Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Wednesday, May 13
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ജീവിതം പൂർണ്ണമായോ
അനുഭവം ഗർഭം ജീവിതം പ്രസവം മാതൃദിനം2025 മാനസികാരോഗ്യം

ജീവിതം പൂർണ്ണമായോ

By Soumya KumarMay 12, 2025No Comments3 Mins Read54 Views
Bookmark Now
Please login to bookmark Close

No account yet? Register

#പലരുംപറയാൻകൊതിച്ചത്

അമ്മ ആകുമ്പോളെ സ്ത്രീ ജന്മം പൂർണമാകു

കുട്ടിക്കാലം മുതൽ ഞാൻ കേട്ടിട്ടുള്ള ഡയലോഗ് ആണിത്. ഇതിനോട് 1% പോലും ഞാൻ യോജിക്കുന്നില്ലെങ്കിലും പ്രതികരിച്ചിട്ടില്ല അതിന് കാരണം ഞാൻ അമ്മ അല്ലായിരുന്നു എന്നതാണ്. ഇന്ന് ഞാൻ പ്രതികരിക്കുന്നു. ഇന്ന് ഞാനും ഒരു അമ്മ ആണ്. എന്നാൽ എന്റെ ജീവിതം പൂർണ്ണമായി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആണായാലും പെണ്ണായാലും ലൈഫ് പൂർണമാകണമെങ്കിൽ ഇന്നിനേയും ഇന്നലെയും ഓർത്തു നിരാശ ഇല്ലാതെ നാളെയെ പേടിക്കാതെ നമ്മൾക്ക് ജീവിക്കാൻ പറ്റണം. ആ നിമിഷം നമ്മുടെ ലൈഫ് പൂർണ്ണമാകും. കുഞ്ഞുണ്ടായപ്പോൾ എന്റെ ലൈഫിൽ മാറ്റങ്ങൾ വന്നു.കടമകളും അവകാശങ്ങളും കൂടുതലായി വന്നു സന്തോഷവും സങ്കടവും പ്രശ്നങ്ങളും പരിഹാരങ്ങളും ജീവിതത്തിൽ എപ്പോളത്തെയും പോലെ ഇപ്പോളും വ്യത്യസ്ത കാരണങ്ങൾ കൊണ്ട് വന്നു പോകുന്നു. ജീവിതത്തിലെ മറ്റേത് മാറ്റവും പോലെ ഈ മാറ്റത്തെയും നമ്മൾ അംഗീകരിച്ചു അതുമായി ചേർന്ന് മുന്നോട്ട് പോകുക. അതാണല്ലോ ജീവിതം.

പെണ്ണ് എന്നു പറഞ്ഞാൽ പ്രസവിക്കാനുള്ള ഏതോ ഉപകരണം ആയിട്ടാണ് ഇന്നും സമൂഹം കാണുന്നത് 😔 ഒരു പെൺകുട്ടിക്ക് 18 വയസ് കഴിഞ്ഞാൽ അപ്പോൾ തുടങ്ങും കല്യാണം ആയില്ലേ എന്ന ചോദ്യങ്ങൾ 🙆‍♀️ 22 ആയാൽ ചോദ്യം അല്ല ഉപദേശം ആണ്. പ്രായം കൂടിയാൽ പ്രസവിക്കാൻ പറ്റില്ല എന്നൊക്കെ 🙏ഒരു കുട്ടി എന്നത് ഭാര്യയുടെയും ഭർത്താവിന്റെയും സ്നേഹത്തിൽ നിന്ന് ഉടലെടുക്കുന്ന ജീവനാണ്. എന്നാൽ പലപ്പോഴും ഭാര്യയും ഭർത്താവും ആഗ്രഹിക്കുമ്പോൾ അല്ല നാട്ടുകാരുടെ ചോദ്യം പേടിച്ചാണ് അവർ കുട്ടികൾക്കായ് ശ്രമിക്കുന്നത്😔😡വിവാഹം കഴിഞ്ഞു ഒന്ന് സെറ്റിൽഡ് ആയിട്ട് മതി കുട്ടികൾ എന്ന് ഓർക്കുന്നവർക്ക് പോലും സ്വന്തം ഇഷ്ടം ഇവിടെ നടത്താൻ പറ്റാറില്ല.ഉപദേശങ്ങൾ അവിടെയും ചെല്ലും ഇപ്പോൾ വേണ്ടെന്ന് വെച്ചാൽ പിന്നെ വിഷമിക്കേണ്ടി വരും പിന്നെ കുഞ്ഞുങ്ങൾ ഉണ്ടാകില്ല 😡😡കല്യാണം ആയില്ലേ എന്ന് ചോദിക്കുന്നവർ കല്യാണസദ്യ ഉണ്ടിട്ട് തിരിച്ചു പോകും, ജീവിതത്തിൽ പ്രശ്നം വന്നാൽ അവർ കാണില്ല 🤭അതുപോലെ വിശേഷം ആയില്ലേ എന്ന് ചോദിക്കുന്നവർ കൊച്ചിനെ വളർത്താൻ ഒപ്പം വരില്ല 🤣സാമ്പത്തികമായും മാനസികമായും ഭാര്യയും ഭർത്താവും തയാറെടുത്തു കഴിഞ്ഞു മാത്രം കുട്ടികളെ കുറിച്ച് ചിന്തിക്കുക. കുട്ടികൾ വേണോ വേണ്ടേ എപ്പോൾ വേണം ഇതൊക്കെ ഭാര്യയും ഭർത്താവും ചേർന്ന് തീരുമാനിക്കുക.

എന്റെ കല്യാണം കഴിഞ്ഞു 3മാസമായപ്പോൾ ഞാൻ പ്രെഗ്നന്റ് ആയി. എന്നാൽ ആ 3 മാസം കുട്ടിയുണ്ടാകാത്തതിന് ഞാൻ ടെൻഷൻ അടിച്ചു. എന്റെ കല്യാണ റിസപ്ഷന് ഇനി എപ്പോളാണ് വാവ ആകുന്നത് എന്ന് ചോദിച്ചവർ ഉണ്ടായിരുന്നു എന്നതാണ് കാരണം 😔എന്റെ മാനസിക സംഘർഷം ചേട്ടനെ ബോധ്യപ്പെടുത്താൻ എനിക്കോ മനസിലാക്കാൻ ചേട്ടനോ സാധിച്ചില്ല 😔എന്റെ ഓവർ സ്‌ട്രെസ്‌ എനിക്ക് ആ കുട്ടിയെ നഷ്ടമാക്കി 😔
(ഇപ്പോൾ പ്രെഗ്നന്റ് ആയപ്പോൾ ഞങ്ങൾ തമ്മിൽ മാനസികാടുപ്പം കൂടിയതുകൊണ്ട് എന്റെ ഫീലിംഗ്സ് പെയിൻ എല്ലാം മടി കൂടാതെ എനിക്ക് ഷെയർ ചെയ്യാൻ പറ്റി 😍)കല്യാണം ആയില്ലേ എന്ന ചോദ്യത്തെ ധീരതയോടെ നേരിട്ട ഞാനാണ് ഈ സാഹചര്യത്തിൽ പതറിയത് എന്നോർക്കണം.  അപ്പോൾ ഒന്നിനെയും നേരിടാൻ ധൈര്യം ഇല്ലാത്ത പെൺകുട്ടികളുടെ അവസ്ഥ 🙏അറേഞ്ച്ഡ് മാര്യേജ് ആകുമ്പോൾ ഭാര്യയും ഭർത്താവും പരസ്പരം മനസിലാക്കാൻ കുറച്ചു മാസങ്ങൾ എടുക്കും. അവർ പരസ്പരം ഒന്ന് മനസിലാക്കിയ ശേഷം ഒരു കുട്ടിയെ കുറിച്ച് ചിന്തിക്കുന്നതാണ് ഉത്തമം 👌ഒരുവൾ ഗർഭിണി ആകുമ്പോൾ സ്വാഭാവികമായും അവളുടെ സ്വഭാവം അവളുടെ കൺട്രോളിൽ നിന്ന് പോകും (എല്ലാം ഹോർമോൺ തീരുമാനിക്കും, ഇഷ്ടങ്ങൾ / അനിഷ്ടങ്ങൾ / ഉറക്കം / വേദന എല്ലാം )നവവധുവിന്റെ ശരിയായ സ്വഭാവം എന്താണെന്ന് പോലും അറിയാത്ത വരനാണ് ഈ മാറ്റത്തെ ഫേസ് ചെയേണ്ടി വരുന്നത്.

ഒരു ഉദാഹരണം പറയാം. ഗർഭ സമയത്ത് നവവധു എന്തെങ്കിലും കഴിക്കാൻ വേണമെന്ന് പറഞ്ഞാൽ ഭീമൻ കല്യാണസൗഗന്ധികം പറിക്കാൻ പോയതുപോലെ പുതുമോടിയിലെ ഭർത്താവ് അവൾ പറഞ്ഞത് എത്തിച്ചു കൊടുക്കും എന്നാൽ അത് കൊണ്ടു ചെല്ലുമ്പോൾ അവളുടെ ഇഷ്ടം മാറി വേറെ എന്തിനോടെങ്കിലും ആയിട്ടുണ്ടാകും 😜ഇതൊക്കെ അക്‌സെപ്റ് ചെയ്യാൻ അവർ തമ്മിൽ നല്ല പരിചയം വേണ്ടേ( എന്റെ ഗർഭകാല ജീവിതം കണ്ടു എന്റെ ഭർത്താവ് ചോദിച്ചിട്ടുണ്ട് ഇതെന്താ ഓന്ത് ആണോന്ന് 🤣🤣)ഭാര്യയുടെ ഗർഭം സാമ്പത്തിക ബാധ്യത വരുത്തുമ്പോൾ ചിലപ്പോൾ ഈ നവവരൻ അല്പം കൂടുതൽ ഓടേണ്ടി വന്നേക്കും. സിനിമയിൽ കണ്ടിട്ടുള്ള ഭർത്താവിനെ / കേട്ടറിവുള്ള ഭർത്താവിനെ എല്ലാം വെച്ച് നവവധു സ്വന്തം ഭർത്താവിനെ വിലയിരുത്തും 🙆‍♀️

മറ്റൊരു കാര്യം

കല്യാണം കഴിഞ്ഞു ഉടനെ പ്രെഗ്നന്റ് ആകുന്ന അറേഞ്ച്ഡ് മാര്യേജ് ലെ ഭാര്യയും ഭർത്താവും പെട്ടെന്ന് അച്ഛൻ അമ്മ സ്ഥാനത്തു കടക്കുന്നത് കൊണ്ട് കുട്ടിയെ കുറിച്ച് മാത്രമാകും അവരുടെ ചിന്ത ആ ചിന്തകൾ പരസ്പരം തുറന്നു പറയാൻ പോലും അവർക്കിടയിൽ ആത്മ ബന്ധം ഉണ്ടാകില്ല ആ കുട്ടിയുടെ മാനസിക വളർച്ചയെയും അത് ബാധിക്കും. ചുരുക്കി പറഞ്ഞാൽ വിശേഷം ആയില്ലേ എന്ന ഒരു ലാഭവും ഇല്ലാത്ത ഒരു ചോദ്യം ചിലപ്പോൾ അടുത്ത തലമുറയുടെ മാനസികാരോഗ്യത്തെ വരെ ബാധിച്ചേക്കാം 🙏🙏

Post Views: 51
4
Soumya Kumar

മനസിലെ ചിന്തകൾ സമൂഹത്തോട്പ ങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരാൾ

Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.