Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഉടലാഴങ്ങൾ
LGBTQ സമത്വം സ്ത്രീ

ഉടലാഴങ്ങൾ

By Neethu V. ROctober 22, 2023Updated:October 22, 202315 Comments3 Mins Read163 Views
Bookmark Now
Please login to bookmark Close

No account yet? Register

നിലാവിൽ മുങ്ങി ‘വേദവ്യാസ’ ഒരു നവവധു എന്ന പോൽ പരിഭ്രമിച്ചു നിന്നു. കൊട്ടാരത്തിൽ നിന്നുള്ള ആഘോഷത്തിമർപ്പുകൾക്ക് ഇനിയും വിരാമമായിട്ടില്ല.

നിലാവ് പുറത്ത് മരങ്ങൾക്കിടയിലൂടെ കറുത്ത നിറത്തിൽ ചിത്രങ്ങൾ മെനഞ്ഞുകൊണ്ടിരുന്നു. ആരെയോ ഒളിച്ചെന്നവണ്ണം കൊട്ടാരത്തിന്റെ പിൻ ഭാഗത്തുകൂടെ വിചിത്രവേഷധാരിയായ ഒരാൾരൂപം നിലാവിന്റെ ചിത്രങ്ങളെ അലങ്കോലമാക്കി ധൃതിയിൽ നടന്നു പോയി.

കൊട്ടാരത്തിൽ നിന്ന് വിവിധ തരത്തിലുള്ള നിറമുള്ള വെടിമരുന്നു പ്രയോഗങ്ങൾ ആകാശത്ത് ഉയർന്നും പിന്നെ മാഞ്ഞും കൊണ്ടിരുന്നു, കൊട്ടാരത്തിനകത്ത് അതിപ്രധാനമായ ഒരാൾ നഷ്ടപ്പെട്ടന്നതറിയാതെ ആളുകൾ ആഘോഷത്തിമർപ്പിൽ ലയിച്ചുനിന്നു.

ആ ആൾ അങ്ങ് ദൂരെ എത്തിയിരുന്നു, ഏതോ സാങ്കൽപ്പികലോകത്തിലേയ്ക്കെന്ന പോലെ ചുവടുകൾ വെച്ച് അയാൾ മുൻപോട്ടേക്ക് നടന്നു..

അയാളുടെ കണ്ണുകൾ എന്തിനെന്നറിയാതെ പെയ്യുന്നുണ്ടായിരുന്നു, ഇരുകൈകൾ കൊണ്ടും ഇടയ്ക്കിടെ കണ്ണീർതുടച്ചുകൊണ്ട് കാനനപാതയിലേക്കുള്ള വഴിയിലെത്തി അയാൾ തിരിഞ്ഞു നിന്നു, കൊട്ടാരത്തിനെ അവസാനമെന്നോണം കണ്ണോടിച്ചു.

നിലാവെട്ടത്തിൽ അയാളുടെ മുഖം അവ്യക്തമായി ആണെങ്കിലും തെളിഞ്ഞു വന്നു.

ഒരു നിമിഷത്തിനു ശേഷം വനമധ്യത്തിലെ തടാകം ലക്ഷ്യമാക്കി നടന്നു നീങ്ങി, അത് മറ്റാരുമായിരുന്നില്ല,മഹാരാജാവ് തിരുമനസ്സിന്റെ ഏകപുത്രി ‘രാജകുമാരി അവന്തിക!’

“അവന്തികാ ഈ പട്ടുടയാടകൾ അണിയൂ, നിന്റെ കണ്ണുനീരാൽ ഇവയെല്ലാം ദഹിച്ചു പോവും ”

“പോവട്ടെ, അങ്ങനെയെങ്കിലും ഇതിൽനിന്നൊരു മോചനം എനിയ്ക്കുണ്ടാവുമല്ലോ ”

അവന്തിക എന്ന ത്രിലോകങ്ങൾ വാഴ്ത്തിപ്പാടിയ സൗന്ദര്യത്തിനുടമയായ രാജകുമാരി മാർബിൾ പാകി മിനുക്കിയ നിലത്തേക്ക് കമിഴ്ന്നു കിടന്നു പൊട്ടിക്കരഞ്ഞു.

ഉറ്റതോഴിയായ സൗവർണിക പരിഭ്രമത്താൽ വാതിൽപ്പടിയിലേക്ക് പാളിനോക്കി, “കുമാരീ എഴുന്നേൽക്കൂ ആരെങ്കിലും കണ്ടാൽ..”

അവൾ രൂക്ഷമായി തോഴിയെ നോക്കി “എന്തിനാണ്… എന്തിനാണ് ഇങ്ങനെ ഭയക്കുന്നത് എത്ര നാളിങ്ങനെ ഭയന്ന് നാം ജീവിയ്ക്കും പെണ്ണിന് വേണ്ടി മാത്രം എത്രമാത്രം എഴുത്തപ്പെടാത്ത നിയമങ്ങളാണിവിടെ എത്ര നൂറ്റാണ്ടുകൾ താണ്ടേണ്ടി വരും ഈ കടമ്പകൾ താണ്ടി വെറും മനുഷ്യനാവാൻ.”

സൗവർണിക ഒന്നും മിണ്ടാതെ പതിയെ കുമാരിയെ എഴുന്നേൽപ്പിച്ചു, സപ്രമഞ്ചത്തിലേക്കിരുത്തി പട്ടുടയാടകൾ മടിയിൽ വച്ചുകൊടുത്തു.

“വൈകിയ്ക്കാതെ അണിഞ്ഞൊരുങ്ങി മുഖപടമണിഞ്ഞു മട്ടുപ്പാവിൽ എത്താനാണ് രാജകൽപ്പന, കുമാരിയെ അണിയിച്ചൊരുക്കേണ്ടത് എന്റെ കടമയാണ് മടിയ്ക്കാതെ എഴുന്നേൽക്കൂ.”

“നീ പറയുമ്പോൾ അനുസരിയ്ക്കാതിരിക്കാൻ എനിക്ക് കഴിയില്ല.”

കുമാരി അവന്തിക പട്ടുടയാടകളും ചുമന്ന് വലിയ നിലകണ്ണാടികൾക്ക് മുൻപിൽ കണ്ണീരൊഴുക്കി നിന്നു, പിന്നിൽ സൗവർണികയും അവളുടെ കണ്ണുനീർ ഒരിക്കലും ഒരു കണ്ണാടിയ്ക്കും പിടിച്ചെടുക്കാൻ കഴിയാത്തവണ്ണം പ്രതിബിംബരഹിതമായിരുന്നു, അവളുടെ വർഗ്ഗത്തിൽ പെട്ടവർ കാലങ്ങളോളം ചൂഷണം ചെയ്യപ്പെട്ട് സ്വായത്തമാക്കിയ ഏകകഴിവായിരുന്നു അത്, ഒരു കണ്ണീരിലും തങ്ങളുടെ സഹതാപം പ്രകടിപ്പിക്കാതിരിക്കുക, ഏതൊരു ദുഃഖത്തിലും സന്തോഷിപ്പിയ്ക്കാൻ പ്രേരണയാവുക.

രാജകുമാരി അവന്തിക തന്റെ ഉടയാടകളെല്ലാം പൂർണ്ണമായുരിഞ്ഞു, നിലക്കണ്ണാടിയിൽ വിരിഞ്ഞ ആ അഭൗമ സൗന്ദര്യത്തിലേക്ക് വെറുപ്പോടെ കണ്ണോടിച്ചു. “എനിക്കൊരു പെണ്ണാവണ്ടായിരുന്നു, പെണ്ണായാലും ഒരു രാജകുടുംബത്തിൽ പിറക്കേണ്ടായിരുന്നു.”

അവൾ പിറുപിറുത്തുകൊണ്ടിരുന്നു.
സൗവർണിക അവളുടെ ദേഹത്തിലേക്ക് ചോരചുവപ്പുള്ള ഉടയാടകൾ ഓരോന്നായുടുപ്പിച്ചു. പതുപതുത്ത പട്ടുടയാടകൾ വളരെ പതിയേ ദേഹത്തോട് ചേർന്ന് നിന്ന് കണ്ണഞ്ചിപ്പിക്കുന്ന പ്രഭയാൽ ശോഭിച്ചു.

“ഈ പട്ടുടുപ്പുകൾ എന്നെ നോവിപ്പിക്കുന്നു” പലപ്പോഴുമുള്ള കുമാരിയുടെ പരാതിയാണത്.

തൊഴിമാർ അമ്പരക്കും.
“ഇത്രക്ക് മിനുസ്സമേറിയതോ ”

“ആത്മാവിനെ നോവിപ്പിക്കാൻ തക്കവണ്ണം മൂർച്ചയുണ്ടിവയ്ക്ക്..”

കുമാരിയുടെ മറുപടിയിൽ തൊഴിമാർ പൊട്ടിച്ചിരിക്കും.

“കുമാരീ പത്തുദേശത്തെ കുമാരന്മാർ സ്വയംവരത്തിൽ പങ്കെടുക്കുന്നു എന്നാണറിവ്..” സൗവർണിക കുമാരിയെ മെല്ലെ തട്ടി.

“സ്വയംവരമോ? ആരുടെ? എന്റെയോ, രാജ്യത്തിന്റെയോ അതോ രാജാവിന്റെയോ ” കുമാരിയുടെ ശബ്ദത്തിന്റെ ശക്തി കൂടി.

“അയ്യോ സ്വരം താഴ്ത്തൂ, ആരെങ്കിലും കേട്ടാൽ..”

“അതേ സത്യങ്ങൾ എല്ലാവരേയും കോപിഷ്‌ഠരാക്കും ”

കുമാരി മുഖം താഴ്ത്തി.

ചമയങ്ങളെല്ലാം കഴിഞ്ഞ് അവരിരുവരും അവരോളം പോന്ന നിലക്കണ്ണാടിയ്ക്ക് മുൻപിൽ ചെന്നുനിന്നു.

“ഈ കണ്ണാടിയ്ക്ക് ശരീരമെന്നത് പോലെ ആത്മാവിനെയും പ്രതിഫലിപ്പിയ്ക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ..”

“എങ്കിൽ?”

അവന്തിക ഒന്നും മിണ്ടാതെ അവളുടെ കണ്ണുകളിലേയ്ക്കുറ്റു നോക്കി.
അവളുടെ കണ്ണുകൾ വല്ലാതെ നിറഞ്ഞു തുളുമ്പാൻ വെമ്പിനിന്നു. “നിനക്കെന്റെ മിഴികളിൽ ഒന്നും കാണാൻ കഴിയാത്തതെന്തേ..” അവൾ അത്യന്തം ഉച്ചത്തിൽ എന്നാൽ ആരും കേൾക്കാതെ മനസ്സിൽ ആർത്തു വിളിച്ചു.

സൗവർണിക അവളുടെ വിരലുകളോട് തന്റെ വിരലുകൾ കോർത്തു. ഇതുവരെയില്ലാത്ത എന്തോ ഒരനുഭൂതി വിരലുകൾക്കുള്ളിലൂടെ ആത്മാവിലേക്ക് കയറി കുളിരുകോരിയിട്ടതുപോലെ തോന്നി അവന്തികയ്ക്ക്…

എന്നും ഇങ്ങനെയായിരുന്നുവെങ്കിൽ..
അവൾ വ്യഥാ മോഹിച്ചു .

തനിയ്ക്ക് മാത്രം എന്താണിങ്ങനെയെന്നു പലവട്ടം ചിന്തിച്ചിട്ടുണ്ട്, സമപ്രായക്കാരികൾ ഓരോ പുരുഷന്മാരെ വർണിച്ചു അവരോട് തങ്ങൾക്ക് തോന്നിയ ആകർഷണത്തെപ്പറ്റി പറയുമ്പോൾ എന്തുകൊണ്ടാണ് താൻ ഒരു പുരുഷനാലും ആകർഷിക്കപ്പെടാത്തതെന്ന് ചിന്തിച്ചിട്ടുണ്ട്, ചില പെൺകുട്ടികളെ കാണുമ്പോൾ മാത്രം തനിയ്ക്ക് തോന്നുന്ന ഈ ആകർഷണത്തെക്കുറിച്ചാവുമോ ഇവർ പറയുന്നതെന്ന് ഭയപ്പെട്ടിട്ടുണ്ട്!

ഇവളിൽ, സൗവർണികയിൽ കുറച്ചു കാലങ്ങളായി തനിയ്ക്ക് വല്ലാത്തൊരടുപ്പം അനുഭവപ്പെടുന്നത് മനസ്സിലാക്കിയിട്ടുണ്ട്.
അപ്പോഴൊക്കെ ആരോടും പറയാൻ കഴിയാത്തൊരു വേദനയാൽ അതൊരു നോവായി മനസ്സിലൊതുക്കാറാണുള്ളത്.

കുമാരിയെ സ്വയംവരത്തിനായി കൊണ്ടുപോവാൻ രാജാവും പരിവാരങ്ങളുമെത്തി. ആരതിയുഴിഞ്ഞു, ആർപ്പ് വിളികളോടെ കുമാരി അവന്തിക സ്വയംവര സ്ഥലത്തേക്ക് ആനയിക്കപ്പെട്ടു.

മട്ടുപ്പാവിൽ പരിപാടികൾ എല്ലാം നല്ലതുപോലെ വീക്ഷിക്കാൻ പറ്റിയൊരിടം രാജാവിനും കുമാരിയ്ക്കും വേണ്ടിയൊരുക്കിയിരുന്നു. അവിടെയൊരുക്കിയ ഇരിപ്പിടങ്ങളിലായി കുമാരിയും രാജാവും പ്രമുഖന്മാരും ഇരിപ്പുറപ്പിച്ചു.

കായികക്ഷമതയും ബുദ്ധിയുമളന്ന് ‘വേദവ്യാസ ‘യുടെ മരുമകനാവാൻ പ്രാപ്തിയുണ്ടോയെന്നറിയാൻ ഒൻപതു മത്സരങ്ങളായിരുന്നു അവിടെയൊരുക്കിയത്, എല്ലാത്തിലും വിജയിക്കുന്നവന് കുമാരിയും ഒപ്പം അനേകമനേകം സ്വത്തുക്കളും സ്വന്തം!

മത്സരങ്ങൾ ആരംഭിച്ചു.

കുമാരന്മാർ ഓരോന്നായി തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരുന്നു, കുമാരിക്ക് മടുപ്പ് തോന്നി.

ഒടുവിലേതോ ഒരാൾ പ്രതിശ്രുത വരനായി തിരഞ്ഞെടുക്കപ്പെട്ടു.

അയാളും ഒപ്പം ഒരു വരണമാല്യവും കുമാരിയുടെ മുൻപിലേയ്ക്കെത്തപ്പെട്ടു.
ഏതോ ഒരു സ്വപ്നത്തിലെന്നവണ്ണം കുമാരി അയാളെ ആ മാല്യമണിയിച്ചു.

ഇനി മുതൽ അയാളായിരിയ്ക്കും രാജകുമാരി അവന്തികയുടെ ഭർത്താവ്, വരണമാല്യവുമണിഞ്ഞു അയാൾ ലോകം മുഴുവൻ കീഴടക്കിയത് പോലെ പ്രജകളെ നോക്കി കൈ ഉയർത്തിക്കാണിച്ചു.

ഇന്നേക്ക് പത്താം നാൾ രാജകുമാരിയുടെ പരിണയം!

ഇന്ന് കൊട്ടാരത്തിന് രാത്രിയില്ല, ആഘോഷം മാത്രം..

അല്പനേരത്തെ അന്താളിപ്പിന് ശേഷം കുമാരി സമനില വീണ്ടെടുത്തു, രക്ഷപ്പെടണം, ഇതിൽ നിന്നും എന്തു വിധേനയും.

എന്തിനു രാജാവിന്റെ അഭിമാനം കാക്കാൻ തന്റെ വ്യക്തിത്വം പകരം നൽകണം?

അമ്പിളി തെളിഞ്ഞു നിൽക്കുന്ന തടാകത്തിലെ തണുത്തവെള്ളത്തിലേയ്ക്ക് അവന്തിക തന്റെ ആദ്യചുവടെടുത്തു വച്ചു, ഏതോ മാന്ത്രിക കഥയിലെന്ന പോലെ തന്റെ ജീവിതം തിരുത്തിക്കുറിയ്ക്കാൻ ഈ ജലത്തിനു കഴിഞ്ഞുവെങ്കിൽ അവളൊരു നിമിഷം മോഹിച്ചു.

പതിയേ അവൾ തന്റെ ഉടൽ മുഴുവനായി തടാകത്തിന്റെ ആഴങ്ങളിലേയ്ക്ക് സമർപ്പിച്ചു!

Image credits :shutter stock

Post Views: 38
14
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

15 Comments

  1. Divya Sreekumar on December 29, 2023 8:16 AM

    എഴുത്ത്👌👌👌👍

    Reply
  2. Simble Sebastian on December 28, 2023 1:31 PM

    Beautiful❤️

    Reply
  3. Bindu on December 27, 2023 8:38 PM

    നല്ല എഴുത്ത് നീതു😊

    Reply
  4. റംസീനനാസർ ramseena on December 27, 2023 5:04 PM

    നല്ലെഴുത്

    Reply
  5. Sunandha Mahesh on December 27, 2023 4:21 PM

    വായനക്കാരെ പിടിച്ചിരുത്തുന്ന എഴുത്ത്.. നീതുവിന്റെ ഓരോ കഥയും വ്യത്യസ്തമാണ്.. 👍

    Reply
  6. Joyce Varghese on October 25, 2023 5:59 AM

    പെണ്ണിന്റെ ആഗ്രഹത്തിന് വില നൽകാതെയാകുമ്പോൾ എത്ര സമ്പത്തും രാജപദവിയും അർത്ഥമില്ലാത്തതാകുന്നെന്നു കഥ പറഞ്ഞു വെക്കുന്നു.
    മനോഹരമായ ആഖ്യാന ശൈലി.👏👌
    അഭിനന്ദനങ്ങൾ.

    Reply
    • Neethu V. R on October 25, 2023 7:07 AM

      വായനയ്ക്കും ഇത്രയും നല്ലൊരു അഭിപ്രായത്തിനും നന്ദി.

      Reply
      • Yesoda Sreedharan Sreedharan on December 27, 2023 6:43 PM

        വളരെ നല്ല അഖ്യാനശൈലി… ഒഴുക്കോടെ കഥ പറഞ്ഞു. ആശംസകൾ

        Reply
    • Sreeja Ajith on December 28, 2023 10:26 PM

      ❤️❤️

      Reply
  7. Nafs nafs on October 23, 2023 4:24 PM

    മനോഹരമായ ആഖ്യാനെശൈലി.
    ഒത്തിരി ഇഷ്ടായി👏👏👏🥰

    Reply
    • Neethu V. R on October 23, 2023 9:48 PM

      Thank you🥰

      Reply
      • Silvy Michael on October 25, 2023 9:47 AM

        എത്ര നന്നായി എഴുതി… നല്ല ശൈലിയും ഒഴുക്കും…. 👌👌👌

        Reply
        • Neethu V. R on October 25, 2023 10:17 AM

          വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും ഒത്തിരി നന്ദി ❤️🥰

          Reply
  8. Nikhila on October 23, 2023 12:28 AM

    Niceeeee

    Reply
    • Neethu V. R on October 23, 2023 8:33 AM

      🥰❤️❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.