ഇന്നും ആരാധകർക്ക് ഒരു മഹാത്ഭുതമാണ് ‘മണിച്ചിത്രത്താഴ്’ എന്ന സിനിമ. ഈ സിനിമയ്ക്ക് മുമ്പോ പിമ്പോ ഇതുപോലൊരു ചിത്രം മലയാള സിനിമയിൽ ഇറങ്ങിയിട്ടില്ല എന്ന് തന്നെ പറയാം. ഈ സിനിമയിലെ “ഒരു മുറൈ വന്ത് പാർത്തായ”, “പഴന്തമിഴ് പാട്ടിഴയും” ഈ രണ്ട് ഗാനത്തിന്റെയും രാഗം ‘ആഹിരി’ രാഗമാണ്. അധികമാരും ഉപയോഗിച്ചു കാണാത്ത ഒരു രാഗമാണ് ഈ ആഹിരി രാഗം. ഈ രാഗത്തിന് ദോഷം ഉണ്ടെന്നും ഈ രാഗം ചെയ്താൽ അന്നം മുടങ്ങും എന്ന ഒരു വിശ്വാസമുണ്ട്. ഈ ഗാനത്തിന് ഈണമിട്ട എം. ജി.രാധാകൃഷ്ണനു അപകടമുണ്ടായി. അതിൻറെ പശ്ചാത്തലസംഗീതം മാത്രം ചെയ്ത ജോൺസൺ മാഷിൻറെ തലമുറ മുഴുവൻ നശിച്ചുപോയി. പലരും ഇതിനെതിരെ പല കമന്റുകളും എഴുതി കണ്ടു. പേരക്കുട്ടികളെ കളിപ്പിച്ചു കൊണ്ടിരുന്ന 80 വയസ്സുള്ള വക്കച്ചൻ ഈ അടുത്ത് കണ്ട ഒരു യൂട്യൂബ് വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ വക്കച്ചനെ പത്തമ്പത് വർഷം മുമ്പുള്ള ചില ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. 🤔🤔 കൊല്ലത്തെ…
Author: Mary Josey Malayil
സുന്ദരനും സുമുഖനും സമ്പന്ന കുടുംബാംഗവുമായ ശ്രീകുമാറിൻറെ സൗഹൃദം ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ ആഗ്രഹിച്ചിരുന്നു. 1980കളിൽ ആ മിക്സഡ് കോളേജിലെ ഒരു താരരാജാവ് തന്നെയായിരുന്നു ശ്രീകുമാർ. പാടാനും വരയ്ക്കാനും എഴുതാനും അറിയുന്ന കോന്തന്മാരെ പെൺകുട്ടികൾ വല്ലാതെ കയറി അങ്ങ് ഇഷ്ടപ്പെടുമെന്ന് ശ്രീ ഇന്നസെൻറ് ‘വടക്കുനോക്കിയന്ത്രം’ എന്ന സിനിമയിൽ പറഞ്ഞതുപോലെ ഉള്ള ഒരു കഥാപാത്രമായിരുന്നു ശ്രീകുമാർ. ശ്രീകുമാറിനെ ആരാധിക്കുന്ന പെൺകുട്ടികൾ ഒരുപാട് പേരുണ്ടായിരുന്നു ആ കോളേജിൽ. ഇദ്ദേഹം ആരെയും നിരാശപ്പെടുത്തി യിരുന്നില്ല. കുറച്ചുനാൾ കഴിഞ്ഞപ്പോൾ സുഹൃത്തുക്കൾ തന്നെ ശ്രീകുമാർ എന്ന പേരുമാറ്റി ‘സ്ത്രീകുമാർ’ എന്നാക്കി. ആരോടും പരിഭവം ഇല്ലാതെ ഇതൊക്കെ എൻറെ മാത്രം ഭാഗ്യം, കഷണ്ടിക്കും അസൂയയ്ക്കും മരുന്ന് കണ്ടുപിടിച്ചിട്ടില്ല എന്ന മട്ടിൽ പുള്ളി ഇതൊന്നും കാര്യമാക്കിയതേയില്ല. സുഹൃത്തുക്കളെ ഏറെ വേദനിപ്പിച്ചത് ഇദ്ദേഹത്തിൻറെ കോളേജ് അഡ്രസ്സിൽ ധാരാളം കത്തുകൾ വരാറുണ്ടായിരുന്നു എന്നുള്ളതായിരുന്നു. വിദ്യാർത്ഥികൾക്കുള്ള കത്തുകൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയാണ് പതിവ്. എന്നാൽ ശ്രീകുമാർ പോസ്റ്റുമാന് ചില്ലറ സാമ്പത്തിക സഹായം നൽകി അവ നേരിട്ട് വാങ്ങിയിരുന്നു.…
ചില ബിസിനസ് ആവശ്യങ്ങൾക്കായിട്ടാണ് ഞാൻ ബാംഗ്ലൂരിൽ വന്നത്. മടങ്ങാനായി രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തി, അവിടെ കാൻറീനിൽ നിന്ന് ഭക്ഷണവും കഴിച്ച് ട്രെയിനകത്തുകയറി. ആരൊക്കെയാണ് തൻറെ സഹയാത്രികർ എന്നു നോക്കി ; വെറുതെ ഒരു കൗതുകത്തിന്. മൂന്നാല് ഐടി പിള്ളേരാണ്. എല്ലാവരും മൊബൈലിൽ ഒട്ടകപക്ഷിയെ പോലെ തലപൂഴ്ത്തി ഇരിപ്പുണ്ട്. നേരെ മുമ്പിൽ നരച്ച താടിയും മുടിയും നീട്ടി വളർത്തി ജീൻസും ജുബ്ബയും ധരിച്ച് വിഷാദ രോഗിയെ പോലെ ഒരാൾ. പ്രായംകൊണ്ട് ഏകദേശം അയാൾ തനിക്ക് മാച്ച് ആണെങ്കിലും ഇദ്ദേഹത്തോട് ഒന്നിച്ചുള്ള യാത്ര! എത്ര അരോചകമായിരിക്കുമെന്ന് ഞാൻ വെറുതെ ആലോചിച്ചു. ഇപ്പോൾ എല്ലാവരും കിടന്നുറങ്ങും. നേരം വെളുത്ത്, ഉച്ചകഴിഞ്ഞ് മാത്രമേ ട്രെയിൻ തിരുവനന്തപുരത്ത് എത്തുകയുള്ളൂ. നാളെ പകൽ മുഴുവൻ ഈ മനുഷ്യൻ ഒന്നിച്ചുള്ള യാത്ര. സഹയാത്രികനെ പരിചയപ്പെട്ട് കൈകൊടുത്ത് അവരവരുടെ ബർത്തിൽ ഉറങ്ങാൻ കിടന്നു എങ്കിലും ഞാൻ ഈ പുതിയ സുഹൃത്ത് സെബിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജപമാല ചൊല്ലുന്നു, ബൈബിൾ വായിക്കുന്നു, 🙏 ചില…
1980കളിൽ കേരളത്തിലെ മിക്ക പുരാതന കത്തോലിക്കാ കുടുംബങ്ങളിലും വിവാഹങ്ങൾ നടത്തികൊടുത്തിരുന്ന ആളായിരുന്നു ബ്രോക്കർ ബേബി. 👱കല്യാണപ്രായമായ യുവതീ -യുവാക്കൾ ഉള്ള സകല വീടുകളിലെയും ക്ഷണിക്കപ്പെടാത്ത അതിഥിയാണ് ഇദ്ദേഹം. അനുയോജ്യരായ വധൂ വരന്മാരെ തേടിപിടിച്ച്💏ചേരുംപടി ചേർത്തു കൊടുത്ത് അവരെ മണിയറയിലേക്ക് കയറ്റി വിടുന്നത് വരെ ബേബിയുടെ എല്ലാ👰👩❤️👨 സഹായസഹകരണങ്ങളും ഉണ്ടാകും. എല്ലാവർക്കും സ്വീകാര്യൻ. ഈ വീടുകളിലെല്ലാം സമയമോ സന്ദർഭമോ നോക്കാതെ ബേബി പ്രത്യക്ഷപ്പെടും. കാൻഡിഡേറ്റുകളുടെ തനത് സൗന്ദര്യം, സ്വഭാവവിശേഷങ്ങൾ പിന്നെ ആ വീട്ടിലെ ഭക്ഷണരീതികൾ ഒക്കെ കണ്ട് മനസ്സിലാക്കാനുള്ള ബേബിയുടെ അടവുകളാണ് അതൊക്ക. അങ്ങനെ പത്തിൽ പത്ത് പൊരുത്തവും ഒക്കുന്ന കുടുംബങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. അതുകൊണ്ടുതന്നെ ബേബിയിലൂടെ വരുന്ന കല്യാണ ആലോചനകൾക്ക് ആണ് എല്ലാ മാതാപിതാക്കളും ആ കാലത്ത് മുൻതൂക്കം കൊടുത്തിരുന്നത്. കാരണം ബേബി നടത്തുന്ന കല്യാണങ്ങൾ നീണാൾ വാഴുന്നുണ്ട്. 👩❤️💋👨👪👨👩👧👦ജോലിയിലെ ആത്മാർത്ഥത, വിശ്വസ്തത, സത്യസന്ധത… ഇതൊക്കെ ബേബിയെ മറ്റ് ബ്രോക്കർമാരിൽ നിന്ന് വ്യത്യസ്തനാക്കുന്നു. അങ്ങനെയിരിക്കെയാണ് ബേബി കല്യാണം നടത്തി കൊടുത്ത ഒരു…
ടൈംപീസിൽ അലാം കൃത്യം ആറു മണിയ്ക്കടിച്ചു. മടിയൻ വിജയൻ അതിൻറെ തലക്കിട്ട് ഒന്നു കൊടുത്ത് പുതപ്പ് ഒന്നുകൂടി തലവഴി മൂടി നന്നായി ഉറക്കം തുടങ്ങി. ഏഴര ആയപ്പോൾ എല്ലാവരെയും പ്‌രാകി കൊണ്ട് എണീറ്റു. നാളെ ശമ്പളം കിട്ടുമല്ലോ എന്നോർത്തപ്പോൾ മാത്രം ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പ്രഭാതകൃത്യങ്ങൾ ഒക്കെ പെട്ടെന്ന് തീർത്ത് സ്കൂട്ടറിൽ സൂപ്പർമാർക്കറ്റിലേക്കു പാഞ്ഞു. ഇന്നെങ്കിലും സൂപ്രണ്ടിന്റെ അടുത്ത് ലേറ്റ് ആയതിനുള്ള മുടന്തൻ ന്യായം പറയാതെ ഒപ്പിക്കാം എന്ന് കരുതി. പക്ഷെ എന്ത് കാര്യം? ഇതേ ചിന്താഗതിയിലുള്ളവരാണ് റോഡ് മുഴുവനും ഉള്ള ആൾക്കാർ. ഹോണടിയും ബഹളവും ട്രാഫിക് ബ്ലോക്കും കഴിഞ്ഞു അന്ന് എത്തിയപ്പോഴും ലേറ്റ് തന്നെ. വേഗം യൂണിഫോം മാറി സൂപ്രണ്ടിന്റെ കണ്ണുവെട്ടിച്ച് ജോലിയിൽ കയറി. ആദ്യത്തെ തിരക്കൊന്ന് കഴിഞ്ഞപ്പോൾ വല്ലതും കഴിക്കാനായി ഫുഡ്കോർട്ടിലേക്ക് പോയി. അവിടെ അതിലും തിരക്ക്. എന്തെങ്കിലും വാരിത്തിന്ന് തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ ആണ് വിജയൻ തൻറെ സുഹൃത്ത് രമേശിന്റെ കാര്യങ്ങൾ ശ്രദ്ധിച്ചത്. വിജയൻറെ അതേ…
സ്കൂളിന് മുമ്പിൽ സ്റ്റേഷനറി കട നടത്തുകയാണ് രമേശൻ. അവിചാരിതമായി ജീവിതഭാരം ഏറ്റെടുക്കേണ്ടി വന്ന ഒരു ഹതഭാഗ്യൻ. ഡിഗ്രി പഠനം കഴിഞ്ഞ് ഉപരി പഠനത്തിനുള്ള പരിശീലനത്തിന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻറെ അപ്രതീക്ഷിത അപകടമരണം. അമ്മയുടെയും പറക്കമുറ്റാത്ത മൂന്ന് അനിയത്തിമാരുടെയും ചുമതല അതോടെ രമേശന്റെ തലയിലായി. പഠിത്തം മാറ്റിവെച്ചു അച്ഛൻ സ്കൂളിന് മുൻപിൽ നടത്തിക്കൊണ്ടിരുന്ന സ്റ്റേഷനറി കട തുടർന്ന് നടത്താൻ നിർബന്ധിതനായി. ബിസിനസ് ചെയ്ത് പരിചയമില്ലാത്ത 21കാരനായ രമേശൻ കടയിലിരുന്ന് ബിസിനസ് പാഠങ്ങൾ ഒന്നൊന്നായി പഠിച്ചുതുടങ്ങി. ഇടത്തരം കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ആ സ്റ്റേഷനറി കട. കൊറോണ വന്ന് സ്കൂൾ അടക്കുകയും കുട്ടികളൊക്കെ പുസ്തകത്തിൽ നിന്ന് ഡിജിറ്റൽ മാധ്യമത്തിലേക്ക് തിരിയുകയും ചെയ്തതോടെ ആ കുടുംബം പട്ടിണിയുടെ രുചി അറിഞ്ഞു തുടങ്ങി. ഒരു വിധം രണ്ടുവർഷം കഴിഞ്ഞ് സ്കൂൾ തുറന്ന് കുട്ടികളും രക്ഷാകർത്താക്കളും ശരവേഗത്തിൽ കടകളിലേക്ക് എത്തിയതോടെ സമാധാനമായി രമേശന്. രമേശിന്റെ കടയുടെ പത്തടി മാറിയാൽ അതുപോലെ തന്നെ മറ്റൊരു കടയും ഉണ്ട്. രണ്ട് കടകളിലും…
നവരാത്രി ആഘോഷങ്ങൾ ആണ് എല്ലായിടത്തും. കടകളിൽ ഒക്കെ പതിവിലേറെ ബംഗാളികളുടെ തിരക്ക്. ഇന്ന് കേരളം ഉണരുന്നത് തന്നെ റെയ്മണ്ട്ന്റെ പ്ലാസ്റ്റിക് ബാഗുമായി നടന്നുപോകുന്ന ബംഗാളിയെ കണികണ്ടാണെന്ന് തോന്നുന്നു. കച്ചവടക്കാരും അത്യാവശ്യം ഹിന്ദിയും ബംഗളായും ഒക്കെ പഠിച്ചു കഴിഞ്ഞു. അവരുടെ ഉപഭോക്താക്കൾ കൂടുതലും ബംഗാളികൾ ആണല്ലോ. ഇതൊക്കെ കണ്ടപ്പോൾ 35 വർഷം മുമ്പ് നടന്ന ഒരു സംഭവം എൻറെ ഓർമ്മയിലേക്ക് ഓടിവന്നു. എൺപതുകളുടെ ആദ്യം. വാഷിംഗ് മെഷീൻ അത്ര പ്രചാരത്തിലായിട്ടില്ല. നാരായണി എന്ന ‘ലിവിങ് വാഷിംഗ് മെഷീൻ’ ആ പ്രദേശത്തുള്ള എല്ലാ വീടുകളിലും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം വന്ന് കിണറിൽ നിന്ന് വെള്ളം കോരി അലക്കുകല്ലിൽ എട്ടു ദിക്ക് പൊട്ടുമാറ് ശബ്ദത്തിൽ തുണി അടിച്ച് അലക്കി, ഊരി പിഴിഞ്ഞ്, കഞ്ഞിയും നീലവും മുക്കി ഉണക്കി, പാതി ഉണക്കം ആവുമ്പോഴേക്കും കരി പെട്ടിയിൽ ഇസ്തിരിയിട്ടു ഭംഗിയായി അടുക്കി വയ്ക്കും. ഇന്നത്തെ ഏതൊരു അലക്കുയന്ത്രത്തെയും തോൽപ്പിക്കുന്ന അലക്കാണ് നാരായണിയുടെത്. അങ്ങനെയിരിക്കെയാണ് ആ പ്രദേശത്തുള്ള എല്ലാ…
അടുത്തടുത്ത മൂന്ന് കൊച്ചു വീടുകളിൽ താമസിക്കുന്നവർ ആയിരുന്നു ഇടത്തരം കുടുംബാംഗങ്ങളായ റോസി, ശാന്ത, ആൻസി എന്നിവർ. മൂന്നു പേരും ഒരേ പള്ളിയിലെ ഇടവക അംഗങ്ങളും ഉറ്റ സുഹൃത്തുക്കളായിരുന്നു. ജീവിതം വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുമ്പോഴാണ് ഇവരുടെയൊക്കെ വീടുകൾക്ക് മുന്നിലുള്ള ഒരു ഒറ്റപ്പെട്ട കൂറ്റൻ ബംഗ്ലാവിലേക്ക് ആരോ താമസത്തിന് എത്തുന്നു എന്ന് അറിഞ്ഞത്. കുറേ നാളായി പൂട്ടിക്കിടന്ന ആ ബംഗ്ലാവ് ജോലിക്കാർ വൃത്തിയാക്കുന്നത് കണ്ടപ്പോൾ മുതൽ അവിടെ താമസത്തിന് എത്തുന്നവരെ കാത്തിരിക്കുകയായിരുന്നു മൂവരും. എല്ലാവർക്കും ഇത് ജർമനിയിൽ ഉള്ള ഒരു നഴ്സിന്റെ വീട് ആണെന്നും നഴ്സും ഭർത്താവും പ്രായം തെറ്റി കല്യാണം കഴിച്ചവർ ആണെന്നും ഇപ്പോൾ അവർ ജർമനിയിൽ ആണെന്നും മാത്രമേ അറിയൂ. എല്ലാവരും കാത്തു കാത്തിരുന്ന ആ ദിവസം വന്നെത്തി. അവിടെ താമസത്തിനായി വന്നത് നഴ്സിന്റെ അമ്മായിഅമ്മ ഒരാൾ മാത്രമായിരുന്നു. കൂടെ ഒരു ജോലിക്കാരിയും. ഡ്രൈവർ കാർ ഷെഡ്ഡിൽ കയറ്റിയിട്ട് താക്കോലും ഏലിക്കുട്ടി ചേടത്തിയെ ഏൽപ്പിച്ച് ഇനി ആവശ്യമുള്ളപ്പോൾ വിളിച്ചാൽ മതിയെന്നും …
ലോക അൽഷിമേഴ്‌സ് മാസം സെപ്റ്റംബറിനെ അൽഷിമേഴ്സ് മാസം ആയും സെപ്റ്റംബർ 21നെ അൽഷിമേഴ്സ് ദിനമായും ലോകമെമ്പാടും ആചരിച്ചു വരികയാണ്. 1901 ൽ ഒരു സ്ത്രീയെ ചികിത്സിക്കുന്നതിന് ഇടയിൽ ഈ രോഗം ആദ്യമായി കണ്ടെത്തിയ ജർമൻ സൈക്യാട്രിസ്റ്റായ ‘അലോയിസ് അൽഷിമർ’ ൽ നിന്നാണ് രോഗത്തിന് ഈ പേര് ലഭിച്ചത്. 2005 ൽ ബ്ലസി സംവിധാനം ചെയ്ത് പുറത്തിറക്കിയ ‘തന്മാത്ര’ എന്ന ചിത്രമാണ് അൽഷിമേഴ്സ് എന്ന രോഗത്തെ കുറിച്ചും അത് ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളെ കുറിച്ചുമൊക്കെ മലയാളികളെ കൂടുതൽ ബോധവാന്മാരാക്കിയത് എന്ന് പറയാം. മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലാലേട്ടൻ ആ ചിത്രത്തിലൂടെ നേടി. ഈ രോഗത്തിന് അടിമ ആയ ഒരു സ്ത്രീയെ എനിക്കറിയാമായിരുന്നു. ഒരു വെക്കേഷൻ അച്ഛനമ്മമാരോടൊപ്പം ചിലവഴിക്കാൻ ഇരിഞ്ഞാലക്കുടയിൽ പോയപ്പോൾ ഞാൻ കേട്ടറിഞ്ഞ അനുഭവ കഥയാണിത്. അമ്മയുടെ പല ജോലിക്കാരികളിൽ ഒരാളായിരുന്നു കാർത്തു.ദിവസവും വരും. കുറച്ചുനേരം അമ്മയോട് സംസാരിച്ചിരിക്കും. മുറ്റം അടിക്കലും ചെടികൾക്ക് നനയ്ക്കലും പോലുള്ള പതിവ് ജോലികൾ…
ജാസ്മിൻ ഈ കോൺക്രീറ്റ് കൊട്ടാരത്തിൽ താമസം തുടങ്ങിയിട്ട് ഒന്നര വർഷമായി. പത്തിരുന്നൂറു വീട്ടുകാർ ഹോട്ടൽമുറിയിൽ എന്നപോലെ അടുത്തടുത്ത് താമസം ഉണ്ടെങ്കിലും തൊട്ടടുത്ത ഫ്ലാറ്റിൽ ആരാണ് താമസിക്കുന്നത് എന്നു പോലും ജാസ്മിനു അറിഞ്ഞുകൂടാ. നാട്ടിൻപുറത്ത് കാണുന്നതുപോലുള്ള കുശലാന്വേഷണങ്ങൾ ഒന്നുമില്ല. ലിഫ്റ്റിലോ ഇടനാഴികയിലോ വെച്ച് ഇതര ഫ്ലാറ്റ്കാരെ കാണുമ്പോൾ ഒരു കൃത്രിമ ചിരി വരുത്തുക മാത്രം മതിയാകും. നല്ല വ്യക്തി സ്വാതന്ത്ര്യം ഉണ്ട് ഇവിടെ. ചില ഫ്ലാറ്റുകളിൽ മാത്രമാണ് കുടുംബമായി ആൾക്കാർ താമസം. ചിലയിടത്ത് ലിവിംഗ് ടുഗതർ കാരാണ്. ചില ഫ്ലാറ്റുകളിൽ ടെക്കികൾ കൂട്ടംകൂടി താമസിക്കുന്നു. വീട്ടമ്മയായ ജാസ്മിൻ ഇവിടെ വന്ന ഇടക്ക് പലരെയും പരിചയപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ആർക്കും അതിനൊന്നും സമയവുമില്ല, മനസ്സുമില്ല. ജാസ്മിൻ പതിവായി ജിമ്മിൽ പോകാൻ തുടങ്ങി. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ സമയം നിശ്ചയിച്ചിട്ടുണ്ട്. മൊബൈൽ ഫോണിൽ പാട്ട് ഓൺ ചെയ്തു ഇയർഫോൺ ചെവിയിൽ തിരുകിയാണ് സ്ത്രീകൾ വ്യായാമം തുടങ്ങുന്നത് തന്നെ. ഒരു കൃത്രിമ ചിരിക്ക് അപ്പുറമുള്ള സൗഹൃദം ആരുമായും ഇതുവരെ…
