Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിൽക്കാനില്ല സ്വപ്‌നങ്ങൾ
ജീവിതം പ്രചോദനം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

വിൽക്കാനില്ല സ്വപ്‌നങ്ങൾ

By Soumya MuhammadOctober 26, 2023Updated:October 28, 20237 Comments2 Mins Read196 Views
Bookmark Now
Please login to bookmark Close

No account yet? Register

കല്യാണം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെ രണ്ടാം ദിവസം. അടുക്കളപ്പുറത്ത് വീട്ടിലെ  പെണ്ണുങ്ങളും കുറച്ച് ആണുങ്ങളും അതിലും കുറച്ച് അയൽക്കാരും ചേർന്ന് സൊറ പറഞ്ഞിരിക്കുകയാണ്. കൂട്ടത്തിൽ ഞാനും.

ഇരുപത്തിരണ്ട് വർഷത്തെ ജീവിതം എല്ലാവരുടെയും അനുഗ്രഹത്തോടെ വീട്ടിൽ  ഉപേക്ഷിച്ച് പോന്നെങ്കിലും എന്റെ ശരീരം മാത്രമേ ഇവിടെ എത്തീട്ടുള്ളു. മനസ്സങ്ങനെ പ്രിയപ്പെട്ടവർക്കരികിലും എന്റെ മുറിയിലും മുറ്റത്തെ കുഞ്ഞ്  കാറ്റിലും പൂക്കളിലും പറ്റിച്ചേർന്ന് അവിടുന്ന് പോരാൻ മടിച്ച് വല്ലാതെ നൊമ്പരപ്പെടുത്തുകയാണ്.
ഇന്ന് പ്രിയപ്പെട്ടവരെങ്കിലും അന്ന് അപരിചിതരായിരുന്ന അവരുടെ സംസാരത്തിൽ  പുതുപെണ്ണായ എന്റെ വണ്ണവും നിറവും മുടിയുടെ കരുത്തും എല്ലാം ഇടക്കൊക്കെ കടന്ന് വരുന്നുണ്ട്. അപ്പോഴാണ് കൂട്ടത്തിൽ ഒരാൾ  വ്യത്യസ്തമായ ഒരു കാര്യം മുന്നോട്ട് വയ്ക്കുന്നത്.

“ഈ പേര് നമുക്കങ്ങ് മാറ്റിയാലോ? സൗമ്യ… അതിലും നല്ലത് സുമയ്യ എന്നല്ലേ?”

കുഞ്ഞുനാൾ മുതൽ ഞാൻ ഇതാണെന്ന് എന്നെ മനസ്സിലാക്കിത്തന്ന, ക്ലാസ്റൂമുകളിൽ, പരീക്ഷാപേപ്പറുകളിൽ, ആശുപത്രി ചീട്ടിൽ, ജോലി നിയമന ഉത്തരവിന്റെ നീണ്ട റാങ്ക്ലിസ്റ്റിൽ  എഴുതി ചേർത്ത എന്റെ പേര് എന്നിൽ നിന്നും അടർത്തി മാറ്റാതിരിക്കാനെന്നവണ്ണം ഞാനെന്റെ പുത്തൻ തട്ടത്തിന്റ കോന്തലിൽ അമർത്തി പിടിച്ചു.
ഒരു നിമിഷാർദ്ധം കൊണ്ട് എന്റെ മനസ്സ് പുറകോട്ട് ഒന്ന്ചുറ്റിയടിച്ച് വന്നപ്പോഴും എന്റെ മുന്നിലുള്ള സദസ് ആ വിഷയം വിട്ടിട്ടില്ല എന്ന്‌ മനസ്സിലാക്കിയ ഞാൻ അല്പം ഉറച്ച ശബ്ദത്തിൽ തന്നെ പറഞ്ഞു.

“പേരോ? ഈ പേര് എനിക്കെന്തിഷ്ടാന്നോ? ഇതിനി എന്നോടൊപ്പം തന്നെ തീർന്ന് പോട്ടെ!”

ഞാൻ പറഞ്ഞ് കഴിഞ്ഞതും മുൻ വാതിലിൽ കൂടി അപ്പോഴങ്ങോട്ട് കടന്ന് വന്ന ഭർതൃപിതാവ് ചിരിയോടെ എന്റെ പേര് മാറ്റാൻ വന്ന എല്ലാരോടുമായി പറഞ്ഞത് ഇന്നുമെന്റെ കാതിലുണ്ട്.

“പിന്നേ… നിങ്ങളല്ലേ ഇനി ആ കൊച്ചിന് പേരിടുന്നത്? അതിനെ ജനിപ്പിച്ചോര് അതിനൊരു പേരിട്ടിട്ടുണ്ട്. അത് മതി!”

പെട്ടെന്നുള്ള എന്റെ മറുപടിയും, അതിനവസാനമെന്നോണം വാപ്പയുടെ സപ്പോർട്ടും കൂടി ആയപ്പോൾ കുറച്ച് നേരത്തേക്കെങ്കിലും രസച്ചരട് പൊട്ടി അവർ മൗനമായപ്പോൾ ഞാൻ ഇന്ന് ഞങ്ങളോടൊപ്പം  ഇല്ലാത്ത ആ മനുഷ്യന് മനസ്സിൽ നന്ദി പറഞ്ഞ് എന്റെ മുറിയിലേക്ക് പതിയെ നടക്കുകയായിരുന്നു.

“ഈ തട്ടം ഇടുന്നതെന്തിനാ? ഇതിന് ചൂടല്ലേ? ഇതിട്ട് എങ്ങനെ നടക്കും?”

ചോദ്യം ആരുടേതുമാകാം!
ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളിൽ പഠിച്ചിട്ടും തട്ടമിട്ട് നടന്നിരുന്ന എന്നോട് ഒരനിഷ്ടവും കാണിക്കാത്ത എന്റെ പ്രിയ ടീച്ചേഴ്സിനെയും കോളേജിൽ വച്ച് ചുരിദാർ വാങ്ങാൻ പോകുമ്പോൾ, “ഇതെടുക്കാം. ഈ തട്ടം നിന്റെ മുഖത്തിന്‌ ചേരും” എന്ന്‌ പറഞ്ഞ് സെലക്ട്‌ ചെയ്ത് തരുന്ന അമുസ്ലീം സുഹൃത്തുക്കളെയും ഇന്നും ഓഫീസ് ഫങ്ഷനുകളിൽ എനിക്കായി മാത്രം ഹലാൽ ഫുഡ്‌ ഓർഡർ ചെയ്യുന്ന സഹപ്രവർത്തകരെയും സാഹചര്യത്തിനനുസരിച്ച് മനസ്സിലേക്ക്  ചേർത്ത് പിടിച്ച് കൊണ്ട് ഞാൻ അവരോട് പറയും.

“ഓ…തട്ടമോ? ഇതില്ലെങ്കിൽ എനിക്ക് ഉടുതുണി ഇല്ലാത്ത പോലെയാ. ഇതുമെന്റെ വസ്ത്രത്തിന്റെ ഭാഗമാണ്!”

മറുപടിക്കായി തപ്പുന്ന അവരുടെയടുത്ത് ചിരിച്ച് കൊണ്ടങ്ങനെ ഞാൻ നിൽക്കും. അഭ്യാസം നടക്കും എന്നുള്ളിടത്തേ ആരും അഭ്യാസവും ആയി വരൂ എന്ന് എനിക്ക് കാലം പഠിപ്പിച്ച് തന്നു. ഇവിടെ എല്ലാത്തിലും കയറി ഇടപെട്ടാൽ ശരിയാകില്ല, മറുപടി കിട്ടും എന്നൊരു പേടി ഉണ്ടെങ്കിൽ ആരും അത്ര വേഗമൊന്നും നമ്മോട് മുട്ടാൻ വരില്ല. അത് കൊണ്ട് തന്നെ കടന്ന്  വന്ന വഴികളിൽ കുറച്ച് പേരെയെങ്കിലും തൃപ്‌തരാക്കാൻ എനിക്ക് കഴിഞ്ഞിട്ടും ഇല്ല.
ഇഷ്ടമുള്ളതെല്ലാം ആർക്കോ വേണ്ടി ഉപേക്ഷിച്ചത് കൊണ്ടാകുമോ ചിലർക്കെങ്കിലും ഇഷ്ടമുള്ള ഈ ജീവിതത്തിൽ നിന്നും തന്നെ ഇറങ്ങി പോകേണ്ടി വന്നത്. വായിച്ച് മറിച്ച അക്ഷരപേജുകളിൽ നിന്നും മനസ്സിലേക്ക് ഓടിക്കയറി, പിന്നീട് അവിടെ ഇരിപ്പുറപ്പിച്ച ഒരു വാചകമുണ്ട്.

“നോ പറയേണ്ടിടത്ത് തീർച്ചയായും പറയുക തന്നെ വേണം!” എന്നത്. ഒരു വാചകത്തിനപ്പുറം എന്റെ മനസ്സിന്റെ തൃപ്തിയുമായി ഏറെ ബന്ധപ്പെട്ടും, അങ്കലാപ്പിലായി പോകുന്ന പല സന്ദർഭങ്ങളിലും ഞാൻ മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുന്ന ഒരു സത്യം കൂടിയാണത്.
കുടുംബത്തിനും ബന്ധങ്ങൾക്കും വളരെ പ്രാധാന്യം കൊടുക്കുന്ന നമുക്ക് സ്നേഹത്തിന്റെ ഊഷ്മളതയിൽ പെട്ട് ചിലതെല്ലാം മറ്റുള്ളവർക്ക് വേണ്ടി വിട്ടുകൊടുക്കേണ്ടി വന്നേക്കാം. എങ്കിലും അതൊരിക്കലും പ്രതേകിച്ച് നമ്മൾ സ്ത്രീകൾ, തുടരെ തുടരെ നമ്മുടെ ഇഷ്ടങ്ങളെയും സ്വപ്നങ്ങളെയും മറ്റുള്ളവർക്ക് നിസ്സാര വിലയ്ക്ക് വിറ്റുകൊണ്ടാകരുതേ എന്ന്‌ ഞാൻ സ്നേഹത്തോടെ ഓർമിപ്പിക്കട്ടെ…

Post Views: 25
5
Soumya Muhammad
  • Website

പൂക്കളും പുസ്തകങ്ങളും ഏറെ ഇഷ്ടം…

7 Comments

  1. Sreeja Ajith on October 31, 2023 4:35 AM

    👌👌

    Reply
  2. Divya Sreekumar on October 28, 2023 4:46 PM

    ഏത് സാഹചര്യത്തിലും നമ്മൾ നമ്മളായിത്തന്നെ നില്ക്കുക👍👍

    Reply
  3. Sunandha Mahesh on October 28, 2023 1:59 PM

    ഇവിടെ (ഹൈദരാബാദ് ) പേര് മാറ്റുക എന്നുള്ളത് ഒരു സാധാരണ കാര്യമാണ്.

    എനിക്കിന്നും അതൊരു ആശ്ചര്യമാണ്.
    No പറയേണ്ടിടത്തു അതു പറയണം
    നന്നായി എഴുതി..

    Reply
  4. Reshma lechus on October 28, 2023 10:57 AM

    സ്വപ്നങ്ങൾക്ക് നിറങ്ങൾ കൊടുക്കുന്നതും നമ്മൾ തന്നെയാണ്. നമ്മുടെ ഇഷ്‌ടത്തിനുസരിച്ചു. നമ്മൾ നമ്മളായി തന്നെ ഇരുന്നാൽ മതി. അല്ലെങ്കിൽ ആർക്കോ വേണ്ടി ആടുന്ന പാവയായി മാറും. നമ്മുടെ ഇഷ്‌ടത്തെ ആഗ്രഹത്തെ കൈ കടത്താൻ ആർക്കും അവകാശം ഇല്ല. നമ്മുടെ സ്വപ്നങ്ങളെ കുറിച്ച് നമ്മുക്ക് അല്ലെ അറിയൂ. Keep it up 👍🏻👍🏻😍😍😍

    Reply
    • Nafs nafs on October 29, 2023 6:40 PM

      ഒത്തിരിയിഷ്ടായി. നന്നായിപ്പറഞ്ഞു.🥰🥰

      Reply
  5. Sabira latheefi on October 26, 2023 2:48 PM

    ഇഷ്ടമായി. എന്റെ മറ്റൊരു പതിപ്പ് പോലെ തോന്നുന്നു. എഴുത്തും നന്നായിരുന്നു ❤️❤️

    Reply
    • Manna Mereeza on October 28, 2023 11:36 AM

      സൗമ്യ, ഞാനൊരു കാര്യം പറഞ്ഞോട്ടെ; ഈ കഥയിലെ തട്ടമിടുന്നതിനെക്കുറിച്ച് ചോദ്യവും അതിൻറെ reply യും വായിച്ച്.എനിക്കറിയാം, തട്ടം മുസ്ലിങ്ങളുടെ മതപരമായ വിശ്വാസമാണ്. ഞാൻ അതിനെ അങ്ങേയറ്റം മാനിക്കുന്നു. എനിക്ക് ഒത്തിരി ഇഷ്ടമാണ്, തട്ടമിട്ട കുട്ടികളെ കാണാൻ. ഞാൻ പറഞ്ഞു വരുന്നത് ഞാൻ ഒരു ക്രിസ്ത്യാനിയായിട്ടും സ്കൂളിൽ പഠിക്കുമ്പോൾ കന്യാസ്ത്രീമാർ ഇടുന്ന തിരുവസ്ത്രം കാണുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട്.. ഇവർക്ക് ചൂട് എടുക്കില്ലേന്ന്…? അത് ഉപയോഗിക്കാത്തവർക്ക് മനസ്സിൽ നിന്ന് പെട്ടെന്ന് വരുന്ന ഒരു ചോദ്യം മാത്രമാണ്… അവരോട് അതിന്റെ പവിത്രതയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കിയാൽ മതി. അങ്ങനെയാവുമ്പോൾ പിന്നീട് അതിനെ കുറിച്ച് അവർക്ക് സംശയം തോന്നിയില്ലല്ലോ! 💖💖

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.