Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കോർക്ക് ബോളും മീററ് ബോളും. (ക്രിക്കറ്റും ചിക്കൻ കോഫ്ത്തയും )
നര്‍മം പാചകം

കോർക്ക് ബോളും മീററ് ബോളും. (ക്രിക്കറ്റും ചിക്കൻ കോഫ്ത്തയും )

By Joyce VargheseOctober 24, 2023Updated:October 28, 202320 Comments5 Mins Read160 Views
Bookmark Now
Please login to bookmark Close

No account yet? Register

കോർക്ക് ബോളും മീറ്റ് ബോളും.
(Butter chicken Kofta )
………………………………………….
kofta എന്നത് ഒരു അറബി പദമാണ്, സ്പൈസി മീറ്റ് ബോൾ എന്നർത്ഥം. എന്താ ഈ കോർക്ക് ബോളിനു ഇവിടെ കാര്യം എന്നല്ലെ? സത്യമായിട്ടും ഒരു കാര്യവുമില്ല. അതു ക്രിക്കറ്റ് ബോൾ. 2023 വേൾഡ് കപ്പ് നടക്കുകയല്ലെ. അതുകൊണ്ടു ഈ ബോളും ഇതിനിടയിൽ വലിഞ്ഞുക്കേറി. ചുവന്ന ബോൾ അല്ല, വെള്ള പന്ത്.

”hi-res-4af94efa4a54367f6afe7ea189f8ebbd_crop_north”

അത്താഴസമയത്ത്, ഉച്ചക്കു കൂടെ ജോലി ചെയ്യുന്ന ഒരാൾ ഷെയർ ചെയ്ത chicken Kofta യുടെ സ്വാദ് ഞാൻ നീട്ടി വിളമ്പി.

“എന്നാലത് നമുക്ക് വീട്ടിൽ ഉണ്ടാക്കാം ല്ലേ?”

മകൻ തരക്കേടില്ലാത്ത പണി എനിക്കു തരുന്നതാണ്. ഇമ്മാതിരി കുരിശുകൾ ഞാൻ ചുമ്മാ തോളിൽ എടുത്തുവെയ്ക്കാറുണ്ട്. സ്വതേയുള്ള എന്റെ ബോധക്കുറവാണെന്ന് കാരണം എന്ന് തോന്നുന്നു.

പിന്നെ ഞാൻ യൂ ട്യൂബ് തിരഞ്ഞു. ഒരാളുടെ പോലെ Kofta മറ്റൊരു ട്യൂബർ ഉണ്ടാക്കില്ലയെന്ന വാശിയിൽ അവർ ഉറച്ചു നിൽക്കുന്നു. ആരുടേയും ഒരു ബെൽ ബട്ടനും അമർത്തില്ലെന്നും എല്ലാം കൂട്ടിക്കലർത്തി എന്റെ രീതിയിൽ Kofta ഉണ്ടാക്കുമെന്നു ഞാനും വാശിപ്പിടിച്ചു.

“എന്നാണ് Kofta ഉണ്ടാക്കുന്നത്, യൂ ട്യൂബ് കാണുന്നുണ്ടായിരുന്നുല്ലോ”, മകന്റെ കുശലാന്വേഷണം.

‘ശ്ശെടാ… ഇതും ഇവന്റെ റഡാർ കണ്ണുകൾ പിടിച്ചെടുത്തോ?’, ഞാൻ കുഴങ്ങി.

“സൺഡേ ആകട്ടെ, അന്ന് അവധിയാണല്ലോ. ക്രിക്കറ്റ് കാണുമ്പോൾ ഉണ്ടാക്കാം, കുറേ നേരമെടുക്കും, നീ സഹായിക്കണം ട്ടോ”.

‘ ഉം…’, അവൻ മൂളി

ഇന്ത്യയും ന്യൂസിലാന്റും, 2023 വേൾഡ് കപ്പിൽ ഏറ്റുമുട്ടുന്നു. രണ്ടും വിജയിക്കുന്ന ടീമുകൾ. പാചകവും കളിക്കാണലും ഒരുമിച്ചു നടക്കുമെന്നുള്ളത് ഓപ്പൺ കിച്ചനായത് കൊണ്ടുള്ള മെച്ചം.

കാനഡയിൽ നേരം വെളുത്തു വന്നപ്പോഴേക്കും നൂസിലാന്റ് പകുതി ബാറ്റു ചെയ്തു. മുഹമ്മദ് ഷാമി അഞ്ചു വിക്കറ്റ് എറിഞ്ഞിട്ടിട്ടും ന്യൂസിലാന്റ് 273 റൺസ് വാരിക്കൂട്ടി. ബുംമ്രയുടെ കുത്തിരിപ്പു് അധികം ഏശിയില്ല. മിടുക്കനു എത്ര സ്പിൻ ചെയ്തിട്ടും ഒരു വിക്കറ്റ് മാത്രമെ കിട്ടിയുള്ളൂ. ഇന്നു ജയിക്കാൻ ഇന്ത്യൻ പിള്ളേർ ധരംശാലയിലെ തണുപ്പിലും നന്നായി വിയർക്കണം, ഞാൻ കണക്കുക്കൂട്ടി.

ഹിമാചൽപ്രദേശിലെ ധരംശാലയിലെ ഹിമാലയൻ പർവതനിരയിലെ മഞ്ഞുപ്പാളികൾ അന്തിവെയിൽ തട്ടി തിളങ്ങുന്നതു് ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തു.
എന്തൊരു പ്രകൃതി ഭംഗി!
ഞാൻ  കാഴ്ചകൾ ആസ്വദിച്ചു.

സ്റ്റേഡിയം നിറഞ്ഞ നീലക്കുപ്പായമിട്ട സുന്ദരന്മാരും സുന്ദരികളും കളി, നന്നായി ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Kofta, ഡ്രൈയായും ബട്ടർ kofta കറി ആയിട്ടും ഉണ്ടാക്കാനുള്ള പണി തുടങ്ങി. എന്താണ് ക്ലിക്ക് ചെയ്യുക എന്നു അറിയില്ലല്ലോ. എന്തായാലും മുടിഞ്ഞ
പണിയാകുമെന്ന്, നീളൻ റെസിപി കണ്ടപ്പോൾ തന്നെ മടിഭൂതം എന്നെ ഇടയ്ക്കിടെ ഓർമ്മപ്പെടുത്തി.

1. ഒരു പൗണ്ട് ( 450 gm ) minced ചിക്കൻ  (kheema ). ഫാറ്റ് നീക്കി കഴുകി വൃത്തിയാക്കിയ കീമയാണ് വാങ്ങിയത്. ചിക്കൻ എല്ലു നീക്കി പൊടിച്ചു എടുത്താലും മതി.

2. മുളക് പൊടി, പൊടിച്ച മുഴുവൻ മല്ലി, dry ginger പൊടി, pepper പൊടി, ഗരം മസാല, മഞ്ഞൾ പൊടി ഉപ്പ് എന്നിവ ഇവയിൽ ചേർത്തു.

മുഴുവൻ മല്ലി (രണ്ടു ഡിസേർട്ട് സ്പൂൺ) പൊടിച്ചെടുത്താൽ നല്ല flavor കിട്ടും.

3. അരക്കെട്ട് മല്ലിയില, 6 അല്ലി വെളുത്തുള്ളി, 10 ചെറിയ ഉള്ളി, കുറച്ചു പച്ചമുളക് ഇതൊക്കെ chop ചെയ്തു ചേർക്കുക. ഇതെല്ലാം ചിക്കനിൽ ചേർത്ത് നന്നായി കുഴച്ചു.

മല്ലിയില നന്നായി കഴുകി വെള്ളം തോർത്തിയെടുക്കണം. സവാള ചേർത്താൽ വെള്ളം കൂടുതലാകും അതിനാൽ ചെറിയ ഉള്ളിയാണ് ബെസ്റ്റ്. നുള്ളി പൊളിച്ചെടുക്കാൻ ഇത്തിരി സമയം വേണമെങ്കിലും സ്വാദ് സൂപ്പറല്ലെ?

അപ്പോഴേക്കും രോഹിത് ശർമ്മയും സുഭമാൻ ഗില്ലും തകർത്തു കളിച്ചുക്കൊണ്ടിരുന്നു. കറുത്ത ജഴ്സിയിലെ സുന്ദരന്മാരെ ഫീൽഡിനു തലങ്ങും വിലങ്ങും അടിച്ചോടിപ്പിച്ചു. അതിനെക്കും ‘ക്ഷ’ പിടിച്ചൂ ട്ടോ.

അധികം പിടിക്കാത്ത കാര്യം, പൊട്ടു കടല വറുത്തത് തൊലി കളഞ്ഞു പൊടിക്കൽ ആയിരുന്നു. വറുത്ത കടല നന്നായി ചൂടാക്കി തൊലി തിരുമ്മി കളഞ്ഞു. ചോറു വാർക്കുന്ന ഒരു വലിയ കോരികയിലൂടെ അരിച്ചു ബാക്കി തൊലി നീക്കിയെടുത്തു. മിക്സിയിൽ നൈസായി പൊടിച്ചെടുത്തു.

4. ഈ പൊടി ആവശ്യാനുസരണം ഇറച്ചി മിക്സറിൽ ചേർത്ത് വെള്ളം ബാലൻസ് ചെയ്യുക. ഇതു കൂടുതലുള്ള വെള്ളം വലിച്ചെടുക്കും. അതിനാലാണ് വറുത്ത കടല ഉപയോഗിക്കുന്നത്. വെള്ളം കൂടതലായി ഇറച്ചിക്കൂട്ട് കുഴഞ്ഞുപ്പോകരുത്. അപ്പോൾ പണി പാളും,  സ്റ്റമ്പ് തെറിക്കും തീർച്ച. പറഞ്ഞില്ലെന്നു വേണ്ട.

അപ്പോഴേക്കും K. L രാഹുൽ വന്നു പോയി. വിരാട് കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിംഗ് തുടങ്ങി.
‘ഔട്ട് ആകാതെ കക്ഷിയെ കാത്തോണെ പുണ്യാളാ…’, ഞാൻ പ്രാർത്ഥിച്ചു. ഞങ്ങൾ കോടിക്കണക്കിനു മനുഷ്യരുടെ പ്രതീക്ഷയാണ് ‘.

ഓരോ ഒളിമ്പിക്സും വേൾഡ് കപ്പു ഫുട്ബോളും കഴിയുമ്പോൾ വെള്ളക്കാർ ചോദിക്കും,
‘ഇൻഡ്യയിൽ ക്രിക്കറ്റ് മാത്രമെ ഉള്ളൂയെന്ന് ‘. അതാണ് അവസ്ഥ, അപ്പോൾ ഈ കളി ഞങ്ങളെ ജയിപ്പിച്ചേ പറ്റൂ.

തികച്ചും ന്യായമായ ആവശ്യം ഉന്നയിച്ച് ഞാൻ വീണ്ടും എന്റെ Koftaയിലേക്കു തിരിച്ചു വന്നു.

5. ഇറച്ചി മിക്സിൽ കാൽ ടീ സ്പൂൺ baking soda ചേർത്താൽ fry ചെയ്താലും, meat ball വളരെ സോഫ്റ്റ് ആയിരിക്കും. ഇതിലേക്ക് ഒരു സ്പൂൺ ഓയിൽ കൂടി ചേർക്കുക. ചെറിയ ബോൾ ആയി ഉരുട്ടി എടുക്കുക.

വിരാട് കോലിയുടെ കൂടെ കളിച്ചിരുന്ന സൂര്യകുമാർ യാദവ് റണ്ണെടുക്കാൻ ഓടി.

‘ഓടിക്കോ… ഒന്നായാലും റണ്ണല്ലെ’ , ഞാൻ പയ്യനെ പ്രോത്സാഹിപ്പിച്ചു.

‘യ്യോ… റണ്ണൗട്ട്, വെറും രണ്ടു റണ്ണിൽ യാദവ് ഔട്ടായി.
‘അല്ല, എന്തേ കോഹ്‌ലി ഓടിയില്ലെ? അപ്പുറത്തെ ആൾ ഓടിയോ എന്നു നോക്കേണ്ടേ?’, ഞാൻ സൂര്യകുമാറിനേയും വിരാടിനേയും ഒരുപ്പോലെ ശാസിച്ചു.

അകത്തിരുന്നു കളി കാണുന്ന രസം, ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുമ്പോൾ കാണില്ല, ആ സത്യം ഞാൻ സൗകര്യത്തിൽ മറന്നു.

“ങ്… പോട്ടെ…, നാളെ സോഷ്യൽ മീഡിയ ഇതു ചർച്ച ചെയ്തോളും. അവർക്കും എന്തെങ്കിലും വേണ്ടേ ചർച്ചിക്കാൻ?

ഇതൊക്കെ നടക്കുമ്പോഴും ഞാനും മോനും Kofta ഉരുട്ടിക്കൊണ്ടിരുന്നു.

അതിനിടയിൽ മഞ്ഞുവീണു വെളിച്ചം കുറഞ്ഞു കളി നിർത്തി.

‘യ്യോ… ഒരു ഡക്ക് വെർത്ത് റൂളിനുള്ള ഓവർപ്പോലും തികഞ്ഞില്ല ‘, ഞാൻ വേവലാതിപ്പെട്ടു.

‘അല്ല, ആരാ ഇപ്പോ ഈ മലമൂട്ടില് കളി കൊണ്ടു വെയ്ക്കാൻ പറഞ്ഞത്? കലൂര് സ്റ്റേഡിയം മലർന്നങ്ങനെ കെടക്കല്ലെ ? അവിടെ ഒരു കോടയും എറങ്ങി വരില്ല ‘, ഞാൻ പരിതപിച്ചു.

“അപ്പോൾ ഈ പ്രകൃതി ഭംഗിയൊക്കെ എവിടെപ്പോയി?”, മനസാക്ഷി കുറ്റപ്പെടുത്തി.

‘ഞാനൊരു ശരാശരി വ്യക്തി. സങ്കടം വരുമ്പോൾ അങ്ങനെ
മാറ്റിമറിച്ചൊക്കെ അഭിപ്രായം പറയും ‘. ഞാൻ മനസ്സാക്ഷിയെ ക്ലീൻ ബൗൾഡ് ചെയ്തു ഔട്ടാക്കി.

അനന്തരം കളി ഉഷാറായി മുന്നോട്ടു പോയി. ഇന്ത്യ ബൗണ്ടറിയും സിക്സറും അടിക്കുന്ന കണ്ട് ഞങ്ങൾ സംതൃപ്തിയോടെ Kofta ഉരുട്ടി.

6. ഉരുട്ടിയുരുട്ടി പ്ലേറ്റിൽ നിറഞ്ഞ Kofta എണ്ണയിൽ വറത്തു കോരി. Kofta
ഡ്രൈ ആയിട്ടെങ്കിൽ full cook ആവണം.(അതാണ്‌ കൂടുതൽ സ്വാദ്) കറിയെങ്കിൽ കുറച്ചു നേരത്തെ വറവു കുറച്ചെടുക്കാം. കറിയിൽ വേവുമ്പോൾ ബാക്കി വെന്തു കിട്ടും.

”20231022_114250″

7. കറിയായി ഉണ്ടാക്കണമെങ്കിൽ, രണ്ട് സബോള, രണ്ട് തക്കാളി, രണ്ട് പച്ചമുളക് ഇതൊക്കെ മുറിച്ച് വഴറ്റി എടുക്കുക. രണ്ട് മിനിറ്റ് microwave ചെയ്തു വഴറ്റിയാൽ എളുപ്പമാണ്. വീണ്ടും മുളകുപൊടി, ജീരകപ്പൊടി, മഞ്ഞൾപ്പൊടി, കുറച്ച് ഉപ്പ് ഇതൊക്കെ ഇതിൽ ചേർത്തു.

8. പത്തു cashew nut പൊടിച്ചതും ചേർക്കുക. (ഇതാണ് ഗ്രേവിക്കു rich taste നൽകുന്നത് ). ഇതെല്ലാം കൂടി കുറച്ചു വെള്ളം ചേർത്ത് അരച്ച് എടുക്കുക.

അപ്പോൾ വിരാട് കോഹ്‌ലിക്കു 95 റൺസ് ആയി. ഇനി കളി ജയിക്കാൻ ആകെ ഏഴു റൺസ് മതി. അദ്ദേഹം സെഞ്ചുറി തികക്കുമോ?, എല്ലാ കാണികളും ഉററു നോക്കുന്നു. സച്ചിന്റെ റെക്കാഡ് മറിക്കടക്കാൻ അതു മതി.
സച്ചിന്റെ ഏതു റെക്കോഡ് ? ഞാൻ ആലോചിച്ചു.
‘ആ… ആർക്കറിയാം? കാക്കത്തൊള്ളായിരം റെക്കോഡുള്ള സച്ചിന്റെ റെക്കോഡ് തിരയാൻ പോയ ഞാനൊരു മണ്ടി.

കോഹ്‌ലി സിക്സർ അടിക്കാൻ ആഞ്ഞു പൊക്കിയ കോർക്ക് ബോൾ, ദാ… സൊയമ്പൻ ക്യാച്ച്.
‘ശ്ശോ.. വിരാട് ഔട്ടായി’.

ഞാനുൾപ്പടെയുള്ള കാണികൾക്കും കളിക്കാർക്കും ആകെ ഒരു ഷോക്ക്, വിറയൽ ബാധിച്ചു.
‘സാരല്യ… ഇയാൾക്ക് ഇനീം സെഞ്ചുറിയടിക്കാൻ സമയമുണ്ടല്ലോ, അല്ലാഹുവിന്റെ ഖജനാവില് അനന്തമായ സമയം കെടക്കല്ല്യെ ‘, ഞാൻ ബേപ്പൂർ സുൽത്താന്റെ വരികൾ അടിച്ചുമാറ്റി.

വിരാട് ബാറ്റു വീശി കാണികൾക്കു നന്ദിപ്പറഞ്ഞു ക്രീസ് വിട്ടു.

അപ്പോഴും മൊരിഞ്ഞ Kofta ഫിനിഷിംഗ് പോയന്റിൽ എത്താൻ ഊഴം കാത്തു കിടന്നു. ഇടയ്ക്കു കാണിച്ചുക്കൊണ്ടിരുന്ന ഡോട്ട് ബോളുകൾക്കും Kofta ക്കും ആകൃതിയിൽ നല്ല സാമ്യം. നിരയായി കാണുന്ന ഡോട്ട് ബോൾ, പക്ഷെ  എന്നെ ആശങ്കപ്പെടുത്തി.

10. ചെറുത്തീയിൽ, അരപ്പിൽ, വറത്തുവെച്ച kofta ചേർത്ത് തിളപ്പിച്ചു.

11. മല്ലിയില അരിഞ്ഞത് , അല്പം ജീരകപ്പൊടി, ഒരു സ്പൂൺ ഉരുക്കിയ ബട്ടർ ഇതൊക്കെ മുകളിൽ തൂവി ഒഴിച്ചു.

ഇന്ത്യ നാൽപ്പത്തിയെട്ടാം ഓവറിൽ നാലു വിക്കറ്റിനു ജയിച്ചു, വിജയം ആഘോഷിച്ചു.

ഞാൻ Kofta കറി, ഗ്ലാസ് ഡിഷിലേക്കു പകർന്ന് എന്റെ ഇന്നിംഗ്സ് വിജയകരമായി പൂർത്തിയാക്കി.

”20231022_123722″

പ്രോമിസ്… ചപ്പാത്തി, നാൻ ഇതിനൊക്കെ കൂടെ Kofta curry നന്നായി ചേരും. ചോറിനും നല്ലതാണ്. സ്റ്റാർട്ടർ സ്നാക്ക് ആയി ഡ്രൈ Kofta നന്നായിരിക്കും

Tips : Meat ball ഫ്രൈ ചെയ്യുന്നത്, ആകൃതി വരാനാണ്. അല്ലെങ്കിൽ കറിയിൽ ഉടഞ്ഞു പോകാൻ സാധ്യതയുണ്ട്. നോർത്ത് ഇൻഡ്യൻ പാചകത്തിൽ മല്ലിയില, ജീരകം ഇവയുടെ മണം കൂടുതൽ വേണം, എരിവ് കുറവുമാണ്. എരിവ് കൂടുതൽ വേണമെങ്കിൽ കൂടുതൽ പച്ചമുളക് അരിഞ്ഞു ചേർക്കുക.
പിരിയൻ മുളക് ( കാശ്മീരി മുളക് ) ചേർക്കുകയും മഞ്ഞൾപ്പൊടി ഒഴിവാക്കുകയും ചെയ്താൽ ഡിഷിനു കൂടുതൽ ചുവന്ന കളർ കിട്ടും.

ഇത്തിരി തള്ളിയില്ലെങ്കിൽ എനിക്കൊരു സുഖവുമില്ല.

Kofta കറിക്ക് അപാര ടേസ്റ്റ്!

കവർ ചിത്രത്തിന് കടപ്പാട്:  ഗൂഗിൾ

Post Views: 30
5
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

20 Comments

  1. Seena Navaz on October 31, 2023 9:13 PM

    👌👌❤️

    Reply
  2. Joyce Varghese on October 27, 2023 1:57 AM

    ഇതെന്തൂട്ട് കോപ്പാണ്?🤔
    😂😂😂😂

    Reply
  3. അനാമിക s on October 26, 2023 8:45 PM

    ചേച്ചി തകർപ്പൻ ഇന്നിങ്സ് 🥰🥰🥰ഡബിൾ സെഞ്ച്വറി പാചകം &എഴുത്ത് ❤️❤️❤️

    Reply
    • Joyce Varghese on October 27, 2023 1:55 AM

      Thank you, dear ❤

      Reply
  4. Sunandha Mahesh on October 26, 2023 6:33 AM

    Multi tasking 👌👌

    Reply
    • Joyce Varghese on October 27, 2023 1:56 AM

      Thank you.🙏
      Multi tasking മാത്രെ നടക്കൂ.
      🤭

      Reply
  5. Joyce Varghese on October 25, 2023 1:57 AM

    Taste ഇൽ നല്ല വ്യത്യാസം വരും. പക്ഷെ പണി നന്നായി കുറയ്ക്കാം. നമ്മൾ ഉണ്ടാക്കിയാൽ നല്ല fresh taste കിട്ടും.

    Reply
  6. Reshma Lechus on October 24, 2023 6:08 PM

    ക്രിക്കറ്റ് പാചകവും ഒരു കോമ്പോ ഓഫർ ആക്കി എടുത്തു. ബോൾ എറിയുന്നു പോലെ പാചകവും ഒരു വശത്തു നടന്നു ല്ലേ? ആർക്കും തോന്നാത്ത ഐഡിയ ആണല്ലോ? സംഭവം കൊള്ളാം! ഇനിയും ഇത് പോലെ ഓരോന്ന് പോരട്ടെ..
    സോണിയ പോരട്ടെ 😃😃ആശംസകൾ ഈ എഴുത്തിനു.

    Reply
    • Joyce Varghese on October 25, 2023 1:52 AM

      Thank you ലെച്ചു 🙏❤❤❤

      Reply
  7. Nafs nafs on October 24, 2023 5:55 PM

    ഹമ്മേ തള്ളിക്കൊണ്ടുപോവല്ലായിരുന്നു. അടിച്ചു പറഞ്ഞുവായിരുന്നു .ന്റെ സന്തോയക്കുട്ടീ …. പാചകവും വാചകവും കിടുക്കി.👏👏🙌🙌🙌🙌🔥🔥🔥🔥

    Reply
    • Joyce Varghese on October 25, 2023 1:53 AM

      Thanks dear
      🙏❤❤❤

      Reply
      • Sreeja Ajith on October 31, 2023 6:14 AM

        നല്ല വിവരണം. ക്രിക്കറ്റും കോഫ്തയും

        Reply
  8. Sruthi Sreedhar on October 24, 2023 4:56 PM

    ❤️😍👍

    Reply
    • Joyce Varghese on October 25, 2023 1:54 AM

      Thank you 🙏😍

      Reply
  9. Sabira latheefi on October 24, 2023 2:50 PM

    പാചകത്തിനടയിലുള്ള ക്രിക്കറ്റ് വിവരണം പൊളിച്ചു. മീറ്റ് ബോൾ വാങ്ങി ഉണ്ടാക്കിയാൽ ശരിയാവുമോ. ലേശം മടിയുടെ അസ്കിതയുണ്ട്.. നന്നായിരുന്നു പാചകവും വാചകവും

    Reply
    • Joyce Varghese on October 25, 2023 1:56 AM

      Taste ഇൽ നല്ല വ്യത്യാസം വരും. പക്ഷെ പണി നന്നായി കുറയ്ക്കാം. നമ്മൾ ഉണ്ടാക്കിയാൽ നല്ല fresh taste കിട്ടും.

      Reply
  10. Neethu V. R on October 24, 2023 11:59 AM

    പാചകം കിടു 👌 വാചകം കിക്കിടു 🥹

    Reply
    • Joyce Varghese on October 25, 2023 1:59 AM

      🙏😍
      Thank you dear.

      Reply
      • Silvy Michael on October 26, 2023 9:51 AM

        Canadian പാചകം indian ക്രിക്കറ്റ്‌ പശ്ചാത്തലത്തിൽ ക്ഷ ബോധിച്ചു. അസ്കിതകൾ പലതുണ്ടെങ്കിലും മടിയുടെ അസ്കിത ഒന്നാം സ്ഥാനത്തുവരും. അതുകൊണ്ട് ഈ kofta ഞാനങ്ങുകഴിച്ചോളാം.. ചപ്പാത്തി ഉണ്ടാക്കിയതുണ്ട് 😂😂😂🥰🥰🥰

        Reply
        • Joyce Varghese on October 27, 2023 2:01 AM

          അതായാലും തരക്കേടില്ല 😂
          Thank you silvy 😍

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.