Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കേരളം ഇന്ന് – വൈശാലി വേർഷൻ
നര്‍മം

കേരളം ഇന്ന് – വൈശാലി വേർഷൻ

By DarsarajOctober 28, 2023No Comments5 Mins Read98 Views
Bookmark Now
Please login to bookmark Close

No account yet? Register

ശ്രീ.എം. ടി. യുടെ തിരക്കഥയിൽ ശ്രീ. ഭരതൻ അണിയിച്ചൊരുക്കി 1989 ൽ പുറത്തിറങ്ങിയ “വൈശാലിയിൽ” തന്റെ അംഗരാജ്യത്ത് മഴ പെയ്യുവാനായി ഋഷ്യശൃംഗൻ എന്ന മുനികുമാരനെ വശീകരിച്ച് കൊണ്ട് വരുക എന്നതായിരുന്നു മാലതിയുടെ മകളായ വൈശാലിക്ക് ലഭിച്ച ടാസ്ക്.

കാലം മാറി, കഥ മാറി.

2023 ഫെബ്രുവരി 14.

എന്നാൽ ഇന്ന് വീണ്ടും ഒരു ടാസ്ക് വൈശാലിയെ തേടി എത്തിയിരിക്കുന്നു.

അംഗരാജ്യത്ത് വീണ്ടും മഴ കിട്ടാതെയായി.

പക്ഷെ ഇത്തവണ വൈശാലിക്ക് ലഭിച്ച ടാസ്ക്, ഋഷ്യശൃംഗനുമായി നമ്മുടെ കൊച്ചു കേരളത്തിൽ 24 മണിക്കൂർ കറങ്ങി നടക്കുക എന്നതാണ്. എന്നാൽ ഈ 24 മണിക്കൂറിനുള്ളിൽ കേരള ജനതയിൽ നിന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും ഇവർക്ക് നേരിടേണ്ടി വരരുത്. ടാസ്ക് ഭംഗി ആയി നിർവഹിച്ചാൽ വീണ്ടും അംഗരാജ്യത്ത് മഴ ലഭിക്കും.

അങ്ങനെ ആ ദൗത്യം നിറവേറ്റാൻ വേണ്ടി അന്നത്തെ അതേ വേഷ വിധാനത്തിൽ ഇരുവരും കേരളത്തിൽ എത്തി.

NB: ദയവായി നിങ്ങളുടെ കാലിൽ ധരിച്ചിരിക്കുന്ന “ലോജിക്” എന്ന ചെരുപ്പ് ഊരി വെച്ചിട്ട് തുടർന്ന് വായിക്കൂ……..

കുമാരാ, എനിക്കൊരാഗ്രഹം.

എന്താ വൈശാലി? പറയൂ.

എനിക്ക് കുമാരന്റെ പേര് ടാറ്റൂ അടിക്കണം.

അതിനെന്താ വൈശാലി? അന്ന് ‘ഇന്ദ്രനീലിമയോളം’ സോങ്ങിൽ ചെയ്ത പോലെ ഞാൻ വരച്ചു തരാലോ?

അയ്യടാ, അത് ഒരു കുളി കുളിച്ചപ്പോൾ പോയി.

നമുക്ക് ടാറ്റൂ ഷോപ്പിൽ പോവാം.

എല്ലാം വൈശാലിയുടെ ഇഷ്ടം.

അങ്ങനെ രണ്ടാളും ഷോപ്പിലെത്തി.

അവിടെ ടാറ്റൂ കുത്താൻ ഇരുന്നവർ വൈശാലിയുടെ അംഗലാവണ്യത്തെ അടിമുടി ചൂഴ്ന്നെടുത്തു.

വല്ല Save the date നും പോവാൻ വന്നതായിരിക്കും!!!

ചേച്ചി എന്താണ് ടാറ്റൂ അടിക്കേണ്ടത്? എവിടെയാണ് ലൊക്കേഷൻ?

ലൊക്കേഷൻ എന്റെ മുതുകിലാണ്.

ആയിക്കോട്ടെ, എന്താണ് ഡിസൈൻ?

ഒരു മാൻകുട്ടി.

അത്രേയുള്ളോ? ചേട്ടന്റെ പേര് വേണ്ടേ?

വേണം.

പേര് പറയൂ.

മാനിന്റെ താഴെ ഭാഗത്തായി “ഋഷ്യശൃംഗൻ” എന്നെഴുതണം.

😳😳😳

അത് പിന്നെ, അളിയാ ഞാൻ മാനിനെ സെറ്റ് ആക്കാം. പേര് നീ അടിക്കുമോ?

ടാറ്റൂ അടിക്കാരൻ പയ്യൻ കൂടെ നിന്ന പുതിയ അടിക്കാരന് ഓഫർ നൽകി.

നീ ഒന്ന് പോയെ, എനിക്ക് അറിയാൻ വയ്യ ഇതിന്റെയൊക്കെ സ്പെല്ലിങ്.

ചേച്ചി, ചേട്ടന് വീട്ടിൽ വിളിക്കുന്ന പേരൊന്നും ഇല്ലേ? അല്ലെങ്കിൽ നമുക്ക് “കലിപ്പന്റെ കാന്താരി” എന്ന് അടിക്കാം. ഇവിടെ ഇതൊക്കെയാ ട്രെൻഡ്.

എന്റെ കുമാരൻ കലിപ്പനൊന്നുമല്ല.

സ്പെല്ലിങ് അറിയാത്തോണ്ടാ ചേച്ചി ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ.

ഒടുവിൽ വൈശാലി സമ്മതം മൂളി.

അങ്ങനെ ടാറ്റൂ അടിച്ച ശേഷം ഇരുവരും സിനിമക്ക് പോവാൻ പ്ലാൻ ഇട്ടു.

പത്താൻ കാണണോ സ്ഫടികം 4k കാണണോ? ആകെ കൺഫ്യൂഷൻ ആയല്ലോ കുമാരാ?

നമുക്ക് പത്താൻ കാണാൻ പോവാം.

പത്താന്റെ ബിക്കിനി വിവാദം ഒന്നും അറിയാത്ത ഇരുവരും പത്താൻ കാണാൻ തിയേറ്ററിൽ എത്തി (വൈശാലിയുടെ വേഷവിധാനം ഒന്ന് കൂടി മനസ്സിൽ കാണുക)

ചേട്ടാ,രണ്ട് പത്താൻ.

😳😳😳

ഫുൾ സൈസ് ബിക്കിനിയോ? അതും അതേ കള…..

കളറിന്റെ “ർ” പറയും മുമ്പേ അവിടെ നിന്ന കുറച്ചു സുഹൃത്തുക്കൾ വൈശാലിയേയും കുമാരനേയും തുരത്തി.

ഇത് കണ്ടോണ്ട് നിന്ന മധ്യ വയസ്ക്കനായ ഒരു വക്കീൽ ഹരിബാബു, ഇരുവരേയും സമാധാനിപ്പിച്ചു.

ഭയപ്പെടേണ്ട, നമ്പർ തന്നേക്കൂ. എന്ത് ആവശ്യം ഉണ്ടെങ്കിലും നിങ്ങൾക്കെന്നെ വിളിക്കാം.

വൈശാലി, ഞാൻ ഫോൺ എടുത്തിട്ടില്ല. നീ അദ്ദേഹത്തിന് നമ്പർ കൊടുക്കൂ.

നമ്പർ വാങ്ങിയ ശേഷം ഹരിബാബു വക്കീൽ ഒരു ഷോൾ വാങ്ങി വൈശാലിക്ക് കൊടുത്തു.

മോളെ, ഇത് ഇട്ടോളൂ, സൂക്ഷിക്കണം.

നന്മയുള്ള ലോകമേ (BGM).

വൈശാലി, നമുക്ക് ലാലേട്ടന്റെ സ്‌ഫടികത്തിന് കേറാം. അവിടെ ആരും നമ്മളെ തുരത്തില്ല.

അങ്ങനെ സ്ഫടികം കണ്ടിറങ്ങിയപ്പോൾ പുറത്ത് ആറാട്ട് അണ്ണന്റെ വക റിവ്യൂ പരിപാടി.

അണ്ണാ, ലാലേട്ടനെ പറ്റി രണ്ട് വാക്ക്?

താല്പര്യം ഇല്ല (ഒട്ടും താല്പര്യം ഇല്ലാത്ത മൂഡിൽ ഈ പോർഷൻസ് വായിക്കുക )

ശേ,എന്നാലും ലാലേട്ടന്റെ മുണ്ടൂരി അടിയെ പറ്റി അണ്ണന്റെ വായിൽ നിന്നും കേൾക്കാൻ ഒരാഗ്രഹം.

എടോ തന്നോടല്ലേ പറഞ്ഞത് എനിക്ക് അയ്യാളെ കുറിച്ച് പറയാൻ താല്പര്യം ഇല്ലെന്ന്? ഞാൻ എന്റെ റിസർച്ചുമായി മുന്നോട്ട് പോകാനാണ് പ്ലാൻ.

അല്ല അണ്ണാ, അതും സ്ഫടികവുമായി എന്ത് ബന്ധം?

സ്ഫടികത്തെ കുറിച്ച് പറഞ്ഞാൽ ഭദ്രൻ ഭയങ്കര ദീർഘ വീഷണം ഉള്ള ഡയറക്ടർ ആണ്. അല്ലെങ്കിൽ അയ്യാൾ 1995 ൽ ഇറങ്ങിയ സിനിമയിൽ ബുദ്ധിപരമായിട്ട് അടുതോമയുടെ നിക്കറിന്റെ നിറം ബ്ലാക്ക് ആക്കുമോ?

അപ്പോഴാണ് വൈശാലി അത് വഴി കടന്നു പോയത്.

ആറാട്ടണ്ണാ ആ പെൺകുട്ടിയെ അറിയുമോ?

അവൾ വൈശാലിയിൽ അഭിനയിച്ച സുപ്പുവല്ലേ (സുപർണ ആനന്ദ് ). അവൾ ആ സമയത്ത് എന്റെ ക്രഷ് ആയിരുന്നു.

എന്നെ കെട്ടാമെന്നൊക്കെ പറഞ്ഞതാ. എന്നിട്ടാണവൾ ആ ഋഷ്യശൃംഗന്റെ(സഞ്ജയ്‌ മിത്ര ) കൂടെ പോയത്. എന്നിട്ട് എന്തായി? രണ്ടും ഡിവോഴ്സ് ആയി.

“ഒൺ സൈഡ് ലവ്വ് ഭയങ്കര പെയിൻഫുളാടോ”.

അങ്ങനെ സ്ഫടികം കണ്ടിറങ്ങിയ ശേഷം ഇരുവരും മുന്നോട്ട് നടന്നപ്പോൾ വീണ്ടും ജനക്കൂട്ടം.

വൈശാലി, അവിടെ എന്താകും? ഈ പൊരി വെയിലിലും ഇത്രേം ജനം?

ആ വല്ല ഹണി റോസും ഉദ്ഘാടനം ചെയ്യാൻ വന്നത് ആകും. കുറച്ചു കഴിയുമ്പോൾ “പച്ച സാരിയിൽ തത്തമയെ പോലെ ഹണി വന്നിറങ്ങി ” എന്ന തലക്കെട്ടിൽ വെറൈറ്റി മീഡിയ അവരുടെ പേജിൽ വീഡിയോ ഇടും. അപ്പോൾ കാണാം.

കുമാരാ, ദേ അവിടെയൊരു കാർ കുറേ നേരമായി പാർക്ക്‌ ചെയ്തേക്കുന്നു. നമുക്ക് ഒരു ലിഫ്റ്റ് ചോദിച്ചാലോ?

ചേട്ടാ, ഞങ്ങളെ ഒന്ന് അപ്പുറത്തെ സ്റ്റോപ്പിൽ ആക്കാമോ?

അയ്യോ സോറി ഗയ്സ്, ഞാൻ ആക്ച്വലി “മാളികപ്പുറം” സിനിമയെ കുറിച്ചുള്ള എന്റെ ഇരുപത്തി എട്ടാമത്തെ ആഗ്ഗ്രസീവ് റിവ്യൂ ചെയ്യുകയാ.

എന്നെ മനസ്സിലായി കാണുമല്ലോ അല്ലേ?

അയ്യോ മനസ്സിലായി, സാരമില്ല ചേട്ടാ. ബാക്കി തെറി കേട്ടോളൂ, സോറി റിവ്യൂ ഇട്ടോളൂ.

വൈശാലി, പുള്ളി തലയിൽ അടിച്ചേക്കുന്ന പോലെ എനിക്കും മുടി കളർ ചെയ്യണം.

അതിനെന്താ ചെയ്യാല്ലോ.

അങ്ങനെ കളറും ചെയ്‌തേച്ച് തിരിച്ചു വരുന്ന വഴിക്ക് കുറച്ചു പേര് തമ്മിൽ പൊരിഞ്ഞ തർക്കം.

എന്നാലും അവൻ എങ്ങനെ പ്രസവിച്ചു?

സെൽഫ് അടിയാണോ? ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ലല്ലോ!!!

വൈശാലി, എന്തായാലും ജഗതി ചേട്ടൻ പറഞ്ഞ പോലെ അത് നമ്മുടെ ഗർഭം അല്ലല്ലോ? അവരായി, അവരുടെ പാടായി.

ദേ അത് നോക്കിയേ കുമാരാ, കുറേ ആളുകൾ പശുവിനെ ചേർത്ത് നിർത്തി സെൽഫീ എടുക്കുന്നു.

ശോ, മാൻകുട്ടിയെ കൂടി കൊണ്ട് വരാമായിരുന്നു, കഷ്ടമായിപ്പോയി.

വേണ്ട വേണ്ട, മാൻകുട്ടിയെ കൊണ്ട് വരാത്തത് നന്നായി. മനുഷ്യ ബലി പോലും ചെയ്യുന്ന നാടാണ്.

അങ്ങനെ ഇരുട്ട് വീണ് തുടങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ വൈശാലിയുടെ ഫോണിൽ ഒരു മെസ്സേജ് വന്നു.

വക്കീൽ ഹരിബാബു.

മോളെ, ഞാൻ തന്ന ഷാൾ ഊരി വെച്ചോ?

ആ വെച്ചായിരുന്നു.

വൈശാലി മറുപടി നൽകി.

പിന്നെ എന്തൊക്കെയൂരി? കേൾക്കട്ടെ.

സ്ഫടികം കണ്ടിട്ട് വന്ന വൈശാലി കട്ട കലിപ്പിൽ അടുത്ത റിപ്ലൈ നൽകി.

“ഡാ, പൂക്കോയി പോല#@%&@ മോനെ 🔥🔥🔥

ഒടുവിൽ കേരളത്തിൽ 24 മണിക്കൂറുകൾ എന്ന ടാസ്ക് തീരാൻ മിനിറ്റുകൾ ശേഷിക്കെ, അംഗരാജ്യത്ത് നിന്നും വൈശാലിക്ക് രാജഗുരുവിന്റെ വക ഫോൺ കാൾ.

വൈശാലി, കേരളത്തിൽ സേഫ് അല്ലേ കാര്യങ്ങൾ?

ഞങ്ങൾ ഇവിടെ മഴയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്.

ഒരു നിമിഷം വൈശാലി പഴയ കാര്യങ്ങൾ ഓർത്തു പോയി.

ശേഷം ആത്മഗതം പറഞ്ഞു.

(ലാലേട്ടന്റെ ആടുതോമ പറഞ്ഞ പോലെ, ഒരിക്കൽ എനിക്ക് അടിച്ച് അണ്ണാക്കിൽ കേറ്റിയ കുത്തിത്തിരുപ്പ് ഉണ്ടാക്കിയവനാണ് )

വൈശാലി, കേൾക്കുന്നുണ്ടോ? ഞങ്ങൾ ഇവിടെ മഴയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. വൈശാലിയിൽ എനിക്ക് നല്ല വിശ്വാസമുണ്ട്.

“വിശ്വാസം നല്ലതാ, ഇങ്ങനെ ഊ@#₹ തെറ്റി ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ ആലോചിച്ചു സമാധാനിക്കാലോ”?

വൈശാലി,നീ……..

വെച്ചിട്ട് പോട പരട്ടകിളവാ.

കുമാരാ ഒന്നിങ്ങു വന്നേ.

ദേ ഈ ജ്യൂസ്‌ കുടിക്കൂ.

വൈശാലി കുടിക്കുന്നില്ലേ?

ഞാൻ കുടിച്ചതാ ഇത് കുമാരന് വേണ്ടി ഉണ്ടാക്കിയതാ.

ഋഷ്യശൃംഗന്റെ നെഞ്ചിൽ മെല്ലെ കടിച്ചോണ്ട് വൈശാലി അവളുടെ തനത് ശൈലിയിൽ അദ്ദേഹത്തെ ഇഴുകി ചേർന്ന് നിന്നു.

ഇവൾ പഴയ പക തീർക്കുകയാണോ? (ആത്മഗതം )

എന്തോ പന്തികേട് തോന്നിയ കുമാരൻ വൈശാലിയുടെ ചെവിയിലോതി.

വൈശാലിക്ക് തരാതെ ഈ ജ്യൂസ് കുടിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.

മുനികുമാരൻ ആ ജ്യൂസിന്റെ ഗ്ലാസ്‌ തറയിൽ എറിഞ്ഞു പൊട്ടിച്ചു.

ശേഷം വൈശാലിയെ കെട്ടിപ്പുണർന്നു.

മുകേഷേട്ടന്റെ ഏറെ വൈറൽ ആയ Troll Meme ഡയലോഗ് ഈ നിമിഷം വായനക്കാരായ നിങ്ങളുടെ മുഖത്ത് നോക്കി കണ്ണിറുക്കി കൊണ്ട് വൈശാലി പറയാൻ ആഗ്രഹിക്കുന്നു.

“ഒത്തില്ല, ഒത്തില്ല ”

©️✍️Darsaraj R Surya

Post Views: 21
0
Darsaraj
  • Website

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.