Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » യശോധര
Contests ചരിത്രം / പൗരാണികശാസ്ത്രം ജീവിതം

യശോധര

By Joyce VargheseOctober 21, 2023Updated:December 4, 202322 Comments3 Mins Read370 Views
Bookmark Now
Please login to bookmark Close

No account yet? Register

563 BCE യിൽ കോയില (Koyila) രാജാവ് സുപ്പബുദ്ധക്കു പിറന്ന മകൾ. ആ രാജകുമാരിക്കു ‘യശസ്സിനെ പരിരക്ഷിക്കുന്ന ‘ എന്നർത്ഥമുള്ള ‘യശോധര ‘ എന്ന പേരു നൽകി. കൗമാരത്തിൽ തന്നെ പൗർണ്ണമി ചന്ദ്രികയെ വെല്ലുവിളിക്കുന്ന അവളുടെ സൗന്ദര്യം ഏറെ ചർച്ചച്ചെയ്യപ്പെട്ടു.

അവൾക്ക് അനുയോജ്യനായ വരൻ കോസല രാജകുമാരനായ സിദ്ധാർഥൻ അല്ലാതെ മറ്റാരുമല്ലെന്നു പ്രബലരായ രണ്ടു രാജകുടുംബങ്ങളും തീരുമാനിച്ചു. ലുംബിയിലെ ശൈഖ (Shakya ) രാജവംശജനായ സിദ്ധാർഥൻ സുയോധന രാജാവിന്റെ മകനും കിരീടാവകാശിയുമായിരുന്നു.

കേവലം പതിനാറാം വയസ്സിൽ യശോധര, അത്ര തന്നെ പ്രായമുള്ള രാജകുമാരന്റെ പത്‌നിയായി. സുന്ദരനും മിതഭാഷിയുമായിരുന്ന സിദ്ധാർത്ഥ രാജകുമാരൻ ഭാര്യയെ സ്നേഹിച്ചിരുന്നു. പക്ഷെ പ്രായത്തിൽ കവിഞ്ഞ ചിന്താധാരകളിൽ മുഴുകിയിരുന്ന സിദ്ധാർഥൻ ലൗകികസുഖങ്ങളിൽ അതിയായ താൽപര്യം കാണിച്ചില്ല.

യശോധരയുടെ മേനിയിൽ ആടയാഭരണങ്ങൾ ചാർത്തുന്ന തോഴിമാർ,
വ്യഥയിൽ നുറുങ്ങുന്ന യശോധരയുടെ ഭാവങ്ങൾ കണ്ടു വ്യസനം പകുത്തു.

രാജകുമാരൻ യശോധരയോടൊപ്പം അറയിൽ കൂടുതൽ സമയം ചിലവഴിക്കാത്തതെന്തെന്ന് കൊട്ടാരവാസികൾ അടക്കം പറഞ്ഞു. കഥകൾ മുറിഞ്ഞുവീഴാൻ അധികം സമയം വേണ്ടതില്ലല്ലോ.

ലോകത്തിലെ  ദുഖവും ദുരിതവും വേട്ടയാടിക്കൊണ്ടിരുന്ന സിദ്ധാർഥന്റെ മനം ഭാര്യയിൽ നിന്നും  മെല്ലെ അകലാൻ തുടങ്ങിയിരുന്നു.

അയാളെക്കുറിച്ചുള്ള പ്രവചനം യാശോധരയുടെ മനസ്സിന്റെ കോണിൽ കുരുക്കഴിയാത്ത സമസ്യയായി കെട്ടുപ്പിടഞ്ഞു.

‘ അയാൾ കൊട്ടാരത്തിലാണ് ജീവിക്കുന്നതെങ്കിൽ ലോകം ഭരിക്കുന്നവനാകും. കൊട്ടാരത്തിനു പുറത്താണ് ജീവിക്കുന്നതെങ്കിൽ ലോകം കണ്ടേക്കാവുന്ന ഏറ്റവും വലിയ ആത്മീയാചാര്യനാകും. ‘, ഇതായിരുന്നു ആ പ്രവചനം.

പ്രവചനങ്ങളുടെ സത്യവും മിഥ്യയും വേർതിരിച്ചെടുക്കാൻ കഴിയാതെയവൾ മോഹഭംഗങ്ങളുടെ കടലാഴങ്ങളിൽ മുങ്ങിത്താഴാൻ തുടങ്ങിയിരുന്നു.

തങ്ങളുടെ ഇരുപത്തിയൊമ്പതാം വയസ്സിൽ ജനിച്ച പുത്രന് അവൾ രാഹുലയെന്ന് പേരു നൽകി. തൊട്ടിലിൽ ഉറങ്ങുന്ന പൈതലിനെ അനുഗ്രഹിച്ചു, ശയ്യാഗൃഹത്തിൽ ഉറങ്ങിക്കിടന്നിരുന്ന യശോധരയോട് ഒരു വാക്കുപ്പോലും യാത്രാമൊഴി ചൊല്ലാതെ സിദ്ധാർഥൻ കൊട്ടാരം വിട്ടിറങ്ങി.

അവളോടു ഒരു വാക്കുപ്പോലും ഉരിയാടാതെ ഇറങ്ങിപ്പോയത്, അനേകരുടെ ദുഃഖത്തിന് അറുതി വരുത്താൻ ആയിരിക്കാം. എങ്കിലും ഭർത്താവിന്റെ സാമീപ്യം എന്നന്നേക്കുമായി നഷ്ടപ്പെടുന്ന ഭാര്യയോടു ഒരു വാക്ക് പറയാതെ പോയത് എന്തുകൊണ്ടാണെന്ന് അവൾ കടലിലെ തിരകളേക്കാളധികം പ്രാവശ്യം ആലോചിച്ചുക്കൊണ്ടിരുന്നു.

വിവാഹശേഷം വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കുരുന്നിനു പിതാവിന്റെ ലാളന നഷ്ടപ്പെടുന്നതിൽ അവളുടെ മനം നൊന്തു.

”images.jpeg”

ഗയയിൽ വെച്ചു ജ്ഞാനോദയം ലഭിച്ച സിദ്ധാർഥൻ, ശ്രീ ബുദ്ധനായി. അനേകായിരം മനുഷ്യരുടെ ദുഃഖങ്ങൾക്ക് ചെവിക്കൊടുത്തു. ലളിതമായ ജീവിതവും ഫലേച്ഛയില്ലാത്ത കർമ്മവും അഹിംസയും ശ്രീ ബുദ്ധന്റെ പ്രഭാഷണങ്ങളിൽ നിറഞ്ഞു. കരയും കടലും കടന്നു, ശ്രീ ബുദ്ധന്റെ തത്വചിന്തകൾ പ്രചരിച്ചു.

നാശം വിതക്കുന്ന യുദ്ധവും അതുമൂലമുള്ള ചോരചിന്തലും കണ്ണീരും വേദനയും വൃഥാവിലെന്ന് പല രാജാക്കന്മാരും ശ്രീ ബുദ്ധനിലൂടെ തിരിച്ചറിഞ്ഞു. അതിനാൽ ഘോരയുദ്ധങ്ങൾക്കും വേദനയ്ക്കും അല്പം കുറവുവന്നു.

മഹത്തായ സന്ദേശം, ലോകത്തിന് നൽകാൻ കഴിഞ്ഞെങ്കിലും അതു വിരഹം തളർത്തിയ യശോധരയുടെ കണ്ണീരിന്റെ വില കൂടിയായിരുന്നു. യശോധര, ഏതൊരു ഭാര്യയേയും പോലെ ഭർത്താവിന്റെ പരിലാളനം ആഗ്രഹിച്ചിരുന്നില്ലെ?

പാലി ലിപിയിൽ, സൂക്തങ്ങൾ കരിങ്കൽ സ്തൂപങ്ങളിൽ നാടു മുഴുവൻ ആലേഖനം ചെയ്യപ്പെട്ടു. അതിനിടയിൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീയുടെ മനസും പതിയെ വികാരങ്ങളുറഞ്ഞ കരിങ്കല്ലായി മാറിയിരുന്നു.

സമ്പന്നരായ യശോധരയുടെ രാജകുടുംബം, അവളോടു ഭർതൃഗൃഹത്തിൽ നിന്നും തിരിച്ചു വരാനും തങ്ങളോടൊപ്പം താമസിക്കാനും അപേക്ഷിച്ചു. എന്നാലവളത് സ്നേഹപൂർവ്വം നിരസ്സിച്ചു. സിദ്ധാർഥന്റെ ഓർമ്മകളിൽ ജീവിക്കാനുള്ള ആഗ്രഹമായിരുന്നോ അതോ തന്നെ ഒററയ്ക്കാക്കി പോയയാളോടുള്ള പകയായിരുന്നോ അവളെ ആ തീരുമാനമെടുപ്പിച്ചത് ?

പതിയെ യശോധരയും മകനും ബുദ്ധമതചിന്തകളാൽ ആകൃഷ്ടരായി. ദുഃഖത്തിനോടു സന്ധിച്ചെയ്യുന്ന മാനസികാവസ്ഥയിലേക്കു യശോദരയും എത്തിച്ചേർന്നിരിക്കണം. നമ്മളിന്നതിനെ ട്രോമ ബോണ്ട് എന്നു വിശേഷിപ്പിക്കുന്നു.

”Prince_Rahula_and_Buddha-transformed_1_-min-e1682604627228″

കപിലവസ്തുവിൽ ശ്രീ ബുദ്ധൻ വരുമെന്നറിഞ്ഞ മകൻ രാഹുല അദ്ദേഹത്തെ പോയി കാണണമെന്ന് ശാഠ്യം പിടിച്ചു. രാഹുലയ്ക്കു പോകാൻ അനുമതി നൽകിയ യശോധര തന്നെ വന്നു കാണാൻ പിതാവിനോടു അപേക്ഷിക്കണമെന്നു അവനോടു പറഞ്ഞു. ഒരിക്കലെങ്കിലും ജയിക്കണമെന്ന് യാശോധരക്കു തോന്നിയിരിക്കാം.

മകന്റെ ആവശ്യം അംഗീകരിച്ചു, ശ്രീ ബുദ്ധൻ യശോധരയെ കാണാനെത്തി. യശോധര കടന്നുപോകുന്ന വിരഹവും ദുഃഖവും ഭർതൃപിതാവായ രാജാവ് സുയോധനൻ മകൻ സിദ്ധാർഥനെ പറഞ്ഞുകേൾപ്പിച്ചു.

മുജ്ജന്മങ്ങളിലെ പാപം, യശോധര അനുഭവിച്ചു തീർക്കുന്നതാണെന്നായിരുന്നു ശ്രീ ബുദ്ധന്റെ മറുപടി. ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നവരെ പുനർജന്മങ്ങൾ സംഭവിക്കുമെന്നും.

അതൊരു തിരസ്ക്കരണത്തിനുള്ള ഉത്തരവും അവരുടെ വിശ്വാസവുമായിരുന്നു.

പിന്നീടു യശോധര ബുദ്ധഭിക്ഷുണിയായി ജീവിയ്ക്കാൻ തുടങ്ങി. രാജകീയ ഉടയാടകൾ അഴിച്ചു, അവൾ പീതവസ്ത്രധാരിയായി. നിറം മങ്ങിയ വസ്ത്രങ്ങൾ അവളുടെ മങ്ങിപ്പോയ മോഹങ്ങളുടെ അടയാളങ്ങളായി.

തന്റെ എഴുപത്തിയെട്ടാം വയസ്സിൽ അവർ നിർവാണം പ്രാപിച്ചുവെന്ന് ചരിത്രം പറയുന്നു. പ്രപഞ്ചത്തിന്റെ അവസ്ഥയെ ശരിയായ രീതിയിൽ മനസ്സിലാക്കുന്ന അർഹത് എന്ന ഭിക്ഷുക്കളുടെ തുടക്കം അവരിൽ നിന്നെന്നും പറയുന്നു.

പാപങ്ങൾ അനുഭവിച്ചു തീർന്നു, ആത്മാവിനെ സ്വതന്ത്രമാക്കുന്ന നിർവാണം, ഇനി അവർക്ക് പരിത്യക്തയുടെ ജന്മമെടുക്കേണ്ടിവരില്ലെന്ന്, ബുദ്ധമത വിശ്വാസം ഉറപ്പു തരുന്നു.

ചരിത്രം എഴുതുന്നത് വിജയികളുടേയും മഹാന്മാരുടേയും കഥകളാണ്. അതിനിടയിൽ ചതഞ്ഞരഞ്ഞ സ്ത്രീ ജീവിതങ്ങൾ ആരും ഓർക്കാറില്ല.

യശോധരയും രാമായണത്തിലെ ഊർമ്മിളയും രാമനാൽ ഉപേക്ഷിക്കപ്പെട്ട സീതയും വിജയികളുടെ പ്രഭയിൽ വെറും നിഴലുകളായി ഭൂമിയിൽ പതിയുന്നു.

Post Views: 26
5
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

22 Comments

  1. Seena Navaz on October 27, 2023 5:58 PM

    ഓരോ പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീയുണ്ടെന്നാണ് പറയപ്പെടുന്നത്. ഭാര്യയോ അമ്മയോ മകളോ അവരുടെ കൂടി ത്യാഗമാണ് ഓരോ പുരുഷന്റെയും വിജയം… യശോധരയിലൂടെ അതു നന്നായി എഴുതി👌🥰

    Reply
  2. Amal Fermis on October 23, 2023 9:47 PM

    നന്നായെഴുതി ജോ. ചരിത്രം അടയാളപ്പെടുത്താൻ മറന്നു പോയ സ്ത്രീകൾ

    Reply
    • Joyce Varghese on October 23, 2023 10:40 PM

      Thank You Amal. വായനക്കും ഈ വാക്കുകൾക്കും.

      Reply
  3. Nafs nafs on October 23, 2023 3:59 PM

    വീട്ടിലെ സ്ത്രീകൾക്കു നീതി നിഷേധിച്ചിട്ടുള്ളവരാണ് ലോകം കണ്ടിട്ടുള്ള ഏറ്റവും നല്ല ന്യായാധിപരും
    സാമൂഹികപരിഷ്ക്കർത്താക്കളും മഹാത്മാക്കളും.
    ഒത്തിരിയിഷ്ടടായി സന്തോയക്കുട്ടീ🥰🥰🥰

    Reply
    • Joyce Varghese on October 23, 2023 10:41 PM

      നന്ദി, എനിക്ക് വീണ്ടും സന്തോയം… ചങ്ങാതി.

      Reply
      • Shreeja R on December 17, 2023 9:36 PM

        പുരാണകഥകളിലെ തിരസ്കരിക്കപ്പെട്ട അനേകം സ്ത്രീകളിൽ ഒരുവൾ

        Reply
  4. Sruthi Sreedhar on October 23, 2023 2:42 PM

    ഈ പെണ്ണുങ്ങളെ പറ്റി ഞാനും ആലോചിക്കാറുണ്ട്..ഒരു എത്തും പിടിയും കിട്ടാറില്ല.. 😅😇🤣

    Reply
    • Joyce Varghese on October 23, 2023 10:42 PM

      Hmm.
      Thank You dear.

      Reply
  5. yesoda on October 22, 2023 7:52 AM

    ജോയ്സ് എഴുതിയപോലെ യശോധര, ഊർമിള, രാമനുപേക്ഷിച്ച സീത ഇവർക്കൊന്നും ചരിത്രത്തിൽ വലിയ പ്രാധാന്യം കൊടുത്തുതായി കണ്ടിട്ടില്ല. ഈ എഴുത്ത് മനോഹരം.

    Reply
    • Joyce Varghese on October 23, 2023 1:40 AM

      Thank you, വായനക്കും ഈ വാക്കുകൾ കുറിച്ചിട്ട നല്ല മനസിനും 🙏❤

      Reply
  6. Sunandha Mahesh on October 22, 2023 7:48 AM

    നന്നായി എഴുതി.. ഓരോ നേട്ടത്തിന് പിന്നിലും എത്ര പേരുടെ കണ്ണിരുണ്ടാവും.

    Reply
    • Joyce Varghese on October 23, 2023 1:41 AM

      ഒത്തിരി നന്ദി 🙏😍

      Reply
  7. Jasna Basheer on October 22, 2023 7:48 AM

    നന്നായി എഴുതി. വിജയിച്ചവരുടെ പ്രഭയിൽ മങ്ങുന്ന ചില ജീവിതങ്ങൾ എഴുതപ്പെടാതെ പോകുന്നു. ഏറ്റവും നന്നായി അവരെ കാണിച്ചു തരാൻ കഴിഞ്ഞു ❤️

    Reply
    • Joyce Varghese on October 23, 2023 1:41 AM

      സ്നേഹം മാത്രം, നന്ദി dear 😍🙏

      Reply
  8. Neethi Balagopal on October 22, 2023 7:47 AM

    നന്നായി എഴുതി.. ഇനിയുള്ള കാലത്ത് തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിനെ ഓർത്തു ജീവിക്കുന്ന ഭാര്യമാരുടെ ചരിത്രം ഉണ്ടാവുമെന്ന് തോന്നുന്നില്ല. പെൺകുട്ടികൾക്ക് വിവരംവെച്ചു തുടങ്ങി:🥰👌

    Reply
    • Joyce Varghese on October 23, 2023 1:43 AM

      Very true.
      മറ്റുള്ളവർക്ക് വേണ്ടി കളയാനുള്ളതല്ല ഒരു വ്യക്തിയുടെയും ജീവിതം 🙏❤

      Reply
  9. Silvy on October 22, 2023 7:26 AM

    പെണ്ണിന്റെ ചരിത്രം പെണ്ണുതന്നെ എഴുതുമ്പോൾ മാത്രമാണ് അത് നീതിപൂർവ്വകമാകുന്നത്. രേഖപ്പെടുത്തപ്പെടാതെപോയ പെൺജീവിതങ്ങൾ നമ്മളിലൂടെ എഴുതപ്പെടട്ടെ. അത് കാലത്തിന്റെ കാവ്യനീതിയാണ്. Congrats ജോയ്സ്

    Reply
    • Joyce Varghese on October 23, 2023 1:44 AM

      നന്ദി, സ്നേഹം Silvy.
      🙏❤

      Reply
  10. Jayalekshmi krishnan on October 22, 2023 4:22 AM

    നന്നായി ജോയ്സ്… മിക്ക കുടുംബിനികളും പതിയെ പിൻഗമിക്കുന്നു..അതിന്റെ പിന്നിൽ ആകർഷണമാകാം അല്ലെങ്കിൽ താൻ അനുഭവിച്ച വിരഹം ഇങ്ങനെ പ്രെതിക്ഷേധിച്ചു അറിയിക്കുകയും ആവാം.

    നല്ലെഴുത്ത് 👍

    Reply
    • Joyce Varghese on October 23, 2023 1:45 AM

      ഒത്തിരി നന്ദി, വായനക്കും ഈ വാക്കുകൾക്കും
      🙏❤

      Reply
  11. Sabira latheefi on October 21, 2023 3:22 PM

    നന്നായി എഴുതി. കുടുംബത്തിന്റെ വേദന മനസിലാക്കാൻ സാധിക്കാത്തവർക്ക് നാടിന്റെ വേദന മനസിലാകുന്നു എന്ന് പറയുന്നത് എനിക്കതിശയം ആണ്

    Reply
    • Joyce Varghese on October 22, 2023 3:08 AM

      Thank you Sabira 🙏❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.