Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ങ്ങള് ഫെമിനിസ്റ്റല്ലേ..?
കഥ പാരന്റിങ് വീട് സമത്വം സാമൂഹ്യപ്രശ്നങ്ങൾ

ങ്ങള് ഫെമിനിസ്റ്റല്ലേ..?

By Neethu V. RNovember 1, 2023Updated:November 5, 20239 Comments3 Mins Read272 Views
Bookmark Now
Please login to bookmark Close

No account yet? Register

കാലത്ത് അമ്മിണിയമ്മ ആശുപത്രിയിൽ നിന്ന് മടങ്ങുമ്പോഴാണ് ചിക്കൻ വാങ്ങി വീട്ടിലോട്ട് പോവുന്ന മനുവിനെ കണ്ടത് എന്നാപ്പിന്നെ അവളുടെ വണ്ടിയിൽ തന്നെയാട്ടെ യാത്രാന്ന് വച്ചു.

ഹോ പെണ്ണാണെന്ന് പറഞ്ഞിട്ട് കാര്യല്ല ഇമ്മാതിരി ഉണ്ടോ പോക്കെന്ന് കരുതി അവളെ മുറുകെ പിടിച്ചങ്ങു ഇരുന്നു.

അവളുടെ വീടിന്റെ മുറ്റത്ത് അമ്മിണിയമ്മയെ കാത്ത് നിന്നത് വല്ലാത്തൊരു കാഴ്ചയാണ്.
മനുവിന്റെ ആങ്ങളച്ചെക്കൻ അനു ഉണ്ട് മുറ്റമടിക്കുന്നു! അത് കണ്ട് അവന്റെ തള്ളയും തന്തയും ഉമ്മറത്തിരിപ്പുണ്ട്.
അമ്മിണിയമ്മ തലയിൽ കൈവച്ചു പോയി
” അല്ലേ കലികാലം പെണ്ണ് വണ്ടിയോടിച്ച് അങ്ങാടിയിൽ പോയി വരുന്നു, ആണൊരുത്തൻ ഇവിടെ മുറ്റമടിക്കുന്നു ”
അത് കേട്ടാണ് അവരുടെ അച്ഛൻ ഹരി പത്രത്തിൽ നിന്ന് കണ്ണെടുത്തത് ” അല്ല ആരിത് അമ്മിണിയമ്മയോ, എവിടെ പോയി വരുവാ ഈ കാലത്ത് തന്നെ? ”

“ആശുപത്രിയിൽ പോയി വരാണ്, ഷുഗർ നോക്കാനുണ്ടായിരുന്നു. ഇനി ചായ കുടിച്ച് ഒന്നൂടെ പോണം. അല്ല ഹര്യേ ഞാൻ ചോയ്ച്ചത് നീ കേട്ടില്ലേ”

അതിന് മറുപടി നൽകിയത് അനുവാണ്.

” അതേയ് ഞാൻ വണ്ടിയെടുത്ത് പോയാൽ പോലീസ് പിടിക്കും. എനിക്ക് പതിനെട്ടാവാൻ ഇനീം രണ്ടരക്കൊല്ലം കൂടീണ്ട് ”

“അയിന് നീ എന്തിനാ മുറ്റമടിക്കുന്നെ നീ ആ ചൂലെടുത്ത് അവൾടെ കയ്യിൽ കൊടുത്തേ ”

ഇത് കേട്ടതും മനുവിന് വല്ലാത്ത ദേഷ്യം വന്നു.
“അല്ല ടൗണീന്ന് ഇവിടെ വരെകൊണ്ടോന്നതും പോര ഇപ്പൊ ന്റെ തലേൽ തന്നെ കേറിക്കോ ” അവൾ ഹെൽമെറ്റ്‌ വല്ലാത്തൊരു ശബ്ദത്തോടെ അവിടെ വച്ചു അകത്തേക്ക് കയറി പോയി.

” കണ്ടില്ലേ പെണ്ണിന്റെ ഒരു അഹങ്കാരം. പെണ്ണുങ്ങളായാൽ ഇങ്ങനെ ഒരു അഹങ്കാരം ഉണ്ടാവുമോ”അമ്മിണിയമ്മ മൂക്കത്ത് വിരൽ വെച്ചു.

ഇതും കൂടി കേട്ടപ്പോൾ ഹരി പത്രം മടക്കി വെച്ചു എന്നിട്ട് അമ്മിണി അമ്മയോട് പറഞ്ഞു “ഇവിടെ അങ്ങനെ ആണ് പെണ്ണ് എന്നിങ്ങനെ വേർതിരിവ് ഒന്നുമില്ല അമ്മിണിയമ്മേ. അവനവന് കഴിയുന്നത് അവനവൻ ചെയ്യുക അത്ര തന്നെ”

“ഓ നിങ്ങളൊക്കെ മറ്റേ ആൾക്കാരാണ് ല്ലോ എന്നോട് അത് മറന്നുപോയി” അമ്മിണി അമ്മ പിറുപിറുത്തു.

ഹരി ചിരിച്ചു. “ഏത് ആൾക്കാരാ അമ്മിണ്യമ്മേ?”

അമ്മിണിയമ്മ പുരികം മേലോട്ടാക്കി ചിന്തിച്ചു. “എന്തോ ഒരു ഇശ്റ്റാണ്‌..എന്തായിനു അപ്പോ..”

“ഫെമിനിസ്റ്റാണോ അമ്മിണ്യമ്മേ” മുറ്റം തൂക്കുന്നതിനിടയിൽ അനു വിളിച്ചു ചോദിച്ചു.

“ആ അതന്നെ ങ്ങളൊക്കെ ഫെമിനിശ്റ്റല്ലേ” അമ്മിണിയമ്മ രഹസ്യമെന്നപോൽ ഹരിയോട് ചോദിച്ചു.

ഹരി പൊട്ടിച്ചിരിച്ചു. “അതേ അമ്മിണിയമ്മേ..അതിനങ്ങനെ എടുത്താൽ പൊങ്ങാത്ത അർത്ഥം ഒന്നൂല്ല എല്ലാരും ഒരുപോലെയാണ് എന്നേ ഉള്ളൂ ”

“എല്ലാരും ഒരുപോലെയോ അതെങ്ങനെയാപ്പാ ശെരിയാവാ ”

“അതൊക്കെ ശരിയാവും അമ്മിണിയമ്മേ, ശരിയാവണല്ലോ ” ഹരി അമ്മിണിയമ്മയുടെ കൈ പതിയേ തലോടി. അവരെന്തോ ഓർത്ത് ദീർഘനിശ്വാസമുതിർത്തു.

“അതൊക്കെ പോട്ടെ അമ്മിണിയമ്മേ. ഷുഗർ നോക്കിയിട്ട് എങ്ങനെയുണ്ട്”

“ഓ ഇതുമാതിരി ഒരു തിരക്ക് ഇനി അരി ഭക്ഷണം വല്ലതും കഴിച്ച് രണ്ടു മണിക്കൂർ കഴിഞ്ഞ് ഒന്നുകൂടി ടെസ്റ്റ് ചെയ്യണം എന്നാൽ മാത്രമേ റിസൾട്ട് കിട്ടു. പുലർച്ചയ്ക്ക് പോയതാ ഇപ്പൊ നാരാണേട്ടൻ കാത്തു നിൽക്കുന്നുണ്ടാവും ചായക്ക്. ഞാൻ പോയിട്ട് വേണം ചായ കാച്ചി കൊടുക്കാൻ ”

” എന്റെ അമ്മിണിയമ്മേ നിങ്ങൾ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നേ. ഒരു ഗ്ലാസ്‌ ചായ പുള്ളിക്കിട്ട് കുടിക്കാൻ കഴിയില്ലേ? ”

ഹരി തെല്ല് അതിശയോക്തിയോടെ ചോദിച്ചു.

“അതെങ്ങനാ നിങ്ങൾ ആണുങ്ങളെല്ലാം അങ്ങനെയല്ലേ. സ്വന്തം കൈകൊണ്ട് ഒരു ഗ്ലാസ്‌ വെള്ളം പോലും എടുത്ത് കുടിക്കില്ലല്ലോ ”

ഹരി ചിരിച്ചു “അങ്ങനെ എല്ലാ ആണുങ്ങളേം ഒരു ഗണത്തിൽ പെടുത്തല്ലേ അമ്മിണിയമ്മേ, ഞാനും ന്റെ മോനുമൊന്നും അക്കൂട്ടത്തിൽ പെടില്ല ”

ഇത് കേട്ട് തെല്ലാരരിശത്തോടെ അമ്മിണിയമ്മ യാത്ര പറയാതെ പുറകിലെ അവരുടെ വീട്ടിലേക്ക് വേഗത്തിൽ നടന്നു. ഇത് കണ്ട് സുമ നോക്കിക്കൊണ്ടിരുന്ന exam പേപ്പറുകൾ എല്ലാം അവിടെവച്ച് അവരെ തിരിച്ചു വിളിച്ചു.

” ഇനി വീട്ടിൽ ചെന്ന് ഉണ്ടാക്കുകയൊന്നും വേണ്ട, ചായക്കടി ഇവിടുന്നെടുക്കാം ”

അവൾ അവിടുന്നെഴുന്നേൽക്കാൻ ഒരുങ്ങുമ്പോൾ ഹരി തടഞ്ഞു.

” നീ അത് തീർക്കാൻ നോക്ക്. ഞാൻ എടുത്തു കൊടുത്തോളാം ”

പത്തിരി പാത്രത്തിലാക്കി കൊടുക്കുമ്പോൾ ഹരി പറഞ്ഞു ” കറി ആയിട്ടില്ല, ചിക്കൻ അടുപ്പത്ത് കേറ്റണം ഇനി ”

” ഇത് എന്തൊരു മയമാ ഈ പത്തിരിക്ക് എന്താ ഇതിന്റെ സൂത്രം സുമേ ” സുമയെ ഒന്ന് സോപ്പിട്ടേക്കാം എന്ന് കരുതിയാണ് അമ്മിണിയമ്മ ഇത് പറഞ്ഞത്.

“അതിന് ഞാനല്ല ഹരിയാണ് പത്തിരി ചുട്ടത് ” സുമ ചെറു ചിരിയോടെ പറഞ്ഞു.

അമ്മിണിയമ്മ മൂക്കത്തു വിരൽ വെച്ചു.
” ഹല്ലേ എന്താ സുഖം ഒരു പണീമെടുക്കണ്ട ”

അത് കേട്ട് കൊണ്ടുവന്ന മനുവിന് അതത്ര രസിച്ചില്ല ” എന്തേ അമ്മ പണിയെടുക്കാത്തതിന് അമ്മിണിയമ്മക്ക് വല്ല കൊഴപ്പൊമുണ്ടോ?
പിന്നെ വീട്ടിലെ പണി മാത്രല്ല പണി അമ്മ എക്സാം പേപ്പേഴ്സ് എല്ലാം നോക്കുന്നത് കണ്ടില്ലേ. അതൊക്കെ വേഗം ചെയ്ത് തീർത്തിട്ട് വേണം ഞങ്ങൾക്കൊരുമിച്ച് ഈ വെക്കേഷൻ അടിച്ചു പൊളിക്കാൻ..”

” ഓ എനിക്ക് ആസ്പത്രീല് പോവാൻ വൈകി, വേം ചെല്ലട്ടെ ” ഇളിഞ്ഞ ചിരിയോടെ അമ്മിണിയമ്മ പോവാനൊരുങ്ങി.

“അതേ അമ്മിണിയമ്മേ ” വിളിച്ചത് ചൂലും പിടിച്ചു നിന്ന അനു ആയിരുന്നു.
” ഈ വീട്ടുജോലികൾ എന്നതേ ഒരു വീട്ടിൽ താമസിക്കുന്ന എല്ലാരും പങ്കിട്ടു ചെയ്യേണ്ടതാ, അതിന് ആണ് പെണ്ണ് എന്നില്ല ട്ടോ. ”

അമ്മിണിയമ്മ സാരിയുടെ തലപ്പ് കൊണ്ട് മുഖമാകെ തുടച്ചു.
മുറ്റത്തെത്തിയതും ഉമ്മറത്തു കാത്തിരിക്കുന്ന നാരാണേട്ടനെ കണ്ടു.

അവരെ കണ്ട പാടെ ” ഒന്ന് വേം വാടി മനുഷ്യന് ദാഹിച്ച് തൊണ്ട പൊട്ടി. വേം കട്ടനെടുക്ക് ” എന്ന നിലവിളി ശബ്ദം മുഴക്കി.

അമ്മിണിയമ്മ ഒന്നും മിണ്ടാതെ ഒരു കസേരയിലേക്കിരുന്നു.

” എന്തേ കേട്ടില്ലേ പറഞ്ഞത് ” നാരാണേട്ടൻ അവരെ ഒന്ന് തോണ്ടി.

” പോയി രണ്ട് ഗ്ലാസ്‌ ചായ എടുത്തോണ്ട് വാ മനുഷ്യാ ”
അവരുടെ ആക്രോശം കേട്ട് അമ്പരന്നിരുന്ന നാരാണേട്ടനെ നോക്കി അമ്മിണിയമ്മ പറഞ്ഞു
“ഹല്ല പിന്നെ “.

ചിത്രം കടപ്പാട് :ഗൂഗിൾ

Post Views: 34
5
Neethu V. R

കഴിയില്ലല്ലോ അക്ഷരങ്ങളോളമാഴത്തിലാഴ്- ന്നിറങ്ങാനും പെയ്തു തോരാനും മറ്റൊന്നിനും!

9 Comments

  1. Neethu V. R on November 9, 2023 1:49 PM

    😄🥰

    Reply
    • Shreeja R on November 4, 2024 9:04 PM

      👌👌

      Reply
  2. Sunandha Mahesh on November 7, 2023 5:13 PM

    😂😂

    Reply
  3. Nikhila on November 7, 2023 11:18 AM

    😂

    Reply
    • Neethu V. R on November 7, 2023 3:11 PM

      😄

      Reply
  4. Neethu V. R on November 2, 2023 7:21 AM

    😄❤️

    Reply
    • Divya Sreekumar on November 7, 2023 5:44 PM

      നാരായണിയമ്മയും മാറിചിന്തിക്കട്ടെ 👍😃

      Reply
      • Neethu V. R on November 9, 2023 1:48 PM

        നോക്കാം 😄

        Reply
  5. sabira latheefi on November 2, 2023 1:21 AM

    🤣🤣

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.