Author: Deepika Ajith

പപ്പാ… ആയിരം കാതങ്ങൾക്ക് അകലെയെന്ന പോൽ ആ വിളി ക്ളീറ്റസ് കേട്ടു. കണ്ണുകൾ തുറക്കാൻ എത്ര ആയാസപ്പെട്ടിട്ടും കഴിയുന്നില്ല. നനവുള്ള ഒരു തുണി ഉപയോഗിച്ച് ആരോ കണ്ണിന് മുകളിലൂടെ തുടച്ചു. ” കണ്ണിൽ പഴുപ്പാണ്. ചൂടല്ലേ. ” രമണി ആണോ? അല്ല. ഒരിക്കലും അവളാവില്ല. മറ്റേതോ ഒരു സ്ത്രീയുടെ ശബ്ദമാണ് അത്. ” മോള് എന്ന് വന്നു? ” കണ്മുന്നിൽ നിൽക്കുന്നവളുടെ മുഖത്തേക്ക് നോക്കാൻ കഴിയുന്നില്ല. എങ്ങനെ കഴിയും? എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ താൻ ഉപേക്ഷിച്ചു കളഞ്ഞവൾ അല്ലേ ഇത് ? അച്ഛനില്ലായ്മയിൽ വളർന്നവൾ. ഇന്ന് മൂന്ന് പെൺകുട്ടികളുടെ അമ്മയാണവൾ. ” പ്രേം ? ” ” ഞാൻ തനിച്ചേ ഉള്ളൂ. ” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. അവളെ അങ്ങനെയാക്കിയതും താനല്ലേ? എന്നും ക്ലാരയെ, അവളുടെ അമ്മയെ അടിച്ചൊതുക്കുന്നത് കണ്ട് ഒരു മൂലയ്ക്ക് ചുരുണ്ടു കൂടി ഇരിക്കുന്ന പന്ത്രണ്ട് വയസ്സുകാരിയുടെ മുഖം കണ്മുന്നിൽ തെളിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ ഈറനണിഞ്ഞു.…

Read More

” ഭഗവാനേ… പ്രസവമുറിയിൽ ആണ് ഇന്നത്തെ പോസ്റ്റിങ്ങ്‌. ആദ്യമായിട്ടാണ്. എല്ലാ ജോലിയും കൃത്യമായി ചെയ്യാൻ കഴിയേണമേ. ” ഉണ്ണിക്കണ്ണനെ നോക്കി കൈകൾ കൂപ്പി പ്രാർത്ഥിക്കുമ്പോഴാണ് പിന്നിൽ ഒരു മുരടനക്കം കേട്ടത്. ” ഇങ്ങനെ പുള്ളിക്കാരനെ മാത്രം കണ്ടാൽ മതിയോ? ഈയുള്ളവന്റെ മുഖത്തേക്ക് കൂടി നോക്കരുതോ? ” ആ സ്വരം കേട്ടതും ഭാമയുടെ നെഞ്ചം തുടിച്ചു. തിരിഞ്ഞു നോക്കി അവനൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ടവൾ പുറത്തേക്ക് ഇറങ്ങി. പിന്നാലെ അവനും. ” ഇന്ന് ലേബർ റൂം ഡ്യൂട്ടി ആണ് ഉണ്ണിയേട്ടാ. ആകെ ഒരു വെപ്രാളം. ” ഉണ്ണിയുടെ നെറ്റിയിൽ ചന്ദനം തൊട്ട് കൊടുത്തു കൊണ്ടവൾ അത് പറയുമ്പോൾ അവൻ അതേ പുഞ്ചിരിയോടെ നിന്നു. ” എന്തിന്? നീ ഇപ്പോൾ ട്രെയിനി അല്ലേ. ഹെഡ് നഴ്സിന്റെ മേൽനോട്ടം ഉണ്ടാവുമല്ലോ. എന്റെ ഭാമക്കുട്ടി പേടിക്കാതെ ആശുപത്രിയിലേക്ക് ചെല്ല്. ഇല്ലെങ്കിൽ വാ. ഞാൻ തന്നെ കൊണ്ടു വിടാം. ” ബൈക്കിന്റെ താക്കോൽ കറക്കി കൊണ്ട് അവൻ ബൈക്കിന്റെ…

Read More

” ഇസ്രായേലിൽ നിന്നും ശ്രീകല മടങ്ങി വരുന്നില്ല എന്നാണ് പറയുന്നത്. ” ചായ കുടിക്കാൻ ഇരുന്നപ്പോൾ അച്ഛൻ പറഞ്ഞത് കേട്ട് വല്ലാത്ത വിഷമം തോന്നി. അച്ഛൻ പണ്ട് ജോലി ചെയ്തിരുന്നപ്പോൾ ഇടയ്ക്കിടെ വീട്ടിലേക്ക് വരുമായിരുന്നു. ” കിട്ടാവുന്ന ഇടങ്ങളിൽ നിന്നുമെല്ലാം കടം വാങ്ങിയാണ് ജോലിക്കായി അങ്ങോട്ടേക്ക് ചെന്നത്. മടങ്ങി വന്നാൽ ഈ കടം എല്ലാം എങ്ങനെ തീർക്കും മാഷേ എന്നാണ് അവൾ ചോദിക്കുന്നത്. കടക്കാരുടെ മുന്നിൽ പെട്ടാൽ അവർ വെറുതെ വിടില്ല. അതിനേക്കാൾ ഭേദം ഈ യുദ്ധഭൂമി തന്നെയാണ് എന്നാ അവൾ പറയുന്നത്. ” അച്ഛൻ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി. ” പാവം. ഈ യുദ്ധം ഒക്കെ നടക്കുമ്പോൾ അവിടെ ഉള്ളവർ എന്ത് ധൈര്യത്തിലാണ് ആവോ അവിടെ തന്നെ കഴിയുന്നത്. ” ഞാൻ ന്യൂസ്‌ ചാനലിൽ നിന്നും കണ്ണെടുക്കാതെ പറഞ്ഞു. ” അങ്ങനെ ഒരു അവസ്ഥയിൽ പെട്ടു പോയാൽ അനുഭവിച്ചേ മതിയാവൂ. നിനക്ക് ഓർമ്മയില്ലേ പണ്ട് ബാബ്റി മസ്ജിദ് തകർത്ത…

Read More

കാലത്തിന്റെ കണക്കെടുപ്പിൽ സ്നേഹം ദുഃഖമായി പിന്നെ പാപത്തിന്റെ ചുമടായി മാറിയ ഒരു നാടൻ പെൺകിടാവിന്റെ ജീവിത ഗാഥ. ശ്രീ. എം. ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി 1981 ൽ കെ. എസ്. സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോൾ എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ വാചകം ആണിത്. വളരെ അധികം സങ്കീർണ്ണമായ ജീവിതത്തെ വളരെ കയ്യൊതുകത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞ ഈ സിനിമയ്ക്ക് ദേശീയ അവാർഡ് ജൂറിയുടെ കയ്യടി നേടാൻ കഴിഞ്ഞതിൽ ഒട്ടും അതിശയമില്ല. 1975 ൽ ശ്രീ എം. ടി. വാസുദേവൻ നായരുടെ തന്നെ ചെറുകഥയായ ഓപ്പോൾ തന്നെയാണ് പിന്നീട് തിരക്കഥയാക്കി മാറ്റിയത്. സിനിമയ്ക്ക് വേണ്ടി ചില മാറ്റങ്ങളും കൂട്ടിച്ചേർക്കലും നടത്തിയത് ദൃശ്യാവിഷ്കാരത്തെ കൂടുതൽ മനോഹരമാക്കിയതേ ഉള്ളൂ. പ്രണയത്താൽ വഞ്ചിക്കപ്പെട്ട ഓപ്പോളിന്റെ ജീവിതം അപ്പുവിന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമയിൽ കാണിക്കുന്നത്. ഉടപ്പെറന്നോൾ എന്ന വാക്കിൽ നിന്നും രൂപാന്തരം സംഭവിച്ച് ഓപ്പോൾ ആയതാണ്. അതായത് ഇവിടെ അപ്പുവിന്റെ മൂത്തസഹോദരിയായിട്ട് ആണ് മാളുവിനെ നമ്മൾ…

Read More