Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ട്രെയിൻ മാറികയറിയ ആത്മഹത്യ🥰
ഓർമ്മകൾ

ട്രെയിൻ മാറികയറിയ ആത്മഹത്യ🥰

By Mary Josey MalayilFebruary 6, 2024Updated:February 9, 20243 Comments3 Mins Read132 Views
Bookmark Now
Please login to bookmark Close

No account yet? Register

2023 അവസാനം ഡൽഹിയിൽ നിന്ന് സഹോദരിയും കുടുംബവും നാട്ടിൽ എത്തുന്നുവെന്ന് അറിഞ്ഞു അവരെ കാണാനും അവരോടൊപ്പം രണ്ടുദിവസം ചെലവഴിക്കാനും ശശികല വെളുപ്പിനെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ഏറനാട് എക്സ്പ്രസ്സിൽ കയറി. മൂന്നരയ്ക്കാണ് ട്രെയിൻ. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതുകൊണ്ട് ടിടിആർ ആവശ്യപ്പെടുമ്പോൾ കാണിക്കാനായി ഫോൺ ചാർജ് ആക്കി കയ്യിൽ പിടിച്ചിട്ടുണ്ട്. സീറ്റ് തപ്പിപ്പിടിച്ച് ഇരിപ്പായി. ഹാവൂ! ഇനി നാലുമണിക്കൂർ എറണാകുളം എത്തുന്നതുവരെ സുഖമായി ഉറങ്ങാം. ചുറ്റും ഒരു നിരീക്ഷണം നടത്തി അടുത്ത യാത്രക്കാർ ആരൊക്കെയെന്ന് മനസ്സിലാക്കി സീറ്റിൽ ചാഞ്ഞിരുന്നു ഉറക്കം തുടങ്ങി.

അപ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചിലിന്റെ ശബ്ദം കേൾക്കുന്നത്. ട്രെയിനിൽ ലൈറ്റ് ഒക്കെ കത്തിച്ചിട്ടുണ്ട്. ദൈവമേ!  വല്ല പീഡനക്കാരും ട്രെയിനിൽ കയറിയോ?  ശശികല ഉണർന്നു നോക്കിയപ്പോൾ പീഡനക്കാർ ആരുമില്ല. മുമ്പിലിരിക്കുന്ന 30 വയസ്സ് പ്രായമുള്ള ഒരു സ്ത്രീ മൊബൈലിൽ സംസാരിക്കുന്നതാണ്. പെട്ടെന്ന് കണ്ടപ്പോൾ ഇവർ മുഴുവൻ വസ്ത്രവും ധരിക്കാൻ  മറന്നു പോയതാണോ എന്നൊരു സംശയം തോന്നി. അടിവസ്ത്രങ്ങൾ ഒക്കെ മേൽവസ്ത്രമായി ഇടുന്ന കാലമാണല്ലോ?  അവർ മൊബൈലിൽ ആരോടോ സംസാരിക്കുകയാണ്. ഇടയ്ക്ക് കരയുന്നുണ്ട്, പരാതി പറയുന്നുണ്ട്, പ് രാകുന്നുണ്ട്,  നിയന്ത്രണംവിട്ടു പൊട്ടിത്തെറിക്കുന്നുണ്ട്….

ശശികല സൂക്ഷിച്ചു നോക്കുമ്പോൾ വോളിയം ഒന്ന് പതുക്കെയാക്കും. ശബ്ദം കുറയ്ക്കും.

ശശികല കണ്ണടച്ചിരുന്ന് ഉറക്കം നടിച്ച്  ചെവികൂർപ്പിച്ചു വെച്ചു. ആരാൻറെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ നമുക്കത് കണ്ടു രസിക്കാൻ ഒരു പ്രത്യേക ഉത്സാഹം ഉണ്ടല്ലോ? ഉത്തരവാദിത്വമില്ലായ്മ, നിങ്ങളുടെ കെയറിങ്  അല്ലാത്ത  സ്വഭാവം, വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, വഞ്ചന, സ്ത്രീ സമത്വം… എന്നിങ്ങനെ ഒരു മെഗാ സീരിയലിനു ചേർന്ന എല്ലാ ചേരുവകളും ഉണ്ട്. എപ്പോഴോ ശശികല ഗാഢ മയക്കത്തിലേക്ക്‌ പോയി.

അപ്പോഴുണ്ട്  ഒരു അലർച്ച. “നോക്കിക്കോ ഞാനിപ്പോൾ ട്രെയിനിൽ നിന്ന് എടുത്തു ചാടും. ചാടുന്നതിനു മുൻപ് നിങ്ങളെ ജയിലിൽ ആക്കാനുള്ള എല്ലാ പണികളും ചെയ്തു വയ്ക്കും. എല്ലാ ബന്ധുക്കൾക്കും നിങ്ങളുടെ കൂട്ടുകാർക്കും എൻറെ കൂട്ടുകാർക്കും ഞാൻ വാട്സാപ്പിൽ വോയിസ് മെസ്സേജ് ഇട്ടു വയ്ക്കും.നിങ്ങളെ ഞാൻ വെറുതെ വിടും എന്ന് വിചാരിക്കേണ്ട”

ഹെന്റെ  ശ്രീപത്മനാഭാ!!

ശശികലയ്ക്ക് പിന്നീട് ഉറങ്ങാൻ പറ്റിയില്ല എന്ന് മാത്രമല്ല ടെൻഷനും ആയി തുടങ്ങി. ഈ പെണ്ണ് ട്രെയിനിൽ നിന്ന് എടുത്തു ചാടിയാൽ ഉള്ള തന്റെ അവസ്ഥ? തൊട്ടടുത്ത സീറ്റുകാരിയാണ് താൻ . പോലീസ്, കോടതി, സാക്ഷി പറയൽ, ചാനൽ ചർച്ചകൾക്ക്‌ പോകൽ, തടയാനുള്ള ശ്രമത്തിനിടയിൽ  തന്നെ ഉന്തി താഴെയിട്ടാൽ  അതുമായി.🙄 ആലോചിച്ചപ്പോൾ തന്നെ ശശികലയ്ക്ക് തല കറങ്ങുന്നത് പോലെ തോന്നി.ഈ സ്ത്രീയാണെങ്കിൽ ആരുടെയും മുഖത്ത് നോക്കുന്നുമില്ല. ഞാനും എൻറെ പുരുഷ സുഹൃത്തും കിണർ നിറയെ കള്ളും എന്ന് പറഞ്ഞതുപോലെ, അവളുടെ വിചാരം അവളും ഈ മൊബൈലിലെ പുരുഷ സുഹൃത്തും മാത്രമേ ഉള്ളൂ ഈ ലോകത്ത്, എന്ന പോലെയാണ് പെരുമാറ്റം.

ഫോണിൻറെ മറുതലയ്ക്കൽ നിന്ന് എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ച് എന്നു തോന്നുന്നു. കുറെ നേരത്തേക്ക് അനക്കമൊന്നും ഇല്ലായിരുന്നു.  പിന്നെയും ഫോൺ അടിക്കുന്ന ശബ്ദം. പുരുഷ സുഹൃത്ത് ഇവൾ ചാടിയോ എന്ന് അറിയാനുള്ള വിളി ആയിരിക്കും. ശശികല ചെവി തുറന്നു വച്ചു. പിന്നെ കുറച്ചു നേരം പ്രണയസല്ലാപങ്ങൾ.♥️♥️

കോംപ്രമൈസ് ആയി കാണും എന്ന  ആശ്വാസത്തിൽ ശശികല  നന്നായി  ഒന്നുറങ്ങി.

പക്ഷേ അരമണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും പൊട്ടിത്തെറി. കോട്ടയം എത്തുന്നതിനുമുമ്പ് താൻ ചാടുമെന്ന് ഭീഷണി. എന്റെ മുമ്പിൽ ഉറങ്ങാതെ  ഒരു ആന്‍റി ഇരിപ്പുണ്ട്. വാട്സാപ്പിൽ  വോയിസ്‌ മെസ്സേജ് എല്ലാവർക്കും ഇട്ട് ചാടുന്നതിന് മുമ്പ് ഫോൺ തന്നെ ഏൽപ്പിക്കുമത്രേ! 😳

പേടിച്ചരണ്ട  ശശികലയ്ക്ക് തന്റെ ശരീരത്തിൽ നിന്ന് ചോര മുഴുവൻ വാർന്നു പോയതുപോലെ തോന്നി ഒരു നിമിഷം. ശ്വാസം അടക്കി പിടിച്ചു, വിളറി വെളുത്ത് പെണ്ണിന്റെ ഓരോ നീക്കങ്ങളും സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.

ഈ ദുർഘടത്തിൽ നിന്ന് തന്നെ രക്ഷിക്കണേ.“എന്‍റെ ആറ്റുകാൽ ഭഗവതി ”! താൻ ഇത്തവണ യാതൊരു മുടക്കവും കൂടാതെ പൊങ്കാല ഇട്ടോളാമേ എന്ന് നെഞ്ചുരുകി പ്രാർത്ഥിച്ചു ശശികല.🙏🙏

അപ്പോൾ ആണ് ശശികലയ്ക്ക് പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നത്. ഈ ട്രെയിൻ ആലപ്പുഴ വഴി അല്ലേ പോകുന്നത്? ഇവൾ എങ്ങനെ ഈ ട്രെയിനിൽ നിന്ന് കോട്ടയത്തേക്ക് ചാടും? 😜ഹും! വെറുതെ തന്റെ ഉറക്കം കളഞ്ഞത് മിച്ചം. ശശികല മറ്റു യാത്രക്കാരെ ശ്രദ്ധിച്ചു. എല്ലാവരും ഇതൊന്നും ശ്രദ്ധിക്കാതെ നല്ല സുന്ദരമായി കൂർക്കം വലിച്ചുറങ്ങുന്നത് 😴😴😴കണ്ടപ്പോൾ ശശികലയ്ക്ക് അവരോട് അസൂയ തോന്നി. താനാണെങ്കിലോ ഉറക്കം തൂങ്ങുന്ന  കണ്ണുകളെ ഈർക്കിലി വച്ച് തുറന്നു പിടിക്കേണ്ട അവസ്ഥയിൽ ഇരിക്കുകയായിരുന്നു 😳 കഴിഞ്ഞ രണ്ട് മണിക്കൂറായി.

അന്നീ മൊബൈൽ കണ്ടുപിടിച്ചവനെ തന്റെ  കയ്യിൽ കിട്ടിയിരുന്നെങ്കിൽ!!

ആവശ്യം ഇല്ലാതെ മറ്റുള്ളവരെ ശ്രദ്ധിക്കാനും അവരുടെ സംഭാഷണം കേൾക്കാനും ഉള്ള ആഗ്രഹം ശശികല അന്നത്തോടെ ഉപേക്ഷിച്ചു . 🙏🙏

പ്രേമത്തിന് കണ്ണില്ല എന്ന് കേട്ടിട്ടുണ്ട്. ആത്മഹത്യക്ക്‌ കണ്ണുമില്ല, മൂക്കുമില്ല, സ്ഥലകാലബോധം പോലുമില്ല. ഏഴരയ്ക്ക് ട്രെയിൻ എറണാകുളത്ത് എത്തി. ശശികല  തന്റെ ജീവനും കൊണ്ട് ഇറങ്ങിയോടി.സ്വപ്നലോകത്തു നിന്ന് ഇറങ്ങി അവൾ അടുത്ത ട്രെയിൻ ലക്ഷ്യം വച്ച് നടന്നു നീങ്ങുന്നത് കണ്ടു. ‘വാക്ക് പറഞ്ഞാൽ വാക്കായിരിക്കണം‘ എന്ന് കുറേ പ്രാവശ്യം ഫോണിലൂടെ പറയുന്നത് കേട്ടിരുന്നു.ഇനി  വാക്ക് പാലിക്കാൻ കോട്ടയത്ത്‌ പോയി മരിക്കാനുള്ള പോക്കാണോ എന്തോ? 😜

മേരി ജോസി മലയിൽ,

തിരുവനന്തപുരം.

Post Views: 32
1
Mary Josey Malayil

Short story writer.

3 Comments

  1. Nafs nafs on February 10, 2024 10:59 AM

    പിന്നാലെ ശശികലയ്ക്കും പോകാമായിരുന്നു. രസകരം👏👏👏😄

    Reply
  2. Joyce Varghese on February 7, 2024 3:10 AM

    എന്താ ഈ പെണ്ണിന്റെ പ്ലാൻ?
    രസകരം 👏

    Reply
  3. Johny Tr on February 6, 2024 9:51 AM

    വട്ടുകേസ് .

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.