Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അവളുടെ ആഗ്രഹം
ജീവിതം പ്രചോദനം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

അവളുടെ ആഗ്രഹം

By WordwarriorNovember 2, 2023Updated:November 2, 20233 Comments2 Mins Read114 Views
Bookmark Now
Please login to bookmark Close

No account yet? Register

നെഞ്ചുവേദന എടുത്തു പിടയുന്ന അച്ഛനെ കണ്ടു വിവേക് പകച്ചുനിന്നു.

“എന്ത് ചെയ്യും? അച്ഛനെ പെട്ടെന്നുതന്നെ ഹോസ്പിറ്റലിലേക്ക് എടുക്കണം.”

വേഗം തന്നെ അമ്മയുടെയും സൗമ്യയുടെയും സഹായത്തോടെ അച്ഛനെ എടുത്തു കാറിൽ കയറ്റി.

ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നിട്ടും എന്തുകൊണ്ടോ വിവേകിന് വണ്ടി എടുക്കാൻ ആകുന്നില്ല. ഒരുപാട് പ്രാവശ്യം ശ്രമിച്ചുനോക്കി വണ്ടി സ്റ്റാർട്ട് ആക്കാൻ വിവേകിന് എന്തോ ഒരു പേടി പോലെ തോന്നി.

“ഡാ വിച്ചു. നീയെന്താണ് കളിക്കുന്നത് വേഗം വണ്ടി എടുത്തേ, രാഘവേട്ടന് തീരെ വയ്യ, സമയമില്ല.”കരഞ്ഞുകൊണ്ട് അമ്മ സുരഭി വിവേകിനോട് പറഞ്ഞു.

“ഏട്ടാ വണ്ടി സ്റ്റാർട്ട് ചെയ്യൂ അച്ഛൻ വല്ലാതെ വിയർക്കുന്നുണ്ട്”, സൗമ്യയും പറഞ്ഞു.

വിവേക് വല്ലാതെ പരവശനായി. “എനിക്ക് പറ്റുന്നില്ലെടീ വല്ലാത്ത തളർച്ച പോലെ”

സൗമ്യ പെട്ടെന്നു തന്നെ പിന്നിലെ സീറ്റിൽ നിന്നിറങ്ങി മുന്നോട്ടുവന്നു, വിവേകിനോട് പുറത്തേക്കിറങ്ങാൻ പറഞ്ഞു.

വിവേക് തലകുനിച്ച് കാറിന് പുറത്തിറങ്ങി അപ്പുറത്തെ കോ-ഡ്രൈവർ സീറ്റിലേക്ക് മാറിയിരുന്നു.

സൗമ്യ പെട്ടെന്നുതന്നെ കാർ സ്റ്റാർട്ട് ചെയ്തു.

തിരക്കുള്ള റോഡ് ആയിരുന്നുവെങ്കിലും ഹെഡ്ലൈറ്റ് ഫ്ലാഷ് ചെയ്തുകൊണ്ടും തുടരെത്തുടരെ ഹോണടിച്ചു കൊണ്ടും അവൾ വണ്ടിയും കൊണ്ട് നേരെ അടുത്തുള്ള ആശ ഹോസ്പിറ്റലിലേക്ക് അച്ഛനെയും കൊണ്ടു ചെന്നു.

ആശുപത്രിയിൽ എത്തിയ ഉടനെ അച്ഛനെ ഡ്യൂട്ടി ഡോക്ടർ പരിശോധിക്കുകയും നേരെ ഐസിയുവിലേക്ക് കയറ്റുകയും ചെയ്തു

അരമണിക്കൂറിന് ശേഷം ഡോക്ടർ പുറത്തു വന്നിട്ട് പറഞ്ഞു. “കൃത്യസമയത്താണ് നിങ്ങൾ എത്തിയത് ഒരല്പം വൈകിയിരുന്നെങ്കിൽ ചിലപ്പോൾ നിങ്ങളുടെ അച്ഛനെ നിങ്ങൾക്ക് നഷ്ടപ്പെട്ടേനെ.”

അതും കേട്ട് ആശ്വാസത്തോടെ അവർ പുറത്തേ കസേരയിൽ ഇരുന്നു.

രണ്ടു ദിവസത്തിനു ശേഷം രാഘവനെ റൂമിലേക്ക് മാറ്റി. തൻറെ ഭർത്താവിനെ കാണാൻ വന്നു പോകുന്നവരോടെല്ലാം സുരഭി അഭിമാനത്തോടുകൂടി തങ്ങളുടെ മകളാണ് കൃത്യസമയത്ത് അവളുടെ അച്ഛൻറെ ജീവൻ രക്ഷപ്പെടുത്തിയത് എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.

അതും കേട്ട് കണ്ണടച്ച് കിടക്കുന്ന രാഘവന്റെ മനസ്സിൽ മൂന്നുമാസം മുമ്പ് തന്റെ വീട്ടിൽ നടന്നിരുന്ന കോലാഹലം ആയിരുന്നു ഓർമ്മ വന്നത്.

“സൗമ്യ നീ എന്ത് തന്നെ പറഞ്ഞിട്ടും കാര്യമില്ല , നിന്നെ ഡ്രൈവിംഗ് പഠിക്കാൻ ഞാൻ വിടില്ല. എനിക്ക് അത് ഇഷ്ടമല്ല. പെൺകുട്ടികൾ വണ്ടി ഓടിക്കുന്നത് കാണുന്നതേ എനിക്കിഷ്ടമല്ല.

അപ്പോഴാണ് എൻറെ മകൾക്ക് ഡ്രൈവിംഗ് പഠിപ്പിക്കുന്നത്. നീ വേറെ എന്ത് ആഗ്രഹം വേണേലും പറഞ്ഞോ. ഇതു മാത്രം നടക്കാൻ പോകുന്നില്ല.”

സൗമ്യ കരഞ്ഞു കൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു “എന്താ അച്ഛാ ഞാൻ ഡ്രൈവിംഗ് പഠിച്ചാൽ കുഴപ്പം? ഏട്ടനെ പഠിപ്പിച്ചല്ലോ, അതുപോലെ തന്നെയല്ലേ ഞാനും?”

“വളയിട്ട കൈ കൊണ്ട് വളയം പിടിക്കുന്ന പെൺകുട്ടികളെ എനിക്കിഷ്ടമല്ല, കൂടുതൽ ചോദ്യങ്ങൾ ഒന്നും വേണ്ട, മനസ്സിലായല്ലോ?”

താൻ തീർപ്പ് കൽപ്പിച്ചു.

ഒടുവിൽ രണ്ടുദിവസത്തെ അവളുടെ നിരാഹാര സമരത്തിനു മുന്നിൽ ഞാൻ മുട്ടുമടക്കി. ഒരേ ഒരു കണ്ടീഷൻ പാസാക്കിയതിനു ശേഷം.

“ഡ്രൈവിംഗ് നീ പഠിച്ചോ. ലൈസൻസും എടുത്തോ, എന്നാൽ ഈ വീട്ടിലെ കാർ നിനക്ക് ഓടിക്കാൻ തരില്ല. അതു പോലെ തന്നെ ഞങ്ങളാരും നീ ഓടിക്കുന്ന വണ്ടിയിൽ കയറില്ല.”

********************

“അച്ഛാ, ഉറങ്ങുവാണോ? ദേ അപ്പച്ചി കാണാൻ വന്നിട്ടുണ്ട്.”സൗമ്യ തട്ടി വിളിക്കുന്നത് കേട്ടാണ് രാഘവൻ കണ്ണ് തുറന്നത്. അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നു.

“എന്തുപറ്റി രാഘവേട്ടന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?”, അയാൾ കരയുന്നതു കണ്ട് സുരഭി ചോദിച്ചു.

“എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല, സന്തോഷം മാത്രമേയുള്ളൂ ഒരല്പം സങ്കടവും, ഞാൻ എതിർപ്പ് പറഞ്ഞ അതേ കാര്യം കൊണ്ട് തന്നെ എൻറെ ജീവൻ തന്നെ തിരിച്ചുപിടിക്കാൻ എൻറെ മകൾക്ക് ആയല്ലോ”

ഇതുകേട്ട് നിന്ന സൗമ്യ പുഞ്ചിരിച്ചുകൊണ്ട് “അപ്പോ അച്ഛന് ഇനി പരാതി ഒന്നുമില്ല അല്ലേ, എനിക്കിനി ധൈര്യത്തോടെ നമ്മുടെ വണ്ടി ഓടിക്കാം, അല്ലേ അച്ഛാ?”

രാഘവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു, “ഇനി നീയേ എൻറെ വണ്ടി ഓടിക്കുന്നുള്ളൂ,”.

അതുകേട്ടതും സൗമ്യയുടെ മനസ്സിലൊരായിരം പൂത്തിരി കത്തി.

✍️ Wordwarrior

Post Views: 29
3
Wordwarrior
  • Website

My world of Boundless realm where the lines between real life and fantasies blur.

3 Comments

  1. Sreeja Ajith on December 19, 2023 8:58 AM

    അത് നന്നായി 👍

    Reply
  2. Sunandha Mahesh on December 18, 2023 5:58 PM

    Beautiful 👌👌👌

    Reply
  3. Nishiba M on December 18, 2023 4:54 PM

    മനോഹരം

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.