Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവളൊരു തുടർക്കഥ
Contests ജീവിതം

അവളൊരു തുടർക്കഥ

By Sunandha MaheshOctober 28, 2023Updated:November 2, 202325 Comments5 Mins Read342 Views
Bookmark Now
Please login to bookmark Close

No account yet? Register

സ്വന്തം വേരുകൾ ചോദ്യം ചെയ്യപ്പെടുക… അതായിരിക്കും ഒരു മനുഷ്യൻ അനുഭവിക്കുന്ന ഏറ്റവും വലിയ അപമാനം. ഹൃദയം കുത്തിനീറും. ബുദ്ധി പ്രവർത്തനരഹിതമാവും. അതിനുത്തരവാദിയായവരെകൊല വിളിക്കാൻ മനസ്സ് പറയും.

പഠിക്കുന്നകാലം തൊട്ടേയുള്ള ഇഷ്ടം… ആ ഇഷ്ടം ദൃഢമായപ്പോൾ മായയോട് എല്ലാം തുറന്നു പറഞ്ഞിരുന്നു. അവൾക്ക് അതൊന്നും  പ്രശ്നവുമല്ലായിരുന്നു. കല്യാണ ആലോചനയുമായി അവളുടെ വീട്ടുകാരെ സമീപിക്കുമ്പോൾ ഇപ്പോൾ ആരും ഒന്നും അറിയേണ്ട എന്നുള്ളത്  അവളുടെ നിർബന്ധമായിരുന്നു. അതു അനുസരിച്ചു, ഞാൻ ചെയ്ത ഒരേയൊരു തെറ്റ്.

”ഞങ്ങൾക്ക് എല്ലാം ഓക്കേയാണ്, പക്ഷേ ഒരു കാര്യം തുറന്നു ചോദിക്കുന്നത് കൊണ്ട് തെറ്റിദ്ധരിക്കരുത്”  സംഭാഷണത്തിൽ മധുരം ചാലിച്ചുകൊണ്ട് അവളുടെ അമ്മാവൻ തുടങ്ങിയപ്പോഴേ അതിലെ അപകട സൂചന മണത്തൂ.

”ഞങ്ങൾ കുടുംബ പാരമ്പര്യം അന്വേഷിച്ചപ്പോൾ വളർത്തുമകനാണെന്നു അറിയാൻ കഴിഞ്ഞു. നിങ്ങളോട് തന്നെ സത്യം ചോദിച്ചു മനസ്സിലാക്കാം എന്ന് കരുതി. അങ്ങനെയല്ല എന്നുണ്ടെങ്കിൽ ഞങ്ങൾക്ക്  ഈ കല്യാണം നടത്തുന്നതിൽ ഒരു പ്രശ്നവുമില്ല. അതല്ല ദത്തുപുത്രൻ ആണെങ്കിൽ…”

ഏതോ ഒരു കോൺവെന്റിനു മുന്നിൽ അനാഥനായി കിടക്കുന്ന ഒരു കുഞ്ഞും അവനെ ഉപേക്ഷിച്ചു തിരിഞ്ഞു നോക്കാതെ പോകുന്ന ഒരു സ്ത്രീ രൂപവും ആയിരുന്നു അപ്പോൾ മനസ്സിലേക്ക് ഓടി വന്നത്. അവരോടുള്ള ദേഷ്യം, പക എല്ലാം ഉള്ളിൽ തിങ്ങിവിങ്ങി, ഒപ്പം ജീവനുതുല്യം സ്നേഹിക്കുന്ന മകന് തങ്ങളുമായി രക്തബന്ധം ഇല്ലെന്ന് പറയാൻ വിമ്മിഷ്ടപ്പെടുന്ന അച്ഛനും, ഹൃദയം കൊത്തി നുറുക്കിയ വേദന സഹിച്ചിരിക്കുന്ന, നിസ്സഹായയായ അമ്മയുടെ മുഖവും സ്ഥലകാല ബോധമില്ലാതെയാക്കി.

ഉത്തരം പറയാൻ ഒരുങ്ങുന്ന അച്ഛനെ തടുത്തു കൊണ്ട് ”അച്ഛൻ ആരെയും ഒന്നും ബോധിപ്പിക്കേണ്ട കാര്യമില്ല. എല്ലാം ഞാൻ മായയോട് പറഞ്ഞിട്ടുണ്ട്, അറിയേണ്ടവർക്ക് അവളോട് ചോദിച്ചറിയാം, വരൂ പോകാം” എന്നു പറഞ്ഞ് പുറത്തേക്ക് നടക്കുമ്പോൾ ജീവൻ നൽകി വഴിയിൽ ഉപേക്ഷിച്ച ആ രണ്ടു പേർ കാലിനടിയിൽ ഞെരിഞ്ഞമരുകയായിരുന്നു.

നീണ്ട മൗനത്തിലൂടെ ഒരു പകൽ കടന്നു പോയിരിക്കുന്നു. അകവും പുറവും ഇരുട്ട്. ഓർക്കരുത് എന്ന് ശ്രമിക്കുംതോറും ആ രംഗങ്ങൾ കൂടുതൽ തെളിമയോടെ കണ്മുന്നിൽ തെളിയുന്നു.

അവർ…തന്നെ പ്രസവിച്ച സ്ത്രീ.. എവിടെയായിരിക്കും ഇപ്പോൾ? അവരും ഇതുപോലെ ഉറങ്ങാതെ രാത്രിയെ പഴിക്കുന്നുണ്ടാവുമോ..

അതോ, കാലം ഓർമ്മകളെ മായ്ച്ചിരിക്കുമോ? ഒരു സ്ത്രീക്കതിനു കഴിയുമോ?തന്റെ കുഞ്ഞിന്റെ ചുണ്ടുകളുടെ ഈറൻ പതിയാതെ പോയ അമ്മിഞ്ഞയുടെ ഭാരം ഇറക്കിവയ്ക്കാൻ  കാലത്തിനു കഴിയുമോ?

ചിന്തകളിൽ മൂടിപ്പുതച്ചു കിടക്കുമ്പോൾ ഒരു കൈ നെറ്റിയിൽ തടവുന്നത് അറിഞ്ഞു…

അമ്മ.

”കണ്ണാ ഉറങ്ങിയില്ലെ നീ.”

അമ്മയുടെ ശബ്ദം. അത്രയും നേരം അടക്കിപ്പിടിച്ച കണ്ണീർ പിന്നെ അടക്കി നിർത്താനായില്ല.

”അമ്മേ ഞാൻ…”

ഉള്ളിലെ സങ്കടം വാക്കുകളെമുറിച്ചു.

”നിന്നെ എന്തുപറഞ്ഞ് സമാധാനപ്പെടുത്തണമെന്ന് എനിക്കറിയില്ല.

നിനക്ക് മായയെ ഇഷ്ടമാണെന്നറിഞ്ഞപ്പോൾ ഞങ്ങൾ ഒരുപാട് സന്തോഷിച്ചു. നിനക്കൊരു  തുണയുണ്ടാകുന്നു എന്നുള്ളത് മാത്രമല്ല, നീ എത്തേണ്ടയിടത്ത് എത്തുന്നു എന്നുള്ളതുകൊണ്ടുകൂടിയായിരുന്നു ഞങ്ങളുടെ സന്തോഷം.”

”എത്തേണ്ടിടത്ത് എത്തുകയോ അമ്മ എന്താ ഉദ്ദേശിക്കുന്നത് ?”

 “എന്റെ കുട്ടി ഹൃദയം തകർന്നിരിക്കുകയാണെന്ന് അമ്മയ്ക്കറിയാം പക്ഷേ ചില കാര്യങ്ങൾ ചില സന്ദർഭങ്ങളിൽ പറഞ്ഞെ തീരൂ..”

”അമ്മ എന്തോ പറയാൻ ഉദ്ദേശിക്കുന്നുണ്ട്, അത് എന്താണെങ്കിലും  മുഖവുരയില്ലാതെ  പറയൂ.”

”പറയാം. അതിനുമുന്നേ നിനക്ക് ഞാനൊരു കഥ പറഞ്ഞു തരാം. നിന്റെ ജീവിതവുമായി ഇണങ്ങിച്ചേരുന്ന ഒരു കഥ.

കുന്തിഭോജൻ ദത്തെടുത്ത കുന്തിദേവിയുടെ കഥ.”

”ഇപ്പോൾ കഥ കേൾക്കാൻ പറ്റിയ ഒരു മനസ്സാണ് എന്റേതെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ?”

അത് മുഴുവൻ കേൾക്കാൻ നിൽക്കാതെ അവർ തുടർന്നു.

”അമ്മ നിനക്ക് നല്ലതല്ലേ ചെയ്യൂ കണ്ണാ, അതോ ഞാൻ നിന്റെ അമ്മയല്ലായെന്ന് നിനക്ക് തോന്നി…”

ആ വാചകം മുഴുമിപ്പിക്കാൻ അമ്മയെ സമ്മതിപ്പിക്കാതെ കൈകൾകൊണ്ട് വായ പൊത്തി കൊച്ചുകുഞ്ഞിനെ പോലെ തല അമ്മയുടെ മടിയിൽ വെച്ച് കണ്ണുകൾ അടച്ച് കഥ കേൾക്കാൻ തയ്യാറായി.

അമ്മയെ അനുസരിക്കുക. ആ അവസ്ഥയിൽ അമ്മക്ക് ആശ്വാസം നൽകാൻ കഴിയുന്ന ഏകവഴി അത് മാത്രമായിരുന്നു.

”നീ പഠിക്കുകയും കേൾക്കുകയും ചെയ്ത കഥയാണിത്. കുന്തിദേവിയുടേയും കർണ്ണന്റെയും കഥ. പക്ഷേ അന്നൊക്കെ നിനക്ക് ചായ്‌വ് കർണ്ണനോടായിരിക്കും. നിനക്ക് മാത്രമല്ല ഏതൊരാൾക്കും അത് അങ്ങിനെയാണ്. പക്ഷേ ഞാൻ കുന്തിയുടെ ഭാഗത്തു നിന്ന് ചിന്തിച്ചു, പ്രസവിച്ചിട്ടില്ലെങ്കിലും,  കുഞ്ഞിനെ ഉപേക്ഷിക്കേണ്ടിവരുന്ന ഒരു അമ്മയുടെ അവസ്ഥ എനിക്ക് മനസ്സിലാവും.”

”ശൂരസേനന്റെ മകളായി ജനിച്ചു, എന്നാൽ പിന്നീട് അച്ഛന്റെ സുഹൃത്തായ കുന്തിഭോജന്റെ വളർത്തുമകളായി വളർന്ന കുന്തിദേവി.

തന്റെ രാജ്യത്ത് ആതിഥ്യം സ്വീകരിച്ചു വന്ന ദുർവ്വാസാവെന്ന മഹർഷിയെ പരിചരിക്കാൻ മകളെ ഏൽപ്പിക്കുമ്പോൾ കുന്തിഭോജൻ അറിഞ്ഞില്ല,  ഇനിയങ്ങോട്ടുള്ള മകളുടെ ജീവിതം തകിടം മറിയുമെന്ന്.”

”ശ്രുശ്രുഷയിൽ സന്തോഷവാനായ മഹർഷി നൽകിയ വരം ഒരു ശാപമായി തീരുമെന്ന് ആ ബാലികയും അറിഞ്ഞില്ല.”

അമ്മ ഒരു ദീർഘനിശ്വാസത്തിന്റെ ഇടവേളയ്ക്കുശേഷം തുടർന്നു.

”ഒരുദിവസം അന്ത:പ്പുരത്തിലെ കാഞ്ചനമഞ്ചത്തിൽ കിടന്ന് അവൾ പ്രകൃതിയുടെ ഭംഗി ആസ്വദിക്കവേ,  സൂര്യകിരണങ്ങളുടെ ശോഭ അവളുടെ മനം കവർന്നിരിക്കാം. ബാല്യത്തിന്റെ കുസൃതിയിൽ മഹർഷി നൽകിയ മന്ത്രം ഉരുവിട്ടു. മുന്നിൽ സൂര്യദേവൻ. “മന്ത്ര ശക്തിയാൽ പ്രത്യക്ഷമായാൽ കുഞ്ഞിനെ നൽകാതെ തിരികെ പോകാൻ കഴിയില്ല”

സൂര്യഭഗവാന്റെ വാക്കുകൾ അവളെ തളർത്തി.

നിഷേധിച്ചാൽ വരം നൽകിയ ഗുരുവിനും പിതാവിനും അത് ദോഷം ചെയ്യുമെന്ന അറിവ് അവളെ ദേവനുമുന്നിൽ കീഴ്പ്പെടുത്തി.

അങ്ങനെയവൾ ഗർഭിണിയായി.”

”അവൾ ഒരു ആൺ കുഞ്ഞിനെ പ്രസവിച്ചു. ഈ വിവരം പുറത്താരും അറിഞ്ഞില്ല. വിശ്വസ്തയായ  തോഴിയുടെ  ഉപദേശവും സഹായവും സ്വീകരിച്ച് ആ കുഞ്ഞിനെ വേദനയോടെ നദിയിൽ ഒഴുക്കി..”

”അതിരഥൻ എന്നൊരു സൂതൻ നദിയിലൂടെ ഒഴുകി വരുന്ന കുഞ്ഞിനെക്കണ്ട് എടുത്തു വളർത്തി.

അവനങ്ങനെ ഒരു സൂതപുത്രനായി വളർന്നു.”

”ഒരമ്മ കുഞ്ഞിനെ പത്തുമാസമാണ് വയറ്റിൽ ചുമക്കുക. പക്ഷേ കുന്തീദേവി മരണംവരെ മകനെ മനസ്സിൽ ചുമന്നു.

പാണ്ഡവരുടെയും കൗരവരുടെയും ആയുധവൈഭവം കാണിക്കുന്ന വേദിയിൽ കടന്നുവന്ന കർണനെക്കണ്ട് മോഹാലസ്യപ്പെട്ടു വീണ കുന്തിദേവിയുടെ കഥ നീ വായിച്ചിട്ടില്ലേ.”

”എല്ലാരും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്… അവർക്ക് സത്യം പറഞ്ഞുകൂടായിരുന്നോയെ ന്ന്. അങ്ങനെ പറയുന്നതുകൊണ്ട് ഉണ്ടാവുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള വ്യാകുലതയായിരിക്കാം സത്യം പറയാൻ അവർക്ക് തടസമായിട്ടുണ്ടാവുക. പ്രത്യേകിച്ച് ഇത്തരം വിഷയങ്ങൾ…”

”രാജ്യം നഷ്ടപ്പെട്ട പാണ്ഡവരോട് ഈ സത്യം തുറന്നു പറയാൻ ആ അമ്മയ്ക്ക് കഴിഞ്ഞില്ല. മക്കളുടെ ജീവനുവേണ്ടിയുള്ള അഭ്യർത്ഥനയുമായി  കർണ്ണനെ സമീപിച്ചത്തി ചതിയിൽ നിന്നും ചതിയിലേക്ക് വീണുകൊണ്ടിരിക്കുന്ന പാണ്ഡവരോടുള്ള വാത്സല്യം കൊണ്ടായിരിക്കാം.

പക്ഷേ, അവർക്ക് ഏറെ പ്രിയം കർണ്ണനോടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഇതെന്റെ മാത്രം അഭിപ്രായം.”

അമ്മ അവന്റെ നെറുകയിൽ പയ്യെ തലോടി.

”കണ്ണാ നിന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുന്ന പെറ്റമ്മയോടുള്ള പകയും വിദ്വേഷവും  മുതലാക്കി എനിക്ക് നിന്റെ മനസ്സിൽ കൂടുതൽ സ്ഥാനം കയ്യടക്കാം. പക്ഷേ ഞാൻ അത് ചെയ്യുന്നില്ല.

അമ്മ ഒന്നു നിർത്തി.

”കാരണം അവളെ എനിക്കറിയാം. കുന്തിയുടെ മറ്റൊരു രൂപമായ നിന്റെ പെറ്റമ്മയെ.”

ഒരു ഞെട്ടലോടെയാണ് ആ വാക്കുകൾ കേട്ടത്. കഥ കേൾക്കുന്ന കൗതുകം ഓടിയകുന്നു.

”അപ്പോൾ എന്നെ കോൺവെന്റിൽ നിന്നും ദത്തെടുത്തതാണെന്ന് പറഞ്ഞത്..”

 “അത് സത്യമാണ് കണ്ണാ. നിന്റെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കാൻ ഞങ്ങൾ ഒരിക്കലും തയ്യാറല്ലായിരുന്നു. അതുകൊണ്ടു കൂടിയാണ് നിനക്ക് ബുദ്ധിയുറച്ചപ്പോൾ നിന്നെ ഞങ്ങൾ ദത്തെടുത്തതാണെന്ന് നിന്നോട് തുറന്നു പറഞ്ഞത്. ഞങ്ങൾ നിന്നെ കോൺവെന്റിൽ നിന്ന് തന്നെയാണ് ഏറ്റുവാങ്ങിയത്. പക്ഷേ, നിനക്ക് മൂന്നു വയസ്സുള്ളപ്പോൾ ഒരിക്കൽ നിന്റെ അമ്മ ഇവിടെ വന്നിരുന്നു. നിന്റെ അമ്മ എന്നുള്ളതിന് തെളിവൊന്നും അവരുടെ പക്കൽ ഇല്ലായിരുന്നു. പക്ഷേ അവരുടെ കണ്ണീര്… നിന്നെ കണ്ടപ്പോൾ ഉള്ള അവരുടെ ഭാവം… അതിനേക്കാൾ വലുതായി എന്ത് തെളിവാണ് കടലാസ്സുകൾക്ക് പകരാൻ കഴിയുക.”

 “എന്തിനായിരുന്നു അവരെന്നെ ഉപേക്ഷിച്ചത് ?”

ജിജ്ഞാസ അടക്കാനായില്ല.

 “അനാഥൻ എന്നതിനേക്കാൾ  വേദനാജനകമാണ് പിതൃത്വം ചോദ്യം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുക. അങ്ങനെ അവരുടെ വീട്ടുകാർ അവരെ പറഞ്ഞു വിശ്വസിപ്പിച്ചപ്പോൾ ഒരു ദുർബല നിമിഷത്തിൽ അവർക്ക് നിന്നെ ഉപേക്ഷിക്കേണ്ടിവന്നു.”

”അപ്പോൾ എന്റെ അച്ഛൻ? “

”നിന്റെ അമ്മയുടെ അച്ഛന്റെ അതായത് നിന്റെ മുത്തശ്ശന്റെ കൂട്ടുകാരന്റെ മകൻ. പ്രണയം നടിച്ച് അയാൾ അവരെ വഞ്ചിച്ചു. പിന്നെ അവർ ഗർഭിണിയായപ്പോൾ കുലവും ജാതിയുമെല്ലാം പ്രശ്നമായി. അയാൾക്ക് നിന്റെ അമ്മ വെറുമൊരു പെണ്ണ് മാത്രമായി. അയാൾ വീട്ടുകാർ പറഞ്ഞ പെൺകുട്ടിയെ വിവാഹം ചെയ്തു. പക്ഷേ അധികകാലം ജീവിച്ചില്ല.  ഒരാക്‌സിഡന്റിൽ അയാൾ മരിച്ചു.”

”ഇതിൽ രസകരമായ മറ്റൊരു കാര്യമുണ്ട്. ഇന്ന് നമ്മളോട് സംസാരിച്ചില്ലെ,  മായയുടെ അമ്മാവൻ വേണു. അയാളുടെ കുട്ടുകാരൻ ആയിരുന്നു ഹരി. അതായത് നിന്റെ അച്ഛൻ. അന്ന് നിന്റെ അമ്മക്ക് വേണ്ടി വാദിക്കാൻ വേണു മാത്രമേ  ഉണ്ടായിരുന്നുള്ളൂ എന്നാണ് നിന്റെ അമ്മയിൽ നിന്ന് അറിയാൻ കഴിഞ്ഞത്. അതുകൊണ്ടാണ് ഈ ബന്ധത്തെ കുറിച്ചറിഞ്ഞപ്പോൾ നിന്റെ അമ്മ സന്തോഷിച്ചത്.

അന്ന് ന്യായത്തിന് കൂട്ടുനിൽക്കാൻ കഴിയാതെപോയതിന്റെ പശ്ചാത്താപം അയാളുടെ മനസ്സിൽ ഉണ്ടെങ്കിൽ നിങ്ങളെ കൂട്ടിച്ചേർത്ത് അതിനൊരു പരിഹാരം ഉണ്ടാക്കാം. അച്ഛൻ നാളെ മായയുടെ വീട്ടിലേക്ക് ചെല്ലുന്നുണ്ട്. കാര്യങ്ങളെല്ലാം വിശദമായി ഒന്നുകൂടി സംസാരിക്കാം.

എല്ലാം അറിയുമ്പോൾ അവർ നല്ലൊരു തീരുമാനം എടുക്കും എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.”

”അവരെവിടെയാണിപ്പോൾ?ഓർമ വച്ച നാൾ മുതൽ നിന്ദിച്ചിട്ടേയുള്ളു അവരെ. ഒന്ന് കാണണം അത്ര മാത്രം”.

”നേരം ഒന്ന് പുലർന്നോട്ടെ, കാണാം..അത് പറയുമ്പോൾ അമ്മയുടെ മുഖത്തൊരു പതർച്ചയുണ്ടായിരുന്നു.”

പെറ്റമ്മയെ കണ്ടുമുട്ടുമ്പോൾ പോറ്റമ്മ സ്ഥാനം എന്താകുമെന്ന ഭയം ആ പതർച്ചയിൽ ഉണ്ടായിരുന്നു.

”അമ്മേ, കുന്തീപുത്രൻ എന്ന പേരിൽ അറിയുന്നതിനേക്കാൾ സൂതപുത്രനായി  അറിയപ്പെടാനായിരിക്കും കർണ്ണൻ ആഗ്രഹിച്ചത്.. അതിനിയിപ്പോ  എങ്ങനെയായാലും ഈ അമ്മയുടെ മകനായി ജീവിക്കാനാണ് എനിക്കിഷ്ടം.”

അമ്മ അവന്റെ തലമുടിയിൽ തലോടി കൊണ്ടിരുന്നു. എന്റെ സ്വന്തം മകൻ തന്നെയല്ലെ നീയ് നിന്നെപോലെയൊരു മകനെ കിട്ടിയത്  എതോ ജന്മത്തിൽ ഞാൻ ചെയ്ത പുണ്യം. നിറഞ്ഞ മനസ്സാലെ അമ്മയുടെ കണ്ണ് തുളുമ്പി, ഒപ്പം അവരുടെ  ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്നൂ. മകനെ ആദ്യമായി കാണുന്ന അമ്മയുടെ കൗതുകത്തോടെ അവർ അവനെ കൺകുളിർക്കെ നോക്കിയിരുന്നു, ഒരു തുള്ളി കണ്ണീരിന്റെ സ്നേഹനനവ് അവന്റെ നെറ്റിയിൽ പകർന്ന്.

Post Views: 22
12
Sunandha Mahesh

വായനയിലൂടെ എഴുത്തിൽ എത്തിയവൾ.

25 Comments

  1. Shiju KP on November 1, 2023 10:34 AM

    നല്ലെഴുത്ത് ചേച്ചി.. സ്നേഹം 💞💞💞

    Reply
    • Sunandha Mahesh on November 2, 2023 10:48 AM

      ❤️❤️

      Reply
  2. Rajesh on October 30, 2023 8:03 PM

    Excellent narration….one moment I felt, if I was on that situation, how I would have reacted. Love and affection, in whatever form you receive, it is invaluable…keep writing my friend

    Reply
    • Sunandha Mahesh on October 31, 2023 5:48 AM

      Thanks rajesh for ur valuable support 👍😍

      Reply
  3. Neethi Balagopal on October 30, 2023 9:49 AM

    നല്ല കഥ സുനന്ദ..കുട്ടികളെ ദത്തെട്ക്കുമ്പോ ഒരു പ്രായം എത്തിയാൽ അവരുടെ parents നേ തേടി അവർ പോകുമോ എന്ന പേടി ഉണ്ടാവും സ്വാഭാവികം.. കഥ ഇഷ്ടായി..

    Reply
    • Sunandha Mahesh on October 30, 2023 9:54 AM

      പ്രസവിച്ച മക്കൾ തിരിഞ്ഞു നോക്കാത്ത കാലത്ത് ഒന്നും ശാശ്വതമല്ലെന്ന ബോധം ഉണ്ടായാൽ മതി.
      പക്ഷേ അങ്ങനെയൊരു ബോധം ഉണ്ടാവാനാണ് കഷ്ടം.

      സ്നേഹം നീതി 😍

      Reply
  4. Joyce Varghese on October 30, 2023 1:00 AM

    മനോഹരമായി എഴുതി.👌
    സ്വന്തം കുഞ്ഞിനെ ‘അഭിമാനം’, എന്നൊരു വാൾ വീശുന്ന കുടുംബത്തിനു വേണ്ടി
    ഉപേക്ഷിച്ചു പോരേണ്ടി വരുന്ന സ്ത്രീകളുടെ ചരിത്രം, പുരാണങ്ങളിൽ നിന്ന് തുടങ്ങി ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നു.

    വ്യഥ പേറുന്ന അമ്മമാരും പിതൃത്വം ചോദ്യം ചെയ്യപ്പെടുന്ന യുവാവിന്റെ അവസ്ഥയും കഥയിൽ നന്നായി പ്രതിഫലിച്ചു.
    അഭിനന്ദനങ്ങൾ 👏 ❤

    Reply
    • Sunandha Mahesh on October 30, 2023 5:47 AM

      സ്നേഹം ഈ വാക്കുകൾക്ക് ❤️❤️❤️

      Reply
  5. Vimitha on October 29, 2023 7:24 PM

    പെറ്റമ്മ ആണോ പോറ്റമ്മ ആണോ മുന്നിൽ നിൽക്കുക. നെഞ്ചിൽ മക്കളെ പേറുന്നവൾ തന്നെ അല്ലേ.
    എത്ര മനോഹരം ആയാണ് പറഞ്ഞു പോയത്. നല്ല ഒഴുക്ക്.

    Reply
    • Sunandha Mahesh on October 29, 2023 7:39 PM

      സ്നേഹം ഡിയർ ❤️

      Reply
  6. അനാമിക s on October 29, 2023 7:21 PM

    ചേച്ചു എന്നത്തേയും പോലെ മനോഹരമായിട്ടെഴുതി, 🥰🥰🥰

    Reply
    • Sunandha Mahesh on October 29, 2023 7:40 PM

      സ്നേഹം, സ്നേഹം, സ്നേഹം ❤️

      Reply
  7. Rebecca izhak on October 28, 2023 8:50 PM

    അനാഥത്വം .. പിതൃത്വം, പാരമ്പര്യം ഇന്നും നമ്മുടെ സമൂഹം ചോദ്യം ചെയ്യുന്നുണ്ടെന്ന് ഏറ്റവും നല്ല ഉദാഹരണമായ കർണ്ണനെ എടുത്ത് കാണിച്ച് പറഞ്ഞ ഈ കഥ ഇന്നിന്റെ നേർക്കാഴ്ചയായി.

    ❤️❤️

    Reply
    • Sunandha Mahesh on October 28, 2023 9:44 PM

      സ്നേഹം ഈ മനോഹരമായ അഭിപ്രായത്തിനു 😍

      Reply
  8. Sunandha Mahesh on October 28, 2023 7:38 PM

    സ്നേഹം നിഷിബ ❤️

    Reply
  9. Reshma Lechus on October 28, 2023 7:31 PM

    അവളൊരു തുടർക്കഥ

    പെണ്ണിന്റെ ജീവിതം തനിയാവർത്തനം തന്നെ അല്ലെ? കഥയിലെ കഥയ്ക്ക് കഥയില്ല എന്ന്. അനുഭവം ഒരിക്കലും കഥ ആകില്ല എന്നും. ആരോ പറഞ്ഞ കേട്ട വരികളാണ് ഇവ. ആർക്കറിയാം കഥയിൽ ചോദ്യം പാടില്ല എന്നും എവിടെയോ വായിച്ച പോലെ ഓർമ്മ. ഈ കഥ വായിച്ചപ്പോൾ എന്റെ കൺ മുന്നിൽ വന്നു നിന്നത് കള്ള കണ്ണനെ തന്നെ ആയിരുന്നു. പെറ്റമ്മ യെക്കാൾ സ്നേഹം കൊടുത്ത പോറ്റ ന്മാരോട് ആയിരുന്നു സ്നേഹം മുഴുവൻ. അങ്ങനെ ആണെങ്കിലും അവന്റെ അമ്മയോടും സ്നേഹം ഉണ്ടായിരുന്നു. ഈ കഥയിൽ കൃഷ്ണന്റെ യും പോറ്റ ന്മാരുടെ സ്ഥാനത്തു കുന്തി ദേവിയുടെയും മകന്റെയും കഥ എത്രയോ മനോഹരമായി പൊറ്റമ്മ മകനോട് പറഞ്ഞു കൊടുക്കുന്നു. ആ അമ്മ യും അമ്മ തന്നെയാണ്. അവന്റെ സ്വന്തം അമ്മയേക്കാൾ പ്രിയം ഉള്ള അമ്മ. ആ അമ്മയുടെ സ്നേഹലാളന എത്ര വാക്കുകൾ കൊണ്ട് വർണിച്ചാലും മതി വരില്ല എന്ന് തോന്നുന്നു. പെറ്റ അമ്മയോട് തോന്നിയ ആ ഇഷ്ടാ ക്കേട് എത്ര പെട്ടെന്നാ ഒരു കഥയിലൂടെ അമ്മ മാറ്റി എടുത്തത്. അതാണ് ആ അമ്മ സ്നേഹം. അമ്മയുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി യിൽ എല്ലാം പറഞ്ഞു വയ്ക്കുന്നു.

    Reply
    • Sunandha Mahesh on October 28, 2023 7:40 PM

      ഹാ എന്തു മനോഹരമായിട്ടാണ് ലെച്ചു നീ അഭിപ്രായം പറയുന്നത്.
      കഥയിൽ ഒരു കഥ സത്യത്തിൽ നീയാണ് പറയുന്നത്.

      Proud of you ❤️

      Reply
      • Sreeja Ajith on October 31, 2023 8:54 AM

        മനോഹരം 👌❤️

        Reply
      • Seena Navaz on November 15, 2023 11:49 PM

        സ്വന്തം അസ്തിത്യം ചോദ്യം ചെയ്യപ്പെടുന്നത് ആർക്കും പൊറുക്കാൻ കഴിയുന്ന ഒന്നല്ല. ഏത് സാഹചര്യത്തിലായാലും തിരസ്ക്കരിക്കപ്പെട്ട വേദന വളരെ വലുതായിരിക്കും… നോവ് പടർത്തുന്ന എഴുത്ത്, 👌🥰

        Reply
      • Rebecca izhak on November 30, 2023 12:45 PM

        ഗംഭീരമായ എഴുത്ത്..
        യാഥാർഥ്യമുള്ള കഥ 🔥💗💗

        Reply
  10. Nishiba M on October 28, 2023 5:45 PM

    മനോഹരം. ആഴത്തിലുള്ള ആത്മബന്ധങ്ങൾ

    Reply
    • Nafs nafs on October 29, 2023 11:04 AM

      പോറ്റമ്മയ്ക്കക്ക് പെറ്റമ്മേയേക്കാൾ മഹത്വമേറുന്ന കാഴ്ചകൾ വിരളമാെണെങ്കിലും ഹൃദയെത്തെ ആഴത്തിൽ താെടാറുണ്ട്. പിതൃത്വവും കുലമഹിമയും ഇന്നും വിവാഹബന്ധങ്ങൾക്ക് വിലങ്ങാവുന്നതും നമ്മൾ കാണുന്നുണ്ട്.
      പോറ്റമ്മ മകന് പെറ്റമ്മയെ തെറ്റുകാരിയല്ലെന്ന് സമർത്ഥിക്കാൻ കുന്തീദേവിയുടെ കഥ പറഞ്ഞുകൊടുത്ത രീതി അസ്സലായി
      👏👏🙌🙌🙌

      Reply
      • Sunandha Mahesh on October 29, 2023 12:50 PM

        സ്നേഹം കൂട്ടുകാരി ഈ നിറഞ്ഞ സ്നേഹത്തിനും, സപ്പോർട്ടിനും ❤️

        Reply
      • Sabira latheefi on October 30, 2023 6:40 AM

        പത്തമ്മ ചമഞ്ഞാലും പെറ്റെമ്മ ആവില്ലെന്ന ചൊല്ല് കേട്ട് വളർന്നവരാണ് നമ്മൾ. എത്ര തന്നെ സ്നേഹിച്ചിച്ചിട്ടും ദെത്തെടുത്ത മക്കൾ എപ്പോളെങ്കിലും തന്നെ മടുക്കുമോ, അവനിൽ തനിക്കെന്തു അവകാശം എന്ന് ചിന്തിക്കുന്നുനവരുണ്ട്. കർണന്റെ കഥ പറഞ്ഞു കൊടുത്ത രീതി ഇഷ്ട്ടപെട്ടു.മനുഷ്യൻ ഈ നൂറ്റാൻടിലും പാരമ്പര്യത്തിനും കുലമഹിമക്കും ഒരുപാട് പ്രാധാന്യം നൽകുന്നവരാണ്. വിവാഹത്തിന്റെ കാര്യത്തിൽ പ്രത്യേകിച്ചും. മനപൊരുത്തവും ആശയംപൊരുത്തവും ആണ് വിവാഹത്തിന് നോക്കേണ്ടത് എന്നൊക്കെ ആണ്. പക്ഷെ.. ആരോട് പറയാൻ.കർണന് പോറ്റമ്മയെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എനിക്കി അമ്മ മതി എന്ന ഭാഗം നല്ല ഫീൽ ചെയ്തു

        Reply
        • Sunandha Mahesh on October 30, 2023 9:58 AM

          ഈ പറഞ്ഞ നമ്മളും ഇതൊക്കെ ചിന്തിക്കുമെന്നതാണ് വാസ്തവം.
          പുരോഗമന ചിന്താഗതി എഴുത്തിൽ മാത്രമേയുള്ളു.
          പൂർണമനസ്സോടെ സമ്മതിക്കുമോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് എനിക്ക് പറയാൻ കഴിയൂ.

          സ്നേഹം sabeera ❤️

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.