Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്നേഹം വിളമ്പിയ ദേശക്കാർ
അനുഭവം ഗർഭം ബന്ധങ്ങൾ

സ്നേഹം വിളമ്പിയ ദേശക്കാർ

By shybi shajuOctober 27, 2023Updated:December 4, 20239 Comments4 Mins Read317 Views
Bookmark Now
Please login to bookmark Close

No account yet? Register

ഒരു സ്ത്രീ ഏറ്റവും കൂടുതൽ സ്നേഹം അനുഭവിക്കുന്നത് തന്റെ ഗർഭകാലത്തായിരിക്കും. അവളെ നോക്കുന്ന കണ്ണുകളിലെല്ലാം അലിവ് നിറഞ്ഞ സ്നേഹത്തിളക്കം കാണാം. അവൾക്ക് ഏറ്റവും പരിഗണന ലഭിക്കുന്ന കാലയളവും അത് തന്നെയാകും. 

പൊതുവേ സ്ത്രീകളെ ബഹുമാനിക്കുന്നവരാണ് പാലക്കാടുകാർ. അതിർത്തി ജില്ല ആയതു കൊണ്ട് അധികവും തമിഴ്‌ ശീലങ്ങളാണ്. 

‘അയലോത്തെ കുട്ടിക്ക് വിശേഷമുണ്ടെന്നറിഞ്ഞാ പിന്നെ ചുറ്റുവട്ടത്തുള്ള എല്ലാ അമ്മമാരും അവളുടെ അമ്മയാകും. സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും. 

ഇന്നിപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ ഏറ്റവും മനോഹര കാലം അതായിരുന്നൂന്ന് തോന്നിപോകുന്നു. 

ഞാറ്റു കണ്ടത്തീന്ന് കയറി വന്ന രുക്കുവമ്മ വെള്ളം മേടിച്ച് കുടിച്ചേച്ച് ഉമ്മറക്കോലായിലേക്കിരുന്ന് മുറുക്കാൻ പൊതി അഴിച്ച് ചുണ്ണാമ്പളുക്കിൽ വിരല് കൊണ്ട് തോണ്ടി വെറ്റില ഞരമ്പിന് മീതെ തേയ്ക്കുമ്പോൾ പറഞ്ഞു. ഉണ്ണിയേ… ഈ സമയത്ത് എന്ത് കൊടുത്താലും. ഒരു ഗ്ലാസ്സ് വെള്ളമായാലും അത് പാത്രം നിറച്ച് കൊടുക്കണം. മേടിക്കുന്നവരുടെ മനസ്സ് നിറയണം. ഇങ്ങനെ തുടങ്ങി. ഗർഭകാല ശീലങ്ങളുടെയും മര്യാദകളുടെയും ഒരു ക്ലാസ്സ് തന്നെ നടത്തീട്ടേ പോകൂ. 

പുറകിലെ വേലിക്കേന്ന് ഇടയ്ക്കിടെ ശങ്കരേട്ടന്റെയും ജാനകിയേച്ചീടേം മാറി മാറി യുള്ള ഉണ്ണിയേ വിളി കേൾക്കാം. പകല് വീട്ടില് ഒറ്റക്കിരിക്കുന്ന പെൺകുട്ടിയോടുള്ള കരുതൽ. മിക്കവാറും പ്രഭാത ഭക്ഷണം ഏതേലും അയലോത്തൂന്ന് തന്നെ. 

അമ്മിണിയേച്ചി, മാളുവമ്മ, ജാനകിയേച്ചി. വീട് ഇതില് ഏതുമാകാം. വിഭവം ഒന്ന് തന്നെ. പാലക്കാടുകാര് വിശേഷാവസരങ്ങിലും അല്ലാത്തപ്പോഴും ഉണ്ടാക്കുന്ന, നല്ലെണ്ണ പുരട്ടി മൊരിച്ചെടുത്ത ദോശേം കോഴി വരട്ടിയതും പച്ച തേങ്ങ അരച്ച് നെയ്കുമ്പളങ്ങയിട്ട് വച്ച നാടൻ കോഴിക്കറീം. നിലത്ത് മടക്കി വിരിച്ചിട്ട പായയിൽ ചമ്രക്കാലിലിരുത്തി തൂശനിലയിലാണ് വിശിഷ്ട വിഭവങ്ങൾ വിളമ്പി അടുത്ത് നിന്ന് സ്നേഹത്തോടെ കഴിപ്പിക്കുക. 

മാത്രോമല്ല, ദിവസോം അയലോക്കങ്ങളിന്നുള്ള എന്തെങ്കിലും സ്നേഹ പൊതികൾ ഉണ്ണിക്ക് കൊടുക്കട്ടോളിൻ പറഞ്ഞ് പതിവായെത്തും. ചാമിച്ചൻ വീട്ടിലേക്ക് കൊണ്ട് വരില്ല. പടിഞ്ഞാറേ മുറ്റത്തെ ചെമ്പരത്തിവേലിക്കപ്പുറത്തു ന്ന് വേലിക്കുള്ളിലൂടെ നീട്ടിയ കൈയ്യിൽ അക്കരെ ചായക്കടേലെ എണ്ണകിനിയുന്ന ഏതേലും പലഹാരപ്പൊതിയുണ്ടാകും. 

ഇങ്ങനെ ച്വറ്റോട്ടത്തുള്ള എല്ലാ അമ്മമാരുടേം സ്നേഹത്തിലും കരുതലിലും സുഭിക്ഷമായി കഴിഞ്ഞ് വരുന്ന കാലം. തലേന്നും കൂടി ചെക്കപ്പിന് ചെന്നപ്പോ ദേവയാനി ഡോക്ടർ പറഞ്ഞതാണ് ഇനീം രണ്ടാഴ്ചയുണ്ടന്ന്.
രാവിലെ അക്കരെക്ക് ചെന്ന അപ്പന്റെ കൈയ്യിലേക്ക് അപ്പോൾ തൊടിയിൽ നിന്ന് പറിച്ചെടുത്ത ഒരു മിനുമിനുപ്പൻ തൊലിയുള്ള കുമ്പളങ്ങ വച്ച് കൊടുത്തിട്ട് കണാരേട്ടൻ പറഞ്ഞു. ” ചേട്ടാ ഇത് ഇക്കൊല്ലം തൊടീലാദ്യ ണ്ടായതാണന്ന്. “

“ഇതെന്തിനാ കണാരാ ഇപ്പോ എനിക്ക്?”

“നിങ്ങൾക്കല്ലന്ന്. വീട്ടിൽ കൊടുത്തോളിൻ. നമ്മുടെ കുട്ടിക്കാണ്. “

“ശ്ശെ. ഇതൊന്നും വേണ്ട കണാരാ “. 

“ഛായ്. വീട്ടി കൊടുക്കിൻന്ന് നിങ്ങള്. കുട്ടിക്കാണ് ന്ന് “

അതിൽ കൂടുതൽ നിരസിക്കാൻ കഴിയാതെ തെല്ലൊരു ജാള്യതയോടെ കുമ്പളങ്ങയുമായി തിരിച്ച് നടക്കാൻ തുടങ്ങിയ അപ്പനെ ദേവികയമ്മ വിളിച്ച് നിർത്തി. “ചേട്ടാ ഈ മോരും കൂടെ കൊണ്ട് പോകിൻ “
മോരൊഴിച്ച കുമ്പളങ്ങാ കറിവച്ചാ നല്ലതാണന്. അങ്ങട് പിടിക്കിൻന്ന് നിങ്ങള്. ഇത് പീടികേലത്തെയൊന്നുമല്ലന്ന്, നമ്മടെ മാടിനെ കറന്ന് നമ്മടെ പെരേല് ഉണ്ടാക്കുന്നത്. 

ഇവള് കാരണം മനുഷ്യന് പുറത്തിറങ്ങാൻ പറ്റാണ്ടായീന്നും പറഞ്ഞാണ് അപ്പൻ കുമ്പളങ്ങേം മോരും വീട്ടിലെത്തിച്ചത്. 

എന്റെ കണ്ണ് വിടർന്നു. ദിവസോം ഇഷ്ടമില്ലാത്ത ദോശേം കോഴിക്കറീം തിന്നുന്ന നാവിൽ കപ്പലോടിക്കാനുള്ള വെള്ളം. 

എല്ലാ പണീം കഴിഞ്ഞു. കിണറ്റീന്ന് വെള്ളം വലിച്ചു കോരി തന്നെ അലക്കും കുളീം കഴിഞ്ഞു. പുത്തൻ മൺകലത്തിൽ പച്ചമുളക് കീറിയിട്ട് വേവിച്ച കുമ്പളങ്ങയിലേക്ക് അരച്ച നാളികേരോം മോരും ഒഴിച്ച് ഇളക്കി പതപ്പിച്ച് ഇറക്കി വച്ചിട്ട് വെളിച്ചെണ്ണയിൽ പൊട്ടിച്ച കടുകും ഉലുവയും ചുമന്ന മുളകും കറിവേപ്പിലയും മീതേക്ക് തൂകി കൊടുത്തു. ആഹാ മോര് കറീടെ കൊതിപ്പിക്കുന്ന ഗന്ധം.
ഇന്നത്തേക്കല്ല. ഇനിയിത് തവി തൊടാതെ ചൂടാറുമ്പോൾ അടച്ച് ഉറിയിലെടുത്ത് വച്ച് നാളെ കൂട്ടണം.
മീൻ കറീം മോര് കറീമൊക്കെ തലേ ദിവസം വച്ച് വച്ചാലാണ് കൂടുതൽ രുചി. 

അത്താഴ മുണ് കഴിഞ്ഞ് കിടക്കാൻ പോകുമ്പോഴും ഉറിയിലേക്കൊന്ന് കൊതിയോടെ നോക്കീട്ടാണ് പോയത്. 

കിടന്നു. പറ്റണില്ല. ഒരസ്വസ്ഥത.
തിരിഞ്ഞ് കിടന്നു. അതും പറ്റണില്ല. എന്തോ ഒരേനക്കേട്.
എഴുന്നേറ്റ് ബാത്റൂമിൽ പോയി. ആശ്വാസം പിന്നേം വന്നു കിടന്നു. കണ്ണടഞ്ഞതേയുള്ളൂ. പിന്നേം.
ഇനി????
ഏയ്. അതാവൂല്ല. രണ്ടാഴ്ചയുണ്ടന്നാ ദേവയാനി ഡോക്ടർ പറഞ്ഞേ. 

മൂന്നാമത്തെ പ്രാവശ്യം എഴുന്നേറ്റ് പോകുന്ന എന്നെ കണ്ട് അപ്പനാണ് ആദ്യം സംശയം തോന്നിയത്. 

ഏയ്, അല്ലാന്നേ. ഇത് ചുമ്മാ കുറേ വെള്ളം കുടിച്ചിട്ട്.
എനിക്കും അമ്മയ്ക്കും സംശയമില്ലായിരുന്നു. പക്ഷേ അപ്പൻ സമ്മതിച്ചില്ല.
പിന്നെ എല്ലാം വേഗത്തിലായിരുന്നു.
തലേന്നും കൂടി രണ്ടാഴ്ചാന്ന് പറഞ്ഞ ദേവയാനി ഡോക്ടർ പരിശോധിച്ചിട്ട് ആ പാതിരായ്ക്ക് പറഞ്ഞു “സമയമായി, പക്ഷേ ഓപ്പറേക്ഷൻ വേണ്ടി വരും, ഇവിടെ പറ്റില്ല. എത്രയും വേഗം തൃശുര് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പൊയ്ക്കോളൂ. 

മെഡിക്കൽ കോളേജെത്തിയപ്പോൾ പുലർവെട്ടം വീഴാറായിരുന്നു. പിന്നേം ഒരു പകല് മുഴുവനും. 

മെഡിക്കൽ കോളേജ് ലേബർ റൂം. അത് വേറൊരു ലോകമാണ്. പെട്ടെന്ന് വേറോ തോ ലോകത്തെത്തിയ പോലെ. അപ്പുറത്തേക്കും ഇപ്പുറത്തേക്കും നോക്കാൻ പറ്റില്ല. ചുറ്റുനിന്നും ന്റമ്മോ. അമ്മച്ചിയേ. ന്റെ മാതാവേ. ന്റെ ദേവീ.
ആരും അപ്പനേ യോ. ആൺദൈവങ്ങളെയോ വിളിച്ച് കരയുന്നത് കേട്ടില്ല.
കൂടുതൽ ഉച്ചത്തിൽ കരയുന്നയാളുടെ അടുത്തേക്ക് നിധി കിട്ടിയ സന്തോഷത്തിൽ പായുന്ന ഡോക്ടറ് കുട്ടികൾ. 

ഇതൊക്കെയെത്ര കണ്ടതെന്ന ഭാവത്തിൽ സീനിയർ ഡോക്ടറുമാരും നേഴ്സുമാരും. 

ഒരു പകല് കൊണ്ട് അവിടെ ജനനങ്ങൾ നിരവധി നടന്നു. എനിക്ക് മാത്രം ഒരനക്കവുമില്ല. പരമാവധി നോക്കീട്ടേ സിസേറിയൻ എന്നൊരു ഓപ്ഷനുള്ളു അവിടെ.
എന്തായാലും അവിടെ മാലാഖമാരായി പറന്ന് നടന്നത് ഡോക്ടറ് കുട്ടികളായിരുന്നു. അതിലൊരു മാലാഖ വൈകുന്നേരം എന്റെടുത്ത് ” എഡോ. താൻ മാത്രമെന്താ ഒരു തീരുമാനവുമില്ലാതെ? ഞങ്ങളെ നിരാശപെടുത്താതെ താൻ ഉറക്കെയൊന്ന് കരയ ഡോ”
ആ അവസ്ഥയിലും ചിരിച്ച് പോയി. എന്തായാലും അവരെ അധികം നിരാശപ്പെടുത്താതെ രാത്രി എട്ടരയോട് കൂടി ഞാൻ ഒരു പെൺകുഞ്ഞിന്റെ അമ്മയായി. 

ഒരു പകലിൽ കൂടുതൽ സമയം അവിടെ കഴിഞ്ഞ ഞാൻ കണ്ട അത്ഭുതം. ഓരോ കുഞ്ഞിന്റെ പിറവിയും ഉത്സവതിമിർപ്പിന്റെ സന്തോഷത്തോടെയാണ് ആ വെള്ളക്കോട്ടിട്ട മാലാഖമാർ വരവേറ്റിരുന്നത്. 

പിന്നെയും രണ്ടുനാൾ കൂടി. നാലാം പക്കം വീട്ടിൽ തിരിച്ചെത്തി. ഞങ്ങളെ നോക്കിയിരുന്ന മോര് കറിയുടെ മീതെ പൂപ്പൽ കടന്നേറ്റം നടത്തി കഴിഞ്ഞിരുന്നു. ഏറെ കൊതിയോടെ വച്ചിട്ട് കഴിക്കാൻ പറ്റാതെ പോയ നെയ് കുമ്പളങ്ങയിട്ട് വച്ച എന്റെ മോര് കറി !

Post Views: 35
5
shybi shaju

പൂക്കളോടും പൂമ്പാറ്റകളോടും മനുഷ്യരോടും കൂട്ടുകൂടുകയും മഴയേയും മഞ്ഞിനേയും പാലക്കാടൻ കാറ്റിനേയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരുവൾ

9 Comments

  1. Alex on November 23, 2024 6:37 AM

    കൊള്ളാം കേട്ടോ കുട്ട്യേ☺️☺️🔥

    Reply
  2. മിനി സുന്ദരേശൻ on November 21, 2024 7:01 PM

    ഹൃദ്യമായ എഴുത്ത്👍❤️

    Reply
  3. Neethu V. R on November 3, 2023 3:37 PM

    👍🏻🥰🥰

    Reply
    • Shybi Shaju on November 4, 2023 9:37 AM

      ❤️🥰

      Reply
    • Suma Jayamohan on November 23, 2024 6:13 PM

      നന്നായിരിക്കുന്നു. 👌🌷മോരുകറി പിന്നേം കൂട്ടാല്ലോ കുഞ്ഞുവാവ കുഴപ്പമില്ലാതിങ്ങു വന്നില്ലേ❤️❤️

      Reply
  4. Sunandha Mahesh on November 2, 2023 4:49 PM

    ഞാനും പാൽക്കാട്ടുകാരി, മുത്ത മോനെ പ്രസവിച്ചത് തൃശൂർ മിഷനിൽ.. 😄

    ഉണ്ണി വെടുപ്പായി എഴുതി ട്ടാ.. 😄

    Reply
    • Shybi Shaju on November 2, 2023 7:40 PM

      ❤️❤️🥰

      Reply
  5. Sabira latheefi on October 27, 2023 3:54 PM

    🥰🥰

    Reply
    • shybi shaju on October 27, 2023 5:00 PM

      ❤️

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.