Author: Mary Josey Malayil

Short story writer.

🍖🍖പിറന്നാൾ ആശംസകൾ🍬🍬 ഏപ്രിൽ 13 2026 കൂട്ടക്ഷരങ്ങളുടെ ഏറ്റവും മുതിർന്ന എഴുത്തുകാരനായ അച്ഛന് ജന്മദിനാശംസകൾ നേർന്നുകൊണ്ട്, അതോടൊപ്പം ചെറിയൊരു ഓർമ്മക്കുറിപ്പ് നിങ്ങളുമായി പങ്കുവയ്ക്കുന്നു. 1990 കാലഘട്ടം. കെഎസ്ഇബിയിൽ വൈദ്യുതി ഭവനിൽ അച്ഛൻ ചീഫ് എഞ്ചിനീയറായി ജോലി നോക്കുന്ന സമയം. പരീക്ഷാഭവനിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥൻറെ ഒരു ഫോൺകോൾ അച്ഛനെ തേടിയെത്തി. “ജോണി സാർ ഒരു സഹായം ചെയ്തു തരുമോ? അതായത് ഒരു വിഷമം പിടിച്ച കണക്ക്, എത്ര ശ്രമിച്ചിട്ടും എനിക്ക് അതിൻറെ ഉത്തരം കണ്ടെത്താനാവുന്നില്ല. രണ്ടുമൂന്നു ദിവസമായി ഞാൻ അതുമായി മല്ലിടുകയാണ്. “ പരീക്ഷാഭവനിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന് പറയുമ്പോൾ അവർ ഗണിത ശാസ്ത്രത്തിൽ മിക്കവാറും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉള്ളവരായിരിക്കും. അതുകൊണ്ടുതന്നെ അച്ഛൻ ഉള്ളിൽ ഭയപ്പാടോടെ ആണെങ്കിലും ഫയലുമായി വന്നോളാൻ പറഞ്ഞു. ഒന്ന് രണ്ട് സഹപ്രവർത്തകരോടും വിവരം പറഞ്ഞു. വേണ്ടി വന്നാൽ എന്നെ ഒന്ന് സഹായിക്കണം എന്ന് അപേക്ഷിച്ചു. കെഎസ്ഇബിയുടെ അഭിമാനം സംരക്ഷിക്കേണ്ടത് അവിടത്തെ ഉദ്യോഗസ്ഥരുടെ കൂടെ കടമ ആണല്ലോ.…

Read More

നോവൽ: “പള്ളിത്തേരുണ്ടോ” നിർമല അമ്പാട്ട് പ്രസാധകർ: ഫോറസ്റ്റ് ബുക്സ്. പുസ്തകാസ്വാദനം: മേരി ജോസി മലയിൽ മലയാളി മനസ്സിൻറെ സജീവസാന്നിധ്യമായ നിർമ്മല അമ്പാട്ടിൻറെ രണ്ടാമത്തെ പുസ്തകവും ആദ്യ നോവലും ആയ “പള്ളിത്തേരുണ്ടോ” അഞ്ചുകൊല്ലം മുമ്പേ ഖണ്ഡ:ശ്ശ ആയി പ്രസിദ്ധീകരിച്ചത് മലയാളി മനസ്സ് യുഎസ്എ ഓൺലൈൻ പത്രത്തിലൂടെ ആയിരുന്നു. എൺപതുകളിലെ കേരളശബ്ദം,കുമാരി, എക്സ്പ്രസ്സ്…. അങ്ങനെ ഒട്ടുമിക്ക മുഖ്യധാരാ മാസികകളിലെയും തന്നെ സജീവ എഴുത്തുകാരിയും കഥാകൃത്തും കവയിത്രിയും ആണ് നിർമ്മല അമ്പാട്ട്.നവകം, സാഹിത്യവേദി, നന്മ, ചങ്ങമ്പുഴ പുരസ്കാരം അങ്ങനെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ എഴുത്തുകാരിയുടെ ആദ്യനോവൽ തന്നെ മൃദുല എന്ന ഒരു പ്രശസ്ത എഴുത്തുകാരിയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത വഴിത്തിരിവുകളുടെ കഥയാണ് ഇതിൽ പറയുന്നത്. ഈ പ്രണയത്തിന് കൂട്ടായി നിൽക്കുന്ന സാറാമ്മ എന്ന കൂട്ടുകാരി അതിസാഹസികമായി കഥയിൽ ഇടപെടുന്നുണ്ട്. ആ കാലഘട്ടത്തിൽ ഒരു ക്രിസ്ത്യൻ യുവതി ഒരു മുസ്ലിംയുവാവിനെയും ഹിന്ദു യുവതിയെയും ഒരുമിച്ചു ചേർക്കാൻ എടുക്കുന്ന മനസ്സ് മാതൃകാപരമാണ്. ഭർത്താവിന്റെ പൂർവ്വകാമുകിയുമായുള്ള പരിശുദ്ധ പ്രണയം തിരിച്ചറിഞ്ഞ ഭാര്യ മുംതാസ്ബീഗം തന്റെ…

Read More

LOREM പുറത്തിറക്കിയ “മലയാളി മനസ്സ് USA പ്രസിദ്ധികരിച്ച തിരഞ്ഞെടുത്ത കൃതികൾ “ എന്ന പുസ്തകത്തിൽ എന്റെ രചന കൂടി ഉൾപ്പെടുത്തിയത് കൊണ്ട് എന്റെ സുഹൃത്ത് കവിത ബാലകൃഷ്ണപിള്ള എഴുതിയ നിരൂപണം ഇവിടെ ചേർക്കുന്നു. പുസ്തക ആസ്വാദനം: “മലയാളി മനസ്സ് യുഎസ്എ പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത കൃതികൾ” കവിത ബാലകൃഷ്ണപിള്ള, ഡൽഹി. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന, ആരാധിക്കുന്ന മുൻ നടി കാർത്തിക ഈ പുസ്തകത്തെക്കുറിച്ച് ഫെയ്സ്ബുക്കിൽ ഒരു വീഡിയോയിലൂടെ പറഞ്ഞുകേട്ടപ്പോൾ തന്നെ എനിക്ക് ഈ പുസ്തകം ഒന്ന് വായിക്കണം എന്ന് മോഹം തോന്നിയിരുന്നു. LOREM പ്രസിദ്ധീകരിക്കുന്ന ₹350രൂപയുള്ള ഈ പുസ്തകം ഞാൻ ഓർഡർ ചെയ്തു. അഞ്ചാറു ദിവസത്തിനുള്ളിൽ കയ്യിൽ കിട്ടിയപ്പോൾ തന്നെ ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. 19 വ്യത്യസ്ത എഴുത്തുകാർ എഴുതിയ വ്യത്യസ്ത രചനകളാൽ സമ്പന്നമാണ് ഈ പുസ്തകം. കഥയും കവിതയും ലേഖനങ്ങളും യാത്രാവിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള ഈ പുസ്തകം വായനാസുഖവും ആസ്വാദനരസവും നൽകി അനുവാചകരെ തൃപ്തരാക്കുമെന്നതിൽ സംശയമില്ല. നവാഗതരായ എഴുത്തുകാരെ കണ്ടെത്തി എഴുത്തു വഴിയിൽ…

Read More

എഴുത്തുറവ് പബ്ലിക്കേഷൻ പുറത്തിറക്കിയ നാലാമത്തെ പുസ്തകമായ “കഥയോളം “ കഥാസമാഹാരത്തിൽ എന്റെ ഒരു രചന ഉൾപ്പെടുത്തിയത് കൊണ്ട് എന്റെ ആന്റി ശ്രീമതി മെറി ചിറയത്ത് എഴുതിയ നിരൂപണം ഇവിടെ ചേർക്കുന്നു. പുസ്തക ആസ്വാദനം: “കഥയോളം” കഥാസമാഹാരം 72 വ്യത്യസ്തരായ വ്യക്തികളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളിൽ നിന്നും ഉരുത്തിരിഞ്ഞുവന്ന കഥകളുടെ സമാഹാരമാണ് “കഥയോളം”. കഥയോളം കടലാഴമുള്ളതാണ്. തന്നെ സമീപിക്കുന്നവരെയൊക്കെ ഇരുകൈകളും ചേർത്ത് വാരിപ്പുണരുന്ന കടലമ്മയെപ്പോലെ കഥയോളത്തിന് തൻറെ വായനക്കാരെ നവ്യാനുഭൂതിയിൽ എത്തിക്കാൻ കഴിയുമെന്നതിൽ തർക്കമില്ല. സ്വപ്നവും പ്രതീക്ഷയും കദനവും മൂല്യങ്ങളും സാമൂഹിക ഉത്തരവാദിത്വങ്ങളും പ്രണയനഷ്ടവും വൃദ്ധമന്ദിരത്തിന്റെ തേങ്ങലുകളും യുവത്വത്തിന്‍റെ നൂതന ചിന്തയും മനുഷ്യജീവിതത്തിന്‍റെ വ്യവസ്ഥകൾക്ക് വന്ന മാറ്റങ്ങളും…. അങ്ങനെയങ്ങനെ നിരവധി വിഷയങ്ങൾ തങ്ങളുടെ നിത്യജീവിത പരിസരങ്ങളിൽ നിന്ന് കണ്ടെടുത്തിരിക്കുന്ന കേരളത്തിൻറെ ഒരറ്റത്ത്‌ തുടങ്ങി മറ്റേ അറ്റം വരെയുള്ള രചയിതാക്കളെ നമുക്കിവിടെ ദർശിക്കാൻ കഴിയും. കുട്ടിത്തം മാറാത്ത കുട്ടി രചയിതാക്കളും ഈ കഥാസമാഹാരത്തിൽ അരങ്ങേറ്റം കുറിച്ചിട്ടുണ്ടെന്നത് ഏറെ കൗതുകകരമായി. ഗുണപാഠകഥകൾ പറഞ്ഞുകൊടുത്ത്‌ തൻറെ മകനെയും വഷളാക്കുമോയെന്ന്…

Read More

വനിതാ ദിനം മാർച്ച് 8 2026 1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവും ആണ് വനിതാദിനത്തിന് തുടക്കമായത്. ഈ ദിവസത്തിൽ ഞാനിന്ന് എഴുതാൻ പോകുന്നത് ജീവിതത്തിലെ പ്രതിസന്ധികളെയൊക്കെ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ചിരിച്ചുകൊണ്ട് നേരിട്ട് ചുറ്റും നിൽക്കുന്നവർക്കു കൂടി പ്രചോദനം ആകും വിധം ജീവിച്ചു കാണിക്കുന്ന ശ്രീമതി സുജാ പാറുകണ്ണിലിനെക്കുറിച്ചാണ്. സാധാരണക്കാർ പൂർണ്ണമായും ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ ഉണ്ടാകുന്ന പിഴവുകളെ കുറിച്ച് ഉള്ള വാർത്തകൾ ദിനംപ്രതി സമൂഹമാധ്യമങ്ങളിലും പത്രവാർത്തകളിലും ചാനൽ ചർച്ചകളിലും നിറയുമ്പോൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടു പോലും ജീവിതത്തിൻറെ മധ്യഘട്ടത്തിൽ ഡോക്ടർമാരുടെ അനാസ്ഥ കൊണ്ട് മാത്രം അന്ധയായി തീർന്ന സുജ ആരോടും പരിഭവിക്കാനോ കലഹിക്കാനോ നിൽക്കാതെ, ആ തകർച്ചയിൽനിന്ന് കരകയറി ജീവിതം തിരിച്ചു പിടിച്ച സുജ – ആ ധീരവനിത എൻറെ സുഹൃത്ത് ആണെന്ന് പറയുന്നതിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. അമേരിക്കയിലെ ഫിലാഡെൽഫിയയിൽ നിന്ന് ഇറങ്ങുന്ന “മലയാളി മനസ്സിന്റെ “പ്രിയ എഴുത്തുകാരിയെ ഞാൻ…

Read More

നോവൽ: മനസ്സിനുള്ളിലെ പറുദീസ– ശ്യാമളാ ഹരിദാസ് പുസ്തകാസ്വാദനം- മേരി ജോസി മലയിൽ പ്രസാധകർ: ലോറം പ്രസ്സ്. ഫോൺ നമ്പർ: 8089225509 (വാട്ട്സ്ആപ്പ് ) വില:250. ഒട്ടനവധി പുസ്തകങ്ങളുടെ അവതാരികയും ആസ്വാദനവും ചെറുകഥകളും കവിതകളും ലേഖനങ്ങളും ക്ഷേത്ര ഐതിഹ്യവും അതിൻറെ ചരിത്രവും ‘പുരാണ കഥകളിലൂടെ ഒരു യാത്ര’ എന്ന ഒരു സ്ഥിരം പംക്‌തിയും എഴുതുന്ന മലയാളി മനസ്സിൻറെ സജീവ സാന്നിധ്യമായ ശ്രീമതി ശ്യാമള ഹരിദാസിന്റെ ആദ്യ പുസ്തകമായ ‘മനസ്സിനുള്ളിലെ പറുദീസ’ എന്ന നോവലിൻറെ പ്രകാശന വേളയിൽ എൻ്റെ സ്നേഹോഷ്മളമായ ആശംസകൾ നേരുന്നു. ഹൈദരാബാദിൽ നിന്നും തൻറെ പ്രിയപ്പെട്ട നാട്ടിലേക്ക് യാത്ര തിരിക്കുന്ന എഴുത്തും വായനയും ഇഷ്ടപ്പെടുന്ന പൗർണമി ആണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. ഒട്ടനവധി ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രകൃതിരമണീയമായ കുറ്റാലത്തേക്ക് ആണ് നോവലിസ്റ്റ് നമ്മളെ ആദ്യം കൂട്ടിക്കൊണ്ടുപോകുന്നത്. സാഹിത്യത്തിന്റെയും സംഗീതത്തിന്റെയും ഊഷ്മളമായ ഒത്തുചേരൽ ചരിത്ര നഗരമായ ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ നോവലിസ്റ്റ് ഹൃദ്യമായി വായനക്കാർക്ക് അനുഭവവേദ്യമാക്കുന്നു. നഗരത്തിരക്കിന്റെ ആരവങ്ങൾ ഒന്നുമില്ലാത്ത ഹുസൈൻ സാഗർ തടാകം,…

Read More

പുസ്തകാസ്വദനം “ഉടലാഴങ്ങൾ “ -ബെന്നി സെബാസ്റ്റ്യൻ മലയാളി മനസ്സിൻറെ പ്രിയ എഴുത്തുകാരനും സംസ്കൃതി ഫെയ്സ്ബുക്ക് എഴുത്തു കൂട്ടായ്മ, ആർഷ ഭാരതി എന്നീ എഴുത്ത് ഗ്രൂപ്പുകളുടെ ചീഫ് അഡ്മിൻ ആയ നിർമല അമ്പാട്ട് മാഡത്തിന്റെ സുഹൃത്തും പിന്നീട് ഞങ്ങളുടെ സഹ അഡ്മിനുമായ ശ്രീ ബെന്നി സെബാസ്റ്റ്യന്റെ “ ഉടലാഴങ്ങൾ  ” എന്ന പുസ്തകത്തിൻറെ കവർ പേജ് പ്രകാശനം ശ്രീ മോഹൻ കർത്ത കഴിഞ്ഞ ദിവസം നടത്തിയിരുന്നു. പ്രകാശനകർമ്മം ഇടുക്കി ഗോഷൻ ഹോട്ടലിൽ വച്ച് ബഹുമാനപ്പെട്ട മുൻവിദ്യുശക്തി വകുപ്പ് മന്ത്രി ശ്രീ.എം. എം. മണി നിർവഹിച്ചു. കോഴിക്കോട് സദ്ഭാവനയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. സാമൂഹിക സാംസ്കാരിക നായകന്മാരും രാഷ്ട്രീയ നേതാക്കളും കലാകാരന്മാരും എഴുത്തുകാരും സമൂഹത്തിലെ നാനാതുറകളിലുള്ള സഹൃദയരും ഒത്തുചേർന്ന പ്രൗഢഗംഭീരമായ സദസ്സിൽ പുസ്തകത്തിൻറെ ആദ്യപതിപ്പ്  നിർമല അമ്പാട്ട് മാഡം ഏറ്റു വാങ്ങി. സി.പി.ഐ(.എം) ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് സി.വി. വർഗീസ് ആണ് പുസ്തകത്തിന്റെ ആദ്യപ്രതി വില്പന നടത്തിയത്. ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും വലിയ പിടിപ്പുള്ള…

Read More

നേരം സന്ധ്യയോട് അടുക്കുന്നു. അന്നത്തെ വെടിവെട്ടം അവസാനിപ്പിച്ച് എല്ലാവരും അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങാൻ തുടങ്ങുകയായിരുന്നു. ലാലേട്ടന് ഫാൽക്കെ പുരസ്കാരം കിട്ടിയ ദിവസം ആയതുകൊണ്ട് തന്നെ അന്നത്തെ ചർച്ചകൾ അന്തമില്ലാതെ നീണ്ടുപോയി. ശബരിമലയിലെ അയ്യപ്പ സംഗമവും ട്രംപിൻറെ വിസപൂട്ടിനെ  പറ്റിയുള്ള ചർച്ച ഇനി നാളെ ആകാം എന്ന് പറഞ്ഞ് മധ്യവയസ്കസംഘം പിരിയാൻ തുടങ്ങുമ്പോഴായിരുന്നു ഫ്ലാറ്റിലെ ഒരു അന്തേവാസി പുതിയ ഒരു കാര്യം പറഞ്ഞു കൊണ്ട് വരുന്നത്. “ നിങ്ങളാരും നമ്മുടെ ഫ്ലാറ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് നോക്കിയില്ലേ? Mrs. ഏലിയാമ്മ മാത്യു,65വയസ്സ്, 10B ഇന്ന് വൈകുന്നേരം അഞ്ച് മണി തൊട്ട് മിസ്സിംഗ് ആണ്. മലയാളഭാഷ വശമില്ല കണ്ടുമുട്ടുന്നവർ ശോഭ ഫ്ലാറ്റിൽ എത്തിക്കണമെന്ന്  അപേക്ഷ.” എന്ന് പറഞ്ഞ് ഉള്ള ഒരു മെസ്സേജ് ആണ്. എൻറെ ദൈവമേ!🙆 ഈ 65 വയസ്സുള്ള സ്ത്രീയെ ആര് പിടിച്ചുകൊണ്ടുപോയി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. ആറു മാസമേ ആയിട്ടുള്ളൂ ഈ ദമ്പതികൾ ഇവിടെ താമസത്തിന് എത്തിയിട്ട്. ഡൽഹിയിൽ ഉന്നത…

Read More

അങ്ങനെ ഒരു ഓണം കൂടി എത്തി. വീട്ടിൽ എല്ലാവരും ടിവിയിലെ ഓണപ്പരിപാടികൾ കണ്ടു കൊണ്ടിരിക്കുമ്പോഴാണ്. “മിന്നൽ വള കയ്യിൽ ഇട്ട പെണ്ണഴകേ എത്തിതൊടാൻ എത്തുകില്ല മാരിവില്ലാണ് നീ ഈറൻ കോതിയൊരുങ്ങി……” മൊബൈലിൽ ഈ കിളിനാദം കേട്ടപ്പോൾ ഈ നട്ടുച്ച 12 മണിക്ക് അതും തിരുവോണനാളിൽ ആരാണാവോ ഫോണിൽ എന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്തപ്പോൾ ഫ്ലാറ്റ് ഗേറ്റ് സെക്യൂരിറ്റി ആണ്. “മാഡം, ’കൂട്ടക്ഷരങ്ങൾ’ ഓൺലൈൻ പത്രത്തിന്റെ  ഒരു  എഴുത്തുകാരി ആണോ? അവിടെ നിന്ന് ആണെന്നു തോന്നുന്നു മാവേലി നിങ്ങളുടെ വീട്ടിൽ ഓണസദ്യ ഉണ്ണാൻ വന്നിരിക്കുന്നു എന്നു   പറയുന്നു. കയറ്റി വിടണോ? “ അന്തം വിട്ടു കുന്തം വിഴുങ്ങി പോയ ഞാൻ ഉടനെ പറഞ്ഞു. “കയററി വിട്ടേക്ക്. എന്തായാലും തിരുവോണനാളിൽ എൻറെ വീട്ടിൽ എത്തിയ അപ്രതീക്ഷിത അതിഥി അല്ലേ”. പക്ഷേ പിന്നെയും ഒരു പ്രശ്നമുണ്ട് മാഡം, എന്ന് സെക്യൂരിറ്റി. പേട്ട-വെൺപാലവട്ടം റോഡ് പണി നടക്കുകയല്ലേ? കുഴിയിൽ റോഡ് കാണും സൂക്ഷിച്ചു പോവുക ഇതല്ലേ…

Read More

സുജ പാറുകണ്ണിലിനു സ്നേഹോഷ്മളമായ ആശംസകൾ — മനുഷ്യ മനസ്സുകളുടെ സന്തോഷം മാത്രം ആഗ്രഹിക്കുന്ന സുജ പാറുകണ്ണിലിന്റെ  ‘മിഴി നനയാതെ ‘എന്ന അനുഭവ ആഖ്യാനo ചിലപ്പോഴെങ്കിലും മിഴികൾ ഒന്ന് നനയാതെ വായിച്ചു തീർക്കാനാവില്ല. എങ്കിലും ജീവിതത്തിൽ തീരെ ചെറിയ പ്രശ്നങ്ങൾ പോലും താങ്ങാനാകാതെ നിരാശയുടെ പടുകുഴിയിലേക്കും പിന്നെ ആത്മഹത്യയിലേക്കും നീങ്ങുന്ന ഇപ്പോഴത്തെ പുതു തലമുറയ്ക്ക് സുജയുടെ ഈ രചന വലിയൊരു മാതൃക മാത്രമല്ല ഒരു പാഠപുസ്തകം തന്നെയായിരിക്കും എന്ന് നിസ്സംശയം പറയാം. ജീവിതത്തിലുടനീളം ഏറ്റ കനത്ത പ്രഹരങ്ങളെ,പ്രതിസന്ധികളെ അനുഭൂതിയായി മനസ്സിൽ സ്വീകരിച്ച ഒരു എഴുത്തുകാരി.ആരുടെ മുമ്പിലും തോൽക്കാൻ എനിക്ക് മനസ്സില്ല .എന്നെ തോൽപ്പിക്കാൻ ആരെക്കൊണ്ടും സാധിക്കില്ല എന്ന് മനസിലുറപ്പിച്ച് വീറും വാശിയോടും കൂടി ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വന്ന ശക്തയായ കഥാകൃത്ത്. അക്ഷന്തവ്യമായ ചിലരുടെയൊക്കെ അശ്രദ്ധമൂലം തൻറെ ജീവിതത്തിൽ തന്നെ സംഭവിച്ച കാര്യങ്ങളുടെ നേർപകർപ്പാണ് രചയിതാവ് ഇവിടെ തുറന്നു കാണിക്കുന്നത്. ലളിതവും മനോഹരവുമായ ആഖ്യാനശൈലിയും മികച്ച വായനാനുഭവവും പങ്കു വെക്കുന്നു. ജീവിത…

Read More