Author: Mary Josey Malayil

Short story writer.

നേരം സന്ധ്യയോട് അടുക്കുന്നു. അന്നത്തെ വെടിവെട്ടം അവസാനിപ്പിച്ച് എല്ലാവരും അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങാൻ തുടങ്ങുകയായിരുന്നു. ലാലേട്ടന് ഫാൽക്കെ പുരസ്കാരം കിട്ടിയ ദിവസം ആയതുകൊണ്ട് തന്നെ അന്നത്തെ ചർച്ചകൾ അന്തമില്ലാതെ നീണ്ടുപോയി. ശബരിമലയിലെ അയ്യപ്പ സംഗമവും ട്രംപിൻറെ വിസപൂട്ടിനെ  പറ്റിയുള്ള ചർച്ച ഇനി നാളെ ആകാം എന്ന് പറഞ്ഞ് മധ്യവയസ്കസംഘം പിരിയാൻ തുടങ്ങുമ്പോഴായിരുന്നു ഫ്ലാറ്റിലെ ഒരു അന്തേവാസി പുതിയ ഒരു കാര്യം പറഞ്ഞു കൊണ്ട് വരുന്നത്. “ നിങ്ങളാരും നമ്മുടെ ഫ്ലാറ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് നോക്കിയില്ലേ? Mrs. ഏലിയാമ്മ മാത്യു,65വയസ്സ്, 10B ഇന്ന് വൈകുന്നേരം അഞ്ച് മണി തൊട്ട് മിസ്സിംഗ് ആണ്. മലയാളഭാഷ വശമില്ല കണ്ടുമുട്ടുന്നവർ ശോഭ ഫ്ലാറ്റിൽ എത്തിക്കണമെന്ന്  അപേക്ഷ.” എന്ന് പറഞ്ഞ് ഉള്ള ഒരു മെസ്സേജ് ആണ്. എൻറെ ദൈവമേ!🙆 ഈ 65 വയസ്സുള്ള സ്ത്രീയെ ആര് പിടിച്ചുകൊണ്ടുപോയി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. ആറു മാസമേ ആയിട്ടുള്ളൂ ഈ ദമ്പതികൾ ഇവിടെ താമസത്തിന് എത്തിയിട്ട്. ഡൽഹിയിൽ ഉന്നത…

Read More

അങ്ങനെ ഒരു ഓണം കൂടി എത്തി. വീട്ടിൽ എല്ലാവരും ടിവിയിലെ ഓണപ്പരിപാടികൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ്. “മിന്നൽ വള കയ്യിൽ ഇട്ട പെണ്ണഴകേ എത്തിതൊടാൻ എത്തുകില്ല മാരിവില്ലാണ് നീ ഈറൻ കോതിയൊരുങ്ങി……” മൊബൈലിൽ ഈ കിളിനാദം കേട്ടപ്പോൾ ഈ നട്ടുച്ച 12 മണിക്ക് അതും തിരുവോണനാളിൽ ആരാണാവോ ഫോണിൽ എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഫ്ലാറ്റ് ഗേറ്റ് സെക്യൂരിറ്റി ആണ്. “മാഡം, ’കൂട്ടക്ഷരങ്ങൾ’ ഓൺലൈൻ പത്രത്തിന്റെ  ഒരു  എഴുത്തുകാരി ആണോ? അവിടെ നിന്ന് ആണെന്നു തോന്നുന്നു മാവേലി നിങ്ങളുടെ വീട്ടിൽ ഓണസദ്യ ഉണ്ണാൻ വന്നിരിക്കുന്നു എന്നു   പറയുന്നു. കയറ്റി വിടണോ? “ അന്തം വിട്ടു കുന്തം വിഴുങ്ങി പോയ ഞാൻ ഉടനെ പറഞ്ഞു. “കയററി വിട്ടേക്ക്. എന്തായാലും തിരുവോണനാളിൽ എൻറെ വീട്ടിൽ എത്തിയ അപ്രതീക്ഷിത അതിഥി അല്ലേ”. പക്ഷേ പിന്നെയും ഒരു പ്രശ്നമുണ്ട് മാഡം, എന്ന് സെക്യൂരിറ്റി. പേട്ട-വെൺപാലവട്ടം റോഡ് പണി നടക്കുകയല്ലേ? കുഴിയിൽ റോഡ് കാണും സൂക്ഷിച്ചു പോവുക ഇതല്ലേ…

Read More

സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ — മനുഷ്യ മനസ്സുകളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുജ പാറുകണ്ണിലിന്റെ  ‘മിഴി നനയാതെ ‘എന്ന അനുഭവ ആഖ്യാനo ചിലപ്പോഴെങ്കിലും മിഴികൾ ഒന്ന് നനയാതെ വായിച്ചു തീർക്കാനാവില്ല. എങ്കിലും ജീവിതത്തിൽ തീരെ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാകാതെ നിരാശയുടെ പടുകുഴിയിലേക്കും പിന്നെ ആത്മഹത്യയിലേക്കും നീങ്ങുന്ന ഇപ്പോഴത്തെ പുതു തലമുറയ്ക്ക് സുജയുടെ ഈ രചന വലിയൊരു മാതൃക മാത്രമല്ല ഒരു പാഠപുസ്തകം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം. ജീവിതത്തിലുടനീളം ഏറ്റ കനത്ത പ്രഹരങ്ങളെ,പ്രതിസന്ധികളെ അനുഭൂതിയായി മനസ്സിൽ സ്വീകരിച്ച ഒരു എഴുത്തുകാരി.ആരുടെ മുമ്പിലും തോൽക്കാൻ എനിക്ക് മനസ്സില്ല .എന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് മനസിലുറപ്പിച്ച് വീറും വാശിയോടും കൂടി ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വന്ന ശക്തയായ കഥാകൃത്ത്. അക്ഷന്തവ്യമായ ചിലരുടെയൊക്കെ അശ്രദ്ധമൂലം തൻറെ ജീവിതത്തിൽ തന്നെ സംഭവിച്ച കാര്യങ്ങളുടെ നേർപകർപ്പാണ് രചയിതാവ് ഇവിടെ തുറന്നു കാണിക്കുന്നത്. ലളിതവും മനോഹരവുമായ ആഖ്യാനശൈലിയും മികച്ച വായനാനുഭവവും പങ്കു വെക്കുന്നു. ജീവിത…

Read More

സമയം രാവിലെ അഞ്ചര മണി. കർക്കിടക കുളിരിൽ എല്ലാവരും പുതച്ചു മൂടി കിടന്നുറങ്ങുന്ന സമയം. അപ്പോഴാണ് എട്ടുദിക്കു പൊട്ടുമാറു ഒരു അലർച്ച കേട്ട് എല്ലാവരും ഞെട്ടി ഉണർന്നത്. ഇതൊരു പ്രത്യേകതരം ശബ്ദം ആണല്ലോ?  ഇന്നുവരെ ഇതിനു മുമ്പ് ഇങ്ങനെ ഒരു ശബ്ദം ഈ കോളനിയിൽ ആരും കേട്ടിട്ടില്ല. മാത്രമല്ല നിർത്താതെയുള്ള ഒരുതരം നിലവിളി ശബ്ദം പോലെ ആയിരുന്നു അത്. ആർക്കെങ്കിലും എന്തെങ്കിലും അത്യാഹിതം സംഭവിച്ചോ എന്ന് കരുതി വില്ലാ നിവാസികൾ ഓരോരുത്തരായി കണ്ണും തിരുമ്മി എഴുന്നേറ്റു വന്നു. ശബ്ദം കേട്ടുകൊണ്ടിരിക്കുന്ന വില്ലയിലേക്ക് എല്ലാവരും പാഞ്ഞെത്തി. നോക്കിയപ്പോൾ ഉഷ ടീച്ചർ ആകെ വിഷണ്ണയായി കാറിന് അരികെ നിൽപ്പുണ്ട്. “എന്താ ടീച്ചറെ, എന്തു പറ്റി? എന്തിനാ ഇങ്ങനെ ശബ്ദമുണ്ടാക്കി എല്ലാവരെയും ഉണർത്തിയത്” എന്നൊക്കെ എല്ലാവരും ഒറ്റശ്വാസത്തിൽ ചോദിച്ചപ്പോൾ ടീച്ചർ പറഞ്ഞു. “എനിക്കറിയില്ല. ഈ കാർ തുറന്നപ്പോൾ തന്നെ ഈ അലാം അടിക്കാൻ തുടങ്ങിയെന്ന്. ഇത് ഓഫ് ചെയ്യാൻ എനിക്ക് അറിഞ്ഞുകൂടാ. ഞാനും ആദ്യമായാണ് ഈ…

Read More

പത്തമ്പത് വർഷമായി സ്കൂളിന് മുൻപിൽ ചെറിയൊരു സ്റ്റേഷനറി പീടിക നടത്തുന്ന ആളാണ് എഴുപതുകാരനായ ബാപ്പുട്ടിക്ക. അത്യാവശ്യം കുറച്ചു നോട്ടുബുക്കും പേനയും പെൻസിലും പലതരം മിഠായികളും വിൽക്കുന്ന ചെറിയ ഒരു കട. അടുത്തകാലത്തായി അവിടെ യാതൊരു തിരക്കും ഇല്ല. മാളുകൾ വന്നതോടെ കുട്ടികൾ ആരും തിരിഞ്ഞു നോക്കാറില്ല. എന്നാലും മറ്റു തൊഴിലൊന്നുമറിയാത്തതു കൊണ്ടും മക്കൾ ഇല്ലാത്തതുകൊണ്ടും ഇതങ്ങനെ തുടർന്നു കൊണ്ടു പോകുന്നു എന്ന് മാത്രം. വൈകുന്നേരത്തോടെ ബാപ്പുട്ടിക്കാൻറെ സമപ്രായക്കാരായ കുറച്ചു പേരെത്തി   അവിടെ സൊറ പറഞ്ഞിരിക്കും. എല്ലാവർക്കും ഇരിക്കാൻ നീളത്തിൽ കടയിൽ ഒരു ബെഞ്ച് ഇട്ടിട്ടുണ്ട്. രാത്രിയോടെ കലാ-സാംസ്കാരിക രാഷ്ട്രീയ ചർച്ചകൾ മുറുകും. വെള്ളം, സുലൈമാനി.. എന്നൊക്കെ പറഞ്ഞു നേരത്തെ കട പൂട്ടി വീട്ടിൽ ചെന്ന് സൈനബയുടെ സീരിയലു കാഴ്ചയ്ക്ക് ഇടങ്ങേറ് ഉണ്ടാക്കാതിരിക്കാമല്ലോ എന്ന് കരുതി ബാപ്പുട്ടിക്കായും ഇവരുടെ കൂടെ കൂടും. സുഹൃത്തുക്കൾ പിരിയുന്നതോടെ കട പൂട്ടും. ഇതായിരുന്നു പതിവ്. അന്നത്തെ ദിവസം സുഹൃത്തുക്കൾ എത്തിയപ്പോൾ ഇഞ്ചി കടിച്ച കുരങ്ങനെ പോലെ വിഷണ്ണനായി…

Read More

കാവേരി ഫ്ലാറ്റിന്റെ കമ്മ്യൂണിറ്റി ഹാളിൽ എല്ലാ ബ്ലോക്കിലെയും പ്രതിനിധികൾ അടിയന്തര യോഗത്തിന് എത്തണം എന്ന അറിയിപ്പ് കിട്ടിയതിനെ തുടർന്ന് പെട്ടെന്ന് തന്നെ എല്ലാവരും ഒത്തുകൂടി. പുതിയ പ്രസിഡൻറ് ചെറുപ്പക്കാരനാണ്. വക്കീലുമാണ്.  വയസ്സന്മാർ ഒക്കെ മാറി ഈവക ചുമതലകൾ യുവാക്കൾ ഏറ്റെടുക്കണം എങ്കിലേ കൂടുതൽ ഊർജ്ജസ്വലമായി കാര്യങ്ങൾ ഫ്ലാറ്റിൽ നടപ്പാവൂ എന്നൊക്കെയുള്ള പുതിയ തീരുമാനത്തിന്റെ ഭാഗമായാണ് അഭിലാഷ് മേനോൻ ഫ്ലാറ്റിന്‍റെ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. വക്കീൽ സെക്രട്ടറി പദം ഏറ്റെടുത്തിട്ട് ആദ്യം വരുന്ന പ്രശ്നമാണ്. അദ്ദേഹം അത് എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്ന്  ഉറ്റു  നോക്കിക്കൊണ്ടിരിക്കുകയാണ് ഫ്ലാറ്റ് നിവാസികൾ. പ്രശ്നം ഇതായിരുന്നു. ഫ്ലാറ്റിന്റെ  ലൈറ്റ് റൂഫ് ഭാഗത്തുനിന്ന് അസമയത്ത് ചില ശബ്ദകോലാഹലങ്ങൾ കേൾക്കുന്നു. ഇടവപ്പാതിയിലെ കനത്ത മഴ കാരണം പലപ്പോഴും കറണ്ട് പോകും. ആർക്കും ആ സമയത്ത് കതക് തുറന്ന് കള്ളനെ പിടിക്കാനുള്ള ധൈര്യവുമില്ല. ഒരാൾക്ക് മാത്രമല്ല പലർക്കുമുണ്ട് ഇതേ പരാതി. എല്ലാവരും അവരവരുടെ അനുഭവങ്ങൾ പങ്കു വച്ചു. പക്ഷേ ഒന്നും മോഷണം പോയതായി…

Read More

പിതൃദിനം – (15-6-2025) പിതാക്കന്മാരെയും പിതൃബന്ധത്തെയും സമൂഹത്തിൽ പിതാക്കന്മാരുടെ സ്വാധീനത്തെ പ്പറ്റിയും ബഹുമാനിക്കുന്ന ഒരു ആഘോഷമാണ് പിതൃദിനം. 1972 ൽ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ്‌ഡേ ആയി ആചരിക്കുന്നതിനുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നു. എന്റെ  അച്ഛനോടൊപ്പമുള്ള  ചില രസകരമായ  ഓർമ്മകൾ നിങ്ങളുമായി പങ്ക്‌ വയ്ക്കുന്നു. ഒരു ദിവസം ബാങ്കിൽ ചെന്നപ്പോൾ എൻറെ അച്ഛൻ അവിടെ ഒരു ഹിന്ദു പത്രം നിവർത്തി പിടിച്ചിരുന്ന്  വായിക്കുന്നത് കണ്ടു. ഞങ്ങൾ അച്ഛനും മകളും ഒരു കോളനിയിൽ തന്നെ രണ്ട് കിലോമീറ്റർ മാത്രം ദൂരത്തിന്റെ  വ്യത്യാസത്തിൽ അടുത്താണ് താമസിച്ചിരുന്നത്. അതായത് അച്ഛനും അമ്മയും സഹോദരിയും ഒരു വീട്ടിലും ഞാനും മകനും ഭർത്താവും അടങ്ങുന്ന കുടുംബം മറ്റൊരു വീട്ടിലും. നല്ല തിരക്കുള്ള ദിവസമായിരുന്നു. ക്യൂനിന്ന് മഞ്ഞ സ്ലിപ്പ് കൊടുത്തു ടോക്കൺ വാങ്ങി കാത്തിരുന്ന്  കാശും വാങ്ങി (അന്ന് എ.ടി.എം. ഒന്നുമില്ല) പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ അച്ഛൻ പത്രവായന അവസാനിപ്പിച്ച് മഞ്ഞ സ്ലിപ്  പൂരിപ്പിക്കുന്നതിനായി നീങ്ങുന്നത് കണ്ടു. അവിടെ പേന ഉണ്ടായിരുന്നില്ല. ഞാൻ…

Read More

ശ്രീധന്യ അപ്പാർട്മെന്റിൽ ‘വിമൻസ് ഗെറ്റുഗതർ’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മ ഏതെങ്കിലും ഒരു ഫ്ലാറ്റിൽ മിക്കവാറും എല്ലാ മാസങ്ങളിലും ഉണ്ടാകും. അനൗപചാരിക കൂട്ടായ്മയാണിത്. ‘കിറ്റി പാർട്ടി’ എന്നൊരു അപരനാമവും ഇതിനുണ്ട്. കിറ്റി ഗ്രൂപ്പിൽ അംഗത്വം എടുക്കണമെങ്കിൽ ഓരോരുത്തരും നിശ്ചിത തുക സംഭാവന നൽകണം. ഗ്രൂപ്പിലെ ഓരോ അംഗവും ഒരുതവണയെങ്കിലും സ്വന്തം ഫ്ലാറ്റിൽ പാർട്ടി നടത്തണം. കിററി പാർട്ടിയിൽ പാചകകുറിപ്പുകൾ പങ്കുവയ്ക്കൽ, പലതരം ഗെയ്മുകൾ, ഡാൻസ്, പാട്ട്, ഒക്കെ ഉണ്ടാകും.ഉച്ചയ്ക്ക് 2 മണിയോടെ ആരംഭിക്കുന്ന മീറ്റിംഗ് സന്ധ്യയോടെ അവസാനിക്കും. ചായയും പപ്സും സമോസയും കട്‌ലറ്റും ബർഗറും ഒക്കെ കഴിച്ച് എല്ലാവരും അവരവരുടെ പൊങ്ങച്ചങ്ങൾ വിളമ്പി അടുത്ത കിറ്റി പാർട്ടി എന്ന്, ആരുടെ ഫ്ലാറ്റിൽ എന്ന് തീരുമാനിച്ചു പിരിയും. അവർ നടത്തിയ വിദേശയാത്രയെ കുറിച്ചും കേരളത്തിലെ അവസ്ഥയും ആഡംബര കാറിൽ സഞ്ചരിച്ചപ്പോൾ റോഡിൽ അനുഭവിക്കേണ്ടിവന്ന കഷ്ടപ്പാടുകളും ഒക്കെ ആകും മിക്കവാറും ചർച്ചാവിഷയങ്ങൾ. പാവം വേദനിക്കുന്ന കോടീശ്വരികളുടെ ദുഃഖം വലിയൊരു സങ്കടം തന്നെയാണേ!   പക്ഷേ…

Read More

ദേശീയ പാത 66  മൂന്നു ജില്ലകളിൽ മണ്ണിടിച്ചിലും വിള്ളലും ഉണ്ടായപ്പോൾ 34 വർഷത്തെ സേവനത്തിനു ശേഷം 1988ൽ കേരള സംസ്ഥാന വിദ്യുശക്തി ബോർഡിൽ നിന്ന് ചീഫ് എഞ്ചിനീയർ ആയി വിരമിച്ച് ഇരിങ്ങാലക്കുടയിൽ വിശ്രമ ജീവിതം നയിക്കുന്ന നവതിയിൽ എത്തി നിൽക്കുന്ന  ശ്രീ ജോണി  ടി. ആർ. ന് പറയാനുള്ളത്  എന്താണെന്ന് അറിയാം. റോഡിലെ ‘ഹീവിങ് ‘ ഭാരം കുറഞ്ഞ അസ്തിവാരത്തിൽ, ഭാരം കൂടിയ വസ്തു വെച്ചാൽ ആ ഭാഗം താഴും. ഇരുവശങ്ങളും പൊങ്ങും. ഇതാണ് ഹീവിങ്. കോക്കനട്ട് പൈലിങ്ങാണ് ദേശീയ അഥോറിറ്റിയുടെ ‘മറുമരുന്ന്’.ഏകദേശം 20 അടി നീളമുള്ള തെങ്ങിൻകുറ്റികൾ മണ്ണിലേക്ക് യന്ത്രസഹായത്താൽ ഇടിച്ചു കയറ്റി മുകളിൽ കാപ്പിട്ടു മണ്ണു ബലപ്പെടുത്തുന്നു. കുറ്റികൾ കുറെക്കാലം നശിക്കാതെ നില്ക്കുന്നു. പണി തുടരുന്നു. ഉയരം കൂടുതലുള്ള സ്ഥലങ്ങളിൽ തന്നെയെങ്കിലും ക്രമേണ കുഴപ്പങ്ങളുണ്ടാകാം. അസ്തിവാര പ്രശ്നങ്ങൾ സ്ഥിരമായി തീർക്കാൻ വയനാട്ടിലെ ബാണാസുര സാഗറിലെ പടിഞ്ഞാറത്തറ അണക്കെട്ടിൽ ചെയ്തത് എങ്ങനെയെന്ന് താഴെ കൊടുക്കുന്ന ഭാഗങ്ങളിൽ നിന്നു മനസ്സിലാക്കാം. ആമസോൺ…

Read More

ദുബായ് എയർപോർട്ടിൽ യാത്രയയക്കാൻ എത്തിയ മകൾക്കും മരുമകനും കൊച്ചുമകൾക്കും റ്റാറ്റാ പറഞ്ഞ് വിമാനത്തിലേക്ക് കയറിയപ്പോൾ സങ്കടം സഹിക്കാനാകുമായിരുന്നില്ലെങ്കിലും സൂസിയുടെ മനസ്സിൽ  പ്രതീക്ഷയുടെ ഒരു നാമ്പുണ്ടായിരുന്നു. ദുബായിൽ പലതവണ വന്നു പോയിട്ടുണ്ടെങ്കിലും ഇത്തവണത്തെ തൻറെ വരവ് കഴിഞ്ഞ ഒരു വർഷമായി ഊണിലും ഉറക്കത്തിലും തന്നോടൊപ്പമുണ്ടായിരുന്ന ലല്ലു മോളെ തിരിച്ചേൽപ്പിക്കാൻ ആയിട്ടുള്ള നിയോഗവും ആയിട്ടായിരുന്നു. ഏക മകൾ വിവാഹിതയായി മരുമകനോടൊപ്പം മൂന്നാലു വർഷം മുമ്പ് ദുബായിലേക്ക് പോയപ്പോൾ അത്രയൊന്നും ദുഃഖം തോന്നിയിരുന്നില്ല. അവൾ ദുബായിൽ ഉയർന്ന ശമ്പളത്തിന് ജോലിയിൽ പ്രവേശിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷവും ഒപ്പം അഭിമാനവും തോന്നിയിരുന്നു. പിന്നെ അവളുടെ പ്രസവം ഒക്കെ കഴിഞ്ഞപ്പോൾ മകൾ ജോലി ഉപേക്ഷിച്ചു. കുഞ്ഞിന് രണ്ടര വയസ്സായപ്പോൾ അപ്രതീക്ഷിതമായി അവൾക്കു നല്ലൊരു ജോലി കിട്ടി എന്നറിഞ്ഞപ്പോൾ “കുഞ്ഞിനെ നാട്ടിൽ കൊണ്ടാക്ക്  നിന്റെ കുഞ്ഞിനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം. വെറുതെ  ജോലിക്കാരുടെ കയ്യിൽ ഒന്നും കുഞ്ഞിനെ ഏൽപ്പിക്കേണ്ട. “  എന്ന് പറഞ്ഞത് താനായിരുന്നു. അതനുസരിച്ച് കഴിഞ്ഞ ഒരു വർഷത്തോളമായി ലല്ലു…

Read More