ  ചട്ടയും മുണ്ടും കാരം ചേർത്ത്   ചൂടുവെള്ളത്തിൽ ഇട്ട് തിളപ്പിച്ച് പുഴുങ്ങി കല്ലിൽ വച്ച് അലക്കണം ദിവസവും. രണ്ടു  ദിവസം കൂടുമ്പോൾ മുറികൾ മുഴുവൻ അടിച്ചുവാരി നിലത്തിരുന്ന് നിരങ്ങി തുണികൊണ്ട് തുടച്ച് എടുക്കണം. കഴിക്കാൻ വേണ്ടത്ര ഭക്ഷണം പോലും തരില്ല ഈ പരട്ട തള്ള. ഇത്രയും പ്രായമായ ഞാനീ ജോലിയൊക്കെ കഴിയുമ്പോൾ തളർന്നു കിടന്നുറങ്ങും. വൃദ്ധയായ എനിക്ക് മറ്റൊരു സ്ഥലത്തും ജോലി കിട്ടില്ല. മാത്രമല്ല എനിക്ക് പോകാൻ വേറെ സ്ഥലം ഇല്ല അതുകൊണ്ട് ഈ ജീവിതവുമായി പൊരുത്തപ്പെട്ടു  പോവുകയാണെന്ന്.

  ഒരു രണ്ടു മുറി മാത്രമുള്ള വീട്ടിൽ  താമസിച്ചിരുന്ന ഈ അമ്മൂമ്മ ഒരു കൊച്ചു കോഴിക്കട നടത്തിയിരുന്ന മകന്  40 വയസ്സ്  ആയപ്പോൾ ഈ കാശുകാരി  നഴ്സിനെ കൊണ്ട് കെട്ടിച്ചു. ഈ തള്ളയുടെ കൂടെ ഒരു കുടുംബജീവിതം അസാധ്യമാണെന്ന് മനസ്സിലാക്കിയ   അവർ ഇവരെ ഇവിടെ ആക്കി ജർമനിയിലേക്ക് രായ്ക്കു  രാമാനം ഓടിപ്പോയതാണത്രേ!

 ഞാൻ അകത്തെ മുറിയിൽ തളർന്നു കിടക്കുമ്പോൾ ഈ ഏഷണി തള്ള  നിങ്ങളുടെ ജോലിക്കാർക്ക് ഒക്കെ ഒരുപാട് നിർദ്ദേശങ്ങളും ഉപദേശങ്ങളും കൊടുക്കുന്നത് കേട്ടിട്ടുണ്ട്. ഏതായാലും നിങ്ങൾ മൂന്നുപേരും ഒരുമിച്ചു നിന്ന് ഈ പ്രശ്നം കൈകാര്യം ചെയ്തത് നന്നായി എന്ന്. വാഷിംഗ് മെഷീനും ഡിഷ് വാഷറും വാക്വം ക്ലീനറും ഒക്കെ ജർമനിയിൽ ഉള്ള കാര്യം മോൻ പറഞ്ഞിവർ കേട്ടിട്ടുണ്ട്. അതാണ് അമ്മൂമ്മയ്ക്ക് അവയുമായിട്ടുള്ള  ഏകപരിചയം. ഒരു ടിവി ആണ് ആകെ കൂടെ ഇവിടെ ഉള്ളത്.അത്  കാണാൻ പോലും എനിക്ക് സാധിക്കാറില്ല. ഇത്രയും കഠിന ജോലികൾ കഴിയുമ്പോൾ തന്നെ ഞാൻ തളർന്നു കിടന്ന് ഉറങ്ങിപോകുമെന്ന്.  

 ഏതായാലും കുടുംബ സമ്മേളനം കഴിഞ്ഞു തിരിച്ചെത്തിയ  മൂന്നുപേരും അവിടുത്തെ നിജസ്ഥിതി മൂന്ന് ജോലിക്കാരോട് പറഞ്ഞതോടെ അവരുടെ ഇളക്കവും തീർന്നു. “ദൈവമേ, ഇവരുടെ വാക്കും കേട്ട് ജോലി കളയാഞ്ഞത് ഭാഗ്യം” എന്ന് മൂവരും ഒരേ സ്വരത്തിൽ പറഞ്ഞു. 

 നടി ശോഭനയ്ക്ക് നൃത്തവും സച്ചിന് ക്രിക്കറ്റും എന്ന പോലെ അമ്മൂമ്മയുടെ പാഷൻ ആണ് ‘കുത്തിത്തിരുപ്പ്’.ഇന്ന് വരെ ഒരിടത്തും പരാജയപ്പെട്ടിട്ടില്ല.  അമ്മൂമ്മ പുതിയ അടവുകൾ ആലോചിച്ചു തല പുകച്ചു കൊണ്ടേയിരിക്കുന്നു…… ….🤔🤔🥺😳വിജയിക്കുമോ?  കാത്തിരുന്ന് കാണാം. 😀🙏🥰

 മേരി ജോസി മലയിൽ, 

തിരുവനന്തപുരം.

Post Views: 23
3
Mary Josey Malayil

Short story writer.

4 Comments

  1. അനാമിക s on October 22, 2023 1:05 PM

    അമ്മൂമ്മ ആള് കൊള്ളാലോ 😂നന്നായി എഴുതി 🥰👌

    Reply
  2. lekha on October 19, 2023 8:07 AM

    കുത്തിത്തിരിപ്പ് അമ്മൂമ്മ കൊള്ളാലോ 😄😄.
    കുറച്ചൂടെ മിനുക്കുപണി ചെയ്തെടുത്താൽ കഥ ഇനിയും തിളങ്ങും 👌👌

    Reply
  3. Mary josey on October 18, 2023 8:57 PM

    ഈ വായനക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി 🙏

    Reply
  4. Sunandha Mahesh on October 18, 2023 8:48 PM

    ഹഹ.. ഇതൊക്കെ ചിലരുടെ ജന്മസ്വഭാവമാണ്..
    മാറില്ല.
    നന്നായി എഴുതി

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.