Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » കേരളപ്പിറവിക്കു ശേഷമുള്ള സ്ത്രീജീവിതങ്ങൾ
അറിവുകൾ ജീവിതം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

കേരളപ്പിറവിക്കു ശേഷമുള്ള സ്ത്രീജീവിതങ്ങൾ

By Seena NavazNovember 1, 2023Updated:November 18, 202313 Comments3 Mins Read282 Views
Bookmark Now
Please login to bookmark Close

No account yet? Register

കേരളപ്പിറവിക്കു ശേഷമുള്ള സാമൂഹ്യവ്യവസ്ഥിതിയിൽ സ്ത്രീ ജീവിതങ്ങൾക്കുണ്ടായ കാതലായ മാറ്റമെന്താണ്? തീർച്ചയായും ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീ പുരുഷ അനുപാതത്തിലും വിദ്യാഭ്യാസത്തിലും കേരളത്തിലെ സ്ത്രീകൾ മുൻപന്തിയിൽ തന്നെയാണ്. ബൗദ്ധിക ചിന്താധാരയിൽ ശരാശരിക്ക് മുകളിൽ തന്നെയാണ് മലയാളിസ്ത്രീയുടെ സാന്നിധ്യം. എന്നാൽ ഇതേ അനുപാതം രാഷ്ട്രീയ ഭരണരംഗത്തും ആരോഗ്യരംഗത്തുമുണ്ടോ എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ്.

എക്കാലത്തും സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ലിംഗവിവേചനം തന്നെയാണ്. അതു ഒളിഞ്ഞും തെളിഞ്ഞും വീട്ടിൽനിന്നു തുടങ്ങി സമൂഹത്തിന്റെ സമസ്തമേഖലകളിലേക്കും വ്യാപിച്ചിരിക്കുന്നു. നീയൊരു പെണ്ണല്ലേയെന്ന ചോദ്യം ജീവിതത്തിലൊരിക്കലും കേൾക്കാത്ത പെൺകുട്ടികൾ കുറവായിരിക്കും. തൊഴിലിടങ്ങളിലെ വിവേചനവും ലൈംഗികാതിക്രമങ്ങളും സാമൂഹ്യക്രമം കൊണ്ടുള്ള നിയന്ത്രണങ്ങളും വളരെയധികം നോർമലൈസ് ചെയ്യപ്പെട്ട ഒരു സമൂഹത്തിലാണ് ഇന്നും നാം ജീവിക്കുന്നത്.

ഇന്നേക്ക് നൂറ്റിപ്പതിനെട്ട് വർഷങ്ങൾക്കുമുമ്പ് കേരളത്തിൽ നടന്ന കുറിയേടത്ത് താത്രിക്കുട്ടിയുടെ (കുറിയേടത്ത് സാവിത്രി അന്തർജനം) സ്മാർത്തവിചാരം ഇന്നും പ്രസക്തമാകുന്നുണ്ട്. ആര്യദ്രാവിഡ ബ്രാഹ്മണ സങ്കല്പത്തിലെ കുലസ്ത്രീ സങ്കല്പത്തിന്റെ പൊളിച്ചെഴുത്ത് തുടങ്ങുന്നത് ആ സ്മാർത്തവിചാരണയിൽ നിന്നുതന്നെയാണ്. ഒമ്പതു വയസ്സുമുതൽ ഇരുപത്തിമൂന്ന് വയസ്സുവരെ താൻ നേരിട്ട ലൈംഗികാതിക്രമങ്ങൾ വിചാരണ വേളയിൽ താത്രിക്കുട്ടി തുറന്നുപറയുമ്പോൾ വരേണ്യവർഗ്ഗത്തിന്റെ ആണധികാരഗരിമയിൽ കുലസ്ത്രീ പട്ടങ്ങൾക്കു നടുവിൽ സ്ത്രീ അനുഭവിച്ചിരുന്ന നരകയാതനകളാണ് വെളിപ്പെട്ടു വന്നത്. അതുകൊണ്ടുതന്നെ സ്ത്രീസ്വാതന്ത്ര്യത്തിനും തുല്യതക്കും വേണ്ടിയുള്ള പോരാട്ടം അക്കാലത്തുതന്നെ ആരംഭിച്ചുവെന്നു പറയാം. ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പോരാട്ടമായിട്ടും ഇന്നും തുല്യത നേടിയെടുക്കാൻ കഴിയാത്തതെന്താണ്? സത്യത്തിൽ പുരുഷാധിപത്യ സമൂഹത്തിന്റെ ചിന്താഗതികളല്ലേ മാറേണ്ടത്?

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരം വളരെ ഉയർന്നതാണ്. അതിനനുസരിച്ചുള്ള തൊഴിലവസരങ്ങൾ സ്ത്രീകൾക്ക് ലഭ്യമാണോ? പറയുമ്പോൾ പുരുഷനു സമാനമായി എല്ലാ തൊഴിൽമേഖലകളിലും ഇന്ന്‌ സ്ത്രീ സാന്നിധ്യമുണ്ട്. കേരളത്തിലെ 90% ലേറെ വീട്ടമ്മമാർ അഭ്യസ്തവിദ്യരാണ്. അതിൽ 75% ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയവരുമാണ്. എന്നിട്ടും അവരെന്താണിന്നും തൊഴിൽരഹിതരായി തുടരുന്നത്. പുരുഷാധിപത്യ കുടുംബങ്ങളിലെ ‘പെണ്ണ് ജോലിക്ക് പോയിട്ട് വേണ്ട കുടുംബം കഴിയാൻ’ എന്ന കുലസ്ത്രീ സങ്കല്പം കൊണ്ടല്ലേ? ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും കുടുംബ പരിചരണത്തിലും ഗൃഹപരിപാലനത്തിലുമായി ഒതുങ്ങിക്കൂടേണ്ടി വരുന്ന സ്ത്രീകളെത്രയോ ആണ്.

എങ്കിൽത്തന്നെയും കാര്യങ്ങൾ മാറി വരുന്നുണ്ടെന്നത് ശുഭോദർക്കമാണ്. പുരുഷന്മാർ മാത്രം അന്നദാതാക്കളായിരുന്നിടത്ത് സ്ത്രീകൾ കൂടി ജോലിക്ക് പോയിത്തുടങ്ങിയതോടെ കുടുംബത്തിന്റെ അധികാര ഘടനയിൽ മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്. ഈ സ്ത്രീ മുന്നേറ്റത്തിൽ സാമൂഹിക മാധ്യമങ്ങൾ വലിയൊരളവ് വരെ സഹായിച്ചിട്ടുണ്ട്. വികസനപാതയിൽ സ്വന്തം അവകാശങ്ങളെക്കുറിച്ച് സ്ത്രീകൾ ഇന്ന് ബോധവതികളാണെന്നുള്ളത് സന്തോഷം തരുന്ന കാര്യമാണ്. അടുത്തിടെ വിവാഹശേഷം നവവരന്റെ വീട്ടിലെ അടിസ്ഥാന സൗകര്യ ശോച്യാവസ്ഥയിൽ പിന്തിരിഞ്ഞു മടങ്ങിയ പെൺകുട്ടിയെ നാം കണ്ടതാണല്ലോ. ഏതവസ്ഥകളിലേക്കും വിട്ടുവീഴ്ചചെയ്ത്  എല്ലാം സഹിച്ചും പൊറുത്തും ജീവിക്കാൻ പഠിച്ച ഒരു തലമുറയിൽ നിന്ന് ഭിന്നരായി സ്വന്തം അടിസ്ഥാന ആവശ്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ബോധവതികളായിത്തന്നെ പെൺകുട്ടികൾ വളരട്ടെ. അതുകൊണ്ടു മാത്രമേ സ്തീധന പീഡന, ഗാർഹിക പീഡന നിരക്കുകൾ കുറയ്ക്കുവാൻ കഴിയുകയുള്ളൂ.

രാഷ്ടീയ ഭരണരംഗത്തും സ്ത്രീ പ്രാതിനിധ്യം കുറവാണ്. അത് കഴിവുള്ള സ്ത്രീകളില്ലാഞ്ഞിട്ടോ മുന്നോട്ട് വരാഞ്ഞിട്ടോ അല്ല, അധികാര നിർവ്വഹണത്തിൽ തങ്ങൾക്കുള്ള മേൽക്കോയ്മ നഷ്ടമാകുമെന്ന പുരുഷസമൂഹത്തിന്റെ ഭയം കൊണ്ടാണ്.
അതുപോലെതന്നെ ആരോഗ്യരംഗത്ത് സ്ത്രീകൾ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്. ഹോർമോൺ അസന്തുലിതാവസ്ഥ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളും പ്രസവാനന്തര വിഷാദവും (Postpartum depression) സ്ത്രീകളുടെ മുന്നോട്ടുള്ള വളർച്ചയെ കാര്യമായി ബാധിക്കുന്നുണ്ട്. പൊതുഇടങ്ങളിലെ വിവേചനവും അവഹേളനവും സ്ത്രീമുന്നേറ്റങ്ങളെ പിന്നോട്ടടിക്കുന്ന വിഷയങ്ങളാണ്. കൂടുതൽ സ്ത്രീകൾ തൊഴിലിടങ്ങളിലേക്കും സംരംഭങ്ങളിലേക്കും കടന്നുവരുന്നുണ്ടെങ്കിലും അവിടെയും സാമ്പത്തിക അസ്ഥിരത കാണാൻ കഴിയും. ലിംഗവിവേചനവും കുറഞ്ഞ കൂലിയും സാമ്പത്തിക അസമത്വങ്ങൾ സൃഷ്ടിക്കുന്നു.

സ്ത്രീകൾ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം ലൈംഗികാതിക്രമമാണ്. സാമൂഹികവും സാംസ്ക്കാരികവുമായ ഒട്ടനവധി മാനങ്ങൾ ഇതിനുണ്ടെങ്കിലും ഏതെങ്കിലും ഒരു വ്യക്തിയുടെ/ വ്യക്തികളുടെ മനോവൈകല്യം മാത്രമായി ഇതിനെ കണക്കാക്കപ്പെടാറുണ്ട്. ലൈംഗിക ദാരിദ്ര്യം/ അസന്തുഷ്ടി , അനുഭവിക്കുന്ന ഒരു ചെറുവിഭാഗം ആളുകളെങ്കിലും നമ്മുടെ സമൂഹത്തിലുണ്ട്. അതിനു തക്കതായ ലൈംഗിക വിദ്യാഭ്യാസം/ ബോധവത്കരണം നടത്തിയില്ലെങ്കിൽ പീഡകനെ വാഴ്ത്തിപ്പാടാനും മാലയിട്ട് സ്വീകരിക്കാനും ആളുകളുണ്ടാവും. അത് സമൂഹത്തിന് സ്ത്രീകളോടുള്ള കാഴ്ചപ്പാടിൽ ചെറുതല്ലാത്ത പ്രത്യാഘാതങ്ങളുണ്ടാക്കും.

ഒരു കുറ്റകൃത്യം നടക്കുമ്പോൾ അതിൽ ഇരയാക്കപ്പെടുന്നത് സ്ത്രീയാണെങ്കിൽക്കൂടെ സമൂഹം അവളെ ഒറ്റപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന പ്രവണത കാണുന്നു. സ്മാർത്തവിചാരണ ഘട്ടത്തിൽ കുറ്റക്കാരിയായ സ്ത്രീയെ ‘സാധനം’ എന്നു വിളിച്ചിരുന്നുവെങ്കിൽ ഈ പുരോഗമന കാലഘട്ടത്തിലും ‘ഇര’ എന്ന വിളിപ്പേരിൽ അവളുടെ പേരും മുഖവും നഷ്ടമാകുന്നു. അതിക്രമത്തെ അതിജീവിച്ചു വന്നവളെ പൊതുവിടങ്ങളിൽ അപമാനിക്കാനും അവഹേളിക്കാനും ശ്രമിച്ചുവരുന്നു. ഈയടുത്ത് പ്രമുഖനടനും രാഷ്ട്രീയക്കാരനുമായ വ്യക്തി പൊതുവിടത്ത് ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയപ്പോൾപ്പോലും അതിജീവതയായ പെൺകുട്ടിയുടെ ജാതി, നിറം, രാഷ്ട്രീയം, സ്വഭാവദൂഷ്യം, ധാർമ്മികത എന്നിവകൂടെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. പൊതുവായ ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്ന പുരുഷന്മാരെ വെള്ളപൂശാനായി സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങളിലുൾപ്പടെ അവഹേളിക്കുകയും ചെയ്യാറുണ്ട്. ആ കാര്യത്തിൽ ഇന്നും നൂറ്റിപ്പതിനെട്ട് വർഷങ്ങൾക്കു മുമ്പത്തെ അതേ മനസ്സ് തന്നെയാണ് സമൂഹത്തിന്.

സ്ത്രീ സുരക്ഷകളേക്കാളധികം സ്ത്രീ സൗഹൃദങ്ങളാകേണ്ടിയിരിക്കുന്നു നമ്മുടെ സമൂഹം. സംരക്ഷിക്കപ്പെടേണ്ടവൾ എന്ന ചിന്തയിൽ നിന്നും സൗഹൃദമാകേണ്ടവൾ എന്ന ചിന്തയിലേക്ക് എത്തിപ്പെട്ടാൽ മാത്രമേ സ്ത്രീസ്വാതന്ത്ര്യം പുലരുകയുള്ളൂ. അടിസ്ഥാന വിദ്യാഭ്യാസസമ്പ്രദായം സ്ത്രീസൗഹൃദമാക്കിയെങ്കിൽ മാത്രമേ ഇനി വരുംതലമുറ വിവേചനങ്ങളൊഴിവാക്കി വ്യക്തികളായിക്കണ്ട് സ്ത്രീകളെ ബഹുമാനിക്കുവാൻ പഠിക്കുകയുള്ളൂ.

1956-നു ശേഷം പലതരം സ്ത്രീമുന്നേറ്റങ്ങളും നിയമങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും വികസന പാതയിൽ കേരളത്തിലെ സ്ത്രീകൾ ഇനിയും ബഹുദൂരം മുന്നോട്ട് പോകാനുണ്ട്.

©seenanavaz

Post Views: 21
6
Seena Navaz

ഇരുളിനെ കീറിമുറിക്കുന്ന നിലാവിന്റെ ഒരു തുണ്ട് കടമെടുത്തെഴുതുന്നു ഞാൻ

13 Comments

  1. SHAFI MUHAMMED RAWTHER on November 2, 2024 3:42 PM

    സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പൂർണ്ണാർത്ഥത്തിലലെന്നാലും നന്നായി നോക്കിക്കാണാൻ ശ്രമിച്ചിട്ടുണ്ട്. സ്ത്രീകൾ സ്വയം വരിക്കുന്ന അടിമത്വ മനോഭാവം ഇനിയും സമൂഹത്തിൽ ബാക്കിയുണ്ട് തങ്ങളുടെ കരുത്തും ചിന്താശേഷിയും കൃത്യമായി വിനിയോഗിച്ചാൽ സ്ത്രീ മുന്നേറ്റം പൂർണ്ണമായും സാധ്യമാകുo നല്ലെഴുത്തിന് അഭിവാദനങ്ങൾ

    Reply
  2. Neethu VR on November 1, 2024 4:15 PM

    പ്രസക്തമായ എഴുത്ത് 👏🏻👏🏻

    Reply
    • Seenanavaz on November 1, 2024 5:16 PM

      സ്നേഹം ❤️

      Reply
  3. Sreeni G on November 1, 2024 3:58 PM

    ഞങ്ങൾ ഭരിക്കപ്പെടേണ്ടവരാണ് എന്ന ചിന്ത സ്ത്രീ മനസ്സിൽ നിന്നും മാറാത്ത കാലത്തോളം അവർക്ക് ഇങ്ങനൊക്കെയേ ജീവിക്കാനാവൂ

    Reply
    • Seenanavaz on November 1, 2024 5:16 PM

      സ്നേഹം ❤️

      Reply
  4. Nishiba M on November 1, 2024 3:03 PM

    സത്യം

    Reply
    • Seenanavaz on November 1, 2024 5:15 PM

      സ്നേഹം ❤️

      Reply
  5. Sabira latheefi on November 2, 2023 11:51 AM

    വിദ്യാഭ്യാസം നേടുന്നതിൽ പുരുഷനൊപ്പമോ അതിനേക്കാൾ ഒരുപടി കൂടുതലോ ആണ് ഇന്നത്തെ അവസ്ഥ, പക്ഷെ അത് സാമൂഹികമായി വലിയ മാറ്റമായി പരിവർത്തിക്കുന്നില്ല. സ്ത്രീയെ ചരക്കായി കാണുന്ന സിനിമകൾക്ക് ഇന്നും മാർക്കറ്റ് ഉള്ളത് കാണുന്നു. സുരേഷ് ഗോപിയുടെ വിഷയത്തിൽ പുരുഷന്മാരെക്കൾ കൂടുതലായി നടനെ സപ്പോർട്ട് ചെയ്തത് സ്ത്രീകളാണെന്നു കാണാം. സ്ത്രീകളുടെ അടിമ മനോഭാവത്തിന് മാറ്റം വരാത്ത കാലത്തോളം ഇതിങ്ങനെ മുന്നോട്ട് പോവൂ. സ്ത്രീക്ക് ശത്രു മറ്റൊരു സ്ത്രീ തന്നെ ആവുന്ന കാഴ്ചയാണ് നാം കാണുന്നത്..

    Reply
    • Seena Navaz on November 3, 2023 10:08 AM

      വളരെ ദുഃഖകരമായ ഒരവസ്ഥയാണിത്. അപമര്യാദ എന്നാൽ ലൈംഗികതയുമായി ബന്ധപ്പെട്ട എന്തോ ഒന്നാണെന്നിവർ ധരിച്ചു വച്ചിരിക്കുന്നു. അതിൽപ്പിടിച്ച് വാദിഭാഗത്തു നിൽക്കുന്നവരെ ബോഡി ഷെയ്മിംഗ് നടത്തുന്ന മോശം പ്രവണതയാണ് സോഷ്യൽ മീഡിയയിൽ. പീഡനത്തിനിരയായ നടിക്ക് കിട്ടാത്ത പിന്തുണ വാത്സല്യം കോരിച്ചൊരിഞ്ഞ നടന് സ്വന്തം വർക്ക്പ്ലേസിൽ നിന്നു കിട്ടുമ്പോഴറിയാം സമൂഹത്തിന്റെ ഇരട്ടത്താപ്പ്. നന്ദി… സ്നേഹം വായനക്കും അഭിപ്രായത്തിനും🥰

      Reply
  6. Nafs nafs on November 1, 2023 1:04 PM

    ദീർഘകാലാടിസ്ഥാനത്തിലുള്ള ഒരു പോരാട്ടമായിട്ടും ഇന്നും തുല്യത നേടിയെടുക്കാൻ ത്രീകൾക്ക് കഴിയാത്തതെന്താണ്.?
    ഏവരേയും ഇരുത്തിച്ചിന്തിപ്പിക്കുന്ന ഒരു ചോദ്യമിതാണ്.

    സ്വന്തം അവകാശങ്ങളെത്തിച്ചുള്ള ശരിയായ ബാേധമില്ലായ്മയോ …
    അതോ ഉത്തരം കണ്ടെത്തുന്നതിൽനിന്ന് സ്ത്രീകളെ ചെറുപ്പംതൊേട്ടേ വിലക്കിയതാേ…
    Brilliant writing….👏👏👏👏🔥🔥🔥 ഇത്താ

    Reply
    • Seena Navaz on November 1, 2023 3:20 PM

      സ്നേഹം dear🥰❤️

      Reply
      • Joyce Varghese on November 2, 2023 6:17 AM

        സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളിലേക്ക് വെളിച്ചം വീശുന്ന ലേഖനം. നന്നായി എഴുതി.
        👍👏❤

        Reply
        • Seena Navaz on November 2, 2023 7:27 AM

          സ്നേഹം dear🥰

          Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.