Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിഭജനത്തിന്റെ മാറ്റൊലികൾ
Contests ജീവിതം

വിഭജനത്തിന്റെ മാറ്റൊലികൾ

By Deepika AjithOctober 28, 2023Updated:October 28, 20234 Comments3 Mins Read55 Views
Bookmark Now
Please login to bookmark Close

No account yet? Register

” ഇസ്രായേലിൽ നിന്നും ശ്രീകല മടങ്ങി വരുന്നില്ല എന്നാണ് പറയുന്നത്. ” ചായ കുടിക്കാൻ ഇരുന്നപ്പോൾ അച്ഛൻ പറഞ്ഞത് കേട്ട് വല്ലാത്ത വിഷമം തോന്നി. അച്ഛൻ പണ്ട് ജോലി ചെയ്തിരുന്നപ്പോൾ ഇടയ്ക്കിടെ വീട്ടിലേക്ക് വരുമായിരുന്നു.

” കിട്ടാവുന്ന ഇടങ്ങളിൽ നിന്നുമെല്ലാം കടം വാങ്ങിയാണ് ജോലിക്കായി അങ്ങോട്ടേക്ക് ചെന്നത്. മടങ്ങി വന്നാൽ ഈ കടം എല്ലാം എങ്ങനെ തീർക്കും മാഷേ എന്നാണ് അവൾ ചോദിക്കുന്നത്. കടക്കാരുടെ മുന്നിൽ പെട്ടാൽ അവർ വെറുതെ വിടില്ല. അതിനേക്കാൾ ഭേദം ഈ യുദ്ധഭൂമി തന്നെയാണ് എന്നാ അവൾ പറയുന്നത്. ” അച്ഛൻ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

” പാവം. ഈ യുദ്ധം ഒക്കെ നടക്കുമ്പോൾ അവിടെ ഉള്ളവർ എന്ത് ധൈര്യത്തിലാണ് ആവോ അവിടെ തന്നെ കഴിയുന്നത്. ” ഞാൻ ന്യൂസ്‌ ചാനലിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു.

” അങ്ങനെ ഒരു അവസ്ഥയിൽ പെട്ടു പോയാൽ അനുഭവിച്ചേ മതിയാവൂ. നിനക്ക് ഓർമ്മയില്ലേ പണ്ട് ബാബ്റി മസ്ജിദ് തകർത്ത സമയം. ” അച്ഛൻ അമ്മയോട് ആ ചോദ്യം തൊടുത്തു വിട്ടപ്പോൾ അച്ഛന്റെ നാവിൽ നിന്നും ഒരു ജീവിതാനുഭവം പുറത്തേക്ക് ചാടാൻ വെമ്പുന്നത് ഞാൻ കണ്ടു.

” പിന്നേ. ഹോ! ആ ദിവസങ്ങൾ മറക്കാൻ പറ്റുമോ? ജീവനും കയ്യിൽ പിടിച്ചു ജീവിച്ച നാളുകൾ. ” അമ്മയുടെ ശരീരത്തിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞത് ഞാൻ ശ്വാസമടക്കി കണ്ടു.

” അന്ന് ഞങ്ങൾ ബോംബെയിൽ അന്ധേരിയിൽ താമസിക്കുന്ന സമയം. 1992 ൽ ആണ് ബാബ്റി മസ്ജിദ് ചില ഹിന്ദുത്വവാദികൾ തകർക്കുന്നത്. അതോടെ ഹിന്ദു മുസ്ലിം കലാപം പൊട്ടി പുറപ്പെട്ടു. 1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചതിന്റെ ഒപ്പം തന്നെ മറ്റൊരു ശാപവും ലഭിച്ചു. വിഭജനം.

ആ വിഭജനത്തിന്റെ മാറ്റൊലികൾ നമ്മുടെ രാജ്യത്ത് വർഷങ്ങൾക്ക് ശേഷവും മുഴങ്ങി കേട്ടിരുന്നു എന്നതിന്റെ തെളിവായിരുന്നു പിന്നീട് രാജ്യം കണ്ട കാഴ്ചകൾ. ഹിന്ദുക്കളും മുസ്ലിങ്ങളും സാഹോദര്യം മറന്ന് പരസ്പരം മുറിവേൽപ്പിച്ചു. കൊലപ്പെടുത്തി. സ്ത്രീകളെ പിച്ചിച്ചീന്തി. “

അച്ഛന്റെ വാക്കുകൾ ശ്വാസമടക്കി ഞാൻ കേട്ടിരുന്നു.

” എന്നിട്ട്? 1992 ഡിസംബർ എന്ന് പറയുമ്പോൾ ഞാൻ അമ്മയുടെ വയറ്റിൽ ഉണ്ട്. “

”മം. സമാധാനവും സന്തോഷവും വേണ്ട സമയത്ത് കലാപഭൂമിയിൽ കഴിയാനായിരുന്നു എന്റെ വിധി. ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ മുന്നിലുള്ള തെരുവിൽ ഒക്കെ എപ്പോഴും നമ്മളുടെ സുഹൃത്തുക്കൾ റോന്ത്‌ ചുറ്റിയിരുന്നു. ആകെ ഭയന്ന് കഴിഞ്ഞ നാളുകൾ. ഒരിക്കൽ ജനാല തുറന്നപ്പോൾ കത്തി നശിക്കുന്ന കടയും വീടുമാണ് കണ്ടത്. പകലെന്നോ രാത്രിയെന്നോ ഇല്ലാതെ നിലവിളികൾ ഉയർന്നു കേട്ടിരുന്നു. ഉറക്കം നഷ്ടപ്പെട്ട രാത്രികൾ. “

” അമ്മ എന്നിട്ട് ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ. ” ഞാൻ ഒരല്പം പരിഭവത്തോടെ പറഞ്ഞു.

” ഓർക്കാൻ ഒരിക്കലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ എങ്ങനെ പറയാനാണ്. ഇന്ന് ഈ വിഷയം വന്നപ്പോൾ പറഞ്ഞുവെന്നേ ഉള്ളൂ. “

” മം. എന്നിട്ട്? “

” കലാപം പൊട്ടിപുറപ്പെട്ടത്തോടെ ജോലിക്ക് പോലും പോവാൻ കഴിയാത്ത അവസ്ഥയായി. ” അച്ഛൻ തുടർന്നു.

” അന്ന് ഞാൻ ബൂംക്ലബ്‌ എന്ന ബയിങ്ങ് കമ്പനിയിൽ ക്വാളിറ്റി ഇൻസ്‌പെക്ടർ ആണ്. ( അച്ഛൻ ഗാർമെന്റ്സ് ഫീൽഡിൽ ആണ് ആ കാലത്ത് ജോലി ചെയ്തിരുന്നത്. ) കമ്പനിയിൽ നിന്നും ഇൻസ്‌പെക്ഷൻ നടത്താൻ പല സ്ഥലങ്ങളിലും പോവേണ്ടി വരാറുണ്ട്. അങ്ങനെ ബാംഗ്ലൂർ ഉള്ള ഒരു യൂണിറ്റിൽ ഇൻസ്‌പെക്ഷന് വേണ്ടി പോവേണ്ടതായി വന്നു. സാധാരണ ഫ്ലൈറ്റ് ടിക്കറ്റ് ഏജൻസിക്കാർ കമ്പനിയിൽ കൊണ്ടു വന്നു തരും. എന്നാൽ ഇത്തവണ അവർക്ക് ടിക്കറ്റ് എത്തിക്കാൻ കഴിഞ്ഞില്ല. ജോലിയുടെ നിലനിൽപ്പിന്റെ പ്രശ്നമായത് കൊണ്ട് ഞാൻ തന്നെ പോയി ടിക്കറ്റ് വാങ്ങാൻ തീരുമാനിച്ചു. ബാന്ദ്ര ഈസ്റ്റിൽ ആണെന്ന് തോന്നുന്നു അന്ന് പോവേണ്ടിയിരുന്നത്. തലേ ദിവസം മുതൽ ആ ഭാഗങ്ങളിൽ കലാപം കൂടുതൽ ശക്തമാണ് എന്ന് പത്രത്തിൽ വായിച്ചിരുന്നു. പക്ഷെ പോയി ടിക്കറ്റ് വാങ്ങുക എന്നതല്ലാതെ മറ്റൊരു മാർഗവും എന്റെ മുന്നിൽ ഇല്ലായിരുന്നു. “

സ്റ്റേഷനിന്റെ പടിഞ്ഞാറേ വശത്ത് ഇറങ്ങി ഞാൻ നടക്കാൻ തുടങ്ങി. എപ്പോഴും ശബ്ദമുഖരിതമായ ബാന്ദ്രയിൽ പക്ഷെ അന്ന് ശ്മശാനമൂകതയാണ് എന്നെ വരവേറ്റത്.  ആകെ ഭയചകിതനായി ഞാൻ മുന്നോട്ട് നടന്നു.

പെട്ടെന്നാണ് ഒരു മുസ്ലിം പള്ളിയിൽ നിന്നും രണ്ടു മൂന്ന് തോക്കുധാരികൾ മുന്നിലേക്ക് ചാടിയത്.  ഞാൻ ആകെ നിന്ന് വിയർക്കാൻ തുടങ്ങി. വീട്ടിൽ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന നിന്റെ അമ്മയുടെ മുഖമായിരുന്നു അപ്പോൾ മനസ്സിൽ. പെട്ടെന്ന് എന്തോ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.

പോലീസുകാർ.

അവർ നടന്നടുക്കുമ്പോൾ ഈശ്വരനെ തന്നെ ഞാൻ കണ്മുന്നിൽ കണ്ടു. കലാപം നിയന്ത്രിക്കാൻ   റോന്തു ചുറ്റുകയായിരുന്ന പോലീസുകാർ ആയിരുന്നു അവർ.

” നിങ്ങൾ അപകടത്തിലാണ്. ഒരിക്കലും നിങ്ങൾ ഇവിടെ വരാൻ പാടില്ലായിരുന്നു. ” അതിലൊരു പോലീസുകാരൻ പറഞ്ഞത് ഇപ്പോഴും ഭയത്തോടെയാണ് ഓർക്കുന്നത്. ഈശ്വരാകൃപ ഒന്നു കൊണ്ട് മാത്രമാണ് അന്ന് ജീവനോടെ തിരികെ വീട്ടിൽ എത്തിയത്. “

അച്ഛൻ പറഞ്ഞു നിർത്തി.

” ഇത്രയൊക്കെ നേരിട്ട് അനുഭവിച്ചിട്ടാണോ ഇത്രയും കാലം പറയാതെ ഇരുന്നത്? ” മനസ്സിന്നേറ്റ മരവിപ്പ് ഒന്ന് കുറഞ്ഞപ്പോൾ ഞാൻ അച്ഛനെ നോക്കി.

” നേരത്തെ അമ്മ പറഞ്ഞത് പോലെ…ഓർക്കാൻ ഒരിക്കലും ഇഷ്ടമില്ലാത്ത കാര്യങ്ങൾ എങ്ങനെ പറയാനാണ്.?”

Post Views: 20
2
Deepika Ajith

4 Comments

  1. Nafs nafs on October 29, 2023 12:22 PM

    നന്നായിട്ടെഴുതി.🥰

    Reply
    • Deepika Ajith on October 29, 2023 2:31 PM

      Thank you

      Reply
  2. Nishiba M on October 28, 2023 5:36 PM

    ചില നേർക്കാഴ്ച്ചകൾ

    Reply
    • Deepika Ajith on October 28, 2023 6:13 PM

      സത്യം. കേട്ടപ്പോൾ വല്ലാത്ത ഭയം തോന്നി…

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.