ഹൈദരാബാദ് എന്നാൽ റാമോജി റാവു ഫിലിം സിറ്റി ഉള്ള സ്ഥലം എന്നത് മാത്രമായിരുന്നു എനിക്ക് ഈ സിറ്റിയെ കുറിച്ചുള്ള അറിവ്. എന്നാൽ ‘പ്രേമലു’ കണ്ടതോടെയാണ് ആ സിറ്റി ഇത്ര മനോഹരമാണോ എന്ന ചിന്ത വന്നത്. അയാം ഫാളിങ് ഫോർ യു(I’m falling for u)എന്ന നായികയുടെ നായകനോട് ഉള്ള ഡയലോഗ്- പ്രണയം തുറന്നു പറയുമ്പോൾ ‘ഇങ്ങനെയൊന്നും പറഞ്ഞാൽ അവനു മനസ്സിലാകില്ല. അത്രയ്ക്ക് ഇംഗ്ലീഷ് ഒന്നും അവന് അറിഞ്ഞുകൂടാ’ എന്ന് പറയുന്ന നായകന്റെ സുഹൃത്തിന്റെ കമൻറ്…. തീയറ്റർ ഒന്നടങ്കം കൈയടിച്ചു ചിരിച്ചു.😀😀😀😀 ‘ബെസ്റ്റി ‘ , ‘ബ്രേക്ക് അപ്പായി’, ‘റിലേഷൻഷിപ്പിലാണ്’…. അങ്ങനെ ഒരുപാട് “Gen. Z വാക്കുകൾ ഞാനുൾപ്പെടുന്ന ബേബി ബൂമേഴ്‌സ് ആദ്യമായി കേൾക്കുന്നു. അങ്ങനെ പല പുതിയ വാക്കുകളും പഠിക്കാനൊത്തു. 😜 മറ്റ് Gen. Z സിനിമകളിൽ നിന്ന് വ്യത്യസ്തമായി നായകൻ വാ തുറന്നു സംസാരിക്കുന്നത് വലിയൊരു അനുഗ്രഹമായി. പിന്നെ ഇരുട്ടത്തു കൂടി നീങ്ങുന്ന സീനുകളും അധികം ഇല്ല എന്നതും ആശ്വാസം.…
Author: Mary Josey Malayil
ലോകത്തിലെ പഴയ മതങ്ങളിലൊന്നാണ് ഹിന്ദുമതം. ഇന്ത്യയിലെയും നേപ്പാളിലെയും മുഖ്യമതം ഇതുതന്നെ. ഹിന്ദുമതം ഏതെങ്കിലും ഒരു പ്രവാചകൻ്റെ സൃഷ്ടിയല്ല. ഒരു സമൂഹത്തിലെ വിശ്വാസാചാരങ്ങളുടെ ആകത്തുകയാണ്. ഒരു ഇന്ത്യൻ സനാതനധർമ്മം അല്ലെങ്കിൽ ഒരു ജീവിതരീതിയാണ് ഹിന്ദുമതം. പഴയ പുസ്തകങ്ങളിൽ ഹിന്ദു എന്നൊരു വാക്കുതന്നെയില്ല. ആരെയും നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ല. ഹിന്ദുക്കൾ പൊതുവെ ഈശ്വരനിൽ വിശ്വസിക്കുന്നു. എന്നാൽ ഈശ്വരസങ്കല്പത്തിനു സ്ഥാനമില്ലാത്ത അദ്വൈതസിദ്ധാന്തവും ഈ മതത്തിലെ ദർശനമായി വളർന്നിട്ടുണ്ട്. നിരീശ്വരവാദികളും പഴയ കാലം മുതൽ ഹിന്ദു സമൂഹത്തിൽ ഉണ്ടായിരുന്നു. ഹിന്ദുക്കൾക്ക് അനേകം ദേവീദേവന്മാരുണ്ട്. അവരുടെ എണ്ണം മുപ്പത്തിമുക്കോടി (33 കോടി)യാണ്. രാമൻ ഹിന്ദുമതത്തിലെ ഒരു കേന്ദ്രവ്യക്തിയാണ്. ധീരതക്കും, അറിവിനും ശക്തിക്കും പേരുകേട്ടയാൾ, നീതിയുടെ പര്യായം, നല്ല ഭരണം കാഴ്ചവെച്ച രാജാവു് . രാമനെ ഹിന്ദുക്കൾ വ്യാപകമായി ആരാധിക്കുന്നു ശ്രീരാമൻ്റെ കഥ വ്യത്യസ്തദേശങ്ങളിലും, വ്യത്യസ്ത കാലങ്ങളിലും, വായ്മൊഴിയായും വരമൊഴിയായും പ്രചരിച്ചിരുന്നു. പലരും യഥാർത്ഥ കഥയെ മാറ്റിമറിച്ചു. ആ…
1960-കളിൽ ആണ്. പള്ളിയുടെ കുടികിടപ്പ് ആയി കിട്ടിയ 3 സെൻറിൽ താമസിക്കുന്ന 50 വയസ്സോളം പ്രായമുള്ള ശലോമി; ആ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. നാട്ടിലെ സമ്പന്ന കുടുംബങ്ങളിൽ ഒക്കെ പുറം പണികൾ ചെയ്താണ് ഉപജീവനം നടത്തിപ്പോന്നിരുന്നത്. പൊക്കം കുറഞ്ഞ കരിവീ ട്ടി നിറത്തിലുള്ള ശലോമിയ്ക്ക് നല്ല മുഖലക്ഷണം ഒക്കെ ഉണ്ട്. എപ്പോഴും മുറുക്കാൻ വായിലിട്ടു മുറുക്കി നല്ല ചുമ ചുമാന്നിരിക്കും നാക്കും വായും ചുണ്ടും. കളവോ ചതിയോ സ്വഭാവദൂഷ്യമോ ഒന്നുമില്ലാത്തതുകൊണ്ട് തന്നെ ശലോമി എല്ലാ വീട്ടിലും സ്വീകാര്യയാണ്. മാത്രവുമല്ല അവർ നല്ല ഒരു അധ്വാനി ആണ്. മടി കൂടാതെ ഏൽപ്പിച്ച ജോലികൾ ആത്മാർത്ഥതയോടെ ചെയ്യും. മുറ്റം അടിക്കണോ, വെള്ളം കോരണോ, രണ്ടും മൂന്നും തേങ്ങ പൊതിച്ച്, ചിരകി, ഒറ്റയടിക്ക് അമ്മിക്കല്ലിൽ വെണ്ണ പോലെ അരച്ച് എടുക്കണോ, അരിയും ഉഴുന്നും കല്ലിൽ ആട്ടണോ, മുളകും മല്ലിയും ഉരലിൽ ഇട്ട് ഇടിക്കണോ… എന്ന് വേണ്ട എന്ത് ജോലിയും ചെയ്യും. വിശപ്പിന് കുറച്ചു ഭക്ഷണവും ചെറിയ…
നോവൽ *കൈവണ്ടി* – മേനംകുളം ശിവപ്രസാദ് പുസ്തകാസ്വാദനം ✍️മേരി ജോസി മലയിൽ ഞാൻ ഒരിക്കൽ എന്റെ ഒരു സുഹൃത്തിന്റെ എറണാകുളത്തുള്ള ചങ്ങമ്പുഴ പാർക്കിൽ വച്ച് നടത്തിയ പുസ്തക പ്രകാശനത്തിൽ പങ്കെടുക്കുകയുണ്ടായി. പല എഴുത്തുകാരേയും പ്രഗൽഭരേയും പരിചയപ്പെടാനുള്ള അവസരം ആയിട്ടാണ് ഞാൻ അതിനെ കണക്കാക്കുന്നത്. പ്രൗഢഗംഭീരമായ പ്രകാശനചടങ്ങും സൽക്കാരവും കഴിഞ്ഞപ്പോൾ എഴുത്തുകാരികൾ ഒക്കെ പരസ്പരം പരിചയപ്പെടാൻ തുടങ്ങി. എന്റെ സുഹൃത്ത് നമ്മുടെ ‘മലയാളി മനസ്സി’ന്റെ നർമ്മകഥ എഴുത്തുകാരി മേരിജോസിയാണിത് എന്ന് പറഞ്ഞ് എന്നെ പലരെയും പരിചയപ്പെടുത്തിയപ്പോൾ ഓരോരുത്തരും അവരവരുടെ എഴുത്തിനെ കുറിച്ച് കൂടുതൽ വാചാലരായി. അവസാനം ‘പ്രണയമാണ്’ ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം എന്ന ഒരു നിഗമനത്തിലെത്തി. അപ്പോഴും ഞാൻ എന്റെ മനസ്സിൽ പറഞ്ഞു.. അത് ശരിയാണോ? വിശപ്പ് അല്ലേ ഈ ലോകത്തിലെ ഏറ്റവും വലിയ വികാരം. ശ്രീ മേനംകുളം ശിവപ്രസാദിന്റെ നോവൽ *കൈവണ്ടി* വായിച്ചപ്പോൾ ഞാൻ എന്റെ ആ ധാരണ കൂടുതൽ ഉറപ്പിച്ചു. അതേ.. വിശപ്പ് തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും…
2023 അവസാനം ഡൽഹിയിൽ നിന്ന് സഹോദരിയും കുടുംബവും നാട്ടിൽ എത്തുന്നുവെന്ന് അറിഞ്ഞു അവരെ കാണാനും അവരോടൊപ്പം രണ്ടുദിവസം ചെലവഴിക്കാനും ശശികല വെളുപ്പിനെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് എക്സ്പ്രസ്സിൽ കയറി. മൂന്നരയ്ക്കാണ് ട്രെയിൻ. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതുകൊണ്ട് ടിടിആർ ആവശ്യപ്പെടുമ്പോൾ കാണിക്കാനായി ഫോൺ ചാർജ് ആക്കി കയ്യിൽ പിടിച്ചിട്ടുണ്ട്. സീറ്റ് തപ്പിപ്പിടിച്ച് ഇരിപ്പായി. ഹാവൂ! ഇനി നാലുമണിക്കൂർ എറണാകുളം എത്തുന്നതുവരെ സുഖമായി ഉറങ്ങാം. ചുറ്റും ഒരു നിരീക്ഷണം നടത്തി അടുത്ത യാത്രക്കാർ ആരൊക്കെയെന്ന് മനസ്സിലാക്കി സീറ്റിൽ ചാഞ്ഞിരുന്നു ഉറക്കം തുടങ്ങി. അപ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചിലിന്റെ ശബ്ദം കേൾക്കുന്നത്. ട്രെയിനിൽ ലൈറ്റ് ഒക്കെ കത്തിച്ചിട്ടുണ്ട്. ദൈവമേ! വല്ല പീഡനക്കാരും ട്രെയിനിൽ കയറിയോ? ശശികല ഉണർന്നു നോക്കിയപ്പോൾ പീഡനക്കാർ ആരുമില്ല. മുമ്പിലിരിക്കുന്ന 30 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ മൊബൈലിൽ സംസാരിക്കുന്നതാണ്. പെട്ടെന്ന് കണ്ടപ്പോൾ ഇവർ മുഴുവൻ വസ്ത്രവും ധരിക്കാൻ മറന്നു പോയതാണോ എന്നൊരു സംശയം തോന്നി. അടിവസ്ത്രങ്ങൾ ഒക്കെ മേൽവസ്ത്രമായി…
♥️വാലൻറ്റൈൻസ് ദിനം♥️—♥️ഫെബ്രുവരി 14 2024 ♥️ മൂന്നാം നൂറ്റാണ്ടിൽ റോമിലെ രാജാവായിരുന്ന ക്ലോഡിയസ്, രാജ്യത്ത് പട്ടാളക്കാർ വിവാഹം കഴിക്കുന്നത് വിലക്കിയിരുന്നു. രാജാവിൻറെ ഉത്തരവ് മറികടന്ന് വാലൻറ്റൈൻ എന്ന ഒരു പുരോഹിതൻ കമിതാക്കളെ രഹസ്യമായി വിവാഹം കഴിക്കാൻ സഹായിച്ചു. വിവരമറിഞ്ഞ് കുപിതനായ രാജാവ് പുരോഹിതന് വധശിക്ഷ വിധിച്ചു. തടവറയിൽ കഴിയുന്ന കാലത്ത് വാലെന്റിൻ ജയിലറുടെ മകളെ ചികിത്സിച്ചു എന്നും വധിക്കപ്പെടുന്നതിനുമുമ്പ് “എന്ന് നിൻറെ വാലൻടൈൻ” എന്ന് അവസാനിപ്പിക്കുന്ന ഒരു കത്ത് അവൾക്കായി എഴുതിയതായി പറയപ്പെടുന്നു. അതിൻറെ ഓർമ പുതുക്കാനാണ് വാലൻറ്റൈൻസ് ദിനത്തിൽ കമിതാക്കൾ കത്ത് കൈമാറാൻ തുടങ്ങിയതത്രേ! ഇന്ത്യയിൽ സെയിന്റ് വാലെന്റന് ഒരു ദേവാലയം ഉണ്ട്. പ്രണയ പാലക പുണ്യാളന്റെ ഗോവൻ കപ്പേള എന്നറിയപ്പെടുന്നു ഇത്. ഗോവയിലെ കലങ്കൂട്ടിൽ ഉള്ള saint valentine ദേവാലയം കാമുകീകാമുകന്മാരുടെ ഒക്കെ പ്രിയപ്പെട്ട ഒരു ഇടമാണ്. ഇത് ചരിത്രം. ♥️♥️ഇനി ഒരു ഓർമ്മക്കുറിപ്പ്… ഒരു നാടൻ വാലെൻടൈൻ…. 1970-കളുടെ അവസാനം ഒരു ഹിപ്പി സംസ്കാരം കേരളത്തിലും എത്തിനോക്കാൻ…
ചേട്ടോ, രാഘവേട്ടോ…. ഒന്ന് രണ്ട് തവണ വിളിച്ചിട്ടൊന്നും രാഘവൻ സ്വപ്നലോകത്തു നിന്ന് ഉണർന്നില്ല. കത്തിക്കാളുന്ന ചൂടിൽ ഒരു തണലിന്റെ അരികുപറ്റി ഇരുന്ന് ചോറ്റുപാത്രത്തിൽ ചോറിൽ കയ്യിട്ടിളക്കി ഒട്ടും രുചിയില്ലാത്ത ഭക്ഷണം കഴിക്കാൻ പറ്റാതെ അങ്ങനെ ഓരോന്നോർത്ത് ഇരിക്കുകയായിരുന്നു രാഘവൻ. ഭാര്യ ഗിരിജ മരിച്ചതിൽ പിന്നെ രുചിയോടെയുള്ള ഒരു ഭക്ഷണം ഇന്നുവരെ കഴിച്ചിട്ടില്ല. അവൾ തേങ്ങ ചമ്മന്തി വച്ചാൽ പോലും അതിനുമുണ്ട് ഒരു സ്വാദ്. പക്ഷേ ഒരിക്കൽ പോലും ജീവിച്ചിരുന്നപ്പോൾ അത് അവളോട് പറഞ്ഞിരുന്നില്ല. 😪 എപ്പോഴും എന്തെങ്കിലും കുറ്റവും കുറവും ഒക്കെ പറഞ്ഞ് ആണ് കഴിക്കുക. പാവം പേടിച്ചു വിറച്ചാണ് താൻ കഴിച്ചു തീരുന്നതുവരെ നിന്നിരുന്നത്. രാഘവൻ ഒന്നാന്തരം ഒരു വിവാഹ ബ്രോക്കർ ആയിരുന്നു പണ്ട്. ആയിരം നുണ പറഞ്ഞും ഒരു കല്യാണം നടത്താം എന്നാണല്ലോ ശാസ്ത്രം. അതുകൊണ്ടുതന്നെ അത്യാവശ്യം നുണകൾ ഒക്കെ ഇരു വീടുകളിലും കൂട്ടി പറഞ്ഞ് കല്യാണം നടത്തി കമ്മീഷൻ വാങ്ങി ഒറ്റ മുങ്ങൽ അങ്ങു മുങ്ങും. പിന്നെ…
മാതൃദിനം– മെയ് 12 2024. ഗ്രാഫ്റ്റണിലെ സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ച് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളി എന്ന പദവി വഹിക്കുന്നു.1914 ൽ അമേരിക്കയിൽ മദർഡേ ഔദ്യോഗിക അവധി ദിനമായി പിന്നീട് മാറി. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രസിഡൻറ് വുഡ്രോ വിൽസൺ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 12നാണ് എൻറെ അമ്മ ജീവിതത്തിലെ എല്ലാ കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റവും ഭംഗിയായി നിറവേറ്റി ആരോടും ഒരു വാക്കുപോലും പറയാതെ, മിണ്ടാതെ കടന്നുപോകുന്നത്. ഒരു മാതൃദിനം എത്തേണ്ട കാര്യമില്ല എനിക്ക് അമ്മയെ ഓർക്കാൻ എന്നാലും ചെറിയൊരു ഓർമക്കുറിപ്പ് എഴുതാം എൻറെ അമ്മയെ കുറിച്ച്. 1990 കാലഘട്ടം. മക്കളിൽ അവസാനത്തെ ആളുടേയും വിവാഹം കഴിഞ്ഞ് അച്ഛനും അമ്മയും വീട്ടിൽ ഒറ്റക്കായ സമയം. മക്കളൊക്കെ…
ഇന്ന് എൻറെ മുത്തശ്ശി ജീവിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശതാബ്ദി ആഘോഷിക്കുമായിരുന്നു. 2000ആണ്ട്. ’ഡാർലിംഗ് ഡാർലിംഗ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന സമയം. ഒരു ദിവസം അപ്രതീക്ഷിതമായി മുത്തശ്ശിയെ കാണാൻ പോൾ അങ്കിളിനോടൊപ്പം ദിലീപും യൂണിറ്റിലെ ചില അംഗങ്ങളും വീട്ടിലെത്തി. കുറച്ച് തുണികൾ ഒക്കെ തയ്ച്ചു തീർക്കാനുള്ള തിരക്കിലായിരുന്നു യൂണിറ്റ് അംഗങ്ങൾ. അതിനു വേണ്ട സൗകര്യം പോൾ അങ്കിൾ വീട്ടിൽ ചെയ്തു കൊടുത്തു. അവരുടെ ജോലി നടക്കുന്നതിനിടയിൽ മുത്തശ്ശി ദിലീപിനോട് കുശലാന്വേഷണം നടത്തി. കഥാപാത്രങ്ങളെ ഞൊടിയിടയിൽ ആവാഹിച്ച് അഭിനയിക്കാൻ കഴിവുള്ള അനുഗ്രഹീത കലാകാരിയായ മഞ്ജു വാര്യരെ വിവാഹം കഴിച്ച് മഞ്ജു ഒരു കുഞ്ഞിൻറെ അമ്മയായി വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന സമയമായിരുന്നു അത്. മഞ്ജുവാര്യരെ അഭിനയിക്കാൻ വിടാതെ ദിലീപ് വീട്ടിലിരുത്തിയിരിക്കുകയാണെന്ന പഴി നാലു വശത്തു നിന്നുള്ള ആൾക്കാർ പറയുന്ന സമയം. അഭിനയ സാമ്രാട്ടായ തിലകൻ പോലും മഞ്ജു ഒരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ടെങ്കിൽ താനില്ലാതെ ഷൂട്ട് ചെയ്യരുത് എന്ന നിർദ്ദേശം കൊടുത്തിരുന്നു ആ കാലഘട്ടത്തിൽ സംവിധായകർക്ക്. മഹാ…
1956 ലാണ് ആദ്യമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി കേരള സ്കൂൾ കലോത്സവം സംഘടിപ്പിക്കാൻ തുടങ്ങിയത്. അന്ന് ഒരു ദിവസം മാത്രമായിരുന്നു ഇത് നടത്തിയിരുന്നത്. ആദ്യം നടക്കുന്നത് എറണാകുളത്ത്. 1970 ൽ ഈ സ്കൂൾ കലോത്സവം നടത്താൻ തീരുമാനിക്കപ്പെട്ടത് ഇരിഞ്ഞാലക്കുട ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ ആയിരുന്നു. കവി ശ്രീ ശങ്കരക്കുറുപ്പ് ആണ് അധ്യക്ഷൻ എന്ന് അറിഞ്ഞത് മുതൽ ഇരിഞ്ഞാലക്കുടയിലെ വീടുകളിൽ എല്ലാം അയൽ ജില്ലകളിൽ താമസിക്കുന്ന ബന്ധുജനങ്ങളും എത്തിത്തുടങ്ങി. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ആളുകൾ തിങ്ങികൂടി. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും അനുവാദം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവരും അവരവരുടെ വീടും പൂട്ടി ഗവൺമെൻറ് സ്കൂളിലേക്ക് കുതിച്ചു. ഇന്നത്തെപോലെ ഘോഷയാത്രയോ അനാരോഗ്യകരമായ മത്സരമോ ഒന്നുമില്ലായിരുന്നു. കൃത്യസമയത്ത് തന്നെ കവിയുടെ അധ്യക്ഷ പ്രസംഗം കഴിഞ്ഞ് കലാപരിപാടികൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞപ്പോഴേ സ്കൂളിൽ പോയിരുന്ന മാത്തനും തൊമ്മനും ഏഴു മണി ആയപ്പോൾ തന്നെ വിശന്നിട്ടു കണ്ണു കാണാൻ വയ്യ. കുറച്ചുകഴിഞ്ഞപ്പോൾ മാത്തൻ പോയി.…
