Author: Mary Josey Malayil

Short story writer.

1992  കാലഘട്ടം.  ഗൾഫ് യുദ്ധം ഒക്കെ കഴിഞ്ഞു സമാധാനം പുന:സ്ഥാപിക്കപ്പെട്ട സമയം.50 വയസ്സുകാരനായ സുബൈർ സൗദി അറേബ്യയിലെ ഒരു കമ്പനിയുടെ സ്റ്റാഫ് അക്കോമഡേഷനിൽ കുക്കാണ്. അവിടെ താമസിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം ഉണ്ടാക്കുന്ന മലപ്പുറംകാരൻ   സുബൈറിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. കാരണം കേരളത്തിൽ പട്ടിണി കിടന്നും ബോംബെയിൽ ഒറ്റമുറിയിൽ സ്റ്റൗവിൽ കഞ്ഞിയും പയറും ഒന്നിച്ച് വേവിച്ച ഭക്ഷണം കഴിച്ച് ഗൾഫിലേക്ക് ചേക്കേറിയ കേരളീയർ ആയിരുന്നു അതിൽ അധികം പേരും. ഗ്രഹണി പിള്ളേര് ചക്കച്ചുള കണ്ടത് പോലെയാണ് എല്ലാവരുടെയും തീറ്റ. അതിലൊക്കെ സുബൈർനു സന്തോഷമേയുള്ളൂ. ഭക്ഷണം ഉണ്ടാക്കുന്നവർക്ക് അത് ആസ്വദിച്ചു കഴിക്കുന്നത് കാണുന്നതിൽ പരം സന്തോഷം വേറെയില്ലല്ലോ?ബിരിയാണിയും അതിൻറെ അൻസാരികളും മീനും ഇറച്ചിയും എന്ന് വേണ്ട എന്തും ഇഷ്ടംപോലെ സുബൈർ ഇക്ക ലിസ്റ്റ് ഒന്ന് കൊടുക്കേണ്ട കാര്യമേ ഉള്ളൂ, കമ്പനിയുടെ ഡ്രൈവർ സെക്കൻഡ് വെച്ച് അത് എത്തിച്ചു കൊടുക്കും.പിന്നെ  പത്തിരുപത് പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ എന്താണ് പ്രയാസം? സുബൈർ ആണെങ്കിൽ ഒന്നാന്തരം…

Read More

കഥാസമാഹാരം– *മയൂഖ വർണ്ണങ്ങൾ* രചന : പ്രഭാ ദിനേഷ് .   *മലയാളി മനസ്സിൻറെ* പ്രിയ എഴുത്തുകാരിയുടെ “മയൂഖ വർണ്ണങ്ങൾ” എന്ന കഥാസമാഹാരം കയ്യിൽ കിട്ടിയ പാടെ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു.   പുസ്തകപ്രകാശന ചടങ്ങിനെ കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ലെന്ന് പോസ്റ്റർ കാണുമ്പോൾ തന്നെ അറിയാമല്ലോ? പതിവു പോലെ പ്രൗഢഗംഭീരം!    പ്രഭയുടെ ചെറുകഥാസമാഹാരം ആദ്യമായി ഏറ്റുവാങ്ങിയത്  ശ്രീ മുരുകൻ കാട്ടാക്കടയിൽ നിന്ന് പ്രഭയുടെ ഹസ്ബൻഡ്  ശ്രീ ആർ.ദിനേശ് ആയിരുന്നു.   സ്നേഹതീരം   വായിച്ചപ്പോൾ തോന്നിയത് കഥാകൃത്ത് എഴുതിയത് 100% ശരിയായ ഒരു കാര്യമാണ്. മനുഷ്യനോളം മറ്റൊന്നിനെയും ഭയക്കേണ്ട ആവശ്യം ഭൂമിയിലില്ല.വിഷപ്പാമ്പുകൾ പോലും അവരെ ഉപദ്രവിച്ചാൽ മാത്രമേ അവർ സ്വരക്ഷയ്ക്കായി  തിരികെ ഉപദ്രവിക്കുകയുള്ളൂ.പക്ഷേ മനുഷ്യന്‍റെ കാര്യം അങ്ങനെയല്ല. ഒരാൾ നന്നാവുന്നത് കണ്ടാൽ തുടങ്ങും കണ്ണുകടി.   “പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും , ഞാൻ ഉണ്ണും “എന്ന രീതി ശീലിച്ചവരാണ് നമ്മളിൽ അധികം പേരും.മണ്ണിൽ എല്ലു മുറിയെ പണിയെടുത്ത് പല്ലുമുറിയെ…

Read More

ഇന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡ് എം. ഡി. ശ്രീമതി ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസന ഭൂപടം മാറ്റി വരച്ചു തുടങ്ങുന്ന അഭിമാനമുഹൂർത്തത്തിൽ എന്റെയും സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. ഒരു സ്വപ്നം സത്യം ആകുന്നു. തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ്‌ വിഴിഞ്ഞം. ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത് പുരാതന വാണിജ്യ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ്‌. നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. കോവളത്തിനടുത്താണ്‌ വിഴിഞ്ഞം. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഇത്. ഡച്ചുകാരാണ്‌ ഇവിടെ ആദ്യമായി പാണ്ടികശാല കെട്ടിയത്. 1622 ൽ ആദ്യത്തെ കത്തോലിക്കാപ്പള്ളിയും ഇവിടെ സ്ഥാപിതമായി. നെയ്യാറ്റിൻകര താലുക്കിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ തുറമുഖമാണ് ഈ സ്ഥലം. ഭാരതത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്. അതിനാൽ വലിയ കപ്പലുകൾക്കും ഇവിടെ എത്തി ചേരാൻ സാധിക്കും. അതുപോലെ തന്നെ തുറമുഖത്തിൽ നിന്ന് കപ്പൽ ചാലിലേക്കുള്ള…

Read More

ആശംസകൾ! അഭിനന്ദനങ്ങൾ! ദൃശ്യ വിസ്മയത്തിലൂടെ  ആരാധകരെ സൃഷ്ടിച്ച നാടക കമ്പനിയായ കലാനിലയത്തെ ഏരിസ് ബിസിനസ് ഗ്രൂപ്പ് ഏറ്റെടുത്തു എന്ന ഇന്നത്തെ പത്രവാർത്ത ഞാനുൾപ്പെടുന്ന തലമുറയെ വല്ലാതെ സന്തോഷിപ്പിച്ചു എന്ന് പറയാതെ വയ്യ. 1970-80 കാലഘട്ടത്തിൽ സിനിമയേക്കാൾ ആളുകൾ കാണാൻ ഇഷ്ടപ്പെട്ടിരുന്നത് നാടകങ്ങൾ ആയിരുന്നു. ഇതുപോലെതന്നെ മെയ് 8 2016ൽ ഒരു പത്രവാർത്ത ഞാൻ വായിച്ചിരുന്നു. “ കലാനിലയം വീണ്ടും തലസ്ഥാനത്ത്. ടാഗോറിൽ.  “ഹിഡിംബി” മെയ്‌ മാസം എട്ടാം തീയതി. “ എന്ന തലക്കെട്ടോടെ വന്ന വാർത്ത എന്നെ അമ്പരപ്പിച്ചു. കാരണം അന്നായിരുന്നു പോൾ അങ്കിളിന്റെ  പിറന്നാൾ ദിനം. കലാനിലയത്തിന്റെ പ്രധാന നാടകങ്ങൾ ആയ “കായംകുളം കൊച്ചുണ്ണി”,  “കടമറ്റത്ത് കത്തനാർ”,”ഷാജഹാൻ ചക്രവർത്തി”, “വെള്ളി കാസാ”, “ താജ്മഹൽ”, “ രാജശില്പി”,  “ദശാവതാരം”, “ ശ്രീ അയ്യപ്പൻ”, “ദേവദാസി “,  “ഗുരുവായൂരപ്പൻ”, “രക്തരക്ഷസ്”….. ഇവയിലെ ഒക്കെ ടൈറ്റിൽ റോൾ ചെയ്ത നടൻ ആയിരുന്നു പോൾ അങ്കിൾ.  ആ ആളുടെ പിറന്നാൾ ദിനത്തിൽ തന്നെ ഈ…

Read More

Spoiler Alert! ഉള്ള് ഉലച്ചു കളഞ്ഞ ഉള്ളൊഴുക്ക്.  ലാലേട്ടൻ ഇല്ലാത്ത സിനിമ,പാട്ട്, ഡാൻസ്, തമാശകൾ, അടിപിടി, മീശ പിരിക്കൽ… ഇതൊന്നുമില്ലാത്തതുള്ള സിനിമകൾ കാണാൻ എൻറെ കുടുംബത്തിലുള്ളവർ ഒരിക്കലും സമ്മതിക്കാത്തത് കൊണ്ട്തന്നെ ഇരിഞ്ഞാലക്കുട ‘ചെമ്പകശ്ശേരി സിനിമാസിൽ ‘എൻ്റെ സഹോദരങ്ങൾക്കൊപ്പം  ഒരു അവസരം ഒത്തു കിട്ടിയപ്പോൾ അത് കാണാനായി പുറപ്പെട്ടു. നല്ലൊരു  എന്റെർറ്റൈനർ എന്നൊന്നും അവകാശപ്പെടാനാവില്ല. എന്നാൽ കിരീടം, ആകാശദൂത് പോലുള്ള നെഞ്ചുപൊട്ടുന്ന കരച്ചിലും ഉണ്ടാകില്ല. വളരെ ചെറിയൊരു കഥ. ശരിയേത്, തെറ്റേത് അതൊരു പ്രഹേളിക പോലെ തോന്നും. ഉർവ്വശിയുടെ ഭാഗം ചിന്തിച്ചു നോക്കുമ്പോൾ തോന്നും എന്താണ് ആ അമ്മ ചെയ്ത തെറ്റ്? പണ്ടെന്നോ അസുഖം വന്നു എന്ന് കരുതി തൻറെ മകന് ഒരു കുടുംബജീവിതം നിഷേധിക്കുന്നത് ശരിയാണോ? ഏത് അമ്മയാണ് ആഗ്രഹിക്കാത്തത് തൻറെ മകൻറെ സ്വസ്ഥമായ ഒരു കുടുംബ ജീവിതം? ഇനി പാർവ്വതിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴോ അന്യ മതത്തിൽ പെട്ട ഒരു പയ്യനെ സ്നേഹിച്ചിരുന്ന അവളെ സമൂഹത്തിൻറെ ചാട്ടവാറടിയ്ക്ക്  വിട്ടു കൊടുക്കാൻ തയ്യാറാകാതെ…

Read More

“സൈബർ സെക്യൂരിറ്റി” (എന്താണ് സൈബർ സെക്യൂരിറ്റി) റാഫേൽ  ടി .ജെ. “പുസ്തകങ്ങൾ ശാന്തരും എന്നും കൂടെ നിൽക്കുന്നതുമായ നല്ല സുഹൃത്തുക്കളാണ്. എപ്പോൾ വേണമെങ്കിലും സമീപിക്കാവുന്ന ബുദ്ധിയുള്ള ഉപദേശകരും, ക്ഷമാശീലം ഉള്ള അധ്യാപകരുമാണ്.  (ചാൾസ്  W. ഏലിയറ്റ് ) തുറന്ന കണ്ണുകളിലൂടെ നിറമുള്ള സ്വപ്നങ്ങൾ കാണിക്കുന്ന വായനയെ, പുസ്തകങ്ങളെ നമുക്ക് നമ്മുടെ ഉയർച്ചയ്ക്കായി പ്രണയിക്കാം. ദിനപത്രവും ആനുകാലികങ്ങളും കഥയും നോവലും മാത്രം വായിക്കാൻ ഇഷ്ടപ്പെടുന്ന എൻറെ എഴുത്തു മുറിയിൽ അവിചാരിതമായി കടന്നുവന്ന ഒരു പുസ്തകം ആയിരുന്നു ശ്രീ ടി.ജെ. റാഫേലിന്റെ “എന്താണ് സൈബർ സെക്യൂരിറ്റി” എന്ന 37 പേജുള്ള പുസ്തകം. ഒരു ഉറങ്ങുന്ന സുന്ദരിയുടെ സ്വപ്നത്തിൽ വരുന്ന മാലാഖയുടെ ആകർഷകമായ കവർ പേജുള്ള ഈ പുസ്തകം കയ്യിൽ കിട്ടിയപ്പോൾ ഒന്നു തുറന്ന് വായിക്കാം എന്ന് കരുതി. അടുത്ത വർഷം ആകുമ്പോഴേക്കും സൈബർ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ജോലികൾക്ക് 15 ലക്ഷം പേരുടെ തൊഴിൽ സാധ്യത വന്നേക്കും എന്ന രചയിതാവിന്റെ ആദ്യ പേജിൽ തന്നെയുള്ള അവകാശവാദം…

Read More

എന്റെ അച്ഛൻ ഞങ്ങളെ വേർപിരിഞ്ഞിട്ട് ഏകദേശം 38 വർഷം ആയി. കൗമാരകാലത്ത് ചെറിയൊരു വെള്ളിനാണയവുമായി ഇരിഞ്ഞാലക്കുട ചന്തയിലേക്ക് ഇറങ്ങി തിരിച്ച സഹസികനായിരുന്നു എന്റെ പിതാവ് ശ്രീ റപ്പായി തെക്കേത്തല. അന്ന് ആരംഭിച്ച കച്ചവടം പച്ചപിടിച്ച് 4 തലമുറകളിലായി ഇടമുറിയാതെ ഇന്നും തുടരുന്നു. മലയാളമണ്ണിൽ സ്മരണീമായ പൈതൃകം സൃഷ്ടിച്ചുകൊണ്ട് നൂറ്റാണ്ടുകളുമായി നില കൊള്ളുന്ന ഒരു തറവാടാണ് “ചിറയത്ത് തെക്കേത്തല “. ഏതാണ്ട് ക്രിസ്തുവർഷം 1700 നോട് അടുപ്പിച്ചാണ് ചിറയത്ത് തെക്കേത്തല കുടുംബത്തിലെ ഒന്നാമത്തെ പൂർവികൻ ഇരിങ്ങാലക്കുടയിൽ എത്തിയത്. അതിനുശേഷം 190 കൊല്ലത്തോളം കുടുംബാംഗങ്ങൾക്ക് ആർക്കും തന്നെ ഒരു മാലാഖയുടെ പേര് ഇട്ടിട്ടില്ല. 1893 ലാണ് ആദ്യമായി റപ്പായി എന്ന പേര് എത്തിയത്. ഇതിന് ഒരു പിന്നാമ്പുറ കഥയുണ്ട്. തെക്കേത്തല കുടുംബത്തിലെ മറ്റൊരു പൂർവികന് ഇരിഞ്ഞാലക്കുട ചന്തയിൽ വെളിച്ചെണ്ണ കച്ചവടം ഉണ്ടായിരുന്നു. ബുധൻ, ശനി എന്നീ ചന്ത ദിവസങ്ങളിൽ മാത്രമേ അദ്ദേഹം കട തുറന്നിരുന്നുള്ളൂ. കടയിൽ വില്പനയ്ക്ക് സഹായിച്ചിരുന്നത് ഈ പൂർവ്വീകന്റെ കാര്യസ്ഥൻ ആയിരുന്നു.…

Read More

ലോക പിതൃദിനം–ജൂൺ 19 മറ്റെല്ലാ ദിനങ്ങളെയും പോലെ ഇതിൻറെ ഉത്ഭവവും അമേരിക്കയിൽ നിന്നുതന്നെ. യുദ്ധത്തിലെ പോരാളിയായ തൻറെ അച്ഛനെ ആദരിക്കുന്നതിന്‍റെ  ഭാഗമായി സോനാര എന്ന വനിത   പിതൃദിനം ആചരിക്കാൻ തീരുമാനിച്ചു. അമ്മയുടെ മരണശേഷം പട്ടാളക്കാരനായ അച്ഛൻ സോനാരായേയും അഞ്ചു സഹോദരങ്ങളെയും👦👧🧑👨👱   തനിച്ച് വളർത്തി വലുതാക്കി.  അക്കാലത്ത് അതൊരു അപൂർവ സംഭവമായിരുന്നു. ഭാര്യ  മരണപ്പെട്ടാൽ ഉടനെ അടുത്ത വിവാഹം💏 എന്നതായിരുന്നു രീതി. ഇന്ന് ലോകമെമ്പാടും ഈ ദിനം പിതൃദിനമായി ആഘോഷിച്ചു വരുന്നു. “നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്”. ജോർജ് ഹെർബർ. എൻറെ ഒരു അനുഭവ കഥ നിങ്ങളുമായി പങ്കുവയ്ക്കുന്നു. 1994 –“തേൻമാവിൻ കൊമ്പത്ത്” എന്ന പ്രിയദർശൻ സിനിമ റിലീസ് ആയ സമയം. അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു. അന്ന് തന്നെ വൈകുന്നേരം ഫസ്റ്റ് ഷോയ്ക്ക് കുടുംബസമേതം കാണാൻ പോകണം എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ച്  ഭർത്താവിൻറെ മുമ്പിൽ അവതരിപ്പിച്ചു. “ഇന്ന് ഒന്നും പോകാൻ പറ്റില്ല. എനിക്ക് രാവിലെ തന്നെ ബാങ്ക് സംബന്ധമായ കുറേ കാര്യങ്ങൾ…

Read More

ജൂൺ 19-   വായനാദിനം 📚 കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ. പണിക്കരുടെ ചരമദിനമായ 1996 -ജൂൺ 19  മുതലാണ് വായനാദിനം ആചരിക്കാൻ തുടങ്ങിയത്. 📙📘📗 നൂറു സുഹൃത്തുക്കൾക്ക് തുല്യമത്രേ ഒരു പുസ്തകം.📖 നല്ലൊരു സുഹൃത്തോ ഒരു വായനശാലയ്ക്ക് സമവും. കയ്യിൽ കിട്ടുന്നതെന്തും വായിക്കുക എന്നത് കുഞ്ഞുനാൾ മുതലേ ഉള്ള ശീലമായിരുന്നു. വീട്ടിൽ അച്ഛന് നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു. പക്ഷേ അധികവും  എൻജിനീയറിങ്ങുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങൾ  ആയിരുന്നു. സ്കൂളില്ലാത്ത അവധി ദിവസങ്ങളിൽ ഞങ്ങൾ മക്കൾക്കെല്ലാം കഥാപുസ്തകങ്ങൾ വായിക്കാൻ തരുന്ന📓 പതിവുണ്ടായിരുന്നു അച്ഛന്. ഞങ്ങളുടെ കുടുംബ സുഹൃത്തായ ശ്രീ പി. എൻ.പി.  പിള്ള സമ്മാനമായി തന്നവയായിരുന്നു അതിലധികം പുസ്തകങ്ങളും. ഞായറാഴ്ച വൈകുന്നേരത്തോടെ പുസ്തകം ഭദ്രമായി അച്ഛനെ തിരിച്ചു ഏൽപ്പിക്കും. അതുപോലെ മധ്യവേനലവധി തുടങ്ങുമ്പോൾ അച്ഛൻ രാവിലെ ഓരോ പുസ്തകം എനിക്കും സഹോദരങ്ങൾക്കും നൽകും. വായിച്ച് കഴിഞ്ഞ് നമ്മൾ ആ കഥയുടെ രത്നചുരുക്കം ഇംഗ്ലീഷിൽ എഴുതി അച്ഛൻറെ ഓഫീസ് മുറിയിൽ വയ്ക്കണം.…

Read More

ലോക പിതൃദിനം ജൂൺ 16 വാഷിംഗ്ടണിലെ സോനാര ഡോഡിന്റെ  ഉള്ളിൽ മിന്നിയ ഒരു ആശയമാണ് ഇന്ന് ലോകമെങ്ങും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കാൻ കരണീയമായത്. അമ്മയില്ലാതെ ആറു കുഞ്ഞുങ്ങളെ സ്മാർട്ടായി വളർത്തിയ വില്യം സ്മാർട്ട് എന്ന അവളുടെ അച്ഛൻറെ സ്മരണ നിലനിർത്തുന്നതിനായി അച്ഛൻറെ ജന്മദിനം പിതൃദിനമായി ആചരിക്കാൻ സോനാരാ തീരുമാനിച്ചു. 1966ൽ പ്രസിഡന്റ്‌ ഇതിന് ഔദ്യോഗിക സമ്മതം നൽകി. അങ്ങനെ ഇത് ലോകത്തിലെ ഒരു പ്രധാന ആചരണമായി മാറി. സ്നേഹത്തിൻറെ പാലാഴി, വാത്സല്യനിധി എന്നൊക്കെ കൂട്ടുകാരികൾ അവരുടെ അച്ഛൻമാരെ വിശേഷിപ്പിക്കുമ്പോഴും  എനിക്ക് ഈ അറുപതാം വയസ്സിലും അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യമെത്തുന്ന വികാരം ഭയം കലർന്ന ബഹുമാനമാണ്. കൃത്യനിഷ്ഠ, അച്ചടക്കം, കർക്കശസ്വഭാവം, ഒരു കാര്യത്തെക്കുറിച്ച് അച്ഛൻ എടുക്കുന്ന തീരുമാനങ്ങൾ അവസാനവാക്ക് ആയിരിക്കും. അതിലൊരു മാറ്റം സ്വപ്നത്തിൽ പോലും നടക്കില്ല എന്ന  നിശ്ചയം ഞങ്ങൾ മക്കൾക്ക് എല്ലാവർക്കും ഉണ്ടായിരുന്നു. ലോകം കീഴ്മേൽ മറിയും എന്ന് പറഞ്ഞാലും ശാഠ്യം കാണിച്ചാലും ഒരിക്കലും…

Read More