Author: Darsaraj

വർഷം 2005. ബാംഗ്ലൂർ. ശിവാജി നഗറിലെ ഒരു ചെറിയ കുടുംബം. അമ്മാ, ഞാൻ ഇറങ്ങുന്നു. ഇന്ന് നേരത്തെ ആണല്ലോ മോളെ? ഇതെന്താ ചാർട്ടോ? ഞാൻ പറഞ്ഞില്ലേ അമ്മാ, ഇന്ന് പ്രസന്റേഷൻ ഉണ്ട്. അമ്മ ഉടനെ നിവിയയുടെ ക്രീം എടുത്തോണ്ട് വന്ന ശേഷം. ഇത് ഇട്ടോണ്ട് പോ മോളെ. സെമിനാറൊക്കെ അവതരിപ്പിക്കാനുള്ളതല്ലേ? മുഖം അങ്ങോട്ട്‌ വെട്ടി തിളങ്ങട്ടെ. ആ ബെസ്റ്റ്! അമ്മക്ക് അറിയില്ലേ ഞാൻ ഒരു പൗഡർ പോലും ഇടില്ല എന്ന്? ഇപ്പോൾ തന്നെ ഒത്തിരി വൈകി. പോയി വരാം. ഈശ്വരാ ഈ ജോലി എങ്കിലും എന്റെ മോൾക്ക് കിട്ടണേ… ശേഷം തന്റെ കൈനറ്റിക് ഹോണ്ടയിൽ കയറി ആ പെൺകുട്ടി എങ്ങോട്ടോ യാത്ര തിരിച്ചു. തല്ക്കാലം നമുക്ക് അവളെ പല്ലവി ഗൗഡ എന്ന് വിളിക്കാം. മോള് രാവിലെ എങ്ങോട്ടാ ഉമേച്ചി പോയത്? അവൾക്ക് 5 ദിവസം നീണ്ടു നിൽക്കുന്ന ഒരു ട്രെയിനിങ്. ഇന്റർവ്യൂ ആദ്യമേ പാസ്സ് ആയി (പതിഞ്ഞ സ്വരത്തിൽ). ഇന്നെന്തോ സെമിനാറിന്റെ…

Read More

നമസ്കാരം, ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം. ഞാൻ ബാലകൃഷ്ണൻ. സംസ്ഥാനത്ത് നാളെ മുതൽ S.S.L.C പരീക്ഷക്ക് തുടക്കം. നാളെ മുതലാണ് ആ പ്രതിഭാസം ആരംഭിക്കുന്നത് എന്ന് അറിയാമെങ്കിലും താടിക്കാരൻ ചേട്ടന്റെ സ്വരത്തിൽ ഒന്നൂടെ അത് കേട്ടപ്പോൾ ഉള്ളിൽ എന്തോ ഒരു പേടി. കാരണം അത്രയും ഭീകരമായായിട്ടാണ് വീട്ടുകാരും നാട്ടുകാരും അധ്യാപകരും പത്താം തരം പരീക്ഷയെ കുറിച്ച് വർണ്ണിച്ചു തന്നിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി TV യുടെ പരിസരത്ത് പോലും എനിക്ക് പ്രവേശനമില്ല. കൂട്ടുകാരികളുടെ വീട്ടിലൊക്കെ ഇതിനോടകം കേബിൾ കട്ട്‌ ആക്കി. നമുക്ക് പിന്നെ ദൂരദർശൻ മാത്രം ഉള്ളോണ്ട് അത് വേണ്ടി വന്നില്ല. പത്താം ക്ലാസ്സ്‌ പരീക്ഷ എന്നാൽ ജീവിതത്തിലെ സുപ്രധാന വഴി തിരിവ് ആണെന്നും ഇതിനപ്പുറം ഒരു വഴി തിരിവ് പഠിക്കുന്ന സമയത്ത് ഉണ്ടാകില്ല എന്നുമാണ് കേട്ടു കേൾവി. എന്നാൽ പിൽക്കാലത്ത് ഓരോ ഉയർന്ന ക്ലാസുകൾ കേറും തോറും ഇതേ വഴിത്തിരിവ് ഡയലോഗ് കൂടെ വന്നു എന്നതാണ് സത്യം. ഈ വർഷം മുതൽ ഗ്രേയിഡിങ്…

Read More

എത്രയും സ്നേഹം നിറഞ്ഞ എന്ന ആമുഖമൊക്കെ വലിച്ചു വാരി എഴുതുന്നതിനേക്കാൾ എന്റെ മനസ്സിലുള്ളത് ഈ കത്തിലൂടെയെങ്കിലും ചേച്ചിയിൽ എത്തിക്കാനുള്ള വെപ്രാളം കൊണ്ടാണ് ഇക്കുറി ഞാൻ പേന എടുത്തിരിക്കുന്നത്… ഞാൻ ആദ്യമായിട്ട് ചേച്ചിയെ നേരിൽ കാണുന്നത് 2015 നവംബർ പതിനൊന്നിന് ആയിരുന്നു. ദിവസം ബുധനാഴ്ചയായിരുന്നു എന്നാണ് നേരിയ ഓർമ്മ. ചുരുക്കി പറഞ്ഞാൽ ചേച്ചിയുടെ നോട്ടീസ് പിരീഡ് തീർന്ന ദിവസം. ഞാൻ അന്ന് ഇന്റർവ്യൂന് വേണ്ടി ജയചന്ദ്രൻ സാറിന്റെ മുമ്പിൽ ഇരിക്കയായിരുന്നു. ഒരു മിന്നായം പോലെ FAREWELL കഴിഞ്ഞു മടങ്ങിയ ചേച്ചിയുടെ ഇടുപ്പ് വശമാണ് ഞാൻ ആദ്യം കാണുന്നത്. വേഷം മെറൂൺ കളർ സാരി. ബ്ലൗസിന്റെ കളർ നോക്കാൻ പറ്റിയില്ല. അതായത് ചുറ്റുമതിൽ കൊണ്ട് തീർത്ത ഞാൻ ഇരുന്ന ക്യാബിനിന്റെ മുന്നിൽ കൂടി ചേച്ചി നടന്നു പോയെന്ന് സാരം. എന്താ പഴയ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തത്? ജോലി അന്നവും പെണ്ണ് ഒന്ന് പോയാൽ നാളെ നൂറ് വരും എന്ന വിശ്വാസത്തോടെ അന്ന് ഞാൻ…

Read More

#റാഗിങ് സംഭവ സമയത്ത് ഞാൻ രാധികയുടെ മുഖത്തുണ്ടായിരുന്നില്ല. എന്നിരുന്നാലും കണ്ട കാഴ്ചകൾ കോടതിയിൽ പറയാൻ എനിക്ക് പേടിയില്ല. ഈ കൊടും ക്രൂരത നടന്നത് 2003 ലെ നവംബറിലായിരുന്നു. എന്റെ ഓർമ്മ ശരിയാണെങ്കിൽ അന്ന് പുറത്ത് ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ടായിരുന്നു. പതിവ് പോലെ ‘ മഹിളാ’ ഹോസ്റ്റലിന്റെ ഗേറ്റ് രാത്രി കൃത്യം 9:30 ന് അടച്ചു പൂട്ടി. റൂം നമ്പർ – 70. റൂമിൽ നിറയെ പദ്മരാജൻ സാറിന്റെ ദേശാടനക്കിളി കരയാറില്ല എന്ന സിനിമയിലെ കാർത്തികയുടേയും ശാരിയുടേയും ഒരുമിച്ചുള്ള ചിത്രങ്ങൾ കാണാം. നിലത്ത് കള്ള് കുടിച്ചു കൊണ്ടിരിക്കുന്ന പൂജ. കമ്പനി നൽകാൻ  കൂട്ടുകാരികളായ രമ്യയും ചാരുവും സമീപത്ത്. എടി പൂജേ, ഒന്ന് കൂടി ഒഴിക്കട്ടെ? നീ ഒഴിക്കെടി മോളെ. ഇന്നെങ്കിലും എനിക്ക് എല്ലാം മറന്ന് ഒന്ന് ഉറങ്ങണം. അത് കൊള്ളാം. ഇത്രയും നാള് നിനക്ക് എല്ലാം മറന്ന് ഉറങ്ങാൻ കാർത്തു മതിയായിരുന്നല്ലോ? അതി രൂക്ഷമായി തന്റെ പാതി അടയാറായ കണ്ണുമായി ചാരുവിനെ…

Read More

പേര് : ഉണ്ണി മായ നക്ഷത്രം : അത്തം വയസ്സ് : 26 പേര് : സാവിത്രി നക്ഷത്രം : പൂരം വയസ്സ് : 54 ലെസ്ബിയൻ കല്യാണം ആണോ? അല്ല തിരുമേനി, കെട്ടാൻ പോണ പെണ്ണും എന്റെ അമ്മയും തമ്മിൽ പൊരുത്തം ഉണ്ടോന്ന് നോക്കിയിട്ട് ബാക്കി കാര്യങ്ങൾ തീരുമാനിക്കാമെന്ന് വെച്ചിട്ടാ 😎

Read More

അറിഞ്ഞോ? പുളിമാത്തെ യശോദാമ്മയുടെ വീട് ഇന്നലെ രാത്രി ആരോ കത്തിച്ചത്രേ. സത്യമാണോ? പക്ഷെ അവിടെ ആൾതാമസം ഒന്നുമില്ലായിരുന്നല്ലോ? ഇല്ല. വീട് കുറച്ചു മാസങ്ങളായിട്ട് പൂട്ടി കിടക്കുക ആയിരുന്നു. ഇന്നലെ രാത്രി യശോദാമ്മയുടെ മോൻ നന്ദൻ അവിടെ വന്നതായിട്ട് ആളുകൾ പറയുന്നുണ്ട്. എന്തായാലും രാവിലെ കേട്ട വാർത്ത കൊള്ളാം. നല്ല പഴക്കമുള്ള വീടല്ലേ? എന്നാലും ആരാവും അത് കത്തിച്ചിട്ടുള്ളത്? അത് വല്ല കുടിയന്മാരും ചെയ്‌ത പണിയാകും. നന്ദൻ അങ്ങനെ ഒന്നും ചെയ്യില്ല. അവൻ ബാംഗ്ലൂരിൽ സെറ്റിലായതിന് ശേഷം വല്ലപ്പോഴും ഇങ്ങോട്ട് വന്നാലായി. യാശോദാമ്മയാണേൽ മരിക്കും വരെ ഈ വീട് വിട്ട് മാറി നിന്നിട്ടുമില്ല. പക്ഷെ ആ വീടൊന്ന് പുതുക്കി പണിയാൻ നന്ദനോട് പല വട്ടം യാശോദാമ്മ പറഞ്ഞിട്ടുണ്ട്. അവന് അവിടെ ബാംഗ്ലൂരിൽ ഭാര്യയും കുട്ടികളും സ്വന്തമായിട്ട് ഫ്ലാറ്റും ഉള്ളപ്പോൾ ഇത് പുതുക്കി പണിഞ്ഞിട്ട് എന്ത് കിട്ടാനാ? അതും ശരിയാ. പോരാഞ്ഞിട്ട് കൂടെ ചെന്ന് നിൽക്കാനും ആവുന്നത്ര പറഞ്ഞിട്ടുണ്ട്. പക്ഷെ ആര് ചെല്ലാൻ? ഏതാനും…

Read More

#ഫാൻ മെയിൽ # പ്രിയപ്പെട്ട ആര്യ ( ബഡായി ബംഗ്ലാവ് ) വായിച്ച് അറിയാൻ, ഏതാനും മാസങ്ങൾക്ക് മുമ്പ് വരെ ഇഷ്ടപ്പെട്ട നടി ആരെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം പറയാൻ ഞാൻ വളരെയധികം ഡിപ്ലോമാറ്റിക് ആകുമായിരുന്നു. പക്ഷെ ഇന്ന് ഉത്തരം പറയാൻ എനിക്ക് രണ്ടാമതൊരു ഓപ്‌ഷന്റെ പോലും ആവശ്യമില്ല. ഇന്നത്തെ ആ ഉത്തരം “ആര്യ” എന്നാണ്. അതിന് നിമിത്തമായത് ആര്യയുടെ അഭിനയമോ ബഡായി ബംഗ്ലാവിലെ അവതരണമോ ബിഗ് ബോസോ അല്ല. മറിച്ച് ആര്യ ഒരു ഇന്റർവ്യൂയിൽ പറഞ്ഞ വളരെ വിലപ്പെട്ട ഒരു സ്റ്റേറ്റ്മെന്റ് ആണ്. What is Ghosted relationship? നമുക്കൊരു റിലേഷൻഷിപ്പിൽ താല്പര്യമില്ല എന്ന് കരുതൂ. പക്ഷെ ഓപ്പൺ ആയിട്ട് അത് അയാളോട് പറയാനുള്ള കെൽപ്പുമില്ല. പക്ഷെ അതേ സമയം ചുറ്റും ഉള്ളവരോട് അത് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്യും. എന്നാൽ ഒരിക്കൽ പോലും ഇത് വേണ്ട എന്ന് ആ വ്യക്തിയോട് മാത്രം നമുക്ക് തുറന്ന് പറയാൻ പറ്റില്ല. അപ്പോൾ സ്വാഭാവികമായും…

Read More

ശ്രീ.എം. ടി. യുടെ തിരക്കഥയിൽ ശ്രീ. ഭരതൻ അണിയിച്ചൊരുക്കി 1989 ൽ പുറത്തിറങ്ങിയ “വൈശാലിയിൽ” തന്റെ അംഗരാജ്യത്ത് മഴ പെയ്യുവാനായി ഋഷ്യശൃംഗൻ എന്ന മുനികുമാരനെ വശീകരിച്ച് കൊണ്ട് വരുക എന്നതായിരുന്നു മാലതിയുടെ മകളായ വൈശാലിക്ക് ലഭിച്ച ടാസ്ക്. കാലം മാറി, കഥ മാറി. 2023 ഫെബ്രുവരി 14. എന്നാൽ ഇന്ന് വീണ്ടും ഒരു ടാസ്ക് വൈശാലിയെ തേടി എത്തിയിരിക്കുന്നു. അംഗരാജ്യത്ത് വീണ്ടും മഴ കിട്ടാതെയായി. പക്ഷെ ഇത്തവണ വൈശാലിക്ക് ലഭിച്ച ടാസ്ക്, ഋഷ്യശൃംഗനുമായി നമ്മുടെ കൊച്ചു കേരളത്തിൽ 24 മണിക്കൂർ കറങ്ങി നടക്കുക എന്നതാണ്. എന്നാൽ ഈ 24 മണിക്കൂറിനുള്ളിൽ കേരള ജനതയിൽ നിന്നും യാതൊരു വിധ ബുദ്ധിമുട്ടുകളും ഇവർക്ക് നേരിടേണ്ടി വരരുത്. ടാസ്ക് ഭംഗി ആയി നിർവഹിച്ചാൽ വീണ്ടും അംഗരാജ്യത്ത് മഴ ലഭിക്കും. അങ്ങനെ ആ ദൗത്യം നിറവേറ്റാൻ വേണ്ടി അന്നത്തെ അതേ വേഷ വിധാനത്തിൽ ഇരുവരും കേരളത്തിൽ എത്തി. NB: ദയവായി നിങ്ങളുടെ കാലിൽ ധരിച്ചിരിക്കുന്ന “ലോജിക്” എന്ന…

Read More

Back to 2017 തല്ക്കാലം കുഞ്ഞുങ്ങൾ ഒന്നും ഇപ്പോഴേ വേണ്ടാന്ന് കട്ട തീരുമാനം എടുത്ത ആ രാത്രി, ആ നശിച്ച രാത്രി. എടി സുഷൂ, നമുക്ക് ഒരു രണ്ട് വർഷം കൂടി ഫാമിലി പ്ലാനിങ് നടത്താം. എന്നിട്ട് മതി കുഞ്ഞുങ്ങൾ. എന്ത് പറയുന്നു? പിന്നെന്താ, എനിക്ക് എപ്പോഴേ സമ്മതം. ഏട്ടനും ഈ ഗൾഫൊക്കെ മതിയാക്കി ഇവിടെ വല്ല ജോലിയും നോക്ക്. ഒന്നുമില്ലേലും എന്നും കാണെങ്കിലും ചെയ്യാല്ലോ? യേയി….. യേയി, വെറുതെ ഇരിക്ക്. ഇക്കിളാവുന്നു. എന്റെ മോളെ. രണ്ട് വർഷം കാണാതെ ഇരുന്നിട്ട് ഈ വയറ്റിൽ ഇങ്ങനെ മുറുകെ പിടിക്കുമ്പോൾ ഉള്ള സുഖം, എന്നും കണ്ടാൽ കിട്ടുമോ? അതില്ല. എന്ന് കരുതി ഇന്ന് അഭ്യാസം ഒന്നും വേണ്ടാട്ടോ. പിരിയഡ്സ് കഴിഞ്ഞ് 10 ദിവസം ആയതേ ഉള്ളൂ. ആഹാ 10 ആയോ? ഇപ്പോൾ ശരിയാക്കിത്തരാം. അയ്യോ എന്റേൽ ഗുളിക ഒന്നുമില്ല. പോയേ മാറി. ഞാനും പച്ചയാടി. അയ്യോ വേണ്ടാ, നമ്മുടെ പ്ലാനിങ്🙆‍♀️ നീയൊന്നു ചുമ്മാതിരി,…

Read More

“വിശേഷം” ഒന്നും ആയില്ലേ മോളെ? ആർക്കാ കുഴപ്പം? ഡോക്ടർക്ക് !!! ഡോക്ടർക്കോ? അതേ ആന്റി. ഞങ്ങൾ ഇന്നലെ കാണാൻ പോയ ഡോക്ടർക്ക് കോവിഡ് ആയെന്ന് ഏട്ടൻ പറയുന്നത് കേട്ടു. കോവിഡൊക്കെ ഇപ്പോഴും ഉണ്ടോ? ഞാൻ അതല്ല മോളെ ഉദ്ദേശിച്ചത്. നിന്റെ കൂടെ കെട്ട് നടന്ന ഗോപാലന്റെ മോൾക്ക് ഇത് രണ്ടാമത്തെ പേറാണ്. നിങ്ങൾക്കും കാണില്ലേ ആഗ്രഹം? അങ്ങനെ പറയല്ലേ ആന്റി. ആന്റിയുടെ കൂടെ പഠിച്ച ശകുന്തള ചേച്ചിക്ക് കെട്ടിയോന്മാർ മൂന്ന് ആണെന്നാ കര കമ്പി. എന്ന് കരുതി സൽസ്വാഭാവി ആയ ആന്റിക്ക് അങ്ങനെ പറ്റുമോ? അഥവാ പറ്റിയാൽ തന്നെ ആന്റി കേവലം മൂന്ന് പേരിൽ ആന്റി സംതൃപ്തി അടയുമോ? എടി കൊച്ചേ, എന്നാ വർത്താനമാടി നീ ഈ പറയുന്നത്? വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം കേട്ടല്ലോ? ചുമ്മയാണോ നിനക്കൊക്കെ കുഞ്ഞുങ്ങൾ ഉണ്ടാവാത്തത്. പ്ഫാ പറട്ട കിളവി. മിണ്ടി പോകരുത്. ഞാൻ കുറേ നാള് കൊണ്ടേ നിങ്ങളെ നോക്കി വെച്ചേക്കുക ആയിരുന്നു. വർഷങ്ങളായി ഒരു…

Read More