വനിതാ ദിനം മാർച്ച് എട്ട് – 2025. ലോകമെമ്പാടും സ്ത്രീകളുടെ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 1995 ൽ 189 ഗവൺമെൻറുകൾ അംഗീകരിച്ച ചരിത്രപരമായ അജണ്ടയായ ബീജിങ് പ്രഖ്യാപനത്തിന്റെയും പ്ലാറ്റ്ഫോം ഫോർ ആക്ഷൻന്റെയും മുപ്പതാം വാർഷികം ആണ് ഇന്ന്. 2025 മാർച്ച് 8ന് “എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും അവകാശങ്ങൾ, സമത്വം, ശാക്തീകരണം” എന്നതായിരിക്കും പ്രമേയം. മറ്റൊരു അന്താരാഷ്ട്ര വനിതാദിനം കൂടി എത്തുമ്പോൾ ഞാൻ എഴുതാൻ ആഗ്രഹിക്കുന്നത് എന്നെ തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിൽ പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിച്ച ചന്ദ്രമതി ടീച്ചറെ കുറിച്ചാണ്. സ്കൂളിൻറെ പതിവ് ചട്ടക്കൂടുകളിൽ നിന്ന് വ്യത്യസ്തമായ സ്ഥലത്ത് ഭയാശങ്കകളോടെയാണ് കാലുകുത്തിയത് എങ്കിലും അവിടുത്തെ സൗഹാർദ്ദവും സ്വാതന്ത്ര്യവുമുള്ള അന്തരീക്ഷം പെട്ടെന്നുതന്നെ എനിക്കിഷ്ടപ്പെട്ടു. പ്രീഡിഗ്രിക്ക് ഇംഗ്ലീഷ് പഠിപ്പിക്കാൻ എത്തിയ ബീറ്റാ മാഡത്തിന്റെയും വിക്ടോറിയ മാഡത്തിന്റെയും ഇംഗ്ലീഷ് ഉച്ചാരണത്തിന്റെ സ്റ്റൈൽ കാരണം പലതും മനസ്സിലായില്ലെങ്കിലും ചന്ദ്രമതി ടീച്ചർ പഠിപ്പിക്കാൻ എത്തിയപ്പോൾ ആശ്വാസമായി. കേരളത്തിലെ കുട്ടികൾ ഇംഗ്ലീഷ് പഠിക്കുന്നത് മലയാളത്തിൽ ആണെന്ന് ഒരു ആക്ഷേപം ഉണ്ടെങ്കിലും ചന്ദ്രമതി…
Author: Mary Josey Malayil
മെഡിക്കൽ കോളേജിലെ ജനറൽ വാർഡിൽ എട്ടാം നമ്പർ കട്ടിൽ ആയിരുന്നു റിമയുടെത്. ആദ്യത്തെ പ്രസവശുശ്രൂഷകൾക്കായി ഏഴാം മാസം തന്നെ സ്വന്തം വീട്ടിൽ എത്തിയിരുന്നു റിമ. തലേദിവസം രാത്രി ഊണും കഴിഞ്ഞ് ടിവിയും കണ്ട് സന്തോഷത്തോടെ ഉറങ്ങാൻ പോയത് മാത്രമേ ഓർമ്മയുള്ളൂ. ഡോക്ടർ പറഞ്ഞ ഡേറ്റ് അനുസരിച്ച് ഇനിയും പ്രസവം നടക്കണമെങ്കിൽ 10 – 12 ദിവസം കൂടി കഴിയും. എന്നാലും അമ്മ റിമയ്ക്ക് 9 മാസം കഴിഞ്ഞപ്പോഴേ ആശുപത്രിയിൽ പോകാൻ ഉള്ള എല്ലാ സന്നാഹങ്ങളും ഒരുക്കി വെച്ചിരുന്നു. സഹായത്തിനായി അന്നാമ്മച്ചേടത്തിയും എത്തി. സുഖപ്രസവത്തിന് ആവശ്യമായ ചില വ്യായാമമുറകൾ, ഭക്ഷണങ്ങൾ, വേദന അറിയാതെ പ്രസവിക്കാനുള്ള ചില പച്ചമരുന്നുകൾ ഒക്കെ അന്നാമ്മ ചേടത്തിയുടെ നിർദ്ദേശപ്രകാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു റിമ. അന്നാമ്മച്ചേടത്തി പഴയ ഒരു വയറ്റാട്ടി ആയിരുന്നു. പിന്നെ പ്രസവം ഒക്കെ എല്ലാവരും ആശുപത്രിയിലേക്ക് മാറ്റിയതോടെ അന്നമ്മയും അനിയത്തി ത്രേസ്യമ്മയും ഇപ്പോൾ പ്രസവശുശ്രൂഷ യിലേക്ക് മാറി. ആ നാട്ടിലെ സമ്പന്ന കുടുംബങ്ങളിലെ പ്രസവ ശുശ്രൂഷകൾ ഒക്കെ നടത്തിയിരുന്നത്…
മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാരെ വായനക്കാർക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഞാൻ തുടങ്ങിയ “മലയാളിമനസ്സിന്റെ സ്ഥിരം എഴുത്തുകാർ” എന്ന പംക്‌തി കൈകാര്യം ചെയ്യുമ്പോൾ പരിചയപ്പെട്ട സാഹിത്യകാരി ആയിരുന്നു ഗിരിജ വാരിയർ മാഡം. ”ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും”എന്ന എന്റെ ആദ്യ കൃതിക്ക് മാഡം എഴുതിയ ആസ്വാദനകുറിപ്പ് നിങ്ങളുമായി പങ്ക് വയ്ക്കുന്നു. എഴുത്തച്ഛൻ മലയാളസാഹിതീഅവാർഡ്, മണികണ്ഠമേനോൻ സ്മാരക ചെറുകഥാ അവാർഡ്, എം. സുകുമാരൻ സ്മാരക ചെറുകഥാപുരസ്‌കാരം, സപര്യ സാംസ്‌കാരിക സമിതി അവാർഡുകൾ, സ്നേഹകലാസമിതി വള്ളത്തോൾ പുരസ്‌കാരം, പറവൂർ പുത്തൻ വേലിക്കര സുകുമാരൻ സ്മാരക കവിതാപുരസ്‌കാരം, ആറ്റാഞ്ചേരി മാധവൻകുട്ടി കവിതാപുരസ്‌കാരം….. അങ്ങനെ നിരവധി അവാർഡുകൾ ഈ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്. കഥയും, കവിതയുമായി കഴിഞ്ഞുകൂടിയിരുന്ന തന്റെ ആദ്യപരീക്ഷണമായ യാത്രാവിവരണത്തിലൂടെയാണ് മാഡം മലയാളി മനസ്സിലേക്ക് ചേക്കേറുന്നത്. 2020-ൽ ചേക്കുട്ടിപ്പാവ, ( ചെറുകഥാ സമാഹാരം )2021ൽ വെള്ളക്കൊക്കുകൾക്കും പറയാനുണ്ട്, ( ചെറുകഥാ സമാഹാരം )2022 ൽ അഞ്ചു കാക്കകൾ,(ചെറുകഥാ സമാഹാരം – എഴുത്തച്ഛൻ സാഹിതീ അവാർഡ്…
അത്തം തുടങ്ങി പത്താം നാൾ പൊന്നോണം. അതുപോലെ ഫെബ്രുവരി 7 മുതൽ 14 വരെയാണ് വാലന്റൈൻ വീക്ക്. റോസ് ഡേ, 🌷 പ്രൊപ്പോസ് ഡേ, ചോക്ലേറ്റ് ഡേ, 🍬പ്രോമിസ് ഡേ, ഹഗ് ഡേ, 💏 കിസ്സ് ഡേ…👄. അവസാനം വാലൻറ്റൈൻസ് ഡേ. ഇതാണ് ഒരാഴ്ചയോളം നീളുന്ന ആഘോഷപരിപാടികൾ. ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഒരു ഇനമാണ് ഓണത്തല്ല്. 🤛🤜✊️അതു പോലെ അടുത്ത വർഷം മുതൽ ഇങ്ങനെയൊരു ദിവസം കൂടി വരാൻ സാധ്യതയുണ്ട്. വാലന്റൈൻ സ്റ്റണ്ട് ഡേ. ✊️🤜🤛 പരസ്പരം സ്നേഹിക്കുന്ന കമിതാക്കൾക്കും ഭാര്യാ ഭർത്താക്കന്മാർക്കും ആഘോഷിക്കാനുള്ള ഒരു ദിനമാണ് വാലൻറ്റൈൻസ് ഡേ. 💏തങ്ങളുടെ ഇഷ്ടം സമ്മാനമായി തൻറെ കമിതാവിന് കൊടുക്കുന്ന ദിനം. ❤️🌹🍬 മൂന്നു വർഷത്തെ പ്രണയത്തിനുശേഷം രാഹുലും അർച്ചനയും 15 വർഷം മുമ്പ് ഓഫീസിൽ ഉള്ളവരുടെ മാത്രം അനുഗ്രഹത്തോടെയും ആശീർവാദത്തോടെയും രജിസ്റ്റർ ഓഫീസിൽ വിവാഹിതരായ കമിതാക്കൾ ആയിരുന്നു. ജാതിയുടെയും മതത്തിന്റെയും പേരു പറഞ്ഞു ആദ്യമൊക്കെ ഇരുകൂട്ടരുടെയും ബന്ധുക്കളും സഹകരിച്ചിരുന്നില്ലെങ്കിലും രണ്ടു…
സിംഗപ്പൂർ നിന്ന് ജൂലി ഇത്തവണ അവധിക്ക് നൂറിരട്ടി സന്തോഷത്തോടെയാണ് തിരുവനന്തപുരത്ത് വിമാനത്താവളത്തിൽ വന്നിറങ്ങിയത്. സ്കൂൾ തലം തൊട്ട് കോളേജ് കാലഘട്ടം വരെ തൻറെ കൂടെ ഒന്നിച്ചു പഠിച്ച ഉറ്റസുഹൃത്തിന്റെ മകളുടെ കല്യാണം കൂടാൻ ഇത്തവണ സാധിക്കുമല്ലോ എന്നതായിരുന്നു സന്തോഷത്തിനു കാരണം. കല്യാണത്തിൽ പങ്കെടുക്കുന്നതിനേക്കാൾ സന്തോഷം ആയിരുന്നു ആ സമയത്ത് തന്നോടൊപ്പം പഠിച്ച മിക്കവാറും എല്ലാ കൂട്ടുകാരികളെയും കാണാൻ ഒരു അവസരം കിട്ടുമല്ലോ എന്നത്. ബന്ധുക്കളയൊക്കെ കണ്ടു കഴിഞ്ഞ ഉടനെ തന്നെ ജൂലി തൻറെ സുഹൃത്തായ ശ്രീവിദ്യയുടെ വീട്ടിൽ ഓടിയെത്തി കല്യാണ വിശേഷങ്ങൾ ഒക്കെ അറിയാൻ. എന്നും വീഡിയോ കോളിൽ സംസാരിക്കാറുണ്ട് എങ്കിലും നേരിട്ട് ഒന്ന് കാണാൻ കൊതിച്ചിരുന്നു. ശ്രീവിദ്യയ്ക്ക് ഒരേയൊരു മകളെ ഉള്ളൂ.പഠനം കഴിഞ്ഞ ഉടനെ ടെക്നോപാർക്കിൽ ഐടി കമ്പനിയിൽ ജോലിയും തരമായി. കൂടെ ജോലിചെയ്യുന്ന നോർത്തിന്ത്യൻ പയ്യനെയാണ് അവൾക്ക് വിവാഹം കഴിക്കാൻ താല്പര്യം എന്ന് പറഞ്ഞപ്പോൾ ആരും എതിർത്തില്ല. എല്ലാം മക്കളുടെ ഇഷ്ടം, സന്തോഷം… അത് മാത്രമാണല്ലോ ഇപ്പോൾ മാതാപിതാക്കന്മാർ…
സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ… ‘മലയാളിമനസ്സിന്റെ’ ഒന്നാം വാർഷിക വേളയിൽ ആദ്യമായി കണ്ട് പരിചയപ്പെട്ട സുജയുടെ രണ്ടാമത്തെ പുസ്തകം “മിഴി നനയാതെ “ പ്രകാശനത്തിനു ഒരുങ്ങുന്നു. അന്ന് മുതൽ തുടങ്ങിയ സൗഹൃദം ഇപ്പോഴും കൂടുതൽ ഊഷ്മളതയോടെ തുടരുന്നു. Loremipsum ആണ് പുസ്തകം പ്രസീദ്ധികരിക്കുന്നത്. മനുഷ്യ മനസ്സുകളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുജ പാറുകണ്ണിലിന്റെ ‘മിഴി നനയാതെ ‘എന്ന അനുഭവ ആഖ്യാനo ചിലപ്പോഴെങ്കിലും മിഴികൾ ഒന്ന് നനയാതെ വായിച്ചു തീർക്കാനാവില്ല. എങ്കിലും ജീവിതത്തിൽ തീരെ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാകാതെ നിരാശയുടെ പടുകുഴിയിലേക്കും പിന്നെ ആത്മഹത്യയിലേക്കും നീങ്ങുന്ന ഇപ്പോഴത്തെ പുതു തലമുറയ്ക്ക് സുജയുടെ ഈ രചന വലിയൊരു മാതൃക മാത്രമല്ല ഒരു പാഠപുസ്തകം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം. ജീവിതത്തിലുടനീളം ഏറ്റ കനത്ത പ്രഹരങ്ങളെ,പ്രതിസന്ധികളെ അനുഭൂതിയായി മനസ്സിൽ സ്വീകരിച്ച ഒരു എഴുത്തുകാരി.ആരുടെ മുമ്പിലും തോൽക്കാൻ എനിക്ക് മനസ്സില്ല .എന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് മനസിലുറപ്പിച്ച് വീറും വാശിയോടും കൂടി ഫീനിക്സ് പക്ഷിയെ…
ഓർമ്മക്കുറിപ്പ് എന്ന് പറയാനാകില്ല. കാരണം ഞാൻ ജനിച്ച വർഷത്തിൽ നടന്ന ഒരു സംഭവത്തെ കുറിച്ച് മുതിർന്നവരിൽ നിന്നുള്ള കേട്ടറിവാണ് സത്യസന്ധമായി എഴുതുന്നത്. വ്യാപാരത്തിലും കൃഷിയിലും ഒന്നുപോലെ വിജയക്കൊടി പാറിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്ന ധനാഢ്യനായ എൻറെ മുത്തച്ഛൻ പരമഭക്തനും ആയിരുന്നു.അക്കാലത്ത് കുർബാനയുടെ പെരുന്നാൾ എല്ലാ വർഷവും മുത്തച്ഛൻ ആണ് നടത്തിയിരുന്നത്. അത് എൻറെ കൗമാര മനസ്സിലെ തെളിഞ്ഞ ഒരു ഓർമയാണ്. ഇന്നും പുത്തൻ പള്ളിയിൽ നിത്യാരാധന നടത്തുന്ന രൂപക്കൂട് എൻറെ മുത്തച്ഛൻ സംഭാവന ചെയ്തതാണ് എന്ന് അഭിമാനത്തോടെ ഞാനോർക്കുന്നു. തലമുറകളുടെ മനസ്സിൽ വെള്ളി വെളിച്ചം വിതറി കടന്നു പോയവർക്ക് ഒരിക്കലും മരണമില്ല. ഓർമ്മകളിൽ ഒളി വിതറുന്ന വ്യക്തിത്വങ്ങളാണ് അവർ. മുപ്പത്തിയെട്ടാമത് യൂക്കറിസ്റ്റിക് കോൺഗ്രസ് 1964ൽ ഇന്ത്യയിൽ ബോംബെയിൽ വച്ച് നടന്നു.ചരിത്രത്തിലാദ്യമായി അധികം കത്തോലിക്ക ജനസംഖ്യ ഇല്ലാത്ത ഒരു രാജ്യത്താണ് കോൺഗ്രസ് നടന്നത്. “ക്രിസ്തുവിൻറെ യഥാർത്ഥ സാന്നിധ്യം കുർബാനയിൽ ആണ്” എന്ന കത്തോലിക്ക വിശ്വാസം പ്രചരിപ്പിക്കുകയായിരുന്നു കോൺഗ്രസിൻറെ ലക്ഷ്യം.കോൺഗ്രസിൽ പങ്കെടുത്തത് പോൾ ആറാമൻ മാർപാപ്പ…
എന്റെ മാതാപിതാക്കളുടെ വിവാഹവാർഷികത്തിനു അമ്മാവൻ ശ്രീ സി. ഐ. ജോയ് എഴുതിയ വിവാഹവാർഷികാശംസ ആണിത്. വിവാഹ വാർഷിക ആശംസകൾ ♥️💚🎊🤍🎋 ഇക്കാലത്തെ വിവാഹ തലേദിവസം ആഡംബരം നിറഞ്ഞ ആഘോഷങ്ങൾ പൊടിപൊടിക്കുമ്പോൾ ഈ പഴയ കാലം കൂടി നമുക്കൊന്ന് ഓർമിച്ച് എടുക്കാം. അര നൂറ്റാണ്ടു മുമ്പ് കൃത്യമായി പറഞ്ഞാൽ 67 വർഷം മുമ്പ് തൃശ്ശൂരിലെ ഒരു വിവാഹത്തലേന്ന് അരങ്ങേറിയ ലളിതമായ കലാരൂപത്തിന്റെ ചിത്രമാണിത്. “ജലതരംഗം” എന്ന ഈ കലാരൂപം അടുത്തകാലം വരെ ഉണ്ടായിരുന്നു. പാശ്ചാത്യ സംഗീത ഉപകരണങ്ങൾ നാട് കീഴടക്കിയപ്പോൾ ജലതരംഗം ഇല്ലാതായി. പല വലിപ്പമുള്ള കപ്പ് പാത്രങ്ങളിൽ പല അളവിൽ വെള്ളം വച്ച ശേഷം ചെറിയ ദണ്ഡുകൊണ്ട് ഇവയിൽ തട്ടി ഉണ്ടാക്കുന്ന ശബ്ദത്തിലെ സംഗീതമാണ് ജലതരംഗം. 1958ൽ മിഷൻ ക്വാർട്ടേഴ്സിലെ സി. പി. ഇയ്യപ്പന്റെ മകൾ റോസിലി ചിറയത്തിന്റെയും ജോണി തെക്കേത്തല യുടെയും കല്യാണത്തിന്റെ തലേദിവസം നടത്തിയ ചായ സൽക്കാരത്തോട് അനുബന്ധിച്ച് നടത്തിയ കലാപരിപാടിയുടെ ചിത്രമാണിത്. സെന്റ് മേരിസ് ഓർക്കസ്ട്രയിലെ കുട്ടികളാണ്…
മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എന്റെ ഓരോ നാളുകളും. അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിന്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിന്റെ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഓർമ്മകളാണ്. ബാല്യത്തിൽ സാന്റാക്ലോസു കൊണ്ടു വരുന്ന സമ്മാനത്തിലാണെങ്കിൽ പുൽക്കൂട് ഉണ്ടാക്കിയും വീട് അലങ്കരിച്ചും കൂട്ടുകാരികളെ കാണിക്കുന്നതിലായിരുന്നു പിന്നീടുള്ള സന്തോഷം. മുതിർന്നപ്പോൾ കേക്കും പലതരം വൈനുകൾ ഉണ്ടാക്കുന്ന അമ്മയുടെ കയ്യാൾ ആവുന്നതും ഇഷ്ടമായിരുന്നു. വീടും നാടും വിട്ട് കുടുംബിനിയായപ്പോൾ ക്രിസ്തുമസ്സ് അവധിക്കാലം എന്നത് കുടുംബമൊന്നിച്ചുള്ള യാത്രകൾക്കായി മുൻതൂക്കം. യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക്, ക്രിസ്തമസ്സിനോട് അനുബന്ധിച്ചുള്ള ഓർമ്മകളിൽ, ആഞ്ഞടിക്കുന്ന തിരമാലകളുടെ ആ ശബ്ദം എന്നെ ഭയപ്പെടുത്താറുണ്ട്. ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിൻ്റെ ഓര്‍മ്മകള്‍ക്ക് 20 വർഷമാകുന്നു. അന്ന് ഞങ്ങളുടെ താമസം ഇന്തോനേഷ്യയിലായിരുന്നു. 100 അടി ഉയരമുള്ള സുനാമി തിരമാലകൾ 14 രാജ്യങ്ങളുടെ പൂർണ്ണമായ നശീകരണത്തിന് കാരണമായി. മോശമായ ദുരന്തങ്ങളുടെ പട്ടികയിൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നെല്ലാം 230,000-ലധികം ആളുകൾ…
15-12-2024. പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്നേക്ക് 19 വർഷം തികയുന്നു. കൊച്ചുകൊച്ചു നർമ്മ കഥകളിലൂടെ അനേകം ജീവിത പാഠങ്ങൾ പകർന്ന് തന്ന പോൾ അങ്കിളിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ചെറിയൊരു ഓർമക്കുറിപ്പ് എഴുതുന്നു. മാതാപിതാക്കളോടും സഹോദരങ്ങളോടും ഒപ്പം 1976-77 കാലഘട്ടത്തിൽ ഞാൻ ഞങ്ങളുടെ അമ്മ വീടിനടുത്ത് തന്നെ തൃശ്ശൂർ താമസിക്കുന്ന സമയം. കെഎസ്ഇബിയിൽ ജോലിചെയ്തിരുന്ന അച്ഛന് ആയിടക്കാണ് സ്ഥലം മാറ്റം കിട്ടി തൃശ്ശൂർ എത്തിയതെങ്കിലും ഒന്നരവർഷം കഴിഞ്ഞപ്പോഴേ സൈലൻറ് വാലി പ്രൊജക്ടുമായി ബന്ധപ്പെട്ട് അച്ഛന് മണ്ണാർക്കാട് ലേക്ക് വീണ്ടും സ്ഥലംമാറ്റമായി. ഭാർഗ്ഗവീ നിലയം പോലുള്ള ഞങ്ങളുടെ സ്വന്തം വീട്ടിൽ ഞങ്ങൾ അമ്മയും മക്കളും തനിച്ചായി. വാരാന്ത്യത്തിൽ മാത്രം അച്ഛൻ വരും. പിന്നെ പോൾ അങ്കിൾ ഒക്കെ അടങ്ങുന്ന ഞങ്ങളുടെ അമ്മവീട് തൊട്ടടുത്തായതുകൊണ്ടും എല്ലാ സഹായത്തിനും മുത്തശ്ശനും മുത്തശ്ശിയും ഉണ്ടായിരുന്നതുകൊണ്ടും വലിയ സങ്കടം ഉണ്ടായിരുന്നില്ല. ജീവിതം ശാന്തമായി ഒഴുകുമ്പോൾ ആണ് അശനിപാതം പോലെ ഒരു ദിവസം രാത്രി കഴിഞ്ഞപ്പോൾ വന്ന ഒരു ഫോൺകാളിനെ…
