Author: Mary Josey Malayil

Short story writer.

മാതൃദിനം– മെയ് 12 2024. ഗ്രാഫ്റ്റണിലെ  സെൻറ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്നാ ജാർവിസ് എന്ന സ്ത്രീയാണ് തൻറെ അമ്മ മരിച്ചതിനെ തുടർന്ന് അമ്മയുടെ ശവകുടീരത്തിനു മുകളിൽ പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ച് മാതൃദിനം എന്ന ആശയത്തിന് തുടക്കമിട്ടത്. ഈ പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളി എന്ന പദവി വഹിക്കുന്നു.1914 ൽ അമേരിക്കയിൽ മദർഡേ ഔദ്യോഗിക അവധി ദിനമായി  പിന്നീട് മാറി. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാതൃത്വത്തെ ബഹുമാനിക്കുന്ന ദിവസമായി പ്രസിഡൻറ് വുഡ്രോ വിൽസൺ പ്രഖ്യാപിച്ചു. 2020 സെപ്റ്റംബർ 12നാണ് എൻറെ അമ്മ ജീവിതത്തിലെ എല്ലാ കടമകളും ഉത്തരവാദിത്വങ്ങളും ഏറ്റവും ഭംഗിയായി നിറവേറ്റി ആരോടും ഒരു വാക്കുപോലും പറയാതെ, മിണ്ടാതെ കടന്നുപോകുന്നത്. ഒരു മാതൃദിനം എത്തേണ്ട കാര്യമില്ല എനിക്ക് അമ്മയെ ഓർക്കാൻ എന്നാലും ചെറിയൊരു ഓർമക്കുറിപ്പ് എഴുതാം എൻറെ അമ്മയെ കുറിച്ച്. 1990 കാലഘട്ടം. മക്കളിൽ അവസാനത്തെ ആളുടേയും വിവാഹം കഴിഞ്ഞ് അച്ഛനും അമ്മയും വീട്ടിൽ ഒറ്റക്കായ സമയം. മക്കളൊക്കെ…

Read More

ഇന്ന് എൻറെ മുത്തശ്ശി ജീവിച്ചിരുന്നുവെങ്കിൽ ഞങ്ങൾ ശതാബ്ദി ആഘോഷിക്കുമായിരുന്നു. 2000ആണ്ട്. ’ഡാർലിംഗ് ഡാർലിംഗ്’ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്ന സമയം. ഒരു ദിവസം അപ്രതീക്ഷിതമായി മുത്തശ്ശിയെ കാണാൻ പോൾ അങ്കിളിനോടൊപ്പം ദിലീപും യൂണിറ്റിലെ ചില അംഗങ്ങളും വീട്ടിലെത്തി. കുറച്ച് തുണികൾ ഒക്കെ തയ്ച്ചു തീർക്കാനുള്ള തിരക്കിലായിരുന്നു യൂണിറ്റ് അംഗങ്ങൾ. അതിനു വേണ്ട സൗകര്യം പോൾ അങ്കിൾ വീട്ടിൽ ചെയ്തു കൊടുത്തു. അവരുടെ ജോലി നടക്കുന്നതിനിടയിൽ മുത്തശ്ശി ദിലീപിനോട് കുശലാന്വേഷണം നടത്തി. കഥാപാത്രങ്ങളെ ഞൊടിയിടയിൽ  ആവാഹിച്ച് അഭിനയിക്കാൻ കഴിവുള്ള അനുഗ്രഹീത കലാകാരിയായ മഞ്ജു വാര്യരെ വിവാഹം കഴിച്ച് മഞ്ജു ഒരു കുഞ്ഞിൻറെ അമ്മയായി വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കുന്ന സമയമായിരുന്നു അത്. മഞ്ജുവാര്യരെ അഭിനയിക്കാൻ വിടാതെ ദിലീപ് വീട്ടിലിരുത്തിയിരിക്കുകയാണെന്ന  പഴി നാലു വശത്തു നിന്നുള്ള ആൾക്കാർ പറയുന്ന സമയം. അഭിനയ സാമ്രാട്ടായ തിലകൻ പോലും മഞ്ജു   ഒരുമിച്ചുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ടെങ്കിൽ താനില്ലാതെ ഷൂട്ട് ചെയ്യരുത് എന്ന നിർദ്ദേശം കൊടുത്തിരുന്നു ആ കാലഘട്ടത്തിൽ സംവിധായകർക്ക്. മഹാ…

Read More

1956 ലാണ് ആദ്യമായി കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്കു വേണ്ടി കേരള സ്കൂൾ കലോത്സവം സംഘടിപ്പിക്കാൻ തുടങ്ങിയത്. അന്ന് ഒരു ദിവസം മാത്രമായിരുന്നു ഇത് നടത്തിയിരുന്നത്. ആദ്യം നടക്കുന്നത് എറണാകുളത്ത്. 1970 ൽ  ഈ സ്കൂൾ കലോത്സവം നടത്താൻ തീരുമാനിക്കപ്പെട്ടത് ഇരിഞ്ഞാലക്കുട ഗവൺമെൻറ് ബോയ്സ് ഹൈസ്കൂളിൽ ആയിരുന്നു. കവി ശ്രീ ശങ്കരക്കുറുപ്പ്  ആണ്  അധ്യക്ഷൻ എന്ന് അറിഞ്ഞത് മുതൽ ഇരിഞ്ഞാലക്കുടയിലെ വീടുകളിൽ എല്ലാം അയൽ ജില്ലകളിൽ താമസിക്കുന്ന ബന്ധുജനങ്ങളും എത്തിത്തുടങ്ങി. അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ആളുകൾ തിങ്ങികൂടി. വൈകുന്നേരം ആറുമണി കഴിഞ്ഞാൽ സ്ത്രീകൾക്ക് പുറത്തിറങ്ങാൻ പോലും അനുവാദം ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ എല്ലാവരും അവരവരുടെ വീടും പൂട്ടി ഗവൺമെൻറ് സ്കൂളിലേക്ക് കുതിച്ചു. ഇന്നത്തെപോലെ ഘോഷയാത്രയോ അനാരോഗ്യകരമായ മത്സരമോ  ഒന്നുമില്ലായിരുന്നു. കൃത്യസമയത്ത് തന്നെ കവിയുടെ അധ്യക്ഷ പ്രസംഗം കഴിഞ്ഞ് കലാപരിപാടികൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞപ്പോഴേ സ്കൂളിൽ പോയിരുന്ന മാത്തനും തൊമ്മനും ഏഴു മണി ആയപ്പോൾ തന്നെ വിശന്നിട്ടു കണ്ണു കാണാൻ വയ്യ. കുറച്ചുകഴിഞ്ഞപ്പോൾ മാത്തൻ പോയി.…

Read More

എപ്പിഫെനി തിരുന്നാൾ (ലേഖനം ) ജോണി തെക്കേത്തല, ഇരിഞ്ഞാലക്കുട. ‘എപ്പിഫെനി ‘എന്ന ഗ്രീക്ക് വാക്കിന് പ്രത്യക്ഷത, വെളിപ്പെടൽ എന്നൊക്കെയാണ് അർത്ഥം. കിഴക്ക് കണ്ട നക്ഷത്രത്തെ പിൻപറ്റി മാഗി എന്ന ബഹുമാനപ്പേരിനാൽ അറിയപ്പെടുന്ന മൂന്നു ശാസ്ത്രജ്ഞന്മാർ ജെറുസലമിലേക്ക്‌ വന്നു. പരിവാരസമേതം വന്ന അവർ ഹേറോദ് രാജകൊട്ടാരത്തിൽ എത്തി.കിഴക്ക് കണ്ട നക്ഷത്രം അവരെ പിന്നെയും നയിച്ച് ബേത്ലെഹാമിലെ ഒരു കൊച്ചു വീടിനു മുകളിൽ വന്ന് ഉറച്ചു നിന്നു.യഹൂദർക്കും പുറംജാതിക്കാർക്കും വെളിച്ചം വീശാനുള്ള മിശിഹായുടെ മുമ്പിലാണ് തങ്ങൾ നിൽക്കുന്നത് എന്ന് ദൈവാരൂപിയുടെ സഹായം കൊണ്ട് അവർക്ക് ബോധ്യപ്പെട്ടു. അവർ മുട്ടുകുത്തി ആരാധിച്ച്, കൊണ്ടുവന്നിരുന്ന പൊന്നും മുരുളും കുന്തിരിക്കവും കാഴ്ച വച്ചു. ആ രാത്രി അവർക്ക് ഒരു സ്വപ്നം ഉണ്ടായി. “ഹേറോദിന്റ അടുക്കലേക്ക് തിരിച്ചു പോകാതെ വേറെ വഴിക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങുക. “ അങ്ങനെ തന്നെ അവർ ചെയ്തു. ജ്ഞാനികൾ ഉണ്ണീശോയെ കണ്ടുമുട്ടിയ ഈ ദിനത്തിന്റെ അനുസ്മരണം ആയാണ് എപ്പിഫെനി തിരുന്നാൾ ആഗോള സഭ ആചരിക്കുന്നത്.…

Read More

സ്നേഹപൂർവ്വം ഹോ!ഹോ!ഹോ! അപ്പൂപ്പൻ 🎄✨️ ക്രിസ്തുമസിനെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് ലോകമാകെ കുഞ്ഞുങ്ങൾക്ക് സമ്മാനപ്പൊതികളുമായി🎈🏀🎭🎁🧸ഡിസംബറിന്‍റെ തണുപ്പിൽ ‘ജിംഗിൾ ബെൽസ്’ പാടി നൃത്തം ചെയ്തെത്തുന്ന ക്രിസ്മസ് പാപ്പയെയാണ്. ⛄️⛄️ തുർക്കിയിൽ ജനിച്ച നിക്കോളാസ് എന്ന വിശുദ്ധനാണ് സാന്താക്ലോസ്🎅എന്ന ഇതിഹാസം ആയി മാറിയത്. ജീവിതകാലത്ത് തന്റെ ചുറ്റുമുള്ള എല്ലാ അവശരേയും ദരിദ്രരേയും അളവറ്റ് അദ്ദേഹം സഹായിച്ചു. കുട്ടികൾക്കും പാവപ്പെട്ടവർക്കും എല്ലാം അവരറിയാതെ തന്നെ അദ്ദേഹം ക്രിസ്മസ് സമ്മാനങ്ങൾ കൊടുത്തിരുന്നു🤶. ലോകത്തിലെ എല്ലാ കുട്ടികളെയും വികൃതിക്കുട്ടികൾ, നല്ല കുട്ടികൾ 🤵🧛🚶🚶‍♀️എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. ക്രിസ്മസ് തലേരാത്രി നല്ല കുട്ടികൾക്ക് മിഠായിയും കളിപ്പാട്ടങ്ങളും🍬🎂🥧🧁🎈 ബലൂണും പോലുള്ള സമ്മാനങ്ങൾ നൽകും.വികൃതി കുട്ടികൾക്ക് കൽക്കരിയും ചുള്ളിക്കമ്പ്, മരക്കഷണം പോലുള്ള സമ്മാനങ്ങളും. എട്ടോ ഒമ്പതോ പറക്കും റെയിൻഡിയറുകൾ വലിക്കുന്ന വണ്ടിയിലാണ്🎅 സാന്താക്ലോസ് വരിക. ബാൻഡ്മേളത്തിന്റ അകമ്പടിയോടെ ഡിസംബർ മാസത്തിന്റെ തുടക്കം മുതൽ വെളുത്ത താടിയും ചുവന്ന തൊപ്പിയും കയ്യിൽ ഒരു ചാക്ക് നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്താക്ലോസ്. വിശുദ്ധ നിക്കോളാസ് എന്ന…

Read More

“നേര്”  പറയാൻ ലാലേട്ടൻ മോഹൻലാൽ എന്ന നടനവിസ്മയം തകർത്തഭിനയിച്ച “നേര്” സൂപ്പർ സിനിമ. എത്രയോ നാളു കൂടി പരസ്യങ്ങളുടെ അകമ്പടിയില്ലാതെ, ഫോണിലെ മെസ്സേജോ കോളോ അറ്റൻഡ് ചെയ്യാതെ, കോളിംഗ് ബെൽ അടിക്കുന്നത് ആരെന്ന് നോക്കാതെ,ഇടയ്ക്കൊന്ന് അടുക്കളയിൽ എത്തിനോക്കാതെ രണ്ടര മണിക്കൂർ തീയേറ്ററിൽ സ്വസ്ഥമായി ഇരുന്ന് ഒരു സിനിമ കണ്ടപ്പോൾ   അതിൻറെ സന്തോഷം ഒന്ന് വേറെ തന്നെ. പകൽപോലെ വ്യക്തമായ ഒരു നേരിനെ പലതരം ഇരുട്ടുകൾ കൊണ്ട് മൂടാൻ ശ്രമിക്കുന്ന പ്രതിഭാഗം വക്കീലിന്‍റെയും  മകളുടെയും വാദങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കുന്ന വാദിഭാഗം വക്കീൽ ആയി ലാലേട്ടൻ ജീവിക്കുന്നു.  പലപ്പോഴും കയ്യടിയുടെ ബഹളം കൊണ്ട് ഡയലോഗുകൾ മുഴുവൻ കേൾക്കാനായില്ല എന്നൊരു സങ്കടം മാത്രം.  സാറ എന്ന പെൺകുട്ടിയായി അഭിനയിക്കുന്ന അനശ്വര ആണ് ഇനി നമ്മുടെ മലയാള സിനിമയുടെ അടുത്ത ലേഡീ സൂപ്പർസ്റ്റാർ എന്ന് നിസ്സംശയം പറയാം. ജീവിതത്തിലെ ഏതോ അന്ധയെ കണ്ട് സൂക്ഷ്മനിരീക്ഷണം നടത്തി അതി കഠിനമായ പരിശീലനത്തിലൂടെ ആ ഭാവപ്രകടനങ്ങൾ അതേപടി ഒപ്പിയെടുത്തത് പോലെയുണ്ട്…

Read More

പത്തിരുപത് വർഷം മുമ്പ് നടന്ന ഒരു സംഭവമാണിത്. ശശിധരനും ചെല്ലപ്പനും സഹോദരങ്ങളും അതിലുപരി ഒന്നര വയസ്സിന്റെ പ്രായവ്യതാസം മാത്രം ഉള്ളതുകൊണ്ട് ഉറ്റ സുഹൃത്തുക്കളുമായിരുന്നു. രണ്ടുപേരും കേന്ദ്രസർക്കാർ ജീവനക്കാരായതുകൊണ്ടുതന്നെ പല നാടുകളിൽ ആയിരുന്നു വിരമിക്കുന്നതുവരെ ജീവിച്ചിരുന്നത്.എന്നാൽ ആ സ്നേഹബന്ധത്തിന് ഒരു ഉടവും തട്ടാതിരിക്കാൻ രണ്ടുപേരും സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ തങ്ങളുടെ സ്വന്തം നാടായ തൃശ്ശൂരിൽ അടുത്തടുത്ത് വീടുവെച്ച് താമസം തുടങ്ങി. ജന്മനാട്ടിൽ എത്തിയപ്പോഴാണ് രണ്ടുപേരും ജീവിതം ആഘോഷിക്കാൻ തുടങ്ങിയത്. തങ്ങൾക്ക് ഇതുവരെ നഷ്ടപ്പെട്ടിരുന്ന തൃശ്ശൂർ പൂരവും പുലിക്കളിയും അമ്പലത്തിലെ ഉത്സവങ്ങളും… അങ്ങനെ ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്തൊക്ക  അവർ രണ്ടുപേരും ഉണ്ടാകും.എങ്ങോട്ട് തിരിഞ്ഞാലും സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരും. മക്കളൊക്കെ കല്യാണം കഴിഞ്ഞ് കുടുംബമായി വിദേശത്തും കേരളത്തിനു പുറത്തും ഒക്കെയായി താമസിക്കുന്നു. പെൻഷൻ ഉള്ളതുകൊണ്ട് യാതൊരു അല്ലലും ഇല്ലാത്ത ജീവിതം. വൈകുന്നേരമായാൽ വെടിവട്ടവുമായി ആൽത്തറയിൽ സമപ്രായക്കാരൊക്കെ ഒത്തുകൂടി രാഷ്ട്രീയം, സിനിമ, ഈ നാടിൻറെ പോക്ക്, കുടുംബങ്ങളുടെ കെട്ടുറപ്പ്, മൂല്യച്യുതി,ന്യൂജനറേഷൻ ട്രെന്ഡുകൾ, അമേരിക്കയുടെ ഇടപെടലുകൾ അങ്ങനെ …

Read More

ഒരു മധുര സ്മരണ ഉറ്റ സുഹൃത്തും മുൻകാല നാടക നടനുമായ ശ്രീ. കെ. ആർ.സ്റ്റാൻലി  പോളേട്ടനെ  അനുസ്മരിക്കുന്നു:- വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്. ജേഷ്ഠ സഹോദരനെപ്പോലെ സ്നേഹിച്ചിരുന്ന, ഒരു യാത്ര പോലും പറയാതെ പോയ പോളേട്ടനെ കുറിച്ചുള്ള ഓർമ്മകൾ. പോളേട്ടന്റെ സഹോദരന്റെ  സുഹൃത്തായിരുന്ന ഞാൻ അദ്ദേഹവുമായി പരിചയപ്പെട്ടു വളരെ വേഗം തന്നെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു. ഞങ്ങൾ മൂവരും നാട്ടുകാര്യങ്ങൾക്കും വീട്ടുകാര്യങ്ങൾക്കുമായി കൂടെകൂടെ ഒന്നിച്ചു യാത്ര ചെയ്യാറുണ്ട്. യാത്രകൾക്കിടയിൽ  നാട്ടുകാരും പരിചിതരും  അപരിചിതരും പൊലീസുകാർ അടക്കം പോളേട്ടനെ  പരിചയപ്പെടാനും കുശലാന്വേഷണത്തിനും വരും. മൊബൈൽ ഇല്ലാത്തതുകൊണ്ട് സെൽഫി ഫോട്ടോയെടുപ്പ് ഇല്ല. അങ്ങനെയിരിക്കെ ഒരു ദിവസം പോളേട്ടന്റെ പിറന്നാൾ ആയിരുന്നു  അന്ന്.  ഞങ്ങൾ മൂന്നു പേരും കൂടി പള്ളി സന്ദർശനം കഴിഞ്ഞ് അത്യാവശ്യമായി പോളേട്ടന്റെ വീടുപണി നടക്കുന്ന സ്ഥലത്തേക്ക്  പോവുകയാണ്.പോളേട്ടനാണ്  വേഗത കുറച്ച് ജീപ്പ് ഓടിക്കുന്നത്.പുറകിൽ വന്നിരുന്ന  ഒരു ടാക്സി കാർ അതിനകത്ത് കുട്ടികളും കുടുംബവും ഒക്കെയായി  ആൾക്കാർ തിങ്ങിഞെരുങ്ങി ഇരിപ്പുണ്ട്. കുറേ സമയം ആയി …

Read More

ക്രിസ്തുമസും പുതുവർഷവും ഒക്കെ അടുത്ത് വരികയല്ലേ എൻറെ വീടും വീട്ടിലെ ഫർണിച്ചറുകളും ഒക്കെ സുന്ദരം ആക്കണം എന്ന് എനിക്ക് തോന്നി. സ്റ്റാറും ക്രിസ്മസ് ട്രീയും പുൽക്കൂടും ഒരുക്കുന്നതിനു മുമ്പേ അത്യാവശ്യം എല്ലാ മുറികളിലെയും കർട്ടനുകൾ പുതിയത് തയ്പ്പിക്കൽ, പുതിയ കുഷ്യനുകൾ, പുതിയ ബഡ്സ്പ്റെഡ്, പില്ലോ കവർ, പുതുവസ്ത്രങ്ങൾ എടുക്കൽ… അങ്ങനെ തകൃതിയായി ഓരോ കാര്യങ്ങൾ ബജറ്റ് അനുസരിച്ച് നടപ്പാക്കി കൊണ്ടിരിക്കുമ്പോഴാണ് എൻറെ നാല് കസേരകളെ പുതിയ ഉടുപ്പ് ഇടീച്ചു സുന്ദരികൾ ആക്കണമെന്ന് തോന്നിയത്. നാല് കസേരകളുടെ ‘അപ്പോൾസ്ട്രീ’ അത്ര പോര. പുത്തൻ ഉടുപ്പ് ഇട്ടാൽ പ്രശ്നം പരിഹരിക്കാം. ഗൂഗിളിൽ ഒന്ന് സെർച്ച് ചെയ്തു. ഫ്ലിപ്കാർട്ട്ലും ആമസോണിലും വെറുതെ കണ്ണോടിച്ചു. നിറം ഒന്നിന്റെയും  ഒരു തൃപ്തി വരുന്നില്ല. വെള്ളനിറം അകമ്പടി ഇല്ലാത്ത കടുത്ത നിറങ്ങൾ ആണ് ഞാൻ നോക്കിക്കൊണ്ടിരുന്നത്.  സകലതിനും തന്നെ അൽപം വെള്ളനിറം കലർന്നിട്ടുണ്ട്. ഇരിക്കുന്ന കസേരകളിൽ വെള്ളനിറം വന്നാൽ അത് പെട്ടെന്ന് മുഷിഞ്ഞ് നിറം മങ്ങുമല്ലോ എന്ന് കരുതി വീണ്ടും…

Read More

എഴുത്തു പരീക്ഷയിൽ അഞ്ചു മാർക്ക് കിട്ടിയാൽ പോലും കുട്ടികൾ SSLC പാസാകുന്ന രീതിയാണ്  കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഉണ്ടായിരുന്നത്. പഠന നിലവാരം താഴുകയും തദ്വാരാ കുട്ടികളുടെ കാര്യക്ഷമത കുറഞ്ഞതായി  കണ്ടെത്തിയതുകൊണ്ട്‌ എല്ലാ കുട്ടികളേയും വിജയിപ്പിക്കുന്ന രീതി  നിർത്തലാക്കുവാനായിരുന്നു  വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. DPEP നിലവിൽ വന്നിട്ട് രണ്ടു പതിറ്റാണ്ടായിരുന്നു. ദരിദ്ര പിള്ളാർ ഇങ്ങനെ പഠിച്ചാൽ മതി എന്നാണ് ഇതിന്റെ ഫുൾ ഫോം എന്നൊരു സരസൻ പറഞ്ഞിട്ടുണ്ട്. ഇതോടെയാണ് സർക്കാർ സ്കൂളിൽ നിന്ന് കുട്ടികൾ മറ്റ് ബോർഡുകളിലേക്ക് പോയിത്തുടങ്ങിയത്. പണ്ട് ഇന്റർമീഡിയറ്റ് (പഴയ പന്ത്രണ്ടാം ക്ലാസ്സ് ) പാസ്സായ ഒരാൾക്ക് അത്യാവശ്യം ഇംഗ്ലീഷും മലയാളവും എല്ലാം നന്നായി കൈകാര്യം ചെയ്യാൻ അറിയാം. ഇന്ന് SSLC പാസ്സായി എന്നു പറയുന്ന കുട്ടിക്ക് മിക്കവാറും ഇംഗ്ലീഷും അറിഞ്ഞു കൂടാ. മലയാളവും അറിഞ്ഞു കൂടാ. DPEP യുടെ അപകടം കേരള സമൂഹത്തോട് ആദ്യം വിളിച്ചു പറഞ്ഞത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്. 20 വർഷം മുൻപു നടന്ന…

Read More