ഇന്ന് മദേർസ് ഡേ ആണത്രേ!
ആദ്യ mother’s ഡേ ആയതുകൊണ്ട് ഒരു ടീച്ചർ അറിയിച്ചപ്പോളാണ് ഞാൻ ഈ ദിവസത്തിന്റെ പ്രത്യേകത അറിഞ്ഞത്.
ഒരു വിശേഷവും ഇല്ലാത്ത ദിവസം വരെ ആഘോഷിക്കുന്ന എനിക്ക് ഈ ദിവസം ആഘോഷിക്കാൻ ഒരു കാരണം ആയെന്ന് ആദ്യം ഓർത്തു.
പിന്നെ ചിന്തിച്ചു.
കുഞ്ഞിന് വേണ്ടി സ്വാർത്ഥത ഇല്ലാതെ യാതൊന്നും പ്രതീക്ഷിക്കാതെ ഞാൻ എന്തു ചെയ്തു?കുഞ്ഞിന് ജന്മം നൽകിയത് ഒരു സ്വാർത്ഥത ആണ് ( കുട്ടിയുടെ ആഗ്രഹം ഒന്നുമല്ലല്ലോ )
കുട്ടിക്ക് ഭക്ഷണം താമസം മരുന്ന് വിദ്യാഭ്യാസം etc നൽകുക കുട്ടിയുടെ അവകാശം ആണ് ( ഒരു 18 വയസുവരെ )ഇതെല്ലാം ചെയ്തു എന്നതിൽ എന്താണ് അഭിമാനിക്കാനുള്ളത്?
അത് നമ്മുടെ കടമയാണ്.
കുട്ടികൾ അവരായി വളരുകയും സമൂഹത്തിന് അവർ മുതൽക്കൂട്ടാകുകയും ചെയ്താൽ അപ്പോൾ അഭിമാനിക്കാം. ഭാരമായി അല്ലാതെ കുട്ടി സ്വന്തം കഴിവ് പ്രകടിപ്പിച്ചാൽ അഭിമാനിക്കാം. ( ചിലപ്പോൾ പാട്ട് പാടാൻ അറിയില്ലായിരിക്കും ആസ്വദിക്കാൻ അറിയാമെങ്കിൽ അതാണ് അവരുടെ കഴിവ്. ആ കുട്ടിയെ കൊണ്ട് പാടിച്ചാൽ അതിൽ സമ്മാനം കിട്ടിയാൽ പോലും കുട്ടിയെ മനസിലാക്കാത്ത ആ അമ്മയ്ക്ക് അഭിമാനിക്കാൻ അവകാശം ഇല്ല. അതേ സമയം കുട്ടിക്ക് പാടാൻ കഴിവുള്ളത് കുട്ടി അറിഞ്ഞില്ലെങ്കിലും അമ്മ തിരിച്ചറിഞ്ഞു കുട്ടിയെ മത്സരിപ്പിച്ചാൽ സമ്മാനം കിട്ടിയില്ലെങ്കിലും ആ അമ്മയ്ക്ക് അഭിമാനിക്കാം. എന്തായാലും ഈ ദിനത്തിൽ അമ്മ എന്ന സന്തോഷം മാത്രമേ എനിക്ക് അവകാശപ്പെടാനുള്ളു. അഭിമാനത്തോടെ ഒരു മാതൃ ദിനം ആഘോഷിക്കാൻ എനിക്കും മറ്റുള്ളവർക്കും ആകട്ടെ എന്ന് ആശംസിക്കുന്നു.
