Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഹോളി
അറിവുകൾ ആഘോഷങ്ങൾ

ഹോളി

By Mary Josey MalayilMarch 13, 20251 Comment3 Mins Read21 Views
Bookmark Now
Please login to bookmark Close

No account yet? Register

🎈🎉ഹോളി -2025 – 🎉🥀

ഉത്തരേന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ ഒന്നാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും അറിയപ്പെടുന്ന ഹോളി വസന്തകാലത്തെ എതിരേല്‍ക്കാന്‍ ഹിന്ദുക്കള്‍ നടത്തുന്ന ആഘോഷമാണ്. മുഖ്യമായും ഹൈന്ദവ ആഘോഷമായ ഹോളി ഇന്ന് നാനാജാതി മതസ്ഥര്‍ ആഘോഷിക്കുന്നുണ്ട്. രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളി. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് നിറങ്ങളുടെ ദിവസം. പരസ്പരം നിറം പുരട്ടുമ്പോൾ ശത്രുത അകലുമെന്നതാണ്‌ വിശ്വാസം.

ഫാൽഗുനമാസത്തിലെ പൗർ‌ണമി ദിവസമാണ് ഹോളി.പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം ആരംഭിക്കുന്നു. പിറ്റേന്നാണ്‌ നിറങ്ങള്‍ ഉപയോഗിച്ചുള്ള യഥാർഥ ഹോളി ആഘോഷം നടക്കുന്നത്.

ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്‍റെ കഥയാണ്‌ മുഖ്യമായും ഹോളിയുടെ അടിസ്ഥാനം.

പ്രഹ്ലാദന്‍റെ പിതാവ്‌ ഹിരണ്യകശ്യപുവിന്‍റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു അഹങ്കരിച്ചു.  ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു.

തന്‍റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു കുഞ്ഞുപ്രഹ്ലാദൻ. അതുകൂടാതെ വിഷ്ണുവിന്‍റെ ഉത്തമഭക്‌തൻ. അഹങ്കാരിയായ അച്ഛന്‍റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. കുപിതനായ ഹിരണ്യകശ്യപു പ്രഹ്ലാദനെ വധിക്കാൻ  ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്‍റെ ശക്‌തിയാൽ പ്രഹ്ലാദനെ ആർക്കും ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്‍റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. ഹോളിഗയ്ക്ക് അഗ്നിദേവൻ ഒരു വരം നല്‍കിയിരുന്നു. അഗ്നിദേവന്‍ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരമായിരുന്നു അത്. പക്ഷെ ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്ന് ഹോളിഗ അറിഞ്ഞിരുന്നില്ല. ഹിരണ്യകശ്യപുവിന്‍റെ ആജ്ഞപ്രകാരം ഹോളിഗ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. വിഷ്ണുവിന്‍റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു.

തിന്മയുടെ മേൽ നന്മ നേടിയ വിജയം ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഇതിന് ‘ഹോളിഗ ദഹന്‍’ എന്നാണ് പറയുന്നത്. ഹോളിയുടെ തലേന്നു രാത്രിയാണ് ഈ ചടങ്ങ് നടക്കുന്നത്. അഗ്നിയ്ക്കു ചുറ്റും വലം വച്ച് ആളുകള്‍ നന്മയുടെ വിജയത്തിനായി ആ അവസരത്തില്‍ പ്രാര്‍ത്ഥിക്കും. ഈ ദിവസം ചില ആളുകള്‍ പിതൃക്കളെ സ്മരിച്ച് അവര്‍ക്കുവേണ്ടി പൂജ നടത്താറുണ്ട്‌.

ഹോളിക്ക് മറ്റൊരു കഥ കൂടി ഉണ്ട്. ശ്രീകൃഷ്ണന്‍ തന്‍റെ ഗോപികമാരോടു കൂടി കളിക്കുന്നതിന്‍റെ സ്മൃതി കൂടിയാണ് ഹോളി. കുഴലിലൂടെ നിറങ്ങള്‍ പരസ്പരം ഒഴിച്ച് കൃഷ്ണനും കൂട്ടുകാരും കളിച്ചിരുന്നതായി കഥകള്‍ പറയുന്നു. ആഹ്ളാദം നിറഞ്ഞ ആ നിമിഷങ്ങളുടെ പുനര്‍രചനയാണ് നിറങ്ങളുടെ നൃത്തമായ ഹോളി ഉത്സവം.

ഡൽഹി മുഴുവൻ ഹോളി ആഘോഷതിമിർപ്പിലാണ്‌. കടകൾ മുഴുവൻ വാട്ടർ ബലൂണുകളും ഹെർബൽ കളറുകളും കൊണ്ട് നിറഞ്ഞു. കൂടെ എല്ലാവർക്കും അന്നേ ദിവസം ധരിക്കാനുള്ള ഹോളിയുടെ പ്രിന്റ് ഉള്ള ടി. ഷർട്ടുകളും റെഡി.അവധി ദിവസമായ അന്ന് എല്ലാവരും പുറത്തിറങ്ങുന്നത് മിക്കവാറും ഈ വസ്ത്രം ധരിച്ചായിരിക്കും. എവിടെ നിന്ന് വേണമെങ്കിലും കളർ വെള്ളം നിറച്ച കുഞ്ഞു ബലൂണുകളോ വാട്ടർ ഗണ്ണിൽ നിന്ന് ചീറ്റുന്ന കളർ വെള്ളമോ എത്താം. ഇതൊക്ക പ്രതീക്ഷിച്ചു തന്നെ പുറത്തിറങ്ങുന്നതുകൊണ്ട് ആർക്കും പരാതിയോ പരിഭവമോയില്ല.ഹോളി സ്പെഷ്യൽ സ്വീറ്റ് ആയ ഗുജിയ ബേക്കറികളിൽ നിറയും ഈ സമയത്ത്.

പല ബിസിനസ്‌ ആവശ്യങ്ങൾക്കായി പത്തിരുനൂറു രാജസ്ഥാനി കുടുംബങ്ങൾ കൊച്ചിയിൽ രവിപുരത്ത് താമസമുണ്ട്. ഹോളി ആഘോഷത്തിനു നാട്ടിൽ പോകാൻ പറ്റാത്തവർ ഇവിടെ പാട്ടും ഡാൻസും ആയി ഹോളി ആഘോഷിക്കും.എല്ലാവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മലയാളികളും ആഘോഷിക്കും ഹോളി.

🌹🎉🎊💐♥️സ്പർദ്ധ മായ്ക്കും വർണ്ണങ്ങൾ 🎈🎉🎊💥🎋

കഞ്ചാവ് ചോക്ലേറ്റുകളും  എം.ഡി.എം.എ.യും സുലഭമായ കേരളത്തിൽ നഞ്ചക്കും ചുറ്റികയും  ഇരുമ്പുദണ്ഡ് കൊണ്ടുള്ള അടിയും കൊലപാതകങ്ങളും

റാഗിങ്ങും കൊണ്ട് കലുഷിതമായ അന്തരീക്ഷത്തിൽ ഉത്തരേന്ത്യക്കാർ മാത്രമല്ല നമ്മളും ഈ അവസരത്തിൽ ഹോളി ആഘോഷിക്കേണ്ടത് അല്ലേ?

ഹോളി പോലെ ഒരു ഉത്സവം കേരളം ഇന്ന് ആഘോഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം. ആരോമൽ ചേകവരേ പോലും അതിശയിപ്പിക്കും വിധം ആയുധ പ്രയോഗം നടത്തുകയും, നിസ്സാര കാര്യങ്ങൾക്കു വരെ അവ കൊണ്ട് സഹജീവികളുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്ന പുതുതലമുറക്കിടയിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വർണ്ണങ്ങൾ വാരി വിതറപ്പെടട്ടെ ….ഹോളിയിലൂടെ

എല്ലാവർക്കും ഹോളി ആശംസകൾ 💚❤️

മേരി ജോസി മലയിൽ,✍️

തിരുവനന്തപുരം.

Post Views: 21
2
Mary Josey Malayil

Short story writer.

1 Comment

  1. Sunandha Mahesh on March 14, 2025 3:50 PM

    ഉത്സവങ്ങൾ ഇപ്പോൾ വെറും ഒരു ഹോളിഡേ മാത്രമാണ്..

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.