Author: Mary Josey Malayil

Short story writer.

റാഹേലും  ഐപ്പും തിരുവല്ലയിലെ സ്കൂളിലെ അധ്യാപകരും ഭാര്യാഭർത്താക്കന്മാരും ആയിരുന്നു. പഠിത്തത്തിൽ മിടുക്കരായ മൂന്ന് ആൺമക്കളും ജോലി തേടി വിദേശത്തുപോയി അവർ കുടുംബമായി അവിടെ താമസിക്കുന്നു. യാതൊരു അല്ലലും ഇല്ലാത്ത ജീവിതം. സ്കൂളിൽ നിന്ന് വിരമിച്ചതിൽ പിന്നെ എല്ലായ്പ്പോഴും രണ്ടുപേരും മക്കളുടെ കൂടെ ഒന്നോ രണ്ടോ മാസം വിദേശത്ത് ആയിരിക്കും. നാട്ടിലെ വീടും വസ്തുവകകളും  നോക്കാൻ നല്ലൊരു കാര്യസ്ഥൻ ഉണ്ടായിരുന്നത് കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അങ്ങനെയിരിക്കെ മൂന്നാമത്തെ മരുമകൾക്ക് കുറെ ദൂരെ ഒരു സ്ഥലത്ത് ഒരു ഉന്നത ഉദ്യോഗം ലഭിച്ചു എന്നും അതിൻറെ ട്രെയിനിങ്ങിന് ആയി പോകണം അതുകൊണ്ട് അമ്മച്ചിയും അപ്പച്ചനും കുറച്ചുനാൾ ഇവിടെ വന്നു നിന്ന് വീട് ഒന്നു മാനേജ് ചെയ്യണമെന്ന ഇളയ മകൻറെ ആവശ്യത്തിന് മുമ്പിൽ രണ്ടുപേരും ഒരു വർഷത്തേക്ക് ന്യൂജഴ്സിയിൽ പോകാൻ നിർബന്ധിതരായി. വയസ്സായ അമ്മച്ചിക്ക് ജോലികളൊക്കെ ചെയ്യാൻ നല്ല പ്രയാസമായിരുന്നു. എന്നാലും അപ്പച്ചന്റെ കൂടി സഹായത്തോടെ മറ്റു കുടുംബാംഗങ്ങളും എല്ലാവരും ഒത്തുചേർന്ന് ഒരു വിധം…

Read More

ഫിലിപ്പിന് വയസ്സ് എഴുപത്തിയഞ്ച് ആയി. പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല. സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് സ്വന്തം നാടായ ആലപ്പുഴയിൽ വീടും വെച്ച് ഭാര്യ സൂസിയും ആയിട്ടാണ് താമസം. മക്കൾ ഒക്കെ വിവാഹവും കഴിഞ്ഞ് കുടുംബമായി വിദേശത്താണ്. എല്ലാവരും അവധിക്ക് വരും. അങ്ങനെ ഒരു അവധിക്കാലത്ത് കൊച്ചു മകൾക്ക് ജോലി കിട്ടി, അതിൻറെ സന്തോഷത്തിന് ഒരു സ്മാർട്ട് ഫോൺ വാങ്ങി കൊടുത്തു അവൾ അപ്പൂപ്പന്. കൂടെ ഇരുന്ന് അവൾ മൊബൈൽ ഓപ്പറേറ്റ് ചെയ്യേണ്ട വിധവും പഠിപ്പിച്ചുകൊടുത്തു. സമപ്രായക്കാർക്കൊന്നും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം…. ഒന്നും അറിയാത്തതുകൊണ്ട് ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് കരുതി അവൾ കുറെ ബന്ധുക്കളെയും കൂട്ടുകാരെയും കൂട്ടുകാരികളെയും ഒക്കെ ഫ്രണ്ട്സ് ആക്കി കൊടുത്തു അപ്പൂപ്പന്. മാസാദ്യം കിട്ടുന്ന പെൻഷൻ തുക സൂസിയെ ഏൽപ്പിച്ചാൽ കുടുംബം പിന്നെ സൂസി നന്നായി നോക്കി നടത്തിക്കോളും. അതുകൊണ്ട് ആ വക തലവേദനകൾ ഒന്നും ഫിലിപ്പിന് ഇല്ല. പത്രം തിരിച്ചുംമറിച്ചും വായിച്ചും ടിവി കണ്ടും സമയം കളഞ്ഞു…

Read More

മനസ്സിന്റെ തടവറ (കഥാസമാഹാരം) -പ്രസീത കെ. മരുതി പുസ്തക ആസ്വാദനം: മേരി ജോസി മലയില്‍ പ്രസാധകര്‍: സാഹിത്യ പബ്ലിക്കേഷന്‍സ് 9744117700 (വാട്‌സ് ആപ്), വില 120 രൂപ email: sahithyapublications@gmail.com സാഹിത്യ പബ്ലിക്കേഷന്‍സ് അയച്ചു തന്ന പ്രസീത കെ. മരുതിയുടെ ‘മനസ്സിന്റെ തടവറ’ എന്ന കഥാസമാഹാരം ശ്രദ്ധയില്‍പ്പെടാനിടയായി. അമേരിക്കയിലെ ഫിലാഡെല്‍ഫിയയില്‍  നിന്നിറങ്ങുന്ന ”മലയാളി മനസ്സ് ഓണ്‍ലൈന്‍” പത്രത്തിന്റെ നര്‍മ്മകഥ എഴുത്തുകാരിയായ എന്നെ തേടിയെത്തിയ ഈ പുസ്തകം സാവകാശം വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരാസ്വാദനം എഴുതിയാല്‍ ഉചിതമാകുമെന്ന് തോന്നി. പതിനൊന്നു കഥകളാല്‍ സമ്പന്നവും ശക്തവുമാണ് ‘മനസ്സിന്റെ തടവറ’. ആദ്യ കഥയിലേക്കു മുഖവുരയില്ലാതെ പ്രവേശിക്കാം നമുക്ക്. പവിത്രന്‍ എങ്ങനെ നിശ്ശബ്ദനായി പോയി എന്നതിനെക്കുറിച്ചാണ് കഥാകാരി നമ്മോട് വിവരിക്കുന്നത്. നമുക്ക് എല്ലാവര്‍ക്കുമുണ്ട് ഓരോരോ കഥകള്‍. എഴുതപ്പെടാതെ അതു പലരുടെ മനസ്സിലും പതിഞ്ഞു കിടക്കുന്നു. അതുപോലെ തന്നെയാണ് പവിത്രനും. ലോറിക്ക് അടവയ്ക്കാന്‍ ഇറങ്ങിത്തിരിച്ച ഭ്രാന്തനാണ് പവിത്രനെന്നാണ് ലോറിക്കാരനും കിളിയും ആദ്യം വിചാരിച്ചത്. പിന്നീട് പവിത്രന്റ കഥ ചായക്കടക്കാരനില്‍ നിന്ന്…

Read More

ശ്യണു സുമുഖി! സുരസുഖ പരേ! ശുദ്ധേ! ഭുജംഗമാതാവേ! നമോസ്തുതേ ശരണമിഹ ചരണസരസിജ യുഗളമേവതേ ശാന്തേ ശരണ്യേ! നമസ്തേനമോസ്തുതേ…. അടുത്തുള്ള ക്ഷേത്രത്തിൽ രാമായണപാരായണം നടത്താൻ ഭാര്യ പൂജാമുറിയിൽ ഇരുന്ന് അന്നത്തെ ഭാഗം വീണ്ടും വീണ്ടും ചൊല്ലി പഠിക്കുകയാണ്. അതുകേട്ട് ഭക്തിപൂർവ്വം സോഫയിൽ ഇരുന്ന് ടീപോയിൽ കാലും നീട്ടി വെച്ച് മുട്ടുവേദനയ്ക്കുള്ള വേദനസംഹാരി തേച്ചു പിടിപ്പിക്കുമ്പോൾ ആണ് ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിലെന്ന്  ഒരു മാത്ര വെറുതെ നിനച്ചു പോയി’ എന്ന മൊബൈലിന്റെ കിളിനാദം ശശിധരന്റെ ശ്രദ്ധ ക്ഷണിച്ചത്. കർക്കിടക കുളിരിൽ വാതത്തിന്റെ  അസ്കിത കലശൽ ആണ്. അസ്വസ്ഥതയ്ക്ക് തെല്ല് ഒരു ആശ്വാസം എന്നോണം ചെല്ല കിളിയുടെ ശബ്ദം. “സർ… ഇത് ഹോളിഡേയ്സ് ടൂർസ് ആൻഡ് ട്രാവൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് അഞ്ജലിയാണ്.” അഞ്ജലി ആണെങ്കിലും ആറെലി ആണെങ്കിലും കുഴപ്പമില്ല എന്ന് മനസ്സിൽ പറഞ്ഞു. “ങ്ഹ പറഞ്ഞോളൂ” “കൺഗ്രാജുലേഷൻസ് സർ! സാറിനും ഫാമിലിക്കും ഓണം വെക്കേഷൻ ഉള്ള ഒരു പാക്കേജ് ടൂർ സമ്മാനമായി കിട്ടിയിട്ടുണ്ട്.…

Read More

2000 ആണ്ട് പതിവുപോലെ മോന് ക്രിസ്മസ് അവധി തുടങ്ങിയപ്പോൾ തിരുവനന്തപുരത്ത് താമസിച്ചിരുന്ന എന്നെയും മോനെയും എൻ്റെ അച്ഛൻ രാവിലെ തന്നെ അവധിക്കാലം ആഘോഷിക്കാൻ ആലപ്പുഴയിലേക്കുള്ള ട്രെയിൻ കയറ്റി വിട്ടു. ഹസ്ബൻഡ് ജോസി അന്ന് ബഹറിനിൽ ആണ് ജോലി ചെയ്യുന്നത്. ഓണം, ക്രിസ്തുമസ്,മധ്യ വേനലവധി…. ഒക്കെ ആലപ്പുഴയിൽ ആയിരിക്കും ഞങ്ങൾ. തത്തംപള്ളിയിൽ എത്തി, അങ്ങനെ എല്ലാവരും പള്ളിയിൽ പോക്കും ക്രിസ്മസ് ആഘോഷങ്ങളും, അതിഥികളെ സ്വീകരിക്കലും ബന്ധു വീടുകൾ സന്ദർശനവും പൊടിപൊടിക്കുന്നു. അതിനിടയിലാണ് തീയേറ്ററിൽ പോയി നമുക്ക് സിനിമ കാണേണ്ടേ എന്ന് ഒരു അഭിപ്രായം വരുന്നത്.കടുത്ത ലാലേട്ടൻ ഫാൻ ആയ എൻറെ മോൻ അപ്പോൾതന്നെ സിബി അങ്കിളിൻറെ ‘ദേവദൂതന്’ പോകാം എന്നൊരു ആശയം മുന്നോട്ടു വച്ചു. ആലപ്പുഴ വീരയ്യ തിയേറ്റർ ഉടമ ഡാഡിയുടെ പരിചയക്കാരൻ ആയതുകൊണ്ട് അപ്പോൾതന്നെ മാറ്റിനിക്ക് എല്ലാവർക്കുമുള്ള ടിക്കറ്റ് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ടു ഡാഡി. എല്ലാവരും കൃത്യസമയത്ത് തിയേറ്ററിലെത്തി ടിക്കറ്റും കരസ്ഥമാക്കി തീയേറ്ററിന് അകത്തു കയറി. റിലീസ് ചെയ്തിട്ട് ആദ്യദിവസത്തെ ഷോ മറ്റോ…

Read More

1992  കാലഘട്ടം.  ഗൾഫ് യുദ്ധം ഒക്കെ കഴിഞ്ഞു സമാധാനം പുന:സ്ഥാപിക്കപ്പെട്ട സമയം.50 വയസ്സുകാരനായ സുബൈർ സൗദി അറേബ്യയിലെ ഒരു കമ്പനിയുടെ സ്റ്റാഫ് അക്കോമഡേഷനിൽ കുക്കാണ്. അവിടെ താമസിക്കുന്ന ഉദ്യോഗസ്ഥന്മാർക്ക് രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം ഉണ്ടാക്കുന്ന മലപ്പുറംകാരൻ   സുബൈറിനെ എല്ലാവർക്കും ഇഷ്ടമായിരുന്നു. കാരണം കേരളത്തിൽ പട്ടിണി കിടന്നും ബോംബെയിൽ ഒറ്റമുറിയിൽ സ്റ്റൗവിൽ കഞ്ഞിയും പയറും ഒന്നിച്ച് വേവിച്ച ഭക്ഷണം കഴിച്ച് ഗൾഫിലേക്ക് ചേക്കേറിയ കേരളീയർ ആയിരുന്നു അതിൽ അധികം പേരും. ഗ്രഹണി പിള്ളേര് ചക്കച്ചുള കണ്ടത് പോലെയാണ് എല്ലാവരുടെയും തീറ്റ. അതിലൊക്കെ സുബൈർനു സന്തോഷമേയുള്ളൂ. ഭക്ഷണം ഉണ്ടാക്കുന്നവർക്ക് അത് ആസ്വദിച്ചു കഴിക്കുന്നത് കാണുന്നതിൽ പരം സന്തോഷം വേറെയില്ലല്ലോ?ബിരിയാണിയും അതിൻറെ അൻസാരികളും മീനും ഇറച്ചിയും എന്ന് വേണ്ട എന്തും ഇഷ്ടംപോലെ സുബൈർ ഇക്ക ലിസ്റ്റ് ഒന്ന് കൊടുക്കേണ്ട കാര്യമേ ഉള്ളൂ, കമ്പനിയുടെ ഡ്രൈവർ സെക്കൻഡ് വെച്ച് അത് എത്തിച്ചു കൊടുക്കും.പിന്നെ  പത്തിരുപത് പേർക്ക് ഭക്ഷണം ഉണ്ടാക്കാൻ എന്താണ് പ്രയാസം? സുബൈർ ആണെങ്കിൽ ഒന്നാന്തരം…

Read More

കഥാസമാഹാരം– മയൂഖ വർണ്ണങ്ങൾ രചന : പ്രഭാ ദിനേഷ് . മലയാളി മനസ്സിൻറെ പ്രിയ എഴുത്തുകാരിയുടെ “മയൂഖ വർണ്ണങ്ങൾ” എന്ന കഥാസമാഹാരം കയ്യിൽ കിട്ടിയ പാടെ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. പുസ്തകപ്രകാശന ചടങ്ങിനെ കുറിച്ച് കൂടുതൽ വിശദീകരിക്കേണ്ട കാര്യമില്ലെന്ന് പോസ്റ്റർ കാണുമ്പോൾ തന്നെ അറിയാമല്ലോ? പതിവു പോലെ പ്രൗഢഗംഭീരം! പ്രഭയുടെ ചെറുകഥാസമാഹാരം ആദ്യമായി ഏറ്റുവാങ്ങിയത് ശ്രീ മുരുകൻ കാട്ടാക്കടയിൽ നിന്ന് പ്രഭയുടെ ഹസ്ബൻഡ് ശ്രീ ആർ.ദിനേശ് ആയിരുന്നു. സ്നേഹതീരം വായിച്ചപ്പോൾ തോന്നിയത് കഥാകൃത്ത് എഴുതിയത് 100% ശരിയായ ഒരു കാര്യമാണ്. മനുഷ്യനോളം മറ്റൊന്നിനെയും ഭയക്കേണ്ട ആവശ്യം ഭൂമിയിലില്ല.വിഷപ്പാമ്പുകൾ പോലും അവരെ ഉപദ്രവിച്ചാൽ മാത്രമേ അവർ സ്വരക്ഷയ്ക്കായി തിരികെ ഉപദ്രവിക്കുകയുള്ളൂ.പക്ഷേ മനുഷ്യന്‍റെ കാര്യം അങ്ങനെയല്ല. ഒരാൾ നന്നാവുന്നത് കണ്ടാൽ തുടങ്ങും കണ്ണുകടി. “പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും , ഞാൻ ഉണ്ണും “എന്ന രീതി ശീലിച്ചവരാണ് നമ്മളിൽ അധികം പേരും.മണ്ണിൽ എല്ലു മുറിയെ പണിയെടുത്ത് പല്ലുമുറിയെ തിന്നുന്ന ഈ കുടുംബത്തിൻറെ കഥ വായിച്ചപ്പോൾ…

Read More

ഇന്ന് വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്‌ ലിമിറ്റഡ് എം. ഡി. ശ്രീമതി ദിവ്യ എസ്. അയ്യരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വികസന ഭൂപടം മാറ്റി വരച്ചു തുടങ്ങുന്ന അഭിമാനമുഹൂർത്തത്തിൽ എന്റെയും സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കാൻ ആഗ്രഹിക്കുന്നു. ഒരു സ്വപ്നം സത്യം ആകുന്നു. തലസ്ഥാനമായ തിരുവനന്തപുരത്തെ വളരെ പ്രസിദ്ധമായ കടലോരപ്രദേശമാണ്‌ വിഴിഞ്ഞം. ഈ പ്രദേശം കൂടുതലായി അറിയപ്പെടുന്നത് പുരാതന വാണിജ്യ തുറമുഖമായ വിഴിഞ്ഞം തുറമുഖത്തിന്റെ പേരിലാണ്‌. നഗരത്തിൽ നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. കോവളത്തിനടുത്താണ്‌ വിഴിഞ്ഞം. ആയ് രാജാക്കന്മാരുടെ തലസ്ഥാനമായിരുന്നു ഇത്. ഡച്ചുകാരാണ്‌ ഇവിടെ ആദ്യമായി പാണ്ടികശാല കെട്ടിയത്. 1622 ൽ ആദ്യത്തെ കത്തോലിക്കാപ്പള്ളിയും ഇവിടെ സ്ഥാപിതമായി. നെയ്യാറ്റിൻകര താലുക്കിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. പ്രകൃതിദത്തമായ തുറമുഖമാണ് ഈ സ്ഥലം. ഭാരതത്തിലെ ഏറ്റവും ആഴം കൂടിയ തുറമുഖമാണിത്. അതിനാൽ വലിയ കപ്പലുകൾക്കും ഇവിടെ എത്തി ചേരാൻ സാധിക്കും. അതുപോലെ തന്നെ തുറമുഖത്തിൽ നിന്ന് കപ്പൽ ചാലിലേക്കുള്ള…

Read More

ആശംസകൾ! അഭിനന്ദനങ്ങൾ! ദൃശ്യ വിസ്മയത്തിലൂടെ  ആരാധകരെ സൃഷ്ടിച്ച നാടക കമ്പനിയായ കലാനിലയത്തെ ഏരിസ് ബിസിനസ് ഗ്രൂപ്പ് ഏറ്റെടുത്തു എന്ന ഇന്നത്തെ പത്രവാർത്ത ഞാനുൾപ്പെടുന്ന തലമുറയെ വല്ലാതെ സന്തോഷിപ്പിച്ചു എന്ന് പറയാതെ വയ്യ. 1970-80 കാലഘട്ടത്തിൽ സിനിമയേക്കാൾ ആളുകൾ കാണാൻ ഇഷ്ടപ്പെട്ടിരുന്നത് നാടകങ്ങൾ ആയിരുന്നു. ഇതുപോലെതന്നെ മെയ് 8 2016ൽ ഒരു പത്രവാർത്ത ഞാൻ വായിച്ചിരുന്നു. “ കലാനിലയം വീണ്ടും തലസ്ഥാനത്ത്. ടാഗോറിൽ.  “ഹിഡിംബി” മെയ്‌ മാസം എട്ടാം തീയതി. “ എന്ന തലക്കെട്ടോടെ വന്ന വാർത്ത എന്നെ അമ്പരപ്പിച്ചു. കാരണം അന്നായിരുന്നു പോൾ അങ്കിളിന്റെ  പിറന്നാൾ ദിനം. കലാനിലയത്തിന്റെ പ്രധാന നാടകങ്ങൾ ആയ “കായംകുളം കൊച്ചുണ്ണി”,  “കടമറ്റത്ത് കത്തനാർ”,”ഷാജഹാൻ ചക്രവർത്തി”, “വെള്ളി കാസാ”, “ താജ്മഹൽ”, “ രാജശില്പി”,  “ദശാവതാരം”, “ ശ്രീ അയ്യപ്പൻ”, “ദേവദാസി “,  “ഗുരുവായൂരപ്പൻ”, “രക്തരക്ഷസ്”….. ഇവയിലെ ഒക്കെ ടൈറ്റിൽ റോൾ ചെയ്ത നടൻ ആയിരുന്നു പോൾ അങ്കിൾ.  ആ ആളുടെ പിറന്നാൾ ദിനത്തിൽ തന്നെ ഈ…

Read More

Spoiler Alert! ഉള്ള് ഉലച്ചു കളഞ്ഞ ഉള്ളൊഴുക്ക്.  ലാലേട്ടൻ ഇല്ലാത്ത സിനിമ,പാട്ട്, ഡാൻസ്, തമാശകൾ, അടിപിടി, മീശ പിരിക്കൽ… ഇതൊന്നുമില്ലാത്തതുള്ള സിനിമകൾ കാണാൻ എൻറെ കുടുംബത്തിലുള്ളവർ ഒരിക്കലും സമ്മതിക്കാത്തത് കൊണ്ട്തന്നെ ഇരിഞ്ഞാലക്കുട ‘ചെമ്പകശ്ശേരി സിനിമാസിൽ ‘എൻ്റെ സഹോദരങ്ങൾക്കൊപ്പം  ഒരു അവസരം ഒത്തു കിട്ടിയപ്പോൾ അത് കാണാനായി പുറപ്പെട്ടു. നല്ലൊരു  എന്റെർറ്റൈനർ എന്നൊന്നും അവകാശപ്പെടാനാവില്ല. എന്നാൽ കിരീടം, ആകാശദൂത് പോലുള്ള നെഞ്ചുപൊട്ടുന്ന കരച്ചിലും ഉണ്ടാകില്ല. വളരെ ചെറിയൊരു കഥ. ശരിയേത്, തെറ്റേത് അതൊരു പ്രഹേളിക പോലെ തോന്നും. ഉർവ്വശിയുടെ ഭാഗം ചിന്തിച്ചു നോക്കുമ്പോൾ തോന്നും എന്താണ് ആ അമ്മ ചെയ്ത തെറ്റ്? പണ്ടെന്നോ അസുഖം വന്നു എന്ന് കരുതി തൻറെ മകന് ഒരു കുടുംബജീവിതം നിഷേധിക്കുന്നത് ശരിയാണോ? ഏത് അമ്മയാണ് ആഗ്രഹിക്കാത്തത് തൻറെ മകൻറെ സ്വസ്ഥമായ ഒരു കുടുംബ ജീവിതം? ഇനി പാർവ്വതിയുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോഴോ അന്യ മതത്തിൽ പെട്ട ഒരു പയ്യനെ സ്നേഹിച്ചിരുന്ന അവളെ സമൂഹത്തിൻറെ ചാട്ടവാറടിയ്ക്ക്  വിട്ടു കൊടുക്കാൻ തയ്യാറാകാതെ…

Read More