Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ
ആഘോഷങ്ങൾ ജീവിതം

ക്രിസ്തുമസ്സ് നാളിലെ ചില നടുക്കുന്ന ഓർമ്മകൾ

By Mary Josey MalayilDecember 20, 20247 Comments3 Mins Read82 Views
Bookmark Now
Please login to bookmark Close

No account yet? Register

 മറക്കാൻ പറ്റാത്ത ഒരു പറ്റം ഓർമ്മകളുടെ ഭാണ്ഡക്കെട്ട് പേറിയാണ് എന്റെ ഓരോ നാളുകളും. അതിൽ ക്രിസ്തുമസ്സ് ഓർമ്മകൾക്ക് 916 കാരറ്റിന്റെ തിളക്കം. ക്രിസ്തുമസ്സ് ഓർമ്മകളിൽ പ്രായത്തിന്റെ ഓരോ കാലഘട്ടത്തിലും വ്യത്യസ്തമായ ഓർമ്മകളാണ്. 

ബാല്യത്തിൽ  സാന്റാക്ലോസു കൊണ്ടു വരുന്ന സമ്മാനത്തിലാണെങ്കിൽ  പുൽക്കൂട് ഉണ്ടാക്കിയും വീട് അലങ്കരിച്ചും കൂട്ടുകാരികളെ കാണിക്കുന്നതിലായിരുന്നു പിന്നീടുള്ള  സന്തോഷം. മുതിർന്നപ്പോൾ കേക്കും പലതരം  വൈനുകൾ ഉണ്ടാക്കുന്ന അമ്മയുടെ കയ്യാൾ ആവുന്നതും ഇഷ്ടമായിരുന്നു. വീടും നാടും വിട്ട് കുടുംബിനിയായപ്പോൾ ക്രിസ്തുമസ്സ് അവധിക്കാലം എന്നത് കുടുംബമൊന്നിച്ചുള്ള യാത്രകൾക്കായി മുൻതൂക്കം. 

യാത്രകൾ ഇഷ്ടപ്പെടുന്ന എനിക്ക്, ക്രിസ്തമസ്സിനോട് അനുബന്ധിച്ചുള്ള ഓർമ്മകളിൽ, ആഞ്ഞടിക്കുന്ന തിരമാലകളുടെ ആ ശബ്ദം എന്നെ ഭയപ്പെടുത്താറുണ്ട്. 

ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിൻ്റെ ഓര്‍മ്മകള്‍ക്ക് 20 വർഷമാകുന്നു. അന്ന് ഞങ്ങളുടെ താമസം ഇന്തോനേഷ്യയിലായിരുന്നു. 100 അടി ഉയരമുള്ള സുനാമി തിരമാലകൾ 14 രാജ്യങ്ങളുടെ പൂർണ്ണമായ നശീകരണത്തിന് കാരണമായി. മോശമായ ദുരന്തങ്ങളുടെ പട്ടികയിൽ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, തായ്‌ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ നിന്നെല്ലാം 230,000-ലധികം ആളുകൾ ഉണ്ടായിരുന്നു. ആ നാളുകളിൽ ഓരോരുത്തരുടെ അനുഭവങ്ങളുടെ വാർത്തകളുമായി പത്രം നിറയുമ്പോഴും സ്വന്തം കൂട്ടുകാരിയുടെ അനുഭവങ്ങൾക്ക് ഒരു പടി മുൻതൂക്കം. 

തായ്ലാൻഡിൽ കുടുംബവുമായി അവധി ആഘോഷിക്കാൻ പോയതായിരുന്നു കൂട്ടുകാരി. ഭർത്താവ് പുലർക്കാലെ കുട്ടികളുമായി മണലിൽ കളിക്കാനും കൊട്ടാരം ഉണ്ടാക്കാനുമായി ബീച്ച് സന്ദർശിച്ചപ്പോഴാണ് കടൽ ഉൾവലിഞ്ഞത്. അന്ന് അതൊരു പുതുമയുള്ള കാഴ്ചയാണ്. എല്ലാവരും കടലിന്റെ അടുത്തേക്ക് ഓടി. എന്തോ അപകടം മണത്ത കൂട്ടുകാരിയുടെ ഭർത്താവ് രണ്ടു കുട്ടികളേയും എടുത്തു കൊണ്ട് റോഡിലേക്ക് ഓടി. ഇദ്ദേഹത്തിന്റെ ഓട്ടം കണ്ടപ്പോൾ മറ്റൊരാളും കൂടെ ഓടി. അവിടെ കണ്ട ഓട്ടോ പോലത്തെ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. ഇതൊന്നുമറിയാതെ ഹോട്ടൽ മുറിയിൽ സുഖമായി കിടന്നുറങ്ങിയിരുന്ന കൂട്ടുകാരി ഹോട്ടലിലെ പവ്വർ പോയതനുസരിച്ച് എന്തു പറ്റി എന്നറിയാൻ തിരക്കിയപ്പോഴാണ്, സുനാമിയെ കുറിച്ചറിയുന്നത്. അപ്പോഴേക്കും പിന്നീട് വന്ന  രാക്ഷസ തിരമാലകള്‍ തീരത്തിലുള്ളവരുടെ ജീവൻ കവർന്നെടുത്തിയിരുന്നു. ഒന്നു കരയാൻ പോലും പറ്റാതെ അവരുടെ ഇടയിൽ ഭർത്താവിനെയും കുട്ടികളെയും അന്വേഷിച്ചു കൊണ്ടുള്ള ആ നടപ്പ്, അവിടെ കാണാത്തപ്പോൾ നൈറ്റ് ഡ്രസ്സിൽ തന്നെ പല ആശുപത്രികളിലുള്ള  തെരച്ചിൽ…. എല്ലാം അവൾ ഞങ്ങളോട് പറയുമ്പോൾ , അവസാനം ശുഭ വാർത്തയാണ് എന്നു അറിയാമെങ്കിലും ഞങ്ങളെല്ലാവരും മനസ്സിൽ പ്രാർത്ഥിക്കുകയായിരുന്നു. 

അന്ന് വൈകുന്നേരത്തോടെയാണ് അവൾ  ഭർത്താവിനെയും കുട്ടികളെയും കണ്ടുമുട്ടിയത്. അത്രയും നേരം അവർ ജീവനോടെ ഉണ്ടോ എന്നറിയാതെയുള്ള അവളുടെ ആ തിരച്ചിലും ട്ടെൻഷനും ഇന്നും എന്റെ മനസ്സിനെ നടുക്കുന്ന സംഭവങ്ങളാണ്. ആ വർഷം ഒരാഴ്ച മുമ്പ് ഞങ്ങൾ കുടുംബമായി ‘ ബാലി ദ്വീപ്’ സന്ദർശിച്ച് മടങ്ങി എത്തിയതേ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണ് ഈ സംഭവം. 

ആ യാത്രയിൽ  അതിരാവിലെ തന്നെ നല്ല പാതി  കുട്ടികളുമായി ബീച്ചിൽ പോയതും സ്ഥിരം ടൈം ടേബിളിൽ നിന്നു മാറി മൂടി പുതച്ചു കിടന്നുറങ്ങിയതും….. ഇത്തരം അവധിക്കാല യാത്രയിലെ എന്റെ  സ്ഥിരം പണിയാണ്. അന്ന് ‘ ബാലി ദ്വീപിൽ’ വലിയ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. എന്നാലും …

തായ്ലാൻഡിൻ്റെ വേറെ ഏതൊരു ഭാഗത്തു ആനപ്പുറത്ത് സവാരി നടത്തിയിരുന്ന ആന, സുനാമിക്ക് ഏതാനും നിമിഷം മുന്നേ ആകെ വിറളി പിടിച്ച്  നീട്ടി ചിന്നം വിളിച്ചതും അതു പോലെ സ്കൂളിൽ പഠിപ്പിച്ച വിഷയത്തിൻ്റെ ഭാഗമായി മൂന്നിലോ നാലിലോ പഠിക്കുന്ന കുട്ടി തിരമാലയുടെ ആരവം കണ്ട് സുനാമിയാണെന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെട്ടതും……. ആ നാളുകളിലെ സുനാമിയെ തുടർന്നുള്ള ചില കൗതുകരമായ പത്രവാർത്തകളായിരുന്നു. 

ആ ദിവസം ഇതൊന്നുമറിയാതെ

ക്രിസ്തുമസ്സിൻ്റെ ഉച്ച ഭക്ഷണം കഴിഞ്ഞ് മയക്കത്തിലായിരുന്ന എനിക്ക് കേരളത്തിൽ നിന്നും ‘ നിനക്ക് കുഴപ്പമില്ലല്ലോ?’ എന്ന് ചോദിച്ചു കൊണ്ടുള്ള ഫോൺ വിളിയും മെസ്സേജുകളും. എനിക്ക് എന്ത് പറ്റാൻ, ഇവർക്ക് എന്തു പറ്റി എന്നാണ് ആദ്യം മനസ്സിൽ തോന്നിയത്. ഈ അപകടത്തെ പറ്റി അന്ന് അവരിൽ നിന്നാണറിഞ്ഞത്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലായിരുന്നു ഞങ്ങളുടെ താമസം. അവിടെ അപകടം ഒന്നും ഉണ്ടായില്ലെങ്കിലും പിന്നീട് TV യിൽ കണ്ട കാഴ്ചകൾ നടുക്കത്തോടെയാണ് കണ്ടത്. എൻ്റെ ബന്ധുക്കൾ വിറളി പിടിച്ചതിൽ അതിശയിക്കാനില്ല. 

വർഷങ്ങൾക്കുശേഷം വല്ലപ്പോഴും fb യിലെ മെസ്സേജറിൽ ചാറ്റ് ചെയ്യുമ്പോഴും  കൂട്ടുകാരിയോട് ആദ്യം പറയാനുള്ളത് അല്ലെങ്കിൽ ഓർമ്മപ്പെടുത്താനുള്ളത് ഈ വിശേഷങ്ങളാണ്. വർഷങ്ങൾക്ക് ഇപ്പുറവും നടുക്കത്തോടെ ഓർക്കുന്ന ചില ക്രിസ്തുമസ്സ് ഓർമ്മകൾ. 

പല രാജ്യങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവര്‍ക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്. ഈ ക്രിസ്തുമസ് കാലം മനോഹരമായ അനുഭവങ്ങള്‍ നിങ്ങള്‍ക്കു കൊണ്ട് വരട്ടെ  കൂട്ടത്തിൽ എനിക്കും. 

എല്ലാ വായനക്കാർക്കുംസന്തോഷവും ചിരിയും ജീവിതത്തില്‍ നിറയുന്ന നല്ലൊരു ക്രിസ്തുമസ് ദിനാശംസകള്‍…

സ്നേഹത്തോടെ

റിറ്റ മാനുവൽ

(എന്റെ സഹോദരി ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് എഴുതിയ ഓർമ്മക്കുറിപ്പ് ആണിത്. )

Post Views: 26
3
Mary Josey Malayil

Short story writer.

7 Comments

  1. Seji Rajeev on December 21, 2024 10:28 PM

    Super

    Reply
    • Joyce on December 21, 2024 11:03 PM

      സമാധാനം എന്നെഴുതും എപ്പോഴും xmas message ഇൽ. ഈ സുനാമി സമാധാനം അങ്ങു എടുത്തു അല്ലെ?

      നല്ലെഴുത്ത്.👏

      Reply
    • Rita on December 22, 2024 6:18 AM

      Thanks ❤️

      Reply
  2. മിനി സുന്ദരേശൻ on December 21, 2024 8:33 PM

    സുനാമി ഓർമ്മകൾ പോലും നടുക്കുന്നത്….. നന്നായെഴുതി👍

    Reply
    • Silvy Michael on December 21, 2024 10:06 PM

      നടുക്കുന്ന ഓർമ്മകൾ…

      Reply
  3. Suma Jayamohan on December 20, 2024 7:30 PM

    സുനാമി ഇപ്പോഴും നടുക്കുന്നോരോർമ്മയാണ്
    നല്ല വിവരണം👌🌹❤️

    Reply
  4. Mary Josey Malayil on December 20, 2024 4:38 PM

    👍

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.