Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » ആർദ്രമാം അക്ഷരങ്ങൾ
കഥ ബന്ധങ്ങൾ സൗഹൃദം

ആർദ്രമാം അക്ഷരങ്ങൾ

By Nishiba MNovember 2, 2023Updated:November 6, 20239 Comments3 Mins Read87 Views
Bookmark Now
Please login to bookmark Close

No account yet? Register

പ്രിയപ്പെട്ട സുമൻ,

ഒരു സുഖാന്വേഷണത്തിൽ തന്നെ തുടങ്ങാം. അതാണല്ലോ പതിവ്. നമ്മുടെ കത്തുകൾക്കിടയിൽ ഇത്രയും ദീർഘമായ ഇടവേള ഇതുവരെ ഉണ്ടായിട്ടില്ല. അതിന്റെ കാരണവും നിനക്കറിയാവുന്നതല്ലേ. നീണ്ട മുപ്പതുവർഷം കഴിഞ്ഞു നമ്മൾ ഈ കത്തെഴുത്ത് തുടങ്ങിയിട്ട്. എന്നിട്ടും ഒരു ഫോട്ടോയിൽ പോലും നമ്മൾ നേരിട്ടു കണ്ടിട്ടില്ല എന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ!

എന്നായിരുന്നു നമ്മൾ ആദ്യമായി കത്തെഴുതി തുടങ്ങിയതെന്നോർമ്മയുണ്ടോ. ഞാൻ പത്താംക്ലാസിൽ പ്രവേശിക്കുന്നതിനു തൊട്ടു മുൻപുള്ള വെക്കേഷൻ സമയം. ന്യൂസ് പേപ്പറിൽ വന്നിരുന്ന പെൻഫ്രണ്ട് പരസ്യത്തിൽ കണ്ട അഡ്രസ്സിലേക്ക് തമാശയ്ക്കു അയച്ചു തുടങ്ങിയതായിരുന്നു. ഒന്നു രണ്ടു കത്തുകൾ കഴിഞ്ഞപ്പോൾ വീട്ടിലറിയുകയും അതു വലിയ പ്രശ്നമായി മാറുകയും ചെയ്തു. പോസ്റ്റ്മാൻ നീയയച്ച കത്തുകൾ അമ്മയുടെ കൈയിൽ കൊടുത്തു. പിന്നെ പുകിലു പറയണോ. എന്നാൽ അച്ഛൻ സമചിത്തതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്തു. കത്തുകൾ അച്ഛനെ കാണിക്കാമെന്ന വാക്കിൽ തുടർന്നെഴുതാൻ അനുവാദം തന്നു. നമ്മൾ ഇംഗ്ലീഷിൽ ആയിരുന്നു ആശയവിനിമയം നടത്തിയിരുന്നത്. പൊടി ഇംഗ്ലീഷുകൊണ്ട് എല്ലാം നേടിയെന്ന അഹങ്കാരത്തിന് ദിവസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഓരോ തവണയും എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടു നീയെന്നിൽ ഇംഗ്ലീഷ് ഭാഷയുടെ സൗന്ദര്യത്തിന്റെ ഉൾബോധം നിറയ്ക്കുകയായിരുന്നു. എന്നിലെ മാറ്റം അഭൂതപൂർവമായിരുന്നു.

എന്റയുള്ളിലെ എഴുതാനുള്ള കനലിനെ ഊതിയൂതി അഗ്നിയാക്കിമാറ്റിയത് നീയായിരുന്നല്ലോ. നിന്നെ മലയാളം പഠിപ്പിക്കാൻ ഞാനെടുത്ത രസകരമായ എഴുത്തുരീതികൾ പിന്നീട് അക്കാഡമിക് തലങ്ങളിൽ എനിക്കു തന്നെ ഉപകാരപ്രദമായത് ഇന്നുമോർക്കുന്നു. ഒടുവിൽ നീ തെറ്റില്ലാതെ മലയാളം എഴുതാൻ പഠിച്ചു. ഇന്നും നമ്മുടെ കത്തിന്റെ അവസാന ഖണ്ഡിക മലയാളത്തിലാണല്ലോ.

സംഗീതത്തോട് അച്ഛനുള്ള ഇഷ്ടമായിരുന്നു അമൃതവർഷിണി എന്ന എന്റെ പേര്. എല്ലാവരും അമ്മു എന്നു വിളിച്ചപ്പോൾ നീ മാത്രം എന്നെ ‘തിത്തലി’ ‘तितली’ എന്നു വിളിച്ചു. പൂമ്പാറ്റ എന്നാണർത്ഥം എന്നു പറഞ്ഞു തന്നപ്പോൾ ഞാനേറെ സന്തോഷിച്ചു. എഴുത്തിന്റെ തൂലികാനാമമായി ഞാൻ നിന്റെ പേരാണല്ലോ സ്വീകരിച്ചത്. എന്റെ ഓരോ എഴുത്തിന്റെ ആദ്യ വായനക്കാരനും വിമർശകനും ആസ്വാദകനും എല്ലാം നീ തന്നെയായിരുന്നു. ഒരു സുഹൃത്തിന് ഏതൊക്കെ രീതിയിൽ ജീവിതത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനു ഉത്തമോദാഹരണമാണ് നിന്റെ സൗഹൃദം.

എന്റെ പ്രണയത്തെപ്പറ്റി പറയാതെ നമ്മുടെ യാത്ര പൂർണ്ണമാവില്ലല്ലോ. എന്നേക്കാൾ മുന്നേ എന്റെ പ്രണയമറിഞ്ഞതു നീയായിരുന്നു. അതു പ്രണയമാണെന്നു എനിക്കു മനസ്സിലാക്കി തന്നതും നീയായിരുന്നു. സത്യത്തിൽ എന്റെ അച്ഛന്റെ ഇളയമ്മയുടെ മകളുടെ മകനാണ് കക്ഷി. ഞങ്ങളുടെ വീട് അച്ഛന്റെ അമ്മത്തറവാട് ഭാഗം വച്ചപ്പോൾ കിട്ടിയ തറവാട് വീടായിരുന്നു. അതുകൊണ്ട് തന്നെ പിരിഞ്ഞു പോയെങ്കിലും എല്ലാ ബന്ധുക്കളും വിശേഷ അവസരങ്ങളിലും അല്ലാതെയും വരിക പതിവാണ്. ആ കൂട്ടത്തിലെ ഏക പെൺ തരിയായിരുന്നു അച്ഛന്റെ ഇളയമ്മയുടെ മകളായ ഭാനു. ആങ്ങളമാർക്ക് ഏക പെങ്ങൾ. അവരുടെ ഏകമകൻ ശ്രീനാഥ്, എന്ന ശ്രീയേട്ടൻ എല്ലാവരുടേയും കണ്ണിലുണ്ണിയായതു തെറ്റു പറയാൻ പറ്റില്ല. പക്ഷെ അതിൽ ഏറ്റവും കണ്ണുകടി എനിക്കായിരുന്നു. തൊട്ടതിനും പിടിച്ചതിനും അന്യോന്യം വഴക്കടിക്കും. അഞ്ചാറു വയസ്സിന്റെ പ്രായ വ്യത്യാസമൊന്നും ഒരു വിഷയമായിരുന്നില്ല. അല്ലെങ്കിലും ഞങ്ങളുടെ വഴക്ക് വീട്ടുകാർ ശ്രദ്ധിക്കാറേയില്ല.

എന്നിൽ കൗമാരം ചായം ചാർത്തിയപ്പോൾ പതിയെ ശ്രീയേട്ടന്റെ സ്വഭാവത്തിൽ മാറ്റം വന്നു. ഞാനും കൂടുതൽ ലജ്ജാലുവായി. നമ്മുടെ പതിവ് കത്തിൽ ഈ കാര്യം സൂചിപ്പിച്ചപ്പോൾ നീയാണ് അതു പ്രണയമാണെന്നു പറഞ്ഞത്. ഞാനതു നിഷേധിച്ചു. പക്ഷേ വൈകാതെ ആളു വന്നെന്നോട് പ്രണയം പറഞ്ഞു. അതു വീട്ടിലറിയിച്ചു. എന്റെ മനസ്സിലെ സമ്മതം പറയും മുമ്പ് വീട്ടുകാർ പ്രണയത്തിനു പച്ചക്കൊടി വീശി. പഠിപ്പും ജോലിയൊക്കെ ശരിയായതിനു ശേഷം കല്യാണമെന്നും തീരുമാനിച്ചു. നമ്മുടെ കത്തിടപാട് പ്രണയത്തിൽ പ്രശ്നം സൃഷ്ടിച്ചുവെങ്കിലും നിന്റെ നയപരമായ ഇടപെടലിൽ ശ്രീയേട്ടന്റെ മനസ്സിലും കയറിപ്പറ്റി. പിന്നീട് എന്റെ എഴുത്തു വഴികളിലും ജീവിതവഴികളിലും രണ്ടുപേരും താങ്ങായി.

അദ്ധ്യാപനം തൊഴിൽ മേഖലയാക്കി മൂന്നുഭാഷകളിൽ ഒരുപോലെ എഴുത്തിൽ തിളങ്ങി, മറ്റു ഭാഷകളിലേക്ക് തർജ്ജിമ ചെയ്ത ഒരുപാട് കൃതികളുടെ രചയിതാവായി, ശ്രീയേട്ടന്റെ വാമഭാഗമായി, ലിപിയുടേയും അക്ഷരയുടേയും അമ്മയായി അങ്ങനെ ജീവിതമൊഴുകി. തമ്മിൽ കാണാതെ അത്രയേറെ യാഗത്തിൽ വേരോടി നമ്മുടെ ബന്ധം. വൈകിയാണെങ്കിലും നിനക്കു സഹധർമ്മിണിയായി പായലും കുസൃതിക്കുരുന്നുകളായി തേജസ്സും അംഗിതും കൂട്ടിനെത്തി.

രണ്ടു ദിവസം കഴിഞ്ഞാൽ നമ്മൾ തമ്മിൽ കാണും. ഇപ്പോൾ നമ്മുടെ കൂടിക്കാഴ്ച നമ്മളേക്കാൾ വായനക്കാരുടെ ആവശ്യമായി മാറിയിരിക്കുന്നു. നമ്മുടെ കത്തുകൾ കോർത്തിണക്കി ആത്മകഥാംശമുള്ള പുസ്തകം മൂന്നുഭാഷകളിൽ ഒരേ വേദിയിൽ പ്രകാശനം ചെയ്യപ്പെടുന്നു. “दोस्ती भरी चिट्टियां” ,”Heart Filling Letters”, “സൗഹൃദം,നിർവചനങ്ങൾക്കതീതം”, മൂന്നുപേരുകളിൽ പുസ്തകങ്ങൾ പുറത്തിറങ്ങുന്നു. പ്രകാശനത്തിനു മുൻപ് തന്നെ ബുക്കർപ്രൈസ് നോമിനേറ്റ് ആണെന്ന പ്രത്യേകത കൂടിയുണ്ട്. എന്റെ മക്കൾ രണ്ടുപേരുടേയും വിവാഹവും നടക്കുന്നു ഒരാഴ്ചയ്ക്കുള്ളിൽ. അങ്ങനെ ഒരുപാട് സന്തോഷങ്ങൾക്കായുള്ള കാത്തിരിപ്പുമായി നിർത്തുന്നു. ഇനി നേരിൽ കാണാമെന്ന പ്രതീക്ഷയോടെ..

നിനക്കായി രണ്ടു വരികുറിക്കട്ടെ..

“ആർദ്രമാം അക്ഷരങ്ങളിൽ നീ കൊളുത്തിയ ആയിരത്തിരികൾ,
വീഥികളിൽ സ്നേഹവിളക്കായെരിഞ്ഞു, വീണുപോവുമിടങ്ങളിൽ വിരൽത്തുമ്പായി,
തൂലികയിലൊഴുകും മഷിയായി,
ശുഭ്രമാം താളുകളിലെ അക്ഷരങ്ങളായി,
സ്നേഹത്തിന്റെ ഇഴകളാൽ കൊരുത്ത സൗഹൃദമായി..”

സുമൻചാച്ചയുടെ വരവിനായി ലിപ്പുവും അച്ചുവും കാത്തിരിക്കുകയാണ്.

ഏറെ സ്നേഹത്തോടെ
” तितली ”

★★★നിഷിബ എം നിഷി★★★

Post Views: 43
5
Nishiba M

ഞാൻ നിഷിബ.എം. കണ്ണൂർ ,ധർമ്മടം സ്വദേശി. വായനയും ഏറെ ഇഷ്ടപ്പെടുന്നു. "ജീവിതമാവുന്ന കവിതയിൽ ഞാനെന്ന വരിയുടെ അർത്ഥം തിരയുന്നവൾ..."

9 Comments

  1. അനാമിക s on November 11, 2023 6:56 PM

    ആർദ്രമാം എഴുത്ത് 🥰

    Reply
  2. Sunandha Mahesh on November 9, 2023 4:29 PM

    സാധാരണ എഴുത്തിനെക്കാൾ എന്തുകൊണ്ടോ എനിക്കിത് ഒരുപാട് ഇഷ്ട്ടായി.. 👍

    Reply
  3. Jalajanarayanan on November 3, 2023 5:27 AM

    നിഷി സ്നേഹം ❤❤❤

    Reply
    • Nishiba M on November 3, 2023 8:56 AM

      സ്നേഹം 💞

      Reply
  4. sabira latheefi on November 2, 2023 9:20 PM

    👍🏻👍🏻

    Reply
    • Yesoda Sreedharan Sreedharan on November 3, 2023 6:18 AM

      സ്നേഹം നിഷി. ഒത്തിരി ഇഷ്ടായ എഴുത്ത്

      Reply
      • Nishiba M on November 3, 2023 8:58 AM

        സ്നേഹം 💞

        Reply
      • Jasna Basheer on November 9, 2023 3:58 PM

        നിഷിബ…. ❤️ നല്ല എഴുത്ത്. ❤️

        Reply
    • Nishiba M on November 3, 2023 8:57 AM

      സ്നേഹം 💞

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.