Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നൂറു സുഹൃത്തുക്കൾക്ക് തുല്യം
ഓർമ്മകൾ പുസ്‌തകം

നൂറു സുഹൃത്തുക്കൾക്ക് തുല്യം

By Mary Josey MalayilJune 14, 2024Updated:June 14, 2024No Comments2 Mins Read65 Views
Bookmark Now
Please login to bookmark Close

No account yet? Register

ജൂൺ 19-   വായനാദിനം 📚

കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച പി. എൻ. പണിക്കരുടെ ചരമദിനമായ 1996 -ജൂൺ 19  മുതലാണ് വായനാദിനം ആചരിക്കാൻ തുടങ്ങിയത്. 📙📘📗

നൂറു സുഹൃത്തുക്കൾക്ക് തുല്യമത്രേ ഒരു പുസ്തകം.📖 നല്ലൊരു സുഹൃത്തോ ഒരു വായനശാലയ്ക്ക് സമവും.

കയ്യിൽ കിട്ടുന്നതെന്തും വായിക്കുക എന്നത് കുഞ്ഞുനാൾ മുതലേ ഉള്ള ശീലമായിരുന്നു. വീട്ടിൽ അച്ഛന് നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു. പക്ഷേ അധികവും  എൻജിനീയറിങ്ങുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങൾ  ആയിരുന്നു. സ്കൂളില്ലാത്ത അവധി ദിവസങ്ങളിൽ ഞങ്ങൾ മക്കൾക്കെല്ലാം കഥാപുസ്തകങ്ങൾ വായിക്കാൻ തരുന്ന📓 പതിവുണ്ടായിരുന്നു അച്ഛന്. ഞങ്ങളുടെ കുടുംബ സുഹൃത്തായ ശ്രീ പി. എൻ.പി.  പിള്ള സമ്മാനമായി തന്നവയായിരുന്നു അതിലധികം പുസ്തകങ്ങളും. ഞായറാഴ്ച വൈകുന്നേരത്തോടെ പുസ്തകം ഭദ്രമായി അച്ഛനെ തിരിച്ചു ഏൽപ്പിക്കും. അതുപോലെ മധ്യവേനലവധി തുടങ്ങുമ്പോൾ അച്ഛൻ രാവിലെ ഓരോ പുസ്തകം എനിക്കും സഹോദരങ്ങൾക്കും നൽകും. വായിച്ച് കഴിഞ്ഞ് നമ്മൾ ആ കഥയുടെ രത്നചുരുക്കം ഇംഗ്ലീഷിൽ എഴുതി അച്ഛൻറെ ഓഫീസ് മുറിയിൽ വയ്ക്കണം. അച്ഛൻ ഓഫീസിൽ നിന്ന് വന്നു അത്യാവശ്യ ഫയലുകൾ നോക്കിയതിനുശേഷം ഞങ്ങളുടെ ഈ കൊച്ചു നോട്ട് പുസ്തകങ്ങൾ വായിച്ചു തിരുത്തി വെച്ചിരിക്കും. ഇതൊക്കെ എൻറെ കൗമാര മനസ്സിലെ കഥാ പുസ്തകങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ.

ഹൈസ്കൂൾ–കോളേജ് കാലഘട്ടത്തിലും മലയാളം എൻറെ ഇഷ്ട വിഷയമായിരുന്നു. പിന്നീട് ടിവിയുടെ വരവോടെ വായന എന്നാൽ പത്രം വായന എന്നത് മാത്രമായി ചുരുങ്ങി. ആഴ്ചപ്പതിപ്പുകളിലെ  തുടർക്കഥകൾ വായിക്കാൻ  വേണ്ടി നോക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു.  ആ കഥാപാത്രങ്ങൾക്കൊക്കെ അനുയോജ്യമായ സിനിമാ നടീനടന്മാരുടെ 👧👩‍🎤🧖‍♀️🧖‍♂️🧖പേര് എഴുതിവച്ച്  സുഹൃത്തുക്കളുമായി അതിനെക്കുറിച്ച് ചർച്ച ചെയ്ത് അങ്ങനെ കുറെ കാലം…

പിന്നെ സത്യം പറഞ്ഞാൽ എഴുത്തും വായനയും📝✏️ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ആരംഭിക്കുന്നത് കൊറോണക്കാലത്ത് ആണെന്ന് പറയാം. 2019 ൽ  ജീവിതത്തിൽ ആദ്യം കേട്ട വാക്കുകളായിരുന്നു🤒😷🤧🥶 കോവിഡ്, കൊറോണ, സാനിറ്റൈസർ,  മാസ്ക്,   കണ്ടൈയ്ൻറ്മെൻറ്  സോൺ, ആർ. ടി. പി. സി.ആർ. ടെസ്റ്റ്,  പി. പി. ഇ. കിറ്റ്, സോഷ്യൽ ഡിസ്റ്റൻസിങ്….  ഇതൊക്കെ കൊണ്ട് അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായി.🥺😟😰

ബ്രിട്ടീഷുകാർ ഇന്ത്യ മുഴുവൻ കൊള്ളയടിച്ചു തിരികെ പോയപ്പോഴാണ് അവർ നമുക്ക് ചെയ്തു തന്ന ഉപകാരങ്ങൾ എന്തൊക്കെയായിരുന്നു എന്ന് നമ്മൾ ഓർക്കുന്നത്. അതിൽ എടുത്തുപറയേണ്ടതാണ് ഇംഗ്ലീഷ് വിദ്യാഭ്യാസവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും.    കൊറോണ  ഏകദേശം പിൻവാങ്ങിയപ്പോഴാണ് അത് നമുക്ക് തന്ന ഗുണങ്ങൾ എന്തൊക്കെ ആയിരുന്നു എന്ന് ഓർക്കുന്നത്. വർക്ക് ഫ്രം ഹോം,⌨️💻📲  ഓൺലൈൻ ആയി സ്കൂൾ പഠനം, മിക്ക കാര്യങ്ങളും വീട്ടിലെ കംപ്യൂട്ടറിനു മുന്നിലിരുന്ന് ചെയ്യാമെന്ന അവസ്ഥ വന്നു. ആബാലവൃദ്ധം ജനങ്ങളും ഡിജിറ്റൽ യുഗത്തിലേക്ക് പെട്ടെന്ന് ചുവടുമാറ്റി.

എന്നാൽ പോലും പുസ്തക📚 വായനയിലൂടെ ലഭിക്കുന്ന അനുഭൂതി നവമാധ്യമങ്ങളിലൂടെ ലഭിക്കുകയില്ല. അതിനാൽ എപ്പോഴും നല്ല പുസ്തകങ്ങൾ തെരഞ്ഞെടുത്ത്  വായന ഒരു ശീലമാക്കി മാറ്റേണ്ടത് അത്യാവശ്യമാണ്. അതിനുള്ള തുടക്കം കുറിക്കുന്നത് ഇന്ന് തന്നെ ആകട്ടെ. വായന കൊണ്ട് നമുക്ക് നാലു  ഗുണങ്ങൾ ആണ് ലഭിക്കുന്നത്. ഒന്നാമത്തേത്   തലച്ചോറിൻറെ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തും. രണ്ട്. ഡിമൻഷ്യ പോലുള്ള അസുഖങ്ങൾ നമ്മെ ആക്രമിക്കുന്നത് കുറയും. മൂന്ന്  സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. നാല്. ആയുസ്സ് നീട്ടി കിട്ടുന്നതിനോടൊപ്പം  ഓർമയും ഏകാഗ്രതയും മെച്ചപ്പെടുത്താം.  2017 ഇൽ നടത്തിയ ഒരു പഠനത്തിൽ  പുസ്തകം വായിക്കാത്തവരെ അപേക്ഷിച്ച് പുസ്തകം വായിക്കുന്നവരിൽ മരണനിരക്ക് കുറവായിരിക്കുമെന്ന് കണ്ടെത്തിയിരുന്നു.

എല്ലാവർക്കും എൻറെ വായനാദിന ആശംസകൾ

Post Views: 28
3
Mary Josey Malayil

Short story writer.

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.