എത്രയും സ്നേഹം നിറഞ്ഞ എന്ന ആമുഖമൊക്കെ വലിച്ചു വാരി എഴുതുന്നതിനേക്കാൾ എന്റെ മനസ്സിലുള്ളത് ഈ കത്തിലൂടെയെങ്കിലും ചേച്ചിയിൽ എത്തിക്കാനുള്ള വെപ്രാളം കൊണ്ടാണ് ഇക്കുറി ഞാൻ പേന എടുത്തിരിക്കുന്നത്…
ഞാൻ ആദ്യമായിട്ട് ചേച്ചിയെ നേരിൽ കാണുന്നത് 2015 നവംബർ പതിനൊന്നിന് ആയിരുന്നു. ദിവസം ബുധനാഴ്ചയായിരുന്നു എന്നാണ് നേരിയ ഓർമ്മ.
ചുരുക്കി പറഞ്ഞാൽ ചേച്ചിയുടെ നോട്ടീസ് പിരീഡ് തീർന്ന ദിവസം. ഞാൻ അന്ന് ഇന്റർവ്യൂന് വേണ്ടി ജയചന്ദ്രൻ സാറിന്റെ മുമ്പിൽ ഇരിക്കയായിരുന്നു. ഒരു മിന്നായം പോലെ FAREWELL കഴിഞ്ഞു മടങ്ങിയ ചേച്ചിയുടെ ഇടുപ്പ് വശമാണ് ഞാൻ ആദ്യം കാണുന്നത്.
വേഷം മെറൂൺ കളർ സാരി. ബ്ലൗസിന്റെ കളർ നോക്കാൻ പറ്റിയില്ല.
അതായത് ചുറ്റുമതിൽ കൊണ്ട് തീർത്ത ഞാൻ ഇരുന്ന ക്യാബിനിന്റെ മുന്നിൽ കൂടി ചേച്ചി നടന്നു പോയെന്ന് സാരം.
എന്താ പഴയ കമ്പനിയിൽ നിന്നും റിസൈൻ ചെയ്തത്?
ജോലി അന്നവും പെണ്ണ് ഒന്ന് പോയാൽ നാളെ നൂറ് വരും എന്ന വിശ്വാസത്തോടെ അന്ന് ഞാൻ ചേച്ചിയെ കൂടുതൽ സ്കാൻ ചെയ്യാൻ നിൽക്കാതെ ജയചന്ദ്രൻ സാറിന്റെ ചോദ്യത്തിന് ഉത്തരം നൽകി.
കൃത്യം 4 ദിവസത്തിന് ശേഷം ഞാൻ അവിടെ ജോലിക്കും കയറി. പല സഹപ്രവർത്തകരിൽ കൂടി ചേച്ചിയെ കുറിച്ച് ഞാൻ കൂടുതൽ അറിഞ്ഞ ദിനങ്ങൾ.
ആ മാസം അത് വരെ ഏറ്റവും കൂടുതൽ പോളിസി ലോഗിൻ ചെയ്തതും ചേച്ചിയായിരുന്നു. ബ്രാഞ്ചിൽ കയറി വരുമ്പോൾ തന്നെ ഫ്ലെക്സിൽ ചേച്ചിയുടെ പടം ഉണ്ടായിരുന്നു.
സാക്ഷാൽ ഉണ്ണിമേരിക്ക് ജയഭാരതിയിൽ ഉണ്ടായ മൊതല്…
സത്യം പറയാലോ ആദ്യത്തെ ആ ഏഴ് ദിവസങ്ങളിൽ ചേച്ചിയുടെ മുഖം കണ്ടു കൊണ്ടാണ് ഞാൻ ബ്രാഞ്ചിലെ ഓരോ ദിവസവും ആരംഭിച്ചിരുന്നത്.
മനോരമ വീക്കിലിയിലൊക്കെ വരുന്ന വര പോലെ മനോഹരമായ ഒരാളുടെ ഭാര്യയും 2 മക്കളുടെ അമ്മയുമായ ചേച്ചിയുടെ ഇടുപ്പ് വശവും നേരിട്ട് കാണാത്ത മുഖവും ഒരു One side അവിഹിതത്തിനുള്ള എല്ലാ സാധ്യതകളും എന്നിലെ ഇരുപത്തിയൊന്നുകാരന്റെ മുന്നിൽ തുറന്നു തന്നു.
പതിയെ ഞാൻ ചേച്ചിയുടെ Face book ഐഡി കണ്ടെത്തി. ഉള്ളത് പറയാലോ റിക്വസ്റ്റ് ചേച്ചി സ്വീകരിച്ചെങ്കിലും ഇൻബോക്സ് എന്ന ഫലഭൂഷ്ടമായ മണ്ണിലേക്ക് ചേച്ചിയുടെ വരവ് വളരെ വിരളമായിരുന്നു.
ഉദയനാണ് താരത്തിൽ ശ്രീനിവാസൻ പറയും പോലെ എന്റെ തല, എന്റെ ഭർത്താവ്, എന്റെ മക്കൾ…
ഏത് പോസ്റ്റ് നോക്കിയാലും ഇതൊക്കെ തന്നെ കാണാൻ ഉള്ളത്.
ചേച്ചിയുടെ കുലസ്ത്രീ ലോകത്ത് നമുക്കൊന്നും ഒരു വാഴക്കുല വെക്കാനുള്ള സ്കോപ്പ് പോലും ഇല്ല എന്ന് കണ്ടതോടെ ഞാൻ ചേച്ചിയെ Unfriend ചെയ്തു…
വർഷങ്ങൾ കടന്നു പോയി…
Instagram കുറച്ചു കൂടി പോപ്പുലർ ആയ നാളുകൾ.
പക്ഷെ എത്ര നോക്കിയിട്ടും ചേച്ചിയുടെ ഐഡി എനിക്ക് കണ്ടു പിടിക്കാൻ സാധിച്ചില്ല.
ഒടുവിൽ ഞാൻ അത് കണ്ടു പിടിച്ചു.
അന്നത്തെ FB യിലെ പേര് വെച്ച് തിരഞ്ഞു നടന്ന ഞാൻ ആരായി?
ചേച്ചിയുടെ ഇൻസ്റ്റാ ഐഡി യുടെ പേര് മനം മയക്കണ ജിന്ന് 😳😳😳
അതും കുത്തും കോമയും ആർക്കും വേണ്ടാത്ത അടിവരയും ഇട്ടുള്ള സ്റ്റൈലൻ ഫോണ്ട്.
ഇതൊക്കെ താണ്ടി ഇങ്ങ് എത്തണമെങ്കിൽ തന്നെ ഒരു വ്യാഴവട്ടം എടുക്കും.
FB യിലെ കതിരും കൊത്തി കൊണ്ട് പോകുന്ന പ്രാവിന്റെ ഗുഡ് മോർണിംഗ് ഇടുന്ന അമ്മാവന്മാരോ എന്തിനേറെ കുടുംബത്തിലുള്ള ഒറ്റയെണ്ണത്തിനെ പോലും പരിസരത്ത് അടിപ്പിക്കാത്ത ഒരടിപൊളി ഇൻസ്റ്റാ ലോകം.
ചേച്ചി തീ ആണ്.
ഇവിടെ ഭർത്താവില്ല, സിന്ദൂരമില്ല, മക്കളില്ല, കുടുംബ ഫോട്ടോ ഇല്ലേ ഇല്ല.
ആദ്യത്തെ സ്റ്റോറി നോക്കി.
കൊതിപ്പിച്ചു കടന്നു കളയുക എന്ന് പറയും പോലത്തെ പല തരം പോസ്റ്റുകൾ.
അടുത്ത തവണ കുറച്ചു കൂടി കാണിക്കാം മുത്തേ…
ഇജ്ജാതി കമന്റ് ബോക്സ്.
ചേച്ചി ഉള്ളത് പറയാലോ ഇത്രയൊക്കെ ഞാനും ആഗ്രഹിച്ചോളൂ.
വാർത്തെടുക്കുക, വരച്ചെടുക്കുക, വളച്ചെടുക്കുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. ചേച്ചിയെ കണ്ടപ്പോൾ…
വാക്കുകൾ കിട്ടുന്നില്ല… മനസ്സ് പറയുന്നിടത്ത് ഇടത്തേ കൈ നിൽക്കാത്ത അവസ്ഥ. ഇനി കുറ്റബോധത്തിന്റെ നിമിഷങ്ങളാണ്…
വേണ്ടായിരുന്നു…
പക്ഷെ…
ഇന്നെങ്കിലും ചേച്ചി എന്റെ ഇൻസ്റ്റഗ്രാം മെസ്സേജ് തുറക്കും എന്ന വിശ്വാസത്തോടെ ചേച്ചിയുടെ മെയ്യഴക് കണ്ട് കട്ട ഫാനായ സ്വന്തം മെയ്യഴകൻ…
എന്റെ ഉണ്ണി മേരി ചേച്ചിക്ക് വേണ്ടി ഖൽബാണ് ഫാത്തിമയിലെ ആ പാട്ട് കേട്ട് ഞാൻ നിദ്രയിലേക്കാഴുന്നു…
🎵കാറ്റവളെ കണ്ട് പറയേണം
ഖൽബിനുള്ളിൽ ഞാൻ കൂടു കൂട്ടാം
തത്തിക്കളിക്കാനും കൊഞ്ചിപ്പറയാനും
ഒന്നിച്ചുറങ്ങാനും കൊതിയുണ്ടെന്ന്🎵
✍️©️ ദർശരാജ്. ആർ.
Koottaksharangal
എന്റെ രചന

