Author: Soumya Kumar

മനസിലെ ചിന്തകൾ സമൂഹത്തോട്പ ങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരാൾ

#പലരുംപറയാൻകൊതിച്ചത് ഈ നിൽപ്പ് നിൽക്കേണ്ടി വന്നവർക്ക് അതിന്റെ ടെൻഷൻ മനസിലാകുമായിരിക്കും അല്ലേ? എന്നെ സംബന്ധിച്ച് അകത്തു കിടന്ന എന്നേക്കാൾ വേദന പുറത്ത് നിന്ന് ചേട്ടൻ അനുഭവിച്ചിട്ടുണ്ട്.  എന്നാലും പ്രസവത്തിന്റെ ഫുൾ ക്രെഡിറ്റ്‌ പെണ്ണിന് മാത്രം സ്വന്തം 😍🤭അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ 🤔സത്യത്തിൽ പ്രസവം എന്നത് കുറച്ചു മണിക്കൂറിന്റെ കാര്യമല്ല. അതിന് മുമ്പ് മാസങ്ങൾ ( 10 മാസം എന്ന് പൊതുവെ പറയും ) ഇതിനായി ഒരു തയാറെടുപ്പ് ഉണ്ട്.പ്രസവശേഷവും ഒരു നീണ്ട കാലയളവുണ്ട്.അമ്മയാകാൻ എത്ര കൊതിച്ചവർ ആണെങ്കിലും ഗർഭിണി ആകുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ ചേഞ്ച്‌ നമ്മുടെ സ്വഭാവത്തെ പാടെ മാറ്റും.ഓരോ ശാരീരിക മാറ്റത്തെയും പേടിയോടെ കാണും ചിലർക്ക് അതിന്റെ കൂടെ ഛർദി 🙆‍♀️ ആകെ വല്ലാത്തൊരു അവസ്ഥ 😔ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ് ഉണ്ടാകു എന്നൊക്കെ എല്ലാവർക്കും അറിയാം എന്നാലും ഗർഭം ധരിക്കുമ്പോൾ മനസ് ഡൌൺ ആകുന്നത് ആരും ശ്രദ്ധിക്കില്ല 😔അതിന്റെ കൂടെ സമൂഹത്തിന്റെ ചില ഇടപെടൽ ഉണ്ടാകും ( അതേ കുറിച്ച്…

Read More

#പലരുംപറയാൻകൊതിച്ചത് അമ്മ ആകുമ്പോളെ സ്ത്രീ ജന്മം പൂർണമാകു കുട്ടിക്കാലം മുതൽ ഞാൻ കേട്ടിട്ടുള്ള ഡയലോഗ് ആണിത്. ഇതിനോട് 1% പോലും ഞാൻ യോജിക്കുന്നില്ലെങ്കിലും പ്രതികരിച്ചിട്ടില്ല അതിന് കാരണം ഞാൻ അമ്മ അല്ലായിരുന്നു എന്നതാണ്. ഇന്ന് ഞാൻ പ്രതികരിക്കുന്നു. ഇന്ന് ഞാനും ഒരു അമ്മ ആണ്. എന്നാൽ എന്റെ ജീവിതം പൂർണ്ണമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആണായാലും പെണ്ണായാലും ലൈഫ് പൂർണമാകണമെങ്കിൽ ഇന്നിനേയും ഇന്നലെയും ഓർത്തു നിരാശ ഇല്ലാതെ നാളെയെ പേടിക്കാതെ നമ്മൾക്ക് ജീവിക്കാൻ പറ്റണം. ആ നിമിഷം നമ്മുടെ ലൈഫ് പൂർണ്ണമാകും. കുഞ്ഞുണ്ടായപ്പോൾ എന്റെ ലൈഫിൽ മാറ്റങ്ങൾ വന്നു.കടമകളും അവകാശങ്ങളും കൂടുതലായി വന്നു സന്തോഷവും സങ്കടവും പ്രശ്നങ്ങളും പരിഹാരങ്ങളും ജീവിതത്തിൽ എപ്പോളത്തെയും പോലെ ഇപ്പോളും വ്യത്യസ്ത കാരണങ്ങൾ കൊണ്ട് വന്നു പോകുന്നു. ജീവിതത്തിലെ മറ്റേത് മാറ്റവും പോലെ ഈ മാറ്റത്തെയും നമ്മൾ അംഗീകരിച്ചു അതുമായി ചേർന്ന് മുന്നോട്ട് പോകുക. അതാണല്ലോ ജീവിതം. പെണ്ണ് എന്നു പറഞ്ഞാൽ പ്രസവിക്കാനുള്ള ഏതോ ഉപകരണം ആയിട്ടാണ്…

Read More

ഇന്ന് മദേർസ് ഡേ ആണത്രേ! ആദ്യ mother’s ഡേ ആയതുകൊണ്ട് ഒരു ടീച്ചർ  അറിയിച്ചപ്പോളാണ് ഞാൻ ഈ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞത്. ഒരു വിശേഷവും ഇല്ലാത്ത ദിവസം വരെ ആഘോഷിക്കുന്ന എനിക്ക് ഈ ദിവസം ആഘോഷിക്കാൻ ഒരു കാരണം ആയെന്ന് ആദ്യം ഓർത്തു. പിന്നെ ചിന്തിച്ചു. കുഞ്ഞിന് വേണ്ടി സ്വാർത്ഥത ഇല്ലാതെ യാതൊന്നും പ്രതീക്ഷിക്കാതെ ഞാൻ എന്തു ചെയ്തു?കുഞ്ഞിന് ജന്മം നൽകിയത് ഒരു സ്വാർത്ഥത ആണ് ( കുട്ടിയുടെ ആഗ്രഹം ഒന്നുമല്ലല്ലോ ) കുട്ടിക്ക് ഭക്ഷണം താമസം മരുന്ന് വിദ്യാഭ്യാസം etc നൽകുക കുട്ടിയുടെ അവകാശം ആണ് ( ഒരു 18 വയസുവരെ )ഇതെല്ലാം ചെയ്തു എന്നതിൽ എന്താണ് അഭിമാനിക്കാനുള്ളത്? അത് നമ്മുടെ കടമയാണ്. കുട്ടികൾ അവരായി വളരുകയും സമൂഹത്തിന് അവർ മുതൽക്കൂട്ടാകുകയും ചെയ്താൽ അപ്പോൾ അഭിമാനിക്കാം. ഭാരമായി അല്ലാതെ കുട്ടി സ്വന്തം കഴിവ് പ്രകടിപ്പിച്ചാൽ അഭിമാനിക്കാം. ( ചിലപ്പോൾ പാട്ട് പാടാൻ അറിയില്ലായിരിക്കും ആസ്വദിക്കാൻ അറിയാമെങ്കിൽ അതാണ് അവരുടെ കഴിവ്.…

Read More

*അമ്മ ആകുമ്പോളെ സ്ത്രീ ജന്മം പൂർണമാകു* കുട്ടിക്കാലം മുതൽ ഞാൻ കേട്ടിട്ടുള്ള ഡയലോഗ് ആണിത്. ഇതിനോട് 1% പോലും ഞാൻ യോജിക്കുന്നില്ലെങ്കിലും പ്രതികരിച്ചിട്ടില്ല അതിന് കാരണം ഞാൻ അമ്മ അല്ലായിരുന്നു എന്നതാണ്. ഇന്ന് ഞാൻ പ്രതികരിക്കുന്നു. ഇന്ന് ഞാനും ഒരു അമ്മ ആണ്. എന്നാൽ എന്റെ ജീവിതം പൂർണ്ണമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആണായാലും പെണ്ണായാലും ലൈഫ് പൂർണമാകണമെങ്കിൽ ഇന്നിനേയും ഇന്നലെയും ഓർത്തു നിരാശ ഇല്ലാതെ നാളെയെ പേടിക്കാതെ നമ്മൾക്ക് ജീവിക്കാൻ പറ്റണം. ആ നിമിഷം നമ്മുടെ ലൈഫ് പൂർണ്ണമാകും. കുഞ്ഞുണ്ടായപ്പോൾ എന്റെ ലൈഫിൽ മാറ്റങ്ങൾ വന്നു. കടമകളും അവകാശങ്ങളും കൂടുതലായി വന്നു. സന്തോഷവും സങ്കടവും പ്രശ്നങ്ങളും പരിഹാരങ്ങളും ജീവിതത്തിൽ എപ്പോളത്തെയും പോലെ ഇപ്പോളും വ്യത്യസ്ത കാരണങ്ങൾ കൊണ്ട് വന്നുപോകുന്നു. ജീവിതത്തിലെ മറ്റേത് മാറ്റവും പോലെ ഈ മാറ്റത്തെയും നമ്മൾ അംഗീകരിച്ചു അതുമായി ചേർന്ന് മുന്നോട്ട് പോകുക അതാണല്ലോ ജീവിതം. പെണ്ണ് എന്നു പറഞ്ഞാൽ പ്രസവിക്കാനുള്ള ഏതോ ഉപകരണം ആയിട്ടാണ് ഇന്നും…

Read More

കഴിഞ്ഞ ദിവസം സജീവ ചർച്ചയായ വിഷയത്തിൽ പോസ്റ്റ്‌ ഇടണ്ട എന്നാണ് ഓർത്തിരുന്നത്. അതിന് പ്രധാന കാരണം ചർച്ചകൾ നടന്നത് സുരേഷ് ഗോപിയുടെ രാഷ്ട്രീയം നോക്കിയും ആ ലേഡിയുടെ ചാനൽ നോക്കിയും ആയിരുന്നു ഇന്ന് ഏത് കമന്റ് ഇട്ടാലും ആളുടെ പേര് നോക്കിയാണല്ലോ ആളുകൾ മറുപടി പറയുന്നത്. മമ്മൂട്ടി ടെ ഫിലിം മോശമാണെന്ന് ഹിന്ദു നാമധാരിയും മോഹൻലാൽ ഫിലിം മോശമെന്ന് മുസ്ലിം നാമധാരിയും പറഞ്ഞാൽ 🙆‍♀️🙆‍♀️🙆‍♀️ കാലം പോയൊരു പോക്കേ 😔😔😔 ഇത് കേട്ട എന്റെ മനസ് എന്നോട് പറയുന്നു :: കുട്ടി വിഷയത്തിൽ നിന്ന് തെന്നി മാറുന്നു 🤪🤪 Ok മനസേ ഞാൻ വിഷയത്തിലേക്ക് വരാം അപ്പോൾ നമ്മൾ പറഞ്ഞു വന്നത് ഞാൻ സുരേഷ് ഗോപി ഒരു വനിതാ മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി എന്ന വിഷയത്തിൽ ഇപ്പോൾ പോസ്റ്റിടാൻ ഉണ്ടായ കാരണം ആണ് ഇന്ന് രാവിലെ എന്റെ ഒരു fb ഫ്രണ്ട് രാഷ്ട്രീയപരമല്ലാത്ത ഒരു പോസ്റ്റ്‌ ഇട്ടത് കണ്ടു സുരേഷ്…

Read More