Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഒരു മധുര സ്മരണ
ബന്ധങ്ങൾ

ഒരു മധുര സ്മരണ

By Mary Josey MalayilDecember 14, 20232 Comments2 Mins Read47 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു മധുര സ്മരണ

ഉറ്റ സുഹൃത്തും മുൻകാല നാടക നടനുമായ ശ്രീ. കെ. ആർ.സ്റ്റാൻലി  പോളേട്ടനെ  അനുസ്മരിക്കുന്നു:-

വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്. ജേഷ്ഠ സഹോദരനെപ്പോലെ സ്നേഹിച്ചിരുന്ന, ഒരു യാത്ര പോലും പറയാതെ പോയ പോളേട്ടനെ കുറിച്ചുള്ള ഓർമ്മകൾ. പോളേട്ടന്റെ സഹോദരന്റെ  സുഹൃത്തായിരുന്ന ഞാൻ അദ്ദേഹവുമായി പരിചയപ്പെട്ടു വളരെ വേഗം തന്നെ അടുത്ത സുഹൃത്തായി മാറുകയായിരുന്നു. ഞങ്ങൾ മൂവരും നാട്ടുകാര്യങ്ങൾക്കും വീട്ടുകാര്യങ്ങൾക്കുമായി കൂടെകൂടെ ഒന്നിച്ചു യാത്ര ചെയ്യാറുണ്ട്. യാത്രകൾക്കിടയിൽ  നാട്ടുകാരും പരിചിതരും  അപരിചിതരും പൊലീസുകാർ അടക്കം പോളേട്ടനെ  പരിചയപ്പെടാനും കുശലാന്വേഷണത്തിനും വരും. മൊബൈൽ ഇല്ലാത്തതുകൊണ്ട് സെൽഫി ഫോട്ടോയെടുപ്പ് ഇല്ല.

അങ്ങനെയിരിക്കെ ഒരു ദിവസം പോളേട്ടന്റെ പിറന്നാൾ ആയിരുന്നു  അന്ന്.  ഞങ്ങൾ മൂന്നു പേരും കൂടി പള്ളി സന്ദർശനം കഴിഞ്ഞ് അത്യാവശ്യമായി പോളേട്ടന്റെ വീടുപണി നടക്കുന്ന സ്ഥലത്തേക്ക്  പോവുകയാണ്.പോളേട്ടനാണ്  വേഗത കുറച്ച് ജീപ്പ് ഓടിക്കുന്നത്.പുറകിൽ വന്നിരുന്ന  ഒരു ടാക്സി കാർ അതിനകത്ത് കുട്ടികളും കുടുംബവും ഒക്കെയായി  ആൾക്കാർ തിങ്ങിഞെരുങ്ങി ഇരിപ്പുണ്ട്. കുറേ സമയം ആയി  ഹോൺ അടിച്ചപ്പോൾ പോളേട്ടൻ സൈഡ് കൊടുത്തു. മുന്നിൽ കയറിയ വാഹനത്തിലിരുന്ന ഒരു  10 വയസ്സുള്ള കുട്ടി പോളേട്ടനെ  തിരിച്ചറിഞ്ഞു. “അയ്യോ! അതാ  നമ്മുടെ ‘തേങ്ങാ ഗോവിന്ദപിള്ള’ എന്നൊരു  പറച്ചിൽ.” എയർപോർട്ടിൽ നിന്ന് വാപ്പയെ റിസീവ് ചെയ്യാൻ പോയിരുന്ന  ഒരു കുടുംബമായിരുന്നു അത്. ടാക്സി കാർ ജീപ്പിനു കുറുകെ നിർത്തി, പത്തിരുപത് ആളുകൾ കുട്ടികളും പുരുഷന്മാരും ഒക്കെ കൂടി ഓടി വന്നു. ജീപ്പ് നിർത്താതെ തരം ഇല്ലെന്നായി.

പോളേട്ടൻ പുറത്തിറങ്ങി എല്ലാവർക്കും ഷെയ്ക്  ഹാൻഡ്  കൊടുക്കാൻ തുടങ്ങി. “അടുത്ത സിനിമ ഏതാണ്?  മോഹൻലാലിനെ ഇനി ഇടിച്ചാൽ ഞങ്ങളും അങ്കിളിനെ ഇടിക്കും. എന്നാലും ആര്യനിൽ സുകുമാരിയ്ക്ക്  രണ്ട് രൂപ കൊടുത്തത് ഒട്ടും ശരിയായില്ല. “  അങ്ങനെ പല പല കമൻറുകൾ. എല്ലാവരെയും  ഒരു വിധം പറഞ്ഞ് വിടാം എന്ന് ആയപ്പോഴാണ് അതിനു പുറകെ വന്ന ഒരു കാറും നിർത്തി അതിലെ ആൾക്കാർ പോളേട്ടന്റെ അടുത്തേക്ക് എത്തുന്നത്. കാറുകൾ രണ്ടേ ഉള്ളുവെങ്കിലും ആൾക്കാർ ഒരു പത്ത് മുപ്പത് പേരെങ്കിലും ഉണ്ട്.അവിടെ ചെറിയൊരു ട്രാഫിക് ജാം രൂപപ്പെടാനും തുടങ്ങി.  കാറിലിരുന്ന് ഞാനും പോളേട്ടന്റെ സഹോദരനും കൂടി  ഇതെന്തൊരു കഷ്ടമാണ് ആ വീടു പണി നടക്കുന്നിടത്ത് ജോലിക്കാർ നമ്മളെ കാണാതെ വിഷമിക്കുമല്ലോ  എന്നൊക്കെ ഓർത്ത് ഇരിക്കുമ്പോഴാണ് കൂട്ടത്തിലെ പത്തുവയസ്സുകാരൻ പയ്യന്  ഒരു ബുദ്ധി തോന്നിയത്. അവൻ ഓടിപ്പോയി കാറിൽ നിന്ന് ഒരു പുസ്തകം എടുത്തു കൊണ്ട് വന്നു അതിൽ പോളേട്ടൻ എന്തെങ്കിലുമൊന്ന് എഴുതി കൊടുക്കണമെന്ന് പറഞ്ഞു. അതൊരു തുടക്കമായി. പുറകെ പുറകെ രണ്ട് മൂന്നു കുട്ടികൾ കൂടി വന്നു.  ആരേയും മുഷിപ്പിക്കാതെ പോളേട്ടൻ എല്ലാവരും കൊണ്ടുവന്ന പേപ്പറിൽ ‘ബെസ്റ്റ് വിഷസ്’ എന്ന് എഴുതി ഒപ്പിട്ടു കൊടുക്കുന്നു.

ഒരു വിധം  എല്ലാവരെയും യാത്രയാക്കി ജീപ്പ് സ്റ്റാർട്ട് ആക്കി പോകാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു. “പോളേട്ടന്  വേറെ പണിയില്ലേ,  ഈ കുട്ടികൾക്ക് ഒക്കെ  ഓട്ടോഗ്രാഫ് കൊടുക്കാൻ?  ഇവര് അതൊക്കെ  സൂക്ഷിച്ചുവെക്കാൻ പോവുകയല്ലേ? “എന്ന്.അതിന് പോളേട്ടൻ പറഞ്ഞ മറുപടി ഇതായിരുന്നു.  “മോനേ, ജീവിതത്തിൽ  ആരെയും നമ്മൾ വിലകുറച്ച് കാണരുത്. നാളെ ഈ കുട്ടികൾ  വളർന്നു വലുതായി ആരായി തീരുമെന്ന് നമുക്കിപ്പോൾ പ്രവചിക്കാൻ പറ്റില്ല.  പിന്നെ പേപ്പറും പേനയുമായി ഞാൻ  എന്റെ ഒരു ഒപ്പ്  തരട്ടെ എന്ന് പറഞ്ഞ് അവരെ തേടി പോയത് അല്ലല്ലോ?  അവർ ഇങ്ങോട്ട് വന്നതല്ലേ?  മോനെ   അതിനൊക്കെ ഒരു ഭാഗ്യം വേണം.” ഇതും പറഞ്ഞ് ഞങ്ങൾ മൂവരും കൂടി പൊട്ടിച്ചിരിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് പോയി.

🌹🌹🌹🌹🌹🌹🌹

പോൾ അങ്കിൾ വിട പറഞ്ഞിട്ട് ഇന്ന് 18വർഷം തികയുകയാണ്.കളിയിലൂടെയും കാര്യത്തിലൂടെയും തന്റെ ഒരുപാട്  ജീവിതാനുഭവങ്ങൾ പകർന്നു തന്ന എന്റെ മാതൃസാഹോദരനും പ്രശസ്ത സിനിമ നടനുമായ സി. ഐ.പോൾ   2005 ഡിസംബർ 15ന്  ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞെങ്കിലും പ്രിയപ്പെട്ട പോൾ അങ്കിൾ എന്നെന്നും ഞങ്ങളുടെ ഹൃദയങ്ങളിൽ ജീവിക്കും. ആദരാഞ്ജലികൾ 🙏🙏🙏

മേരി ജോസി മലയിൽ, ✍️ തിരുവനന്തപുരം.

Post Views: 31
4
Mary Josey Malayil

Short story writer.

2 Comments

  1. Nafs nafs on December 15, 2023 11:17 PM

    വളരെ ഹൃദ്യമായ അവതരണം👌👌പോളേട്ടനെ ഇഷ്ടം

    Reply
  2. Mary Josey Malayil on December 14, 2023 6:35 PM

    🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.