പിറന്നാളാശംസകൾ
(8-5-2025)
ചെറിയൊരു ഓർമ്മക്കുറിപ്പ്–
സി.ഐ. പോൾ
1996 ൽ ഷാജി കൈലാസിന്റെ “മഹാത്മയുടെ” ഷൂട്ടിംഗ് പുരോഗമിക്കുന്നു. സെറ്റിൽ സ്റ്റിൽ ഫോട്ടോഗ്രാഫർ സുനിൽ ഗുരുവായൂർ എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം നടത്തുന്നു. അന്ന് പോൾ അങ്കിളിന്റെ അമ്പത്തിരണ്ടാം ജന്മദിനമായിരുന്നു. എല്ലാവരും പോളേട്ടനു ജന്മദിനം ആശംസിക്കാൻ അന്വേഷിക്കുമ്പോഴാണ് അറിയുന്നത് അദ്ദേഹം ഷൂട്ടിൽ ആണ്. അകത്തെ മുറിയിൽ നിന്ന് നടൻ സാദിഖ്ന്റെ ആക്രോശങ്ങളും പോളേട്ടന്റ ദീന രോദനവും കേൾക്കാം.കുറച്ചു കഴിഞ്ഞപ്പോൾ കീറിയ ബനിയനും ശരീരം മുഴുവൻ രക്തവും ആയി പോൾ അങ്കിൾ പ്രത്യക്ഷപ്പെട്ടു. മധുരത്തിനു പകരം മർദ്ദനം ഏറ്റുവാങ്ങിക്കൊണ്ട് പോൾ അങ്കിളും അവരോടൊപ്പം പിറന്നാൾ ആഘോഷത്തിൽ പങ്കുചേർന്നു. അത് കഴിഞ്ഞ ഉടനെ ഷോട്ട് റെഡി എന്ന് പറഞ്ഞ് സംവിധാന സഹായി ഷൈക്ക്ദീൻ എത്തി. മേക്കപ്പ് മാൻ സുദേവൻ പോൾ അങ്കിളിന്റെ മുഖത്ത് ചായം കലക്കി രക്തത്തിൻറെ പാടുകൾ വീണ്ടും വരുത്തി. പിന്നെയും അഭിനയത്തിന്റെ തിരക്കിലേക്ക്. അങ്ങനെ സാദിഖ്ന്റെ ഭീകര മർദ്ദനവും ആക്രോശങ്ങളും ഏറ്റുവാങ്ങി അമ്പത്തിരണ്ടാം പിറന്നാൾ ആഘോഷം. 😀
പോൾ അങ്കിളിന്റെ ഇളയസഹോദരൻ സൂക്ഷിച്ചുവെച്ചിരുന്ന അക്കാലത്തെ മാസികയിൽ വന്ന ഒരു ചിത്രം ഇതോടൊപ്പം ചേർക്കുന്നു.
2025 മെയ് എട്ടാം തീയതി സ്വർഗ്ഗത്തിൽ എൺപത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്ന പോൾ അങ്കിളിനു കണ്ണീർപൂക്കൾ അർപ്പിച്ചുകൊണ്ട്. 🙏🙏🙏
മേരി ജോസി മലയിൽ, തിരുവനന്തപുരം.

