Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » എൻ്റെ അച്ഛൻ
ഓർമ്മകൾ ജീവിതം

എൻ്റെ അച്ഛൻ

By Mary Josey MalayilJune 15, 20242 Comments4 Mins Read138 Views
Bookmark Now
Please login to bookmark Close

No account yet? Register

ലോക പിതൃദിനം–ജൂൺ 19

മറ്റെല്ലാ ദിനങ്ങളെയും പോലെ ഇതിൻറെ ഉത്ഭവവും അമേരിക്കയിൽ നിന്നുതന്നെ. യുദ്ധത്തിലെ പോരാളിയായ തൻറെ അച്ഛനെ ആദരിക്കുന്നതിന്‍റെ  ഭാഗമായി സോനാര എന്ന വനിത   പിതൃദിനം ആചരിക്കാൻ തീരുമാനിച്ചു. അമ്മയുടെ മരണശേഷം പട്ടാളക്കാരനായ അച്ഛൻ സോനാരായേയും അഞ്ചു സഹോദരങ്ങളെയും👦👧🧑👨👱   തനിച്ച് വളർത്തി വലുതാക്കി.  അക്കാലത്ത് അതൊരു അപൂർവ സംഭവമായിരുന്നു. ഭാര്യ  മരണപ്പെട്ടാൽ ഉടനെ അടുത്ത വിവാഹം💏 എന്നതായിരുന്നു രീതി. ഇന്ന് ലോകമെമ്പാടും ഈ ദിനം പിതൃദിനമായി ആഘോഷിച്ചു വരുന്നു.

“നൂറിലേറെ അധ്യാപകർക്ക് സമമാണ് ഒരു പിതാവ്”. ജോർജ് ഹെർബർ.

എൻറെ ഒരു അനുഭവ കഥ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

1994 –“തേൻമാവിൻ കൊമ്പത്ത്” എന്ന പ്രിയദർശൻ സിനിമ റിലീസ് ആയ സമയം. അന്നൊരു രണ്ടാം ശനിയാഴ്ചയായിരുന്നു. അന്ന് തന്നെ വൈകുന്നേരം ഫസ്റ്റ് ഷോയ്ക്ക് കുടുംബസമേതം കാണാൻ പോകണം എന്ന് മനസ്സിൽ തീരുമാനിച്ചുറപ്പിച്ച്  ഭർത്താവിൻറെ മുമ്പിൽ അവതരിപ്പിച്ചു. “ഇന്ന് ഒന്നും പോകാൻ പറ്റില്ല. എനിക്ക് രാവിലെ തന്നെ ബാങ്ക് സംബന്ധമായ കുറേ കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്”  എന്നു പറഞ്ഞ് ദേഷ്യപ്പെട്ട്😡എൻറെ അപേക്ഷ നിഷ്കരുണം തള്ളിക്കളഞ്ഞു. ഞാനും മോനും വലിയ സങ്കടത്തിലായി.😪😪 ‘ആറിയ കഞ്ഞി പഴങ്കഞ്ഞി’ എന്നല്ലേ?  പ്രിയദർശന്റെ  പടങ്ങളൊക്കെ ഇറങ്ങിയ ഉടനെ തന്നെ കാണേണ്ടതല്ലേ,  അതല്ലേ അതിൻറെ ഒരു ന്യായം എന്നൊക്കെ അഞ്ചാം ക്ലാസുകാരനുമായി പങ്കുവെച്ചു.🤔😒 ആ സമയം  മഴ ചാറാൻ തുടങ്ങിയിരുന്നു. മൂന്നാം നിലയിൽ ഒരു വിധം ഉണങ്ങിയ തുണികൾ ഒന്നുകൂടി നന്നായി ഉണങ്ങാൻ വേണ്ടി കൊണ്ടു വിരിച്ചിരുന്നു അതിരാവിലെതന്നെ.

“അയ്യോ!,  മഴ ചാറുന്നു.⛈️⛱️ ഉണങ്ങിയത് പോലും വീണ്ടും നനയുമല്ലോ എന്ന് ആത്മഗതം പറഞ്ഞു തുണി  എടുക്കാനായി മൂന്നാം നിലയിലേക്ക് ഓടിയപ്പോൾ ഉണ്ട് ആരോ എന്റെ പുറകെ വരുന്നു. അടുത്ത ഫ്ളാറ്റ് നിവാസിയായിരിക്കുമെന്ന് കരുതി  തിരിഞ്ഞുനോക്കിയപ്പോൾ എൻറെ ഭർത്താവ്🧔 തന്നെയാണ്.  അപ്പോൾ എനിക്കൊരു ഐഡിയ തോന്നി.  സിനിമയ്ക്ക് കൊണ്ടുപോയില്ലെങ്കിൽ  ഞാൻ മഴ നനയും 💦💫എന്ന് ഭീഷണിപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞു കൊണ്ടുപോകാം മഴ നനയാതെ അകത്തു കയറി പോ,  ജലദോഷം🤧 പിടിക്കും എന്ന് പറഞ്ഞെങ്കിലും അനുസരിക്കാതെ ചാറ്റൽ മഴ നനഞ്ഞു  ഞാൻ ടെറസിൽ ഉലാത്തി കൊണ്ടിരുന്നു. 🥴

കുറേ പറഞ്ഞു  മടുത്തിട്ട് പുള്ളിക്കാരൻ താഴെ ഇറങ്ങി പോയി എൻറെ അമ്മയെ ഫോൺ☎️ ചെയ്തു പറഞ്ഞു,  ഞാൻ മഴയത്ത്  ടെറസ്സിൽ  ഉലാത്തുകയാണ്, 👣 സിനിമയ്ക്ക് കൊണ്ടു പോകാത്തതിന്  പിണങ്ങി എന്ന്.

അമ്മ പറഞ്ഞു. “സാരമില്ല, അവൾ കാലു കഴയ്ക്കുമ്പോൾ താഴെ വന്നുകൊള്ളും മൈൻഡ് ചെയ്യണ്ട” എന്ന്.

കുറച്ചു കഴിഞ്ഞതും ശക്തമായ ഇടിയും മിന്നലും തുടങ്ങി. ഭർത്താവ് വീണ്ടും മൂന്നാം നിലയിൽ കയറി വന്നു   ഇടി വെട്ടുന്നു എന്ന  മുന്നറിയിപ്പ് തരാനായി. മിന്നലേറ്റ് മരിച്ചോട്ടേ  എന്ന് ഞാനും പറഞ്ഞു. വീണ്ടും പുള്ളി താഴെ പോയി അമ്മയെ ഫോൺ ☎️ചെയ്തു പറഞ്ഞു.  ശക്തമായ മിന്നലും ഇടിവെട്ടും  ഉണ്ട്,  ടെറസിൽനിന്ന് ഞാൻ ഇതുവരെ ഇറങ്ങിയിട്ടില്ല എന്ന്.  “അതിനു ഞാൻ ഇപ്പോൾ എന്തു ചെയ്യാനാ?”  എന്ന് പറഞ്ഞ് അമ്മ ഫോൺ വച്ചു.

അടുത്തടുത്ത സമയത്തിൽ രണ്ടു  തവണ ലാൻഡ് ഫോൺ ☎️അടിക്കുന്നതും അമ്മ ഫോൺ എടുത്ത് സംസാരിക്കുന്നതും  കണ്ടപ്പോൾ അച്ഛൻ വിവരം അന്വേഷിച്ചു. അമ്മ കാര്യം പറഞ്ഞു.   “ചുണയുണ്ടെങ്കിൽ ടെറസിന്റെ  മുകളിൽ നിന്ന് അവളോട് ചാടാൻ 🏃‍♀️പറ. അല്ലാതെ മിന്നലേറ്റ് മരിക്കാനുള്ള സാധ്യത വെറും 10% ആണ്.  “ അതായിരുന്നു അച്ഛന്റെ പ്രതികരണം.  അമ്മ അത് വിളിച്ചു പറയാൻ ഒന്നും മിനക്കെട്ടില്ല.

❤️❤️ഏതായാലും സിനിമയ്ക്ക് പോകാൻ തീരുമാനമായി. എൻറെ ഐഡിയ ഏറ്റതിൽ  ഞാനും മകനും സന്തോഷിച്ചു.🥰😍 ഉണങ്ങാനിട്ട തുണിയുമായി👕👖🧣 ഞാൻ താഴെ എത്തി. രാവിലെ ബാങ്കിൽ  പോയ വഴി ടിക്കറ്റ് ബുക്ക് ചെയ്തു. ഞാനൊരു ഹെൻപെക്ക്ഡ്‌  ഹസ്ബൻഡ് ഒന്നുമല്ല.   പ്രിയദർശന്റെ സിനിമ ആയതുകൊണ്ട് കാണാൻ പോകാമെന്ന് സമ്മതിച്ചതാണ്. അദ്ദേഹത്തിൻറെ ഓരോ സീനും ഒരു പെയിൻറിങ് പോലെ മനോഹരമായിരിക്കും. ഒരു കലാകാരനായ എനിക്ക് അത് കാണാൻ ഇഷ്ടമാണ്. അല്ലാതെ നിൻറെ ഭീഷണിക്ക് മുമ്പിൽ വഴങ്ങിയത് ഒന്നുമല്ല. ഇതിനി ഒരു പതിവാക്കേണ്ട.  എന്നൊക്കെ പറഞ്ഞു അദ്ദേഹം.  💘💞😍🤩😘 എന്തെങ്കിലുമാകട്ടെ കുറച്ച് വഴക്ക് കേട്ടാലും 🤣😇😜വേണ്ടില്ല വൈകുന്നേരം സിനിമയ്ക്ക് പോകാമല്ലോ എന്നോർത്ത് ഞാനും മോനും സന്തോഷിച്ചു. 😇😃

വൈകുന്നേരം ആയതും ആർത്തലച്ചു മഴ💦💦 പെയ്യാൻ തുടങ്ങി. തിരുവനന്തപുരം നഗരം മുഴുവൻ വെള്ളത്തിൽ. ഒരുവിധം തുഴഞ്ഞും നീന്തിയും തിയേറ്ററിലെത്തി സിനിമ കണ്ടു മടങ്ങി.

പിറ്റേദിവസം മൂന്നുപേർക്കും ഒന്നിച്ച് വൈറൽ പനി🤮🤢☹️ പിടിച്ചു.  അടുത്തുതന്നെ താമസിക്കുന്ന അച്ഛനുമമ്മയും പൊടിയരി കഞ്ഞിയും അച്ചാറും പപ്പടവും ആയി എത്തി.  പനിയുടെ അവശത,  വിശപ്പില്ലായ്മ, വായയ്ക്ക് അരുചി ഒരുവശത്ത്……. മിന്നലും ഇടിവെട്ടും ഏറ്റ്  എങ്ങനെയാണ് മരണം സംഭവിക്കുക എന്നതിന്റെ  വിശദമായ ക്ലാസ്സുകൾ എടുക്കുന്ന അച്ഛൻ മറ്റൊരു വശത്ത്.   മരിക്കാൻ തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ മിന്നലിനെയൊന്നും  ആശ്രയിച്ചിട്ട് കാര്യമില്ലത്രേ! പിന്നെ അച്ഛൻറെ അറിവിൽ ആത്മഹത്യ ചെയ്ത പലരുടേയും,  മരിച്ച രീതികളുടെ വിശദവിവരങ്ങൾ.

“അയ്യോ!  ഞാൻ രണ്ടു ചെവിയും പൊത്തി പിടിച്ച് 🙆 മതിയേ,  കർത്താവ് വന്നു വിളിക്കുമ്പോൾ  അല്ലാതെ ഞാൻ മരിക്കാൻ  തീരുമാനിച്ചിട്ടില്ലേ…🙆🤦‍♀️….. മഴ ചാറുന്നുതു കണ്ട്,  ഉണക്കാനിട്ട തുണിയെടുക്കാൻ പോയപ്പോൾ തോന്നിയ ഒരു ഐഡിയ പ്രയോഗിച്ചതാണേ….” എന്ന് തലയിൽ കൈ വെച്ച് പറഞ്ഞു. പിന്നെ ഓർത്തു ദൈവമേ,  എൻറെ ഭർത്താവ് എത്രയോ🧔 ഭേദമാണ്.അച്ഛൻറെയടുത്താ  യിരുന്നെങ്കിൽ 🤛👊ഈ നമ്പറൊന്നും   ഏശില്ലായിരുന്നല്ലോയെന്ന്. ഇപ്പോൾ ഈ വയസ്സിൽ തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് തോന്നുന്നു ഇങ്ങനെ തന്നെയാണ്  മക്കളെ വളർത്തേണ്ടത് എന്ന്. അമിത ലാളനയും വാത്സല്യവും കാണിച്ച് കുട്ടികളെ വളർത്തുന്ന മാതാപിതാക്കൾ വലിയ ദ്രോഹമാണ് ആ കുട്ടികളോട് ചെയ്യുന്നതെന്ന്. മനസിൽ വിചാരിക്കുന്നത് എല്ലാം സാധിച്ചു കിട്ടി,  വായിൽ വെള്ളിക്കരണ്ടിയുമായി ജീവിച്ചാൽ വരുന്ന ആപത്ത് എത്രയാണെന്ന് നമ്മുടെ പഴമക്കാർക്ക് അറിയാം.☹️😡 അതുകൊണ്ടാണ് എത്ര പ്രതാപികളായാലും  കുട്ടികൾ വിഷമം  അറിഞ്ഞുതന്നെ  വളരണം എന്ന പഴയ തലമുറ കരുതിയിരുന്നത്.

സ്നേഹത്തിൻറെ പാലാഴി ഉള്ളിലൊതുക്കി ശാസനയിലൂടെ🤛👊 ജീവിത പാഠങ്ങൾ പകർന്നു തന്ന്  പറക്കാൻ കൊതിച്ച   എനിക്ക് ഞാൻ അറിയാതെ  ചിറകുകൾ ചേർത്തു വച്ച് തന്ന പോരാളിയാണ് എൻറെ അച്ഛൻ.  നമ്മൾ എത്ര വളർന്നാലും നമ്മളെ സാകൂതം ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരേയൊരാൾ മാത്രമേയുള്ളൂ ഈ ഭൂമിയിൽ അത് നമ്മുടെ പിതാവ് ആയിരിക്കും.🙏🙌

ലോകത്തിലെ എല്ലാ പിതാക്കന്മാർക്കും പിതൃദിന ആശംസകൾ നേർന്നുകൊണ്ട്.🙏🙏🙏🙏

മേരി ജോസി  മലയിൽ, ✍️

തിരുവനന്തപുരം.

#എന്റെരചന #അച്ഛൻ

Post Views: 34
3
Mary Josey Malayil

Short story writer.

2 Comments

  1. Jasna Basheer on June 21, 2024 2:05 PM

    👍👍

    Reply
  2. Mary Josey Malayil on June 15, 2024 10:32 AM

    🙏🙏

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.