Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എങ്കിലും എന്റെ ലാലേട്ടാ!!!
അനുഭവം നര്‍മം സിനിമ

എങ്കിലും എന്റെ ലാലേട്ടാ!!!

By Mary Josey MalayilSeptember 22, 20254 Comments4 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

നേരം സന്ധ്യയോട് അടുക്കുന്നു. അന്നത്തെ വെടിവെട്ടം അവസാനിപ്പിച്ച് എല്ലാവരും അവരവരുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങാൻ തുടങ്ങുകയായിരുന്നു. ലാലേട്ടന് ഫാൽക്കെ പുരസ്കാരം കിട്ടിയ ദിവസം ആയതുകൊണ്ട് തന്നെ അന്നത്തെ ചർച്ചകൾ അന്തമില്ലാതെ നീണ്ടുപോയി. ശബരിമലയിലെ അയ്യപ്പ സംഗമവും ട്രംപിൻറെ വിസപൂട്ടിനെ  പറ്റിയുള്ള ചർച്ച ഇനി നാളെ ആകാം എന്ന് പറഞ്ഞ് മധ്യവയസ്കസംഘം പിരിയാൻ തുടങ്ങുമ്പോഴായിരുന്നു ഫ്ലാറ്റിലെ ഒരു അന്തേവാസി പുതിയ ഒരു കാര്യം പറഞ്ഞു കൊണ്ട് വരുന്നത്.

“ നിങ്ങളാരും നമ്മുടെ ഫ്ലാറ്റിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് നോക്കിയില്ലേ? Mrs. ഏലിയാമ്മ മാത്യു,65വയസ്സ്, 10B ഇന്ന് വൈകുന്നേരം അഞ്ച് മണി തൊട്ട് മിസ്സിംഗ് ആണ്. മലയാളഭാഷ വശമില്ല കണ്ടുമുട്ടുന്നവർ ശോഭ ഫ്ലാറ്റിൽ എത്തിക്കണമെന്ന്  അപേക്ഷ.” എന്ന് പറഞ്ഞ് ഉള്ള ഒരു മെസ്സേജ് ആണ്.

എൻറെ ദൈവമേ!🙆 ഈ 65 വയസ്സുള്ള സ്ത്രീയെ ആര് പിടിച്ചുകൊണ്ടുപോയി എന്ന് എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ചു. ആറു മാസമേ ആയിട്ടുള്ളൂ ഈ ദമ്പതികൾ ഇവിടെ താമസത്തിന് എത്തിയിട്ട്. ഡൽഹിയിൽ ഉന്നത ഉദ്യോഗം ഭരിച്ചിരുന്നവരായിരുന്നു രണ്ടുപേരും. മക്കളൊക്കെ വിദേശത്തും. അതുകൊണ്ടുതന്നെ അവർക്ക് മലയാളഭാഷ നന്നായി വഴങ്ങില്ല.ഹിന്ദിയും ഇംഗ്ലീഷും ആണ്  അറിയുക.

ആ ഫ്ലാറ്റിലെ തന്നെ താമസക്കാരായ കുറച്ചു നോർത്തിന്ത്യൻസും ആയിട്ടാണ് അവർക്ക് കൂടുതൽ അടുപ്പം. വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് കണ്ടിട്ട് ആകാം രാത്രി പലരും ഫ്ലാറ്റിൽ നിന്ന് പുറത്തേക്ക് വരാൻ തുടങ്ങി. പ്രസിഡൻറും സെക്രട്ടറിയും ഒക്കെ കമ്മ്യൂണിറ്റി ഹാളിലേക്ക് തിരക്കിട്ട് ഓടുന്നത് കൊണ്ട് എല്ലാവരും അങ്ങോട്ട് കുതിച്ചു. അവിടെ ആകെ വിഷമിച്ച് ഇംഗ്ലീഷിൽ എന്തോ പിറുപിറുത്തുകൊണ്ട് മാത്യു സാർ ഇരിപ്പുണ്ട്. വൈഫ് വൈകുന്നേരം അഞ്ച് മണിയോടെ മിക്കവാറും താഴെ ബോംബെക്കാരുടെ ഫ്ലാറ്റിൽ സൊറ പറഞ്ഞിരിക്കാൻ പോകാറുണ്ട്. മാത്യുസർ സായാഹ്ന സവാരിക്കും.

രണ്ടുപേരും ഏഴുമണിയോടെ തിരിച്ചുവരും. ഇതായിരുന്നു പതിവ്. പക്ഷേ ഇന്ന് ഏഴര ആയിട്ടും ഏലിയാമ്മ തിരിച്ചെത്തിയിട്ടില്ല. ബോംബെക്കാരുടെ ഫ്ലാറ്റിൽ അന്വേഷിച്ചപ്പോൾ ഇന്ന് അവർ അവിടെ ചെന്നിരുന്നില്ല എന്ന് അറിഞ്ഞു. അപ്പോഴാണ് ഒരു ഫ്ലാറ്റ്നിവാസി പറയുന്നത് ഏലിയാമ്മ ആന്റി മറ്റൊരു ഫ്ളാറ്റ് നിവാസിയുടെ കാറിൽ കയറി പോകുന്നത് താൻ കണ്ടുവെന്ന്. ഹാവൂ! എല്ലാവർക്കും ആശ്വാസമായി. അവർ എന്നും വൈകുന്നേരം അവിടെ അടുത്ത് ഒരു പള്ളിയിൽ കുർബാന കാണാൻ പോകുന്നവരാണ്. അവരുടെ കൂടെ പള്ളിയിൽ പോയി കാണും എന്ന് സമാധാനിച്ച് എല്ലാവരുംകൂടി അവരുടെ വീട്ടിലേക്കും കാർഷെഡ്ന് അടുത്തേക്ക് നീങ്ങി. കാർ തിരികെ എത്തിയിട്ടില്ല. അവർ തിരിച്ചു വരുമ്പോൾ ഏലിയാമ്മ ആൻറി ഉണ്ടാകും എന്ന് സമാധാനിച്ച് എല്ലാവരും നിൽക്കുമ്പോൾ ഉണ്ട് അവരുടെ കാർ പതുക്കെ മെയിൻ ഗേറ്റ് കടന്നു വരുന്നു. ആന്റി കാറിൽനിന്ന് ഇറങ്ങും എല്ലാവരും കൂടി ചേർന്ന് ഞങ്ങൾ ഇത്രയും നേരം വിഷമിച്ചു എന്ന് ഒരു വാക്ക് പറഞ്ഞു പോകാമെന്ന് കരുതി ഇരിക്കുമ്പോഴാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കാറ് തുറന്ന് ആ കുടുംബക്കാർ ഡിക്കിയിൽ നിന്ന് കുറെ ഷോപ്പിംഗ് ബാഗുകളുമായി ലിഫ്റ്റിന് അടുത്തേക്ക് നീങ്ങുന്നത് കണ്ടത്.

എല്ലാവരുംകൂടി ഒറ്റശ്വാസത്തിൽ അവരെ സമീപിച്ച് നിങ്ങളുടെ കാറിൽ കയറിയ ഏലിയാമ്മ ആൻറി എവിടെ എന്ന ചോദ്യം കേട്ട് അവർ അമ്പരന്നു. “അയ്യോ! ആന്റി ഇവിടെ തിരിച്ചെത്തിയില്ലേ? ഞങ്ങൾ പള്ളിയിൽ പോകാൻ ഇറങ്ങുമ്പോൾ ആൻറി ഇവിടെ നിൽക്കുന്നത് കണ്ട് ഭാര്യ പള്ളിയിലേക്ക് വരുന്നോ എന്ന് ചോദിച്ചു. വരുന്നു എന്ന് പറഞ്ഞു തങ്ങളുടെ കൂടെ കാറിൽ കയറി. പള്ളി കഴിഞ്ഞു തങ്ങൾക്ക് ഷോപ്പിംഗ് ഉണ്ടെന്നു പറഞ്ഞപ്പോൾ സാരമില്ല   ഞാൻ പതുക്കെ നടന്ന് തിരികെ പൊയ്ക്കോളാം എന്ന് പറഞ്ഞു. കുർബാന കഴിഞ്ഞു ഞങ്ങൾ ടൗണിലേക്ക് ഷോപ്പിങ്ങിനും ആന്റി പതുക്കെ ഫ്ലാറ്റിലേക്ക് നടക്കുന്നത് കണ്ടു കൊണ്ടാണ് ഞങ്ങൾ പിരിഞ്ഞത്”എന്നവർ.

നാട് വേണ്ടത്ര പരിചയം ഇല്ലാത്തതുകൊണ്ട് വഴി തെറ്റിയത് ആയിരിക്കും എന്ന് കരുതി രണ്ടു ചെറുപ്പക്കാർ ബൈക്കിൽ പള്ളിയിലേക്കുള്ള രണ്ട് പാരലൽ റോഡുകളിലും അന്വേഷിച്ചു വരാം എന്ന് പറഞ്ഞു പോയി. അവിടെ എങ്ങും ഏലിയാമ്മ ആന്റി യുടെ പൊടിപോലുമില്ല എന്ന് പറഞ്ഞ് 15 മിനിറ്റുനുള്ളിൽ അവർ തിരികെ എത്തി.

മാത്യു സാർ പേടിച്ചരണ്ട് കുഴഞ്ഞു വീഴുമെന്ന പരുവമായി. 🙄 സമയം എട്ടു മണി.ഇനി എന്ത്? 🤔

ഫ്ലാറ്റ് നിവാസികൾ മിക്കവരും വിവരം അന്വേഷിച്ചു പുറത്ത് കൂട്ടംകൂടി നിൽക്കുകയാണ്. പോലീസിൽ അറിയിച്ചാലോ?എന്താണ് വേണ്ടത്? ഇവരുടെ ബന്ധുക്കളെ ആദ്യം വിവരം അറിയിക്കാമെന്ന തീരുമാനത്തിലെത്തി.

പക്ഷേ ഇവർക്ക് ആരുമായും വേണ്ടത്ര അടുപ്പം ഇല്ലാത്തതുകൊണ്ട് ആർക്കും ഒരു ഫോൺ നമ്പർ പോലും അറിഞ്ഞുകൂടാ.

പരിഭ്രാന്തനായിരിക്കുന്ന മാത്യു സാറിനോട് ഒന്നും ചോദിച്ചിട്ട് കാര്യവുമില്ല. ബോംബെക്കാർക്കും ഇവരുടെ ബന്ധുക്കളെ ഒന്നും അറിഞ്ഞുകൂടാ. എന്താണ് പോംവഴി? എല്ലാവരും കൂട്ടം കൂടി നിന്ന് ചർച്ച ചെയ്യുന്നത് അല്ലാതെ ആർക്കും എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. ബംഗാളികൾ പിടിച്ചു കൊണ്ടു പോയിരിക്കുമോ? വണ്ടി തട്ടി വല്ലവരും ആശുപത്രിയിൽ എത്തിച്ചിരിക്കുമോ? മണി എട്ടര ആയപ്പോൾ പ്രസിഡൻറ് അവിടെ കൂടി നിന്നവരോട് പറഞ്ഞു. പ്രമേഹരോഗികളും കൃത്യസമയത്ത് മരുന്നു കഴിക്കേണ്ടവരും ഒക്കെ വീട്ടിലേക്ക് തിരിച്ചു പോകു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കാതെ എല്ലാവരും പിരിഞ്ഞു പോകു. ഞങ്ങൾ ഉചിതമായ തീരുമാനം എടുത്തു കൊള്ളാം എന്ന്.

അപ്പോഴാണ് അപ്രതീക്ഷിതമായി പ്രസിഡന്റിന്റെ  ഫോണിലേക്ക് ഒരു കോൾ എത്തിയത്.

“സാർ,രക്ഷിക്കണം.  ശിവകുമാർ ആണ്. ഞാനൊരു കുടുക്കിൽ പെട്ടിരിക്കുകയാണ്. ഞാൻ ഫ്രണ്ട് ഡോർ തുറന്നിട്ടു ടിവി കാണുകയായിരുന്നു. മോഹൻലാൽ ഇംഗ്ലീഷ് ചാനലുകാർക്ക് കൊടുത്ത ഇംഗ്ലീഷിലുള്ള ബൈറ്റ് കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ഒന്ന് വാഷ് റൂമിൽ പോയി തിരിച്ചുവന്നപ്പോൾ എൻറെ സെറ്റിയിൽ പ്രൗഢ ആയ ഒരു സ്ത്രീ കാലിന്മേൽ കാൽ കയറ്റി വച്ചിരുന്നു ടിവി കണ്ട് ആസ്വദിക്കുന്നു. കണ്ടിട്ട് ഏതോ ഒരു ഉന്നത ഉദ്യോഗസ്ഥ ആണെന്ന് തോന്നുന്നു. ഞാൻ നമ്മുടെ ഫ്ലാറ്റിൽ ഇവരെ മുമ്പ് കണ്ടിട്ടില്ല. എൻറെ കുടുംബം ഇവിടെ ഇല്ല. ഭാര്യയുടെ ഫ്രണ്ട് ആണോ എന്ന് അറിഞ്ഞുകൂടാ. മനസ്സിലായില്ലല്ലോ എന്ന് ഒരു പ്രാവശ്യം പറഞ്ഞപ്പോൾ ഷ്യു! കീപ് ക്വയറ്റ് ലെറ്റ്‌ മി ഹിയർ ദി ന്യൂസ് എന്ന് പറഞ്ഞു ഒറ്റ ഇരിപ്പ് ആണ്. അതുകൊണ്ട് പിന്നെ ഒന്നും ചോദിക്കാനും ടിവി ഓഫ് ചെയ്യാനും ധൈര്യം വന്നില്ല. കണ്ടിട്ട് ഒരു കള്ളിയോ ക്രിമിനലോ ആണെന്ന് ഒന്നും തോന്നുന്നില്ല. പക്ഷേ പലതരം സ്ക്യാം നടക്കുന്ന കാലമല്ലേ? ഭയംകൊണ്ട് എനിക്ക് വെള്ളം കുടിക്കാൻ കിച്ചനിൽ പോകാൻ പോലും ധൈര്യമില്ലാതെ ഇരിക്കുകയാണ്. സാർ ഉടനെ ഇവിടെ വരെ ഒന്ന് വരണം.” എന്ന് 🥰

പ്രസിഡണ്ടും സെക്രട്ടറിയും അവിടെ കൂടി നിന്ന ജനങ്ങളും   എല്ലാവരും കൂടി അദ്ദേഹത്തിൻറെ ഫ്ലാറ്റിലേക്ക് ഒറ്റ കുതിപ്പിനു എത്തി. നോക്കിയപ്പോൾ ആള് അതു തന്നെ. 😜 ഏലിയാമ്മ മാത്യു. എല്ലാവരെയും കണ്ടു യാതൊരു വിചാര വികാരങ്ങളും ഇല്ലാതെ എല്ലാവർക്കും നമസ്കാരം പറഞ്ഞ് അവർ അവരുടെ ഫ്ലാറ്റിലേക്ക് കൂളായി നടന്നു പോയി.

കുറച്ചു ദിവസം കഴിഞ്ഞാണ് ഇതിൻറെ യഥാർത്ഥ വിവരമറിയുന്നത്.

ഏലിയാമ്മ മാത്യൂസ് ഒരു അൽഷിമേഴ്സ് രോഗി ആണത്രേ! ‘തന്മാത്ര’ സിനിമയിൽ ലാലേട്ടൻ അവതരിപ്പിച്ച കഥാപാത്രത്തിന് വന്ന അസുഖം. നമ്മുടെ ഇന്നസെൻറ് പറയുന്ന അംനീഷ്യം തന്നെ സംഗതി.

കടുത്ത ലാലേട്ടൻ ആരാധിക ആയ ഏലിയാമ്മ   രാവിലെ 11:00 തൊട്ട് ലാലേട്ടൻറെ പ്രസ് മീറ്റ് കണ്ടും കേട്ടും ആസ്വദിച്ചു കൊണ്ടിരിക്കുകയായിരുന്നു.മലയാളം ചാനലുകാർ ഒന്നും വേണ്ടത്ര പ്രാധാന്യത്തോടെ ലാലേട്ടൻറെ ഇംഗ്ലീഷ് ബൈറ്റ് കൊടുത്തിരുന്നില്ല. പള്ളിയിൽ നിന്ന് വന്നപ്പോൾ ന്യൂസ് 9 ലൈവ് ഇംഗ്ലീഷ് ന്യൂസ് ചാനലിൽ മോഹൻലാൽസ് ഫസ്റ്റ് റിയാക്ഷൻ ആഫ്റ്റർ വിന്നിങ് ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്ന അവതാരകയുടെ ഇംഗ്ലീഷിലുള്ള പ്രസംഗം ഒരു ഫ്ലാറ്റിൽ നിന്ന് കേട്ടപ്പോൾ ആളറിയാതെ ആ വീട്ടിൽ കയറി ഇരിപ്പായതാണ്.

എങ്കിലും എന്റെ ലാലേട്ടാ!!!🥰

ഒരു അംനീഷ്യത്തിനും താങ്കളെ മറക്കാൻ കഴിയുന്നില്ലല്ലോ?

ദാദാസാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ നടനവിസ്മയം ലാലേട്ടന് അഭിനന്ദനങ്ങൾ! ആശംസകൾ!

പിന്നെയാണ് ഈ കഥയുടെ ആൻറി ക്ലൈമാക്സ്.ഇന്ന് അൽഷിമേഴ്സ് ദിനം കൂടി ആയിരുന്നത്രേ! ഏതായാലും ശോഭ ഫ്ലാറ്റ് നിവാസികളെ സംബന്ധിച്ചിടത്തോളം സെപ്റ്റംബർ 21 ഇതൊരു മറക്കാത്ത ദിനമായി മാറി .

മേരി ജോസി മലയിൽ,

തിരുവനന്തപുരം.

Post Views: 29
5
Mary Josey Malayil

Short story writer.

4 Comments

  1. Suresh on October 12, 2025 1:54 PM

    വളരെ നന്നായി എഴുതി👌👍❤️💯💯🙏🙏🙏🙏

    Reply
  2. Suma Jayamohan on September 24, 2025 3:27 PM

    ഏലിയാമ്മച്ചിയെ കുറ്റം പറയേണ്ട ഇന്നലെഎല്ലാ പണിയും മാറ്റിവെച്ച് ലാലേട്ടനെ കണ്ടു കൊണ്ടിരുന്ന ഞാൻ😂😂
    രസകരമായ എഴുത്ത്❤️👌🌹

    Reply
  3. മിനി സുന്ദരേശൻ on September 24, 2025 2:16 AM

    അമ്മച്ചി തിരിച്ചെത്തിയല്ലോ…. നന്നായെഴുതി❤️👍

    Reply
  4. sabira latheefi on September 23, 2025 5:37 PM

    എഴുത്തു മനോഹരം ❤️

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.