പ്രശസ്ത സാഹിത്യകാരിയും സംസ്കൃതി ആൻഡ് ആർഷ ഭാരതി ഗ്രൂപ്പുകളുടെ ചീഫ് അഡ്മിനും അമേരിക്കയിൽ നിന്ന് ഇറങ്ങുന്ന മലയാളി മനസ്സ് ഓൺലൈൻ പത്രത്തിൻറെ അഡ്മിനും ആയ നിർമല അമ്പാട്ട് മാഡം എൻറെ ആദ്യ പുസ്തകമായ “ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും” എന്ന പുസ്തകത്തിന് എഴുതിയ ആസ്വാദനക്കുറിപ്പ് നിങ്ങളുമായി പങ്കുവയ്ക്കുന്നു. ലളിതഗാന മേഖലയിൽ കോഴിക്കോട് ആകാശവാണിയിലൂടെ സമഗ്ര സംഭാവന, നവകം മാസികയുടെ സബ് എഡിറ്റർ, പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി വേദികളിലെ സജീവ സാന്നിധ്യം, മിത്ര വേദി അവാർഡ് അടക്കം അനേകം പ്രാദേശിക അവാർഡുകളും സംസ്ഥാന അവാർഡുകളും ഈ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്….. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദവികൾ വഹിക്കുന്ന നിർമ്മല അമ്പാട്ട് മാഡം തിരക്കുകൾക്കിടയിലും എന്നെ പോലുള്ള നവാഗതരുടെ പുസ്തക നിരൂപണത്തിന് സമയം കണ്ടെത്തിയതിൽ ഉള്ള നന്ദി ഒരിക്കൽ കൂടി അറിയിച്ചുകൊണ്ട്….. 🌹🌹🌹🌹🌹🌹 പ്രിയമുള്ള മേരിജോസിയുടെ “വ്യത്യസ്ത പാഷനും മറ്റു ചില കഥകളും “ എന്ന കഥപുസ്തകത്തിന്റെ വായനയിൽ നിന്ന്. Loremipsum ആണ്…
Author: Mary Josey Malayil
വൻമതിലിന്‍റെ നാട്ടിലൂടെ ഒരു ചിത്രകാരൻറെ യാത്രാകുറിപ്പുകൾ പുസ്തകാസ്വാദനം: മേരി ജോസി മലയിൽ എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് ആവശ്യത്തിലേറെ എന്നെ പുകഴ്ത്തി പറഞ്ഞത് കൊണ്ടാകാം സുജയുടെ ബന്ധുവായ ശ്രീ ഷിജോ ജേക്കബ് എനിക്ക് ഈ പുസ്തകം അയച്ചു തന്നത് എന്ന് തോന്നുന്നു. ഇരുപത്തിയൊന്നാം വയസ്സിൽ ചിത്രകലയുമായി ഒന്നും യാതൊരു ബന്ധവുമില്ലാത്ത കെ.എസ്.ഇ.ബി.യിലെ എൻജിനീയറുടെ മകളായ ഞാൻ എത്തിപ്പെട്ടത് വർണ്ണങ്ങൾ ക്യാൻവാസിൽ വാരിവിതറി നൂറോളം ഓയിൽ പെയിൻറിംഗുകൾ വരച്ചു കൂട്ടിയ ഒരു കൂട്ടം ചിത്രകാരന്മാരുടെ കുടുംബത്തിലേക്ക് ആയിരുന്നു. എൻറെ ഭർത്താവ് ജോസി തോമസ്, സഹോദരി ടെസ്സി ഇടിക്കുള, ഫാദർഇൻ ലോ തോമസ് മലയിൽ… ഒരാൾപോലും ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ല എന്നതാണ് ഏറെ കൗതുകകരം. തിരുവനന്തപുരം പാളയത്തെ ഫൈൻ ആർട്സ് കോളേജിൽ പഠിക്കാൻ ഏറെ മോഹിച്ചിരുന്ന ജോസിയോട് അച്ഛൻ ഡിഗ്രി കഴിഞ്ഞപ്പോൾ പറഞ്ഞത് ബിരുദാനന്തര ബിരുദത്തിന് ചേർന്നു പഠിക്കാനാണ്. നിരാഹാരം കിടന്നിട്ടു പോലും രക്ഷയില്ലാതെ പഠനവും വിവാഹവും കഴിഞ്ഞു ഗൾഫ് പണം കയ്യിൽ എത്തിയപ്പോഴാണ് ജോസി …
പുസ്തക ആസ്വാദനം: മേരി ജോസി മലയിൽ “ഇത് നമ്മടെ സെൽഫി”- കൃഷ്ണ പൂജപ്പുര. പ്രസാധകർ: മഷി ബുക്ക്സ്. എൻറെ ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’ എന്ന പുസ്തകത്തിന് അവതാരിക എഴുതി തന്നത് “ഇവർ വിവാഹിതരായാൽ”, “സകുടുംബം ശ്യാമള”, “ഹാപ്പി ഹസ്ബൻഡ് സ്”…… അങ്ങനെ പതിനഞ്ചോളം ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ പ്രശസ്ത തിരക്കഥാകൃത്തായ ശ്രീ കൃഷ്ണ പൂജപ്പുര ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ശ്രീലത എൻറെ സുഹൃത്ത് ജയശ്രീയുടെ സഹപാഠിയായിരുന്നു. അങ്ങനെയാണ് എൻറെ പുസ്തകത്തിന് അവതാരിക എഴുതി തരാൻ അദ്ദേഹം സന്മനസ്സ് കാണിച്ചത്. ജയശ്രീയും ഞാനും ഭർത്താവും കൂടി എൻറെ പുസ്തകം നേരിട്ട് ഏൽപ്പിക്കാൻ പൂജപ്പുരയിൽ ഉള്ള അവരുടെ ഭവനത്തിൽ ചെന്നപ്പോൾ സിനിമക്കാരുടെ യാതൊരു ജാടയും ഇല്ലാതെ ഞങ്ങളെ ഹാർദ്ദമായി സ്വീകരിച്ചു എന്ന് പ്രത്യേകം പറയാതെ വയ്യ. മടങ്ങുമ്പോൾ അദ്ദേഹത്തിൻറെ കയ്യൊപ്പ് ചാർത്തിയ “ഇത് നമ്മടെ സെൽഫി” എന്ന പുസ്തകം തരികയുണ്ടായി. ആമുഖം വായിച്ചപ്പോൾ തന്നെ ഒരു ആസ്വാദനം എഴുതിയാൽ ഉചിതമാകും എന്ന്…
ജോലിസ്ഥലത്തെ സമ്മർദ്ദം താങ്ങാനാവാതെ കുഴഞ്ഞുവീണു മരിക്കുന്നവരുടെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു കൊണ്ട് 🙏🙏🙏 ശാലിനിയും രാഹുലും അടുത്തിടെ വിവാഹിതരായ ഐടി പ്രൊഫഷണലുകൾ ആയിരുന്നു. രണ്ടുപേരും രണ്ടു കമ്പനിയിൽ ആയിരുന്നെങ്കിലും ഉയർന്ന ശമ്പളം, താമസിക്കാൻ ക്വാർട്ടേഴ്സ്, മറ്റ് ആനുകൂല്യങ്ങൾ അങ്ങനെ എല്ലാ സൗകര്യങ്ങളും കമ്പനി അവർക്ക് ഒരുക്കി കൊടുത്തിരുന്നു. താമസിയാതെ ശാലിനി മറ്റേർണിറ്റി ലീവിൽ പ്രവേശിച്ചു. ആറുമാസത്തെ അവധിയെടുത്ത് നാട്ടിലെത്തി പ്രസവവും അതിനെ തുടർന്നുള്ള ശുശ്രൂഷകളും എല്ലാം ഭംഗിയായി ചെയ്ത് തിരിച്ചു കമ്പനിയിൽ ജോയിൻ ചെയ്യേണ്ട സമയം ആയി. മൂന്ന് മാസം മാത്രം പ്രായമുള്ള മോനേ ആരെ ഏൽപ്പിച്ചു ജോലിക്ക് പോകും? ഇത്രയും ശമ്പളമുള്ള ജോലി വേണ്ടെന്ന് വയ്ക്കുന്നത് എങ്ങനെ? മാത്രമല്ല ഇപ്പോഴത്തെ ജീവിത ചെലവുകൾ അതിഭീകരമാണ്. രണ്ടു പേർക്ക് ജോലി ഉണ്ടെങ്കിൽ മാത്രമേ വീട്ടു കാര്യങ്ങൾ സുഗമമായി നടന്നു പോവുകയുള്ളൂ. ഇരുകൂട്ടരുടെയും വീട്ടുകാർ പരസ്പരം ചർച്ച ചെയ്യാൻ തുടങ്ങി. അവസാനം രാഹുലിന്റെ അമ്മ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. ഞാനും…
എൻജിനീയർ ദിനം– സെപ്റ്റംബർ 15 ഒരു രാജ്യത്തിൻറെ സാങ്കേതിക പുരോഗതിക്കായി ഏറ്റവുമധികം സംഭാവന ചെയ്യുന്ന പ്രൊഫഷണൽ വിഭാഗമാണ് എഞ്ചിനീയർമാർ. അവരുടെ നിസ്തൂലമായ സേവനങ്ങളെയും സംഭാവനകളെയും ആദരിക്കാൻ വേണ്ടി എല്ലാ വർഷവും സെപ്റ്റംബർ 15 ഇന്ത്യ ദേശീയ എൻജിനീയർ ദിനമായി ആചരിക്കുന്നു. ഏറ്റവും പ്രഗത്ഭ എൻജിനീയറായ മോക്ഷ ഗുണ്ടം വിശ്വേശ്വരയ്യരുടെ ജന്മദിനത്തിന്റെ ഓർമ്മയ്ക്കായിട്ടാണ് രാജ്യം എഞ്ചിനിയേഴ്സ് ദിനം ആഘോഷിക്കുന്നത്. ഈ എൻജിനീയർ ദിനത്തിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്ന് ചീഫ് എൻജിനിയറായി വിരമിച്ച എൻറെ പിതാവ് ശ്രീ ടി. ആർ.ജോണിയെക്കുറിച്ച് അദ്ദേഹത്തിൻറെ സഹപ്രവർത്തകനും ആയ ശ്രീ കെ.ജി.ചന്ദ്രശേഖരൻ നായർ തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിൽ നിന്ന് രാജ്യത്തെ സ്വാധീനിച്ച എൻജിനീയർമാരെ കുറിച്ച് എഴുതിയ ഒരു ലേഖനത്തിന്റെ ഏകദേശ പരിഭാഷ കൂട്ടക്ഷരങ്ങളുടെ വായനക്കാർക്ക് കൂടി വേണ്ടി ഞാൻ ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. Er. ററി.ആർ.ജോണി തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് റ്റി. ആർ. ജോണി.1935 ഏപ്രിൽ 13 ന് ഒരു കുലീന ഇടത്തരം കുടുംബത്തിൽ ജനിച്ചു.…
അമ്മച്ചി-ഒരു ഓർമ്മക്കുറിപ്പ് ഒരു മണിച്ചിത്ര സംഘർഷം 2020 സെപ്റ്റംബർ 12 എൻറെ അമ്മച്ചി ഞങ്ങളെ വിട്ടു പിരിഞ്ഞ ദിവസം. ഇന്നേക്ക് അമ്മച്ചി മരിച്ചിട്ട് നാലു വർഷം. ജീവിതകാലം മുഴുവൻ അമ്മച്ചിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചും ആ സ്നേഹത്തണൽ ആസ്വദിച്ചുള്ള ജീവിതമായിരുന്നു എന്റേത്. ഈ ദിവസം എത്തുമ്പോൾ അമ്മച്ചിയെ കുറിച്ച് ചെറിയൊരു ഓർമ്മക്കുറിപ്പ് മുഖപുസ്തക സൗഹൃദങ്ങൾക്ക് കൂടി വേണ്ടി പങ്കുവയ്ക്കുന്നു. 1993 ഡിസംബർ 25ന് പ്രമുഖരായ 5 സംവിധായകർ സിദ്ദിഖ്, ലാൽ, പ്രിയദർശൻ, സിബിമലയിൽ, ഫാസിൽ ചേർന്നൊരുക്കിയ “മണിച്ചിത്രത്താഴ്”എന്ന ചിത്രം പുറത്തു വന്നു. പതിവുപോലെ ക്രിസ്തുമസ് അവധി ദിനങ്ങൾ ആഘോഷിക്കാൻ എന്നെയും മകനെയും ആലപ്പുഴയിലെ ഭർത്തൃഗൃഹത്തിലേക്ക് തിരുവനന്തപുരത്തുനിന്നും ഞങ്ങളെ അപ്പച്ചൻ അയച്ചു.അന്ന് എൻറെ ഭർത്താവ് വിദേശത്താണ്. ആലപ്പുഴയിൽ എത്തിയാൽ അവിടെ മറ്റൊരു തരത്തിലുള്ള ആഘോഷങ്ങളാണ് ഞങ്ങളെ കാത്തിരിക്കുക. ബന്ധുവീട് സന്ദർശനങ്ങൾ, ദിവസേനയുള്ള പള്ളിയിൽ പോക്ക്, ബന്ധുക്കളുടെ ഇങ്ങോട്ടേക്ക് ഉള്ള സന്ദർശനം, ആലപ്പുഴയിലെ ബീച്ചിൽ പോക്ക്, പാർക്ക് സന്ദർശനം, സിനിമ, ഐസ്ക്രീം തീറ്റ അങ്ങനെ പത്തുദിവസം…
“പുതിയ കുടുംബത്തിൻ കതിരുകൾ ഉയരുന്നു… തിരുസഭ വിജയത്തിൽ തൊടുകുറി അണിയുന്നു… നവദമ്പതിമാരെ ഭാവുകം അരുളുന്നു…” എന്ന ഭക്തിഗാനം സ്പീക്കറിലൂടെ കേട്ടപ്പോൾ ടീച്ചറുടെ മനസ്സിലേക്ക് വന്നത് മാതാപിതാക്കളുടെ നടുവൊടിയുന്നു എന്നുകൂടി ചേർക്കേണ്ടത് ആയിരുന്നു എന്നായിരുന്നു. 🥰😜 കുടുംബ സുഹൃത്തിൻറെ മകളുടെ അഞ്ചുദിവസത്തെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുത്ത് നെഞ്ചത്ത് ഒരു തീക്കട്ടയും ആയാണ് ശ്രീദേവി ടീച്ചർ സ്വന്തം വീട്ടിൽ തിരിച്ചു വന്നു കയറിയത്. “ഈശ്വരാ തൻറെ മകളുടെ അതേ പ്രായക്കാരിയുടെ വിവാഹാഘോഷങ്ങളി ലായിരുന്നല്ലോ പങ്കെടുത്തത്. ഇതിൻറെ നാലിലൊന്ന് പകിട്ടിൽ തൻറെ മകളുടെ കല്യാണം നടത്താൻ പറ്റുമോ? ആലോചിക്കുന്തോറും ടീച്ചറുടെ മനസ്സ് വേപഥു പൂണ്ടു. എട്ടും പത്തും വയസ്സുള്ള രണ്ട് പെൺ മക്കളെ നന്നായി വളർത്തി പഠിപ്പിച്ച് ഉദ്യോഗസ്ഥകൾ ആക്കണമെന്നും പറഞ്ഞു മരണക്കിടക്കയിൽ നിന്ന് ഭർത്താവ് തന്നെ ഏൽപ്പിച്ചിട്ട് പോയ രണ്ടുപേരെയും ഒരു അധ്യാപിക ജോലി കൈയിൽ ഉണ്ടായിരുന്നതുകൊണ്ട് ഒരുവിധം ഉന്തിയും തള്ളിയും കുടുംബം മുന്നോട്ടു നീക്കി. പന്ത്രണ്ടുവർഷത്തെ സ്വർഗ്ഗതുല്യമായ ദാമ്പത്യജീവിതത്തിന്…
കൊല്ലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആണ് ഡോക്ടർ ഇന്ദുവിന് ഇപ്പോൾ ഡ്യൂട്ടി. രോഗികളിൽ അധികംപേരും പാവപ്പെട്ടവരാണ്. ചെയ്യാൻ പറയുന്ന ടെസ്റ്റുകൾ ഒന്നും ചെയ്യാതെയും എഴുതുന്ന മരുന്നുകളൊക്കെ മുഴുവൻ കഴിക്കാതെയും ഒക്കെയാണ് 10 രൂപയുടെ ഒ. പി. ടിക്കറ്റും എടുത്ത് വീണ്ടും വീണ്ടും ഡോക്ടറെ കാണാൻ രോഗികൾ വരിക. ഒന്നുകിൽ ആശുപത്രിയിലെ മെഷീൻ കേട് ആയിരിക്കും, ഫാർമസിയിൽ ആവശ്യത്തിന് മരുന്നുകൾ ഇല്ലായിരിക്കും.ആരോട് പറയാൻ? ഏതു സർക്കാര് ഭരിച്ചാലും “കോരന് കഞ്ഞി കുമ്പിളിൽ തന്നെ” എന്ന് പറഞ്ഞതുപോലെത്തെ അവസ്ഥയാണ്. പിന്നെ ഡോക്ടർ ഇന്ദുവിന് കുടുംബവും കുട്ടിയും പരാധീനതകളും ഒന്നുമില്ലാത്തതുകൊണ്ട് സർക്കാർ തരുന്ന ശമ്പളത്തിൽ നിന്ന് പകുതിയും ഈ രോഗികൾക്ക് വേണ്ടി തന്നെ ചെലവാക്കും. അതുകൊണ്ട് “മദർ ഇന്ദു” എന്ന് ഒരു ഇരട്ടപ്പേര് കൂടിയുണ്ട് ഡോക്ടർക്ക്. ചെറുപ്പത്തിലേ വിവാഹം കഴിച്ച് ഡോക്ടറായ ഭർത്താവ് ഒരു വർഷം എത്തുന്നതിനു മുമ്പേ ഒരു ആക്സിഡന്റിൽ മരണപ്പെട്ടിരുന്നു. ഇനി തനിക്ക് മറ്റൊരു ജീവിതം വേണ്ട എന്ന് ഡോക്ടർ ഇന്ദു അന്ന് ഒരു…
റാഹേലും ഐപ്പും തിരുവല്ലയിലെ സ്കൂളിലെ അധ്യാപകരും ഭാര്യാഭർത്താക്കന്മാരും ആയിരുന്നു. പഠിത്തത്തിൽ മിടുക്കരായ മൂന്ന് ആൺമക്കളും ജോലി തേടി വിദേശത്തുപോയി അവർ കുടുംബമായി അവിടെ താമസിക്കുന്നു. യാതൊരു അല്ലലും ഇല്ലാത്ത ജീവിതം. സ്കൂളിൽ നിന്ന് വിരമിച്ചതിൽ പിന്നെ എല്ലായ്പ്പോഴും രണ്ടുപേരും മക്കളുടെ കൂടെ ഒന്നോ രണ്ടോ മാസം വിദേശത്ത് ആയിരിക്കും. നാട്ടിലെ വീടും വസ്തുവകകളും നോക്കാൻ നല്ലൊരു കാര്യസ്ഥൻ ഉണ്ടായിരുന്നത് കൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അങ്ങനെയിരിക്കെ മൂന്നാമത്തെ മരുമകൾക്ക് കുറെ ദൂരെ ഒരു സ്ഥലത്ത് ഒരു ഉന്നത ഉദ്യോഗം ലഭിച്ചു എന്നും അതിൻറെ ട്രെയിനിങ്ങിന് ആയി പോകണം അതുകൊണ്ട് അമ്മച്ചിയും അപ്പച്ചനും കുറച്ചുനാൾ ഇവിടെ വന്നു നിന്ന് വീട് ഒന്നു മാനേജ് ചെയ്യണമെന്ന ഇളയ മകൻറെ ആവശ്യത്തിന് മുമ്പിൽ രണ്ടുപേരും ഒരു വർഷത്തേക്ക് ന്യൂജഴ്സിയിൽ പോകാൻ നിർബന്ധിതരായി. വയസ്സായ അമ്മച്ചിക്ക് ജോലികളൊക്കെ ചെയ്യാൻ നല്ല പ്രയാസമായിരുന്നു. എന്നാലും അപ്പച്ചന്റെ കൂടി സഹായത്തോടെ മറ്റു കുടുംബാംഗങ്ങളും എല്ലാവരും ഒത്തുചേർന്ന് ഒരു വിധം…
ഫിലിപ്പിന് വയസ്സ് എഴുപത്തിയഞ്ച് ആയി. പറയത്തക്ക അസുഖങ്ങൾ ഒന്നുമില്ല. സർക്കാർ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച് സ്വന്തം നാടായ ആലപ്പുഴയിൽ വീടും വെച്ച് ഭാര്യ സൂസിയും ആയിട്ടാണ് താമസം. മക്കൾ ഒക്കെ വിവാഹവും കഴിഞ്ഞ് കുടുംബമായി വിദേശത്താണ്. എല്ലാവരും അവധിക്ക് വരും. അങ്ങനെ ഒരു അവധിക്കാലത്ത് കൊച്ചു മകൾക്ക് ജോലി കിട്ടി, അതിൻറെ സന്തോഷത്തിന് ഒരു സ്മാർട്ട് ഫോൺ വാങ്ങി കൊടുത്തു അവൾ അപ്പൂപ്പന്. കൂടെ ഇരുന്ന് അവൾ മൊബൈൽ ഓപ്പറേറ്റ് ചെയ്യേണ്ട വിധവും പഠിപ്പിച്ചുകൊടുത്തു. സമപ്രായക്കാർക്കൊന്നും വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം…. ഒന്നും അറിയാത്തതുകൊണ്ട് ഉള്ളതുകൊണ്ട് ഓണം പോലെ എന്ന് കരുതി അവൾ കുറെ ബന്ധുക്കളെയും കൂട്ടുകാരെയും കൂട്ടുകാരികളെയും ഒക്കെ ഫ്രണ്ട്സ് ആക്കി കൊടുത്തു അപ്പൂപ്പന്. മാസാദ്യം കിട്ടുന്ന പെൻഷൻ തുക സൂസിയെ ഏൽപ്പിച്ചാൽ കുടുംബം പിന്നെ സൂസി നന്നായി നോക്കി നടത്തിക്കോളും. അതുകൊണ്ട് ആ വക തലവേദനകൾ ഒന്നും ഫിലിപ്പിന് ഇല്ല. പത്രം തിരിച്ചുംമറിച്ചും വായിച്ചും ടിവി കണ്ടും സമയം കളഞ്ഞു…
