Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കനലാഴങ്ങൾ
കഥ ജീവിതം സൗഹൃദം

കനലാഴങ്ങൾ

By Silvy MichaelOctober 21, 2023Updated:October 23, 202320 Comments5 Mins Read248 Views
Bookmark Now
Please login to bookmark Close

No account yet? Register

തുണിയെല്ലാം എടുത്ത് മടക്കി അലമാര വൃത്തിയാക്കുമ്പോഴാണ് നിഷയുടെ കൈ തട്ടി ആ ആമാടപ്പെട്ടി താഴെ വീണത്. പെട്ടി കയ്യിലെടുത്ത് അവളത് പതിയെ തുറന്നു. വെറുതെയൊന്ന് തുറന്നു അകത്ത് വിരൽ ഓടിച്ച് തിരികെ വയ്ക്കാനായി തുറന്നതാണ്. പക്ഷേ ആദ്യം കണ്ണിലുടക്കിയത് വർണ്ണച്ചട്ടയുള്ള വീതി കുറഞ്ഞ വൃത്താകൃതിയിലുള്ള ഒരു ബുക്കാണ്.. പത്താം ക്ലാസിലെ ഓട്ടോഗ്രാഫ്!

ഓർമ്മകളുടെ ഒരു തിരയിളക്കം പൊടുന്നനെ അവളെ പിടികൂടി.20 വർഷം പിന്നിലേക്ക് ഓർമ്മത്തിരകൾ അവളെ ആവാഹിച്ചുകൊണ്ടുപോയി. ഗ്രാമത്തിലെ തന്റെ പള്ളിക്കൂടം… നീലയും ക്രീമും ചായമടിച്ച ആ സരസ്വതീ ക്ഷേത്രത്തിൽ തങ്ങളുടെ ക്ലാസ്, ഹെഡ്മാസ്റ്ററുടെ റൂമിനോട് ചേർന്നതായിരുന്നു. 10ബി. പുള്ളിപ്പുലികളും ആട്ടിൻകുട്ടികളും ഒക്കെ ഇടകലർന്ന ഒരു ക്ലാസ്സ്‌.. ഉൽക്കണ്ഠയും ഉദ്വേഗവും ഭയവുമെല്ലാം ചേർന്ന് നരച്ച ദിനങ്ങൾ. എങ്കിലും അവയുടെ എല്ലാമടിയിൽ സൗഹൃദങ്ങൾ നിറയ്ക്കുന്ന ഉല്ലാസമുണ്ടായിരുന്നു. അധ്യാപകർ വരാൻ ഒരു നിമിഷം വൈകിയാൽ പിന്നെ ക്ലാസ് ഒരു പൂരപ്പറമ്പ് ആണ്. സൈലൻസ് എന്ന് ആയത്തിൽ ഗർജിക്കുന്ന ചൂരലിന്റെ വരവോടെ ക്ലാസ് കോടതിമുറിക്ക് സമാനമായ തണുത്ത നിശബ്ദതയിലേക്ക് ചേക്കേറും. ങ്ഹാ!അങ്ങനെയും ഒരേട് നാം ജീവിച്ചു തീർത്തിട്ടുണ്ട്.. അറിയാതെ ഒരു ഗദ്ഗദം അവളുടെ തൊണ്ടയെ തൊട്ടുരുമ്മി.

മെല്ലെ അവളാ ഓട്ടോഗ്രാഫ് തുറന്നു. ആദ്യപേജ് ബിനീഷിന്റെ വകയാണ്. ‘M A പഠിച്ചാലും ബി എ പഠിച്ചാലും N A മറക്കരുത്’😂. ഓ!കുരുത്തംകെട്ടവൻ..

‘കുളിക്കാൻ ലക്സ്,കഴിക്കാൻ ചിപ്സ്, പുരട്ടാൻ വിക്സ് ‘..

താളുകൾ മറിക്കുംതോറും വാചകക്കസർത്ത് ബൗദ്ധികതലങ്ങളെ എല്ലാം ഭേദിച്ച് മുന്നേറുകയാണ്.

‘ടോർച്ച് ഉണ്ടെങ്കിലും എമർജൻസി ഉണ്ടെങ്കിലും മെഴുകുതിരി ഉപേക്ഷിക്കരുത് ‘

ഏതോ വിരുതന്റെ വരണ്ട ജോക്ക് !
എന്നാൽ അടുത്ത പേജ് എന്തോ അവളുടെ ഓർമ്മയെ ഒന്ന് പിടിച്ചിരുത്തി..
‘ മിന്നും താരമേ,കണ്ണീരോടെ വിട.. താഴെ ഭൂമിയിൽ ഒരു പുഴുവായി ഞാൻ ഉണ്ടാവും
എന്നും നിന്റെ നക്ഷത്ര ശോഭയിൽ അഭിരമിക്കാൻ..’എന്ന് ഗീത (പിന്നെ കുറെ നക്ഷത്രങ്ങളും)..

ഗീത… ഗുണിച്ചാലും ഹരിച്ചാലും കൂട്ടിയാലും കുറച്ചാലും ഒരിക്കലും ഉത്തരം ശരിയാവാതിരുന്ന ഒരു കുറിയ പെൺകുട്ടി.. സയൻസും കണക്കുമൊക്കെ എത്ര മെരുക്കിയാലും വരുതിയിൽ വരാത്ത ഒരു പാവം! ഭാഷാ വിഷയങ്ങളിൽ മാത്രമാണ് തരക്കേടില്ലാത്ത മാർക്ക് ലഭിച്ചിരുന്നത്. ഇപ്പോഴും താനോർക്കുന്നു – ‘ചെണ്ട’ എന്നായിരുന്നു അവളുടെ വിളിപ്പേര്. സൈൻ തീറ്റയുംകോസ് തീറ്റയുമൊക്കെച്ചേർന്ന് എന്നും അവളുടെ കുഞ്ഞു തുടകളിൽ കളം വരച്ചുരസിച്ചു. എത്രമേൽ പരിഹസിക്കപ്പെട്ടിരുന്നു അവൾ!! തലതാഴ്ത്തിയല്ലാതെ താനവളെ കണ്ടിട്ടേയില്ല!അപൂർവ്വം ചില നേരങ്ങളിൽ മാത്രം തന്നെ നോക്കി അവൾ പുഞ്ചിരിച്ചു. അവളുടെ കണ്ണിൽ താൻ മാനത്തെ താരം തന്നെയായിരുന്നു.. പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഒരുപോലെ മിന്നി നിന്നവൾ! അവൾ തന്നെ നോക്കുമ്പോഴൊക്കെയും പക്ഷേ, താൻ അവളുടെ കണ്ണിൽ കടലിന്റെ ആഴം കണ്ടു. നിസ്സംഗതയുടെ നേർത്ത മൂടുപടത്തിനു പിന്നിലൊളിപ്പിച്ച വിഷാദത്തിന്റെ കയം കണ്ടു. ഓരത്തായി ആളിപ്പടരാൻ ഓങ്ങിനിൽക്കുന്ന ഒരു ചെറുകനലിന്റെ ശോണിമയും.

അടുത്തെപ്പൊഴോ ഒരിക്കൽ താനവളെ ഓർമ്മിച്ചിരുന്നല്ലോ… നിഷ ഓർമ്മയിൽ പരതി. ശരിയാണ്.. നഗരത്തിലെ പ്രശസ്തമായ ബുക്ക് സ്റ്റോളിൽ വി ജെ ജെയിംസിന്റെ പുസ്തകങ്ങൾ തിരക്കി ഇറങ്ങിയതായിരുന്നു താൻ. അപ്പോഴാണ് കൈതട്ടി ഒരു പുസ്തകം താഴെ വീണത്.

കനലാഴങ്ങൾ… അഗാധ നേത്ര.

കുനിഞ്ഞു പുസ്തകം എടുത്ത താൻ ആ പേരു കണ്ടു ഒരു നിമിഷം പകച്ചു പോയി. ‘അഗാധ നേത്ര’.. ഉള്ളിലെവിടെയോ ഒരു തിരയിളക്കം പോലെ.. പരിചിതമായതെന്തോ തന്റെ ആത്മാവിൽ മുട്ടിവിളിക്കുന്നതുപോലെ.. ഭൂതകാലത്തിൽ മുങ്ങിത്തപ്പി ഓർമ്മയുടെ ആ ഏടിൽ എത്തിച്ചേരാൻ അവൾക്ക് അധികം നേരം വേണ്ടിവന്നില്ല. ഗീത.. അതെ, തന്റെ പത്താംതരം സഹപാഠി. കൃത്യമായി പറഞ്ഞാൽ കടലാഴങ്ങൾ ഒളിപ്പിച്ച അവളുടെ കണ്ണുകൾ…

കുറെ നേരത്തേക്ക് ഒരു വിസ്മയം തന്നെ പൂണ്ടുനിന്നത് അവൾ ഓർത്തു. ഒരിക്കൽ താനവളെ ഇതേ പേരുവിളിച്ച് ശുണ്ഠി പിടിപ്പിച്ചതല്ലേ. ഇപ്പോൾ ഇതാ അതേ പേരിൽ ഒരു എഴുത്തുകാരി!
ആ നിമിഷം അവളെ കാണണമെന്ന് നിഷയ്ക്ക് തോന്നി. പക്ഷേ അവൾ എവിടെയാണെന്ന് തനിക്ക് ഇപ്പോൾ അറിയില്ലല്ലോ!!

ഇന്ന് പക്ഷേ ഈ ഓട്ടോഗ്രാഫിന്റെ താൾ തന്നെ വിടുന്ന ലക്ഷണമില്ല. അവളെ കണ്ടെത്തണം. ഒരു ക്ലാസ്സ്‌ ഗ്രൂപ്പ് ഉണ്ടായിരുന്നെങ്കിൽ ഒക്കെയും എളുപ്പമായേനെ… ഇതിപ്പോൾ…

പിറ്റേന്ന് തന്നെ അവൾ നാട്ടിലേക്ക് വണ്ടി കയറി. ക്ലാസിലെ അന്നത്തെ ഇണക്കിളികൾ ആയിരുന്നരാഖിയും വേണുവും നാട്ടിൽത്തന്നെയാണ് താമസം.അവരിൽ നിന്ന് എന്തെങ്കിലും സൂചന കിട്ടാതിരിക്കില്ല.

അവളുടെ ഊഹം പിഴച്ചില്ല. പത്താംതരം പാസാകാതിരുന്ന ഗീത കുറച്ചുനാൾ വീട്ടിലിരുന്നു. പിന്നീട് ദൂരെയൊരു നഗരത്തിൽ വീട്ടുജോലിക്ക് പോയി അത്രെ. അപ്പനും അമ്മയും ഒക്കെ പട്ടിണിയും അനാരോഗ്യവും മൂലം നേരത്തെ മരിച്ചു. ഇപ്പോൾ അവളുടെ കൊച്ചച്ഛൻ ആണ് ആ വീട്ടിൽ താമസിക്കുന്നത്. അദ്ദേഹത്തെ സമീപിക്കുക തന്നെ.
ഒരു സാധ്വിയായ മനുഷ്യനായിരുന്നു കൊച്ചച്ഛൻ.അഡ്രസ്സ് തപ്പിപ്പിടിച്ച് അയാൾ അത് നിഷയെ ഏൽപ്പിച്ചു. അവൾ അതിശയിച്ചുപോയി. നഗരത്തിൽ, താൻ താമസിക്കുന്ന ഇടത്തുനിന്നും അധിക ദൂരെ അല്ലാത്ത ഒരു അഡ്രസ്.നിഷയ്ക്ക് പറന്നെത്താൻ തോന്നി അവിടേക്ക്. ജീവിതച്ചുമടിന്റെ അധികഭാരത്താൽ അവൾ തീർത്തും അന്തർമുഖയായതും വിവാഹമേ വേണ്ടന്നു വച്ചതും അച്ഛന്റെയും അമ്മയുടെയും മരണശേഷം അവൾ നാട്ടിലേക്ക് വരാതായതും ഒക്കെ കൊച്ചച്ഛൻ അതിനിടയിൽ നിഷയോട് പറഞ്ഞു.

അഡ്രസ്സ് കണ്ടുപിടിക്കുക നിഷയ്ക്ക് ബുദ്ധിമുട്ടായിരുന്നില്ല. ബാങ്ക് ഉദ്യോഗസ്ഥർ ആയിരുന്ന, 65 പിന്നിട്ട ദമ്പതിമാരുടെ വീടായിരുന്നു അത്. പിറ്റേന്ന് വീട്ടിലെ പണികളെല്ലാംഒതുക്കി ഉച്ചയ്ക്കുമുൻപ് നിഷ അവിടെ എത്തി.കോളിംഗ് ബെൽ അമർത്തി. നെഞ്ചിൽ ആശങ്കയുടെ ഒരു കൊളുത്തുവീണപോലെ. വേണ്ടായിരുന്നു. ഗീത ഇങ്ങനെയൊരു സന്ദർശനം ആഗ്രഹിക്കുന്നില്ലെങ്കിലോ??

ചിന്തകൾ അധികം കാടുകയറുന്നതിനുമുൻപുതന്നെ വാതിൽക്കൽ കാല്പെരുമാറ്റം കേട്ടു.ഗൃഹനാഥനായ സോമശേഖരനാണ് വാതിൽ തുറന്നത്. ആവശ്യമറിഞ്ഞതും വളരെ ഊഷ്മളമായി അവളെ അയാൾ സ്വീകരിച്ചു. ശബ്ദം കേട്ടുവന്ന ഭാര്യ വനജയും ഒരു അടുപ്പക്കാരിയോട് എന്നവണ്ണമാണ് അവളോട് പെരുമാറിയത്. അത് തെല്ലൊന്നുമല്ല നിഷയെ ആശ്ചര്യപ്പെടുത്തിയതും.

” ഗീതാ… ” അവർ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു.
“ദാ,വന്നു ചേച്ചീ” മറുപടി കേട്ട് നിഷയുടെ ഹൃദയം ഒന്ന് തുടിച്ചു. എന്തോ!അവൾ പ്രതീക്ഷിച്ച വിഷാദം ആ സ്വരത്തിൽ അല്പം പോലും ഇല്ലെന്ന് ഒരു വേള അവൾ ശ്രദ്ധിച്ചു. പെട്ടെന്ന് ചടുലമായ കാൽപ്പെമാറ്റം കേട്ടിടത്തേയ്ക്ക് നിഷ നോക്കി. ഗീത… അതേ പഴയ മുഖം. പക്ഷേ ഇപ്പോൾ തലയുയർത്തിപ്പിടിച്ചിരിക്കുന്നു. മെല്ലിച്ചതെങ്കിലും ആരോഗ്യമുള്ള ശരീരം. ആ കണ്ണുകളാണ് ഏറ്റവും വലിയ ആശ്ചര്യം പകർന്നത്..വിഷാദച്ഛവി തീരെയില്ല. പകരം ഏതോ ഒരു തേജസ്, ഒരു സംതൃപ്തി, ആ കണ്ണുകളെ വലയം ചെയ്യുന്നതുപോലെ…

“നിഷ,നീ എങ്ങനെ ഇവിടെ വന്നു?” ഗീതയുടെ ചോദ്യം അവളെ ചിന്തകളിൽ നിന്നുണർത്തി. എന്നിട്ടും മെരുങ്ങാത്ത അവളിലെ അമ്പരപ്പ് കണ്ടിട്ടാവണം,ഗീത അവളെ കൂട്ടിക്കൊണ്ട് അടുക്കളയിലേക്ക് പോയി. സൽക്കാരത്തിനിടയിൽ ജീവിതം എന്ന തന്റെ അത്ഭുതച്ചെപ്പ് ഗീത മെല്ലെത്തുറന്നു. ജോലിക്ക് ആദ്യമായി അവൾ ഇവിടെ എത്തുമ്പോൾ സാറിനോടും ചേച്ചിയോടും ഒപ്പം അവരുടെ രണ്ടു മക്കളും ഉണ്ടായിരുന്നു. ആദ്യമൊന്നും അത്ര അടുത്തില്ലെങ്കിലും പോകെപ്പോകെ അവൾ അവരുടെ പ്രിയപ്പെട്ട ഗീതേച്ചിയായി മാറി. ഒരു പ്രിയപ്പെട്ട സുഹൃത്തായി മാറി.ആ വീട്ടിലെ ഒരു അംഗമായി മാറി. അതിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു…

” നിനക്കെന്റെ മുറി കാണണ്ടേ ? ” എന്തോ ഓർത്തിട്ടെന്നപോലെ ഗീത പെട്ടെന്ന് ചോദിച്ചു. താൻ ഒരു സ്വപ്നലോകത്തിൽത്തന്നെ എന്ന് തീർച്ചആക്കിയ നിഷ ആ സ്വപ്നത്തിൽ നിന്ന് ഉണരാതെ തന്നെ അവളെ അനുധാവനം ചെയ്തു.

ചെറുതെങ്കിലും വൃത്തിയുള്ള മുറി. ഒരു കട്ടിലും ചെറിയ അലമാരയും കൂടാതെ മുറിയുടെ ഒരു കോണിൽ ഒരു മേശയും കസേരയും. മേശയിൽ കുറേ പുസ്തകങ്ങൾ.. ഭിത്തിയിലെ ഷെൽഫിലും നിറയെ പുസ്തകങ്ങൾ. മേശയിൽ അലസം തുറന്നിരിക്കുന്ന പുസ്തകത്തിൽ പിന്നെയാണ് അവളുടെ കണ്ണുകളുടക്കിയത്. വിറയ്ക്കുന്ന കൈകളോടെ നിഷ ആ പുസ്തകം പതിയെ കയ്യിലെടുത്തു.

കനലാഴങ്ങൾ… അഗാധ നേത്ര

ഒരു നിമിഷം.. ഒരു തരിപ്പ് പെരുവിരലിൽനിന്നുയിരുന്നത് നിഷ അറിഞ്ഞു. തമ്മിലിടഞ്ഞ അവരുടെ കണ്ണുകൾ അവർക്കിടയിൽ ഒരു നൂറായിരം കഥ പറഞ്ഞു.

“അതെ, അതു ഞാൻ തന്നെ. അഗാധനേത്ര ഞാൻ തന്നെ. നീ എനിക്കു സമ്മാനിച്ച പേര്! പുസ്തകങ്ങൾ കാണുമ്പോളുള്ള എന്റെ ആർത്തി തിരിച്ചറിഞ്ഞ് ഇവിടുത്തെ മോൻ എനിക്ക് പുസ്തകങ്ങൾ വാങ്ങിത്തന്നു. ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ എടുത്തു തന്നു. ഒടുവിൽ ഒരു ഡയറിയും പേനയും വാങ്ങിത്തന്ന് എന്നെ എഴുതാൻ നിർബന്ധിച്ചതും അവൻ തന്നെ! ആദ്യത്തെ പുസ്തകത്തിന്റെ പ്രൂഫ് റീഡിങ്ങിന് എന്നെ ഏൽപ്പിക്കുമ്പോളാണ് കാര്യങ്ങൾ എത്രത്തോളം മുന്നോട്ടുപോയി എന്ന് ഞാനറിയുന്നത്. ഇപ്പോൾ ഇവിടുത്തെ വേലക്കാരി അല്ല ഞാൻ. അച്ഛൻ പെങ്ങളോ ചിറ്റമ്മയോ ഒക്കെപ്പോലെ വീട്ടിലെ ഒരംഗം!!” ഗീത പറഞ്ഞു നിർത്തി.
(A+B)2 വിന്റെ ബ്രാക്കറ്റിൽ മെരുങ്ങാത്ത, ഐൻസ്റ്റീനോടും ന്യൂട്ടനോടും നിരന്തരം പിണങ്ങി നിന്ന, പിന്നീടെപ്പോഴോ അക്ഷരജ്വലയായിമാറിയ തന്റെ കൂട്ടുകാരിയെ ആദ്യമായി കാണുമ്പോൾ എന്നവണ്ണം നിഷ നോക്കി നിന്നു.

അത്ഭുതാദരവുകൾ കൊണ്ട് നിഷയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
പിന്നെ ആ കുറിയ പെണ്ണിന്റെ കണ്ണുകളൊളിപ്പിച്ച കനലാഴങ്ങളിലേയ്ക്ക് ഒരുമിച്ച് അവർ ഊളിയിട്ടു.

Post Views: 27
7
Silvy Michael

A constant self explorer…. എഴുത്ത്, വായന, ശബ്ദം… സാദ്ധ്യതകൾ തിരയാൻ ഇനിയും മടിയില്ല 🥰

20 Comments

  1. Sreeja Ajith on October 31, 2023 6:03 PM

    Nice 👌👌

    Reply
    • Silvy Michael on November 4, 2023 5:51 PM

      Thank you ശ്രീജ ♥️

      Reply
  2. Sunandha Mahesh on October 27, 2023 8:14 PM

    Silvy ഈ കഥ നമ്മൾ ഡിസ്‌കസ് ചെയ്തിട്ടുണ്ട്..
    ഇതിപ്പോൾ പെർഫെക്ട് ആയി.
    Happy for you

    Reply
    • Someone on November 10, 2023 2:24 PM

      മനോഹരമായ എഴുത്ത്. കഥയ്ക്ക് പറ്റിയ ടൈറ്റിലും ..
      ഇതിന്റെ വേറൊരു വേർഷൻ .. റിയൽ ലൈഫിൽ ഒരു നോർത്തിന്ത്യൻ എഴുത്തുക്കാരി ജീവിച്ചിരിപ്പുണ്ട്.. ❤️❤️😍🤗

      Reply
  3. Soumya Muhammad on October 26, 2023 7:55 PM

    നല്ലെഴുത്ത് 👍🏻

    Reply
    • Silvy Michael on October 27, 2023 3:47 PM

      Thank you സൗമ്യ 🥰🥰🥰

      Reply
  4. Nishiba M on October 26, 2023 7:32 PM

    മനോഹരം. ഹൃദ്യമായ അവതരണം. ആഴത്തിലുള്ള സ്നേഹം. ചേർത്തുനിർത്തലിന്റെ തണൽ.നന്നായി എഴുതി..

    Reply
    • Silvy Michael on October 27, 2023 3:47 PM

      Thank you nishee

      Reply
  5. Sabira latheefi on October 22, 2023 10:29 AM

    മനോഹരം. അരിക് നിർത്തപ്പെടുന്നവർക്ക് ഒരു കൈത്താങ് ലഭിച്ചാൽ മിന്നും താരങ്ങൾ ആയിത്തീരും. ഓട്ടോഗ്രാഫ് പത്താം ക്ലാസ്സിലെ പല ഓർമകളിലേക്കും കൂട്ടി കൊണ്ട് പോയി. ഇത് വായിച്ച അതെ ദിവസം തന്നെ അവിചാരിതമായി സോഷ്യൽ മീഡിയയിൽ കണ്ട് മുട്ടിയ ഫ്രണ്ട് ഞാൻ എഴുതിയ ഓട്ടോഗ്രാഫ് പേജ് അയച്ചു തന്നത്.

    Reply
    • Silvy on October 22, 2023 12:00 PM

      നന്ദി sabira ഈ വായനയ്ക്ക് 🥰🥰🥰

      Reply
  6. Joyce Varghese on October 22, 2023 3:18 AM

    നന്നായി എഴുതി.
    Detailing വായനക്കാരെ കഥയിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.
    🙏👍

    Reply
    • Silvy on October 22, 2023 11:58 AM

      Thank you ജോയ്സ്

      Reply
    • Nafs nafs on October 23, 2023 4:41 PM

      വരികൾക്കൊപ്പം നടന്ന പ്രതീതി. മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു. മനോഹരമായ അവതരണശൈലി. പെരുത്തിഷ്ടം🥰🥰🥰

      Reply
      • Silvy on October 23, 2023 6:04 PM

        Thank you… വായനയ്ക്കും പ്രോത്സാഹനത്തിനും 🥰🥰🥰

        Reply
  7. Divya Sreekumar on October 21, 2023 4:48 PM

    മനോഹരമായ എഴുത്ത് 🥰🥰 അന്ന് കണ്ണില്‍ കടലാഴങ്ങളൊളിപ്പിച്ചവൾ.. ഇന്ന്
    അനുഭവങ്ങളുടെ കനലാഴങ്ങൾ പുസ്തകമായി രൂപംകൊണ്ടല്ലേ.

    Reply
    • Silvy Michael on October 21, 2023 10:36 PM

      അതെ. ഒപ്പം മാത്‍സും സയൻസും മാത്രമല്ല ബുദ്ധിയെ നിർണ്ണയിക്കുന്നത് എന്ന മെസ്സേജും. Thank you dear

      Reply
    • അനാമിക s on October 26, 2023 6:42 PM

      ഓർമ്മകളിലേക്ക് തിരികെ കൊണ്ടുപോയ എഴുത്ത്. മനോഹരം ചേച്ചി 🥰🥰

      Reply
      • Silvy Michael on October 27, 2023 3:48 PM

        Thank you dear🥰🥰🥰

        Reply
  8. Reshma Lechus on October 21, 2023 3:34 PM

    ചില കൂട്ടുകാർ കാലം എത്ര കഴിഞ്ഞാലും മറന്നു പോകില്ല. മറവി ഇടയ്ക്ക് കൊണ്ട് പോയേക്കാം. എന്നാലും ചില സമയത്ത് ഓർമ്മപ്പെടുത്താൽ എന്നോളം നമ്മളുടെ ഓർമ്മകളെ ഉണർത്തും. ഓട്ടോഗ്രാഫ് ഇടയ്ക്ക് ഒക്കെ എടുത്തു വായിച്ചു നോക്കാറുണ്ട്. എന്നെന്നും കൂടെ ഉണ്ടാകും എന്ന് പറയുന്നവർ പോലും കൂടെ ഉണ്ടാകണം എന്നില്ല. എല്ലാവരും അല്ല കേട്ടോ ചിലർ ഒക്കെ. ചിലർ കാലം എത്ര കഴിഞ്ഞാലും വിളിയോ msg പോലും ഇല്ലെങ്കിൽ വർഷത്തിൽ ഒരിക്കൽ വരുന്ന മെസ്സേജ് വായിക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നും. കാലം ഇത്ര കഴിഞ്ഞിട്ടും അവൾ എന്നെ ഓർക്കുന്നുണ്ടാലോ എന്ന് മനസ്സിൽ പറഞ്ഞു സന്തോഷിക്കും. അതാണ് ചില മെസ്സേജ് നമ്മുടെ ഒക്കെ സന്തോഷത്തിന്റെ താക്കോൽ ആണ്. അത് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരികൾ ആയാൽ പിന്നെ പറയുകയും വേണ്ട

    നല്ല എഴുത്തു ആശംസകൾ 💞🥰❤️

    Reply
    • Silvy Michael on October 21, 2023 4:30 PM

      Thank you dear.. വിശദമായ വായനയ്ക്കും അഭിപ്രായത്തിനും 🥰🥰🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.