Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വിവാദം അല്ല വിവേകം ആണ് ഉണ്ടാകേണ്ടത്
സാമൂഹ്യപ്രശ്നങ്ങൾ

വിവാദം അല്ല വിവേകം ആണ് ഉണ്ടാകേണ്ടത്

By Soumya KumarOctober 29, 2023Updated:December 4, 20239 Comments4 Mins Read307 Views
Bookmark Now
Please login to bookmark Close

No account yet? Register

കഴിഞ്ഞ ദിവസം സജീവ ചർച്ചയായ വിഷയത്തിൽ പോസ്റ്റ്‌ ഇടണ്ട എന്നാണ് ഓർത്തിരുന്നത്.

അതിന് പ്രധാന കാരണം ചർച്ചകൾ നടന്നത് സുരേഷ് ഗോപിയുടെ രാഷ്ട്രീയം നോക്കിയും ആ ലേഡിയുടെ ചാനൽ നോക്കിയും ആയിരുന്നു

ഇന്ന് ഏത് കമന്റ് ഇട്ടാലും ആളുടെ പേര് നോക്കിയാണല്ലോ ആളുകൾ മറുപടി പറയുന്നത്.

മമ്മൂട്ടി ടെ ഫിലിം മോശമാണെന്ന് ഹിന്ദു നാമധാരിയും മോഹൻലാൽ ഫിലിം മോശമെന്ന് മുസ്ലിം നാമധാരിയും പറഞ്ഞാൽ 🙆‍♀️🙆‍♀️🙆‍♀️ കാലം പോയൊരു പോക്കേ 😔😔😔

ഇത് കേട്ട എന്റെ മനസ് എന്നോട് പറയുന്നു :: കുട്ടി വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 🤪🤪

Ok മനസേ ഞാൻ വിഷയത്തിലേക്ക് വരാം

അപ്പോൾ നമ്മൾ പറഞ്ഞു വന്നത് ഞാൻ സുരേഷ് ഗോപി ഒരു വനിതാ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന വിഷയത്തിൽ ഇപ്പോൾ പോസ്റ്റിടാൻ ഉണ്ടായ കാരണം ആണ്

ഇന്ന് രാവിലെ എന്റെ ഒരു fb ഫ്രണ്ട് രാഷ്ട്രീയപരമല്ലാത്ത ഒരു പോസ്റ്റ്‌ ഇട്ടത് കണ്ടു

സുരേഷ് ഗോപി തെറ്റ് ചെയ്തെന്ന് വിശ്വസിക്കുന്നില്ല

ആ നടനെ 99% പേർക്കും ഇഷ്ടമാണ് അതുകൊണ്ട് എല്ലാവരും അങ്ങനെ കരുതുന്നു

( രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഒരു വ്യക്തിയെ മോശമാക്കാൻ ഉപയോഗിക്കേണ്ടത് അല്ല രാഷ്ട്രീയം നോക്കാതെ അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ട അദ്ദേഹത്തെ ഇന്നത്തെ രാഷ്ട്രീയ പ്രവർത്തകർ കണ്ടു പഠിക്കണം 👌👌👌)

ഇനി ഈ വിഷയത്തിലെ എന്റെ അഭിപ്രായം പറയാം.

അയാൾ ആ പെണ്ണിന്റെ തോളിൽ കൈ വെച്ചത് തെറ്റായ ഉദ്ദേശത്തിൽ ആണെന്ന് തോന്നുന്നില്ല

എന്നാൽ അവർക്ക് അത് ഇഷ്ടം ആയില്ല അതും തെറ്റല്ല സുരേഷ് ഗോപിയെ മോശക്കാരൻ ആക്കാനും അല്ല

അവരുടെ അനിഷ്ടം അവർ പ്രകടിപ്പിച്ചിട്ടും അതിന് വില കൊടുക്കാതെ വീണ്ടും കൈ വെച്ചത് തെറ്റാണ് ( ആദ്യം മാറി നിൽക്കുന്നുണ്ട്, പിന്നെയും കൈ വെച്ചപ്പോൾ ആണ് അവർ കൈ എടുത്തു മാറ്റുന്നത് )

ഒരു പെണ്ണിനെ തൊടാൻ അവളുടെ അനുവാദം വേണം എന്നത് ഉള്ളിന്റെ ഉള്ളിൽ പോലും സുരേഷ് ഗോപി അംഗീകരിക്കുന്നില്ല എന്നതാണ് അതിന്റെ അർത്ഥം.

ജസ്റ്റ്‌ ഒന്ന് തൊട്ടല്ലേ ഉള്ളു അതിനെന്താ എന്ന് പറഞ്ഞു ന്യായികരിക്കുന്നവരും ലൈംഗികമായിട്ടല്ലാത്ത ഏത് സ്പർശനവും പെണ്ണിനോട് അവളുടെ അനുവാദം ഇല്ലാതെ ആകാം എന്ന് മനസ്സിൽ ഉള്ളവരാണ്.

പെണ്ണിന്റെ നോ ഒരു നോട്ടം കൊണ്ട് ആണെങ്കിലും അത് അംഗീകരിക്കുന്ന രീതിയിൽ ഇനി വരാനിരിക്കുന്ന പുതിയ തലമുറയെ വളർത്തിയെ പറ്റു എന്ന തിരിച്ചറിവാണ് ഈ സംഭവം സമൂഹത്തിന് നൽകുന്നത്.

( സുരേഷ് ഗോപി എന്ന വ്യക്തി/ നടൻ / രാഷ്ട്രീയക്കാരൻ ഇതൊന്നും പരിഗണിച്ചല്ല ഞാൻ പറഞ്ഞത്.)

അവൾ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് ചോദിക്കുന്നവരോട്….

അവൾ വാക്കാൽ പ്രതികരിച്ചില്ലെന്നേ ഉള്ളു എതിർപ്പ് ശരീര ഭാഷ കൊണ്ട് കാണിച്ചു

വീഡിയോ ഉൾപ്പെടെ കാണിച്ചു അവൾ ശബ്ദം ഉയർത്തിയിട്ട് പോലും അവളെ കുറ്റപ്പെടുത്തുന്ന നിങ്ങൾ ആ സ്പോട്ടിൽ അവൾ ശബ്ദം ഉയർത്തിയാൽ പറയും അദ്ദേഹം കൈകെട്ടി നിൽക്കുകയായിരുന്നു എന്നൊക്കെ 😔😔

ഞാൻ 5 il പഠിക്കുമ്പോൾ ഒരു ഓണത്തിന് ഞാൻ ഒരു ഷർട്ട്‌ മാറി വാങ്ങാൻ സ്വപ്നയിൽ പോയി അവിടെ വെച്ച് ഒരു ചേട്ടൻ എന്റെ ദേഹത്തു മുട്ടി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അയാൾ മാറി അപ്പോൾ ഒരു ചേച്ചി പറഞ്ഞു മോൾ വരും വരെ അയാൾ എന്നെ ചാരി നിൽക്കുകയായിരുന്നു മോളെ കണ്ടപ്പോൾ അങ്ങോട്ട് പോന്നതാണെന്ന്

അന്ന് അവിടെ വെച്ച് ഞാൻ അയാളോട് പറഞ്ഞു ” എടോ ഡ്രസ്സ്‌ എടുക്കാൻ വന്നാൽ എടുത്തിട്ട് പോകണം അല്ലാതെ കടയിൽ വരുന്ന പെണ്ണുങ്ങളെ തോണ്ടാൻ വരരുത് ”

ഒറ്റയ്ക്ക് ബസ് യാത്ര ചെയ്തിരുന്നത് കൊണ്ട് അത്യാവശ്യം ധൈര്യം എനിക്കുണ്ടാക്കി വെച്ചിരുന്നു

എന്നാൽ

വേറൊരു സംഭവം പറയാം

എനിക്ക് 17 വയസ് പ്രായം

ഞാൻ സ്കൂൾ വിട്ട് ഞാൻ എന്റെ സഹോദരന്റെ വീട്ടിലേക്ക് പോകുമ്പോൾ ഒരു 60 കഴിഞ്ഞ അപ്പൂപ്പൻ എന്നെ പുറകിൽ നിന്ന് വന്നു പിടിച്ചു

അയാൾ നന്നായി കുടിച്ചിരുന്നു

പെട്ടെന്ന് എനിക്ക് എന്റെ കാഴ്ച്ച നഷ്ടമായി എന്ത് ചെയ്യണമെന്ന് അറിയാതെയായി അതാരാണ് എന്ന് തിരിഞ്ഞു നോക്കാൻ പോലും എനിക്ക് പറ്റിയില്ല ഞാൻ ഉടനെ പാസ്റ്റർ എന്ന് വിളിച്ചു

കൊച്ചുവെളിക്കവലയിലെ ആ പാസ്റ്റർ ഫിലിമിലൊക്കെ കാണും പോലെ ചാടിയാണ് അങ്ങോട്ട് വന്നത് ( ആ വരവ് ഇപ്പോളും മനസിലുണ്ട് )

അപ്പുറത്തെ വീട്ടിലെ ഇക്കയും ഓടി വന്നു. അപ്പോളേക്കും ഞാൻ വീട്ടിലേക്ക് പോയി അമ്മ ഇറങ്ങി വന്നു

അന്ന് ആ അപ്പൂപ്പൻ ചോദിച്ചത് ഞാനൊന്ന് തൊട്ടല്ലേ ഉള്ളു ഗർഭം ഒന്നും ആയില്ലല്ലോ എന്നാണ്

( അതെ സത്യമാണ് അയാൾ തൊട്ടേയുള്ളു പക്ഷെ എന്റെ അനുവാദം ഇല്ലായിരുന്നു ആ നിമിഷം ഞാൻ ഒരുതരം മരവിച്ച അവസ്ഥയിൽ ആയിപ്പോയി )

ഇത് കേട്ടതും അവിടെ ഉണ്ടായിരുന്ന ഒരു ഇക്ക അയാൾക്കിട്ട് 2 പൊട്ടിച്ചു.

അയാൾ വീട്ടിൽ തിരിച്ചെത്തും മുമ്പ് അവിടെ പോലീസ് എത്തിയത് എന്റെ വീട്ടുകാർക്ക് ധൈര്യം ഉണ്ടായിട്ടാണ്.

എന്നാൽ അത് പ്രശ്നം ആക്കണ്ട എന്നും പ്രശ്നം ആയാൽ അത് എന്നെ ബാധിക്കും എന്നുമാണ് എല്ലാവരും എന്നോടും അമ്മയോടും പറഞ്ഞത്.

അന്ന് എന്റെ അമ്മ പറഞ്ഞു

” ഇത്തിരി ഇല്ലാത്ത ഇവളെ കയറി പിടിച്ചവൻ നാളെ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണിനെ വെറുതെ വിടുമോ ഇത് പ്രശ്നം ആക്കണം തെറ്റ് ചെയ്തവനാണ് പേടിക്കേണ്ടത് “എന്നാണ് ( അന്ന് എന്നെ കണ്ടിട്ടുള്ള എല്ലാവർക്കും അമ്മ പറഞ്ഞതിന്റെ അർത്ഥം മനസിലാകും 🤭 ഈ വിവരം അറിഞ്ഞവർ എല്ലാം ആ ആൾക്ക് ഇത്ര ദാരിദ്രമാണോ എന്നാകും ചിന്തിച്ചത് 🤣🤣🤣 ചുള്ളികമ്പിൽ 6 മീറ്റർ സാരി ചുറ്റിയത് പോലുള്ള എന്റെ രൂപം വെച്ചു നോക്കുമ്പോൾ സഹതപിച്ച നാട്ടുകാരെ കുറ്റം പറയാൻ പറ്റില്ല 😔🤭)

ആ ആളുടെ മോനും ഭാര്യയും അമ്മയെ വന്നു കണ്ടു കരഞ്ഞു മാപ്പ് പറഞ്ഞതിനാൽ ഞങ്ങൾ അത് കേസ് ആക്കിയില്ല

അന്ന് കേസ് ആക്കാത്തത് എല്ലാവരും പറഞ്ഞത് പോലെ എന്റെ ഭാവിക്ക് വേണ്ടിയായിരുന്നെങ്കിൽ പിന്നെ വഴി നടക്കാൻ വരെ എനിക്ക് പേടിയായേനെ.

ഇപ്പോൾ  ഒറ്റയ്ക്ക് ഏത് രാത്രിയിലും യാത്ര ചെയ്യാനോ ഒറ്റയ്ക് ഒരു വീട്ടിൽ കഴിയാനോ എനിക്ക് പേടിയില്ലാത്തത് അന്ന് ഞാൻ അല്ല ആ കിളവനാണ് തെറ്റ് ചെയ്തത് എന്ന് എന്റെ വീട്ടുകാർ എനിക്ക് പറഞ്ഞു തന്നത് കൊണ്ടാണ്.

പിന്നെ ഡ്രസ്സ്‌

അന്ന് ഞാൻ ttc ക്ക് പഠിച്ചത് കൊണ്ട് സാരിയാണ് ഉടുത്തത്

കല്യാണം കഴിഞ്ഞാണ് ആദ്യമായി ഞാൻ ഷാൾ ഇടാതെ ഡ്രസ്സ്‌ ഇട്ടത് വരെ 😔

അന്ന് എന്റെ കെട്ടിയോൻ എന്നോട് പറഞ്ഞു ഏത് ഡ്രസ്സ്‌ ഇടുന്നു എന്നതിലല്ല നിന്നോട് ഒരാൾ മോശമായി പെരുമാറിയാൽ നീ ആരുടേയും സഹായം നോക്കി പോകാതെ അപ്പോൾ തന്നെ പ്രതികരിക്കാൻ ധൈര്യം ഉണ്ടോ എന്നതിലാണ് കാര്യം എന്ന് 😍

ഇപ്പോൾ ഞാൻ ജീൻസും ടോപ്പും ഉൾപ്പെടെ ഇടാറുണ്ട് ഒരുത്തനും എന്നോട് മോശമായി പെരുമാറില്ല അത് സമൂഹത്തോടുള്ള എന്റെ വിശ്വാസം അല്ല എനിക്ക് എന്റെ ധൈര്യത്തിൽ ഉള്ള വിശ്വാസം ആണ്.

പറഞ്ഞു വന്നത് ഇതാണ്

ചില സമയങ്ങളിൽ പെണ്ണിന് പെട്ടെന്ന് ഒരു ഷോക്ക് ആകും അവൾ വല്ലാത്തൊരു മാനസിക അവസ്ഥയിൽ ആകും പെട്ടെന്ന് പ്രതികരിക്കാൻ ആകില്ല എങ്കിലും അവൾ അവളുടെ എതിർപ്പ് നോട്ടം കൊണ്ടോ ചലനം കൊണ്ടോ കാണിക്കും അതുകൊണ്ട് അതിനെയും പ്രതികരണം ആയി കണ്ടേ  പറ്റു.

എന്റെ കഥ ഇവിടെ പറഞ്ഞതിൽ പലർക്കും എതിർപ്പ് കാണും.

എന്നാൽ ഞാൻ ഒരു ടീച്ചർ ആണ് കുട്ടികളെ പ്രതികരിക്കാൻ പഠിപ്പിക്കേണ്ടവൾ ആണ്.

ഞാൻ സ്വയം പഴയ ഒരു ചെറിയ സംഭവത്തെ നാണക്കേട് ആയി കരുതിയാൽ എന്റെ മക്കൾ  നാളെ എങ്ങനെ പ്രതികരിക്കും?

(ഞാൻ പെൻഷൻ ആകും വരെ എത്ര എത്ര കുട്ടികൾ എന്റെ കൈയിലൂടെ പോകും അവരൊക്കെ ഭാവിയിലെ ഓരോ കുടുംബങ്ങൾ അല്ലേ?)

ചിത്രത്തിന് കടപ്പാട്:  ഗൂഗിൾ

Post Views: 43
7
Soumya Kumar

മനസിലെ ചിന്തകൾ സമൂഹത്തോട്പ ങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരാൾ

9 Comments

  1. Nishiba M on October 30, 2023 1:09 AM

    ചില യാഥാർത്ഥ്യങ്ങൾ

    Reply
  2. അനാമിക s on October 29, 2023 3:18 PM

    Well written 👍

    Reply
    • Soumya Kumar on October 29, 2023 8:52 PM

      😍🙏

      Reply
  3. Reshma lechus on October 29, 2023 2:30 PM

    ആര് തന്നെ ആയാലും ഒരാളുടെ അനുവാദം ഇല്ലാതെ തൊടാൻ പോലും പാടില്ല. ഓപ്പൺ ആയി തന്നെ പറഞ്ഞല്ലോ 👏🏻👏🏻👏🏻👏🏻👏🏻 പ്രശംസ അർഹിക്കുന്നു.. ഇനിയും ഇത് പോലെ തുറന്നു എഴുത്തുകൾ വരട്ടെ. Keep it up ചേച്ചി

    Reply
    • Soumya Kumar on October 29, 2023 8:52 PM

      😍😍🙏

      Reply
  4. Jisha Johnson on October 29, 2023 1:07 PM

    യോജിക്കുന്നു. ഞാൻ ആ വീഡിയോ കണ്ടതാണ്. SG ചെയ്തത് ശരിയായില്ല എന്ന് തന്നെയാണ് എനിക്കും തോന്നിയത്. ആ ലേഡി ഇദ്ദേഹം തോളിൽ കൈവെച്ചപ്പോൾ പുറകിലേക്ക് നീങ്ങിയിട്ടും ഇദ്ദേഹം കൈ മാറ്റുന്നില്ല. ആ നേരം അദ്ദേഹത്തിന്റെ മുഖഭാവം അവരുടെ ചോദ്യം ഇഷ്ടപ്പെടാത്തതിനുള്ള പ്രതികരണം എന്ന് തോന്നും. വീണ്ടും അവരുടെ തോളിൽ കൈ വെച്ചപ്പോൾ അവർ ആ കൈ എടുത്തു മാറ്റുന്നുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞു തീരും വരെ ആ കൈ വീണ്ടും വെയ്ക്കുന്നു. വീഡിയോ കണ്ടാൽ നരേന്ദ്രപ്രസാദ് ചില സിനിമകളിൽ ചെയ്യുന്ന വില്ലൻ റോൾ ഓർമ്മ വരും. സുരേഷ് ഗോപിയെ ഒരുപാട് ഇഷ്ടം ആയിരുന്നു. പക്ഷേ സമീപകാലത്ത് അദ്ദേഹം ചെയ്യുന്നതും പറയുന്നതും ഒരു വിഡ്ഢിത്തമോ വർഗ്ഗീയതയും ആയി തോന്നാറുണ്ട്.

    Reply
    • Soumya Kumar on October 29, 2023 8:53 PM

      🙏🙏😍

      Reply
  5. Rebecca izhak on October 29, 2023 1:06 PM

    Well said സൗമ്യ 👏👏
    പുരുഷനായാലും സ്ത്രീയായാലും ദേഹത്ത് തൊട്ടുള്ള സംസാരം അനാവശ്യമാണ്.

    Reply
    • Soumya Kumar on October 29, 2023 8:53 PM

      😍🙏😍

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.