Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » പുട്ടില്ലാതെ മലയാളിക്ക് എന്ത് ബ്രേക്ഫാസ്റ്റ്…. അല്ലേ?
അറിവുകൾ ആരോഗ്യം പാചകം

പുട്ടില്ലാതെ മലയാളിക്ക് എന്ത് ബ്രേക്ഫാസ്റ്റ്…. അല്ലേ?

By മന്ന മെരീസOctober 17, 202317 Comments4 Mins Read202 Views
Bookmark Now
Please login to bookmark Close

No account yet? Register

“ചേച്ചിയേ, ദേ നല്ല ഒന്നാന്തരം ഞാലിപ്പൂവൻ! മ്മ്ടെ താഴ്ചയിലെ പറമ്പീന്ന് കിട്ടിയതാ. അടിപടല പഴുത്തു. എന്താലും ഉണക്കില കൊണ്ട് പൊതിഞ്ഞതിനാൽ പഴമൊന്നും അണ്ണാനും കാക്കയും തിന്നോണ്ട് പോയില്ല. അല്ലേൽ ഈ പക്ഷികളും വവ്വാലും തിന്നതിന്റെ ബാക്കിയേ നമുക്ക് വല്ലോം കിട്ടൂ.”

“അതാണല്ലോ രസം.. ദൈവം തമ്പുരാനീ ഭൂമിയിൽ ജീവികൾക്കായി എന്തെല്ലാം സൃഷ്ടിച്ചിരിക്കുന്നു. ഈ പഴങ്ങളുൾപ്പടെ ഭൂമിയിലെ ഉൽപ്പന്നങ്ങളുടെയെല്ലാം അവകാശികൾ ഇവറ്റകളല്ലേ? എന്ത് സുഖം? വെറുതെ വന്നു തിന്നിട്ട് പോയാൽ മതി.”

“ചേച്ചി, ഇതെന്നാ അവറാൻ്റെ കടയിൽ കൊടുക്കട്ടെ? നല്ല വില കിട്ടും. ഞാലിപ്പൂവനൊക്കെ ഇപ്പോ ന്താ വില? ഹും, കൈ പൊള്ളും മേടിക്കാൻ ചെന്നാൽ.”

“ഓ.. വേണ്ടടാ. രാവിലെ മ്മക്ക് പ്രാതലിന് പുട്ടുണ്ടാക്കാം. അതാ നല്ലത്.” വെളുപ്പിനെ പള്ളികുർബാന കണ്ട്, കാണുന്നവരോടെക്കെ നാട്ടുവിശേഷം പറഞ്ഞ് കേറിവന്ന അമ്മേടെ അഭിപ്രായമായിരുന്നത്.

ങ്ങേ… ഇന്നും പുട്ടോ? അമ്മയ്ക്ക് എന്താ ഞങ്ങൾ മക്കളെക്കാൾ സ്നേഹം ഈ പുട്ടിനോടാന്നോ? വേറെന്തെങ്കിലും മാറ്റിപ്പിടിച്ചാൽ അമ്മയോടെന്താ ഈ പുട്ട് പരിഭവിക്കുമോ? പുട്ടുകുടം തുളവീണ് വെള്ളം ഒഴിക്കാൻ പറ്റാത്ത അവസ്ഥയിലായപ്പൊ ഞാനോർത്തു, ഇനിയെങ്കിലും ആരെയെങ്കിലും എറിഞ്ഞു വീഴ്ത്താവുന്ന ഇമ്മാതിരി ഐറ്റം കുറച്ചു നാളെയ്ക്ക് കാണേണ്ടി വരില്ലല്ലോ ന്ന്! ന്നിട്ടോ, ഇപ്പൊ ദേ കുക്കറിന്റെ മുകളിലും അപ്പ ചെമ്പിലുമൊക്കെ ഉണ്ടാക്കി നമ്മളെ വെറുപ്പിക്കുന്നു 😏

ഓ… പിന്നെ, നിൻ്റെ ഗീർവാണം കേട്ടാൽ തോന്നും, ഞാണെതാണ്ട് ബോംബ് ഉണ്ടാക്കിയാ നിന്നെയൊക്കെ തീറ്റിക്കുന്നെ ന്ന്. വെറുതെ ചിലക്കാണ്ട് എല്ലാരേം ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വിളിക്കെടാ. ഇത് പറഞ്ഞ് അമ്മ മേശപ്പുറത്ത് നല്ല ആവിപറക്കുന്ന ചെമ്പാവരി പുട്ടും കടലക്കറിയും പപ്പടവും ഞാലിപ്പൂവൻ പഴവുമെല്ലാം ഞൊടിയിടയിൽ നിരത്തി.

ഇന്നെന്താ കഴിക്കാൻ? ആഹാ, പുട്ട് ആണല്ലോ! പുട്ടും പഴവും പപ്പടവും കൂട്ടി പിടിച്ചിട്ട് കുറച്ചുദിവസമായി. രണ്ടു കഷണം പുട്ട് ഇങ്ങെടുത്തേ… ഇത് കേൾക്കേണ്ട താമസം അമ്മ ഒരു കുറ്റി പുട്ടെടുത്ത് അച്ചായന്റെ പ്ലേറ്റിലേക്ക് ഇട്ടു. ഹൊ.. ആ തീറ്റ കാണുമ്പോഴേ മനസ്സിലാവും, ചുമ്മാതല്ല ഇതെപ്പോഴും ഉണ്ടാക്കുന്നത്.. മൂന്ന് നേരം അത് ഉണ്ടാക്കി കൊടുത്താലും അച്ഛ കഴിക്കും. അച്ചാ ആ പൂട്ടിനെ ഒന്നുരുളാൻ പോലും സമ്മതിക്കാതെ പഴമിട്ട് മർദ്ദിക്കുന്നത് കണ്ടാൽ, നമുക്ക് സങ്കടം തോന്നും. പുട്ടും പഴവും ആണ് പൊതുവേ എല്ലാവരും അംഗീകരിച്ച പ്രണയജോടികൾ എന്നല്ലേ നമ്മൾ പറയാറ്. എന്നിട്ട് എന്തിനീ ക്രൂരത? മര്യാദയ്ക്ക് കഴിച്ചാൽ പോരെ?

“ശ്ശോ… എനിക്ക് പുട്ട് വേണ്ടെമ്മേ!”

“പോടാ… പുട്ടില്ലാതെ മലയാളിക്ക് എന്ത് ബ്രേക്ക്ഫാസ്റ്റ്?”

“നല്ല കുരുമുളകിട്ട ബീഫ് കറി ഉണ്ടായിരുന്നേൽ! ”

“ടാ… രാവിലെ തന്നെ മാംസം കഴിക്കുന്നത് നല്ലതല്ല ചെക്കാ.”

‘അരിയിടിച്ചു പൊടി വറുത്ത, പുട്ടു ചുട്ട കേരളം’ എന്ന പാട്ടിൻറെ വരികൾ തന്നെ ആരോ എഴുതിയത്, അമ്മയുടെ ഈ പുട്ട് ഉണ്ടാക്കൽ കണ്ടിട്ടാണെന്ന് തോന്നുന്നു . ജെയിംസ് വാട്ട് ആവി ഉപയോഗിച്ച് ആവിയന്ത്രം ഉണ്ടാക്കിയപ്പോൾ ഇവിടെ മ്മ്ടെ റോസക്കുട്ടി അതേ ടെക്നോളജി ഉപയോഗിച്ച് നമ്മളെ പുട്ട് തീറ്റിക്കുന്നു. ഈ കുറ്റമൊക്കെ പറഞ്ഞെങ്കിലും ഞാനും പ്രതികാര ഭാവത്തോടെ മുൻപിൽ ഇരുന്ന പുട്ട് എടുത്ത് കടലയുമായി വിരലുകൾ കൊണ്ട് ഞെരുക്കി ശ്വാസം മുട്ടിച്ച് ഓരോ ഉരുളകളാക്കി അകത്താക്കി. ദോഷം പറയരുതല്ലോ; എൻറെ അമ്മേടെ പൂട്ട് പഞ്ഞി പോലെ അല്ലേ? എങ്ങനെ തിന്നാണ്ടിരിക്കും?

സാധാരണ മലയാളികൾക്ക് ബ്രേക്ക്ഫാസ്റ്റ് എന്ന് കേട്ടാൽ, ആദ്യം മനസ്സിൽ വരുന്നത് ‘വെറുതെയിരുന്ന് തള്ളുന്നവരുടെ ദേശീയ ഭക്ഷണമെന്ന് ‘ ന്യൂജൻ കുട്ടികൾ കളിയാക്കി പറയുന്ന നമ്മുടെ കേരളത്തിൻറെ സ്വന്തം പലഹാരമായ പുട്ട് തന്നെയാണ്. പുട്ട് ഉണ്ടാക്കാത്തതും കഴിച്ചിട്ടില്ലാത്തതുമായ മലയാളികൾ ഉണ്ടാവില്ല. മിക്കവർക്കും ഉണ്ടാക്കാൻ അറിയാമെങ്കിലും നല്ല പഞ്ഞി പോലെ മൃദുവായി, കൃത്യമായ പാകത്തിലും രുചിയിലും ഉണ്ടാക്കാൻ അറിയുന്നവർ കുറവായിരിക്കും.

ബ്രേക്ഫാസ്റ്റ് എന്നാൽ തലച്ചോറിനുള്ള ഭക്ഷണം എന്നാണ് അറിവുള്ളവർ പറയുന്നത്. മലയാളികളെ സംബന്ധിച്ച് പുട്ടിന്റെ ജോഡികളായി പഴം മാത്രമല്ല; പയർ, പപ്പടം, ബീഫ്, കടല, മുട്ട എന്നിങ്ങനെ ഒരുവിധപ്പെട്ടതെല്ലാം ചേർന്നു പോകാറുണ്ട്. അരിപ്പൊടി കൂടാതെ ഗോതമ്പ്, ചോളം, റാഗി, മൈദ, കപ്പപൊടി എന്നിവയൊക്കെ പുട്ട് ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.

പുട്ടും പഴവും ചേർത്ത് കഴിച്ചാൽ അത് ദഹനം മന്ദഗതിയിൽ ആക്കും എന്നാണ് വിദഗ്ധർ പറയുന്നത്. അതിനൊപ്പം ചെറുപയറും കടലയുമാണ് നല്ലത്. കാരണം ഇവയിൽ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും കാർബോഹൈഡ്രേറ്റും വൈറ്റമിൻസും അടങ്ങിയതിനാൽ ദിവസം മുഴുവൻ ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു.

സുഹൃത്തുക്കളെ, നിങ്ങൾക്ക് നല്ല പഞ്ഞി പോലെ മൃദുവായ പലവിധത്തിലുള്ള പുട്ട് ഉണ്ടാക്കാൻ അറിയുമോ? ഇല്ലെങ്കിൽ വിഷമിക്കേണ്ട… മ്മ് എനിക്കറിയാവുന്ന രീതിയിൽ പറഞ്ഞു തരട്ടെ?

ആദ്യം തന്നെ അരിപ്പുട്ട് ആയിക്കോട്ടെ അല്ലേ? ഒരു കപ്പ് വറുത്ത അരിപ്പൊടി എടുത്ത് ഉപ്പ് ചേർത്ത് കുറേശ്ശെയായി വെള്ളം ഒഴിച്ച് പൊടി നനക്കുക. ഇടയ്ക്കിടെ കട്ടകളൊക്കെ വരും. അത് സാരമില്ലന്നേ. അതൊരു അരിപ്പയിലിട്ട്, ദേ ഇങ്ങനെ കൈകൊണ്ട് തേച്ച് അരിച്ചെടുക്കുമ്പോൾ കട്ടയൊക്കെ മാറി നന്നായി പൊടിഞ്ഞു കിട്ടും. കൈപ്പത്തിക്കുള്ളിൽ പിടിച്ചാൽ പിടികിട്ടുന്ന പരുവമാണ് പുട്ടിന്റെ പാകം. ചെലര് ഒരു നുള്ള് പഞ്ചസാര ചേർക്കാറുണ്ട്.(ഓർക്കുക; നനയ്ക്കുമ്പോൾ വെള്ളം അല്പം കൂടിയാലും കുറഞ്ഞാലും പുട്ട് തഥൈവ!ഇതിന് മോശമല്ലാത്തൊരു എഞ്ചിനീയറിങ് കരവിരുത് ഉണ്ടായിരിക്കണം) ഇനി ഒരു പുട്ടുകുറ്റിയെടുത്ത് പ്രഷർകുക്കറിന്റെ നോസിന്റെ മുകളിൽ വെച്ച് ആ കുറ്റിയിൽ ഇടയ്ക്കിടയ്ക്ക് തേങ്ങാപ്പീരയും പൊടിയും ഇടക്കലർത്തിയിട്ട് അടച്ചുവെച്ച് വേവിച്ചെടുക്കുക.

ഗോതമ്പു പുട്ടിന് പൊടി നനയ്ക്കുമ്പോൾ, ചെറു ചൂടുവെള്ളമാണ് ഞാൻ ഉപയോഗിക്കാറ്. നനയ്ക്കുമ്പോൾ ചെറിയ ഉരുളകളായി കാണും. അതും ചിരകിയ തേങ്ങയും കൂടെ മിക്സിയുടെ ജാറിൽ ചെറുതായി ഒന്ന് കറക്കിയെടുക്കുക. അപ്പോൾ ഒട്ടും കട്ടയില്ലാത്ത പൊടി കിട്ടും. അത് ഒരു അപ്പച്ചെമ്പിൽ വെള്ളം കുറച്ചെടുത്ത് തട്ടിന്റെ മേലേ നല്ല വാഴയില ഇട്ട് അതിൻറെ മുകളിൽ പൊടിയിട്ട് വേവിച്ചെടുക്കുക. ഹൊ.. ഗോതമ്പ് പുട്ട് ആവി വരുമ്പോൾ തന്നെ നല്ലൊരു മണം വരും.

വണ്ണം കുറച്ച് ശരീരത്തിലെ സ്റ്റാമിനയും എനർജി ലെവലും വർദ്ധിപ്പിക്കാൻ ചോള പുട്ട് ബെസ്റ്റാണ്. ഇതിൽ പ്രോട്ടീൻ കൂടുതലും കലോറി കുറവുമാണ്. കൂടാതെ ധാരാളം നാരുകളും പോഷകങ്ങളും അടങ്ങിയിട്ടുമുണ്ട്. അതിനാൽ തന്നെ ധൈര്യത്തോടെ കഴിക്കാം. ചോള പുട്ടിന്റെ ഒരു പ്രത്യേകതാന്ന് വെച്ചാൽ അതിന് ആവി വരുമ്പോൾ നല്ല മണവുണ്ട് ഒപ്പം കാണാൻ നല്ല കളറും.

ഇനി റാഗി പുട്ടിനെ കുറിച്ച് പറയുകയാണെങ്കിൽ, അത് നനയ്ക്കുന്നതും ഉണ്ടാക്കുന്നതും ഒക്കെ മറ്റേത് പോലെയൊക്കെ തന്നെ. എന്നാല്, റാഗി എങ്ങനെ നമ്മുടെ ശരീരത്തിന് ഗുണം ചെയ്യുനെന്ന് കേട്ടാൽ എനിക്കുറപ്പാ; നിങ്ങളെല്ലാവരും സ്നേഹിച്ചു തുടങ്ങും ഈ ചെറു ധാന്യത്തെ.പൊട്ടാസ്യം, കാൽസ്യം അടങ്ങിയിരിക്കുന്നതിനാൽ എല്ലുകൾക്ക് ബലം നൽകുന്നു. കൊഴുപ്പ് വളരെ കുറഞ്ഞതും നാരുകൾ കൂടുതൽ അടങ്ങിയിരിക്കുന്നതിനാൽ ഇത് കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്ത് അധികം കാലറി അകത്താകില്ല. മാത്രമല്ല; ദഹനം സുഗമമാകുന്നു. റാഗിയിൽ ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ളതുകൊണ്ട് രക്തത്തിൽ ഹീമോഗ്ലോബിന്റെ കൗണ്ട് കൂടാൻ സഹായിക്കും. ദിവസം ഒരു നേരം ഭക്ഷണത്തിൽ റാഗി ഉൾപ്പെടുത്തിയാൽ, രോഗങ്ങൾ മാറുമെന്ന് മാത്രമല്ല; നമ്മുടെ യുവത്വവും നിലനിൽക്കുമെന്നേ!

എൻറെ ചെറുപ്പത്തിലെ ദേവന്റെ ചായക്കടയിലെ കണ്ണാടി അലമാരിയിൽ വാഴയിലയിൽ അടുക്കടുക്കായിരുന്ന പുട്ട് ഇന്നിപ്പോൾ വളർന്നു പന്തലിച്ചു ഭീമാകാരനായി , പുട്ടിനു മാത്രമുള്ള ദിലീപേട്ടന്റെ ‘ദേ…പുട്ട്!’ പോലുള്ള റസ്റ്റോറന്റുകളായി. കാലം പോയ പോക്കേ!🙈

ഇനി എൻറെയും എൻറെ കണവന്റെയും ഇഷ്ടം പറഞ്ഞാൽ; അത് പുട്ടും താറാവിറച്ചിയും തന്നെ. (വെള്ളത്തിൽ കിടന്ന് നീന്തിക്കളിക്കുന്ന നല്ല കുട്ടനാടൻ താറാവ് തന്നെ വേണം) നമ്മൾ പുട്ട് ഉടച്ചിട്ട് അതിൻറെ കൂടെ താറാവ് പിരളൻ ഒരു പിടി പിടിക്കുമ്പോൾ… ദേ ,നോക്ക്! പുട്ടിലോട്ട് താറാവ് ഇങ്ങനെ ചേരുന്നത്😋 അപ്പോൾ കറിയുടെ ഗ്രേവിയും പുട്ടുമായി നല്ല ലോഹ്യത്തിലാവും. അതിൻറെ കൂടെ നമ്മൾ ഒരു രസത്തിന് നല്ല മൊരിഞ്ഞ പപ്പടം ഇങ്ങനെ പൊടിപൊടിയായിട്ട് ഞെക്കി പൊടിച്ചു ചേർക്കണം. ആഹാ ….അടിപൊളി! പുട്ടും പിന്നെ അതിൻറെ കൂടെ ഒരു നോൺവെജ് കോംബോയും… ഇതാണ് ഞങ്ങൾ ചങ്ങനാശ്ശേരി അച്ചായൻ അച്ചായത്തിമാരുടെ സൺഡേ പ്രാതൽ വിഭവം.

പറഞ്ഞു തുടങ്ങിയാൽ, എന്റെ പുട്ടുപുരാണം ഇവിടംകൊണ്ടൊന്നും നിൽക്കില്ല. പുറകിൽ നിന്ന് കുത്തുകൊണ്ട് മുന്നിൽ ചാടി ഇളിച്ചു നിൽക്കുന്ന പുട്ടിനോട് എനിക്കെന്നും പ്രണയമാണ്. പുട്ടിനു മേലെ കട്ടൻകാപ്പി ഒഴിച്ച് ആരെങ്കിലും കഴിച്ചിട്ടുണ്ടോ? ആഹാ… അന്തസ്സ്! ങാ… അടുത്തുതന്നെ ഞാനൊരു ബീറ്റ്റൂട്ട് പുട്ട് പരീക്ഷിച്ചു നോക്കുന്നുണ്ട്. നിങ്ങളും ഒരു കൈ നോക്കുന്നോ?

🖋️ Manna Mereeza

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ

Post Views: 26
3
മന്ന മെരീസ

വായന ഏറെ ഇഷ്ടം

17 Comments

  1. anwar Abdurahiman cm on January 10, 2024 12:45 AM

    പുട്ടിന്റെ കഥ കൊള്ളാം . ഈ കഥ വായിച്ചോണ്ടിരുന്നപ്പോൾ പുട്ടിനെ പറ്റിയുള്ള ഒരുപാട്ട് മുൻപ് സ്ഥിരമായി യൂട്യൂബിൽ കേൾക്കാറുള്ളത് ഓർമ്മ വന്നത് . ഏതായാലും അതും കൂടി ഒന്ന് കേൾക്കട്ടെ .

    Reply
    • drvenus on January 10, 2024 4:59 PM

      പുട്ട് ചരിതം കൊള്ളാം

      Reply
  2. Sreeja Ajith on October 25, 2023 5:06 PM

    പുട്ട് വിശേഷം. ഞങ്ങളുടെ ദേശീയ ആഹാരമാണ് പുട്ട്.

    Reply
    • Manna Mereeza on October 26, 2023 9:16 AM

      സ്നേഹം ട്ടോ 🥰🥰

      Reply
  3. Reshma lechus on October 24, 2023 7:46 PM

    എന്റെ വീട്ടിലെ സ്ഥിരം വരുന്ന വിരുന്നു കാരൻ ആയിരുന്നു. ഇപ്പൊ സ്ഥിര താമസം ആക്കിയിട്ടുണ്ട്. ലവള് ആരുടെ കാര്യമാ പറയുന്നത് എന്ന് അല്ലെ? നമ്മെ പുട്ടിനെ കുറച്ചു അല്ലാതെ ആരോടാ ഈ കഥ പറയേണ്ടത്. പുട്ട് തിന്നാൽ തള്ള് കൂടും എന്നാ പറയുന്നത് സത്യം ആണോ ആവോ? ആർക്കറിയാം? എന്നാലും, പുട്ട് ഇല്ലെങ്കിൽ ഒരു സുഖവും ഇല്ല. പുട്ട് ആരുമായി പ്രണയത്തിൽ ആകും. പണ്ടത്തെ പോലെ അല്ല അവനും മാറി തുടങ്ങി എന്താണല്ലേ!
    കാലം മാറിയപ്പോ അവനും മാറി പോയി അത്രന്നെ! അത് ആരുടേയും കുറ്റം അല്ലല്ലോ ല്ലേ?

    Reply
    • Manna Mereeza on October 25, 2023 5:59 AM

      Thank you so much 😘😘

      Reply
  4. Sruthi Sreedhar on October 24, 2023 5:01 PM

    😍❤️👍

    Reply
    • Manna Mereeza on October 24, 2023 9:08 PM

      💖💖

      Reply
  5. Sunandha Mahesh on October 22, 2023 9:18 AM

    പുട്ടെഴുത്തു കേമമായി 😄

    Reply
    • Manna Mereeza on October 22, 2023 9:24 AM

      Tq 😘

      Reply
    • Silvy on October 22, 2023 10:10 AM

      ഏതിനവും മിക്സിയിലിട്ട് ഒന്നു കറക്കിയാൽ നല്ല സോഫ്റ്റ്‌ പുട്ടാവും. അല്പം ചോറൂകൂടെ ചേർത്താൽ ബലെ ഭേഷ് 🥰🥰🥰🥰 നല്ലെഴുത്ത് ♥️

      Reply
      • Manna Mereeza on October 22, 2023 10:17 AM

        ചോറിൻ്റെ കാര്യം സബിറയും പറഞ്ഞിരുന്നു….💖💖

        Reply
      • അനാമിക s on October 24, 2023 4:36 PM

        പുട്ട് പുരാണം കേമം 🥰🥰🥰

        Reply
        • Manna Mereeza on October 24, 2023 4:41 PM

          വായനയ്ക്ക് നന്ദി ട്ടോ 💖

          Reply
  6. Sabira latheefi on October 17, 2023 9:22 PM

    പുട്ട് വിശേഷം കേമമായി. ഞനൊരു ടിപ്സ് പറയട്ടെ പുട്ട് സോഫ്റ്റ്‌ ആവാൻ. തലേന്ന് ബാക്കിയായി ഫ്രിഡ്ജിൽ കിടക്കുന്ന ചോറ് ഉണ്ടല്ലോ. ഒരു പിടി ചോറ് എടുത്തു മിക്സിയിലിട്ട് ഉപ്പും കുറച്ചു വെള്ളവും ചേർത്ത്അരക്കുക. ഈ മിക്സ്‌ ഉപയോഗിച്ച് പുട്ട് പൊടി നനച്ചു കുഴച്ചു വെക്കേണ്ടത്. പുട്ട് നല്ല സോഫ്റ്റ്‌ ആയിരിക്കും. അതിനെ നല്ല നാടൻ ചിക്കൻ വറുത്തരച്ചത് കൂട്ടി ഒരു പീടിയങ് പിടിച്ചാലുണ്ടല്ലോ.. 😋

    Reply
    • Manna Mereeza on October 17, 2023 10:13 PM

      ഇതെനിക്ക് പുതിയ അറിവാ… ങ പരീക്ഷിച്ച് നോക്കാം ല്ലേ 🤗

      Reply
      • Nafs nafs on October 29, 2023 5:47 PM

        ഈ പുട്ടിനെ കണ്ടാൽ അറിയാതെ കയറി നോക്കും. വായിച്ചു മുഴുവനാക്കാതെ അടുക്കളയിലേക്കു പാേയി എന്തെങ്കിലും ഉണ്ടാക്കാൻ തോന്നും. ഞാൻ തന്നെ ഉണ്ടാക്കെണ്ടെ എന്ന്ഉള്ളിൽ പിറുപിറുത്തു തിരിച്ചു വരും .

        ഇതു കുറച്ചു കൂടിപ്പോയിലേ കൂട്ടക്ഷരമേ , ഇങ്ങനെ കൊതിപ്പിക്കാൻ കൂട്ടുനിൽക്കാമോ😞😞

        വയറുവേദന വരും. ഓർത്തോ😩😩

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.