#പലരുംപറയാൻകൊതിച്ചത്
ഈ നിൽപ്പ് നിൽക്കേണ്ടി വന്നവർക്ക് അതിന്റെ ടെൻഷൻ മനസിലാകുമായിരിക്കും അല്ലേ?

എന്നെ സംബന്ധിച്ച് അകത്തു കിടന്ന എന്നേക്കാൾ വേദന പുറത്ത് നിന്ന് ചേട്ടൻ അനുഭവിച്ചിട്ടുണ്ട്. എന്നാലും പ്രസവത്തിന്റെ ഫുൾ ക്രെഡിറ്റ് പെണ്ണിന് മാത്രം സ്വന്തം 😍🤭അതെന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ 🤔സത്യത്തിൽ പ്രസവം എന്നത് കുറച്ചു മണിക്കൂറിന്റെ കാര്യമല്ല. അതിന് മുമ്പ് മാസങ്ങൾ ( 10 മാസം എന്ന് പൊതുവെ പറയും ) ഇതിനായി ഒരു തയാറെടുപ്പ് ഉണ്ട്.പ്രസവശേഷവും ഒരു നീണ്ട കാലയളവുണ്ട്.അമ്മയാകാൻ എത്ര കൊതിച്ചവർ ആണെങ്കിലും ഗർഭിണി ആകുമ്പോൾ ഉണ്ടാകുന്ന ഹോർമോൺ ചേഞ്ച് നമ്മുടെ സ്വഭാവത്തെ പാടെ മാറ്റും.ഓരോ ശാരീരിക മാറ്റത്തെയും പേടിയോടെ കാണും ചിലർക്ക് അതിന്റെ കൂടെ ഛർദി 🙆♀️ ആകെ വല്ലാത്തൊരു അവസ്ഥ 😔ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ് ഉണ്ടാകു എന്നൊക്കെ എല്ലാവർക്കും അറിയാം എന്നാലും ഗർഭം ധരിക്കുമ്പോൾ മനസ് ഡൌൺ ആകുന്നത് ആരും ശ്രദ്ധിക്കില്ല 😔അതിന്റെ കൂടെ സമൂഹത്തിന്റെ ചില ഇടപെടൽ ഉണ്ടാകും ( അതേ കുറിച്ച് പിന്നെ എഴുതാം )
അപ്പോൾ പറഞ്ഞു വന്നത് ഗർഭിണി അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ ആണ്. മിക്കവാറും ഈ ബുദ്ധിമുട്ട് ഭർത്താവിനോട് പറഞ്ഞാൽ ” നീ മാത്രമാണോ ലോകത്ത് ഗർഭിണി ആയത് ” എന്ന ചോദ്യത്തോടെ ഭർത്താവ് അവഗണിക്കും. ഇനി അഥവാ പരിഗണന നൽകിയാൽ പുള്ളിയുടെ ഫ്രണ്ട്സ് ഫാമിലി നാട്ടുകാർ എല്ലാവരും ഉണ്ടാകും കളിയാക്കാൻ ഓ നിന്റെ ഭാര്യ മാത്രമല്ലേ ഗർഭിണി ആയത് എന്നാകും ചോദ്യം. എനിക്കും ശാരീരിക വേദന വന്നപ്പോൾ ദാ ഈ ഫോട്ടോയിലെ ഇതേ മനുഷ്യൻ ഉപദേശിച്ചിട്ടുണ്ട് ” ഇതൊക്കെ എല്ലാവർക്കും വരുന്നതാണ്, ഇത് സഹിക്കാതെ നീ എങ്ങനെ പ്രസവ വേദന സഹിക്കും? ഇതൊക്കെ സഹിച്ചു പഠിക്ക് എന്നൊക്കെ 🤭”( പൊതുവെ ചെറിയ വേദന പോലും സഹിക്കാത്ത ഞാൻ പ്രസവിക്കുമ്പോൾ എന്തു ചെയ്യുമെന്ന് ചേട്ടന് നല്ല പേടിയായിരുന്നെങ്കിലും അതേ കുറിച്ച് ഞാൻ ഒരിക്കൽ പോലും പേടിച്ചിരുന്നില്ല)
ഇപ്പോൾ വേദന അറിയാതെ പ്രസവിക്കാൻ വഴിയുണ്ടെങ്കിലും വേദന അറിഞ്ഞു പ്രസവിച്ചാലേ കുഞ്ഞിനോട് അടുപ്പം വരുമെന്ന് ഏതോ പൊട്ടന്മാർ പറഞ്ഞത് ഇന്നത്തെ സമൂഹവും വിശ്വസിക്കുന്നു 🙆♀️🙆♀️😡😡ഇത്രയും കാലം ശരീരത്തിന്റെ ഒരു ഭാഗം ആയി കൊണ്ടുനടന്ന കുഞ്ഞിനെ പുറത്തെടുക്കുന്ന രീതി അനുസരിച്ചാണ് സ്നേഹം തോന്നുന്നത് എന്ന് പറയുന്നവരുടെ മനസ് 🙏🙏(അങ്ങനെ നോക്കിയാൽ കുട്ടിയുടെ അച്ഛനും അപ്പൂപ്പൻ / അമ്മൂമ്മ ആരും കുഞ്ഞിനെ സ്നേഹിക്കില്ലല്ലോ 🤣🤣🤣)ആദ്യ മാസങ്ങൾ കഴിഞ്ഞപ്പോൾ എന്റെ വേദന പങ്കിടാൻ ചേട്ടനും സാധിച്ചു 😍( വേദന ആർക്കും ഷെയർ ചെയ്യാൻ പറ്റില്ല എന്നാൽ മാനസികമായി സപ്പോർട്ട് ചെയ്യാൻ മറ്റുള്ളവർക്ക് പറ്റും )എത്ര ഭർത്താക്കന്മാർക്ക് ഈ ഒരു സപ്പോർട്ട് നൽകാൻ സാധിക്കുന്നു എന്ന് സ്വയം ചിന്തിക്കണം. നിങ്ങൾക്ക് വേദന തോന്നുമ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നില്ലേ അത് സപ്പോർട്ട് അല്ലേ എന്ന് പലരും ഭാര്യമാരോട് പറഞ്ഞത് എനിക്കറിയാം ഒരു യൂബർ ഡ്രൈവർ / ആംബുലൻസ് ഡ്രൈവർ ചെയേണ്ട ജോലിയാണോ ഭർത്താവ് ചെയേണ്ടത് 🙏എന്നോട് ഒരു ഭാര്യ പറഞ്ഞ കാര്യമുണ്ട് പ്രെഗ്നന്റ് ആയ സമയത്ത് അവരുടെ ഭർത്താവ് നൽകിയ കെയർ / സപ്പോർട്ട് അത് മരിച്ചാലും മറക്കില്ലെന്ന് 🥰🥰കെയർ ചെയ്തില്ലെങ്കിൽ അതും പെണ്ണുങ്ങൾ മറക്കില്ല 🤭ഈ കടമ്പകൾ എല്ലാം കടന്നു ലേബർ റൂമിൽ കയറുമ്പോൾ പോലും ഭർത്താവിന് ഇതൊക്കെ എന്ത് എന്ന ഭാവം ആകും. അവസാനം അവളുടെ കരച്ചിൽ കേൾക്കുമ്പോൾ ആധി തുടങ്ങും സത്യത്തിൽ അപ്പോൾ ചെന്ന് ചോദിക്കണം താൻ മാത്രമാണോ അച്ഛൻ ആകുന്നത് ഈ നിസാര കാര്യത്തിൽ ടെൻഷൻ ആകാൻ നാണമില്ലേ? എന്നൊക്കെ 🤣🤣
ഇനി പ്രസവം കഴിഞ്ഞാലോ? കൊച്ചിനെ നോക്കാൻ മിക്കവാറും ആണുങ്ങൾക്ക് അറിയില്ല ( പിന്നെ ആദ്യ പ്രസവം കഴിഞ്ഞ പെണ്ണ് കൊച്ചിനെ നോക്കാൻ phd എടുത്തിട്ടുണ്ടല്ലോ 😡അപ്പോൾ സമൂഹത്തിന് ഒരു ഡയലോഗ് ഉണ്ട് അമ്മ ദേവിയാണ് അമാനുഷിക കഴിവാണ് കൊച്ചിന് പാല് കൊടുത്തുകൊണ്ട് മൂത്ത കുട്ടിയെ നോക്കാനും അടുക്കളയിൽ കാര്യങ്ങൾ ചെയ്യാനും ജോലിക്ക് പോകാനും എല്ലാം പെണ്ണിന് പറ്റും 🤭🤣😡ഒരു പെണ്ണും ദേവി അല്ല സാധാരണ മനുഷ്യ സ്ത്രീ ആണ് അവൾക്ക് മാത്രേ പറ്റു എന്ന് പൊക്കി പറഞ്ഞു അടിമ പണി എടുപ്പിക്കാൻ ആരുടെയോ കുരുട്ടു ബുദ്ധിയിൽ വിരിഞ്ഞ ചിന്തയാണ് ദേവി പരിവേഷം 😡😡പറയുമ്പോൾ എല്ലാം പറയണമല്ലോ ഇപ്പോൾ 50% ആണുങ്ങളും പ്രസവത്തിനു മുമ്പും പ്രസവ സമയത്തും അതിനു ശേഷവും ഭാര്യയെ കെയർ ചെയുന്നുണ്ട് അത് അവൾ ആഗ്രഹിക്കും അർഹിക്കുന്നുമുണ്ട്. എനിക്ക് ഈ 3 സ്റ്റേജിലും ചേട്ടനിൽ നിന്ന് കിട്ടിയ സപ്പോർട്ട് എനിക്കുണ്ടാക്കിയ മാനസിക ധൈര്യം ഞാൻ അനുഭവിച്ചറിഞ്ഞതിന്റെ വെളിച്ചത്തിൽ പറയുന്നു. നിങ്ങളിൽ അച്ഛൻ ആകാൻ പോകുന്നവർ മനസുകൊണ്ട് സ്വന്തം ഭാര്യയുടെ ഒപ്പം എപ്പോളും നിന്നാൽ അവർക്ക് മാനസിക പിന്തുണ നൽകിയാൽ തീർച്ചയായും ഗർഭകാലം അവർക്കും നിങ്ങൾക്കും ആസ്വദിക്കാൻ പറ്റും 😍എന്നാൽ ഇന്നും പ്രസവിച്ച ഭാര്യയെ കാണാൻ പോലും അനുവാദം ഇല്ലാത്ത ആണുങ്ങൾ ഉണ്ടെന്നത് വേദന നൽകുന്നു.
ഇനി പറയു… പ്രസവത്തിന്റെ ക്രെഡിറ്റ് പെണ്ണിന് കൊടുത്താൽ അതിൽ തെറ്റുണ്ടോ 🤔😍


2 Comments
നല്ല ചിന്തകൾ❤️❤️❤️
ശരിയാണ്, ഒരു സ്ത്രീയും ദേവിയല്ല. ഉത്തരവാദിത്വങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നു കൂടുമ്പോൾ എല്ലാം ഏറെറടുത്തു ചെയ്യുന്നു എന്ന് മാത്രം. സ്വന്തം കുഞ്ഞിനോടുള്ള വാത്സല്യം ഈ ത്യാഗത്തിന് അമ്മയെ പ്രേരിപ്പിക്കുന്നു, അല്ലാതെ അമ്മക്ക് പുതിയ കൈകൾ ഒന്നും മുളച്ചു വരുന്നില്ല. എല്ലാ സ്ത്രീകൾക്കും വേണ്ടി നന്നായി എഴുതി.
👏