പൂരങ്ങളുടെ പൂരമായ പൂരത്തിൻറെ പെരുമ കരിവീരൻ ശിരസ്സിലേറ്റുന്ന തിടമ്പു പോലെ അണിഞ്ഞു നിൽക്കുന്ന തൃശ്ശിവപേരൂർ പട്ടണത്തിന്റെ…. .. പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയുടെ ഈ പ്രശസ്തമായ ഡയലോഗ് അറിയാത്തവർ ആരാണ്? ഒരു ശരാശരി തൃശ്ശൂർക്കാരൻറെ സംസാരം എപ്പോഴും പൂരവുമായി ബന്ധപ്പെടുത്തിയാണ്. ലണ്ടനിൽ ഇന്നുമുതൽ ‘തൃശ്ശൂർ നേന്ത്ര പൂരം’ ‘ഹോ! ഒരു പൂരത്തിൻറെ തിരക്ക്.’ ഒരിക്കൽകൂടി 2025 മെയ് 6 ന് തൃശ്ശൂർപൂരത്തിന് തിരി തെളിയുന്നു. തേക്കിൻകാട് മൈതാനത്തു അരങ്ങേറുന്ന ഈ താള വാദ്യ വർണ്ണലയങ്ങളുടെ പൂരത്തിന് ഓരോ വർഷം കൂടുന്തോറും ആരാധകർ ഏറി വരുന്നതേയുള്ളൂ. തീവ്രമായ ഗൃഹാതുരത്വം വേട്ടയാടുന്ന ഒരു മനസ്സോടെയല്ലാതെ തൃശ്ശൂർ പൂരത്തെക്കുറിച്ച് ഓർക്കാനോ ചിന്തിക്കാനോ എനിക്ക് കഴിയില്ല. സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങൾ കാണുമ്പോഴോ ടീവിയിലൂടെ തത്സമയ സംപ്രേഷണം കാണുകയോ ചെയ്യുമ്പോഴും മനസ്സിൽ സംഭവിക്കുന്നത് മറ്റൊന്നല്ല. ചെറുപ്പത്തിൽ മധ്യവേനൽ അവധി ആഘോഷിക്കാൻ അമ്മ വീട്ടിലെത്തുന്ന ഞങ്ങൾ അമ്മാവൻമാരോടും കുഞ്ഞമ്മമാരോടും ഒപ്പം മുത്തച്ഛന്റെ കയ്യും പിടിച്ചു ഞങ്ങൾ കുട്ടിപ്പട്ടാളം രാവിലെതന്നെ…
Author: Mary Josey Malayil
പിറന്നാളാശംസകൾ (8-5-2025) ചെറിയൊരു ഓർമ്മക്കുറിപ്പ്– സി.ഐ. പോൾ 1996 ൽ ഷാജി കൈലാസിന്റെ “മഹാത്മയുടെ” ഷൂട്ടിംഗ് പുരോഗമിക്കുന്നു. സെറ്റിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം നടത്തുന്നു. അന്ന് പോൾ അങ്കിളിന്റെ അമ്പത്തിരണ്ടാം ജന്മദിനമായിരുന്നു. എല്ലാവരും പോളേട്ടനു ജന്മദിനം ആശംസിക്കാൻ അന്വേഷിക്കുമ്പോഴാണ് അറിയുന്നത് അദ്ദേഹം ഷൂട്ടിൽ ആണ്. അകത്തെ മുറിയിൽ നിന്ന് നടൻ സാദിഖ്ന്റെ ആക്രോശങ്ങളും പോളേട്ടന്റ ദീന രോദനവും കേൾക്കാം.കുറച്ചു കഴിഞ്ഞപ്പോൾ കീറിയ ബനിയനും ശരീരം മുഴുവൻ രക്തവും ആയി പോൾ അങ്കിൾ പ്രത്യക്ഷപ്പെട്ടു. മധുരത്തിനു പകരം മർദ്ദനം ഏറ്റുവാങ്ങിക്കൊണ്ട് പോൾ അങ്കിളും അവരോടൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. അത് കഴിഞ്ഞ ഉടനെ ഷോട്ട് റെഡി എന്ന് പറഞ്ഞ് സംവിധാന സഹായി ഷൈക്ക്ദീൻ എത്തി. മേക്കപ്പ് മാൻ സുദേവൻ പോൾ അങ്കിളിന്റെ മുഖത്ത് ചായം കലക്കി രക്തത്തിൻറെ പാടുകൾ വീണ്ടും വരുത്തി. പിന്നെയും അഭിനയത്തിന്റെ തിരക്കിലേക്ക്. അങ്ങനെ സാദിഖ്ന്റെ ഭീകര മർദ്ദനവും ആക്രോശങ്ങളും ഏറ്റുവാങ്ങി അമ്പത്തിരണ്ടാം പിറന്നാൾ…
ഫ്ലാറ്റിലെ പുതിയ താമസത്തിനായി സുമുഖനായ ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ എത്തി. അയാളെ കണ്ടപ്പോൾ “മിഴിയോരം നനഞ്ഞൊഴുകും മുകിൽ മാലകളോ നിഴലോ മഞ്ഞിൽ വിരിഞ്ഞ പൂവേ പറയൂ നീ ഇളം പൂവേ….. “ ആ പാട്ടും ശങ്കറിനേയും ആണ് എല്ലാവർക്കും ഓർമ്മവന്നത്. എൺപതുകളിലെ മഞ്ഞിൽ വിരിഞ്ഞ നായകൻ ശങ്കർ. ആ സിനിമയിൽ ശങ്കർ ഉപയോഗിക്കുന്ന തരത്തിലുള്ള ഒരു ചെറിയ ഷാൾ എപ്പോഴും ഇദ്ദേഹം കഴുത്തിനു ചുറ്റും പുതച്ചിരുന്നു. നഗരമധ്യത്തിൽ മൂന്ന് ഏക്കർ സ്ഥലത്ത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഗംഗാ അപ്പാർട്ടുമെന്റിന് 7 ബ്ലോക്കുകളിലായി പത്തു മുന്നൂറു ഫ്ലാറ്റുകൾ ഉണ്ട്. ഏഴാമത്തെ ബ്ലോക്കിലെ മിക്കവാറും ഫ്ലാറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഉടമസ്ഥർ എല്ലാവരും തന്നെ വിദേശത്ത്. അവർ അവധിക്ക് നാട്ടിൽ വരുമ്പോൾ താമസിക്കാനായി ഫുള്ളി ഫർണിഷ്ഡ് ആയിട്ടാണ് ഇട്ടിരിക്കുന്നത്. വർഷത്തിൽ പത്തോ ഇരുപതോ ദിവസം മാത്രം അവർ വരും, താമസിക്കും, മടങ്ങും. ആ ബ്ലോക്കിലേക്ക് ആണ് ഈ ശങ്കറിന്റെ വരവ്. ഉടമസ്ഥൻ ദുബായിലാണ്.…
തലക്കെട്ട് വായിക്കുമ്പോൾ എല്ലാവരും വിചാരിക്കും ഏതോ ഉന്നത ഉദ്യോഗസ്ഥന് ഉള്ള യാത്രയയപ്പ് ആയിരിക്കുമെന്ന്. അതൊന്നുമല്ല പാവപ്പെട്ടവരിൽ പാവപ്പെട്ടവരായ ഒരു ദമ്പതികളുടെയും അവർ മക്കളെ പോലെ സ്നേഹിക്കുന്ന അവരുടെ ആടുകൾക്കും അന്നാട്ടിലെ വ്യാപാരികൾ കൊടുക്കുന്ന ഒരു യാത്രയയപ്പിന്റെ കഥയാണിത്. ഇന്ന് ആ നാട്ടിലെ വ്യാപാരികളുടെ ഒക്കെ സന്തതസഹചാരിയായിരുന്ന കാദറും ഫാത്തിമയും അവിടം വിട്ടു പോവുകയാണ്. അവർ മക്കളെപ്പോലെ സ്നേഹിക്കുന്ന ഡോളി, മോളി, മുത്തു, അമ്മിണി, അഭി എന്നീ പേരുകളിലുള്ള രണ്ടുമൂന്നു തള്ള ആടുകളും ആട്ടിൻകുട്ടികളും. 100 വർഷത്തിലധികം പഴക്കമുള്ളതും ബലക്ഷയം വന്ന കെട്ടിടങ്ങളും പൊളിച്ചു നീക്കി അവിടെ കെട്ടിടസമുച്ചയങ്ങൾ പണിയാനുള്ള മുനിസിപ്പാലിറ്റി ഓർഡർ ആയി കിടക്കുകയാണ്. കോർപ്പറേഷന് ഇങ്ങനെ ഒരു നീക്കം ഉണ്ടെന്ന് അറിഞ്ഞു അവിടെ വാടകയ്ക്ക് ഇരുന്നിരുന്ന കടക്കാർ ഒക്കെ പലരും ഒഴിഞ്ഞുപോയിരുന്നു. ഉടമസ്ഥരിൽ പലരും യാതൊരുവിധത്തിലുള്ള അറ്റകുറ്റപ്പണികളും ചെയ്യാതെ അവർ തരുന്ന കാശുവാങ്ങി വേറെ എവിടെയെങ്കിലും സ്ഥലം വാങ്ങാം എന്ന മോഹത്തിൽ നിഷ്ക്രിയരായിട്ടാണ് ഇരുന്നിരുന്നത്. ഏതായാലും ആ നാൾ എത്തി.റോഡിലെ…
നവതി ആശംസകൾ (13 -4-2025) 2025 ഏപ്രിൽ 13 ന് നവതി പൂർത്തിയാക്കുന്ന അച്ഛന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്. 🙏 ഒരിക്കൽ മലയാള മനോരമയുടെ ചീഫ് എഡിറ്റർ കെ. എം. മാത്യു ആയി ഒരു ഇൻറർവ്യൂ നടത്തിയ അവസരത്തിൽ അവതാരകൻ ചോദിച്ചു. “അങ്ങ് ഇപ്പോൾ നവതി പൂർത്തിയാക്കിയിരി ക്കുകയാണല്ലോ? പുതിയ തലമുറയ്ക്ക് കൊടുക്കാനുള്ള ഉപദേശം എന്താണ്? “ എന്ന്. അദ്ദേഹം മറുപടി പറഞ്ഞു. “ഉപദേശം കിട്ടിയതുകൊണ്ട് ഇവിടെ ആരും നന്നായിട്ടുമില്ല. നല്ല ഉപദേശം കിട്ടാത്തതുകൊണ്ട് ആരും ഇവിടെ മോശവും ആയിട്ടുമില്ല. “ എന്ന്.എനിക്ക് തോന്നുന്നു എൻറെ അച്ഛനും ഇക്കാര്യത്തിൽ ഇതേ മാതൃകയാണ് പിന്തുടരുന്നത് എന്ന്. ഞാൻ ഇന്ന് വരെ അച്ഛൻ ആരെയും ഉപദേശിക്കുന്നത് ആയി കണ്ടിട്ടില്ല. പിന്നെ ഞാൻ അച്ഛനിൽ കണ്ട ഒരു പ്രധാന ഗുണം വിജയത്തിലും തോൽവിയിലും സമനില കാത്തു സൂക്ഷിക്കാൻ കഴിയുന്ന ഒരാൾ ആണെന്നതാണ്.വിജയിക്കുമ്പോൾ അമിത ആഹ്ലാദമോ പരാജയപ്പെടുമ്പോൾ അതീവ ദുഃഖമോ ഇല്ല. അച്ഛൻ എന്നും സഞ്ചരിക്കാൻ…
ഒരു പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ജെയിംസ് ജോർജ് ബാങ്കിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ ഗ്രാറ്റുവിറ്റിയും പ്രോവിഡണ്ട് ഫണ്ടും ഉപയോഗിച്ച് ചെറിയൊരു ബിസിനസിനു തുടക്കം കുറിച്ചു.ബിസിനസ് മറ്റൊന്നുമായിരുന്നില്ല തിരുവനന്തപുരത്ത് നിന്ന് കുറച്ച് ഉള്ളിലോട്ട് ഒരു ഏക്കർ സ്ഥലം ആ പൈസ കൊണ്ട് വാങ്ങിച്ചിട്ടു. കുറച്ച് വർഷങ്ങൾക്ക് ശേഷം ആ സ്ഥലം നന്നായി ഡെവലപ്പ് ചെയ്യും എന്ന് ഉറപ്പുള്ളത് കൊണ്ട് പത്ത് സെൻറ് വീതം ഓരോ പ്ലോട്ട് ആയി തിരിച്ച് ഒരേ പോലത്തെ 10 വീടുകൾ പണിയാൻ വിശ്വസ്തനായ ഒരു കോൺട്രാക്ടറെ ഏൽപ്പിച്ചു. 10 വീടുകൾക്ക് വേണ്ട അസംസ്കൃതവസ്തുക്കൾ ഒന്നിച്ച് എടുക്കുമ്പോൾ തന്നെ വലിയൊരു തുക ലാഭം കിട്ടും. ജെയിംസ് സാറിൻറെ നേതൃത്വത്തിൽ തുടങ്ങുന്ന ഈ സംരംഭത്തിന് പണം മുടക്കാനോ അതിൻറെ പേരിൽ ബാങ്കിൽ നിന്ന് ലോൺ എടുക്കാനോ ആരും മടിച്ചുനിന്നില്ല. എല്ലാവർക്കും വർഷങ്ങളായി അറിയാവുന്ന വിശ്വസ്തനായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.പലരും പ്രമുഖ കമ്പനിക്കാരുടെ തട്ടിപ്പിൽ ചെന്നുപെട്ട് കോടതി വരാന്തകൾ നിരങ്ങുന്ന വാർത്ത…
നർമ്മത്തിലൂടെ ചിരിപ്പിച്ചും അതിലേറെ ചിന്തിപ്പിച്ചും കടന്നു പോയ മഹാനടൻ ഇന്നസെന്റിന് കണ്ണീർ പ്രണാമം 🙏🙏🙏 (26-3-2025) ഈ മനുഷ്യസ്‌നേഹി നമ്മെ വിട്ടു പോയിട്ട് രണ്ടു വർഷം…😪😪😪 സി.ഐ.പോളും ഇന്നസെന്റും ഉയരങ്ങളിൽ എത്തിയപ്പോഴും സ്വന്തം നാടിനെ നെഞ്ചോട് ചേർത്തുപിടിച്ച് സാധാരണക്കാരെപ്പോലെ നാട്ടുവഴികളിലൂടെ നടന്ന് പഴയ സൗഹൃദങ്ങൾ പുതുക്കി പെരുന്നാളുകൾക്കും ഉത്സവങ്ങൾക്കും കാഴ്ചക്കാരായി ദിവസേന പ്രഭാത സവാരി നടത്തി കൊച്ചു ചായക്കടയിൽ നിന്ന് ചായ കുടിച്ച് നാട്ടുവർത്തമാനം പറഞ്ഞ് ഗ്ലാമർ ലോകത്ത് നിറഞ്ഞു നിൽക്കുമ്പോഴും നാട്യങ്ങളില്ലാത്ത രണ്ട് നടന്മാർ ആയിരുന്നു ഇരുവരും. ഒരാൾ എൻറെ അമ്മാവൻ സി.ഐ.പോൾ. ഇന്നസെൻറ് എൻറെ പിതാവിൻറെ കുടുംബ തലമുറയിൽപെട്ടയാൾ. സിനിമയിൽ സജീവമായപ്പോഴും നാടകത്തിനോടുള്ള അഭിനിവേശം കൊണ്ട് പോൾ അങ്കിൾ നാടകത്തിൽ അഭിനയിച്ചു കൊണ്ടേയിരുന്നു.പോൾ അങ്കിളിനെ നായകനാക്കി നാടക കമ്പനി തുടങ്ങാൻ വർഷങ്ങൾക്കുമുമ്പ് ശ്രമിച്ചതോടെയാണ് പോൾ അങ്കിളുമായി ഇന്നസെൻറ് ബന്ധപ്പെടുന്നത്. രണ്ടാഴ്ച ഇരിങ്ങാലക്കുട താമസിപ്പിച്ച് നാടകം ചർച്ച ചെയ്തു. അദ്ദേഹത്തിൻറെ “ദൈവത്തെ ശല്യപ്പെടുത്തരുത്” എന്ന പുസ്തകത്തിലെ പതിമൂന്നാമത്തെ ചാപ്റ്റർ “വെള്ള…
സർക്കാർ ഉദ്യോഗസ്ഥനായ അഭിലാഷ് കഴിഞ്ഞ രണ്ടു വർഷമായി ഒരു തീവ്രയത്നത്തിലാണ്. തന്നോടൊപ്പം പത്താം ക്ലാസ് വരെ പഠിച്ച അമ്പത് വിദ്യാർത്ഥിനീ വിദ്യാർത്ഥികളെ കണ്ടുപിടിക്കുന്ന 👭👫👬തിരക്കിൽ. പത്താംക്ലാസിലെ ബോർഡ് പരീക്ഷ തുടങ്ങുന്നതിനു മുമ്പ് സോഷ്യലും കഴിഞ്ഞു ഓട്ടോഗ്രാഫും ഗ്രുപ്പ് ഫോട്ടോയുമായി കയറി വന്നപ്പോൾ അച്ഛൻ പറഞ്ഞു. “എല്ലാ കുട്ടികളുടെയും പേരെഴുതി ഒട്ടിച്ചു വയ്ക്ക് ഗ്രൂപ്പ് ഫോട്ടോ മൗണ്ടിൽ.പത്തമ്പത് വർഷം കഴിഞ്ഞു എടുത്തു നോക്കുമ്പോൾ നല്ല രസം തോന്നും” എന്ന്. എൻറെ കൊക്കിനു ജീവനുള്ളിടത്തോളം ഇവളുമാരെയും ഇവന്മാരെയുമൊന്നും ഞാൻ മറക്കാൻ പോകുന്നില്ല. എന്നാലും അച്ഛൻ പറഞ്ഞതല്ലേ എന്ന് കരുതി ഇനിഷ്യൽ അടക്കം എല്ലാവരുടെയും പേരുകൾ വെള്ളപേപ്പറിൽ എഴുതി അന്നുതന്നെ ഫോട്ടോ മൗണ്ടിൽ ഒട്ടിച്ചു വെച്ചിരുന്നു.🖼️ 🗒️💥💦💨💭🌐🌅 പത്തു മുപ്പത് വർഷം കണ്ണടച്ചുതുറക്കുന്നതുപോലെ പോയി. വർഷം കഴിയുംന്തോറും കൂട്ടുകാരൊക്കെ പലവഴിക്ക് പിരിഞ്ഞു. ഒന്നോ രണ്ടോ അടുത്ത ചങ്ങാതിമാരൊഴിച്ച് ആരുമായും ഒരു ബന്ധവും ഇല്ലാതായി.പലരും ഇന്ത്യയുടെ പല ഭാഗങ്ങളിൽ,ചിലർ പ്രവാസികളായി ഗൾഫിൽ, അമേരിക്കയിൽ…. അവിടുന്നാണ് അഭിലാഷ് രണ്ടു…
നർമ്മവീഥിയിലൂടെ സഞ്ചരിക്കുന്ന ചിന്തോത്തേജക കഥകൾ. – ഡോ. രാധ കയറാട്ട് ഒറ്റപ്പാലം ******************************** നമ്മുടെ ചുറ്റുപാടും ഒന്നു ശ്രദ്ധാപൂർവ്വം കണ്ണോടിച്ചു നോക്കൂ. അവിടെ ചിരിച്ചുകൊണ്ടു കാണാവുന്നതും കാണിച്ചുകൊടുക്കാവുന്നതും ഇരുത്തി ചിന്തിപ്പിക്കാവുന്നതുമായ ഒട്ടനവധി കാര്യങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. നമ്പ്യാർ, നായനാർ, സഞ്ജയൻ, സനൽകുമാർ.പി. സി, വി. കെ.എൻ, വേളൂർകൃഷ്ണൻകുട്ടി, ഇ. വി കൃഷ്ണപ്പിള്ള, ഇന്നസെന്റ് തുടങ്ങിയ ഹാസ്യപ്രതിഭകൾ സാമൂഹിക ഭാവത്താൽ സാർത്ഥകങ്ങളും ചിന്തോത്തേജകങ്ങളുമായ അത്തരം കാഴ്ചകൾ ചൂണ്ടിക്കാണിച്ച് നമ്മെ വളരെയേറെ ചിരിപ്പിച്ചിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ട്. ഇവരെല്ലാം നടന്ന നർമ്മവീഥിയിലൂടെ സഞ്ചരിച്ചുകൊണ്ട് ചിന്തോത്തേജക കഥകളുമായി ഫലിതരംഗത്തേക്ക് കടന്നുവരുന്ന ഒരു നവപ്രതിഭയാണ് ശ്രീമതി മേരി ജോസി മലയിൽ. നിത്യജീവിതത്തിൽ പ്രായേണ നമ്മുടെ ദൃഷ്ടിയിൽ പെട്ടിട്ടും നാം അത്ര ശ്രദ്ധിക്കാത്ത സംഭവങ്ങളെ നർമ്മ ബോധോത്ഭാസിതമായ നിരീക്ഷണ ചാതുര്യത്തോടെ ആഖ്യാനവത്കരിക്കുന്ന അവരുടെ കൃതിയാണ് ‘ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും’. മലയാളിയുടെ പൊതുബോധത്തെ അടയാളപ്പെടുത്തുന്ന നിരവധി വിഷയങ്ങൾ ചിരിയുടെയും ചിന്തയുടെയും ചിന്തേരിട്ടു മിനുക്കി അവതരിപ്പിക്കുന്ന 36 കഥകളാണതിലുള്ളത്. ഇവയെല്ലാം കാഥിക കണ്ടെടുത്തിരിക്കുന്നത് തന്റെ…
🎈🎉ഹോളി -2025 – 🎉🥀 ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും അറിയപ്പെടുന്ന ഹോളി വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഹിന്ദുക്കള്‍ നടത്തുന്ന ആഘോഷമാണ്. മുഖ്യമായും ഹൈന്ദവ ആഘോഷമായ ഹോളി ഇന്ന് നാനാജാതി മതസ്ഥര്‍ ആഘോഷിക്കുന്നുണ്ട്. രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളി. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ് വിശ്വാസം. ഫാൽഗുനമാസത്തിലെ പൗർണമി ദിവസമാണ് ഹോളി.പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം ആരംഭിക്കുന്നു. പിറ്റേന്നാണ് നിറങ്ങള്‍ ഉപയോഗിച്ചുള്ള യഥാർഥ ഹോളി ആഘോഷം നടക്കുന്നത്. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്‍റെ കഥയാണ് മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. പ്രഹ്ലാദന്‍റെ പിതാവ് ഹിരണ്യകശ്യപുവിന്‍റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു അഹങ്കരിച്ചു. ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ…
