Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » നവരാത്രി ആരാധനാക്രമങ്ങൾ
അറിവുകൾ

നവരാത്രി ആരാധനാക്രമങ്ങൾ

By Manju SreekumarOctober 18, 20231 Comment4 Mins Read63 Views
Bookmark Now
Please login to bookmark Close

No account yet? Register

നവരാത്രി കാലം ഭാരതത്തിലുടനീളം ദേവീ പൂജയ്ക്കു പ്രാധാന്യം നല്‍കി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ് വിവിധ ഭാഗങ്ങളില്‍ നവരാത്രി കൊണ്ടാടുന്നത്. ബംഗാളില്‍ കാളിയാണ് ആരാധനാമൂര്‍ത്തി, കര്‍ണ്ണാടകത്തില്‍ ചാമുണ്ഡേശ്വരി പൂജയാണ്മുഖ്യം. പല ഭാഗത്തും ആയുധപൂജക്കാണ് പ്രാധാന്യം. കേരളത്തില്‍ സരസ്വതി പൂജക്കാണ്പ്രാധാന്യം നല്‍കി വരുന്നത്.

നവരാത്രിയിലെ ഓരോ ദിനത്തിലും പ്രാര്‍ത്ഥിക്കേണ്ടതും ആരാധിക്കേണ്ടതും ഓരോവ്യത്യസ്ഥ ഭാവത്തിലുള്ള ദേവിമാരെയാണ്.

ഒന്നാം ദിവസം

നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ഹിമവാന്റെ മകളാണ്പാര്‍വതി. സംസ്‌കൃതത്തില്‍ ശൈല്‍ എന്നാല്‍ പര്‍വ്വതമെന്നാണ് അര്‍ത്ഥം. അതിനാലാണ്പാര്‍വതിയെ ശൈലപുത്രിയെന്ന് വിളിക്കുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യില്‍ശൂലവും മറു കയ്യില്‍ താമരയും ദേവിയേന്തിയിരിക്കുന്നു.യാഗാഗ്‌നിയില്‍ ദഹിച്ചസതീദേവിയുടെ അടുത്ത ജന്‍മമാണ് ശൈലപുത്രി. ഹൈമവതി, പാര്‍വതി തുടങ്ങിയനാമരൂപങ്ങളും ഇതില്‍ നിന്നും വന്നതാണെന്ന് കരുതപ്പെടുന്നു.

രണ്ടാം ദിവസം

പാർവതീ ദേവിയുടെ ബ്രഹ്മചാരിണി ഭാവമാണ് നവരാത്രിയുടെ രണ്ടാംദിനംആരാധിക്കുന്നത്. നവദുര്‍ഗ്ഗാ സങ്കല്പത്തിൽ രണ്ടാമത്തെ ഭാവമാണിത്. അറിവിന്‍റെമൂർത്തീഭാവമായ ബ്രഹ്മചാരിണീ ദേവി കുജദോഷം ,മംഗല്യതടസ്സം എന്നിവ നീക്കും. ഭക്തമനസ്സിലെ വിഷമതകളും നീക്കി ദേവി ആത്മവിശ്വാസവും സന്തോഷവും നിറയ്ക്കും. മുല്ലപ്പൂക്കളോടാണ് ദേവിക്ക് പ്രിയം.

നാരദമുനിയുടെ നിർദ്ദേശപ്രകാരം ശിവപത്നിയാകുവാൻ വേണ്ടി കഠിനതപസ്സ്‌അനുഷ്ഠിച്ചതിനാലാണ് ദേവിയ്ക്ക് ബ്രഹ്മചാരിണി എന്ന നാമധേയം ലഭിച്ചത്. കമണ്ഡലുവും രുദ്രാക്ഷമാലയുമാണ് കൈയ്യിലേന്തിയിട്ടുള്ളത്. ശുഭ്രവസ്ത്രധാരിയാണ്. ഇലപോലും ഭക്ഷിക്കാതെ കഠിന തപസ്സ് അനുഷ്ഠിച്ചതിനാൽ ദേവിയ്ക്ക് ‘അപര്‍ണ’ എന്നപേരുമുണ്ട്.

മൂന്നാം ദിവസം

അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ടാദേവിയുടെ പൂജയാണ്നവരാത്രിയുടെ മൂന്നാം ദിവസം നടത്തേണ്ടത്. കൈയില്‍ അക്ഷമാലയും കമണ്ഡലുവുംധരിച്ച് മറ്റനേകം ആയുധങ്ങളുമായി ഒരു നവവധുവിന്റെ വേഷവിതാനങ്ങളോടെപുലിപ്പുറത്തിരിക്കുന്ന ഈ ദേവീ സങ്കല്‍പ്പമാണ് ദേവി ചന്ദ്രഘണ്ടയുടേത്.

വിവാഹത്തിനായി ശിവഭഗവാന്‍ എഴുന്നള്ളിയപ്പോള്‍ ബ്രഹ്മചാരിണീ ഭാവത്തിലുള്ളപാര്‍വതീ ദേവിയുടെ ബന്ധുജനങ്ങള്‍ക്ക് മനോവിഷമമുണ്ടായി. ശിവന്‍റെ ശ്മശാനവേഷവുംഭൂതഗണങ്ങളും ഒപ്പമുള്ള കാട്ടുമൃഗങ്ങളുമൊക്കെയാണ് അതിന് കാരണം. എന്നാല്‍ഭാവവ്യത്യാസം കൂടാതെ അവരെ സ്വീകരിച്ച് അവരുടെ ആയുധങ്ങള്‍ വാങ്ങി തന്റെകൈയിലൊതുക്കിക്കുകയും പിന്നെ പുലിപ്പുറത്തിരുന്ന് അവര്‍ക്കു സ്വാഗതവുമരുളുകയുംചെയ്തുവത്രേ.

നാലാം ദിവസം

കൂഷ്മാണ്ഡ

നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്. സൂര്യദേവന്റെ ലോകത്തിൽ താമസിക്കുന്നവളാണ് കൂഷ്മാണ്ഡ ദേവി. പ്രപഞ്ചം സൃഷ്ടിച്ചശക്തിയാണ് കൂഷ്മാണ്ഡ ദേവി. കൂഷ്മാണ്ഡാദേവി ‘അഷ്ടഭുജ’ യാണ്, എട്ടുകൈകൾഉള്ളവളാണ്.

ഏഴ് കൈകളിൽ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാൻ കഴിവുള്ളദിവ്യമാലയാണ് എട്ടാം കരത്തിൽ ധരിച്ചിട്ടുള്ളത്.

സിംഹമാണ് ദേവീ വാഹനം.

നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം

“സുരാസമ്പൂര്‍ണ കലശം  രുധിരാപ്ലുതമേവ  ച

ദധാനാ ഹസ്തപദ്മാഭ്യാം

കൂഷ്മാണ്ഡാ ശുഭദാസ്തു മേ”

അഞ്ചാം ദിവസം

സ്കന്ദജനനീ ഭാവം– താരകാസുര നിഗ്രഹത്തിനായി സ്കന്ദ കുമാരനെസജ്ജമാക്കുമ്പോഴാണ് ദുര്‍ഗാദേവിയുടെ സ്കന്ദജനനീ ഭാവത്തിന്‍റെ ദര്‍ശനംസാധ്യമാകുന്നത്. ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി സിംഹത്തിന്റെ പുറത്ത്ആസനസ്ഥയായായുള്ള രൂപമാണ് സ്കന്ദജനനി.

മാതൃഭാവത്തിന്‍റെ പൂര്‍ണതയാണ് സ്കന്ദജനനിയില്‍ ദൃശ്യമാകുന്നത്. അമ്മയുടെവാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയുംബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദജനനി. സ്കന്ദജനനിയുടെ ആരാധനയാണ്നവരാത്രിയുടെ അഞ്ചാം ദിവസം നടക്കുക.

ആറാം ദിവസം

നവരാത്രിയുടെ ആറാം ദിവസം ദേവി കാത്യായനി പൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ചെയ്യുന്നവള്‍ എന്നാണ് കാത്യായനിയുടെ അര്‍ത്ഥം. ദേവിയെആരാധിക്കുന്നവരും വിശുദ്ധിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു. 

 അറിവില്ലായ്‌മയ്ക്ക് മേല്‍ ജ്ഞാനം നേടുന്ന വിജയമാണ് ഈ ആറാം ദിവസം നവരാത്രിപൂജയില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയുക. മാത്രമല്ല, ആറാം ദിന പൂജ കന്യകമാര്‍ക്കുംവിശേഷപ്പെട്ടതാണ്. കാത്യായനീവ്രതം പ്രത്യേകിച്ചും അവര്‍ക്കുണ്ടാക്കുന്ന ഗുണങ്ങള്‍വളരെയേറെ. ചതുര്‍ഭുജയായ ദേവി പുഷ്പവും വാളും അഭയമുദ്രകളും ധരിച്ച്സിംഹവാഹിനിയായി വരുന്നതാണ് കാത്യായനീരൂപം.

ഏഴാം ദിവസം

ഒരു മനുഷ്യന്‍ എപ്പോഴാണ് പൂര്‍ണനാകുന്നത്? ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം അവന്‍പൂര്‍ണത കൈവരിക്കുന്നുണ്ടോ? അറിവ്‌ ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നുണ്ടോ? ഇല്ലഎന്നുതന്നെയാണ് ഉത്തരം. ആഗ്രഹവും അറിവും മാത്രം പോരാ, ആ ആഗ്രഹം മൂലംസമ്പാദിച്ച അറിവ് പ്രവര്‍ത്തിപദത്തിലെത്തിക്കുകയും വേണം.

അതേ, ക്രിയാശക്തിയാണ് പ്രധാനം. സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങള്‍ചെയ്യുന്നതിലാണ് ജീവിതവിജയമിരിക്കുന്നത് എന്ന തിരിച്ചറിവാണ് നവരാത്രിയുടെ ഏഴാംദിവസം നമുക്ക് സമ്മാനിക്കുന്നത്. കാലരാത്രി എന്ന ദേവീ അവതാരമാണ് ഏഴാംദിവസത്തിലെ ആരാധനാദേവത. നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്ന്ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാലരാത്രിയുടെ ആരാധന.

 ഏത് വന്‍‌മരത്തിനും ഒരു വീഴ്ചയുണ്ടെന്നും ഒന്നും ശാശ്വതമല്ലെന്നുംഓര്‍മ്മിപ്പിക്കുന്നതിനൊപ്പം ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്യുന്നതിന്‍റെ പ്രാധാന്യവുംനവരാത്രിയുടെ ഏഴാം ദിനം ഓര്‍മ്മിപ്പിക്കും

എട്ടാം ദിനം

ദേവി മഹാഗൌരിയെ വന്ദിക്കുന്ന ദിനമാണ് നവരാത്രിയിലെ എട്ടാം നാള്‍. എന്നുംഎക്കാലത്തും എട്ടുവയസുള്ള ഒരു ബാലികയുടെ ഭാവമാണ് മഹാഗൌരിക്ക്. രാഹുമണ്ഡലവും ചന്ദ്രമണ്ഡലവും നിയന്ത്രിക്കുന്നത് മഹാഗൌരിയാണ്. മഹാഗൌരീദേവിയെ കൌശികീ ദേവിയുടെ അവതാരമായും കണക്കാക്കുന്നു.

കാലകേയനെ വധിക്കാന്‍ നിയോഗിക്കപ്പെട്ട അവതാരത്തിന് കര്‍മ്മശക്തികൂടും. മഹാഗൌരിദേവി തന്റെ ആയുധങ്ങളും ഗ്രന്ഥങ്ങളും വിനായകസമക്ഷം വച്ചതിനുശേഷമാണ്യുദ്ധത്തിനായി തിരിച്ചത്‌. ആ സമയമത്രയും ശ്രീ ഗണേശനും തന്റെ ആയുധങ്ങള്‍ദേവീകടാക്ഷത്തിനായി അതിനൊപ്പം വച്ചു പൂജിച്ചു. ആ സങ്കല്‍പ്പമാണ് പിന്നീട്ആയുധപുസ്തകപൂജയായി മാറുന്നത്.

 അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാവേളയിലാണ് പൂജവെപ്പ് നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കുക. നവമി നാളിലാണ് പണി ആയുധങ്ങളുംമറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കേണ്ടത്.

പൂജവയ്പ്‌ അവരവരുടെ വീട്ടിലോ ക്ഷേത്രങ്ങളിലോ ആണ് നടത്തുക. പൊതുവേ എല്ലാവരുംക്ഷേത്രങ്ങളിലാണ് പൂജ വയ്ക്കാറുള്ളത്‌. കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍ എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വയ്ക്കണം. മറ്റുള്ളവര്‍കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത്‌ ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക്‌വെയ്ക്കണം. വീട്ടിലാണെങ്കില്‍ പൂജാമുറി ശുദ്ധിവരുത്തേണ്ടതാണ്. 

 ഗണപതി, സരസ്വതി, മഹാലക്ഷ്മി തുടങ്ങിയ ദേവതകളുടെ ഫോട്ടോ തറയില്‍ ഒരു പീഠംവച്ച്‌ അതില്‍ വയ്ക്കുക. ഒരു കാരണവശാലും ഇവ വെറും തറയില്‍ വയ്ക്കരുത്‌. ഒരുനിലവിളക്ക്‌ അഞ്ചുതിരിയിട്ട് കത്തിക്കണം. ചന്ദനത്തിരി, സാമ്പ്രാണി തുടങ്ങിയവയുംകത്തിക്കുക. ഫോട്ടോ വയ്ക്കുമ്പോള്‍ നടുവില്‍ സരസ്വതി, വലതുഭാഗത്ത്‌ ഗണപതി, ഇടതുഭാഗത്ത്‌ മഹാലക്ഷ്മി എന്നിങ്ങനെയായിരിക്കണം വയ്ക്കേണ്ടത്. ഈ മൂന്ന്മൂര്‍ത്തികള്‍ക്കും മാലയും മറ്റു പുഷ്പങ്ങളും ചാര്‍ത്തണം. തുടര്‍ന്ന് പുതിയ ബെഡ്ഷീറ്റോപായയോ പേപ്പറോ വച്ച്‌ അതില്‍ പൂജയ്ക്കു വയ്ക്കാനുള്ളതെല്ലാം ഒരുക്കിവയ്ക്കണം.

 ഒരു കിണ്ടിയില്‍ ശുദ്ധ ജലം നിറച്ച്‌ വലതുകൈകൊണ്ട്‌ അടച്ചുപിടിക്കുക. അതിനുമുകളിൽഇടതുകൈ വെച്ച്‌ 

‘ഗംഗേ ച, യമുനേ ചൈവ, ഗോദാവരി സരസ്വതി, നർമ്മദേ സിന്ധു കാവേരി ജലേസ്മിൻസന്നിധം കുരു’ എന്ന മന്ത്രം ചൊല്ലി തീർത്ഥമായി സങ്കൽപിച്ച്‌ ഒരു തുളസിയിലകൊണ്ട്‌പുസ്തകത്തിലും മറ്റും തെളിച്ച്‌ ശുദ്ധി വരുത്തുക. നിവേദ്യം അർപ്പിച്ച്‌ പൂജ ചെയ്ത്‌ കർപ്പൂരംകാണിക്കണം. അടുത്ത ദിവസം രാവിലേയും വൈകീട്ടും ഇതുപോലെ പൂജചെയ്ത്‌ ആരതിഉഴിയണം.

ഒൻപതാം ദിവസം

ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായഒമ്പതാം നാള്‍. സര്‍വ്വസിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈദിനത്തില്‍. ഉള്ളിന്റെ ഉള്ളിലെ ആദിശക്തിയെ ഉണര്‍ത്തുന്നതിനായി വര്‍ഷാവര്‍ഷങ്ങളില്‍ഇന്ദ്രിയങ്ങളെ അടച്ചുവയ്ക്കുന്ന മഹാനവമിയും അങ്ങനെ ഉള്ളില്‍ വിദ്യാദേവിയെസാക്ഷാത്കരിക്കുന്ന വിജയദശമിയും മനുഷ്യമനസിലേക്ക് കടത്തിവിടുന്ന നന്‍‌മയുടെയുംഅറിവിന്‍റെയും തെളിച്ചവും വെളിച്ചവും എല്ലാക്കാലവും നിലനില്‍ക്കും. 

 നവരാത്രി ദിവസങ്ങളില്‍ ഏറ്റവും പ്രധാനമായ ദിവസങ്ങളാണ്‌ അഷ്ടമി, നവമി, ദശമിഎന്നിവ. അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാവേളയിലാണ് പൂജവയ്പ്പ്നടത്തേണ്ടത്. പുസ്തകങ്ങളും ഗ്രന്ഥങ്ങളും പൂജയ്ക്കു വയ്ക്കുക. നവമിനാളിലാണ് പണിആയുധങ്ങളും മറ്റും ദേവിക്കു സമര്‍പ്പിച്ചു പ്രാര്‍ഥിക്കേണ്ടത്. ദശമി നാളില്‍ രാവിലെയാണ്വിദ്യാദേവതയായ സരസ്വതിയെയും വിഘ്നേശ്വരനായ ഗണപതിയെയും ബുദ്ധിയുടെഅധിപനായ ഗുരുവും ബുധനും ചേര്‍ന്ന ശ്രീകൃഷ്ണനെയും ദക്ഷിണാമൂര്‍ത്തിയെയുംനവഗ്രഹങ്ങളെയും പൂജിക്കുക.

ഏത്‌ രൂപത്തില്‍ ആരാധിച്ചാലും ദേവിപൂജ എന്നത്‌ ആത്യന്തികമായി മാതൃപൂജയായിമാറണം. ജന്മം നല്‌കിയ അമ്മയെ പൂജിക്കാനുള്ള ദിനങ്ങളാണ്‌ നവരാത്രിയിലേത്‌. ആദിപരാശക്തിയായാണ്‌ ദേവിയെ ഭാരതീയര്‍ കരുതുന്നത്‌. അമ്മയെ തന്നെയാണ്‌ദേവിയായി ഭാരതീയര്‍ ആരാധിക്കുന്നതും.

ചിത്രത്തിന് കടപ്പാട്: ഗൂഗിൾ 

Post Views: 36
0
Manju Sreekumar

1 Comment

  1. Shreeja R on October 22, 2023 5:01 PM

    👌👌

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.