Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » റസൂൽ (സ)
Contests ചരിത്രം / പൗരാണികശാസ്ത്രം

റസൂൽ (സ)

By Ramzeena NasarOctober 26, 2023Updated:November 12, 202410 Comments4 Mins Read187 Views
Bookmark Now
Please login to bookmark Close

No account yet? Register


അന്ന് സൂര്യൻ കിഴക്കു വെള്ളവീശുമ്പോൾ തന്നെ ഞെട്ടിയുണർന്നു. ആ ദിവസത്തിന്റെ പ്രത്യേകത കൊണ്ട് തലേന്നു രാത്രി ശരിക്കങ്ങുറങ്ങാൻ കഴിഞ്ഞിട്ടില്ല. മോന്റെ ഓരോ സംശയങ്ങൾക്കുള്ള മറുപടി കൊടുത്തു കൊടുത്തു ഉറങ്ങിയ സമയംവരേ ഓർമ്മയില്ല.
മോനെ വിളിച്ചുണർത്തി കുളിപ്പിച്ചു പുതിയ വസ്ത്രവും അത്തറുമൊക്കെ പൂശിയൊരുക്കി ഓത്തുപള്ളിയിൽ പോവുന്ന സമയത്തും അവന്റെ സംശയം തീരുന്നില്ല.
” ഉമ്മച്ചി ആരാ റസൂൽ? ഇന്നെന്താ ഓത്തുപള്ളിയിൽ പഠിപ്പില്ലാത്തത്. കുറേമിട്ടായിയും മധുരപലഹാരവുമൊക്കെ ലഭിക്കുമത്രേ, റസൂലിന്റെ ജന്മദിനമാണെന്ന് ഉസ്താദ് പറഞ്ഞു.”
മോന്റെ തലേദിവസം രാത്രി തുടങ്ങിയ സംശയമാണ് അതു തീർത്തു കൊടുക്കാൻതന്നെ തീരുമാനിച്ചു.
ചരിത്രത്തിൽ അഗാധ പാണ്ഡിത്യമില്ലെങ്കിലും പണ്ടെങ്ങോ പഠിച്ചു മറന്ന ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേക്കു മനസ്സുകൊണ്ടൊരു യാത്രപോയി.
സത്യത്തിൽ ആരാണ് റസൂൽ? ദൈവമാണോ, മനുഷ്യനാണോ അതോ ഏതെങ്കിലും അപൂർവ്വ സൃഷ്ടിയാണോ അവന്റെ ആകാംഷ നിറഞ്ഞ ചോദ്യങ്ങളായിരുന്നു എല്ലാം.
” മോനെ, റസൂൽ നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യൻ ആയിരുന്നു. പക്ഷേ സ്വഭാവത്തിലും പെരുമാറ്റത്തിലും ബാലനായിരിക്കുമ്പോൾ തന്നെ മറ്റു കുട്ടികളിൽ നിന്ന് വ്യത്യസ്തനായിരുന്നു.”

“ഉമ്മച്ചി അപ്പോൾ റസൂലിന്റെ ഉമ്മയും ഉപ്പയും വീടുമൊക്കെ എവിടെയായിരുന്നു? “

അവന്റെ സംശയങ്ങൾ തീരുന്ന മട്ടില്ല അവനെ മടിയിലിരുത്തി കഴിപ്പിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു കൊണ്ടേയിരുന്നു.
1400 വർഷങ്ങൾക്ക് മുൻപ് (20, 571 ഏപ്രിൽ ) അറേബ്യയിലെ മക്കപട്ടണത്തിൽ ഖുറൈഷി ഗോത്രത്തിൽ ഹാശിം കുടുംബത്തിൽ അബ്ദുല്ലയുടെയും ആമിനയുടെയും മകനായ് ജന്മമെടുത്തു. റസൂലിനെ ഗർഭിണിയായിരിക്കുമ്പോൾ തന്നെ പിതാവ് മരണപ്പെട്ടു. ആറുവയസ്സുള്ളപ്പോൾ ഉമ്മയും മരണപ്പെട്ടു. അനാഥ ബാല്യമായിരുന്നു റസൂലിന്റെത്.
” അപ്പൊ റസൂലിനെ ആരാ ചെറുപ്പത്തിൽ നോക്കിയതും സ്കൂളിൽ പഠിപ്പിച്ചതുമൊക്കെ?’
” മോനെ, റസൂലിന്റെ ഉമ്മകൂടി മരിച്ചപ്പോൾ സംരക്ഷണം പിതൃ സഹോദരനായ അബു ത്വാലിബ് ഏറ്റെടുത്തു. ഹലീമബീ എന്നൊരു വളർത്തുമ്മയും ഉണ്ടായിരുന്നു റസൂലിന്. പിതൃസഹോദരനെ സഹായിക്കാൻ വളരെ ചെറുപ്പത്തിൽതന്നെ റസൂൽ ആടിനെ മേയ്ക്കുമായിരുന്നു. ചെറുപ്രായത്തിൽ തന്നെ വിശ്വസ്തതയും സത്യസന്ധതയും കൈമുതലായിരുന്ന റസൂൽ എല്ലാവരുടെയും സ്നേഹം ആർജ്ജിച്ചെടുത്തു ഇത്‌ അദ്ദേഹത്തിന് “അൽ അമീൻ “( വിശ്വസ്ഥൻ )എന്ന പേര് നേടിക്കൊടുത്തു.
ഓത്തുപള്ളിയിലോ സ്കൂളിലോ പോവാത്ത ബാല്യമായിരുന്നു റസൂലിന്റെത്‌.
യൗവ്വനം ആരംഭിച്ചു ഇരുപത്തഞ്ചാം വയസ്സിൽ ഖദീജ എന്ന വ്യാപാരിയുടെ കച്ചവടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വളരെ ലാഭകരമായിരുന്നു റസൂൽ നയിച്ച സംഘത്തിന്റെ കച്ചവടം. റസൂലിന്റെ ആത്മാർത്ഥയും സത്യസന്ധ്യതയുംകണ്ടു സമ്പന്നയായ ഖദീജ ദരിദ്രനായ റസൂലിനെ വിവാഹം കഴിച്ചു. റസൂലിന്റെ ജീവിതത്തിന്റെയെല്ലാ പ്രധിസന്ധികളിലും ഖദീജ കൂടെ തന്നെയുണ്ടായിരുന്നു.
റസൂലിന്റെ യൗവ്വന കാലത് മക്കയിൽ കൊള്ളയും കൊലയും കവർച്ചയും മദ്യപാനവും സർവ്വവ്യാപകമായിരുന്നു. ചില ഗോത്രങ്ങൾ പെൺകുട്ടികൾ ജനിക്കുന്നതുവരെ അപമാനമായിട്ടായിരുന്നു കരുതിയിരുന്നത്. അതിനാൽ ജനിച്ചയുടൻ അവർ പെൺകുട്ടികളെ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. ഈ ദുർവൃത്തികളിലെല്ലാം മനം മടുത്ത റസൂൽ തന്റെ സമയം നല്ല പ്രവർത്തികൾക്കായി വിനിയോഗിച്ചു. മക്കയിൽ അടുത്തുള്ള ഹിറാഗുഹയിൽ ചെന്നിരിക്കുക അദ്ദേഹം പതിവാക്കി. ധ്യാനവും ആരാധനയുമായി ദിവസങ്ങളോളം ആ ഗുഹയിൽ തന്നെ കഴിച്ചു കൂട്ടുമായിരുന്നു.
അങ്ങനെ ഒരുനാൾ ഹിറാഗുഹയിൽ ധ്യാനത്തിൽ മുഴുകി ഇരിക്കവേ ജിബിരീൽ (ഗബ്രിയേൽ )മാലാഖ അദ്ദേഹത്തിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു ദൈവവചനങ്ങൾ ചൊല്ലി കേൾപ്പിച്ചുവെന്നാണ് മുസ്‌ലിം വിശ്വാസം.. ഇന്നും മക്കയിൽ തീർത്ഥാടനം നടത്തുന്ന വിശ്വാസികൾ ഈ ഗുഹ സന്ദർശിക്കുക പതിവാണ്. റസൂലിന് പ്രവാചകത്വം ലഭിച്ചതും ഖുർആൻ എന്ന ദൈവീക ഗ്രന്ദം ഓരോ ഘട്ടം ഘട്ടമായി റസൂലിന് ലഭിച്ചുകൊണ്ടിരുന്ന ഈ ദൈവീക വചനങ്ങളാണെന്നാണ് ഇസ്ലാമിക വിശ്വാസം. പ്രവാചകത്വം ലഭിച്ചു മൂന്ന് വർഷങ്ങൾക്ക് ശേഷം റസൂൽ
ദൈവീക സന്ദേശങ്ങൾ ജനങ്ങൾക്കിടയിൽ പരസ്യ പ്രചാരണം ആരംഭിച്ചു. അതുവരെ വിശ്വസ്തനായ റസൂലിനെ എല്ലാവരും തള്ളിപ്പറഞ്ഞു തുടങ്ങി പിന്നീട് മർദ്ദനങ്ങൾ ആരംഭിച്ചു റസൂലിനെ അവർ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ റസൂലിനെ വധിക്കാനുള്ള ഗൂഢാലോചന നടന്നുകൊണ്ടിരുന്നു. അതിനായി ശത്രുക്കൾ വീടുവളഞ്ഞ ദിനം റസൂൽ തന്റെ സ്നേഹിതൻ അബൂബക്കറുമൊത്തു മദീനയിലേക്കു പാലായനം ചെയ്തു. റസൂലിന്റെ ഈ പാലായനത്തെ അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക കലണ്ടർ രൂപപ്പെട്ടത്.
മദീനയിൽ എത്തിയശേഷം റസൂൽ ആദ്യമായി ചെയ്തത് ഒരു കേന്ദ്രം നിർമ്മിക്കുക എന്നതായിരുന്നു.മദീനയിൽ അബൂഅയ്യൂബിന്റെ കൂടെയാണ് റസൂൽ ആദ്യം താമസിച്ചത്.മദീനയിൽ അദ്ദേഹം ഒരു പള്ളി സ്ഥാപിച്ചു മസ്ജിദ് ഖുബ എന്നറിയപ്പെടുന്ന പള്ളിയാണ് റസൂൽ ആദ്യമായി നിർമിച്ചത്.പിന്നീട് മക്കയിൽ നിന്നും മദീനയിലേക്ക് വന്ന തന്റെ അനുയായികൾ മദീനയിലെ തന്റെ അനുയായികളുമായി സാഹോദര്യബന്ധം സ്ഥാപിച്ചു. ഇരുനാട്ടുകാരും ചേർന്ന് മസ്ജിദുന്നബവി നിർമിച്ച ശേഷം റസൂൽ അതിനടുത്തേക്ക്‌ താമസം മാറ്റി. റസൂലിന്റെ ആഗമനത്തോടെ യഥ്‌രിബ് എന്ന നഗരം നബിയുടെ നഗരം എന്നും, പിന്നീട് മദീന എന്ന ചുരുക്കപ്പേരിലും അറിയപ്പെടാൻ തുടങ്ങി.
മദീനയിൽ റസൂൽ ഒരു രാഷ്ട്രത്തിനു രൂപം നൽകി അവിടുത്തെ ജൂതൻമാരും മറ്റു ഗോത്രങ്ങളുമായും ഒരു ഉടമ്പടിയെടുത്തു. അതനുസരിച്ചു മദീനയുടെ അതിർത്തികൾ ശത്രുക്കളിൽ നിന്നും സം രക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരായിരുന്നു. ജൂതന്മാർക്ക് അവരുടെ വേദഗ്രന്ഥമനുസരിച്ചു ജീവിക്കാനും ആചാരാനുഷ്ഠാനങ്ങൾ നിർവഹിക്കാനും മുസ്ലിംകളും അമുസ്ലിംകളും മദീനയിലും ചുറ്റുമുള്ള പ്രദേശങ്ങളിലുമുള്ള ഗോത്രങ്ങളുമായി സമാധാനപരമായ സഹവർത്തിത്വം സ്ഥാപിച്ചെടുക്കുക എന്നതായിരുന്നു ഉടമ്പടിയുടെ ലക്ഷ്യം.
റസൂലിന്റെ വ്യക്തിത്വം ചരിത്രത്തിൽ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ, പ്രവർത്തികൾ, ആശയങ്ങൾ ജീവിതം മൊത്തം നൂറ്റാണ്ടുകളായി തന്നെ പിന്തുണക്കുന്നവരും എതിരാളികളും പരക്കെ ചർച്ചചെയ്യപ്പെടുന്നു.
റസൂൽ മാനവികതയുടെ നേതാവായിരുന്നു. സ്വന്തം മതത്തേ മാത്രമല്ല മറ്റുമതങ്ങളുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ബഹുമാനത്തോടെ കാണുവാനാണ് അദ്ദേഹം പഠിപ്പിച്ചത്. തന്റെ അയൽവാസി അതു ഏതു മതമോ ജാതിയോ ആയിക്കൊള്ളട്ടെ പട്ടിണി കിടക്കുന്നവരുണ്ടെങ്കിൽ അവർക്കു നൽകാതെ വയറു നിറക്കുന്നവൻ എന്നിൽപെട്ടവനല്ല എന്ന് റസൂൽ വീണ്ടും വീണ്ടും എടുത്തു പറഞ്ഞിട്ടുണ്ട്.
തന്റെ ശത്രുക്കളോട് പോലും ദയാവായ്പ്പയോടെ പെരുമാറിയിട്ടുള്ളൂ റസൂൽ.തന്റെ നമസ്ക്കാര സമയത് ഒട്ടകത്തിന്റെ കുടൽമാല കഴുത്തിലിട്ടുകൊല്ലാൻ ശ്ര മിച്ച ശത്രുവിനെ പോലും റസൂൽ പുഞ്ചിരിയോടെ മടക്കിഅയച്ചു. തന്റെ പള്ളിയിൽ താമസിക്കാൻ ഇടവും പ്രാർത്ഥിക്കാൻ മുറിയും ഒരുക്കികൊടുത്തു മറ്റു മതങ്ങളോടുള്ള തന്റെ ബഹുമാനം കാഴ്ച്ചവെച്ചു. ഒരിക്കൽ റസൂലിനോട് സ്നേഹം അഭിനയിച്ചു വന്നു റസൂലിന്റെ വസതിയിൽ മലമൂത്രവിസർജ്ജനം നടത്തിയ ശത്രുവിന്റെ വിസർജ്ജ്യത്തെ സ്വന്തം കൈകൾകൊണ്ട് വൃത്തിയാക്കി നമുക്ക് മാതൃക കാണിച്ചു.
അദ്ദേഹത്തിന്റെ സാമൂഹിക കാഴ്ചപ്പാടുകൾ ജനാധിപത്യം, നീതിന്യായം, സമാധാനം മുതലായവയിൽ അധിഷ്ഠിതമായിരുന്നു.
അറുപത്തിമൂന്നാമത്തെ വയസ്സിൽ ജൂൺ 8, 632 എഡി യിൽ അദ്ദേഹത്തിന്റെ അവസാനത്തെ മക്കാപര്യടനം കഴിഞ്ഞു രോഗബാധിതനായി ഈ ലോകത്തോട് വിടപറഞ്ഞു റസൂൽ. മരണ സമയത്തെ കഠിന വേദനയിലും തന്റെ അനുയായികൾക്കായി ദൈവത്തിനോട് പ്രാർത്ഥിച്ചു പരലോകം പുൽകി.
കഥകളെല്ലാം കേട്ട്കഴിഞ്ഞപ്പോഴേക്കും ഓത്തുപള്ളിയിൽ പോവാനുള്ള സമയമായി തുടങ്ങിയിരുന്നു. മോനെ യാത്രയാക്കി തിരിഞ്ഞു നടക്കവേ കുട്ടികളുടെ ഘോഷയാത്ര റസൂലിന്റെ ജന്മദിനത്തെ പ്രകീർത്തിച്ചു കൊണ്ട് റോഡിലൂടെ പോകുന്നത് നോക്കിനിൽക്കവേ ഞാനും എന്റെ ബാല്യത്തിലെ റസൂലിന്റെ ജന്മദിനം ഓർത്തെടുക്കുകയായിരുന്നു.
റംസീന നാസർ

Post Views: 49
6
Ramzeena Nasar

10 Comments

  1. Nishiba M on October 30, 2023 5:04 PM

    മനോഹരം. ഹൃദ്യമായ അവതരണം. നല്ല അറിവുകൾ..

    Reply
  2. Sunandha Mahesh on October 27, 2023 8:56 PM

    Nice, നല്ല വിവരണം

    Reply
    • ramsinas on October 27, 2023 9:37 PM

      thanksttto

      Reply
  3. Abdu Nasar on October 26, 2023 7:55 PM

    Very good,

    Reply
  4. Reshma Lechus on October 26, 2023 7:10 PM

    ചരിത്രം പറയുക എന്നത് അത്ര എളുപ്പം ഉള്ള കാര്യം അല്ല. അമ്മ മകന് പറഞ്ഞു കൊടുക്കുന്ന നബി ചരിത്രം. നബിയുടെ ബാല്യം മുതൽ ഉള്ള കാര്യങ്ങൾ എത്ര മനോഹരാമായിട്ടാ എഴുതിയിരിക്കുന്നത്. 4 മിനിറ്റ് വേണം റസൂൽ (സ ) വായിക്കാൻ. അത്രയധികം ഹാർട്ട്‌ വർക്ക്‌ ചെയ്തിയിട്ടുണ്ട് ഈ കഥയ്ക്ക് വേണ്ടി 👏🏻👏🏻pround of you writer 🫂🫂😘😘😘ഈ ചരിത്രം കുഞ്ഞു മക്കൾക്ക് പറഞ്ഞു കൊടുക്കാമല്ലോ. നല്ലൊരു വായനാനുഭവം തന്നെയാണ്. ആശംസകൾ 🥰❤️❤️സ്നേഹത്തോടെ ലെച്ചു 🫂❤️😘

    Reply
  5. Saleena Beevi on October 26, 2023 4:53 PM

    മനോഹരമായിട്ടെഴുതി.

    Reply
  6. Nafs nafs on October 26, 2023 4:52 PM

    നന്നായിട്ടെഴുതി🥰🥰

    Reply
  7. Jasna on October 26, 2023 3:21 PM

    നന്നായിട്ടുണ്ട് വിവരണം ❤️

    Reply
  8. Sabira latheefi on October 26, 2023 2:51 PM

    നബിചരിത്രം ചുരുക്കി എഴുതി. ❤️❤️

    Reply
  9. Jessy on October 26, 2023 2:49 PM

    Superb 🤩🤩

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.