Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അനന്തരവൾ
ഓർമ്മകൾ

അനന്തരവൾ

By Mary Josey MalayilDecember 17, 20233 Comments4 Mins Read125 Views
Bookmark Now
Please login to bookmark Close

No account yet? Register

പത്തിരുപത് വർഷം മുമ്പ് നടന്ന ഒരു സംഭവമാണിത്. ശശിധരനും ചെല്ലപ്പനും സഹോദരങ്ങളും അതിലുപരി ഒന്നര വയസ്സിന്റെ പ്രായവ്യതാസം മാത്രം ഉള്ളതുകൊണ്ട് ഉറ്റ സുഹൃത്തുക്കളുമായിരുന്നു.

രണ്ടുപേരും കേന്ദ്രസർക്കാർ ജീവനക്കാരായതുകൊണ്ടുതന്നെ പല നാടുകളിൽ ആയിരുന്നു വിരമിക്കുന്നതുവരെ ജീവിച്ചിരുന്നത്.എന്നാൽ ആ സ്നേഹബന്ധത്തിന് ഒരു ഉടവും തട്ടാതിരിക്കാൻ രണ്ടുപേരും സർക്കാർ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ തങ്ങളുടെ സ്വന്തം നാടായ തൃശ്ശൂരിൽ അടുത്തടുത്ത് വീടുവെച്ച് താമസം തുടങ്ങി. ജന്മനാട്ടിൽ എത്തിയപ്പോഴാണ് രണ്ടുപേരും ജീവിതം ആഘോഷിക്കാൻ തുടങ്ങിയത്. തങ്ങൾക്ക് ഇതുവരെ നഷ്ടപ്പെട്ടിരുന്ന തൃശ്ശൂർ പൂരവും പുലിക്കളിയും അമ്പലത്തിലെ ഉത്സവങ്ങളും…

അങ്ങനെ ചെണ്ടപ്പുറത്ത് കോല് വയ്ക്കുന്നിടത്തൊക്ക  അവർ രണ്ടുപേരും ഉണ്ടാകും.എങ്ങോട്ട് തിരിഞ്ഞാലും സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരും. മക്കളൊക്കെ കല്യാണം കഴിഞ്ഞ് കുടുംബമായി വിദേശത്തും കേരളത്തിനു പുറത്തും ഒക്കെയായി താമസിക്കുന്നു. പെൻഷൻ ഉള്ളതുകൊണ്ട് യാതൊരു അല്ലലും ഇല്ലാത്ത ജീവിതം. വൈകുന്നേരമായാൽ വെടിവട്ടവുമായി ആൽത്തറയിൽ സമപ്രായക്കാരൊക്കെ ഒത്തുകൂടി രാഷ്ട്രീയം, സിനിമ, ഈ നാടിൻറെ പോക്ക്, കുടുംബങ്ങളുടെ കെട്ടുറപ്പ്, മൂല്യച്യുതി,ന്യൂജനറേഷൻ ട്രെന്ഡുകൾ, അമേരിക്കയുടെ ഇടപെടലുകൾ അങ്ങനെ  ലോകത്തിലെ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും. സരസ സംഭാഷണക്കാരായ ഇവരെ ആ നാട്ടുകാർക്കൊക്കെ വലിയ ഇഷ്ടമാണ്. എന്തും നർമ്മം ചേർത്ത് അൽപം പൊടിപ്പും തൊങ്ങലും വിതറി ഇവർ പറയുന്നതിന് ഒരു കേൾവി സുഖമുണ്ട്.

അന്ന് ഒത്തുകൂടിയപ്പോൾ അവർക്ക് രണ്ടുപേർക്കും പങ്കുവയ്ക്കാൻ ഉണ്ടായിരുന്നത് തങ്ങൾക്കുതന്നെ സംഭവിച്ച ഒരു അമളിയെ  കുറിച്ചായിരുന്നു. ഇവർക്ക് നാലു സഹോദരിമാരുണ്ട്.ഒരാളോട് ഒഴികെ എല്ലാവരുമായി വലിയ അടുപ്പവും സ്നേഹവുമാണ്. ബാക്കി മൂന്നു പേരും അമ്പലത്തിൽ ഉത്സവത്തിന്  കൊടി കയറുമ്പോൾ തന്നെ രണ്ടു സഹോദരങ്ങളുടെയും വീട്ടിൽ എത്തി മാറി മാറി താമസിക്കും. അച്ഛനും അമ്മയും ഒക്കെ മരിച്ചെങ്കിലും ആ അടുപ്പവും സ്നേഹവും മുമ്പത്തേക്കാൾ ശക്തിയായി തുടർന്നുകൊണ്ടിരുന്നു. പക്ഷേ ഏറ്റവും മൂത്ത ചേച്ചിയുടെ  കുടുംബവുമായി അച്ഛനുമമ്മയും ഉള്ള കാലത്തേ വഴക്കും വയ്യാവേലിയുമാണ്. സഹോദരിയുടെ മകളുടെ കല്യാണത്തിന്റെ അന്ന് തുടങ്ങിയ വഴക്ക്   വർഷങ്ങളായി തുടരുന്നു. എന്തിനായിരുന്നു വഴക്കെന്ന് ശശിധരനും ചെല്ലപ്പനു ഒന്നും ശരിക്ക് ഓർമ്മ പോലും ഇല്ല. ഈ കുഞ്ഞിൻറെ കല്യാണം നടക്കുമ്പോൾ ഇവരിൽ ഒരാൾ പൂനയിലും മറ്റേയാൾ ബോംബെയിലും ആയിരുന്നു.ജീവിത പ്രാരാബ്ധവും ലീവ് കിട്ടാനുള്ള ബുദ്ധിമുട്ടും കാരണം കല്യാണത്തിന് രണ്ടു പേരും അവരുടെ കുടുംബങ്ങളും പങ്കെടുത്തിരുന്നില്ല. ആ പ്രാവശ്യം അവധിക്ക് നാട്ടിലെത്തിയപ്പോൾ മൂത്ത അളിയൻ കല്യാണത്തിന് ഇവിടുന്ന് ചെന്നവരെ വേണ്ട വിധത്തിൽ സ്വീകരിച്ചില്ലെന്നോ   നമ്മുടെ കാരണവന്മാർ  പറഞ്ഞ വാക്കിനെ ധിക്കരിച്ച് അവരുടെ ഇഷ്ടത്തിന് മറ്റെന്തോ ചടങ്ങുകൾ നടത്തിയെന്നോ……അങ്ങനെ  എന്തൊക്കെയോ  അച്ഛനും അമ്മയും പറഞ്ഞു കേട്ടതായി ഓർക്കുന്നുണ്ട്. കല്യാണം കൂടി തിരികെ എത്തിയ  അച്ഛൻ ഒരു വടിയെടുത്തു കൊണ്ടുവന്ന് രണ്ടായി ഒടിച്ച് ഇത് എന്ന് തനിയെ മുറി കൂടുന്നോ അന്നേ ഇനി അവരുമായിട്ടുള്ള ബന്ധം നമുക്ക് വേണ്ടൂ എന്നൊക്കെ നാടകീയമായി പറഞ്ഞതോടെ ആ ചേച്ചിയുമായുള്ള എല്ലാ ബന്ധവും എല്ലാവരും ഉപേക്ഷിച്ചു. ഇലയിൽ ചവുട്ടിയുള്ള വഴക്കുകൾക്ക് ഡോക്ടറേറ്റ് എടുത്തവരായിരുന്നല്ലോ നമ്മുടെ പഴയ കാരണവന്മാർ!അച്ഛനും അമ്മയും മരിച്ചിട്ട് പോലും അവിടെ ആരെയും അറിയിച്ചില്ല. അവർ ആരും ഇങ്ങോട്ട് അന്വേഷിച്ച് എത്തിയതുമില്ല.

അങ്ങനെയിരിക്കെ ജേഷ്ഠനായ ചെല്ലപ്പന് ഒരു മോഹം. നമ്മൾ രണ്ടുപേരും എന്തുമാത്രം തോളിൽ എടുത്ത് പൊക്കി കൊണ്ട് നടന്നതാ മൂത്ത സഹോദരിയുടെ മോളെ. കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടി. നമുക്കൊന്ന് അവളെ  ചെന്ന് കണ്ടാലോ?  അച്ഛനും അമ്മയും ഈ സഹോദരിയും മരിച്ചു. അവൾ അമ്മാവന്മാരെ സ്വീകരിക്കുക തന്നെ ചെയ്യും. അങ്ങനെ രണ്ടുപേരും അവളെ കല്യാണം കഴിച്ച് അയച്ച വീട് അന്വേഷിക്കാൻ തുടങ്ങി. ഇന്നത്തെ പോലെ ഫേസ്ബുക്കും ഇൻസ്റ്റായും  ഒന്നുമില്ലല്ലോ? സുഹൃത്തായ ഒരു പോലീസുകാരനെയാണ് അന്വേഷിക്കാൻ ഏൽപ്പിച്ചത്. ആകെ അറിയാവുന്നത് അംബിക, ചേർപ്പളശ്ശേരി. ആ സ്റ്റേഷനിൽ ജോലിചെയ്യുന്ന പോലീസ് സുഹൃത്തിനെ ഇദ്ദേഹം ആ ജോലി ഏൽപ്പിച്ചു. ഒരാഴ്ചയ്ക്കകം പേരും അഡ്രസ്സും സംഘടിപ്പിച്ചു കൊടുത്തു പോലീസ് സുഹൃത്ത്.

രണ്ടുപേരും അതിരാവിലെ തന്നെ കുളിച്ചൊരുങ്ങി ചെർപ്പളശ്ശേരിയിലേക്ക് പുറപ്പെട്ടു. നമ്മളെ അവൾ തിരിച്ചറിയാതിരിക്കില്ല. തീരെ കൊച്ചുകുട്ടി ആയിരുന്നില്ലല്ലോ? കല്യാണം കഴിച്ച് അയക്കുമ്പോൾ അവൾക്ക് 18 വയസ്സ് ഉണ്ട്.അവൾ  കുഞ്ഞായിരുന്നപ്പോൾ എടുത്തോണ്ട് നടന്നതും കുപ്പിവള വാങ്ങി കൊടുത്തതും ഉത്സവത്തിന് ആനയെ കാണിക്കാൻ കൊണ്ടുപോയതും ഒക്കെ അയവിറക്കി അമ്മാവന്മാർ രണ്ടുപേരുംകൂടി ബസ് കയറി. രാത്രി വൈകിയേ തിരികെയെത്തുള്ളു എന്ന് പറഞ്ഞാണ് പോയത്. പക്ഷേ വൈകുന്നേരം നാല് മണി ആയപ്പോൾ തന്നെ രണ്ടു പേരും തിരികെയെത്തി. വിശേഷം അറിയാൻ കാത്തിരുന്ന ഭാര്യമാരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ മിണ്ടാട്ടം മുട്ടിയത് പോലെ ആയിരുന്നു രണ്ടു പേരുടെയും ഇരിപ്പ്. അംബികയുടെ അമ്മയും അച്ഛനും ഓതിക്കൊടുത്ത അപവാദങ്ങൾ കേട്ട്  അതെല്ലാം അന്ധമായി  വിശ്വസിച്ച് ഇവരെ ഇറക്കിവിട്ടത് ആയിരിക്കും എന്ന് തന്നെ അവർ ഉറപ്പിച്ചു. “ഒരു കാര്യവുമില്ലായിരുന്നു. അച്ഛൻറെ വാക്ക് ധിക്കരിച്ചു പോയതിന് കിട്ടിയ ശിക്ഷ തന്നെ ഇത്. “ എന്നവർ തറപ്പിച്ചുപറഞ്ഞു. ഒന്നുരണ്ടാഴ്ച രണ്ടുപേരും ഏതാണ്ട് ഭീതിയിലും ആയിരുന്നു. കോളിങ് ബെൽ അടിക്കുന്ന ശബ്ദമോ തട്ടോ മുട്ടോ കേട്ടാൽ ഞെട്ടി തെറിക്കുക. അങ്ങനെ ആകെ ഒരു പന്തികേട്.

കഥ കേട്ടിരുന്ന സുഹൃത്തുക്കളൊക്കെ ആകാംക്ഷയുടെ മുൾമുനയിൽ ആയി. അന്ന് എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോഴാണ് രണ്ടു പേരും ബാക്കി കഥയുടെ ചുരുൾ അഴിയ്ക്കുന്നത്. ബസ്സിറങ്ങി പോലീസുകാരൻ തന്ന അഡ്രസ് അനുസരിച്ച് ആ വീട് കണ്ടുപിടിച്ചു. ഏകദേശം 45 വയസ്സ് പ്രായം വരുന്ന അംബിക മാത്രമേ ആ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. മുൻവശത്തെ കതക് തുറന്നു കിടന്നിരുന്നു.”മോളെ, അംബികേ, നിനക്ക് ഈ അമ്മാവന്മാരെ  ഓർമ്മയുണ്ടോ” എന്ന് ചോദിച്ചു  കഞ്ഞി വാർത്തു കൊണ്ടിരുന്ന അംബികയുടെ അടുത്തേക്ക് ഓടിച്ചെന്നു. അംബിക തിരിഞ്ഞു  മിഴിച്ചുനിന്നു നോക്കിയിട്ട് ചോദിച്ചു. “അമ്മാവൻമാരോ? ഏത് അമ്മാവന്മാർ? എൻറെ അമ്മ ഒറ്റ മോളാണല്ലോ?”

“ഹോ, അതു ശരി, ഞങ്ങൾ ഒക്കെ ചത്തുപോയത് ആയിട്ടായിരിക്കും നിൻറെ അമ്മ നിന്നെ  പറഞ്ഞു  പഠിപ്പിച്ചു വെച്ചിരിക്കുന്നത് അല്ലേ?  നീ എൻറെ ചേച്ചിയുടെ മുറിച്ച മുറി”  എന്നും പറഞ്ഞ് രണ്ടുപേരും ഒന്നുകൂടി അംബികയോട് അടുത്തു.  പെട്ടെന്ന് അംബിക കഞ്ഞിക്കലം അവിടെ വച്ച് കറികത്തി എടുത്തു. “അടുക്കരുത്,  ഞാൻ സത്യമാണ് പറയുന്നത്. എനിക്ക് അമ്മാവന്മാരെ ഇല്ല. എൻറെ അപ്പൂപ്പൻറെ പേര് രാമകൃഷ്ണൻ എന്നാണ്. നിങ്ങൾ വിചാരിക്കുന്ന ആളല്ല ഞാൻ. എന്റെ ഭർത്താവ് ഇപ്പോൾ ഇവിടെ ഇല്ലാത്തത് ഭാഗ്യം  എന്ന് കരുതിക്കോ. അദ്ദേഹം കടുത്ത മദ്യപാനിയും സംശയ മനോരോഗിയുമാണ്. ഇപ്പോൾ ബീവറേജിൽ പോയിരിക്കയാണ്‌. അദ്ദേഹം വരുന്നതിന് മുമ്പ് ജീവൻ വേണമെങ്കിൽ ഓടിക്കോ ” പോരേ പൂരം!

രണ്ടുപേരും ഒറ്റക്കുതിപ്പിന് വീടിന് പുറത്തുകടന്നു.ബസ്റ്റോപ്പിൽ ശരവേഗത്തിൽ എത്തി.അവിടെ ബസ് കാത്തു നിന്നപ്പോൾ നാട്ടുകാരുമായി കാര്യം ചർച്ച ചെയ്തു. “നാട്ടിലേക്കുള്ള ത്രൂ ബസ്  കിട്ടാൻ ഏതായാലും നോക്കി നിൽക്കേണ്ട. ആദ്യം വരുന്ന ബസ്സിൽ കയറി ഈ നാടു വിട്ടോ. അതാ നല്ലത്. അല്ലെങ്കിൽ മിക്കവാറും വെട്ടു കൊണ്ട് ഇവിടെ തന്നെ കിടക്കേണ്ടി വരും. ഞങ്ങൾ നാട്ടുകാർക്ക് പണി ഉണ്ടാക്കല്ലേ എന്ന്. ഇവൻറെ വീട്ടിലേക്ക് പിച്ചക്കാർ പോലും പേടിച്ചിട്ട് എത്തി നോക്കാറില്ലത്രേ! “ ആദ്യം വന്ന ബസ്സിൽ തന്നെ രണ്ടുപേരും ചാടി കയറി പകുതിയെങ്കിൽ പകുതി ദൂരം പിന്നിടാമല്ലോ  എന്ന് കരുതി. ആദ്യം അവിടെ ബസ്സിറങ്ങി ഒരു പ്രാഥമിക അന്വേഷണം നടത്തിയതിനു ശേഷം ആ വീട്ടിലേക്ക് കയറി ചെന്നാൽ മതിയായിരുന്നു നമുക്കല്ലേ എന്ന് പരസ്പരം പറഞ്ഞു. ഒരിക്കൽ കൂടി ആ നാട്ടിൽ കാലുകുത്താൻ  രണ്ടുപേർക്കും ധൈര്യമില്ലെന്ന് മാത്രമല്ല വീട്ടിൽ തന്നെ രണ്ടാഴ്ച ഭീതിയോടെയാണ് കഴിഞ്ഞത്. പിന്നെ ഒരാഴ്ച കഴിഞ്ഞപ്പോൾ ആണ് ഇവരുടെ അനന്തരവൾ ആയ അംബിക കുറേ നാളായി  വിദേശത്താണ് എന്നറിയുന്നത്.

പ്രമാണികളും പുലിവീരന്മാരുമായ പുരുഷകേസരികളെ ഒരു പെണ്ണ് കുറെ ദിവസത്തേക്കെങ്കിലും പൂച്ചകുട്ടികൾ ആക്കിയല്ലോ എന്ന് പറഞ്ഞു കളത്രങ്ങളുടെ പരിഹാസം ആണ് ഇതിൽ ഒട്ടും സഹിക്കാൻ പറ്റാത്തത്. 😜

അപ്പോഴാണ് കഥ കേട്ടിരുന്ന ഒരു സുഹൃത്തിന്റെ കമൻറ് “നിങ്ങൾക്ക് ബസ്റ്റോപ്പിൽ എത്തുന്നതിനു മുമ്പേ അംബികയുടെ ഭർത്താവിന്റെ കയ്യിൽ നിന്ന് വെട്ട് കിട്ടിയിരുന്നെങ്കിൽ കഥയ്ക്കൊരു ഗും ഉണ്ടായേനെ. കുറച്ചുകൂടി ഒരു ഭീകരത വേണ്ടതായിരുന്നു എന്ന്. 😜🥰

മേരി ജോസി മലയിൽ ✍️

തിരുവനന്തപുരം.

Post Views: 46
2
Mary Josey Malayil

Short story writer.

3 Comments

  1. Vimi on December 29, 2023 2:47 PM

    😂😂

    Reply
  2. Sunandha Mahesh on December 28, 2023 9:33 PM

    ഹഹഹ സൂപ്പർ

    Reply
    • Sreeja Ajith on December 29, 2023 12:40 PM

      Super👌

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.