Author: Mary Josey Malayil

Short story writer.

ലോക പിതൃദിനം–ജൂൺ 19 മറ്റെല്ലാ ദിനങ്ങളെയും പോലെ ഇതിൻറെ ഉത്ഭവവും അമേരിക്കയിൽ നിന്നുതന്നെ. യുദ്ധത്തിലെ പോരാളിയായ തൻറെ അച്ഛനെ ആദരിക്കുന്നതിന്‍റെ  ഭാഗമായി സോനാര എന്ന വനിത   പിതൃദിനം ആചരിക്കാൻ തീരുമാനിച്ചു. അമ്മയുടെ മരണശേഷം പട്ടാളക്കാരനായ അച്ഛൻ സോനാരായേയും അഞ്ചു സഹോദരങ്ങളെയും👦👧🧑👨👱   തനിച്ച് വളർത്തി വലുതാക്കി.  അക്കാലത്ത് അതൊരു അപൂർവ സംഭവമായിരുന്നു. ഭാര്യ  മരണപ്പെട്ടാൽ ഉടനെ അടുത്ത വിവാഹം💏 എന്നതായിരുന്നു രീതി. ഇന്ന് ലോകമെമ്പാടും ഈ ദിനം പിതൃദിനമായി ആഘോഷിച്ചു വരുന്നു. “നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്”. ജോർജ് ഹെർബർ. എൻറെ ഒരു അനുഭവ കഥ നിങ്ങളുമായി പങ്കുവയ്ക്കുന്നു. 1994 –“തേൻമാവിൻ കൊമ്പത്ത്” എന്ന പ്രിയദർശൻ സിനിമ റിലീസ് ആയ സമയം. അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു. അന്ന് തന്നെ വൈകുന്നേരം ഫസ്റ്റ് ഷോയ്ക്ക് കുടുംബസമേതം കാണാൻ പോകണം എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ച്  ഭർത്താവിൻറെ മുമ്പിൽ അവതരിപ്പിച്ചു. “ഇന്ന് ഒന്നും പോകാൻ പറ്റില്ല. എനിക്ക് രാവിലെ തന്നെ ബാങ്ക് സംബന്ധമായ കുറേ കാര്യങ്ങൾ…

Read More

ജൂൺ 19-   വായനാദിനം 📚 കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ. പണിക്കരുടെ ചരമദിനമായ 1996 -ജൂൺ 19  മുതലാണ് വായനാദിനം ആചരിക്കാൻ തുടങ്ങിയത്. 📙📘📗 നൂറു സുഹൃത്തുക്കൾക്ക് തുല്യമത്രേ ഒരു പുസ്തകം.📖 നല്ലൊരു സുഹൃത്തോ ഒരു വായനശാലയ്ക്ക് സമവും. കയ്യിൽ കിട്ടുന്നതെന്തും വായിക്കുക എന്നത് കുഞ്ഞുനാൾ മുതലേ ഉള്ള ശീലമായിരുന്നു. വീട്ടിൽ അച്ഛന് നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു. പക്ഷേ അധികവും  എൻജിനീയറിങ്ങുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങൾ  ആയിരുന്നു. സ്കൂളില്ലാത്ത അവധി ദിവസങ്ങളിൽ ഞങ്ങൾ മക്കൾക്കെല്ലാം കഥാപുസ്തകങ്ങൾ വായിക്കാൻ തരുന്ന📓 പതിവുണ്ടായിരുന്നു അച്ഛന്. ഞങ്ങളുടെ കുടുംബ സുഹൃത്തായ ശ്രീ പി. എൻ.പി.  പിള്ള സമ്മാനമായി തന്നവയായിരുന്നു അതിലധികം പുസ്തകങ്ങളും. ഞായറാഴ്ച വൈകുന്നേരത്തോടെ പുസ്തകം ഭദ്രമായി അച്ഛനെ തിരിച്ചു ഏൽപ്പിക്കും. അതുപോലെ മധ്യവേനലവധി തുടങ്ങുമ്പോൾ അച്ഛൻ രാവിലെ ഓരോ പുസ്തകം എനിക്കും സഹോദരങ്ങൾക്കും നൽകും. വായിച്ച് കഴിഞ്ഞ് നമ്മൾ ആ കഥയുടെ രത്നചുരുക്കം ഇംഗ്ലീഷിൽ എഴുതി അച്ഛൻറെ ഓഫീസ് മുറിയിൽ വയ്ക്കണം.…

Read More

ലോക പിതൃദിനം ജൂൺ 16 വാഷിംഗ്ടണിലെ സോനാര ഡോഡിന്റെ  ഉള്ളിൽ മിന്നിയ ഒരു ആശയമാണ് ഇന്ന് ലോകമെങ്ങും ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആചരിക്കാൻ കരണീയമായത്. അമ്മയില്ലാതെ ആറു കുഞ്ഞുങ്ങളെ സ്മാർട്ടായി വളർത്തിയ വില്യം സ്മാർട്ട് എന്ന അവളുടെ അച്ഛൻറെ സ്മരണ നിലനിർത്തുന്നതിനായി അച്ഛൻറെ ജന്മദിനം പിതൃദിനമായി ആചരിക്കാൻ സോനാരാ തീരുമാനിച്ചു. 1966ൽ പ്രസിഡന്റ്‌ ഇതിന് ഔദ്യോഗിക സമ്മതം നൽകി. അങ്ങനെ ഇത് ലോകത്തിലെ ഒരു പ്രധാന ആചരണമായി മാറി. സ്നേഹത്തിൻറെ പാലാഴി, വാത്സല്യനിധി എന്നൊക്കെ കൂട്ടുകാരികൾ അവരുടെ അച്ഛൻമാരെ വിശേഷിപ്പിക്കുമ്പോഴും  എനിക്ക് ഈ അറുപതാം വയസ്സിലും അച്ഛനെ കുറിച്ച് ഓർക്കുമ്പോൾ ആദ്യമെത്തുന്ന വികാരം ഭയം കലർന്ന ബഹുമാനമാണ്. കൃത്യനിഷ്ഠ, അച്ചടക്കം, കർക്കശസ്വഭാവം, ഒരു കാര്യത്തെക്കുറിച്ച് അച്ഛൻ എടുക്കുന്ന തീരുമാനങ്ങൾ അവസാനവാക്ക് ആയിരിക്കും. അതിലൊരു മാറ്റം സ്വപ്നത്തിൽ പോലും നടക്കില്ല എന്ന  നിശ്ചയം ഞങ്ങൾ മക്കൾക്ക് എല്ലാവർക്കും ഉണ്ടായിരുന്നു. ലോകം കീഴ്മേൽ മറിയും എന്ന് പറഞ്ഞാലും ശാഠ്യം കാണിച്ചാലും ഒരിക്കലും…

Read More

അതിരാവിലെ തന്നെ എണീറ്റ് സുബ്ഹി നമസ്കരിച്ച്  ഒരു കട്ടൻ കാപ്പി ഇട്ടു കുടിച്ച് 2 സെൻറ് ഭൂമിയിലെ കൊച്ചു പുര പൂട്ടി ഹാജിയാരുടെ വീട്ടിലെ പുറം പണിക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് പതിവില്ലാതെ നബീസയുടെ കുത്ത് ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്. “ഹെന്റെ പടച്ചോനേ! ഇതെന്താ ഇപ്പൊ രാവിലെ തന്നെ ഫോൺ ബെൽ അടിക്കുന്നത്. ഇതാരാണപ്പാ ഇത്ര രാവിലെ തന്നെ. ആരെങ്കിലും മയ്യത്ത് ആയോ? കൊറോണക്ക് ശേഷം കുഴഞ്ഞുവീണ് മരിക്കണ ആൾക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്.ഇന്ന് കാണുന്നവനെ നാളെ കാണുന്നില്ല…. അതാ കാലം….” ഈ ആശങ്കയോടെ നബീസ ഫോൺ എടുത്തപ്പോൾ അങ്ങേ തലയ്ക്കൽ ജമീലുമ്മയാണ്. ”എന്താ ഉമ്മാ ഇത്ര രാവിലെ? എന്തെങ്കിലും അത്യാഹിതം ഉണ്ടായോ? “ എന്ന് ചോദിച്ചപ്പോൾ ജമീലുമ്മ പറഞ്ഞത്, “ഒരു അത്യാഹിതം ഉണ്ടായിരിക്കണ് . നീയതറിഞ്ഞിട്ടും എന്നോട് എന്തേ പറയാഞ്ഞത് എന്ന് അറിയാൻ വിളിച്ചതാണെന്ന്. “ ഹെന്റെ റബ്ബേ! എന്താ ഉണ്ടായത് എന്ന് ഒറ്റശ്വാസത്തിൽ ചോദിച്ചു നബീസ. കാരണം നബീസ അറിയാതെ…

Read More

[എന്റെ പിതാവ്ചി ശ്രീ ടി. ആർ. ജോണി എഴുതിയ ലേഖനം ] ചിതറിയ ചിന്തകൾ നാം ഈ ഭൂമിയിലെ വിരുന്നുകാരാണ്. ഒരു ചെറിയ കരച്ചിലോടെ ജനിച്ചു. ദീർഘമൗനത്തോടെ മരിക്കാനുള്ളവരാണ്. ഇപ്പോൾ സമയമാകുന്ന തേരിൽ കയറി യാത്ര ചെയ്യാം. തേരിനു 23 ജോടി ചക്രങ്ങളാണ്. ഒരു ചക്രം ഒരു ക്രോമോസോമിനു പകരം എന്നു സങ്കല്പിക്കാം. ഒരു സെറ്റു ചക്രങ്ങൾ മാതാവിൽ നിന്നു ലഭിച്ചു. മറ്റേ ഗണം പിതാവു തന്നു. ജോടി, ജോടിയായി ജോറായി മുന്നേറുന്നു. പഴയ കാലങ്ങളിലേക്കു പോകണമെന്നു തോന്നാം. ഒന്നും മാറ്റി മറിക്കാനല്ല. ചിലതൊക്കെ വീണ്ടും കാണാനാണ്. ഒരു കൊച്ചു കുഞ്ഞായാൽ അമ്മയുടെ പുഞ്ചിരി കാണാം. പള്ളിക്കൂടത്തിലെങ്കിൽ, പിന്നീടു കണ്ടിട്ടില്ലാത്ത കൂട്ടുകാരെ കാണാം . അവരോടൊത്തു കുറച്ചു നേരം ചെലവഴിക്കാം. കലാലയത്തിൽ എത്തിയാലൊ, യഥാർത്ഥത്തിൽ പഠിച്ചതെന്താണെന്നു മനസ്സിലാക്കാം. പഴയ ജോലി സ്ഥലത്തെത്തിയാൽ, ആദ്യ ശമ്പളം വാങ്ങിയതിൻ്റെ ഇളക്കം ഒന്നു കൂടെ ആസ്വദിക്കാം. ഒരിക്കൽ കൂടി കല്യാണം കഴിച്ചാൽ, ജീവിത പങ്കാളിയെ മാറ്റാനല്ല,…

Read More

സ്ഥലം മെഡിക്കൽ കോളേജ്. പോസ്റ്റ് മോർട്ടം മുറിയുടെ മുൻപിൽ തളർന്ന് കരഞ്ഞു ഇരിക്കുന്ന രണ്ട് അമ്മമാർ. പകൽ വെളിച്ചത്തിൽ മാത്രമേ പോസ്റ്റ്മോർട്ടം ചെയ്യുകയുള്ളൂ എന്ന നിബന്ധന ഈയിടെ കേന്ദ്രസർക്കാർ എടുത്തു മാറ്റിയെങ്കിലും ഫോറൻസിക് സർജൻമാരുടെ എണ്ണം വളരെ കുറവായതുകൊണ്ട് തന്നെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിലാണ് രണ്ടുപേരും. മോർച്ചറിയും പോസ്റ്റ്മോർട്ടം മുറിയും തോളോട് തോൾ ചേർന്ന് നിൽക്കുന്ന ഒഴിഞ്ഞ ആശുപത്രി കെട്ടിടത്തിനു മുമ്പിൽ നിസ്സഹായരായി ഇരിക്കുന്ന രണ്ടുപേർ. സുമതിയും ഗ്രേസിയും. ആറേഴു മണിക്കൂർ പരിസരം മറന്ന് കരഞ്ഞും നെടുവീർപ്പിട്ടും കഴിഞ്ഞപ്പോൾ അവർ പരസ്പരം പരിചയപ്പെട്ടു. ഒരാൾ 20 വയസ്സുകാരന്റെ അമ്മ. മകന് 10 വയസ്സുള്ളപ്പോൾ ഭർത്താവ് അപകട മരണത്തിൽ വേർപെട്ടു. അന്നുമുതൽ കുടുംബത്തിൻറെ എല്ലാ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്ത് പാടുപെട്ട് ഇഴഞ്ഞും നിരങ്ങിയും നീക്കുന്ന കുടുംബമെന്ന വള്ളം. ഇളയത്തുങ്ങൾ രണ്ടു പേർ സ്കൂളിൽ പഠിക്കുന്നു. മൂത്തമകന് എന്തെങ്കിലും ഒരു ജോലി കിട്ടുന്നതോടെ കുടുംബം കുറച്ചെങ്കിലും കരകയറും എന്ന് ആശ്വസിച്ചിരിക്കുന്ന ആ കുടുംബത്തിൻറെ നേർക്കാണ് ഇരുട്ടടി…

Read More

കല്ലേറ്റുങ്കര നെരേപറമ്പിൽ കുഞ്ഞുവാറുവിന്റെയും കൊറ്റനെല്ലൂർ ഇടപ്പുള്ളി റോസിയുടെയും നാലാമത്തെ മകളാണ് അച്ചാര് . 1896 ജൂലൈ 26 നായിരുന്നു ജനനം. മൂന്നു ആൺകുട്ടികൾക്കു ശേഷമായിരുന്നു പിറവി. അതുകൊണ്ടു ഐശ്വര്യവതിയെന്നു കരുതുന്നു. മണ്ണിനെ പൊന്നാക്കുന്ന, കർഷക കുടുംബ പാരമ്പര്യം കാത്തുസൂക്ഷിച്ചായിരുന്നു ജീവിതത്തിലെ താളങ്ങളും മേളങ്ങളും ഓളങ്ങളും. ആശാൻമാരുടെ അടുത്തുള്ള വിദ്യാഭ്യാസം, ബാലചികിത്സ, തയ്യൽ തുടങ്ങിയവ ചെറുപ്പത്തിൽ തന്നെ അഭ്യസിച്ചു. പറമ്പിൽ ഉണ്ടാകുന്ന കാർഷിക ഉല്പന്നങ്ങൾ ഇരിങ്ങാലക്കുട ചന്തയിൽ ആണ് പിതാവു കൊണ്ടുപോയി വിറ്റിരുന്നത്. അവിടെയുള്ള ഒരു ചെറു കച്ചവടക്കാരനുമായി മകളുടെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ വീട്ടുകാരും നാട്ടുകാരും എതിർത്തു. അദ്ദേഹം പറഞ്ഞു. “ കെട്ടിക്കുന്നത് ചന്തയുടെ അടുത്തുള്ള ഒരു സ്ഥലത്തേക്കല്ലെ ? അവൾ എന്റെ മകളാണ്. ഒന്നുമില്ലെങ്കിലും അവൾ മരക്കിഴങ്ങു പുഴുങ്ങി ചന്തയിൽ വിറ്റു കുടുംബം പുലർത്തും “ വിവാഹത്തിനു ശേഷം, പിന്നീടു തിരിഞ്ഞു നോക്കേണ്ടി വന്നില്ല; വെച്ചടിവെച്ചടിവച്ച് ഒരു കയറ്റമായിരുന്നു. വിജയിയായ പുരുഷന്റെ  പുറകിൽ  ഒരു സ്ത്രീ ഉണ്ടാകും എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ?മടിയും…

Read More

12-9-2020. എൻറെ ജീവിതത്തിലെ  ഒരിക്കലും മറക്കാനാകാത്ത ഒരു ദിനം. ഉച്ചയൂണു കഴിഞ്ഞ് മയങ്ങാൻ കിടന്ന അമ്മ ഒരു യാത്ര പോലും പറയാതെ പോയത് അന്നായിരുന്നു. നരച്ച തലമുടി കറുപ്പിച്ചും ബ്യൂട്ടിപാർലറുകളിൽ പോയി മുടി നീട്ടിയും ചുരുട്ടിയും മാനിക്യൂറും പെഡിക്യൂറും ഫേഷ്യലും ബ്ലീച്ചും ചെയ്തു എന്നും ചെറുപ്പം നിലനിർത്തിയിരുന്ന എനിക്ക് അമ്മയുടെ മരണശേഷം ആണ് മനസ്സിലായത് എനിക്ക് വയസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു എന്ന്. എൻറെ ഉത്തമ സുഹൃത്ത് എൻറെ അമ്മയായിരുന്നു. സൂര്യനു  താഴെയുള്ള സകല കാര്യങ്ങളും ഞാൻ ചർച്ച ചെയ്തിരുന്നത് അമ്മയുമായിട്ടായിരുന്നു. എൻറെ സഹോദരിമാരുടെയും സ്ഥിതി വ്യത്യസ്തമല്ല. എല്ലാ മക്കളോടും ഒരേപോലെ സംസാരിച്ച് ആരേയും മുഷിപ്പിക്കാതെ ആരോടും സ്നേഹക്കൂടുതലോ സ്നേഹക്കുറവോ കാണിക്കാതെ എല്ലാം ബാലൻസ് ചെയ്തു കൊണ്ടുപോകാൻ അറിയാവുന്ന നയതന്ത്രജ്ഞ ആയിരുന്നു അമ്മ എന്ന് പറഞ്ഞാൽ തെറ്റില്ല. എൻറെ അമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹമായിരുന്നു പെൺമക്കളെയെല്ലാം  ബിരുദധാരികളാക്കിയെടുക്കുകയെന്നത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് ഉടനെ വിവാഹിതയായ അമ്മ ആ ആഗ്രഹം ഞങ്ങൾ…

Read More

ഇലക് ഷൻ  തമാശകൾ മേരി ജോസി മലയിൽ, തിരുവനന്തപുരം. 1957 ലെ കേരളതിരഞ്ഞെടുപ്പ്. പ്രസിഡണ്ടു ഭരണത്തിൽ ആക്റ്റിങ് ഗവർണറുടെ പ്രഥമവും പ്രധാനവും ആയ ചുമതല തെരഞ്ഞെടുപ്പ് നടത്തുകയാണ്.ഇലക്ഷൻ  കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു.കോട്ടയത്തു കളക്ടർ ആണ് റിട്ടേർണിംഗ് ഓഫീസർ.  അദ്ദേഹം എഞ്ചിനീയർ  ശ്രീ രങ്കനാഥൻ അടക്കം മിക്കവാറും എല്ലാവർക്കും തെരഞ്ഞെടുപ്പ് ചുമതല നൽകി. സർക്കാർ ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് വയ്ക്കുക. മൂന്നാർ ഭാഗത്ത് സർക്കാർ ഉദ്യോഗസ്ഥർ കുറവ്. അതുകൊണ്ട് ബോർഡ് കാരെയും നിയമിക്കാൻ കോട്ടയം കലക്ടർ തീരുമാനിച്ചു. രങ്കനാഥൻ  പ്രതിഷേധിച്ചു. ഏത് മല  മറിക്കാൻ ഉണ്ടെങ്കിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞു മതി ആ വക ജോലികൾ എന്നായിരുന്നു കലക്ടറുടെ നിലപാട്. മൂന്നാറിലെ തേയില എസ്റ്റേറ്റിൽ  പോളിംഗ് ബൂത്ത് സ്ഥാപിക്കാറുണ്ട്. ഞാനായിരുന്നു അവിടത്തെ പ്രീസൈഡിങ്   ഓഫീസർ.വോട്ടർപട്ടികയിൽ സ്ത്രീകളുടെ പേരിനൊടൊപ്പം ഭർത്താവിന്റെയും പേരുണ്ടാകും. പോളിങ് ഓഫീസർ നമ്പർ വിളിക്കുമ്പോൾ വോട്ടർ പേരും ഭർത്താവിന്റെ  പേരും വിളിച്ചു പറയണം. ഇതായിരുന്നു അന്നത്തെ നടപടിക്രമം. ഞങ്ങൾ നമ്പർ വിളിച്ചു.…

Read More

പിറന്നാളാശംസകൾ (8-5-2024) 2024 മെയ്‌ എട്ടാം തീയതി എൺപതാം പിറന്നാൾ ആഘോഷിക്കുന്ന പോൾ അങ്കിളിനു കണ്ണീർപ്പൂക്കൾ അർപ്പിച്ചുകൊണ്ട് ചെറിയൊരു ഓർമ്മക്കുറിപ്പ്. മൂന്നൂറിൽപരം ചലച്ചിത്രങ്ങളിൽ വേഷം ഇട്ടിട്ടുള്ള പോൾ അങ്കിളിന്റെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം “മിഥുനം” സിനിമയിലെ സൂപ്പറണ്ടിങ് എഞ്ചിനീയറുടേതാണ്. ശ്രീനിവാസൻറെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത്  1993 ൽ  പുറത്തിറങ്ങിയ ‘മിഥുനം’  നല്ലൊരു   കോമഡി പടം ആയിരുന്നു. ഹാസ്യസാമ്രാട്ടുകളായ ജഗതിയും ഇന്നസെന്റും മത്സരിച്ചഭിനയിച്ച ചിത്രം.’ഊണ്  കഴിക്കുന്നതാണ് ഒരിക്കലും മടുക്കാത്ത പരിപാടി’  എന്ന് ഇന്നസെൻറ് ഈ സിനിമയിൽ പറയുന്നതുപോലെ ഒരിക്കലും മടുക്കാതെ ഞാൻ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ഒരു സിനിമയത്രേ ഇത്.  വെറും ചിരിക്കുമപ്പുറം നമ്മുടെ സർക്കാർ ഓഫീസിലെ  ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത, അഴിമതി,  നിരുത്തരവാദിത്വപരമായ പെരുമാറ്റം ഇതൊക്കെ നർമത്തിൽ ചാലിച്ച്  തുറന്നു കാണിക്കുന്ന ഒരു ആക്ഷേപഹാസ്യ സിനിമ കൂടിയാണിത്. ഒരു ബിസ്കറ്റ് ഫാക്ടറി ആരംഭിക്കാൻ ആഗ്രഹിക്കുന്ന മോഹൻലാലിന് കേരളത്തിലെ ഓഫീസുകളിൽ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ,  ചുവപ്പുനാട ഭരണക്രമം കൊണ്ട് ഇവിടെ കുടിൽ വ്യവസായം…

Read More