Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നവതി ആശംസകൾ
ജീവിതം

നവതി ആശംസകൾ

By Mary Josey MalayilMarch 31, 20251 Comment2 Mins Read272 Views
Bookmark Now
Please login to bookmark Close

No account yet? Register

നവതി ആശംസകൾ

(13 -4-2025)

2025 ഏപ്രിൽ 13 ന്  നവതി പൂർത്തിയാക്കുന്ന അച്ഛന് പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട്. 🙏

ഒരിക്കൽ മലയാള മനോരമയുടെ ചീഫ് എഡിറ്റർ കെ. എം. മാത്യു ആയി ഒരു ഇൻറർവ്യൂ നടത്തിയ അവസരത്തിൽ അവതാരകൻ ചോദിച്ചു. “അങ്ങ് ഇപ്പോൾ നവതി പൂർത്തിയാക്കിയിരി ക്കുകയാണല്ലോ? പുതിയ തലമുറയ്ക്ക് കൊടുക്കാനുള്ള ഉപദേശം എന്താണ്? “ എന്ന്. അദ്ദേഹം മറുപടി പറഞ്ഞു. “ഉപദേശം കിട്ടിയതുകൊണ്ട് ഇവിടെ ആരും നന്നായിട്ടുമില്ല. നല്ല ഉപദേശം കിട്ടാത്തതുകൊണ്ട് ആരും ഇവിടെ മോശവും ആയിട്ടുമില്ല. “ എന്ന്.എനിക്ക് തോന്നുന്നു എൻറെ അച്ഛനും ഇക്കാര്യത്തിൽ ഇതേ മാതൃകയാണ് പിന്തുടരുന്നത് എന്ന്. ഞാൻ ഇന്ന് വരെ അച്ഛൻ ആരെയും ഉപദേശിക്കുന്നത് ആയി കണ്ടിട്ടില്ല.

പിന്നെ ഞാൻ അച്ഛനിൽ കണ്ട ഒരു പ്രധാന ഗുണം വിജയത്തിലും തോൽവിയിലും സമനില കാത്തു സൂക്ഷിക്കാൻ കഴിയുന്ന ഒരാൾ ആണെന്നതാണ്.വിജയിക്കുമ്പോൾ അമിത ആഹ്ലാദമോ പരാജയപ്പെടുമ്പോൾ അതീവ ദുഃഖമോ ഇല്ല.

അച്ഛൻ എന്നും സഞ്ചരിക്കാൻ തിരഞ്ഞെടുത്തിരുന്നത് സത്യത്തിന്റെയും നീതിയുടെയും   പാതയായിരുന്നു. അച്ഛൻറെ സഹപാഠികൾ  പലരും മക്കളുടെ മേൽ അനാവശ്യ നിയന്ത്രണങ്ങളും സ്വപ്നങ്ങളും അടിച്ചേൽപ്പിച്ചപ്പോൾ ഞങ്ങൾ എല്ലാ മക്കൾക്കും പൂർണസ്വാതന്ത്ര്യം തന്നുകൊണ്ടാണ് വളർത്തിയത്. ഒരിക്കൽ പോലും എനിക്ക് നിന്നെ കുറിച്ചുള്ള സ്വപ്നം ഇതായിരുന്നു എന്ന് ഒരാളോടും പറഞ്ഞിട്ടില്ല എന്നതുതന്നെ മക്കൾക്ക് സ്വതന്ത്രമായി ചിന്തിക്കാനും പറക്കാനുമുള്ള അവസരങ്ങളായിരുന്നു.

സുഹൃത്തുക്കളുടെയോ സ്വന്തം മക്കളുടെ ആണെങ്കിൽ പോലും അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലോ ജീവിതത്തിലോ അനാവശ്യമായ കൈകടത്തലുകൾ ഒരിക്കലും നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറയാൻ കഴിയും. അച്ഛനെന്നും സ്വന്തമായി നിലപാടുകൾ ഉണ്ടായിരുന്നു അത് മറ്റുള്ളവരുടെ പ്രീതിക്കായി ഒരിക്കലും ഉപയോഗിച്ച് കണ്ടിട്ടില്ല.

ഭാഷയും കണക്കും രണ്ടുംകൂടി ഒരാൾക്ക് ഒരുപോലെ വഴങ്ങില്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എൻറെ അച്ഛൻ  ഈ കാര്യത്തിൽ വ്യത്യസ്തൻ ആണെന്ന് പറയാം.അച്ഛൻ തിരുവനന്തപുരം എൻജിനീയറിങ്ങ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് പാസ്സായി, (ഇന്നത്തെ C. E. T.)1956 ൽ പൊതുമരാമത്ത് വകുപ്പിൽ ജൂനിയർ എൻജിനീയറായി നിയമിതനായി.പിന്നീട് ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെന്റിലേക്ക് മാറി. ഇന്ത്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയർസിന്റെ ചാർട്ടേഡ് എഞ്ചിനീയർ ആണ്. അതിലെ ഫെലോഷിപ്പുമുണ്ട്. കേരളത്തിലെ ഏക റോക്‌ഫിൽ ഡാം ആയ ആനയിറങ്കൽ ഡാമിന്റെ മുഖ്യശില്പി അച്ഛനായിരുന്നു.   മണ്ണും കല്ലും കൊണ്ട് നിർമ്മിച്ച  ആനയിറങ്കൽ  ഡാമിലെ തുടക്കം മുതൽ ഒടുക്കം വരെ ആസൂത്രണത്തിലും നിർവ്വഹണത്തിലും മുഖ്യപങ്ക് വഹിച്ചിട്ടുള്ള  ഉദ്യോഗസ്ഥരിൽ ഒരാളായിരുന്നു  അച്ഛൻ.  അവരുടെ പേര് വിവരങ്ങൾ ഒരു ഫലകത്തിൽ അവിടെ  ആലേഖനം ചെയ്തിട്ടുണ്ട്. അസ്തിവാരത്തിൽ മണൽ മാത്രം ആയിട്ടുള്ള ഒരു റോക്‌ഫിൽ ഡാം ഇന്ത്യയിൽ വേറെ ഒരിടത്തുമില്ല.1988ൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിലെ ചീഫ് എൻജിനീയറായി. 1990 ൽ റിട്ടയർ ചെയ്തു.

ഔദ്യോഗിക ജീവിതത്തിലെ തിരക്കുകൾ അവസാനിച്ചപ്പോൾ  സാധാരണക്കാർ ചെയ്യുന്നതു പോലെ അവഹേളനകലയിൽ ഗവേഷണം നടത്താനോ മറ്റുള്ളവരെ വിമർശിക്കാനോ ഒന്നും മിനക്കെടാതെ, ബന്ധുക്കളോടും സുഹൃത്തുക്കളോടും കൂട്ടുകൂടി പുതുതലമുറക്കാരിൽ   നിന്ന് ഒരു വിദ്യാർത്ഥിയെ പോലെ ഓരോ പുതിയ കാര്യങ്ങളും പഠിച്ചെടുത്ത്, പ്രസാദാത്മക ചിന്തകൾ പിന്തുടർന്ന്, നല്ല വാക്കും പുഞ്ചിരിയും ആണ് മറ്റുള്ളവർക്ക് നൽകാൻ പറ്റിയ ഏറ്റവും നല്ല സമ്മാനം എന്ന തിരിച്ചറിവോടെ, അക്ഷരങ്ങളെ പ്രണയിച്ചു കൊണ്ട് എഴുത്തു വീഥിയിലൂടെ യാത്ര തുടരുന്ന അച്ഛന് ഒരിക്കൽ കൂടി നിറഞ്ഞ സ്നേഹത്തോടെ നവതി ആശംസകൾ അർപ്പിച്ചു കൊണ്ട്. 🙏🙏

മേരി ജോസി മലയിൽ, തിരുവനന്തപുരം.

Post Views: 90
1
Mary Josey Malayil

Short story writer.

1 Comment

  1. Johny Tr on April 12, 2025 9:02 PM

    നവതിനാളുകളിലെ യാത്രക്കു നാന്ദി കുറിക്കുന്ന ദിനത്തിലെ ആശംസകൾക്കു നന്ദി!നന്ദി!! നന്ദി !!!
    ജോണി, ജോണിച്ചൻ, അപ്പച്ചൻ

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.