Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഡി.പി.ഇ.പി. (DPEP) യും കൺഗ്രാഡുലേഷൻസും 🙆‍😝😳
ജീവിതം നര്‍മം സ്‌കൂൾ / കോളേജ്

ഡി.പി.ഇ.പി. (DPEP) യും കൺഗ്രാഡുലേഷൻസും 🙆‍😝😳

By Mary Josey MalayilDecember 6, 2023Updated:December 10, 20234 Comments3 Mins Read74 Views
Bookmark Now
Please login to bookmark Close

No account yet? Register

എഴുത്തു പരീക്ഷയിൽ അഞ്ചു മാർക്ക് കിട്ടിയാൽ പോലും കുട്ടികൾ SSLC പാസാകുന്ന രീതിയാണ്  കേരളത്തിലെ സർക്കാർ സ്കൂളുകളിൽ ഉണ്ടായിരുന്നത്. പഠന നിലവാരം താഴുകയും തദ്വാരാ കുട്ടികളുടെ കാര്യക്ഷമത കുറഞ്ഞതായി  കണ്ടെത്തിയതുകൊണ്ട്‌ എല്ലാ കുട്ടികളേയും വിജയിപ്പിക്കുന്ന രീതി  നിർത്തലാക്കുവാനായിരുന്നു  വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. DPEP നിലവിൽ വന്നിട്ട് രണ്ടു പതിറ്റാണ്ടായിരുന്നു. ദരിദ്ര പിള്ളാർ ഇങ്ങനെ പഠിച്ചാൽ മതി എന്നാണ് ഇതിന്റെ ഫുൾ ഫോം എന്നൊരു സരസൻ പറഞ്ഞിട്ടുണ്ട്. ഇതോടെയാണ് സർക്കാർ സ്കൂളിൽ നിന്ന് കുട്ടികൾ മറ്റ് ബോർഡുകളിലേക്ക് പോയിത്തുടങ്ങിയത്. പണ്ട് ഇന്റർമീഡിയറ്റ് (പഴയ പന്ത്രണ്ടാം ക്ലാസ്സ് ) പാസ്സായ ഒരാൾക്ക് അത്യാവശ്യം ഇംഗ്ലീഷും മലയാളവും എല്ലാം നന്നായി കൈകാര്യം ചെയ്യാൻ അറിയാം. ഇന്ന് SSLC പാസ്സായി എന്നു പറയുന്ന കുട്ടിക്ക് മിക്കവാറും ഇംഗ്ലീഷും അറിഞ്ഞു കൂടാ. മലയാളവും അറിഞ്ഞു കൂടാ. DPEP യുടെ അപകടം കേരള സമൂഹത്തോട് ആദ്യം വിളിച്ചു പറഞ്ഞത് കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ്.

20 വർഷം മുൻപു നടന്ന രസകരമായ എന്റെ ഒരു അനുഭവം  നിങ്ങളുമായി പങ്ക് വയ്ക്കുന്നു.  ഞങ്ങൾ തിരുവനന്തപുരത്ത് താമസിക്കുന്ന സമയം, എന്റെ അനിയത്തി രണ്ടാമത്തെ പ്രസവത്തിന് ബോംബെയിൽ നിന്നു വന്നു. മൂത്ത കുഞ്ഞിന് രണ്ടര വയസ്സു പ്രായം. വീട്ടിലെ കട്ടിയായ ജോലിയൊക്കെ ചെയ്യാൻ ഒരു പാർട്ട് ടൈം ജോലിക്കാരിയുണ്ട്. ഒരു ദിവസം ആ ജോലിക്കാരിയുടെ പത്താം ക്ലാസ്സിൽ പഠിക്കുന്ന മകൾ അമ്മയെ ജോലി കഴിഞ്ഞ് എങ്ങോട്ടോ കൂട്ടിക്കൊണ്ടു പോകാൻ എത്തി. ലത എന്നായിരുന്നു അവളുടെ പേര്. എന്റെ അനിയത്തിയുടെ രണ്ടര വയസ്സുള്ള മകനുമായി നല്ല കമ്പനിയായി. പിറ്റേ ദിവസം മുതൽ അമ്മയോടൊപ്പം ഈ കുഞ്ഞിനെ കളിപ്പിക്കാൻ മകളും വന്നു തുടങ്ങി.  സ്കൂളിലെ വാർഷികത്തിന്റെയന്ന് അനിയത്തിയുടെ കല്യാണത്തിന് ഉപയോഗിച്ച ചുട്ടിയും മാട്ടിയും കുപ്പിവളകളുമൊക്കെയിട്ട് നൃത്തത്തിൽ പങ്കെടുക്കുന്ന അവളെ ഒരുക്കി വിട്ടതോടെ ലതക്ക് വലിയ സന്തോഷമായി.  വളരെ ലാഘവത്തോടെ SSLC  ബോർഡ്‌ പരീക്ഷ എഴുതാൻ പോകുന്ന ലതയെക്കണ്ട് ഞങ്ങൾ അന്തം വിട്ടാണ് നിന്നിരുന്നത്. അച്ഛൻ ആ സമയത്ത് KSEB യിൽ നിന്ന് വിരമിച്ച് ഓഫീസ് മുറിയിലിരുന്ന് ‘ വൈദ്യുതി പ്രതിസന്ധി എങ്ങനെ മറികടക്കാം’,   ‘പ്രസരണ നഷ്ടം എങ്ങനെ തടയാം’?  അങ്ങനെയൊക്കെയുള്ള ലേഖനങ്ങൾ എഴുതി കൊണ്ടിരിക്കുകയാണ് പത്രത്തിൽ കൊടുക്കാൻ.

ലതയുടെ പരീക്ഷയുടെ അവസാനദിവസം എത്തി. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ കണക്കു പരീക്ഷയുടെ ചോദ്യപേപ്പർ വച്ച് ഞങ്ങൾ എഴുതിയിരിക്കുന്ന ഉത്തരങ്ങൾ ശരിയാണോ എന്ന് നോക്കുന്ന രീതി അച്ഛന് പണ്ട് മുതലേ ഇഷ്ടമുള്ള കാര്യമാണ്. മിക്കവാറും ഈ കലാപരിപാടി കഴിയുമ്പോൾ അമ്മയുടെ കയ്യിൽ നിന്ന് പൊരിഞ്ഞ തല്ല് കിട്ടാറുണ്ട്. അതോർമ്മയുള്ളതു കൊണ്ട്  ഞങ്ങൾ ലതക്ക്  ഒരു ഉപദേശം കൊടുത്തു.  “കണക്കിന്റെ പരീക്ഷ കഴിഞ്ഞു വരുമ്പോൾ തീർച്ചയായും അച്ഛൻ  കണക്കിന്റെ ചോദ്യ പേപ്പർ എവിടെയെന്നു ചോദിക്കും. അച്ഛനു ഇപ്പോഴത്തെ  കണക്ക് യാതൊന്നും അറിഞ്ഞു കൂടാ  എന്നൊക്കെ പറഞ്ഞ് ചോദ്യ പേപ്പർ കൊണ്ടു വരാൻ പറയും. ഉത്തരങ്ങൾ തെറ്റിച്ച് തുടങ്ങുമ്പോൾ അച്ഛന്റെ വിധം മാറും. ചെവി പൊന്നാക്കും. ബേസിക്ക് കാര്യങ്ങൾ പോലുമറിയാതെ എങ്ങനെ ഇവിടം വരെയെത്തി എന്ന് പറഞ്ഞ് വഴക്കു തുടങ്ങും. അതുകൊണ്ട് ലത കണക്ക് ചോദ്യ പേപ്പർ    സ്കൂളിൽ തന്നെ  ഉപേക്ഷിച്ചിട്ടു ഇങ്ങോട്ടു വന്നാൽ മതിയെന്ന്. “

ഞങ്ങൾ പ്രതീക്ഷിച്ചത് പോലെ തന്നെ  അച്ഛൻ ലതയുടെ കണക്കിന്റെ ചോദ്യപേപ്പർ ചോദിച്ചു. ഞങ്ങളുടെ ഉപദേശമനുസരിച്ച്  ലത പറഞ്ഞു. “ഞാൻ നന്നായി എഴുതി.കണക്കിന് മിക്കവാറും നൂറിൽ നൂറ് കിട്ടും.  സ്കൂൾ അടച്ച സന്തോഷത്തിൽ ചോദ്യപേപ്പർ സ്കൂളിൽ തന്നെ വച്ചിട്ടുപോന്നുവെന്ന്”.

വേനലവധി തുടങ്ങിയതോടെ  ലതയുടെ സേവനം മുമ്പത്തേക്കാൾ കൂടുതലായി ഞങ്ങൾക്കു  ലഭിച്ചു.  അനിയത്തിയുടെ പ്രസവം കഴിഞ്ഞു. വേതുകളി, പ്രസവാനന്തര ശുശ്രൂഷകൾ ഒക്കെ തകൃതിയായി നടക്കുന്നു. വിരുന്നുകാരും പുതിയ കുഞ്ഞിനെ കാണാൻ വരുന്നവരും അങ്ങനെ ആകെ കൂടി   വീട്ടിൽ  നല്ല തിരക്കാണ്. ഒന്നര മാസം കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പോയി.

പിറ്റേദിവസമാണ് ലതയുടെ റിസൾട്ട് അറിയുന്നത്. അന്ന് തുടങ്ങി ലതയും അമ്മയും അപ്രത്യക്ഷരായി. രണ്ടുപേരുടെയും സേവനം പ്രത്യേകിച്ച് ലതയുടെ, എത്ര വിലപ്പെട്ടതായിരുന്നുവെന്ന് തിരിച്ചറിയാൻ കൂടി ഇത് ഒരു ഒരവസരമായി. മൂന്നാം ദിവസം അമ്മ പ്രത്യക്ഷപ്പെട്ടു. ഏതോ അടുത്ത ബന്ധുവിന്റെ മരണം അന്വേഷിച്ചു പോയതാണ് എന്നു പറഞ്ഞു.

”ലതയെവിടെ”?  ഞങ്ങൾ എല്ലാവരും ഒറ്റ ശ്വാസത്തിൽ ചോദിച്ചു. അവൾ പത്താം ക്ലാസ്സ്  ജയിച്ചു. പക്ഷെ ഇവിടുത്തെ സാർ രണ്ടു ദിവസം മുമ്പ്  വായനശാലയുടെ മുമ്പിൽ വെച്ച് അവളെ കണ്ടപ്പോൾ  ജയിച്ചോ എന്നു ചോദിച്ചു. അവൾ ജയിച്ചുവെന്നു പറഞ്ഞപ്പോൾ ഇംഗ്ലീഷിൽ ഭള്ള് (മോശം വാക്ക്) വിളിച്ചു. അതുകൊണ്ട് പേടിച്ചിട്ടാണ് അവൾ വരാഞ്ഞത്എന്ന്.

‘ഇവിടുത്തെ  സാർ ഭള്ള് വിളിച്ചോ?  അതും ഇംഗ്ലീഷിൽ. അറിഞ്ഞോ അറിയാതെയോ ഒരു വാക്ക് പോലും സാർ ഇംഗ്ലീഷിൽ സംസാരിക്കാറില്ലല്ലോ. ഇത് അതിശയമായിരിക്കുന്നു.’ എന്ന് പറഞ്ഞു അമ്മ.

ഏതായാലും അച്ഛൻ വായനശാലയിൽ നിന്ന് വന്നപ്പോൾ അമ്മ ചോദിച്ചു. ” നിങ്ങൾ എന്താ ലതയോട്  പറഞ്ഞത്, വായനശാലയുടെ മുമ്പിൽ വെച്ച് അവൾ ജയിച്ചു എന്നു പറഞ്ഞപ്പോൾ? “

അച്ഛന്റെ മറുപടി – “കൺഗ്രാഡുലേഷൻസ്”. എന്നു പറഞ്ഞു.

സ്വതേ ഗൗരവപ്രകൃതക്കരാനായ അച്ഛൻ വഴക്കു പറയുകയാണെന്നാണ് ലത വിചാരിച്ചത്. അതിനർത്ഥം ‘ അഭിനന്ദനങ്ങൾ, ആശംസകൾ’ എന്നാണ്. ലത മിടുക്കിയായി ജയിച്ചല്ലോ എന്നാണ് സാർ പറഞ്ഞത്, എന്നു പറഞ്ഞു കൊടുത്തു മനസ്സിലാക്കി കൊടുക്കേണ്ടി വന്നു അമ്മയ്ക്ക്. 🙆😀 തെറ്റിദ്ധാരണ മാറിയ ലത ഏതായാലും  അനിയത്തി തിരിച്ചു ബോംബയ്ക്ക്  പോകുന്നതുവരെ വന്നു.

പത്താം ക്ലാസ്സ്‌ പാസ്സായ  കുട്ടിക്ക് കൺഗ്രാഡുലേഷൻസിന്റെ അർത്ഥം മനസ്സിലാകുമായിരിക്കും എന്നത് അച്ഛന്റെ തെറ്റിദ്ധാരണയായിരുന്നു.

മേരി ജോസി മലയിൽ, തിരുവനന്തപുരം.

(കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് റിട്ട. ചീഫ് എഞ്ചിനിയർ ശ്രീ.ടി. ആർ. ജോണി എന്റെ പിതാവാണ്.)

ചിത്രത്തിന് കടപ്പാട് : ഗൂഗിൾ

Post Views: 23
4
Mary Josey Malayil

Short story writer.

4 Comments

  1. Shreeja R on December 17, 2023 6:29 PM

    ❤️👍

    Reply
  2. Sunandha Mahesh on December 7, 2023 5:48 PM

    എന്താ പറയാ..
    നെഹ്‌റുവിന്റെ pic കാണിച്ചിട്ട് ചോദിച്ചപ്പോൾ അറിയില്ല എന്ന് കുറെയേറെ കുട്ടികൾ പറയുന്നത് കേട്ടു..

    നല്ല ലേഖനം 👍

    Reply
  3. Sabira latheefi on December 6, 2023 9:02 PM

    കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്‌ഥ. ഇങ്ങനെയാണ് അധിക കുട്ടികളുടെയും കാര്യങ്ങൾ. ഒരു ഭാഷയിലും മിനിമം വിവരം ഇല്ലാത്തവരും എ പ്ലസ് കൾ വാരി കൂട്ടുന്നു

    Reply
  4. Johny Tr on December 6, 2023 6:29 PM

    DPEP = District Primary Education Program.
    goal of universalization of elementary education.
    വിദ്യാഭ്യാസേ ലോബി അതിനെ ദരിദ്രരുടെ
    പിള്ളേരെ എങ്ങനെയും പഠിപ്പിക്കാം എന്നു പറഞ്ഞു അതിനെ നാടുകടത്തി.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.