Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ഭയമങ്ങു ആഘോഷിച്ചാലോ? —ഹലോവീൻ
അനുഭവം

ഭയമങ്ങു ആഘോഷിച്ചാലോ? —ഹലോവീൻ

By Joyce VargheseOctober 30, 2023Updated:October 30, 202315 Comments2 Mins Read198 Views
Bookmark Now
Please login to bookmark Close

No account yet? Register

‘ഭയം’ ഒരു സുഖമുള്ള ഏർപ്പാടല്ല, എന്നാൽ അതിനെയങ്ങു സ്നേഹിച്ചു മെരുക്കിയാലോ എന്നാണ് ‘Halloween’ തിയറി. ഒക്ടോബർ 31 നു വൈകുന്നേരം ആഘോഷിക്കുന്ന Halloween eve. കുട്ടികളും മുതിർന്നവരും ഒരു പോലെ, ഇവിടെ കാനഡയിൽ ഹലോവീൻ ആഘോഷിക്കുന്നു.

നിരത്തുകളിലും കടകളിലും ഹലോവീൻ അലങ്കാരങ്ങൾ അണിയിച്ചൊരുക്കിയ പൂക്കൂടകൾ കാണാം.

”img-2022-10-30-8c17e4d8″

‘ഇജ്ജാതി ടീമ്സ് ‘ ഒക്കെ വീട്ടിൽ വരുന്ന ദിവസം, അതാണ്‌ Halloween ആഘോഷം. ഭയപ്പെടുത്തുന്ന മുഖമൂടികൾക്ക് വൻ ഡിമാൻഡ് ആയിരിക്കും.

ഹലോവീൻ ചരിത്രം :

”img-2022-10-30-e3c3409a”

ഇൻഡോ -യൂറോപ്യൻ വിഭാഗമായ celtic വിഭാഗം, അവരുടെ വിളവെടുപ്പ് ഉൽസവത്തിന്റെ തുടർച്ചയാണ് ഇതെന്ന് വിശ്വസിക്കുന്നു. ‘Pagan culture ‘ ന്റെ തുടർച്ചയായിരുന്നു ഈ ആഘോഷം.

അയർലണ്ടിൽ തുടങ്ങി സ്കോട്ടീഷ്, ഇംഗ്ലീഷ് രാജ്യങ്ങളിൽ പതിനാറാം നൂറ്റാണ്ട് മുതൽ ഈ ആഘോഷം ഉണ്ട്‌. പത്തൊമ്പതാം നൂറ്റാണ്ടിൽ കുടിയേറ്റകാരിലൂടെ അത് അമേരിക്കയിലും കാനഡയിലുമെത്തി. ഇപ്പോൾ ലോകമെമ്പാടും വ്യാപകമായി.

ഇലകൾ നിറം മാറി പ്രകൃതി സുന്ദരിയായി അണിങ്ങൊരുങ്ങി, അടുത്ത മഞ്ഞുകാലത്തിനു തയ്യാറെടുക്കും മുൻപ് ഒരാഘോഷം, പ്രത്യേകിച്ചും കുട്ടികൾ ഇത്രയേറെ ആസ്വദിക്കുന്ന ഒരു വൈകുന്നേരം വേറെയില്ല.

ആഘോഷം :

ക്രിസ്ത്യൻ വിശ്വാസത്തിൽ മരിച്ച ആത്മാക്കളുടെ ദിനമായ നവംബർ ഒന്നിന്റെ വിജിൽ (vigil ) ആയും പറയപ്പെടുന്നു. മരിച്ചവർ അന്ന് തിരിച്ചു പ്രിയപ്പെട്ടവരെ കാണാൻ എത്തും എന്നൊരു അന്ധവിശ്വാസവും ഉണ്ട്‌. സന്ധ്യക്ക്‌ തീക്കൂട്ടിയും (bonfire ), മത്തങ്ങ വിളക്കുകൾ തൂക്കിയും hallows (മരിച്ചവരെയും, saints നേയും) സ്വാഗതം ചെയ്യുന്നു. ക്രിസ്ത്യൻ വിശ്വാസത്തിലെ മരിച്ചവരുടെ ദിനത്തിന്റെ (നവംബർ ഒന്ന്) തലേ ദിവസമാണിത്.

ഉപദ്രവം ചെയ്യുന്ന സാത്താനേയും ഭൂതങ്ങളേയും ദുഷ്ടയക്ഷികളേയും അവരുടെ വേഷം കെട്ടി മുഖംമൂടിയും വെച്ചു കളിയാക്കാൻ ഒരു ദിവസം കൂടിയാണിത്.

അയർലണ്ടിലെ ഒരു രീതിയായിരുന്നു വീടുകളിൽ, ചെറിയ രീതിയിൽ പാട്ടും നൃത്തവുമായി ചെന്നു മധുരപലഹാരങ്ങൾ പ്രതിഫലമായി വാങ്ങുക എന്നത്. അത് പോലെ ‘trick or treat ‘, ചോദിച്ചു ചെറിയ സഞ്ചികളുമായി അന്ന് വൈകുന്നേരം കുട്ടികൾ വീടുകൾ തോറും കയറിയിറങ്ങും. എല്ലാവരും കിലോക്കണക്കിന് കാൻഡി (മധുരം) വാങ്ങിവെച്ചു കുട്ടികൾക്ക് നൽകി പിള്ളേരെ സന്തോഷിപ്പിച്ചു വിടും.

ഹലോവീൻ ഉടുപ്പ് (costume ) വാങ്ങലും, മുറ്റം പാവകൾ കൊണ്ടും മത്തങ്ങ വെച്ചും അലങ്കരിക്കലും തകൃതിയാണ്. ഇത് ഒരു മാസം മുൻപ് തന്നെ തുടങ്ങുന്നു.

ഇവിടത്തെ Pumpkin carving, നമ്മുടെ നാട്ടിലെ പൂക്കളമിടൽ പോലെ കുട്ടികളും മുതിർന്നവരും ഒരു പോലെ ആവേശത്തോടെ ആസ്വദിക്കുന്നു.

”img-2022-10-30-7ff4bfb0″

വീട്ടുമുറ്റത്തും കടകളിലും ജോലിസ്ഥലത്തും ‘അലങ്കാര ഹലോവീൻ കാഴ്ചകൾ’  മൊത്തത്തിൽ ഒരു ഉത്സവപ്രതീതിയുണർത്തുന്നു.

”img-2022-10-30-5127d85e”

പലതരം അലങ്കരിച്ച പാവകളും ഇതിനിടയിൽ സ്ഥലം പിടിക്കുന്നു. സ്വർണ മുടിക്ക് പകരം കച്ചിയും, ചോളചരടും കോർത്തു മെടഞ്ഞു വെക്കും. കുട്ടി പ്രേതങ്ങളും ഉണ്ടല്ലോ. അവർ സൗമ്യരാണ് എന്ന് മാത്രം.

പേടിപ്പിക്കുന്ന ചിത്രങ്ങളും കഥകളും കാണുക,പറയുക, ഉച്ചത്തിൽ അലറി വിളിച്ചു ആളുകളെ പേടിപ്പിക്കുക ഇതൊക്കെ  ഈ അവസരത്തിൽ വിനോദമായി കൂട്ടും. നിറയെ കറുപ്പും, ചോര ചുവപ്പും, തലയോട്ടിയും ആയി ആകെ ഒരു പ്രേതലോകം സൃഷ്ടിച്ചുള്ള ആഘോഷം ഇതു മാത്രമാണ്.

സെമിത്തേരിയും അടയാളഫലകങ്ങളും എവിടെയും ഒരുക്കിവെക്കും.ഇതാണല്ലോ ഈ കക്ഷികളുടെ വിഹാരരംഗം.

”img-2022-10-30-b3f8882e”

ഭയത്തിന്റെ സന്ദേശവാഹകരായി വവ്വാലും, ചിലന്തിയും, മാറാലയും, പ്രാണികളും (ബഗ്സ് ), ഈ spooky അലങ്കാരത്തിൽ പറന്നു നിൽക്കും.

കടവവ്വാലുകൾ പറക്കാത്ത അപസർപ്പക കഥകൾ ഇല്ലല്ലോ ല്ലേ? മൊത്തത്തിൽ ഒരു ‘കോട്ടയം പുഷ്പനാഥുസ്റ്റൈൽ’ സെറ്റപ്പാണ്.

ഈ സീസണിൽ മത്തങ്ങ ഫാമുകളിൽ ധാരാളം മത്തങ്ങ വിളയിച്ചിടും. ക്രിസ്തുമസ്സിന് നക്ഷത്രം സിംബൽ ആകുന്ന പോലെയാണ് ഹലോവീനു മത്തങ്ങ. എവിടേയും ഇളം ഓറഞ്ചു നിറത്തിലുള്ള മത്തങ്ങകൾ ഹലോവീൻ സെൻസ് കൊണ്ടുവരും. ചുരുക്കത്തിൽ മത്തങ്ങയാണ് ‘താരം’

”img-2022-10-30-1979bdd0″

ഹലോവീൻ pumpkin carving ഒരാഴ്ച മുൻപ് തുടങ്ങും. ഇതിൽ  വിളക്ക് (ലൈറ്റ്) തെളിയിച്ചു വീടിന് മുന്നിൽ തൂക്കിയിടും.

വളരെ മുൻപ് തന്നെ ഹലോവീൻ costume വാങ്ങാൻ കുട്ടികൾ കടകൾ കയറിയിറങ്ങും.ചെറിയ തുണി സഞ്ചികളുമായി ഉടുപ്പും മേക്കപ്പുമായി വീടുകളിലെത്തും. Trick or treat ചോദിച്ചെത്തുന്ന കുട്ടികളെ എല്ലാവരേയും കൈ നിറയെ ചോക്ക്‌ലേറ്റ് കൊടുത്തു ഹലോവീൻ ആഘോഷം പങ്കുവെക്കും.

‘Happy Halloween’ ❤

ചിത്രങ്ങൾ കടപ്പാട് : ഗൂഗിൾ

Post Views: 30
7
Joyce Varghese

I am Joyce, presently living in Toronto Canada with family. Working as analytical chemist in Canada. Hobbies : reading, gardening and more…

15 Comments

  1. Nishiba M on October 30, 2024 6:22 PM

    മനോഹരം. വ്യത്യസ്തമായ ആചാരങ്ങൾ

    Reply
    • Joyce on November 1, 2024 5:30 AM

      🙏😍

      Reply
  2. Canoli canalinte puthri on October 31, 2023 9:16 PM

    ഇത്ര വിശദമായി ഇതിനെപ്പറ്റി അറിയില്ലായിരുന്നു. ഹലോവീൻ കഥ മൊത്തത്തിൽ ഇപ്പോൾ ജോയ്സ്ചേച്ചീടേന്നു കിട്ടി. ❤️❤️

    Reply
    • Joyce on November 1, 2024 5:31 AM

      Thank you 😍

      Reply
  3. Silvy Michael on October 31, 2023 8:24 AM

    കിടുക്കാച്ചി എഴുത്ത്. അറിവുകൾ പകരുന്നത് ജോയ്സിന് ഒരു ഹരമാണല്ലേ. Keep going… ഞങ്ങൾ വായനക്കാരുണ്ട് ലച്ചം ലച്ചം പിന്നാലെ 🥰🥰🥰

    Reply
  4. Nafs nafs on October 30, 2023 8:18 PM

    ഭയത്തെ മറികടക്കാൻ ഒരു ദിനം .
    അറിവുകൾ പകരുന്ന കാര്യത്തിൽ joyce ഒരു വിസ്മയമാണ്. അഭിനന്ദനങ്ങൾ എന്റെ സന്തോയക്കുട്ടീ👏👏👏👏🥰🥰🥰

    Reply
    • Joyce Varghese on October 31, 2023 2:27 AM

      Thank you hafsath ❤

      Reply
    • Joyce on November 1, 2024 5:31 AM

      Thank you

      Reply
  5. Sunandha Mahesh on October 30, 2023 7:51 PM

    നല്ല വിശദമായി എഴുതിയ ബ്ലോഗ്.
    ആഘോഷിക്കാൻ കാരണം കണ്ടെത്താൻ മനുഷ്യർ എത്ര മിടുക്കരാണ്.
    ഭയത്തെയും ആഘോഷിക്കുന്നു.
    അതയായിരിക്കണം ജീവിതം… എന്ജോയ്യ്യ്യ്യ്യ്യ്യ്യ്… ❤️

    നല്ലെഴുത്ത് 👍

    Reply
    • Joyce Varghese on October 31, 2023 2:28 AM

      Thank u so much🙏😍

      Reply
      • Jayalekshmi krishnan on October 31, 2023 2:35 AM

        നന്നായി..ഹലോവീൻ എന്താണ് എന്നൊക്കെ അറിയാൻ ഒരാകാംഷ എനിക്കുണ്ടായിരുന്നു.. അതു സഫലീകരിച്ചു.

        Reply
        • Sreeja Ajith on October 31, 2023 6:47 PM

          Nice writeup 👌👌

          Reply
        • Joyce on November 1, 2024 5:32 AM

          Thank you 🙏😍

          Reply
  6. JalajaNarayanan on October 30, 2023 7:34 PM

    ഇപ്പോൾ ഇവിടെ ഞങ്ങൾ നിറം മാറുന്ന ഈ പ്രകൃതിയെയും ഈ ഹലോവീൻ ഡേയ്‌സും ഒക്കെ കാണുകയാണ്. ഒരു പാടു അറിവ് തരുന്ന ഒരെഴുത്തു. ഇഷ്ടം dear ❤️❤️❤️

    Reply
    • Joyce Varghese on October 31, 2023 2:28 AM

      Thank you 🙏❤

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.