Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും
പുസ്‌തകം

ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും

By Mary Josey MalayilOctober 25, 2024Updated:December 5, 20241 Comment3 Mins Read78 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രശസ്ത സാഹിത്യകാരിയും സംസ്കൃതി ആൻഡ് ആർഷ ഭാരതി ഗ്രൂപ്പുകളുടെ ചീഫ് അഡ്മിനും അമേരിക്കയിൽ നിന്ന് ഇറങ്ങുന്ന മലയാളി മനസ്സ് ഓൺലൈൻ പത്രത്തിൻറെ അഡ്മിനും ആയ നിർമല അമ്പാട്ട് മാഡം എൻറെ ആദ്യ പുസ്തകമായ “ഒരു വ്യത്യസ്ത പാഷനും മറ്റു ചില കഥകളും” എന്ന പുസ്തകത്തിന് എഴുതിയ ആസ്വാദനക്കുറിപ്പ് നിങ്ങളുമായി പങ്കുവയ്ക്കുന്നു.

ലളിതഗാന മേഖലയിൽ കോഴിക്കോട് ആകാശവാണിയിലൂടെ സമഗ്ര സംഭാവന, നവകം മാസികയുടെ സബ് എഡിറ്റർ, പ്രശസ്തരായ എഴുത്തുകാരോടൊപ്പം നിരവധി വേദികളിലെ സജീവ സാന്നിധ്യം, മിത്ര വേദി അവാർഡ് അടക്കം അനേകം പ്രാദേശിക അവാർഡുകളും സംസ്ഥാന അവാർഡുകളും ഈ പ്രതിഭയെ തേടി എത്തിയിട്ടുണ്ട്….. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദവികൾ വഹിക്കുന്ന നിർമ്മല അമ്പാട്ട് മാഡം തിരക്കുകൾക്കിടയിലും എന്നെ പോലുള്ള നവാഗതരുടെ പുസ്തക നിരൂപണത്തിന് സമയം കണ്ടെത്തിയതിൽ ഉള്ള നന്ദി ഒരിക്കൽ കൂടി അറിയിച്ചുകൊണ്ട്…..

🌹🌹🌹🌹🌹🌹

പ്രിയമുള്ള മേരിജോസിയുടെ “വ്യത്യസ്ത പാഷനും മറ്റു ചില കഥകളും “ എന്ന കഥപുസ്തകത്തിന്റെ വായനയിൽ നിന്ന്.

Loremipsum ആണ് പബ്ലിഷ് ചെയ്തത്.  ആദ്യം കിട്ടിയ എട്ട് കോപ്പികളിൽ ഒന്ന് എനിക്കായിരുന്നു.   അതിൽ എനിക്കഭിമാനമുണ്ട് ഒരു പാട് .

ആദ്യത്തെ കഥയിൽത്തന്നെ മേരി എഴുത്തിന്റെ പൊടിക്കൈ അതി വിദഗ്ദമായി പ്രയോഗിച്ചിട്ടുണ്ട്….

ശ്രുണു സുമുഖി!

സുരസുഖപരേ!ശുദ്ധേ!

ഭൂജംഗമാതാവേ! നമോസ്തുതേ!-

ശരണമിഹ ചരണസരസിജ യുഗളമേവതേ

ശാന്തേ ശരണ്യേ! നമസ്തേ നമോസ്തുതേ……

തുടക്കം ഇങ്ങിനെ..! സുന്ദര കാണ്ഡത്തിലെ ഭാഗമാണിത്.  ശ്ലോകത്തിൽ രണ്ട് വാക്ക് വിട്ടുപോയിട്ടുണ്ട്.  അടുത്ത എഡിഷനിൽ അത് ചേർക്കുമല്ലോ.

രാമായണത്തിലെ പാരായണം ചെയ്യാൻ വിഷമമുള്ള കാണ്ഡമാണ് സുന്ദരകാണ്ഡം.  വഴങ്ങിയാൽ പിന്നെയും പിന്നെയും ചൊല്ലാൻ മനസ്സിനെ ഭ്രമിപ്പിക്കുന്ന വിസ്മയങ്ങളുള്ള കാണ്ഡം.  കാര്യസിദ്ധി നേടിയ കാണ്ഡം.!

അറിഞ്ഞോ അറിയാതെയോ മേരിയുടെ ഈ പുസ്തകത്തിൽ ഈ സിദ്ധി!

മന്ത്രമോ തന്ത്രമോ…

ഓൺലൈൻ തട്ടിപ്പുകളുടെ പൊയ്മുഖം വളരെ സരസമായി ആവിഷ്കരിച്ചിട്ടുണ്ട് പാക്കേജ് ടൂർ എന്ന കഥയിൽ.  അപായം വന്നാൽ ഉപായം എന്നൊരു പഴംചൊല്ലുണ്ട്.  അതാണ് ഷട്ടറിലെശ്രീവിദ്യ എന്നകഥയിൽ രസച്ചരട് പൊട്ടിക്കാതെ മേരിജോസി പ്രയോഗിച്ചിരിക്കുന്നത്.  കോളാമ്പി മൈക്ക് ആദർശസമ്പന്നമായ മറ്റൊരു കഥയാണ്.  ഒരു സദുപദേശം ആ കഥയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.  മുഖം ബ്ലീച്ച് ചെയ്യുന്നതിന് ഒരു വല്യമ്മച്ചി പറഞ്ഞത് കേട്ടാൽ ചിരിക്കാത്തവർ ആരെങ്കിലുമുണ്ടോ?  ഒന്ന് കേട്ടുനോക്കൂ …

“കറുത്ത പെണ്ണുങ്ങളുടെ മുഖത്ത് കുറച്ചു കാരം തേച്ചിടും!”

പലവട്ടം ഈ കുന്ത്രാണ്ടം മുഖത്ത് കിടന്നപ്പോളും ആട്ടിൻ മൂത്രത്തിന്റെ മണം കേട്ട് മനം മടുത്തപ്പോളും ഈ തേപ്പിന് കാരം തേപ്പാണെന്ന് മേരി വല്യമ്മച്ചിയെക്കൊണ്ട് പറയിപ്പിച്ചപ്പോളാണ് എനിക്ക് ഒരിക്കലും ഇങ്ങിനെ തോന്നാതിരുന്നതെന്ത്കൊണ്ട് എന്ന് ഓർത്തത്.

സേതുരാമയ്യർ സി ബി ഐ എന്നകഥയിൽ ഇന്നത്തെ വിദ്യാഭ്യാസരീതിയിലെ അമിതഭാരം പിഞ്ചുമനസ്സിനെ എങ്ങിനെ ബാധിക്കുന്നു എന്ന് അടിവരയിട്ട് പറയുന്നുണ്ട്.  നാലാള് പറഞ്ഞാൽ കൊമ്പത്ത് കയറുന്നവർക്കുള്ള ഒരു പാഠമാണ്.   ക്ലെപ്‌റ്റോമാനിയാ നല്ല ചങ്ങാതിമാർ കൈകാര്യം ചെയ്തത് ഈ പുസ്തകം വായിക്കുന്ന കുട്ടികൾക്ക് ഒരു നല്ലപാഠമാണ്.  മുത്തശ്ശിയുടെ ഓർമ്മകളും വെറോനിക്കമ്മയുടെ വേർപാടുമൊക്ക വളരെ സരസമായിത്തന്നെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .

ഫാദർ ഗജനി സ്പീക്കിങ്ങും ശ്രീധരന്റെ തിരുമുറിവും വേറിട്ട രണ്ടു പാഠങ്ങൾ .  നൂല് സാബു എന്ന കള്ളന്റെ കഥ അടക്കാരാജുപോലുള്ള നന്മ അല്പമെങ്കിലും ഹൃദയത്തിൽ സൂക്ഷിക്കുന്ന കള്ളന്മാരുണ്ടെന്നും ഈ കള്ളന്മാർ തുടക്കത്തിലേ നല്ല സാഹചര്യങ്ങളിൽ ആയിരുന്നെങ്കിൽ അവരും ഈ ഭൂമിയിൽ നമ്മളോടൊപ്പം കള്ളനല്ലാതെ നല്ല മനുഷ്യനായി ജീവിക്കുമായിരുന്നു എന്നൊരു സന്ദേശം നമുക്ക് തരുന്നുണ്ട്. വില്പത്രമാണോ ഈ ബുക്കിലെ ആശയ സംപുഷ്ഠമായ കഥ എന്ന് ചിന്തിച്ചുപോവുന്നു.

ആൾക്കൂട്ടത്തിലെന്നും തനിയെ എന്ന കഥ അതിശയോക്തിയോടെ അവസാനിക്കുന്നു. “ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നിതം”. വിധി പോലെ വരും സമസ്തവും എന്ന് നമുക്ക് ആശ്വസിക്കാം .

തിരുടൻ തിരുമാരൻ ഡിക്ടറ്റീവ് കഥയുടെ ചൂരും ചൂടുമുള്ളതായി തോന്നി.

സുബൈറിക്കാന്റെ മുത്ത് ദാമോദരൻ തെങ്ങിൽനിന്നും വീഴുന്നതിന്റെ മുമ്പേ കുളിപ്പുരക്ക് മേൽപ്പുര കെട്ടിയിരുന്നോ എന്നതിന് ഉത്തരം നമുക്ക് ഊഹിക്കാവുന്നതേയുള്ളു. കുളിപ്പുരക്ക് മേൽക്കൂരയില്ലാത്ത കാലങ്ങളിൽ ദാമോദരൻ തെങ്ങേൽ കൂളായി കയറുകയും ഇറങ്ങുകയും ചെയ്തു.  പ്രതീക്ഷയോടെ തെങ്ങിൽകയറിയ ദാമോദരൻ കുളിപ്പുരക്ക് മേൽക്കൂര കെട്ടിയത്കണ്ടു!  ഉള്ളിൽ സുബൈറിന്റെ മുത്ത് കുളിക്കുന്നുണ്ടെന്നറിയപ്പോൾ ഉണ്ടായ ഇച്ഛാഭംഗം കൊണ്ട് തല കറങ്ങി വീഴുകയും ചെയ്തു. സുബൈറിന് സമാധാനിക്കാം.

തൂണും ചാരിനിന്നവൻ എന്നകഥയിൽ സരസ്വതിയുടെ കണ്ടുപിടുത്തം നന്നായി.  ഭാഷയറിയാത്തവന് പെണ്ണ് കൊടുത്താൽ വഴക്ക് കൂടുമ്പോൾ വിളിച്ചുകൂവുന്ന വാക്കിന്റെ കാഠിന്യം തിരിച്ചറിയാതെ പോവുന്നത്കൊണ്ട് വഴക്ക് നനഞ്ഞ പടക്കംപോലെ ചീറ്റിപ്പോവും.  രസകരമായ കണ്ടുപിടുത്തം.

ട്രെയിൻ മാറികയറിയ ആത്മഹത്യ, വെൽഡൺ മൈ ബോയ്സ്,തങ്കപ്പനും കുറെ സദാചാരക്കാരും ഒക്കെ വ്യത്യസ്തത പുലർത്തുന്ന കഥകൾ.  അനന്തിരവളും തീയേറ്ററിലെ സുഹൃത്തും വളരെ സരസമായി തന്നെ മേരി വിവരിച്ചിട്ടുണ്ട്.

കൃസ്തുമസ് രാത്രിയിലെ അമിട്ട്, കലം മേം ക്യാഹെ, തേൻകണി അഥവാ തേൻകെണി, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, തവളക്കുളം ശലോമി, ബുൾസൈ അപ്പം, ബി ബി സി നബീസത്തായുടെ രോദനം,കെവിന്റെ കുണുവാവ ഡീസന്റ് പപ്പൻ, ഒരു വ്യത്യസ്ത പാഷൻ എന്നീ കഥകളിൽ ബി ബി സിയും വ്യത്യസ്‌ത പാഷനും കൂടുതൽ മികവ് പുലർത്തി.  തിയേറ്ററിലെ സുഹൃത്ത് എന്ന കഥ ഉന്നതനിലവാരവും പുലർത്തി.

മേരിജോസിയുടെ കഥകളിൽ ഓരോ കഥയും വ്യത്യസ്ഥ ആശയങ്ങൾ നിലനിർത്തുന്നു എന്നതാണ് പ്രത്യേകത.  ഓരോ കഥയും ഓരോ വിധത്തിൽതന്നെ ആവിഷ്കരിച്ചു എന്നത് കഥാകൃത്തിന്റെ രചനാവൈഭവം തന്നെ.

മേരി ജോസിക്ക് എല്ലാവിധ ആശംസകളും നേർന്നുകൊള്ളുന്നു.

സ്നേഹപൂർവ്വം നിർമല അമ്പാട്ട്.

Post Views: 50
3
Mary Josey Malayil

Short story writer.

1 Comment

  1. Rita on December 5, 2024 6:59 PM

    Good

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.